‘പാമ്പിൻ തുരുത്തും’ മോസ്ക്വ ഭീമന്റെ പതനവും; യുക്രെയ്ൻ കടലിൽ താഴ്ത്തിയ റഷ്യൻ ഹുങ്കിന്റെ കഥ
യുക്രെയ്ൻ നാവിക ആസ്ഥാനമായ ഒഡേസയിൽനിന്ന് കഷ്ടിച്ച് 120 കിലോമീറ്റർ അകലെ കരിങ്കടലിൽ ഒരു കൊച്ചു ദ്വീപുണ്ട്; സ്നേക്ക് ഐലന്റ്– പാമ്പിൻ തുരുത്ത്. അതിർത്തി കാക്കുന്ന കുറച്ചു സൈനികരും ഒരു റഡാർ സ്റ്റേഷനും മാത്രം. റഷ്യ യുക്രെയ്നിൽനിന്ന് പിടിച്ചെടുത്ത ക്രൈമിയയിലാണ് സെവസ്റ്റൊപോൾ നാവിക സങ്കേതം. യുദ്ധം തുടങ്ങിയ നാളുകളിലൊന്നിൽ അവിടെനിന്ന് റഷ്യയുടെ കരിങ്കടൽ കപ്പൽ പട പുറപ്പെട്ടു. ഈ കൊച്ചു ദ്വീപ് പിടിച്ചാൽ കരിങ്കടലിനെ റഷ്യൻ പടയ്ക്ക് അടക്കി വാഴാൻ പറ്റും. പിന്നെ റഷ്യയുടെ അനുവാദമില്ലാതെ ഒരു കാക്കയ്ക്കു പോലും കരിങ്കടലിലൂടെ പറക്കാനാകില്ല. റഷ്യൻ പെട്രോൾ ബോട്ടിൽനിന്ന് ദ്വീപിനു നേരേ ഷെല്ലിങ് തുടങ്ങി. രക്ഷയില്ലെന്ന് ആ പാമ്പിൻ തുരുത്തിലെ വിരലിലെണ്ണാവുന്ന യുക്രെയ്‍ൻ സൈനികർക്ക് അറിയാമായിരുന്നു. റഷ്യൻ കപ്പൽ പടയിലെ 186 മീറ്റർ നീളമുള്ള ഭീമാകാരമായ കറുത്ത കപ്പൽ ദ്വീപിനെ ലാക്കാക്കി വന്നു. കപ്പലിന്റെ പേര് മോസ്ക്വ (Moskva)!

റേഡിയോയിലൂടെ ആ കപ്പലിൽനിന്ന് ആജ്ഞകൾ പുറപ്പെട്ടു– ‘‘സ്നേക്ക് ഐലന്റ്, കേൾക്കാമോ... ഇതൊരു റഷ്യൻ പടക്കപ്പലാണ്. ഞങ്ങൾ അങ്ങോട്ടു വരികയാണ്. ആയുധം വച്ച് മര്യാദയ്ക്ക് കീഴടങ്ങുക. ഇല്ലെങ്കിൽ ബോംബിട്ട് സർവതും തകർക്കും. മനസിലാകുന്നുണ്ടോ? ഡു യു കോപ്പി?’’
സ്നേക്ക് ഐലന്റിൽനിന്നുള്ള അതിർത്തി സൈനികന്റെ മറുപടി യുക്രെയ്നിന്റെ യുദ്ധ കാഹളമായാണ് ഇന്നും കരുതപ്പെടുന്നത്: ‘റഷ്യൻ പടക്കപ്പൽ, ഗോ ഫ... യുവർസെൽഫ്!’
അതൊരു വാചകമല്ല, യുക്രെയ്ൻ ജനതയുടെ നിശ്ചയദാർഢ്യമാണ്. അതിന്നും തുടരുന്നു. പരാജയപ്പെടാതെ.
തുടർന്ന് റഷ്യൻ കപ്പലുകൾ അടുത്തു വന്ന് ദ്വീപ് പിടിച്ചടക്കി. റഷ്യൻ നാവികർ വീമ്പ് പറഞ്ഞു: ‘‘ഞങ്ങളുടെ കപ്പൽ മോസ്ക്വ കണ്ടോ? കണ്ടിട്ടു പേടിയാവുന്നില്ലേ? ഈ തുരുത്ത് മാത്രമല്ല യുക്രെയ്നാകെ തരിപ്പണമാക്കാൻ ഈ കപ്പലിന് കഴിയും!’’ ആ കപ്പലിനെ, റഷ്യൻ സൈനിക ശക്തിയുടെ പ്രതീകത്തെ യുക്രെയ്ൻ നോട്ടമിട്ടു. മോസ്ക്വയെ യുക്രെയ്‍ൻ എന്തു ചെയ്തു എന്ന സസ്പെൻസ് ത്രില്ലർ കഥയാണിനി.
