ഗോവിന്ദൻ പറഞ്ഞ ബിജെപി വോട്ട് എവിടെപ്പോയി? സിപിഎമ്മിനോടു 'കണക്കു തീർത്ത്' ചാണ്ടി ഉമ്മന്റെ ജയം
സ്ഥാനാർഥിയുടെ പേര് ചെറുതായൊന്നു മാറി. പക്ഷേ പുതുപ്പള്ളിയുടെ മനസ്സു മാത്രം മാറിയില്ല. 53 വർഷമായി ഉമ്മൻ ചാണ്ടി നെഞ്ചോടു ചേർത്തു നിർത്തിയ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിനു വേണ്ടി ഇനി മിടിക്കുക മകൻ ചാണ്ടി ഉമ്മന്റെ ഹൃദയം. പുതുപ്പള്ളിക്ക് ഇനി പുതിയ എംഎൽഎ. ഉപതിരഞ്ഞെടുപ്പിലെ കണക്കുകളിലുമുണ്ട് ഈ പുതുമ. പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തുന്നത്. 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇതുവരെയുണ്ടായിരുന്നതിൽ ഏറ്റവും ഉയർന്നത്. എന്നാൽ വോട്ടെണ്ണി രണ്ടര മണിക്കൂറായപ്പോഴേക്കും ഈ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു. ഒടുവിൽ ഭൂരിപക്ഷം എത്തിനിന്നത് 37,719 എന്ന സംഖ്യയിൽ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കു ലഭിച്ച ഭൂരിപക്ഷത്തിന്റെ (9044) നാലിരട്ടിയിലേറെ!

ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ഒരോ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറച്ചു കൊണ്ടുവന്ന സിപിഎം സ്ഥാനാർഥി ജെയ്ക് സി.തോമസിന്റെ ഇത്തവണത്തെ പരാജയം പക്ഷേ, വൻ തിരിച്ചടിയായി. ആദ്യമായി മത്സരിച്ച 2016ൽ 27,092 വോട്ടിന് പരാജയപ്പെട്ട ജെയ്ക് 2021ൽ അത് 9044 വോട്ടിന്റെ ഭൂരിപക്ഷമാക്കി കുറച്ചിരുന്നു. ഇത്തവണ ജയിച്ചില്ലെങ്കിൽ പോലും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം പരമാവധി കുറയ്ക്കുമെന്നു പറഞ്ഞത് സിപിഎം പ്രവർത്തകർതന്നെയാണ്. പക്ഷേ, പുതുപ്പള്ളിയിൽ എൽഡിഎഫിനു ലഭിച്ച ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വോട്ടുശതമാനമാണ് ഇത്തവണ ജെയ്ക്കിന്– 32.49%. ഇതിനു മുൻപ് 2011ലായിരുന്നു എൽഡിഎഫ് ഭൂരിപക്ഷം വൻതോതിൽ കുറഞ്ഞത്.
പുതുപ്പള്ളിയിൽ വിവിധ മുന്നണികൾക്കു ലഭിച്ചു വന്ന വോട്ടിൽ എന്തെല്ലാം മാറ്റങ്ങളാണ് ഇത്തവണ സംഭവിച്ചത്? തിരഞ്ഞെടുപ്പിലെ കണക്കുചരിത്രം നോക്കുമ്പോൾ യുഡിഎഫിന് എത്രമാത്രം നേട്ടമുണ്ടായി? എത്രമാത്രം ഇടിവാണ് എൽഡിഎഫിന്റെ വോട്ടിലുണ്ടായിരിക്കുന്നത്? യുഡിഎഫിന്റെ വോട്ടിൽ വൻ മുന്നേറ്റമാണോ സംഭവിച്ചിരിക്കുന്നത്? ബിജെപിയുടെ വോട്ടിന് എന്തു സംഭവിച്ചു? പോളിങ് ശതമാനം കുറഞ്ഞത് ഏതു മുന്നണിയെയാണ് ഏറ്റവുമധികം ബാധിച്ചത്? സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതു പോലെ ബിജെപി വോട്ടുകൾ യുഡിഎഫിനു മറിച്ചുകൊടുത്തോ? ഈ കണക്കുകളെല്ലാം ഗ്രാഫിക്സിന്റെ സഹായത്തോടെ വിശദീകരിക്കുകയാണിവിടെ. പുതുപ്പള്ളി മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പു മുതലുള്ള വോട്ടുകണക്കുകളുടെ വിശകലനത്തിലൂടെ ഫലം വിശദമായി മനസ്സിലാക്കാം...
