മനുഷ്യശരീരത്തിന്റെ കമ്പോളവില
നമ്മുടെ ശരീരത്തിലെ മൊത്തം രാസവസ്തുക്കളെ സംസ്കരിച്ചെടുത്തു കമ്പോളത്തിൽ കൊണ്ടുപോയി വിറ്റാൽ എന്തുവില കിട്ടും? ആ ചോദ്യത്തിനുത്തരമായി ചില രസികൻ രസതന്ത്രജ്ഞർ കുത്തിക്കുറിച്ച കണക്കുകളിലേക്ക് ഒന്നെത്തിനോക്കാം. കേവലം രാസവസ്തുക്കളുടെ കാര്യത്തിൽ നോക്കിയാൽ നാമെല്ലാവരും മൂലകങ്ങളുടെ ഒരു കൂട്ടായ്മയാണ്.
നമ്മുടെ ശരീരത്തിലെ മൊത്തം രാസവസ്തുക്കളെ സംസ്കരിച്ചെടുത്തു കമ്പോളത്തിൽ കൊണ്ടുപോയി വിറ്റാൽ എന്തുവില കിട്ടും? ആ ചോദ്യത്തിനുത്തരമായി ചില രസികൻ രസതന്ത്രജ്ഞർ കുത്തിക്കുറിച്ച കണക്കുകളിലേക്ക് ഒന്നെത്തിനോക്കാം. കേവലം രാസവസ്തുക്കളുടെ കാര്യത്തിൽ നോക്കിയാൽ നാമെല്ലാവരും മൂലകങ്ങളുടെ ഒരു കൂട്ടായ്മയാണ്.
നമ്മുടെ ശരീരത്തിലെ മൊത്തം രാസവസ്തുക്കളെ സംസ്കരിച്ചെടുത്തു കമ്പോളത്തിൽ കൊണ്ടുപോയി വിറ്റാൽ എന്തുവില കിട്ടും? ആ ചോദ്യത്തിനുത്തരമായി ചില രസികൻ രസതന്ത്രജ്ഞർ കുത്തിക്കുറിച്ച കണക്കുകളിലേക്ക് ഒന്നെത്തിനോക്കാം. കേവലം രാസവസ്തുക്കളുടെ കാര്യത്തിൽ നോക്കിയാൽ നാമെല്ലാവരും മൂലകങ്ങളുടെ ഒരു കൂട്ടായ്മയാണ്.
നമ്മുടെ ശരീരത്തിലെ മൊത്തം രാസവസ്തുക്കളെ സംസ്കരിച്ചെടുത്തു കമ്പോളത്തിൽ കൊണ്ടുപോയി വിറ്റാൽ എന്തുവില കിട്ടും? ആ ചോദ്യത്തിനുത്തരമായി ചില രസികൻ രസതന്ത്രജ്ഞർ കുത്തിക്കുറിച്ച കണക്കുകളിലേക്ക് ഒന്നെത്തിനോക്കാം.
കേവലം രാസവസ്തുക്കളുടെ കാര്യത്തിൽ നോക്കിയാൽ നാമെല്ലാവരും മൂലകങ്ങളുടെ ഒരു കൂട്ടായ്മയാണ്. ഗണിതശിരോമണിയും ശാസ്ത്രീയ ചിന്തകനുമായ ബെർട്രൻഡ് റസ്സൽ മനുഷ്യശരീരത്തെ വിവരിക്കുന്നത് ഇങ്ങനെ: പൂർണതയിലെത്താത്ത ഒരു ഗ്രഹത്തിന്റെ ഉപരിതലത്തിൽ ഇഴഞ്ഞുനീങ്ങുന്ന, കലർപ്പുള്ള കാർബണിന്റെയും വെള്ളത്തിന്റെയും സങ്കരചേരുവയാണ് നാമെല്ലാവരും.
മനുഷ്യശരീരത്തിന്റെ അങ്ങാടിവില ആദ്യമായി എണ്ണിക്കൂട്ടിയത് 1922ൽ ചാൾസ് മയോ എന്ന അമേരിക്കൻ ഡോക്ടറാണ്; 84 സെന്റ്. അന്നത്തെ ഡോളർ വിനിമയനിരക്കനുസരിച്ച് 2.65 രൂപ. വേറെ ചില വിദ്വാന്മാർ ആ പ്രൈസ് ടാഗിനെ വീണ്ടും വിലയിരുത്തി 3 രൂപയായി ഉയർത്തി. മനുഷ്യശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും ഒരേ വിലയല്ല എന്ന ചിന്ത പൊന്തിവന്നു. തോമസ് ആൽവ എഡിസൺ കഴുത്തിന്റെ മുകൾഭാഗത്തിനു വളരെ വലിയ വിലയാണെന്നും താഴ്ഭാഗത്തിന്റെ വില തുച്ഛമാണെന്നും അഭിപ്രായപ്പെട്ടു. തലയ്ക്കുള്ളിൽ പരമപ്രധാനമായ തലച്ചോറുള്ളതാണു വ്യത്യാസത്തിനു കാരണം.
