പുതുപ്പള്ളിയിൽ ആരു ജയിക്കും? ഭൂരിപക്ഷം എത്ര കിട്ടും? സാധ്യതകളുടെ കണക്കിങ്ങനെ...
ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിക്കോട്ടയുടെ അധിപൻ ഇനി ആരാകും? ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകുമോ? ഉമ്മൻ ചാണ്ടിക്കു മുന്നിൽ രണ്ടു വട്ടം പരാജയപ്പെട്ട ജെയ്ക് സി. തോമസ് മൂന്നാംവട്ടം അട്ടിമറി ജയം നേടുമോ? ഇരു മുന്നണികളുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് ബിജെപിയുടെ ലിജിൻ ലാൽ മുന്നേറുമോ? മറ്റൊരു തരത്തിൽ പറഞ്ഞാൽ ജനനായകനായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാനായി പുതുപ്പുള്ളിയിൽ അന്നെത്തിയ ജനക്കൂട്ടം ഇന്നും അവിടെ തുടരുകയാണ്; മനസ്സുകൊണ്ടും ശരീരംകൊണ്ടും. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിൽ രാഷ്ട്രീയ കേരളമാകെ പുതുപ്പള്ളിയിൽ സംഗമിച്ചു. പ്രചാരണം ഓരോ ഘട്ടം കടക്കുമ്പോഴും ഒരു പിടി ചോദ്യങ്ങൾ പുതുപ്പള്ളിയിൽനിന്ന് ഉയരുന്നു. അതെ, ഈ പുതുപ്പള്ളിയുടെ മനസ്സിൽ കേരള രാഷ്ട്രീയത്തിന്റെ ഭാവിയാത്രയുണ്ടോ? ഇനി മണിക്കൂറുകൾ മാത്രം. പ്രചാരണാവേശം കലാശക്കൊട്ടിലെത്തിയിരിക്കുന്നു. സ്ഥാനാർഥികളെല്ലാം വിജയപ്രതീക്ഷയിൽ. ഉമ്മൻ ചാണ്ടിയെപ്പോലെയാണ് പുതുപ്പള്ളിയുടെ മനവും. ആരോടും വിരോധമില്ല, ആരെയും പിണക്കുകയുമില്ല.

ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിക്കോട്ടയുടെ അധിപൻ ഇനി ആരാകും? ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകുമോ? ഉമ്മൻ ചാണ്ടിക്കു മുന്നിൽ രണ്ടു വട്ടം പരാജയപ്പെട്ട ജെയ്ക് സി. തോമസ് മൂന്നാംവട്ടം അട്ടിമറി ജയം നേടുമോ? ഇരു മുന്നണികളുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് ബിജെപിയുടെ ലിജിൻ ലാൽ മുന്നേറുമോ? മറ്റൊരു തരത്തിൽ പറഞ്ഞാൽ ജനനായകനായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാനായി പുതുപ്പുള്ളിയിൽ അന്നെത്തിയ ജനക്കൂട്ടം ഇന്നും അവിടെ തുടരുകയാണ്; മനസ്സുകൊണ്ടും ശരീരംകൊണ്ടും. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിൽ രാഷ്ട്രീയ കേരളമാകെ പുതുപ്പള്ളിയിൽ സംഗമിച്ചു. പ്രചാരണം ഓരോ ഘട്ടം കടക്കുമ്പോഴും ഒരു പിടി ചോദ്യങ്ങൾ പുതുപ്പള്ളിയിൽനിന്ന് ഉയരുന്നു.
അതെ, ഈ പുതുപ്പള്ളിയുടെ മനസ്സിൽ കേരള രാഷ്ട്രീയത്തിന്റെ ഭാവിയാത്രയുണ്ടോ? ഇനി മണിക്കൂറുകൾ മാത്രം. പ്രചാരണാവേശം കലാശക്കൊട്ടിലെത്തിയിരിക്കുന്നു. സ്ഥാനാർഥികളെല്ലാം വിജയപ്രതീക്ഷയിൽ. ഉമ്മൻ ചാണ്ടിയെപ്പോലെയാണ് പുതുപ്പള്ളിയുടെ മനവും. ആരോടും വിരോധമില്ല, ആരെയും പിണക്കുകയുമില്ല. അതേസമയം നീണ്ട 53 വർഷം ആ മനസ്സ് ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നു. ശക്തമായ പ്രചാരണം അവസാന ഘട്ടത്തിൽ എത്തുമ്പോൾ മൂന്നു മുന്നണികളും കണക്കു കൂട്ടിയും കുറച്ചും മുന്നേറുന്നു. വിജയം മാത്രമല്ല, വിജയിയുടെ ഭൂരിപക്ഷവും ഇത്തവണത്തെ വിധിയെഴുത്തിൽ പ്രധാനമാണ്. അത് വരാനിരിക്കുന്ന ലോക്സഭാ, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചുമരെഴുത്തു കൂടിയാണ്.