∙ ഇതാണ് പുതുപ്പള്ളി മണ്ഡലം
തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്ത് 1953ലാണു പുതുപ്പള്ളി എന്ന പേരിൽ നിയോജകമണ്ഡലം രൂപീകരിച്ചത്. ചങ്ങനാശേരി താലൂക്കിലെ പുതുപ്പള്ളി, കോട്ടയം താലൂക്കിലെ പാമ്പാടി വില്ലേജുകൾ ഉൾപ്പെട്ടതായിരുന്നു മണ്ഡലം. 1954 ഫെബ്രുവരി 15ന് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസിന്റെ തോമസ് ആണ് 6097 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 1956, 1964, 1974, 2005 വർഷങ്ങളിലെ അതിർത്തി പുനർനിർണയത്തിലൂടെ ഈ മണ്ഡലത്തിന്റെ അതിർത്തികൾ മാറിമറിഞ്ഞു.
2005 മേയ് 31ലെ നാലാം പുനർനിർണയ പ്രകാരം കോട്ടയം താലൂക്കിലെ അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി, ചങ്ങനാശേരി താലൂക്കിലെ വാകത്താനം എന്നീ 8 പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പുതുപ്പള്ളി നിയോജക മണ്ഡലം. ഇതിൽ മീനടം, അയർക്കുന്നം എന്നീ പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. മറ്റിടങ്ങളിൽ എൽഡിഎഫിനാണു ഭരണം.
∙ പോളിങ് കുറഞ്ഞു, ഭൂരിപക്ഷം കുതിച്ചു
പുതുപ്പള്ളി വോട്ടെടുപ്പു ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്, 72.86%. നാലു പതിറ്റാണ്ടുകാലത്തെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം. 1980ലായിരുന്നു പുതുപ്പള്ളിയിൽ ഏറ്റവും കുറവു പേർ വോട്ടു ചെയ്തത്– 64.36%. അതിനു ശേഷം പോളിങ് കുറയുന്നത് ഇത്തവണയാണ്.
1970ൽ ഉമ്മൻ ചാണ്ടി മത്സരിക്കാൻ ആരംഭിച്ചതിനു ശേഷം ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് 1987ലായിരുന്നു. എന്നാൽ ആ വർഷം ഉമ്മൻ ചാണ്ടിക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ഭൂരിപക്ഷമായിരുന്നു– 9164 വോട്ട്. ഉമ്മൻ ചാണ്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം ലഭിച്ച 2011ൽ 74.44 ശതമാനമായിരുന്നു പോളിങ്. പുതുപ്പള്ളിയിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ പോളിങ് ശതമാനമായിരുന്നു അത്.
പോളിങ് ശതമാനം കുറഞ്ഞാലും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷത്തിൽ കുറവുണ്ടാവില്ലെന്ന് കോൺഗ്രസ് ഊന്നിപ്പറഞ്ഞത് കണക്കുകളിലെ ഈ കാര്യം കണ്ടുകൊണ്ടാണ്. അതുതന്നെ സംഭവിക്കുകയും ചെയ്തു. പുതുപ്പള്ളിയിൽ പോളിങ് കുറഞ്ഞെങ്കിലും വോട്ടു ചെയ്തവരിലേറെയും പിന്തുണച്ചത് ചാണ്ടി ഉമ്മനെ. അതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും ചാണ്ടിക്കൊപ്പം നിന്നു.
∙ ഇടതിന് എന്തുപറ്റി?
പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വോട്ടു ശതമാനവുമായാണ് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് ഇത്തവണ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1957ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 114 നിയോജകമണ്ഡലങ്ങളിൽ ഒന്നായിരുന്നു പുതുപ്പള്ളി. ഈ തിരഞ്ഞെടുപ്പിൽ പി.സി.ചെറിയാനിലൂടെ കോൺഗ്രസ് കൈപ്പിടിയിൽ ഒതുക്കിയ മണ്ഡലം 65ലും 67ലും 1980ൽ ഉമ്മൻ ചാണ്ടിയിലൂടെയും മാത്രമാണ് ഇടതുപക്ഷത്തിനൊപ്പം നിന്നത്.
1965ൽ സിപിഎമ്മും സിപിഐയും രണ്ടായാണ് പുതുപ്പള്ളിയിൽ മത്സരിച്ചത്. സിപിഐ വിഭജിച്ചതിനു ശേഷം കേരളത്തിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു അത്. അന്ന് സിപിഎമ്മിന് 15,571 വോട്ട് ലഭിച്ചപ്പോൾ സിപിഐയ്ക്ക് കിട്ടിയത് 1703 വോട്ടു മാത്രം. 1957ലെ തിരഞ്ഞെടുപ്പിൽ പി.സി.ചെറിയാൻ പരാജയപ്പെടുത്തിയ ഇ.എം.ജോർജിലൂടെ പക്ഷേ, 1965ൽ സിപിഎം മണ്ഡലം പിടിച്ചു. പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് കേരള കോൺഗ്രസ് ആദ്യമായി എത്തുകയും ചെയ്തു. കേരള കോൺഗ്രസിന്റെ ഒ.ഗിവർഗീസ് അന്ന് 13,432 വോട്ടുകൾ നേടി രണ്ടാമതെത്തിയിരുന്നു. 67ലും ഇ.എം.ജോർജിലൂടെ പുതുപ്പള്ളിയിൽ സിപിഎം വിജയം ആവർത്തിച്ചു.
1980ൽ ഉമ്മൻ ചാണ്ടിക്കു ലഭിച്ച വോട്ടാണ് ഇന്നും പുതുപ്പള്ളിയിൽ ഇടതുപക്ഷത്തിന്റെ ഏറ്റവും ഉയർന്ന വോട്ടുശതമാനം– 59.21%. അല്ലാതെ ഇടതുപക്ഷത്തിന് ലഭിച്ച ഏറ്റവും ഉയർന്ന വോട്ട് 1967ലാണ്– 48.5%. സിപിഎമ്മിന്റെ ഇ.എം.ജോർജാണ് അന്നു വിജയിച്ചത്.
നിയമസഭയ്ക്കൊപ്പം ലോക്സഭ കണക്കു കൂടി നോക്കിയാൽ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് ഇടതുപക്ഷത്തിന് ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചതെന്നു കാണാം– 54,328. ലോക്സഭ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽനിന്നു ലഭിച്ച വോട്ടിന്റെ കണക്ക് പ്രത്യേകം നിരീക്ഷിച്ചാൽ 2004ലെ 52,432 വോട്ടാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് വോട്ട് 2011ലെ നിയമസഭ തിരഞ്ഞെടുപ്പിലായിരുന്നു– 36,667. ഇടതു സ്ഥാനാർഥി സുജ സൂസൻ ജോർജിനെതിരെ മിന്നും വിജയം നേടിയ ഉമ്മൻ ചാണ്ടിക്ക് അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും ലഭിച്ചു.
∙ ഉമ്മൻ ചാണ്ടിക്കൊപ്പം, കോൺഗ്രസിനൊപ്പം; ഇടയ്ക്ക് ഇടതും
1970ലാണ് ഉമ്മൻ ചാണ്ടി ആദ്യമായി നിയമസഭയിലേക്കു മത്സരിക്കുന്നത്. കോൺഗ്രസ് വിഭജിച്ച് ഇന്ദിര കോൺഗ്രസും നാഷനൽ കോൺഗ്രസ് ഓർഗനൈസേഷനുമായി (സംഘടന കോൺഗ്രസ്) തിരഞ്ഞെടുപ്പിൽ മത്സരിച്ച വർഷമായിരുന്നു ഇത്. ഇന്ദിര കോൺഗ്രസിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടി മത്സരിച്ച് വിജയിച്ചത്. പി.സി.ചെറിയാൻ സംഘടന കോൺഗ്രസിനു വേണ്ടിയും മത്സരിച്ചു. ആദ്യ തിരഞ്ഞെടിപ്പിൽ സിറ്റിങ് എംഎൽഎ ഇ.എം.ജോർജിനെ 7288 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി തോൽപിച്ചു. പിന്നീടിങ്ങോട്ട് ഉമ്മൻ ചാണ്ടി എന്ന അതികായന്റെ പടയോട്ടമാണ് പുതുപ്പള്ളി കണ്ടത്.
