ആ നോട്ടിഫിക്കേഷന് പോകുന്നത് 20 മിനിറ്റ്, അത്ര ‘സ്മാർട്ട്’ വേണ്ടെന്ന് യുനെസ്കോ; ‘കേരളം കൊള്ളാം’
മൊബൈൽ ഫോണുകളുടെ അതിപ്രസരം വിദ്യാർഥികളെ ബാധിക്കുന്നുവെന്ന് യുനെസ്കോ (The United Nations Educational, Scientific and Cultural Organization). വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കവയും സ്വകാര്യവിവരങ്ങളടക്കം ചോർത്തിയിട്ടുണ്ടെന്നും ഇവ ദുരുപയോഗം ചെയ്യുന്നുവെന്നും ഐക്യരാഷ്ട്രസംഘടനയുടെ ഈ ഏജൻസി വെളിപ്പെടുത്തുന്നു. ലോകത്തെ നാലിലൊന്ന് രാജ്യങ്ങളിലെ സ്കൂളുകളിൽ സ്മാർട്ട് ഫോണുകൾ നിരോധിച്ചിരിക്കുകയാണെന്ന് നാനൂറിലേറെ പേജുള്ള 2023ലെ ആഗോള വിദ്യാഭ്യാസ അവലോകന റിപ്പോർട്ടിൽ യുനെസ്കോ പറയുന്നു. അതേസമയം റിപ്പോർട്ടിൽ കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ലഭ്യതയിലുള്ള അന്തരം ചൂണ്ടിക്കാണിക്കുന്നിടത്താണ് കേരളത്തിന്റെ നേട്ടം എടുത്തുപറയുന്നത്.

വിദ്യാഭ്യാസ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിൽ സ്മാർട്ട് ഫോണുകൾക്ക് പ്രാധാന്യമുണ്ടെങ്കിലും ഇക്കാര്യത്തിൽ നിയന്ത്രണം വേണമെന്ന് യുനെസ്കോ ശുപാർശ ചെയ്യുന്നു. കോവിഡ് കാലത്തടക്കം വിദ്യാഭ്യാസത്തിനായി മൊബൈൽ ഫോണുകൾ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. ഓൺലൈൻ, വിദൂര വിദ്യാഭ്യാസത്തിന് ഇത്തരം സംവിധാനങ്ങൾ നൽകിയ സംഭാവനയും ചെറുതല്ല. പക്ഷേ സമൂഹമാധ്യമങ്ങൾ അടക്കമുള്ളവയുടെ ഉപയോഗത്തിലൂടെ ഈ ഉപകരണങ്ങൾ കുട്ടികളിൽ അനാവശ്യ പ്രവണതകളും ദോഷങ്ങളും സൃഷ്ടിക്കുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മൊബൈൽ ഫോണുകളുടെ ഉപയോഗം ഇന്നത്തെ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്. അതേസമയം, ഇവയുടെ ഉപയോഗം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ശ്രദ്ധിക്കേണ്ടതാണെന്ന് യുനെസ്കോ വ്യക്തമാക്കുന്നു. അതിലേക്ക്...
∙ ‘ആ നോട്ടിഫിക്കേഷന് പോകുന്നത് 20 മിനിറ്റ്’
ഫോണുകൾ ഉപയോഗിക്കുമ്പോൾ അവയിലേക്ക് എത്തുന്ന നോട്ടിഫിക്കേഷൻ വിദ്യാർഥികളുടെ ശ്രദ്ധ പതറിക്കാൻ ഇടയാക്കുന്നുണ്ട്. നോട്ടിഫിക്കേഷൻ വായിച്ചശേഷം തിരികെ പാഠഭാഗങ്ങളിലേയ്ക്ക് വരാൻ ഒരു വിദ്യാർഥിക്ക് ശരാശരി 20 മിനിറ്റ് വേണ്ടിവരുന്നുണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. കംപ്യൂട്ടർ ഉപയോഗിക്കുന്ന ക്ലാസിൽ വിദ്യാർഥികൾ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്നുണ്ട്. പക്ഷേ നിയന്ത്രിതമായ രീതിയിൽ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള ഉപാധികൾ നടപ്പാക്കാന്‍ സാധിക്കുമെങ്കിലും ആരു നിയന്ത്രിക്കുമെന്നതാണ് ചോദ്യം. 2009 മുതൽ 2018 വരെ നടത്തിയ പഠനത്തിൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തിനനുസരിച്ച് വിദ്യാർഥികളുടെ നിലവാരം ഉയർന്നിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങൾ നിയന്ത്രണമില്ലാതെ വിദ്യാർഥികളെ സ്വാധീനിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ വ്യാപനം വിദ്യാഭ്യാസ മേഖലയിൽ നല്ലതാണ്. കോവിഡ് കാലത്തിനുശേഷം ഇത് വൻതോതിൽ മെച്ചപ്പെട്ടിട്ടുമുണ്ട്. പക്ഷേ വിദ്യാർഥികൾക്ക് അതുകൊണ്ട് പ്രയോജനമുണ്ടോ എന്നുകൂടി പരിശോധിക്കണം. പെറുവിൽ കുട്ടികൾക്ക് 10 ലക്ഷം ലാപ്ടോപ്പുകൾ നൽകിയെങ്കിലും അവയെ വിദ്യാഭ്യാസ സംവിധാനവുമായി ബന്ധപ്പെടുത്തിയില്ല എന്ന് റിപ്പോർട്ട് പറയുന്നു.