∙ നായകൻ ഒലെക്സി നെയ്സ്പപ്പ
യുക്രെയ്നിന്റെ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ എല്ലാവരും കേട്ടിട്ടുണ്ട്; ‘ഇന്റർനാഷനൽ ഹീറോ’. പക്ഷേ അവിടെ വേറെയും ഹീറോകളുണ്ട്. യുക്രെയ്‍ൻ നാവിക മേധാവി ഒലെക്സി നെയ്സ്പപ്പയും ചാര ഏജൻസി തലവൻ കൈറിലോ ബുഡാനോവും കരസേനാ മേധാവി വലേറി സലൂഷ്നിയും. നമ്മുടെ കഥയിലെ നായകൻ നെയ്സ്പപ്പയാണ്. ആറടിയിലേറെ ഉയരക്കാരൻ. ആജാനബാഹു. അഡ്‌മിറൽ.
റഷ്യൻ കപ്പൽ പട അടുത്തു വന്നപ്പോൾ ഒഡേസയുടെ തീരക്കടലിൽ അവർ മൈനുകൾ നിക്ഷേപിച്ചു. തീരത്ത് മുള്ളുകമ്പി കൊണ്ട് വേലി കെട്ടി, ട്രഞ്ചുകൾ കുഴിച്ചു. യുക്രെയ്നിന്റെ പീരങ്കികൾ എവിടെയെന്നു കണ്ടെത്താൻ കപ്പലുകൾ ആദ്യം അടുത്തു വന്നു. പിന്നീട് യുക്രെയ്നിന്റെ ഫയറിങ് റേഞ്ചിനു പുറത്തു പോയി നിലയുറപ്പിച്ചു. എന്നിട്ട് യുക്രെയ്നിന്റെ റഡാർ സ്റ്റേഷനുകളും കമാൻഡ് പോസ്റ്റുകളും മിസൈലുകൾ ഉപയോഗിച്ച് തകർക്കാൻ ശ്രമം തുടങ്ങി.
മോസ്ക്വയ്ക്കായിരുന്നു റഷ്യൻ കപ്പലുകളുടെ നേതൃത്വം. കരിങ്കടൽ വഴി ധാന്യക്കപ്പലുകൾ പോകുന്നത് അവർ തടഞ്ഞു. യുക്രെയ്ൻ കൃഷി ചെയ്തുണ്ടാക്കിയ ഗോതമ്പിന്റെ ഒരു മണി പോലും കപ്പലിൽ കയറാതായി. പക്ഷേ യുക്രെയ്നിന്റെ റഡാർ സ്റ്റേഷനുകൾ തകരാതെ അവശേഷിക്കുന്നത് റഷ്യക്കാർ അറിഞ്ഞില്ല. റേഞ്ചിനുള്ളിൽ വന്നാൽ കടലിൽ റഷ്യൻ കപ്പലുകളെ കണ്ടെത്താൻ അവയ്ക്ക് കഴിയുമായിരുന്നു. ശത്രുവിനെ അമ്പരപ്പിക്കാൻ ആ രഹസ്യം ഉപയോഗിക്കണമെന്ന് നെയ്സ്പപ്പ തീരുമാനിച്ചു.
∙ മോസ്ക്വ എന്ന വമ്പൻ കപ്പൽ
സ്‌ലാവ എന്ന പേരിലാണ് മോസ്ക്വ 1983 ൽ സോവിയറ്റ് യൂണിയൻ കാലത്ത് പുറത്തിറക്കിയത്. അമേരിക്കൻ കപ്പൽ പടയിലെ വിമാനവാഹിനി ഉൾപ്പടെ തകർക്കാൻ പോന്നതരം കപ്പലാണിത്. ഇത്തരം രണ്ടെണ്ണം കൂടിയുണ്ട്. 500 കിലോമീറ്റർ റേഞ്ചുള്ള വൾക്കാൻ ഉൾപ്പെടെ, ദീർഘദൂരത്തേക്ക് പായിക്കാവുന്ന മിസൈലുകൾ വഹിക്കുന്നു. വൻ നഗരങ്ങളെ വരെ ഈ കപ്പലിൽനിന്ന് ആക്രമിക്കാം. നീന്തൽക്കുളം വരെ കപ്പലിലുണ്ട്.
