എ.കെ. ആന്റണി കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് വീണ്ടുമെത്തിയപ്പോൾ പലരും നെറ്റി ചുളിച്ചു. ഒഴിയുമെന്നായിരുന്നു സൂചനകൾ. ആന്റണി മാറി യുവതലമുറയ്ക്ക് അവസരം കൊടുക്കേണ്ടിയിരുന്നു എന്ന അഭിപ്രായം കോൺഗ്രസ് രാഷ്ട്രീയത്തെ ഗൗരവമായെടുക്കുന്ന പലരും ഉന്നയിച്ചു. ഒഴിയാൻ താൻ ആഗ്രഹിക്കുന്നുവെന്നും പകരം മാത്യു കുഴൽനാടനെ പരിഗണിക്കണമെന്നും ആന്റണി പറഞ്ഞുവെന്ന് കഥയുണ്ട്. പറഞ്ഞപാടെ കുഴൽനാടനെതിരെ പടപ്പുറപ്പാടുണ്ടായെന്നും അപ്പോഴാണ് ആന്റണി തുടരാൻ തയാറായതെന്നും കഥ തുടരുന്നു.

എ.കെ. ആന്റണി കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് വീണ്ടുമെത്തിയപ്പോൾ പലരും നെറ്റി ചുളിച്ചു. ഒഴിയുമെന്നായിരുന്നു സൂചനകൾ. ആന്റണി മാറി യുവതലമുറയ്ക്ക് അവസരം കൊടുക്കേണ്ടിയിരുന്നു എന്ന അഭിപ്രായം കോൺഗ്രസ് രാഷ്ട്രീയത്തെ ഗൗരവമായെടുക്കുന്ന പലരും ഉന്നയിച്ചു. ഒഴിയാൻ താൻ ആഗ്രഹിക്കുന്നുവെന്നും പകരം മാത്യു കുഴൽനാടനെ പരിഗണിക്കണമെന്നും ആന്റണി പറഞ്ഞുവെന്ന് കഥയുണ്ട്. പറഞ്ഞപാടെ കുഴൽനാടനെതിരെ പടപ്പുറപ്പാടുണ്ടായെന്നും അപ്പോഴാണ് ആന്റണി തുടരാൻ തയാറായതെന്നും കഥ തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എ.കെ. ആന്റണി കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് വീണ്ടുമെത്തിയപ്പോൾ പലരും നെറ്റി ചുളിച്ചു. ഒഴിയുമെന്നായിരുന്നു സൂചനകൾ. ആന്റണി മാറി യുവതലമുറയ്ക്ക് അവസരം കൊടുക്കേണ്ടിയിരുന്നു എന്ന അഭിപ്രായം കോൺഗ്രസ് രാഷ്ട്രീയത്തെ ഗൗരവമായെടുക്കുന്ന പലരും ഉന്നയിച്ചു. ഒഴിയാൻ താൻ ആഗ്രഹിക്കുന്നുവെന്നും പകരം മാത്യു കുഴൽനാടനെ പരിഗണിക്കണമെന്നും ആന്റണി പറഞ്ഞുവെന്ന് കഥയുണ്ട്. പറഞ്ഞപാടെ കുഴൽനാടനെതിരെ പടപ്പുറപ്പാടുണ്ടായെന്നും അപ്പോഴാണ് ആന്റണി തുടരാൻ തയാറായതെന്നും കഥ തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എ.കെ. ആന്റണി കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് വീണ്ടുമെത്തിയപ്പോൾ പലരും നെറ്റി ചുളിച്ചു. അദ്ദേഹം ഒഴിയുമെന്നായിരുന്നു സൂചനകൾ. ആന്റണി മാറി യുവതലമുറയ്ക്ക് അവസരം കൊടുക്കേണ്ടിയിരുന്നു എന്ന അഭിപ്രായം കോൺഗ്രസ് രാഷ്ട്രീയത്തെ ഗൗരവമായെടുക്കുന്ന പലരും ഉന്നയിച്ചു. ഒഴിയാൻ താൻ ആഗ്രഹിക്കുന്നുവെന്നും പകരം മാത്യു കുഴൽനാടനെ പരിഗണിക്കണമെന്നും ആന്റണി പറഞ്ഞുവെന്ന് കഥയുണ്ട്.