1977 ൽ ഭൂരിപക്ഷം ഇരട്ടിയിലധികമായി (15,910) വർധിപ്പിച്ച് ഉമ്മൻ ചാണ്ടി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാ കോൺഗ്രസിൽനിന്ന് ജനതാ പാർട്ടിയിലേക്കെത്തിയ പി.സി.ചെറിയാനെയാണ് ഉമ്മൻചാണ്ടി പരാജയപ്പെടുത്തിയത്. ആ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയെ നിർത്തിയില്ല, പകരം ചെറിയാനെ പിന്തുണച്ചു. ആ വർഷമായിരുന്നു പുതുപ്പള്ളിയില്‍ കോൺഗ്രസിന് ഏറ്റവും ഉയര്‍ന്ന വോട്ടു ശതമാനവും– 60.1. ജയത്തിനു പിന്നാലെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ, തൊഴിൽമന്ത്രിയായി ഉമ്മൻ ചാണ്ടി സത്യപ്രതിജ്ഞയും ചെയ്തു. എംഎൽഎ എന്ന വിലാസം മന്ത്രിയിലേക്കു മാറിയ നാൾ.
ഇന്ദിര കോണ്‍ഗ്രസ് വീണ്ടും പിളർന്ന് കോൺഗ്രസ് ദേവരാജ് അർശ് വിഭാഗവും ഇന്ദിര കോൺഗ്രസുമായാണ് 1980ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഉമ്മൻ ചാണ്ടി ഇന്ദിര കോൺഗ്രസിന്റെ എതിർപക്ഷത്തു നിലയുറപ്പിച്ചു. ഇടതുപക്ഷത്തോടൊപ്പംനിന്നായിരുന്നു അന്ന് ഉമ്മൻ ചാണ്ടി വോട്ടുതേടിയത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടുശതമാനം കോണ്‍ഗ്രസ് പക്ഷത്തിനു ലഭിക്കുന്നതും 1980ലെ തിരഞ്ഞെടുപ്പിലായിരുന്നു–0.69%.
1982ലാകട്ടെ കോൺഗ്രസിൽ(യു) നിന്ന് വേർപിരിഞ്ഞ് എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കോൺഗ്രസ്(എ)യുടെ ഭാഗമായാണ് ഉമ്മൻ ചാണ്ടി മത്സരിച്ചു വിജയിച്ചത്. അവിടെനിന്നങ്ങോട്ട് യുഡിഎഫിനും ഉമ്മൻ ചാണ്ടിക്കും പടിപടിയായുള്ള വോട്ടുവളർച്ചയായിരുന്നു.
ഉമ്മൻചാണ്ടിയുടെ തേരോട്ടം അവസാനിപ്പിക്കുന്നതിനായി ഇടതുമുന്നണി വീണ്ടും ശക്തമായ കളത്തിലിറങ്ങിയ വർഷമായിരുന്നു 1987. ഇന്നത്തെ സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനായിരുന്നു അന്ന് ഉമ്മൻ ചാണ്ടിയുടെ എതിരാളി. 1980ൽ ഉമ്മൻ ചാണ്ടിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങിയ വാസവൻ എതിരാളി ആയി വരുന്നു എന്നൊരു പ്രത്യേകയും ഉണ്ടായിരുന്നു ആ മത്സരത്തിന്. 15,983 ൽനിന്ന് 9164 എന്ന നിലയിലേക്ക് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനായെങ്കിലും വിജയം അപ്പോഴും യുഡിഎഫിനൊപ്പം നിന്നു.