പരമാണു കണക്കിലേക്കു കടക്കാം. 70 കിലോ തൂക്കമുള്ള ഒത്തശരീരത്തിൽ 6700 ട്രില്യൻ ട്രില്യൻ പരമാണുക്കളുണ്ടെന്നാണു കിറുകൃത്യം കണക്ക്. 67ഉം പിന്നെ 26 പൂജ്യങ്ങളും. (ഒരു ലക്ഷം കോടിയാണ് ഒരു ട്രില്യൻ). പീരിയോഡിക് പട്ടികയിലുള്ള 118 മൂലകങ്ങളിൽ ഏതാണ്ട് 60 എണ്ണം നമ്മുടെ ശരീരത്തിലുണ്ട്. എന്നാൽ, മൊത്തം പരമാണുക്കളുടെ 99% ആറു മൂലകങ്ങളുടെ സംഭാവനയാണ്; ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ, നൈട്രജൻ, കാൽസ്യം, ഫോസ്ഫറസ്.
കാനഡയിലെ അക്കേമിയാ സർവകലാശാലയിലെ പ്രഫ. ഏണസ്റ്റിന്റെ കണക്കിൽ പ്രാകൃത രൂപത്തിൽ ഇവയെ വിറ്റാൽ 49,000 രൂപ കിട്ടണം. മേമ്പൊടിയായി അൽപസ്വൽപം ഗന്ധകം, ഇരുമ്പ്, അയഡിൻ, സോഡിയം, പൊട്ടാസ്യം, ക്ലോറിൻ, മാംഗനീസ് എന്നിവയും മഷിവച്ചു തിരഞ്ഞാൽ കിട്ടുന്നപോലെ അഞ്ചാറു മൂലകങ്ങൾ വേറെയുമുണ്ട്. അതൊക്കെ എണ്ണിപ്പെറുക്കി കൂട്ടിയാൽ 1000 രൂപ കൂടി കിട്ടും. അങ്ങനെ 50,000 രൂപ. അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ വിലമതിപ്പ് ഇതിൽ കുറവാണ്, 13,500 രൂപ.
അവയവദാനത്തിന്റെ സുവർണ യുഗത്തിലാണ് ആധുനിക വൈദ്യശാസ്ത്രം നിൽക്കുന്നത്. നമ്മുടെ ശരീരത്തെ അതിലുള്ള അവയവങ്ങളുടെ ആകെത്തുകയായി ഗണിച്ചു വില കണക്കാക്കാം. നമ്മുടെ സ്വന്തം അവയവം അന്തിമഘട്ട പരാജയത്തിലേക്കു വഴുതുമ്പോൾ നാം മറ്റുള്ളവരുടെ അവയവങ്ങൾ വാങ്ങി പ്രതിഷ്ഠിക്കുന്നു. വൈദ്യശാസ്ത്രം സമ്മതം മൂളിയതും വിദഗ്ധർ കൈകാര്യം ചെയ്യുന്നതുമായ ഒരു മുറയാണിത്. അങ്ങാടിയിൽ ആവശ്യമുള്ള അവയവങ്ങളെല്ലാം പെറുക്കി വിറ്റാൽ 365 കോടി രൂപയുണ്ടാക്കാമെന്നാണ് ഒരു കണക്ക്. 5 കോടി രൂപയിൽ കുറവേ കിട്ടുകയുള്ളൂ എന്നൊരു പക്ഷവുമുണ്ട്.
അമേരിക്കയിൽ 1,23,000 പേർ ജീവദായകമായ അവയവത്തെ അക്ഷമയോടെ കാത്തുകഴിയുകയാണ്. ആവശ്യമുള്ളതും സ്വീകാര്യവുമായ അവയവം കിട്ടാതെ അവിടെ ദിവസേന 18 പേർ മരിക്കുന്നുണ്ട്. ഹൃദയത്തിന്റെ വില പത്തുലക്ഷം ഡോളർ. തൊട്ടുപിന്നിൽ കരളാണ്, 5,57,000 ഡോളർ. വൃക്കയുടെ വില 2,62,000 ഡോളർ. പ്രമേഹ, ഹൃദ്രോഗങ്ങളുടെ വ്യാപനമാണ് അവയവ കമ്പോളത്തെ നയിക്കുന്നത്. ചന്തയുള്ളിടത്തെല്ലാം കരിഞ്ചന്തയും കാണും. ദല്ലാളരുടെ വാഴ്ചയാണവിടെയുള്ളത്.