പറഞ്ഞപാടെ കുഴൽനാടനെതിരെ പടപ്പുറപ്പാടുണ്ടായെന്നും അപ്പോഴാണ് ആന്റണി തുടരാൻ തയാറായതെന്നും കഥ തുടരുന്നു. വയലാർ രവി 33–ാം വയസിലാണ് വർക്കിങ് കമ്മിറ്റി അംഗമായത്. കോൺഗ്രസ് അധ്യക്ഷ മത്സരത്തിൽ വീറോടെ പങ്കെടുത്ത ശശി തരൂരിനും ആ ഉന്നത ഫോറത്തിൽ അംഗമാകാൻ കഴിഞ്ഞു. തരൂർ വരണമെന്ന് വാശി പിടിച്ചത് അദ്ദേഹം തോൽപ്പിക്കാൻ ശ്രമിച്ച മല്ലികാർജുൻ ഖർഗെ ആയിരുന്നുവത്രേ. ഈ 2 സംഭവങ്ങളും പരിഗണിച്ചാൽ ആന്റണി കുഴൽനാടനെ ശുപാർശ ചെയ്തെന്ന കഥ അങ്ങനെ തള്ളിക്കളയേണ്ടതില്ല.

ADVERTISEMENT

∙ യുവാക്കളുടെ വരവ്

‘കൊല്ലം പത്തുകഴിഞ്ഞോട്ടെ, പിള്ളേരൊന്നു വളർന്നോട്ടെ’ എന്നൊരു മുദ്രാവാക്യം പണ്ട് കേരളത്തിൽ മുഴങ്ങിയിട്ടുണ്ട്. ആ മുദ്രാവാക്യം അന്ന് കേരള രാഷ്ട്രീയത്തെ ചടുലമാക്കുകയും ചെയ്തു. 1967 ൽ കമ്യൂണിസ്റ്റ് മുന്നണിയോട് കോൺഗ്രസ് തോറ്റ് നിലംപരിശായ ഘട്ടത്തിൽ യൂത്ത് കോൺഗ്രസുകാർ ഉയർത്തിയതാണ് ഈ വരികൾ. ‘വളർന്നുവരുന്ന നേതാക്കൾ ഞങ്ങൾക്കുണ്ട്, ഞങ്ങൾ തിരിച്ചുവരും’ എന്ന ആത്മവിശ്വാസപ്രകടനമായിരുന്നു അത്. അതു തന്നെയാണ് പിന്നീട് സംഭവിച്ചതും. വയലാർ രവിയും ഉമ്മൻ ചാണ്ടിയും എ.കെ.ആന്റണിയും അടക്കമുള്ളവരുടെ പിന്തുണയോടെ കെ.കരുണാകരൻ അധികാരത്തിലെത്തി. 

പിന്നീട് എ.കെ.ആന്റണിയും പലവട്ടം കേരളം ഭരിച്ചു. അന്നത്തെ ‘പിള്ളേരാ’യ രാഷ്ട്രീയ നേതാക്കളാണ് കേരളത്തെയും കോൺഗ്രസിനെയും ദീർഘകാലം നയിച്ചത്. ഇപ്പോൾ ആ തലമുറയുടെ പിൻവാങ്ങലോടെ തളർന്ന കോൺഗ്രസ് വീണ്ടും പ്രതീക്ഷയർപ്പിക്കുന്നത് യുവനിരയിലാണ്. ആ നിരയിലേക്ക് അപ്രതീക്ഷിതമായി മാത്യു കുഴൽനാടൻ കയറിവന്നു. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വഴിത്തിരിവു സൃഷ്ടിച്ചുകൊണ്ടായിരുന്നു വരവ്. 

കാർ‌ട്ടൂണ്‍ ∙ മനോരമ

പിണറായി വിജയന്റെ മകൾക്കെതിരായ സാമ്പത്തിക ആരോപണങ്ങളെ നിസാരവൽക്കരിക്കാൻ സിപിഎം നേതാക്കൾ ശ്രമിച്ചപ്പോഴാണ് (‘ഇതോടെ മാസപ്പടി വിവാദം തീർന്നു, ഇനി കുഴൽനാടൻ അത് ഉന്നയിക്കില്ലല്ലോ’ എന്നാണ് ഒരു മുതിർന്ന നേതാവ് എഴുതിയത്!) മറ്റൊരു വഴിയിലൂടെ അതെല്ലാം കുഴൽനാടൻ വാരിവലിച്ചു പുറത്തിട്ടത്. നിലപാടുകളിൽ ഉറച്ചുനിന്നുവെന്ന കാര്യം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും ശ്രദ്ധിച്ചു. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിന്തുണ കൂടി ലഭിച്ചതോടെ ഇരിപ്പിടം ഭദ്രമായി. ഇനി എന്നെ ആർക്കും തള്ളാനാവില്ല എന്നാണ് കുഴൽനാടന്റെ പ്രഖ്യാപനമുണ്ടായത്. 