∙ അരങ്ങിൽ യുവാക്കളുടെ പോരാട്ടം, അണിയറയിൽ നേതാക്കളുടെ ആസൂത്രണം
കഴിഞ്ഞ 53 വർഷമായി ഉമ്മന്‍ ചാണ്ടിയാണ് പുതുപ്പള്ളിയുടെ എംഎൽഎ. മുഖ്യമന്ത്രി, മന്ത്രി, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കൺവീനർ, എഐസിസി ജനറൽ സെക്രട്ടറി തുടങ്ങിയ വിവിധപദവികൾ അദ്ദേഹം ഏറ്റെടുത്തെങ്കിലും പുതുപ്പള്ളിക്കാർക്ക് അദ്ദേഹം എന്നും ‘ഉമ്മൻ ചാണ്ടി എംഎൽഎ’യാണ്. ജനങ്ങൾ ജനപ്രതിനിധിയെ തേടിയെത്തുന്നതിനു പകരം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ട എംഎൽഎയാണ് അദ്ദേഹം. മണ്ഡലത്തിലെ വോട്ടർമാരുമായി ആഴത്തിലുള്ള ബന്ധം.
തലമുറകളായി അറ്റുപോകാത്ത ആത്മബന്ധമാണ് ഉമ്മൻ ചാണ്ടിക്കു പുതുപ്പള്ളിയുമായി. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിയുമായി ഏറ്റുമുട്ടിയ ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർഥി. മൂവരും യുവാക്കൾ. യുവാക്കളുടെ പോരാട്ടത്തിൽ യുഡിഎഫും എൽഡിഎഫും വിജയ പ്രതീക്ഷയിലാണ്. ബിജെപി തങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലുമാണ്.
∙ തൃക്കാക്കര മോഡലിൽ യുഡിഎഫ്, ചിട്ടയായ പ്രവർത്തനം, ഒറ്റക്കെട്ടായ പോരാട്ടം
മരണശേഷം കൂടുതൽ കരുത്തനായ ഉമ്മൻ ചാണ്ടിയുടെ ഓർമകളാണ് യുഡിഎഫിന്റ മുഖ്യപ്രചാരണായുധം. കൂടാതെ സംസ്ഥാന സർക്കാരിനെതിരായ അതിശക്തമായ ഭരണവിരുദ്ധ വികാരവും. പൊതുതിരഞ്ഞെടുപ്പിലെ സാമുദായിക ഘടകങ്ങൾ ഇക്കുറി എൽഡിഎഫിനെ തുണക്കില്ലെന്ന ആത്മവിശ്വാസം യുഡിഎഫ് ക്യാംപിലുണ്ട്. ചാണ്ടി ഉമ്മനു വിജയം മാത്രം പോര. എക്കാലത്തെയും മികച്ച ഭൂരിപക്ഷമാണ് യുഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നതും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് യുഡിഎഫ് ക്യാംപിന്റെ നേതൃത്വത്തിൽ. മുൻമന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫും യുഡിഎഫ് പോരാട്ടത്തിൽ മുൻനിരയിൽ തന്നെ തന്ത്രങ്ങൾ ആവിഷ്കരിച്ചു മുന്നോട്ടു നീങ്ങുന്നു.
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകൾക്കും മേൽനോട്ടം സീനിയർ നേതാക്കൾക്ക്. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ബൂത്തുതലപ്രവർത്തനം കാര്യക്ഷമമാക്കിയുള്ള ചിട്ടയായ പ്രവർത്തനം. മുസ്‍ലിം ലീഗ് പുതുപ്പള്ളിയിൽ ഗണ്യമായ ശക്തി അല്ലാത്തതിനാൽ കോൺഗ്രസിനാണ് പ്രവർത്തനം ഏകോപിപ്പിക്കേണ്ട ചുമതല. കേരള കോൺഗ്രസും മറ്റു ഘടകക്ഷികളും സജീവമാണ്. കൂടാതെ ചാനൽ ചർച്ചകളിൽ മിന്നിനിൽക്കുന്ന യുവപ്രതിഭകളുടെ സാന്നിധ്യം കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാണ്. കഴിഞ്ഞ വർഷം തൃക്കാക്കരയിൽ പരീക്ഷിച്ചു ജയിച്ച അതേ തന്ത്രമാണ് യുഡിഎഫ് പുതുപ്പള്ളിയിലും പരീക്ഷിക്കുന്നത്. വിജയം മാത്രമല്ല എക്കാലത്തെയും ഒരു മികച്ചൊരു ഭൂരിപക്ഷമാണ് യുഡിഎഫിന്റെ കണക്കുകളിൽ.
