ഹൈസ്പീഡ് തലകറക്കം!
കറുകച്ചാൽ ഗവൺമെന്റ് എൽപി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ്, എലിസബത്ത് ടീച്ചർ സൗരയൂഥത്തെക്കുറിച്ചു പഠിപ്പിച്ചത്. അതു മറക്കാതിരിക്കാൻ ഒരു കാരണമുണ്ട്. ടീച്ചർ ക്ലാസിനെ രണ്ടു മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് സൗരയൂഥമുണ്ടാക്കിയാണു കളിയിലൂടെ കാര്യം പഠിപ്പിച്ചത്. ഒരു ഗ്രൂപ്പിലെ സൂര്യൻ ഞാനായിരുന്നു എന്നാണോർമ. സൂര്യനു ജോലിയൊന്നും ഉണ്ടായിരുന്നില്ല വെറുതെ നിന്നാൽ മതി. എന്നാൽ ഗ്രഹങ്ങൾക്കോ?

കറുകച്ചാൽ ഗവൺമെന്റ് എൽപി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ്, എലിസബത്ത് ടീച്ചർ സൗരയൂഥത്തെക്കുറിച്ചു പഠിപ്പിച്ചത്. അതു മറക്കാതിരിക്കാൻ ഒരു കാരണമുണ്ട്. ടീച്ചർ ക്ലാസിനെ രണ്ടു മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് സൗരയൂഥമുണ്ടാക്കിയാണു കളിയിലൂടെ കാര്യം പഠിപ്പിച്ചത്. ഒരു ഗ്രൂപ്പിലെ സൂര്യൻ ഞാനായിരുന്നു എന്നാണോർമ. സൂര്യനു ജോലിയൊന്നും ഉണ്ടായിരുന്നില്ല വെറുതെ നിന്നാൽ മതി. എന്നാൽ ഗ്രഹങ്ങൾക്കോ? സ്വയം വട്ടം കറങ്ങുകയും അതിനൊപ്പം സൂര്യനെ വലം വയ്ക്കുകയും വേണം.
ഒരു പക്ഷേ, പലരും സ്കൂളിൽ ഇങ്ങനെ കളിച്ചിട്ടുണ്ടാകും. നമ്മൾ പലരും ധരിച്ചുവച്ചിരിക്കുന്നത് സൂര്യൻ നിശ്ചലമായി നിന്ന് കത്തിജ്വലിക്കുന്ന ഒരു ഗോളമാണെന്നാണ്. എന്നാൽ സൂര്യനും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നതാണു യാഥാർഥ്യം. അതും വളരെ വേഗത്തിൽ. സൂര്യൻ രണ്ടുതരത്തിൽ ചലിക്കുന്നുണ്ട്.
ഒന്ന് താരാപഥത്തിനു (ഗാലക്സി) ചുറ്റുമുള്ള അതിവേഗ പരിക്രമണം. രണ്ടാമത്തേത് സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നത് (ഭ്രമണം). ഗാലക്സിക്കു ചുറ്റുമുള്ള പരിക്രമണത്തിൽ സൂര്യൻ മാത്രമല്ല അതിന്റെ ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ഭൂമിയിലുള്ള നമ്മളുമെല്ലാം കൂടെയുണ്ട്. അതായത് സൗരയൂഥം മുഴുവൻ ഈ യാത്രയിൽ ഒരുമിച്ചാണ്. ഇനി നമുക്ക് സൂര്യന്റെ ഗ്യാലക്സിക്കു ചുറ്റുമുള്ള യാത്രയുടെ വേഗം എത്രയെന്നു നോക്കാം.
നമ്മുടെ സൗരയൂഥം മണിക്കൂറിൽ ശരാശരി 8,28,000 കിലോമീറ്റർ വേഗത്തിൽ നീങ്ങുന്നു. ഒരു സെക്കൻഡിൽ ഏകദേശം 200 കിലോമീറ്റർ. എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള ദൂരം താണ്ടാൻ സൗരയൂഥത്തിന് ഒന്നു കണ്ണു ചിമ്മുന്ന സമയം മതിയെന്നർഥം.
നമ്മുടെ താരാപഥമാണു ക്ഷീരപഥം എന്ന് സ്കൂളിൽ പഠിച്ചത് ഓർമിക്കുമല്ലോ? ആകാശഗംഗയെന്നും നമ്മുടെ താരാപഥത്തെ പറയാറുണ്ട്. ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്ന പോലെ, ഭൂമിയും ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും സൂര്യനെ വലംവയ്ക്കുന്ന പോലെ, സൂര്യനെപ്പോലെയുള്ള നമ്മുടെ ക്ഷീരപഥത്തിലെ ഓരോ നക്ഷത്രവും അവയുടെ ഗ്രഹങ്ങളും ഈ താരാപഥത്തിനു ചുറ്റും പരിക്രമണം നടത്തിക്കൊണ്ടിരിക്കുന്നു.