നെയ്സ്പപ്പയുടെ പിതാവ് കരിങ്കടൽ കപ്പൽ പടയിൽ ഓഫിസറായിരുന്നു. നെയ്സ്പപ്പ പോലും പഠിച്ചത് സെവസ്റ്റൊപോളിലാണ്. കൊസാക്ക് ഭാഷയിൽ നെയ്സ്പപ്പ എന്നാൽ ബ്രഡ് കഴിക്കരുത് എന്നാണത്രെ അർഥം. 1991 ൽ യുക്രെയ്ൻ സ്വതന്ത്രമായപ്പോൾ നെയ്സ്പപ്പ റഷ്യ വിട്ട് യുക്രെയ്നിൽ ചേർന്നു. വിഭജനക്കാലത്ത് റഷ്യയും യുക്രെയ്നും നാവികസേനയെ വിഭജിച്ചു. 80% കപ്പലുകളും റഷ്യയ്ക്ക് പോയി. 20% മാത്രം യുക്രെയ്നു കിട്ടി.
2012 ൽ മോസ്ക്വ കപ്പലിലേക്ക് നെയ്സ്പപ്പയ്ക്ക് ക്ഷണം വന്നു. കപ്പലിന്റെ മുകളിൽ കയറി എത്ര വലുതാണ് അതെന്നു കണ്ടു. 16 വലിയ മിസൈൽ ലോഞ്ചറുകളുണ്ട്. നിരവധി റഡാർ സിസ്റ്റംസ്. ഹെലികോപ്റ്റർ പാഡുകൾ. ഈ കപ്പലിന്റെ അന്ത്യത്തിന് താൻ കാരണഭൂതനാകുമെന്ന് നെയ്സ്പപ്പ അന്നൊന്നും വിചാരിച്ചില്ല.
∙ മോസ്ക്വയെ കണ്ടെത്തിയത് ആര്?
മോസ്ക്വ, തങ്ങളുടെ തീരത്തുനിന്ന് 115 കിലോമീറ്റർ അകലെ കടലിൽ ഉണ്ടെന്ന് 2022 ഏപ്രിൽ 13നാണ് യുക്രെയ്നിനു രഹസ്യവിവരം കിട്ടുന്നത്. കടലിൽ കപ്പലുകളെ കണ്ടെത്താൻ പ്രയാസമാണ്. കടലിന്റെ വിശാലതയിൽ പൊട്ടുപോലെ മാത്രമേ ഉപഗ്രഹത്തിലൂടെ നോക്കിയാലും കാണൂ. പക്ഷേ തീരത്തുള്ള രണ്ട് റഡാർ സ്റ്റേഷനുകൾ മോസ്ക്വയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. അവൻ അവിടെയുണ്ട്. യുക്രെയ്ന് ‘മിനറൽ യു’ എന്ന പേരിൽ ആധുനിക റഡാർ സിസ്റ്റമുണ്ട്. അവർതന്നെ നിർമിക്കുന്നത്. യുദ്ധം തുടങ്ങിയപ്പോൾ നാവികസേന അവ പ്രവർത്തനസജ്ജമാക്കിയിരുന്നു.
തുർക്കിയിൽ നിർമിച്ച ബേറക്താർ ഡ്രോണുകളും യുക്രെയ്നിനു ലഭ്യമായിരുന്നു. കപ്പലുകൾ കണ്ടെത്താൻ അവയ്ക്കു കഴിയും. ആക്രമിക്കാനും പറ്റും. പക്ഷേ ചെറിയ ബോട്ടുകളെ തകർക്കാനേ പറ്റൂ. മോസ്ക്വ പോലെ വമ്പൻ കപ്പലിനെ ഒന്നും ചെയ്യാൻ കഴിയില്ല. ഈ ഡ്രോണുകളാണോ മോസ്ക്വയെ കണ്ടെത്തിയത്? അത് രഹസ്യമാണ്.