∙ അട്ടിമറി പ്രതീക്ഷിച്ച് എൽഡിഎഫ്, പ്രതീക്ഷ നൽകി പഞ്ചായത്തുകൾ
പാലായിൽ നേടിയ അട്ടിമറി വിജയം ആവർത്തിക്കാനാണ് എൽഡിഎഫ് പദ്ധതി. അതിനുള്ള കടുത്ത പ്രചാരണം നടത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഭൂരിപക്ഷം കുറച്ചത് എൽഡിഎഫ് ക്യാംപിൽ ആത്മവിശ്വാസം നൽകുന്നു. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ ആറെണ്ണവും എൽഡിഎഫ് ഭരിക്കുന്നതും താഴെത്തട്ടിൽ പ്രയോജനം ചെയ്യുമെന്ന് അവർ കരുതുന്നു. വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ എതിരാളിയുടെ ഭൂരിപക്ഷം കുറയ്ക്കുക. ഇതിനായി മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ രംഗത്ത് എത്തിക്കഴിഞ്ഞു.
മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മേൽനോട്ടവും. വിജയത്തിനായുള്ള എല്ലാ അടവുകളും പരീക്ഷിക്കുകയാണ് എൽഡിഎഫ്. പുതുപ്പള്ളിയുടെ വികസനമടക്കമുള്ള വിഷയങ്ങളാണ് എൽഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. കേരള കോൺഗ്രസ് (എം) സാന്നിധ്യവും സഹായമാകുമെന്ന് കണക്കു കൂട്ടുന്നു. സംഘടനാ തലത്തിലെ കെട്ടുറപ്പ് വോട്ടുകളായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും ഇടതു സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും ബാധിക്കുമോ എന്ന് ആശങ്കയുമുണ്ട്.
∙ അഭിമാനപോരാട്ടമായി ബിജെപി
ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാലിനെ തന്നെ സ്ഥാനാർഥി ആക്കിയതിലൂടെ മത്സരം കടുത്തതാണെന്ന സന്ദേശം ബിജെപി നൽകുന്നു. ദേശീയ നേതാക്കളുടെ മേൽനോട്ടത്തിലാണ് പ്രചാരണം. കേന്ദ്ര നേതാക്കളുടെ നിര തന്നെ ബിജെപിയുടെ പ്രചാരണത്തിനു കൊഴുപ്പേകുന്നുണ്ട്. ബിജെപി കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയിൽ മാത്രമാണ് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയത്. ബാക്കി മണ്ഡലങ്ങളിൽ ബിജെപി വോട്ട് 15,000 താഴെ മാത്രം. പുതുപ്പള്ളിയിൽ ലഭിച്ചത് 11,694 വോട്ടുമാത്രം. എന്നാൽ 2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി പി.സി.തോമസ് നേടിയ 20,911 വോട്ടാണ് മുന്നണിയുടെ പുതുപ്പള്ളിയിലെ ഏറ്റവും മികച്ച പ്രകടനം.
∙ സമുദായങ്ങൾ ആർക്കൊപ്പം?
ശക്തമാണ് പുതുപ്പള്ളിയുടെ രാഷ്ട്രീയം. അതിനാൽ തന്നെ പ്രവചനം അസാധ്യം. സംസ്ഥാനത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 50 ശതമാനത്തിലേറെ വോട്ടുള്ള ഏക നിയമസഭാ മണ്ഡലമാണ് പുതുപ്പള്ളി. സിറോ മലബാർ, ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾക്ക് വ്യക്തമായ സാന്നിധ്യമാണ് പുതുപ്പള്ളിയുടെ പ്രത്യേകത. കൂടാതെ നായർ, ഈഴവ, വിശ്വകർമ വോട്ടുകളും. മുസ്‍ലിം സമുദായ വോട്ടുകൾ ആയിരത്തിൽ താഴെ മാത്രം. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറച്ച സാമുദായിക ഘടകങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. കൂടെ, എൽഡിഎഫിനു പരമ്പരാഗതമായി ലഭിച്ചു വരുന്ന ഇതര സാമുദായിക ഘടകങ്ങളുടെ പിന്തുണയും. ഇവയെല്ലാം ചേരുമ്പോൾ ജെയ്ക്കിന്റെ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലെ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷ എൽഡിഎഫിനുണ്ട്.
∙ ഇക്കുറി പുതുപ്പള്ളിയിലെ മുന്നണികളുടെ സാധ്യത എങ്ങനെ?