ക്ഷീരപഥത്തിന്റെ വ്യാസം ഏകദേശം 1,00000 പ്രകാശവർഷമാണ്. സൂര്യൻ ക്ഷീരപഥകേന്ദ്രത്തിൽനിന്ന് 28,000 പ്രകാശവർഷം അകലെയും. അതുകൊണ്ട് അമിതവേഗത്തിൽ പോലും ക്ഷീരപഥത്തിന് ചുറ്റും ഒരു സമ്പൂർണയാത്ര നടത്താൻ സൂര്യന് ഏകദേശം 23 കോടി വർഷമെടുക്കും. ക്ഷീരപഥത്തിനു ചുറ്റും സൗരയൂഥം കറങ്ങുമ്പോൾ സൂര്യൻ അതിന്റെ അച്ചുതണ്ടിലും കറങ്ങുന്നുണ്ട്.
സൂര്യന്റെ മധ്യരേഖയിൽ ഭ്രമണകാലയളവ് ഏകദേശം 25.4 ദിവസമാണ്. ധ്രുവങ്ങളിൽ ഇത് ഏകദേശം 35 ദിവസവും. ഒന്നു കണ്ണു ചിമ്മിയപ്പോൾ സൗരയൂഥം, എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള അത്രയും ദൂരം സഞ്ചരിച്ചിട്ടുണ്ടാവും എന്നു പറഞ്ഞല്ലോ? അപ്പോൾ സൂര്യന്റെ കൂടെ യാത്ര ചെയ്യുന്ന ഭൂമിയും അതിൽ വസിക്കുന്ന നമ്മളും ഒരു ദിവസം എത്രകിലോമീറ്റർ യാത്ര ചെയ്യുന്നുണ്ടാവും എന്നു കണക്കുകൂട്ടി നോക്കൂ.
‘അനന്തമജ്ഞാതമവർണനീയം ഈ ലോകഗോളം തിരിയുന്ന മാർഗം, അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു’ എന്നു കവി പാടിയത് വെറുതേയല്ല. (കണ്ണുനീർത്തുള്ളി; നാലപ്പാട്ട് നാരായണമേനോൻ)
∙ ലഗ്രാഞ്ച് പോയിന്റ്
വീണ്ടും നമുക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടത്തിലേക്ക് ഇന്ന് ഐഎസ്ആർഒ കടക്കുകയാണ്. ഏറ്റവും പുതിയ ബഹിരാകാശദൗത്യമായ ആദിത്യ എൽ1 ഇന്നു യാത്രതിരിക്കും. ഭൂമിക്കും സൂര്യനും ഇടയിൽ ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ 1 ലഗ്രാഞ്ച് പോയിന്റിലുള്ള ഒരു പരിക്രമണപഥത്തിൽ ഇത് എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ആദ്യഭാഗം.
ഒരു ഗ്രഹവും നക്ഷത്രവും പോലെയുള്ള രണ്ട് വലിയ ഗോളങ്ങളുടെ ഗുരുത്വാകർഷണശക്തികൾ ആകർഷണത്തിന്റെയും അപകേന്ദ്രബലത്തിന്റെയും (centrifugal force) സന്തുലിതാവസ്ഥ നിലനിർത്തുന്ന ബഹിരാകാശത്തെ ഒരു കേന്ദ്രമാണു ലഗ്രാഞ്ച് പോയിന്റ്. പതിനെട്ടാം നൂറ്റാണ്ടിൽ ജോസഫ്-ലൂയിസ് ലഗ്രാഞ്ചാണ് ഈ പോയിന്റുകൾ ആദ്യമായി നിർവചിച്ചത്.
പ്രധാനമായും എൽ1, എൽ2, എൽ3, എൽ4, എൽ5 എന്നിങ്ങനെ അഞ്ച് ലഗ്രാഞ്ച് പോയിന്റുകൾ ഉണ്ട്. ലഗ്രാഞ്ച് പോയിന്റുകൾ ബഹിരാകാശ ഏജൻസികൾക്കും ഗവേഷകർക്കും വലിയ താൽപര്യമുള്ള മേഖലയാണ്. കാരണം ഈ കേന്ദ്രങ്ങളിൽ വലിയ ഊർജം ചെലവഴിക്കാതെ ബഹിരാകാശ പഠന സാമഗ്രികൾ സ്ഥാപിക്കാൻ കഴിയും. ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ, ഉപഗ്രഹ വിന്യാസം, ബഹിരാകാശ ദൗത്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ലഗ്രാഞ്ച് പോയിന്റ് ഉപയോഗപ്രദമാണ്. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി എൽ2 ഭ്രമണപഥത്തിലാണുള്ളത്.
English Summary: How about the movement of the Sun and the associated planets?