ADVERTISEMENT

∙ ഏറ്റുമുട്ടൽ, അന്വേഷണം

‘മിണ്ടാതിരിക്ക്, ഇല്ലെങ്കിൽ ഇഡി വീട്ടിലെത്തും’ എന്നു പറഞ്ഞത് ഒരു കേന്ദ്രമന്ത്രിയാണ്. കഴിഞ്ഞ ഓഗസ്റ്റ് 3ന് സർക്കാരിനെ വിമർശിച്ച ലോക്സഭാംഗത്തെ ഇങ്ങനെ പറഞ്ഞ് നിശബ്ദനാക്കാൻ നോക്കിയത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയാണ്. താൻ തമാശ പറഞ്ഞതാണെന്ന് മന്ത്രി തിരുത്തിയെങ്കിലും സർക്കാരിന്റെ മനസിലിരിപ്പാണ് ഇതെന്നു പറഞ്ഞ് പ്രതിപക്ഷ പാർട്ടികൾ ഏറ്റുപിടിച്ചു. കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്താൽ കേന്ദ്ര ഏജൻസികൾ വീട്ടിലെത്തുമെങ്കിൽ കേരളത്തിൽ വീടും പറമ്പും അളക്കുന്നവരെത്തും. 

മാത്യു കുഴൽനാടന്റെ എറണാകുളം കോതമംഗലത്തിനടുത്ത് കടവൂരുള്ള കുടുംബസ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥർ സർവേ നടപടികൾ ആരംഭിച്ചപ്പോൾ (ഫയൽ ചിത്രം)

വകുപ്പ് റവന്യൂ ആണെങ്കിലും കൈകാര്യം ചെയ്യുന്നത് സിപിഐ ആണെങ്കിലും അതിൽ മാറ്റമില്ല. ലീഗ് നേതാവ് കെ.എം.ഷാജിയുടെ വീട് നേരത്തെ അളന്നു. ഇപ്പോൾ കുഴൽനാടന്റെ ഊഴമാണ്. വനംകയ്യേറ്റം പോലെയോ ഭൂമി തട്ടിയെടുക്കൽ പോലെയോ ഒക്കെ ചിത്രീകരിച്ചാണ് അളക്കലും മറ്റും നടക്കുന്നത്. ഇതെല്ലാം ലോകത്തോട് പ്രഖ്യാപിക്കുകയും കുഴൽനാടനാണ് അഴിമതിക്കാരനെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇടത്, പരിഷത്ത് ബുദ്ധിജീവികളുടെ പോസ്റ്റുകളുടെ താഴെയുള്ള ശുഷ്കമായ പ്രതികരണം ഒരു സൂചനയായി കാണണം. 

∙കേജ്​രിവാൾ ഒരു താരതമ്യം

ADVERTISEMENT

‘അരവിന്ദ് കേജ്‍‍രിവാൾ പ്രതിഭാസത്തിന് എന്തു സംഭവിക്കും?’ ‘ഒന്നും സംഭവിക്കില്ല, കെട്ടടങ്ങും.’ ഇങ്ങനെ പറഞ്ഞത് ഒരു പ്രമുഖ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. ആം ആദ്മി പാർട്ടിയുടെ ബാനറിൽ രാജ്യതലസ്ഥാനത്ത് കേജ്​രിവാൾ ഉയർന്നു വരുന്ന കാലത്ത് നടന്നതാണ് ഈ സംഭാഷണം. പാർട്ടി അണികളുടെ ചോദ്യത്തിനാണ് നേതാവ് നിസ്സംശയം ഉത്തരം നൽകിയത്. തന്റെ വാഗൺ ആർ കാറിൽ ഡൽഹിയിലെ തെരുവുകളിലൂടെ സഞ്ചരിക്കുന്ന കാലത്ത് അരവിന്ദ് കേജ്​രിവാളിന് കൂട്ട് നിർഭയത്വം മാത്രമായിരുന്നു. 