∙ യുഡിഎഫിന്റെ സാധ്യത
യുഡിഎഫ് ലക്ഷ്യം – അര ലക്ഷം ഭൂരിപക്ഷം
ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ സർവകാല റെക്കോർഡോടെ ജയിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറയുന്നു. ഭരണവിരുദ്ധ വികാരവും ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹത്തിന്റെ വാക്കുകൾ. പോളിങ് ശതമാനം ഉയരുന്നതിനൊപ്പം ചാണ്ടി ഉമ്മന് അനുകൂലമായി നിശബ്ദ തരംഗം കൂടി വന്നാൽ ഭൂരിപക്ഷം വീണ്ടും ഉയരുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. യുഡിഎഫിന്റെ എക്കാലത്തെയും മികച്ച ബൂത്തുതല പ്രവർത്തനവും മുകൾത്തട്ടിലെ ഏകോപനവും കൂടിയാകുന്നതോടെ ചാണ്ടി ഉമ്മന്റെ വോട്ടിൽ വൻ വർധനയാണ് യുഡിഎഫ് ക്യാംപ് പ്രതീക്ഷിക്കുന്നത്.
∙ യുഡിഎഫ് അനുകൂല ഘടകങ്ങൾ
മരണശേഷവും ഉമ്മൻ ചാണ്ടിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹം, കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ ശക്തമായ വികാരം, സ്ഥാനാർഥിക്ക് ലഭിച്ച അംഗീകാരം, എൽഡിഎഫിന്റെ പ്രചാരണത്തിലെ വിഷയ ദാരിദ്ര്യം, ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് എതിരായ പ്രചാരണവും എൽഡിഎഫിന് തിരിച്ചടി. ഓണക്കാലത്തെ വിലക്കയറ്റം, കിറ്റുവിതരണത്തിലെ അപാകത, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രതികൂല സാമുദായിക ഘടകങ്ങൾ ഇക്കുറിയില്ല. രാഹുൽ ഗാന്ധി 2019 ൽ വയനാട്ടിൽ മത്സരിച്ചപ്പോഴുള്ളതു പോലെ മറ്റൊരു നിശബ്ദ തരംഗം ചാണ്ടി ഉമ്മന് അനുകൂലമായി നിലനിൽക്കുന്നതായും യുഡിഎഫ് കാണുന്നു. പോളിങ് ശതമാനം കൂടിയാൽ ഭൂരിപക്ഷം വീണ്ടും ഉയരുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.
∙ വിജയം ലക്ഷ്യമിട്ട് എൽഡിഎഫ്
എൽഡിഎഫ് പദ്ധതി ഇങ്ങനെയാണ്. വികസനം ചർച്ചയാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ജെയ്ക് സി. തോമസ് 2021 ൽ നേടിയ 54,328 വോട്ടിനേക്കാൾ കൂടുതൽ ഇത്തവണ പ്രതീക്ഷിക്കുന്നു. എൽഡിഎഫ് വോട്ടിൽ കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ട്രെൻഡ് തുടർന്നാൽ ഇത്തവണയും വോട്ട് വർധിക്കും.
ഈ രീതിയിൽ വോട്ടിങ് നടന്നാൽ ജെയ്ക്ക് സി. തോമസിന്റെ ഭൂരിപക്ഷം: 62,000- 57,000 = 5000 എന്നതിൽ എത്തുമെന്ന് കരുതുന്നു. കൃത്യം കണക്ക് അവസാന റൗണ്ടിന് ശേഷം മാത്രമേ ലഭ്യമാകുകയുള്ളൂവെന്നും എൽഡിഎഫിന് മികച്ച വിജയം ലഭിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
∙ എൽഡിഎഫ് അനുകൂല ഘടകങ്ങൾ
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ജെയ്ക്കിന്റെ വോട്ടിലെ ക്രമമായ വർധന. സിപിഎമ്മിന്റെ അടിസ്ഥാന വോട്ടിൽ വർധന പ്രതീക്ഷിക്കുന്നു. വികസന മുദ്രാവാക്യം, ന്യൂജനറേഷൻ വോട്ടിൽ സ്വാധീനിക്കാൻ കഴിയുമെന്ന വിശ്വാസം. എട്ടിൽ ആറു പഞ്ചായത്തുകളിലെ എൽഡിഎഫ് ഭരണം. ഉമ്മൻ ചാണ്ടിക്കു ലഭിച്ച നിഷ്പക്ഷ വോട്ടുകൾ ചാണ്ടി ഉമ്മനു ലഭിക്കില്ലെന്ന വിശ്വാസം. പോളിങ് ശതമാനം കുറഞ്ഞാൽ യുഡിഎഫ് വോട്ടിലെ കുറവും പ്രതീക്ഷിക്കുന്നു.
∙ ബിജെപി സാധ്യത
ബിജെപി മികച്ച നേട്ടം ലക്ഷ്യമിടുന്നു. 2019ൽ എൻഡിഎ സ്ഥാനാർഥി പി.സി.തോമസ് നേടിയ 20,911 വോട്ട് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.
English Summary: Battle for Puthuppally: Who Will Win? A Data Analysis