1987ലാണ് ആദ്യമായി ഇടതുവോട്ട് 40,000 കടക്കുന്നത്. പിന്നീടത് പടിപടിയായി ഉയരുകയായിരുന്നു. 2011ൽ 36,667 വോട്ടിലേക്കു താഴ്ന്നതു മാത്രമാണ് ഇതിനൊരു അപവാദം. 2021ൽ 54,328 എന്ന റെക്കോർഡ് വോട്ടുനേട്ടവും ഇടതുപക്ഷം സ്വന്തമാക്കി. എന്നാൽ ഇത്തവണ ആകെ ലഭിച്ചത് 42,425 വോട്ട്.
1987നു ശേഷം നടന്ന നാലു തിരഞ്ഞെടുപ്പുകളിൽ പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിൽ വിജയിച്ച ഉമ്മൻ ചാണ്ടി 2011ൽ ഭൂരിപക്ഷം 33,255 ആക്കി ഉയർത്തി. 59.74% വോട്ടാണ് അന്ന് ഉമ്മൻ ചാണ്ടി നേടിയെടുത്തത്. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ (2016) എൽഡിഎഫിനു വേണ്ടി തന്റെ കന്നിയങ്കത്തിന് ഇറങ്ങിയ ജെയ്ക് സി.തോമസിന് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 27,092 ആയി കുറയ്ക്കാനായെങ്കിലും വിജയയാത്രയ്ക്ക് കടിഞ്ഞാണിടാനായില്ല. വോട്ടുപെട്ടിയിലേക്ക് നോട്ട എത്തിയ തിരഞ്ഞെടുപ്പിൽ 630 വോട്ടുകളാണ് ‘നോട്ട’യ്ക്ക് പോയത്. തന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഭൂരിപക്ഷവുമായാണ് ഇനിയൊരങ്കത്തിനില്ലാതെ 2021ൽ ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പ് ഗോദ വിട്ടത്. അവസാന തിരഞ്ഞെടുപ്പിൽ ജെയ്ക്കിനെതിരെ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജയം. അദ്ദേഹത്തിന്റെ വിയോഗത്തിനിപ്പുറം മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും സമ്മാനിച്ചാണ് 2023ൽ ചാണ്ടി ഉമ്മന്റെ ജയം.
∙ വീണ്ടും മൂന്നാമന്‍ ബിജെപി
ബിജെപി പുതുപ്പള്ളിയുടെ മത്സരരംഗത്തേക്ക് ആദ്യമായി എത്തുന്നത് 1982ലാണ്. അന്നു മുതൽ കേൾക്കുന്നതാണ് വോട്ടുകച്ചവടത്തിന്റെ ആരോപണ പ്രത്യാരോപണങ്ങൾ. ഇത്തവണയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു– ‘‘കോൺഗ്രസും ബിജെപിയും പിന്നാമ്പുറ സഖ്യമുണ്ടാക്കിയാൽ പുതുപ്പള്ളിയിൽ ഇടതുപക്ഷം തോൽക്കും’’.
2016ലെ തിരഞ്ഞെടുപ്പിൽ 15,993 വോട്ടുകൾ നേടാനായതാണ് മണ്ഡലത്തിൽ ബിജെപിയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. ജോർജ് കുര്യനായിരുന്നു അന്ന് ബിജെപി സ്ഥാനാർഥി. 11.93% വോട്ടാണ് അന്ന് ബിജെപി നേടിയത്.
ശബരിമല വിഷയം ആളിക്കത്തിയതിനു പിന്നാലെ വന്ന 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽനിന്ന് 20,911 വോട്ടു ലഭിച്ചതും ബിജെപിക്ക് ആശ്വാസമായി. എന്നാൽ 2021ൽ ബിജെപി വോട്ട് 11,694 ആയി കുറഞ്ഞു. 2006ലാണ് പാർട്ടിക്ക് ഏറ്റവും കുറവ് വോട്ടു ലഭിച്ചത്– 3522. 3.05 ആയിരുന്നു അന്നു ലഭിച്ച വോട്ടു ശതമാനം. 2016ൽ അത് 11.93 എത്തിയെങ്കിലും 2021ൽ 8.87 ആയി കുറഞ്ഞു. 2023ൽ അത് 5.02 ആയി വീണ്ടും കുറഞ്ഞു.
