സെക്രട്ടറി പറഞ്ഞു; സഖാക്കൾ കേട്ടു
ഹെഡ്മാസ്റ്റർ വരുന്നു’ എന്നു കേട്ടാൽ ഞെട്ടുന്ന സ്കൂൾ കുട്ടികളായിരുന്നു പണ്ടൊക്കെ. ‘പിടിച്ച് ഹെഡ്മാസ്റ്റർ ആക്കുമോ’ എന്നു പേടിച്ച് പിടികൊടുക്കാതെ അധ്യാപകർ പരക്കംപായുന്ന കാലമാണിത്. സ്കൂളിലെ ഉച്ചക്കഞ്ഞിക്കാശിനായി കൈ നീട്ടി യാചിക്കുക, കിട്ടാതെ വരുമ്പോൾ സ്വന്തം കീശയിൽ നിന്നെടുക്കുക, അതോടെ സ്വന്തം
ഹെഡ്മാസ്റ്റർ വരുന്നു’ എന്നു കേട്ടാൽ ഞെട്ടുന്ന സ്കൂൾ കുട്ടികളായിരുന്നു പണ്ടൊക്കെ. ‘പിടിച്ച് ഹെഡ്മാസ്റ്റർ ആക്കുമോ’ എന്നു പേടിച്ച് പിടികൊടുക്കാതെ അധ്യാപകർ പരക്കംപായുന്ന കാലമാണിത്. സ്കൂളിലെ ഉച്ചക്കഞ്ഞിക്കാശിനായി കൈ നീട്ടി യാചിക്കുക, കിട്ടാതെ വരുമ്പോൾ സ്വന്തം കീശയിൽ നിന്നെടുക്കുക, അതോടെ സ്വന്തം
ഹെഡ്മാസ്റ്റർ വരുന്നു’ എന്നു കേട്ടാൽ ഞെട്ടുന്ന സ്കൂൾ കുട്ടികളായിരുന്നു പണ്ടൊക്കെ. ‘പിടിച്ച് ഹെഡ്മാസ്റ്റർ ആക്കുമോ’ എന്നു പേടിച്ച് പിടികൊടുക്കാതെ അധ്യാപകർ പരക്കംപായുന്ന കാലമാണിത്. സ്കൂളിലെ ഉച്ചക്കഞ്ഞിക്കാശിനായി കൈ നീട്ടി യാചിക്കുക, കിട്ടാതെ വരുമ്പോൾ സ്വന്തം കീശയിൽ നിന്നെടുക്കുക, അതോടെ സ്വന്തം
ഹെഡ്മാസ്റ്റർ വരുന്നു’ എന്നു കേട്ടാൽ ഞെട്ടുന്ന സ്കൂൾ കുട്ടികളായിരുന്നു പണ്ടൊക്കെ. ‘പിടിച്ച് ഹെഡ്മാസ്റ്റർ ആക്കുമോ’ എന്നു പേടിച്ച് പിടികൊടുക്കാതെ അധ്യാപകർ പരക്കംപായുന്ന കാലമാണിത്. സ്കൂളിലെ ഉച്ചക്കഞ്ഞിക്കാശിനായി കൈ നീട്ടി യാചിക്കുക, കിട്ടാതെ വരുമ്പോൾ സ്വന്തം കീശയിൽ നിന്നെടുക്കുക, അതോടെ സ്വന്തം കുഞ്ഞുങ്ങളുടെ കഞ്ഞികുടി മുട്ടുക, പിന്നാലെ നാട്ടിലും വീട്ടിലും അപമാനം തുടങ്ങിയവയാണ് നിലവിൽ ഹെഡ്മാസ്റ്റർമാരുടെ വിധി.
മാഷമ്മാരെക്കാൾ ഈയിടെ ഞെട്ടിയത് പുതുപ്പള്ളിയിൽ സിപിഎം സ്ഥാനാർഥി ആക്കിക്കളയുമോ എന്നു പേടിച്ചവരാണ്. കുതറിമാറിയിട്ടും ജയ്ക്കിന്റെ കഴുത്തിലാണു വീണ്ടും പിടിവീണത്. പിടിച്ചുനിർത്തിയവർക്കും വോട്ടർമാർക്കും പോലും കഷ്ടം തോന്നി. ജയ്ക്കിനാണ് ഇത്തവണ സഹതാപവോട്ടു കിട്ടുക എന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞത് വെറുതേയല്ല. വോട്ട് ചാണ്ടിക്കും സഹതാപം മുൻപത്തേതിലും അധികം ജയ്ക്കിനും കിട്ടി. മന്ത്രിക്കു തീർത്തും തെറ്റിയെന്നു പറയാൻവയ്യ.
പുതുപ്പള്ളിയിൽ സിപിഎമ്മിനു വലിയ തട്ടുകേടുപറ്റി എന്ന് പലരും ആർപ്പുവിളിക്കുന്നതു കാര്യം പിടികിട്ടാതെയാണ്. ഉറച്ച അടിത്തറ തെളിഞ്ഞുകണ്ടതിൽ ആഹ്ലാദിക്കുകയാണ് പാർട്ടി. പത്തിരുപതിനായിരം വോട്ടു ചാണ്ടിക്കു ഭൂരിപക്ഷം നൽകണമെന്നേ നാട്ടിലെ കോൺഗ്രസുകാർ ആശിച്ചുള്ളൂ. ബാക്കി ഏറെയും സഖാക്കളുടെ സംഭാവനയാണ്. പത്തൻപതു കൊല്ലമായി ചുമ്മാ വോട്ടുചെയ്തു മടങ്ങുക എന്ന നിഷ്കാമകർമമായിരുന്നു പുതുപ്പള്ളിയിൽ അവരുടെ ശീലം. ഫലത്തെപ്പറ്റി വിശേഷിച്ചൊരു വേവലാതിയുമുണ്ടായിരുന്നില്ല. പക്ഷേ, അപ്പോഴാണ് ‘വോട്ടെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാണ്’ എന്ന് ഇത്തവണ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ കർശന ഉത്തരവു വരുന്നത്.