∙ സ്കൂളിൽ ഫോണിന് നിയന്ത്രണം, കുട്ടികളറിയാതെ വിവരങ്ങളും ചോർത്തുന്നു
അടുത്ത കാലത്ത് നെതർലാൻഡ്സ് സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ നിരോധിച്ചിരുന്നു. ക്ലാസ് സമയത്തിന്റെ 30% മാത്രമേ സ്ക്രീനുകൾക്കായി ഉപയോഗിക്കാവൂ എന്ന് ചൈന വ്യക്തമാക്കുന്നു. അര മണിക്കൂർ സ്ക്രീനിൽ നോക്കിക്കഴിഞ്ഞാൽ അടുത്ത പത്തു മിനിറ്റ് അവിടെ നിന്ന് കണ്ണെടുക്കണം. ബംഗ്ലദേശ് 2011 ൽതന്നെ സ്കൂളധ്യാപകർക്ക് സ്മാർട്ട്ഫോൺ നിരോധിച്ചിരുന്നു. 2017 ൽ അത് വിദ്യാർഥികൾക്കും ബാധകമാക്കി. ഫ്രാൻസിലും നിയന്ത്രണങ്ങളുണ്ട്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്ത് പ്രൈമറി വിദ്യാർഥികൾക്ക് സ്മാർട്ട്ഫോണ്‍ നിരോധനമുണ്ട് അത് ഹൈസ്കൂളിലും ഉടൻ ബാധകമാക്കും. മറ്റു പല രാജ്യങ്ങളും പല തരത്തിലുള്ള നിരോധനവും നിയന്ത്രണവും ഇക്കാര്യത്തിൽ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഓൺലൈനിലടക്കം വിദ്യാഭ്യാസ സാങ്കേതികവിദ്യ നൽകുന്ന സ്വകാര്യസ്ഥാപനങ്ങളിൽ പലതും വിദ്യാർഥികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളും റിപ്പോർട്ട് പറയുന്നു. വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിക്കുമ്പോൾ അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണമെങ്കിലും അതുണ്ടാവില്ല. വിദ്യാർഥികളുടെ സാങ്കേതിക വിദ്യാഭ്യാസ പഠന സഹായത്തിനായി കോവിഡ് സമയത്ത് നിർദേശിക്കപ്പെട്ട 163 വിദ്യാഭ്യാസ ഉൽപന്നങ്ങൾ പരിശോധിച്ചപ്പോൾ ഇതിൽ 89 ശതമാനവും തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കുന്നു എന്ന് കണ്ടത്തിയിരുന്നു.
വിദ്യാർഥികളുടെ വിവരങ്ങൾ അവരുടെയോ മാതാപിതാക്കളുടെയോ സമ്മതമില്ലാതെ പരസ്യദാതാക്കൾക്ക് കൈമാറുന്നുവെന്ന കണ്ടെത്തലും റിപ്പോർട്ട് നടത്തിയിട്ടുണ്ട്. പല സാങ്കേതിക ഉപകരണങ്ങളും നിർബന്ധിതമായി സ്വകാര്യവിവരങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 16 ശതമാനം രാജ്യങ്ങൾ മാത്രമാണ് ഈ ചോർത്തൽ നിയമം മൂലം നിരോധിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ട് പറയുന്നു.
