ഓണപ്പിറ്റേന്ന്...
കഴിഞ്ഞ വർഷം ഓണക്കാലത്ത് മഹാബലി ഒരു മിത്ത് – ഐതിഹ്യം, കെട്ടുകഥ – ആണെന്ന് ഒരു കേന്ദ്ര മന്ത്രിസഭാംഗം പറഞ്ഞപ്പോൾ ഈ വർഷം ഓണം ഉണ്ടാവില്ല എന്നു പലരും പരിഭ്രമിച്ചു. മന്ത്രി ശാസ്ത്രീയമായാണു സംസാരിച്ചത്. എന്നിട്ടും ഈ വർഷം ഓണമുണ്ടായി. ചിലയിടങ്ങളിൽ മഴയുണ്ടായി എന്നു മാത്രം. ഗണപതി മിത്താണെന്ന് കേരളത്തിൽ ആരോ ഇതുപോലെ ശാസ്ത്രീയമായി പറഞ്ഞപ്പോൾ പരിഭ്രമിച്ചവരുണ്ട്. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഗണപതി അമ്പലങ്ങളിൽ ഭക്തർക്ക് ഒരു കുറവും ഉണ്ടായില്ല. ഗണേശോത്സവം ഭംഗിയായി ആഘോഷിച്ചു. ഗണപതിക്കുവേണ്ടി ചിലരുടെ വികാരം വ്രണപ്പെട്ടു എന്നതു ശരിയാണ്. മഹാബലിയുടെ കാര്യത്തിൽ ആരുടെയും വികാരം വ്രണപ്പെട്ടതായി അറിയില്ല

ഇനി അടുത്ത വർഷം ശാസ്ത്രാടിസ്ഥാനത്തിൽ മഹാബലിയെ നിരോധിക്കുമോയെന്ന് അറിഞ്ഞുകൂടാ. എങ്കിൽ അതു ഖേദകരമാകും. കാരണം, മലയാളികൾക്കു പ്രിയപ്പെട്ട അസുരനാണ് മഹാബലി. നല്ലവനായ ഒരു രാജാവ്. സ്വാതന്ത്ര്യം നേടുകയും, ജനാധിപത്യവും ഭരണഘടനയുമെല്ലാം ലഭിക്കുകയും ചെയ്തിട്ടും മലയാളികൾ ഇന്നും നഷ്ടബോധത്തോടെ തിരിഞ്ഞുനോക്കുന്നത് മഹാബലിയുടെ സദ്ഭരണത്തിലേക്കാണ്. മിത്ത് ആണെങ്കിലും അല്ലെങ്കിലും അദ്ദേഹം മാതൃകാഭരണാധികാരിയുടെ ഇന്നത്തെ പൗരരെ കൊതിപ്പിക്കുന്ന പ്രതീകമാണ്. ഓണപ്പാട്ട് ഭാവനാസൃഷ്ടിയാണെങ്കിലും അതിൽ വിവരിക്കുന്ന നല്ലകാലവും ആശിപ്പിക്കുന്നതാണ്. കേട്ടുപഴകിയതാണെങ്കിലും, അതിലെ വരികളിൽ നിറഞ്ഞുനിൽക്കുന്ന സാധാരണ പൗരന്റെ എളിയ പ്രത്യാശകൾ നമ്മളെ വിമ്മിട്ടപ്പെടുത്തുന്നു. ‘കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം.’ എത്ര സുന്ദരമായ സങ്കൽപം!
