ജനാധിപത്യവും സ്ഥിതിവിവരക്കണക്കുകളും ഒരുമിച്ചു പിച്ചവച്ചു നടന്ന രാഷ്ട്രീയപാരമ്പര്യമാണ് ആധുനിക ഇന്ത്യയുടേത്. ദീർഘകാലത്തെ കോളനിവാഴ്ച സൃഷ്ടിച്ച ബാലാരിഷ്ടതകളും സങ്കീർണമായ സാമൂഹിക-സാമ്പത്തിക ഘടനയും നമ്മുടെ ജനാധിപത്യപ്രക്രിയയെയും സ്ഥിതിവിവരക്കണക്കുകളുടെ സ്ഥാപനവൽക്കരണത്തെയും ഒരുപോലെ ബാധിച്ചിരുന്നു.

ജനാധിപത്യവും സ്ഥിതിവിവരക്കണക്കുകളും ഒരുമിച്ചു പിച്ചവച്ചു നടന്ന രാഷ്ട്രീയപാരമ്പര്യമാണ് ആധുനിക ഇന്ത്യയുടേത്. ദീർഘകാലത്തെ കോളനിവാഴ്ച സൃഷ്ടിച്ച ബാലാരിഷ്ടതകളും സങ്കീർണമായ സാമൂഹിക-സാമ്പത്തിക ഘടനയും നമ്മുടെ ജനാധിപത്യപ്രക്രിയയെയും സ്ഥിതിവിവരക്കണക്കുകളുടെ സ്ഥാപനവൽക്കരണത്തെയും ഒരുപോലെ ബാധിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനാധിപത്യവും സ്ഥിതിവിവരക്കണക്കുകളും ഒരുമിച്ചു പിച്ചവച്ചു നടന്ന രാഷ്ട്രീയപാരമ്പര്യമാണ് ആധുനിക ഇന്ത്യയുടേത്. ദീർഘകാലത്തെ കോളനിവാഴ്ച സൃഷ്ടിച്ച ബാലാരിഷ്ടതകളും സങ്കീർണമായ സാമൂഹിക-സാമ്പത്തിക ഘടനയും നമ്മുടെ ജനാധിപത്യപ്രക്രിയയെയും സ്ഥിതിവിവരക്കണക്കുകളുടെ സ്ഥാപനവൽക്കരണത്തെയും ഒരുപോലെ ബാധിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനാധിപത്യവും സ്ഥിതിവിവരക്കണക്കുകളും ഒരുമിച്ചു പിച്ചവച്ചു നടന്ന രാഷ്ട്രീയപാരമ്പര്യമാണ് ആധുനിക ഇന്ത്യയുടേത്. ദീർഘകാലത്തെ കോളനിവാഴ്ച സൃഷ്ടിച്ച ബാലാരിഷ്ടതകളും സങ്കീർണമായ സാമൂഹിക-സാമ്പത്തിക ഘടനയും നമ്മുടെ ജനാധിപത്യപ്രക്രിയയെയും സ്ഥിതിവിവരക്കണക്കുകളുടെ സ്ഥാപനവൽക്കരണത്തെയും ഒരുപോലെ ബാധിച്ചിരുന്നു. എന്നിട്ടും, ആഗോളനിലവാരത്തിലുള്ള ഒരു ‘സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫ്രാസ്ട്രക്ചർ’ ആണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യയിൽ ഉയർന്നുവന്നത്.

ഈ നേട്ടത്തിനു പിന്നിലെ ചാലകശക്തി പ്രതിഭാശാലികളും ദാർശനികരുമായിരുന്ന രണ്ടു മനുഷ്യർ തമ്മിലുണ്ടായിരുന്ന അസാധാരണമായ സൗഹൃദവും പാരസ്പര്യവുമായിരുന്നു. അതിലൊരാൾ ജവാഹർലാൽ നെഹ്റു ആയിരുന്നെങ്കിൽ, രണ്ടാമൻ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായ   പ്രശാന്തചന്ദ്ര മഹലനോബിസ് ആയിരുന്നു. 