∙ വരുന്നു നെപ്ട്യൂൺ മിസൈൽ
യുക്രെയ്നിന്റെ ആകെയുള്ള 17 കപ്പലുകളിൽ 12 എണ്ണവും 2014 ൽ ക്രൈമിയ പിടിച്ചെടുത്തപ്പോൾ സെവസ്റ്റൊപോളിൽനിന്ന് റഷ്യ പിടികൂടിയിരുന്നു. സെവസ്റ്റൊപോളിൽനിന്ന് യുക്രെയ്ൻ നാവികർ ഓടി രക്ഷപ്പെടുകയായിരുന്നു. നെയ്സ്പപ്പയും ഭാര്യയും 2 ആൺകുട്ടികളും നേവി കമ്യൂണിക്കേഷൻസ് മേധാവിയുമായി ഒരു കാറിൽ തിങ്ങി നിറഞ്ഞിരുന്നാണ് ഒഡേസയിലെത്തിയത്. 2020 ൽ നാവിക മേധാവിയായി നെയ്സ്പപ്പയെ സെലെൻസ്കി നിയമിച്ചു.
സോവിയറ്റ് യൂണിയൻ കാലത്തെ ‘ലുക്’ ആയുധ ഡിസൈൻ ബ്യൂറോ കീവിലുണ്ടായിരുന്നു. അവർ നെപ്ട്യൂൺ എന്ന പേരിൽ മിസൈലുകൾ ഡിസൈൻ ചെയ്തിരുന്നു. 200 കിലോമീറ്റർ റേഞ്ചുണ്ട്. മിസൈലിന്റെ പരീക്ഷണം നടത്തിയപ്പോൾ അത് വിജയമായിരുന്നു. കടലിൽ ദൂരെയുള്ള പഴയൊരു തുരുമ്പിച്ച ടാങ്കർ കപ്പലിനെ പരീക്ഷണ വിക്ഷേപണത്തിൽ തകർത്തു. ഈ വിവരം രഹസ്യമാക്കി വച്ചിരുന്നു. 2021 ൽ മിസൈൽ ഉൽ പദനം തുടങ്ങി. 2 കമാൻഡ് വാഹനങ്ങളും 4 ലോഞ്ചറുകളും ചേർന്നതായിരുന്നു ഒരു ബാറ്ററി. ഓരോ ലോഞ്ചറിൽനിന്നും 4 മിസൈൽ ലോഞ്ച് ചെയ്യാം.
തീരങ്ങളിൽ നെപ്ട്യൂണിനെ വിന്യസിച്ചത് റഷ്യയുടെ ആക്രമണം തുടങ്ങിയ ശേഷമാണ്. ആദ്യം ലോഞ്ചറുകളും പിറകെ മിസൈലുകളും എത്തിച്ചു രഹസ്യമാക്കി വച്ചു. ഒരിക്കൽ റഷ്യൻ ഫ്രിഗേറ്റിനെയും (യുദ്ധക്കപ്പലിനേക്കാൾ അൽപം ചെറുതായ കപ്പൽ. ഇവ മറ്റു കപ്പലുകൾക്ക് സുരക്ഷയ്ക്ക് അകമ്പടിയായി പോകാറുണ്ട്) ലാൻഡിങ് കപ്പലിനെയും ആക്രമിക്കാൻ ഉപയോഗിച്ചു. തീരത്തും വെള്ളത്തിലും ഒരുപോലെ ഉപയോഗിക്കാനാകുന്നതാണ് ലാൻഡിങ് കപ്പല്‍. എന്നാൽ വലിയ മതിപ്പൊന്നും നെപ്ട്യൂൺ ഉണ്ടാക്കിയിരുന്നില്ല. പക്ഷേ നെപ്ട്യൂണിനെ നിസ്സാരനാക്കി അവതരിപ്പിച്ചതിൽ തന്ത്രജ്ഞതയുണ്ടായിരുന്നു. വലിയ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു അത്.
∙ മോസ്ക്വ റേഞ്ചിനുള്ളിലേക്ക്
ഏപ്രിൽ 13ന് മോസ്ക്വ റേഞ്ചിനുള്ളിൽ വന്നുവെന്ന വിവരം കിട്ടിയ ഉടൻ 2 നെപ്ട്യൂൺ മിസൈലുകൾ എയ്തു വിടാൻ നെയ്സ്പപ്പ ഉത്തരവ് നൽകി. 115 കിലോമീറ്റർ അകലെയാണ് മോസ്ക്വ. നെപ്ട്യൂണിന് 200 കിമി റേഞ്ചുണ്ട്. തീരത്ത് മരങ്ങളുടെ മറവിൽ മിസൈൽ ലോഞ്ചറുകൾ നിരന്നു. ആദ്യ മിസൈൽ തീതുപ്പി കുതിച്ചപ്പോൾ ലോഞ്ചറിന്റെ മൂടി തെറിച്ച് ഗോതമ്പ് വയലിൽ വീണു. രണ്ടാമത്തെ മിസൈലും പുറപ്പെട്ടു. നെയ്സ്പപ്പയുടെ കമാൻഡ് സെന്ററിൽ മിസൈൽ കുതിച്ചെന്ന വിവരം ലഭിച്ചു. നിശ്ശബ്ദത. എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചു.