2016ലെയും 2021ലെയും 2023ലെയും വോട്ടു കണക്കുകൾ നിരത്തിയാണ് എം.വി.ഗോവിന്ദന്റെ ആരോപണത്തിന് കോൺഗ്രസ് മറുപടി നൽകുന്നത്. 2016ലേതിനേക്കാൾ 9823 വോട്ട് അധികമാണ് 2021ൽ എൽഡിഎഫിനു ലഭിച്ചത്. എന്നാൽ യുഡിഎഫിനാകട്ടെ 2016ലേതിനേക്കാൾ 8225 വോട്ടു കുറഞ്ഞു. ബിജെപിക്കും 4299 വോട്ടിന്റെ കുറവുണ്ടായി. ബിജെപിക്ക് കുറഞ്ഞ ആ വോട്ട് എൽഡിഎഫിനാണു ലഭിച്ചതെന്നാണ് യുഡിഎഫ് പറയുന്നത്. രണ്ടു വർഷത്തെയും പോളിങ് ശതമാനത്തിൽ 2.52ന്റെ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നതും.
2021ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ ബിജെപിക്ക് കുറഞ്ഞത് 5136 വോട്ടാണ്. യുഡിഎഫിനു കൂടിയത് 16,772 വോട്ടും. ബിജെപിയുടെ വോട്ടു കിട്ടിയാണ് ഈ വിജയമെന്നു പറയാനും എൽഡിഎഫിനു സാധിക്കില്ല. കാരണം, 2021ലേതിനേക്കാൾ ഇത്തവണ എൽഡിഎഫിന് കുറഞ്ഞിരിക്കുന്നത് 11,903 വോട്ടാണ്. ബിജെപി വോട്ട് യുഡിഎഫിനു മറിച്ചുകൊടുത്തെന്ന് സിപിഎം ആരോപിച്ചാൽ എൽഡിഎഫ് വോട്ട് എവിടെപ്പോയി എന്ന ചോദ്യത്തിനും പാർട്ടി ഉത്തരം പറയേണ്ടി വരും. 2021ൽ ആകെ പോൾ ചെയ്ത വോട്ടും ഇത്തവണ ആകെ ചെയ്ത വോട്ടും തമ്മിലുള്ള വ്യത്യാസം 1234 മാത്രമായിരിക്കെ പ്രത്യേകിച്ചും. കേരള കോൺഗ്രസ് (എം) വിഭാഗത്തിന്റെ വോട്ട് എവിടെപ്പോയെന്ന ചോദ്യവും പ്രസക്തം.
∙ ലോക്സഭയിൽ പുതുപ്പള്ളി
2004 ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് കുറുപ്പിനെ പിന്തുണച്ചത് ഒഴിച്ചാൽ പിന്നീടിങ്ങോട്ട് നടന്ന എല്ലാ തിരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർഥിക്കൊപ്പമാണ് പുതുപ്പള്ളി മണ്ഡലം നിന്നത്. 2004 ൽ 52,432 വോട്ടുകളാണ് പുതുപ്പള്ളിയിൽനിന്ന് സുരേഷ് കുറുപ്പിന് ലഭിച്ചത്.
2009 ൽ സുരേഷ് കുറുപ്പിനെതിരെ യുഡിഎഫ് സ്ഥാനാർഥി ജോസ് കെ.മാണി വന്നപ്പോൾ പുതുപ്പള്ളി നൽകിയത് 58,233 വോട്ട്. 2014 ൽ മാത്യു ടി.തോമസിനെതിരെ ജോസ് കെ.മാണിയുടെ വോട്ട് പുതുപ്പള്ളിയിൽനിന്ന് 61,552 ആയി ഉയർന്നു. 2019ൽ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന് 63,811 വോട്ടുകളാണ് പുതുപ്പള്ളിയിൽ നിന്ന് ലഭിച്ചത്.
English Summary: Record Majority for Chandy Oommen: Puthuppally Byelection Result Analysis in Info-Graphics