പ്രശാന്തചന്ദ്ര മഹലനോബിസ് ( Photo Credit : Prasanta Chandra Mahalanobis Memorial Museum & Archives/ facebook)
ADVERTISEMENT

നയരൂപീകരണത്തിലും പഞ്ചവത്സരപദ്ധതികളുടെ രൂപകൽപനയിലും നെഹ്റു അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അഭാവമായിരുന്നു. അങ്ങനെ ‘ഡേറ്റയെ കണ്ടെത്താൻ’ അദ്ദേഹം പ്രിയസുഹൃത്തായ മഹലനോബിസിന്റെ  സഹായം തേടി. അൻപതുകളുടെ ആദ്യവർഷങ്ങളിൽ, പരിമിതിയുടെ അതിരുകൾക്കിടയിൽ നിന്നുകൊണ്ട് മഹലനോബിസും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ ദേശീയ സാംപിൾ സർവേ നടത്തി.

ലോകരാജ്യങ്ങളുടെ അഭിനന്ദനം നേടിയ ഈ സർവേയുടെ ചുവടുപിടിച്ചാണ് പിന്നീടു ലോകബാങ്ക് പ്രശസ്തമായ ‘ഗാർഹികസർവേകൾ’ (Household Surveys) ആരംഭിച്ചത്.ഒരു ബാഹ്യ ഇടപെടലും നടത്താതെ ജവാഹർലാൽ നെഹ്റു മഹലനോബിസിനും സംഘത്തിനും പൂർണമായ പ്രവർത്തനസ്വാതന്ത്ര്യം നൽകി. അദ്ദേഹം ഒരിക്കലും രാഷ്ട്രീയനേട്ടത്തിനുവേണ്ടി ‘ഡേറ്റ’യെ തൊട്ടില്ല. 

ജവഹർലാൽ നെഹ്റു (Photo: Manorama Archives)

സമീപകാലത്ത് സ്ഥിതിവിവരക്കണക്കുകളുടെ ആധികാരികതയിലുണ്ടായിട്ടുള്ള ആശങ്കാവഹമായ തകർച്ചയാണ് ഈ മഹനീയപൈതൃകം ഓർമിപ്പിക്കാൻ കാരണം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽനിന്നു വിഭിന്നമായി, രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് കൃത്യമായ സ്ഥിതിവിവരണക്കണക്കുകൾ ലഭ്യമാക്കാതിരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. 1881 മുതലുള്ള ഇന്ത്യയുടെ സെൻസസ് ചരിത്രം പരിശോധിച്ചാൽ, അതീവസംഘർഷഭരിതമായ ദശാസന്ധികളിൽപോലും സെൻസസ് കണക്കെടുപ്പ് മാറ്റിവച്ചിട്ടില്ല എന്നു മനസ്സിലാകും.

എന്നാൽ, 2021ൽ നടക്കേണ്ടിയിരുന്ന ഔദ്യോഗിക സെൻസസ് മോദി സർക്കാർ അനിശ്ചിതമായി മാറ്റിവച്ചിരിക്കുന്നു. ‘കോവിഡ്’ ആണ് കാരണമായി പറയുന്നതെങ്കിലും, ഇന്ത്യയെക്കാളും ഭീകരമായി കോവിഡ് ബാധിച്ച ചൈന, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങൾപോലും സെൻസസ് ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. മാത്രമല്ല, കഴിഞ്ഞ വർഷം സെൻസസിനുവേണ്ടി 3676 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നുവെങ്കിൽ ഇത്തവണ അത് 1564 കോടിയായി. ഒരൊറ്റ വർഷംകൊണ്ട് പകുതിയിലധികം ചുരുങ്ങി. 