നെപ്ട്യൂണിന് 5 മീറ്ററാണു നീളം. മണിക്കൂറിൽ 900 കിലോമീറ്റർ സ്പീഡിൽ പറക്കും. റഡാറുകൾ കണ്ടെത്താതിരിക്കാൻ കടലിൽ 10 മീറ്റർ മാത്രം ഉയരത്തിലാണു പറക്കുന്നത്. ദൂരെയുള്ള മോസ്ക്വ കപ്പലിലെത്താൻ 6 മിനിറ്റ് വേണം. ആ സമയം ക്ലോക്കിലെ ‘ടിക്ടിക്’ ശബ്ദത്തേക്കാൾ ഉയർന്നു കേട്ടത് കമാൻഡ് സെന്ററിലെ നാവികരുടെ ഹൃദയമിടിപ്പായിരുന്നു.
ഒന്നും സംഭവിക്കുന്നില്ലേ...? മിസൈൽ ലക്ഷ്യം തെറ്റിയോ...?
∙ കരിങ്കടലിലെ അരുംകൊല
പിന്നെയൊരു റേഡിയോ ബഹളമായിരുന്നു. റഷ്യൻ റേഡിയോകൾ കരിങ്കടൽ പോലെ ഇരമ്പി മറിഞ്ഞു. ചെറിയ രക്ഷാ കപ്പലുകൾ മോസ്ക്വയുടെ നേരേ കുതിക്കുന്നതു കണ്ടു. വാർത്ത പരക്കാൻ അധികനേരം വേണ്ടി വന്നില്ല. ലോകമാകെ നിന്ന് നെയ്സ്പപ്പയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു. മോസ്ക്വയിന്മേൽ 2 മിസൈലുകളും ലക്ഷ്യം കണ്ടു. റഷ്യൻ ഹുങ്കിന്റെ പ്രതീകമായ മോസ്ക്വ മുങ്ങുന്നു. മറ്റൊരു ടൈറ്റാനിക് പോലെ.
കടലിൽ വൻ തീപിടുത്തം നടക്കുന്നതു കാണുന്നുവെന്ന് നാറ്റോ ആസ്ഥാനത്തുനിന്ന് വിളി വന്നു. ആകെ 3 സെക്കൻഡ് വിഡിയോ മാത്രമേയുള്ളുൂ കടൽ ശാന്തം, ആകാശം ചാരനിറത്തിൽ. മോസ്ക്വ കപ്പലിന്റെ മുന്നിൽ നിന്ന് കറുത്ത കട്ടിപ്പുക ഉയരുന്നു. പലരും ജീവൻരക്ഷാ ബോട്ടുകളിൽ കയറി രക്ഷപ്പെട്ടിരിക്കുന്നു. മിസൈൽ ചെന്നുകൊണ്ട സ്ഥലത്തെ ഇന്ധനടാങ്കിനോ ആയുധപ്പുരയ്ക്കോ തീപിടിച്ചിരിക്കുന്നു.
മോസ്ക്വ ഏപ്രിൽ 14ന് പുലർച്ചെ ‘ചരിഞ്ഞു’. പിന്നെ കരിങ്കടലിന്റെ ആഴങ്ങളിലേക്ക് അമർന്നു. കൊല്ലപ്പെട്ടത് റഷ്യയുടെ 250 നാവികർ. ആകെ കപ്പലിലുണ്ടായിരുന്നവരിൽ പാതിയും കടലാഴങ്ങളിൽ മുങ്ങി. റഷ്യൻ നാവിക സേന ഇതുവരെ സമ്മതിച്ചിട്ടില്ല നെപ്ട്യൂൺ മിസൈലേറ്റാണ് മോസ്ക്വ മുങ്ങിയതെന്ന്. കടലിൽ വച്ച് അബദ്ധത്തിൽ തീപിടിച്ചു എന്നേ പറയുന്നുള്ളു. കുറച്ചു ദിവസം കഴിഞ്ഞ് ലുക്കിലെ ആയുധ ഡിസൈൻ ബ്യൂറോ റഷ്യ ബോംബിട്ടു തകർത്തു. പ്രതികാരമായി.