അരവിന്ദ് കേജ‍്‍രിവാൾ (ഫയൽ ചിത്രം: മനോരമ)

രാഷ്ട്രീയത്തിലെ ചട്ടപ്പടി രീതികളെ തിരുത്തുമെന്നത് ഗീർവാണമായാണ് മേൽപ്പറഞ്ഞ നേതാക്കളടക്കമുള്ള നിരീക്ഷകർ വിലയിരുത്തിയത്. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും നീതിക്കു വേണ്ടി നിൽക്കുകയും ചെയ്യുന്നതായിരുന്നു കുട്ടിയായിരിക്കുന്ന കാലം മുതലേ കേജ്‍രിവാളിന്റെ രീതി. ‘ആന്റി എസ്റ്റാബ്ലിഷ്മെന്റ്’ നീക്കങ്ങൾ തുടങ്ങുന്നതിന്റെ കാരണവും അതായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കേജ്​രിവാൾ അപൂർവ പ്രതിഭാസമാണെന്ന് ഇതേ ആളുകൾ വിലയിരുത്തുന്നു. 

ഒരു പൗരാവകാശ പ്രസ്ഥാനം തുടങ്ങി 3 വർഷം എന്ന ചുരുങ്ങിയ കാലം കൊണ്ട് ആരും ഒരു സർക്കാരിന്റെ തലപ്പത്തെത്തിയിട്ടില്ല. സാമൂഹ്യമായ ഇളക്കിമറിക്കലിലൂടെ, ജനങ്ങളിൽ പ്രത്യാശ വളർത്തി, ഔപചാരികമായി ഒരു പാർട്ടിയിലും വിജയത്തിലേക്കും എത്തുകയാണ് അദ്ദേഹം ചെയ്തത്. നിർഭയത്വവും പോരാടാനുള്ള സന്നദ്ധതയുമായിരുന്നു ബലം. രാഷ്ട്രീയത്തിൽ അതൊരു ബലമാണ്.

∙ വ്യത്യസ്ത റേഞ്ച്

വിദ്യാഭ്യാസം, നിർഭയത്വം, പോരാട്ടവീര്യം എന്നീ ഘടകങ്ങൾ രാഷ്ട്രീയ വിജയത്തിന് വേണം. ഇതെല്ലാം ഒത്തുചേർന്നപ്പോഴാണ് കേജ്​രിവാൾ വിജയിച്ചത്. കേജ്​രിവാളിനെപ്പോലെ തന്നെ ‘മുൻകാല ബാധ്യത’കളില്ലാത്ത നേതാവാണ് കുഴൽനാടനും. നിർഭയത്വം ഉണ്ടാക്കുന്ന ഘടകങ്ങളിൽ ഒന്ന് ഇതാണ്. സമീപകാല രാഷ്ട്രീയത്തിലെ കെട്ടുപാടുകളിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. അതിനാൽ നിലവിലുള്ള മലിനരാഷ്ട്രീയത്തിൽ നിന്ന് പുറത്തുനിൽക്കുന്നയാളാണ് (ഔട്ട്സൈഡർ) അദ്ദേഹം. 

മാത്യു കുഴൽനാടൻ (ഫയൽ ചിത്രം: മനോരമ)

മുൻകാല കഥകൾ പറഞ്ഞ്, പലതും കുത്തിപ്പൊക്കി വിരട്ടാനാവില്ല. അതുകൊണ്ടാണ് വീടും പറമ്പും അളക്കേണ്ടിവന്നത്. കുഴൽനാടന് അഴിമതിക്കെതിരായ നീക്കം നടത്താൻ കഴിയുന്നതും അതുകൊണ്ടാണ്. മുൻകാല ചെയ്തികളും അനുഭവങ്ങളും പലപ്പോഴും വിവേകത്തോടൊപ്പം ഭയവും നൽകും. അതില്ല കുഴൽനാടന് എന്നതാണ് പിണറായിയെ വെല്ലുവിളിക്കുന്നതിന്റെ ചുരുക്കം. എന്തിന് വേട്ടയാടപ്പെടണം എന്നു ചിന്തിച്ചില്ല. പി.ടി.തോമസ് മാത്രമാണ് അത്തരമൊരു പിണറായി ആക്രമണത്തിന് മുതിർന്നിട്ടുള്ളത്. ശശി തരൂർ എന്ന നയന്ത്രജ്ഞനോടൊപ്പം കുഴൽനാടൻ എന്ന യോദ്ധാവ് കൂടി ചേരുന്നത് യുഡിഎഫ് രാഷ്ട്രീയത്തിന് മുതൽക്കൂട്ടാണ്. 