(Representative image by Ravi_Sharma1030/shutterstock)
ADVERTISEMENT

വാസ്തവത്തിൽ സമകാലികഇന്ത്യയിൽ സാമ്പത്തികവളർച്ചയുടെയും ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും വ്യാപ്തി കൃത്യമായി നിർണയിക്കാൻ സഹായിക്കുന്ന ഒരു ആധികാരിക സ്ഥിതിവിവരക്കണക്കും ഇന്നു ലഭ്യമല്ല. ജിഡിപി വളർച്ച കണക്കാക്കാൻ ഇന്ത്യ ഉപയോഗിക്കുന്ന പുതിയ രീതിശാസ്ത്രം തെറ്റാണെന്നു സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ ഒരിക്കൽ എഴുതിയിരുന്നു. ദാരിദ്ര്യത്തിന്റെ വ്യാപനം മനസ്സിലാക്കാനുള്ള ആധികാരിക വിവരം നൽകുന്ന ഉപഭോക്തൃചെലവ് സർവേ ഇന്ത്യയിൽ ഏറ്റവും അവസാനം നടന്നത് 2011-12 കാലഘട്ടത്തിലാണ്. ഇപ്പോഴും ദാരിദ്ര്യരേഖയുടെ നിർവചനം പോലും 2011-12 കാലത്തെ സെൻസസ് കണക്കുകൾ അടിസ്ഥാനമാക്കിയാണ്. 

അതേസമയം, സാമ്പത്തികവളർച്ച, ദാരിദ്ര്യനിർമാർജനം, തൊഴിലില്ലായ്മ പരിഹരിക്കൽ, വീട്- കക്കൂസ്- വൈദ്യുതി- ഗ്യാസ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ വ്യാപനം എന്നീ രംഗങ്ങളിൽ 2014 മുതൽ അതിഗംഭീരമായ നേട്ടങ്ങൾ കൈവരിച്ചതായാണ് മോദി സർക്കാർ അവകാശപ്പെടുന്നത്. ബൃഹത്തായ ഒരു സർവേയും 2014നു ശേഷം നടക്കാത്ത സാഹചര്യത്തിൽ ഈ അവകാശവാദം തീർത്തും അവിശ്വസനീയമാണ്. അതുകൊണ്ടുതന്നെ, പൊതുതിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടത്തിനും വ്യക്തിഗത രാഷ്ട്രീയ ബിംബവൽക്കരണത്തിനും  മാത്രമാണ് സെൻസസ് അനിശ്ചിതമായി നീട്ടിവയ്ക്കുന്നത്.  

(Representative image by HamidCapture/shutterstock)

പാർലമെന്റിൽ എംപിമാരുടെ ചോദ്യങ്ങൾക്കു ലഭിക്കുന്ന ഉത്തരങ്ങളുടെ ആധികാരികതയും വിശ്വാസ്യതയും പോലും നഷ്ടപ്പെട്ടുകഴിഞ്ഞതായാണ് ചോദ്യോത്തരങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകുന്നത്. 

ഇക്കഴിഞ്ഞ സെഷനിൽ, കോൺഗ്രസ് അംഗമായ കെ.സി.വേണുഗോപാൽ അസംഘടിതതൊഴിലാളികൾക്കു വേണ്ടിയുള്ള ‘ഇ –ശ്രമ പോർട്ടലിൽ’ റജിസ്റ്റർ ചെയ്തിട്ടുള്ള ‘ഗിഗ് തൊഴിലാളികളുടെ’ (കൂലിപ്പണി, കോൾ ടാക്സി, ഹോം ഡെലിവറി തുടങ്ങിയ ജോലികൾ ചെയ്യുന്നവരെ പൊതുവായി വിളിക്കുന്ന പേര്) എണ്ണത്തെക്കുറിച്ചു ചോദ്യം ഉന്നയിച്ചിരുന്നു. ‘ഇ–ശ്രമ പോർട്ടൽ’ ‘ഗിഗ് തൊഴിലാളികളുടെ’ വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തുന്നില്ലെന്നും അസംഘടിതതൊഴിലാളികളെ പൊതുവായാണ് അടയാളപ്പെടുത്തുന്നതെന്നും ആയിരുന്നു മന്ത്രിയുടെ മറുപടി.