മഹാബലിയുടെ പൗരസമൂഹം കള്ളവും ചതിയും ഇല്ലാത്തതായിരുന്നു എന്നു പറയുമ്പോൾ ഭരണാധികാരിയും അങ്ങനെയായിരുന്നു എന്ന് എടുത്തുപറയേണ്ടതേയില്ല. കള്ളവും ചതിയും പൊളിവചനവുംകൊണ്ട് ഉപജീവനം നടത്തുന്ന ഭരണാധികാരികളുടെ സമൂഹത്തിൽ എങ്ങനെ പൗരർ മാത്രം സത്യവതികളും സത്യവാൻമാരും ആയിത്തീരും? ആവർത്തനംകൊണ്ട് മുഷിപ്പനും അർഥരഹിതവുമായിത്തീർന്ന ആ പഴഞ്ചൊല്ലും ഇതുതന്നെയാണ് പറയുന്നത്: യഥാ രാജാ, തഥാ പ്രജ. എന്നാൽ, ‘ദുഷ്ടരെ കൺകൊണ്ട് കാൺമാനില്ല’ എന്ന് ഓണപ്പാട്ടിൽ പറയുന്നത് അത്യാഗ്രഹമാണ് എന്നു പറയാതെവയ്യ. കാരണം, ‘ദുഷ്ടരെ ദൈവം പനപോലെ വളർത്തും’ എന്ന ചൊല്ല് പ്രഖ്യാതമാണ്. അങ്ങനെയുള്ള ദൈവത്തോട് ഏറ്റുമുട്ടാൻ മഹാബലിക്ക് കഴിയുമായിരുന്നില്ല.
ദൈവത്തിന്റെ അവതാരത്തോടുപോലും ഏറ്റുമുട്ടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. കാരണം, സത്യവാനായത് അദ്ദേഹത്തിനു വിനയായി. മഹാബലിക്കു സംഭവിച്ച ദുരന്തം കണ്ടിട്ടായിരിക്കണം ഭരണാധികാരികൾ കൂട്ടംകൂട്ടമായി സത്യം കൈവെടിഞ്ഞുതുടങ്ങിയത്. ഓണപ്പാട്ടിലെ ‘ആധികൾ വ്യാധികൾ ഒന്നുമില്ല’ എന്ന വരി, ചീയുന്ന മാലിന്യക്കൂമ്പാരങ്ങൾക്കു നടുവിൽ, വൈദ്യശാസ്ത്രം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏതാണ്ട് എല്ലാ രോഗങ്ങൾക്കും വിധേയരായി ജീവിക്കുന്ന മലയാളികളെ ഇരുത്തിച്ചിന്തിപ്പിക്കും. ഒരുപക്ഷേ അവർ സിയാറ്റിൽ മൂപ്പന്റെ സുപ്രസിദ്ധമായ വാക്യം ഓർത്തെടുക്കും:‘സ്വന്തം കിടക്കയെ മലിനമാക്കിയാൽ ഒരു രാത്രി സ്വന്തം അമേദ്യത്തിൽ ശ്വാസംമുട്ടി മരിക്കും.’
എന്നെ പ്രത്യേകമായി ആകർഷിച്ചത് ‘ബാലമരണങ്ങൾ കേൾക്കാനില്ല’ എന്ന വരിയാണ്. ഓണപ്പാട്ടിന്റെ കാലം അതിപുരാതനമല്ല. എന്നാൽ, 12-ാം ശതകത്തിലെഴുതിയതെന്നും മലയാളത്തിലെ ഏറ്റവും പ്രാചീനകൃതിയെന്നും കരുതപ്പെടുന്ന ‘രാമചരിത’ത്തിലെ രാമരാജ്യത്തെപ്പറ്റിയുള്ള ഈ വരികൾ കാണുക:‘ഭൂമി എല്ലാവർക്കും ആശയ്ക്കൊത്ത് വേണ്ടതു നൽകുന്ന കൽപതരു പോലെയായി. ധർമ്മം മറന്ന് ആരും പ്രവർത്തിച്ചില്ല. ശിശുമരണമുണ്ടായില്ല. സ്ത്രീകൾ അകാല വിധവകളായില്ല. വല്ലികളും മരങ്ങളും ഫലസമൃദ്ധമായി ശോഭിച്ചുനിന്നു.’ മഹാബലിയുടെ കേരളത്തെപ്പറ്റിയുള്ള ഓണപ്പാട്ടിലെ വിവരണവും ഇതുമായുള്ള പൊതുസാമ്യത്തിലുമേറെ അത്ഭുതപ്പെടുത്തുന്നത്, പ്രാചീനം എന്നു നാം വിളിക്കുന്ന ആ കാലത്തുപോലും ശിശുമരണങ്ങളെ ഗൗരവത്തോടെ കണ്ടിരുന്നുവെന്നതാണ്. ആലോചിച്ചുനോക്കിയാൽ, വികസനത്തിന്റെ കേരള മാതൃക അന്നേ തുടങ്ങി.