∙ നേർക്കുനേർ പോരാട്ടം, പിടിയുടെ പിൻഗാമി

സിപിഎമ്മിന്റെ അനിഷേധ്യനേതാവ് എന്ന നിലയിൽ നിറഞ്ഞുനിൽക്കുന്ന പിണറായി വിജയനെ നേരിട്ടെതിർത്തപ്പോഴാണ് പി.ടി.തോമസ് കൂടുതൽ ശ്രദ്ധേയനായത്. വീണ വിഷയം വന്നതോടെ അപ്രതീക്ഷിതമായ പിൻവാങ്ങൽ കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോഴാണ് കുഴൽനാടൻ രംഗത്തെത്തിയത്. പിണറായി വിജയന് എതിരെ നിൽക്കുന്നവരെ ജനം ശ്രദ്ധിക്കും.

പ.ടി. തോമസ് (ഫയൽ ചിത്രം: മനോരമ)

അങ്ങനെ പിടിയുടെ പിൻഗാമിയാകാൻ കുഴൽനാടനു കഴിഞ്ഞു. ക്രൈസ്തവ വിഭാഗത്തിൽ നിന്ന് ഉയർന്നുവരുന്ന പുതുതലമുറ നേതാവായി കുഴൽനാടൻ മാറിക്കഴിഞ്ഞു. അദ്ദേഹം ഉന്നയിക്കുന്ന ചോദ്യങ്ങളോട് പിണറായി വിജയനും മറ്റ് പ്രമുഖ നേതാക്കളും മൗനത്തിലൂടെയാണ് മറുപടി നൽകുന്നത്. ഇത് എത്രനാൾ തുടരാനാവും എന്നതാണ് ജനങ്ങൾ കൗതുകപൂർവം നോക്കുന്നത്. 

∙ കുഴൽനാടനും കോൺഗ്രസും

വീണ വിഷയം ചർച്ച ചെയ്യുമ്പോൾ മറ്റൊരു കാര്യം കൂടിയാണ് ചാനലുകളിലൂടെ പുറത്തുവന്നത്. ആധുനിക സാങ്കേതിക വിദ്യകളും പുതിയ ബിസിനസ് സമ്പ്രദായങ്ങളും നമ്മുടെ യുവതലമുറ രാഷ്ട്രീയ നേതാക്കൾക്ക് അത്രത്തോളം വഴങ്ങുന്നില്ല. കോൺഗ്രസ് പക്ഷത്തുനിന്ന് പലരും ഈ വിഷയം ഉന്നയിക്കുമ്പോൾ രോഷം പ്രകടിപ്പിച്ചും അസഹിഷ്ണുത കാണിച്ചും ഇറങ്ങിപ്പോക്ക് നടത്തിയും ആയിരുന്നു ഇടതുനേതാക്കൾ പ്രതികരിച്ചത്. 

മറയ്ക്കാനും ഒളിക്കാനും ഇല്ലെന്ന് തെളിയിക്കാൻ ആ അവസരം അവർ ഉപയോഗിച്ചില്ല. ചാനൽ ചർച്ചകളെ ആശ്രയിക്കുന്നവരിൽ ഭൂരിപക്ഷവും സാധാരണക്കാരാണ്. അവർക്ക് വ്യക്തമായി വിവരിച്ചുകൊടുക്കുകയാണ് നേതാക്കൾ ചെയ്യേണ്ടിയിരുന്നത്. വിദ്യാഭ്യാസം, അറിവ്, പുതിയ തലമുറയുമായി കണക്ട് ചെയ്യാനുള്ള കഴിവ് എന്നിവയാണ് പുതിയ കാലഘട്ടത്തിൽ രാഷ്ട്രീയ നേതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 

പാർട്ടികൾ കെട്ടിപ്പടുക്കാൻ ഒളിവിലും തെളിവിലും മർദക ഗ്രൂപ്പുകളുമായി ഏറ്റുമുട്ടിയും രാഷ്ട്രീയ പ്രവർത്തനം നടത്തിയവരുടെ തലമുറ കഴിഞ്ഞു. പഴയ പാരമ്പര്യം പറഞ്ഞുകൊണ്ടിരിക്കേണ്ടതില്ലെന്ന് ‘കട്ടൻചായയും പരിപ്പുവടയും’ പ്രയോഗത്തിലൂടെ ഇ.പി. ജയരാജൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം പകരം വേണ്ട കഴിവുകൾ എത്ര രാഷ്ട്രീയ നേതാക്കളിലുണ്ട്? ഇത് വിലയിരുത്തേണ്ടത് അതതു സംഘടനകൾ തന്നെയാണ്. 