ADVERTISEMENT

അതേസമയം, 2021 ഡിസംബറിലെ പ്രഭാകർ റെഡ്ഡിയുടെ സമാനചോദ്യത്തിന് ഉത്തരമായി തൊഴിൽമന്ത്രി പറഞ്ഞത് 7,29,447 ഗിഗ് തൊഴിലാളികൾ അതിനകം പോർട്ടലിൽ റജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്നാണ്. 2021ൽ കൃത്യമായി രേഖപ്പെടുത്തപ്പെട്ട ഗിഗ് തൊഴിലാളികളുടെ വിവരങ്ങൾ എങ്ങനെയാണ് 2023ൽ അതേ പോർട്ടലിൽനിന്ന് അപ്രത്യക്ഷമാകുന്നത്? 

ഇന്ത്യൻ പാർലമെന്റ് മന്ദിരം (Photo by Prakash SINGH / AFP)

മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമായ മറ്റൊരു ചോദ്യത്തിനും അതിവിചിത്രമായ മറുപടിയാണ് രാജ്യസഭയിൽനിന്നു കിട്ടിയത്. സിപിഐ അംഗമായ പി.സന്തോഷ്കുമാർ, സ്വതന്ത്രഇന്ത്യയിൽ ആദ്യമായി ശാസ്ത്രനയം മുന്നോട്ടുവച്ച സംസ്ഥാനം ഏതാണെന്നു കഴിഞ്ഞ വർഷം ചോദിച്ചപ്പോൾ, 2018ൽ ഗുജറാത്തിലാണ് ആദ്യമായി ശാസ്ത്രനയം ഉണ്ടാക്കിയതെന്ന ഉത്തരമാണ് കിട്ടിയത്. ഗുജറാത്തിനും എത്രയോ മുൻപ്, 1974ൽ സി.അച്യുതമേനോൻ എന്ന കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ആദ്യമായി ഇന്ത്യയിൽ ഒരു പ്രഖ്യാപിത ശാസ്ത്ര-സാങ്കേതിക നയം അവതരിപ്പിച്ചതെന്ന അതിപ്രധാന ചരിത്രവസ്തുത ഈ ഉത്തരത്തിലൂടെ തമസ്കരിക്കപ്പെട്ടു.

കൃത്യമായ വിവരങ്ങൾ ക്രോഡീകരിക്കാനും അവയെ ആധികാരികമായി ഉപയോഗിക്കാനും സർക്കാരിന് ഒരു താൽപര്യവുമില്ലെന്നും നിരുത്തരവാദത്തോടെയാണ് മറുപടി പറയുന്നതെന്നും വേണുഗോപാലിനും സന്തോഷ്കുമാറിനും ലഭിച്ച വിചിത്രമായ ഉത്തരങ്ങളിൽനിന്നു നമുക്കു മനസ്സിലാക്കാം.  

ജനാധിപത്യത്തോടൊപ്പം തോളോടുചേർന്നു പടർന്നു പന്തലിച്ച ഇന്ത്യയുടെ ആധികാരികമായ ‘ഡേറ്റ ഇൻഫ്രാസ്ട്രക്ചർ’ ലോകരാജ്യങ്ങൾക്കു മുഴുവൻ മഹനീയ മാതൃകയായി തലയുയർത്തിനിന്ന ഒരു സുവർണകാലം നമുക്കുണ്ടായിരുന്നു. പക്ഷേ, ഇന്ന്, ആ മഹാപൈതൃകം  ആസന്നമരണത്തിന്റ ഉത്തരായനകാലം കാത്ത് ശരശയ്യയിൽ കിടക്കുകയാണ്. സ്ഥിതിവിവരക്കണക്കുകളുടെ ആസന്നമരണം ഒരു ജനാധിപത്യരാജ്യത്തിന് ഒട്ടും അഭികാമ്യമല്ല. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണം അതീവഗുരുതരമായ പ്രശ്നങ്ങളിലേക്കു നയിക്കും. അതുകൊണ്ടുതന്നെ രാഷ്ട്രീയപാർട്ടികളും പൊതുസമൂഹവും അതീവഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണിത്.

English Summary: How to Believe the Government's Records While Delaying the Census