മലയാളികൾ മഹാബലിയോടു ചെയ്യുന്ന ഒരേയൊരു അപരാധം അദ്ദേഹത്തെ ഒരു കുടവയറനായി ചിത്രീകരിക്കുന്നുവെന്നതാണ്. ഇത്രമാത്രം ധർമ്മിഷ്ഠനായ ഒരു വ്യക്തി സ്വജീവിതത്തിലും അച്ചടക്കം പാലിച്ചവനായിരിക്കാനേ വഴിയുള്ളു. എങ്കിൽ അദ്ദേഹത്തിന് കുടവയറുണ്ടായിരിക്കാൻ വഴിയില്ല. തീർച്ചയായും മിതമായ ഭക്ഷണവും ആവശ്യാനുസരണമുള്ള വ്യായാമവുമായിരുന്നിരിക്കണം രീതി. മലയാളികൾ അദ്ദേഹത്തിനുമേൽ കുടവയർ അടിച്ചേൽപിച്ചത് ഭരണാധികാരികളെപ്പറ്റിയുള്ള അവരുടെ സാധാരണ അറിവ് മുൻനിർത്തിയായിരിക്കണം. നാം കാണുന്ന ഭരണാധികാരികളിൽ വലിയൊരു പങ്കിനും കുടവയറുണ്ടല്ലോ. പക്ഷേ, അതിനൊരു നല്ല വശമുണ്ട്. മഹാബലി ഒരു ഭക്ഷണപ്രിയനായിരുന്നു എന്ന വിശ്വാസത്തിലായിരിക്കണം നാം വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിത്തുടങ്ങിയത് – ഓണത്തിന്റെ, നാവിൽ വെള്ളമൂറ്റുന്ന ഘടകം.
മലയാളികളുടെ, ഒരുപക്ഷേ, ഏക പൊതു ആഘോഷമാണ് ഓണം. അതിലും മതത്തിന്റെ പേര് ഒട്ടിച്ചുവയ്ക്കാൻ ശ്രമിക്കുന്നവരുണ്ട്. ഒരുകൂട്ടർ മതപ്പേര് ഒട്ടിച്ച് ഓണത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നു, മറ്റൊരു കൂട്ടർ ആ പേരൊട്ടിച്ച് ഓണത്തെ അകറ്റിനിർത്താനും. ഓണം ഈ ശ്രമങ്ങളെ അതിജീവിച്ചുകൊണ്ടേയിരിക്കുന്നു. നിരുപദ്രവികളായ മിത്തുകൾ എന്നും മനുഷ്യസംസ്കാരത്തോടൊപ്പം ഉണ്ടായിരുന്നു. അവയെ വിഭാഗീയതയുടെ ആയുധമാക്കുമ്പോഴാണ് അവയ്ക്ക് അർഥഭംഗം സംഭവിക്കുന്നത്. മഹാബലിക്കും ഗണപതിക്കും ഇതുവരെ ഇവിടെയങ്ങനെ സംഭവിച്ചിട്ടില്ല. നാളെയെന്തെന്ന് ആർക്കറിയാം?
English Summary : Pendrive Column on Myths Regarding Onam and Mahabali