ശരീരാവയവങ്ങളെ ഭദ്രമായി സൂക്ഷിക്കുന്ന ചർമം ഒരു മഹാഅവയവമാണ്. ഏതാണ്ട് രണ്ടു ചതുരശ്ര മീറ്റർ വരും നമ്മുടെ തൊലിയുടെ വിസ്താരം. അതിനെ ഊറയ്ക്കിട്ടു തുകലാക്കി മാറ്റി ബെൽറ്റും പഴ്സും വാനിറ്റി ബാഗുമുണ്ടാക്കി വിൽക്കുന്നുണ്ട്. മനുഷ്യതുകലിന്റെ പഴ്സിന് 11 ലക്ഷം രൂപയും ഷൂസിന് അതിന്റെ ഇരട്ടിയും വിലയുണ്ട്. ഫാഷൻ കമ്പോളത്തിലാണു മനുഷ്യതുകലിനു പ്രിയം. 2010ൽ ആത്മഹത്യ ചെയ്ത സുപ്രസിദ്ധ ബ്രിട്ടിഷ് ഫാഷൻ ഡിസൈനർ അലക്സാണ്ടർ മാക്വീന്റെ തലനാരിഴയിൽ നിന്നെടുത്ത ഡിഎൻഎ ശേഖരിച്ചു ടിഷ്യു കൾചർ വഴി പന്നികളുടെ സഹായത്തോടെ മനുഷ്യതുകൽ ഉൽപാദിപ്പിക്കുന്നുണ്ട്.
ജൈവരസതന്ത്രജ്ഞർ നോക്കുന്നതു മനുഷ്യശരീരത്തിലെ ജൈവരാസവസ്തുക്കളുടെ മൂല്യത്തിലേക്കാണ്. മരുന്നുകമ്പനികളുടെ വിലവിവരപ്പട്ടിക ഉപയോഗിച്ചു നമ്മുടെ ശരീരത്തിന്റെ വില കണക്കാക്കാം. ഹീമോഗ്ലോബിൻ ഒരു ഗ്രാമിന് 2000 രൂപ, ട്രിപ്സിൻ ഒരു ഗ്രാമിന് 2400 രൂപ. പിറ്റ്യൂട്ടറി ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന എഫ്എസ്എച്ച് ഹോർമോണിനു തീപിടിച്ച വിലയാണ്; ഒരു ഗ്രാമിന് 3.20 കോടി രൂപ. പ്രോലാക്ടിൻ (ഗ്രാമിന് 116 കോടി രൂപ. മനുഷ്യശരീരത്തിൽ ഒരുഗ്രാമിന്റെ ചെറിയൊരംശമേയുള്ളൂ) അടക്കമുള്ളവയുടെ വിലകൂടി കണക്കാക്കുമ്പോൾ മനുഷ്യശരീരത്തിന്റെ വില 27 കോടിയിലെത്തും.
വിശകലനത്തിന്റെ വഴിവിട്ട്, നമ്മുടെ ശരീരത്തെ കൂട്ടിച്ചേർക്കുന്ന സിന്തറ്റിക് ബയോളജിയുടെ പുറകെ പോയാൽ ശരീരത്തിനു വില മതിക്കാനാവാത്ത സ്ഥിതിയാകും. പരമാണുവിൽനിന്നു തന്മാത്രകളിലേക്കും പിന്നെ ഓർഗനെലുകളിലേക്കും കോശങ്ങളിലേക്കും അവിടെനിന്നു കല(ടിഷ്യു)കളിലേക്കും അവയവങ്ങളിലേക്കും അവയുടെ സവിശേഷ സമാഹാരത്തിലേക്കും ബാലികേറാമലകളുണ്ട്. അമേരിക്കൻ ഡോളറിൽ 600 ബില്യൻ ട്രില്യൻ. ആറും പിന്നെ 23 പൂജ്യങ്ങളും...!
നാൽപതു കൊല്ലം ആണവശാസ്ത്രം പഠിച്ചും പഠിപ്പിച്ചും 55 കൊല്ലമായി ശാസ്ത്ര പ്രചാരണം നടത്തിയും വരുന്ന ഈ ലേഖകന്റെ വില എന്തായിരിക്കും; അതൊരു ചിന്താപരീക്ഷണമാണ്.
English Summary: If The Chemicals in The Human Body Were Processed and Sold, What Price Would they Fetch?