∙ സ്നേക്ക് ഐലന്റിലെ യുക്രെയ്ൻ ഹുറാ!
സ്നേക്ക് ഐലന്റിൽ റഷ്യക്കാർ പിടികൂടിയ യുക്രെയ്ൻ നാവികരെ ക്രൂരമായി പീഡിപ്പിച്ചാണ് മോസ്ക്വ മുക്കിയതിനു പ്രതികാരം ചെയ്തത്. പക്ഷേ അവരുടെ ചെവിയിലുമെത്തി മോസ്ക്വയെ മുക്കിയ കഥ. അവർ ആഘോഷമായി ആർപ്പുവിളിച്ചു. പീഡനത്തിനിടെ ആഹ്ലാദനിമിഷം. അതിനു വേറേ പീഡനം ഏറ്റുവാങ്ങി. മോസ്ക്വ മുക്കിയതോടെ യുക്രെയ്ൻ നാവികസേനയെ എല്ലാവരും ഗൗരവമായി കാണാൻ തുടങ്ങി. റഷ്യൻ കപ്പലുകൾ പിന്നെ ഒരിക്കലും നെപ്ട്യൂൺ മിസൈലിന്റെ റേഞ്ചിൽ വന്നു നിന്നിട്ടില്ല. അമേരിക്കയും നെതർലന്‍ഡ്സും ഹാർപൂൺ മിസൈലുകൾ നൽകി. നെപ്ട്യൂണിനേക്കാൾ അപകടകാരിയാണ് ഹാർപൂൺ.
ശത്രു കപ്പലുകൾ എവിടെയൊക്കെ, വിമാനങ്ങൾ എവിടെയൊക്കെ എന്ന് കൃത്യമായി കണ്ടെത്തുമായിരുന്നു മോസ്ക്വ കപ്പൽ. മോസ്ക്വ മുങ്ങിയതോടെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രെയ്ൻ, റഷ്യൻ കപ്പലുകളെ ആക്രമിക്കാൻ തുടങ്ങി. ഒന്നും പേടിക്കാനില്ല എന്ന നിലയിൽ നിന്ന് യുക്രെയ്ൻ നാവികസേനയെ പേടിക്കണം എന്ന നിലയിലായി കാര്യങ്ങൾ. 2022 ജൂണിൽ യുക്രെയ്ൻ സ്നേക്ക് ഐലന്റ് തിരിച്ചുപിടിച്ചു. റഷ്യൻ നാവികസേന കപ്പലുകൾക്ക് ക്രൈമിയയിലേക്കു പിൻവാങ്ങേണ്ടി വന്നു.
തുർക്കിയും ഐക്യരാഷ്ട്രസംഘടനയും ചർച്ച ചെയ്ത് യുക്രെയ്ൻ തുറമുഖങ്ങളിൽനിന്ന് ഗോതമ്പ് കയറ്റുമതി ചെയ്യുമ്പോൾ ശല്യമുണ്ടാക്കില്ല എന്ന ഉറപ്പ് റഷ്യയിൽനിന്നു വാങ്ങിയിട്ടുണ്ട്. റഷ്യൻ കപ്പലുകൾ ഹാർപൂൺ, നെപ്ട്യൂൺ മിസൈലുകളുടെ റേഞ്ചിനു പുറത്തേ ഇപ്പോൾ കടലിൽ നങ്കൂരമിടുന്നുള്ളൂ. യുക്രെയ്‍ൻ തീരത്തെ ആക്രമണഭീഷണി നീങ്ങി. ക്രൈമിയ ആര് നിയന്ത്രിക്കുന്നോ അവർ കരിങ്കടലാകെ വാഴും എന്നാണ് പണ്ടേയുള്ള ചൊല്ല്. റഷ്യ 2014 ൽ തട്ടിയെടുത്ത ക്രൈമിയ തിരികെ പിടിക്കാനുള്ള പുറപ്പാടിലാണിപ്പോൾ യുക്രെയ്ൻ.
English Summary: How Ukraine Gets an Upper Hand Against Russia in the War at Black Sea?