∙ സാങ്കേതികവിദ്യയുടെ ലഭ്യതയിലും തുല്യതയില്ല
വിദ്യാഭ്യാസ സാങ്കേതികവിദ്യയുടെ ഗുണത്തെക്കുറിച്ചുള്ള പഠനങ്ങൾ തീരെയില്ലാത്ത സ്ഥിതിയാണ് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. കുറെപ്പേർക്ക് ഇവ ഗുണം ചെയ്യുന്നുണ്ട്. പക്ഷേ അതിനെക്കാളേറെ പേർക്ക് ഇവ അപ്രാപ്യമാണ്. വികസിത രാജ്യങ്ങളിൽപോലും വിദ്യാഭ്യാസ സാങ്കേതികവിദ്യ അസന്തുലിതമാണ്. വികസ്വര രാഷ്ട്രങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. വൈദ്യുതി എന്ന അടിസ്ഥാന സൗകര്യം ആഗോളാടിസ്ഥാനത്തിൽ നാലിലൊന്ന് സ്കൂളുകൾക്കു മാത്രമേയുള്ളൂ. ലോകത്ത് 46 ശതമാനം വീടകളിൽ കംപ്യൂട്ടറുകളുണ്ട്. ദരിദ്രരാജ്യങ്ങളിൽ ഇത് ഏഴു ശതമാനവും സമ്പന്ന രാഷ്ട്രങ്ങളിൽ 80 ശതമാനവുമാണ്. സാങ്കേതികവിദ്യയുടെ വിളനിലമെന്ന് അവകാശപ്പെടുന്ന യുഎസിൽ പബ്ലിക് സ്കൂളുകളിലെ 10 ശതമാനം അധ്യാപകർക്കും ഡിജിറ്റൽ ലഭ്യതയില്ല.
15 വയസുള്ള വിദ്യാർഥികളുടെ കണക്കെടുക്കുകയാണെങ്കിൽ ലക്സംബർഗ് എന്ന ചെറിയ യൂറോപ്യൻ രാജ്യത്ത് ഒരു വിദ്യാർഥിക്ക് 1.6 കംപ്യൂട്ടറുണ്ടെന്നാണ് കണക്ക്. അതായത് അഞ്ചു വിദ്യാർഥികൾക്ക് എട്ട് കംപ്യൂട്ടറുകൾ. എന്നാൽ വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കയിൽ 10 വിദ്യാർഥികൾക്ക് 1 എന്നതാണ് കംപ്യൂട്ടർ കണക്ക്. വിവരസാങ്കേതികവിദ്യയിൽ ഏറെ മുന്നേറിയെന്നവകാശപ്പെടുന്ന ഇന്ത്യയുടെ നില അതിലും താഴെയാണ്. ഇന്റർനെറ്റ് നിയന്ത്രിക്കുന്നതും നിരോധിക്കുന്നതുമൊക്കെ പതിവായ രാജ്യങ്ങളെക്കുറിച്ച് പ്രത്യേക പരാമർശമില്ലെങ്കിലും സാമ്പത്തിക, സാമൂഹിക, സാംസ്കാരികമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സുഗമമായ ഇന്റർനെറ്റ് ലഭ്യത വേണമെന്ന് യുനെസ്കോ ചൂണ്ടിക്കാണിക്കുന്നു.
2016 ൽ ആഗോളാടിസ്ഥാനത്തിലുള്ള മനുഷ്യാവകാശ രാജ്യാന്തര പ്രഖ്യാപനത്തിൽ പറയുന്നത് വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള അവകാശത്തിൽ ഇന്റർനെറ്റ് ഉറപ്പാക്കണമെന്നാണ്. 2025 ൽ പരമദരിദ്രരാഷ്ട്രങ്ങളിൽ 35 ശതമാനത്തിനെങ്കിലും ഇന്റർനെറ്റ് ഉറപ്പാക്കണമെന്ന് ബ്രോഡ്ബാൻഡ് കമ്മീഷൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇത് 26 ശതമാനത്തിൽ മാത്രമെ എത്തിയിട്ടുള്ളു. അതേസമയം വികസിത രാഷ്ട്രങ്ങളിൽ ഇത് 93 ശതമാനമാണ്. വിദ്യാഭ്യാസത്തിലെ സാങ്കേതിക വികസനം എത്രത്തോളം പിന്തള്ളപ്പെട്ടിരിക്കുന്നു എന്ന് ഇതിൽനിന്ന് വ്യക്തമാണ്.
∙ ഇൻറർനെറ്റ് ലഭ്യതയും കേരളവും; സ്വതന്ത്ര സോഫ്റ്റ്‍വെയറിനും പ്രശംസ
ഇന്ത്യയിൽ 2021 ലെ കണക്കനുസരിച്ച് നഗരപ്രദേശങ്ങളിലെ 50% സ്കൂളുകള്‍ മാത്രമേ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. ഗ്രാമങ്ങളിൽ ഇത് 20% മാത്രം. ഈ സ്കൂളുകളിൽ സർക്കാർ സ്കൂളുകള്‍ വെറും 14% മാത്രമാണ് ഉള്ളത്. അതേ സമയം, ഗ്രാമീണ മേഖലയിലെ ഇന്റർനെറ്റ് ലഭ്യതയിൽ പഞ്ചാബും കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയും ചണ്ഡിഗഡുമാണ് കേരളത്തിനു മുൻപിലുള്ളത്. േകരളത്തിൽ ഏകദേശം 85% ആണ് ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി എന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം ഈയിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് സംസ്ഥാനങ്ങളുടെ കണക്കിൽ കേരളത്തിലെ നൂറിൽ 87 പേർക്കും ഇന്റർനെറ്റ് കണക്ടിവിറ്റിയുണ്ട്. 84 പേരുമായി തെലങ്കാനയാണ് പിന്നിൽ. രാജ്യത്തെ ശരാശരി 67 മാത്രം.