മാത്യു കുഴൽനാടൻ (Screengrab: Manorama News)

ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം തന്നെയാണ് ഒന്നാമത്തെ യോഗ്യത. പണ്ട് അതിന് അവസരം ഉണ്ടായിരുന്നില്ല. ഇന്ന് വിദ്യാസമ്പന്നരല്ലെങ്കിൽ അവർ പരിഹസിക്കപ്പെടുന്നു. വിദേശ വിദ്യാഭ്യാസം അടക്കമുള്ളവ നേടിയ നമ്മുടെ യുവജനങ്ങളെ നയിക്കാൻ വിദ്യാസമ്പന്നരായ രാഷ്ട്രീയ നേതാക്കളാണ് വേണ്ടത്. കുഴൽനാടനൊപ്പം നിൽക്കാൻ പറ്റിയ എത്ര പേർ ഭരണപാർട്ടികളിലുണ്ട് എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയർന്നത് ഈ സാഹചര്യത്തിലാണ്. പുതുതലമുറ കോൺഗ്രസ് നേതാക്കൾ വ്യത്യസ്തരാകുന്നത് പ്രതിബദ്ധത് (കമിറ്റ്മെന്റ്) പ്രകടിപ്പിക്കുന്നു എന്നതിലാണ്. അവർ ജനാധിപത്യം, മതനിരപേക്ഷത എന്നീ വിഷയങ്ങളിൽ വ്യക്തതയുള്ളവരാണ്.

∙ അഴിമതി എന്ന പരാധീനത

ഉത്തരേന്ത്യയിൽ കോൺഗ്രസിനെ പല സ്ഥലത്തും കുഴിച്ചുമൂടിയത് അഴിമതിയാണ്. അഴിമതി ആരോപണങ്ങൾ എക്കാലവും നേരിട്ടിരുന്നുവെങ്കിലും 10 വർഷത്തെ യുപിഎ ഭരണകാലത്തിന്റെ ഒടുവിലെത്തുമ്പോഴേയ്ക്കും അഴിമതി രാജ്യമെങ്ങും ചർച്ചാവിഷയമായി മാറി. കോൺഗ്രസിനെ ഉന്നം വച്ച് ‘ഉന്നതങ്ങളിലെ അഴിമതി’ ആയിരുന്നു അക്കാലങ്ങളിൽ ദേശീയതലത്തിൽ സിപിഎം ഉയർത്തിയ മുദ്രാവാക്യങ്ങളിൽ പ്രധാനപ്പെട്ടത്. 

വി.എസ്.അച്യുതാനന്ദൻ (ഫയൽ ചിത്രം: മനോരമ)

ഇന്ന് പാർട്ടിയുടെ ഉന്നത നേതാക്കളിലൊരാളെപ്പറ്റി ആരോപണം ഉയരുന്നു. 15 വർഷത്തോളം വി.എസ്.അച്യുതാനന്ദൻ ഉയർത്തിക്കൊണ്ടുവന്നത് കേരളത്തിലെ അഴിമതി, മാഫിയ, അവ തമ്മിലുള്ള ബന്ധം എന്ന വിഷയം ആയിരുന്നു. വിഎസിന് അമ്പരപ്പിക്കുന്ന ജനപിന്തുണ നേടിക്കൊടുത്തതും ഈ പോരാട്ടമായിരുന്നു. വിഎസിന്റെ പിൻവാങ്ങലിനു ശേഷം അത്തരം നീക്കങ്ങളും നിലച്ചു. ഒന്നും ഇല്ലാതായിട്ടുമില്ല. 

അഴിമതിക്കെതിരെ നിൽക്കുന്നവർക്കൊപ്പം ജനങ്ങൾ നിൽക്കുമെന്ന് കേരളം പലവട്ടം തെളിയിച്ചിട്ടുണ്ട്. കുഴൽനാടന് കിട്ടുന്ന ജനപ്രീതിയുടെ പിന്നിലും ഇതു തന്നെയാണ്. 

 

English Summary: Mathew Kuzhalnadan has Emerged as an Influential Leader Within the Congress Party