കേരളം കംപ്യൂട്ടർ ഉപയോഗത്തിന്റെ കാര്യത്തിൽ പിന്തുടരുന്ന സ്വതന്ത്ര സോഫ്റ്റ്‍വെയർ നയത്തെയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ സ്കൂളുകളിൽ ഉപയോഗിക്കുന്ന 20 ലക്ഷത്തിലധികം കംപ്യൂട്ടറുകൾ സ്വതന്ത്ര, ഓപ്പൺ സോഴ്സ് സോഫ്റ്റ്‍വെയർ ആണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ഇക്കാര്യത്തിൽ ഇന്ത്യ കാണിക്കുന്ന ശുഷ്കാന്തിയും റിപ്പോർട്ടിൽ പ്രശംസിക്കപ്പെടുന്നുണ്ട്.
എഡ്യൂബോസ് എന്ന സോഫ്റ്റ്‍വെയറും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഫോർ നോളജ് ഷെയറിങ് (DIKSHA) പോർട്ടൽ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ ഈ ദിശയിൽ കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ സ്കൂൾവിക്കി എന്ന സംരംഭവും റിപ്പോർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 15,000ത്തോളം സ്കൂളുകൾ ഈ പദ്ധതിയുടെ ഭാഗമായി സ്കൂൾവിക്കിയിൽ വിവരങ്ങള്‍ ചേർക്കുന്നുണ്ട്. വിക്കി സോഫ്റ്റ്‍വെയർ എങ്ങനെ സ്കൂൾ വിദ്യാഭ്യാസത്തിൽ ഉപയുക്തമാക്കാം എന്നതിന്റെ ദൃഷ്ടാന്തമായിട്ടാണ് ഇത് എടുത്തുപറഞ്ഞിരിക്കുന്നത്.
∙ വിപണനത്തിന്മേലും വിമർശനം
വിദ്യാഭ്യാസ സാങ്കേതികവിദ്യയെക്കുറിച്ചു പറയുമ്പോൾ ഇന്ത്യയിലെ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ചും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇന്ത്യ വിവരസാങ്കേതികവിദ്യയിൽ ആഗോള ചാംപ്യനാണെങ്കിലും വിദ്യാഭ്യാസ സാങ്കേതികവിദ്യ നിയന്ത്രണങ്ങൾക്ക് വിധേയമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കണ്ടന്റ് അല്ലെങ്കിൽ വിദ്യാഭ്യാസ സാങ്കേതികവിദ്യയിലെ ഉള്ളടക്കത്തിന് കച്ചവടതാൽപര്യങ്ങളുണ്ട്. ഈ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്ന് നടത്തുന്ന വിപണന സമ്പ്രദായങ്ങൾ വലിയ തോതിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
തുടക്കത്തിൽ സൗജന്യമായി പഠനസാമഗ്രികൾ വാഗ്ദാനം ചെയ്യുകയും തുടർന്ന് ഈ സേവനങ്ങളെ പണം കൊടുത്ത് വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സേവനങ്ങൾ സ്വീകരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പു നൽകാറുണ്ട്. എന്നാൽ ചില പോലുള്ള സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരുകളുമായും കരാറുകളിലേർപ്പെടുന്നുണ്ട്. ആന്ധ്ര സർക്കാരുമായി ഒരു ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനം ഒപ്പിട്ട കരാറനുസരിച്ച് എട്ടാം ക്ലാസിലെ അഞ്ചു ലക്ഷം വിദ്യാർഥികൾക്ക് സൗജന്യമായി ഡിജിറ്റൽ വിദ്യാഭ്യാസ സേവനം നൽകുന്നുവെന്ന് അവകാശപ്പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
അതേ സമയം, ഈ വിഷയത്തിൽ എഡ്ടെക് തുൽന എന്ന സ്ഥാപനത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നു. മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സെൻട്രൽ സ്ക്വയർ ഫൗണ്ടേഷനുമായി ചേർന്ന് ആരംഭിച്ചിട്ടുള്ള ഈ സ്ഥാപനത്തെ യുനെസ്കോ പ്രശംസിക്കുന്നുമുണ്ട്. ഈ സ്ഥാപനവുമായി ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങൾ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
English Sumamry: What are the Observations in Unesco's Global Education Monitoring Report, and How does it See Kerala?