സിപിഎമ്മിൽ സെക്രട്ടറിയായിരുന്നു പണ്ടൊക്കെ അവസാനവാക്ക്. ദേശീയ, സംസ്ഥാന നോക്കുകുത്തി പദവികൾ പതിച്ചുകിട്ടിയത് പിന്നീടാണ്. ഗോവിന്ദന്റെ മട്ടും മാതിരിയും കണ്ടപ്പോൾ പഴയ ‘പവർ’ തിരിച്ചുവരുന്നതായി സഖാക്കൾ കുളിരുകൊണ്ടിട്ടുണ്ടാവണം. പോരാത്തതിന് ആളൊരു മാഷ്. ഇല്ലാവചനം പറയില്ലെന്നും തോന്നി. ‘കരിമണൽ, കരുവന്നൂർ, കെഎസ്ആർടിസി, നെൽക്കൃഷി, ഉച്ചക്കഞ്ഞി, കിറ്റ്... ഭരണത്തിൽ സർവത്രയാണ് കുഴപ്പം. മുഖ്യമന്ത്രി വാ തുറന്നു മിണ്ടിയിട്ടും കാലങ്ങളായി. എന്തോ കാര്യമായ കുഴപ്പമുണ്ടെന്നു വിരണ്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ. ആപത്തുകാലത്ത് പണ്ട് അവതരിക്കാറുള്ള സിഐഎ വീണ്ടും വന്നു എന്നുപോലും ഭയന്നവരുണ്ടത്രേ.
വീണ്ടും ജയിക്കാതിരിക്കാൻ സഖാക്കൾ പ്രാർഥിക്കണമെന്നു പഴയ സഖാവ് കവി സച്ചിദാനന്ദൻ പറഞ്ഞതു വേറെ. പാർട്ടി സെക്രട്ടറി പറഞ്ഞതനുസരിച്ച് സത്യസന്ധമായി അണികൾ ഭരണം വിലയിരുത്തി എല്ലാ ബൂത്തിലും ചാണ്ടിക്കു ഭൂരിപക്ഷം ഉറപ്പാക്കി. ഒരു ബൂത്തിൽ മാത്രം ജയ്ക്കിനു ചില്ലറ വോട്ട് കൂടുതൽ കിട്ടിയതു വീഴ്ചയായി. വിഭാഗീയത ഗ്രാസ് റൂട്ട് ലവലിൽ ആയാലും ക്യാപ്പിറ്റൽ പണിഷ്മെന്റാണ് ശിക്ഷ.
പുതിയ കൂട്ടുകാരായ മാണി കേരള കോൺഗ്രസുകാരും ഗോവിന്ദൻ പറഞ്ഞത് അനുസരിച്ചതു കാണാതെ പോകരുത്. അവരുടെ തട്ടകങ്ങളിൽ അതിവേഗമായിരുന്നു ചാണ്ടിയുടെ കുതിപ്പ്. പാലായിൽ മാണിയുടെ കുഞ്ഞിനോടു സിപിഎം കാട്ടിയ സ്നേഹം പതിന്മടങ്ങായി തിരിച്ചുനൽകിയതാണെന്നൊരു കുശുകുശുപ്പ് കേൾക്കുന്നുണ്ട്.
∙ ആവിഷ്കാരത്തിന് ചില പരിമിതികൾ
വോട്ടു കുറവാണെങ്കിൽ പലതും പറയാൻ വകുപ്പുണ്ടായിരുന്നു. ഇതിപ്പോൾ കൊട്ടക്കണക്കിനായിപ്പോയി. അതാണു കോൺഗ്രസിലെ പ്രതിസന്ധി.
പുതുപ്പള്ളി കഴിഞ്ഞിട്ടു ചിലതെല്ലാം പറയാമെന്ന് രമേശും മുരളിയും പറഞ്ഞെങ്കിലും പുനരാലോചന ഉണ്ടായത്രേ. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ സമ്മതിദായകരുടെ കടന്നുകയറ്റം എന്നു വേണമെങ്കിലും പറയാം. പ്രവർത്തകസമിതിയിൽ ക്ഷണിതാക്കളുടെ പട്ടികയിൽപെട്ടുപോയതിന്റെ ബുദ്ധിമുട്ട് തൽക്കാലം വിഷയമാക്കേണ്ടെന്നാണ് രമേശിന്റെ തീരുമാനം എന്നു കേൾക്കുന്നു. ക്ഷണിതാക്കളായി പരിഗണിക്കപ്പെട്ടവരുടെ പട്ടികയിൽപോലും വന്നില്ല എന്നിടത്താണ് മുരളിയുടെ സങ്കടം. ഉണ്ടവനു പായ കിട്ടാഞ്ഞ്, ഉണ്ണാത്തവന് ഇല കിട്ടാഞ്ഞ് എന്നത് എത്ര ശരി.
വാസ്തവത്തിൽ കോൺഗ്രസിലെ വിമാനയാത്രക്കാരാണ് വർക്കിങ് കമ്മിറ്റിക്കാർ. വിമാനത്താവളത്തിൽ കാത്തുനിൽക്കലാണ് സാധാരണ പ്രവർത്തകരുടെ വിധി. സ്ഥിരം സമിതി ബിസിനസ് ക്ലാസ് ആണെന്നോ ക്ഷണിതാവ് ഇക്കോണമി ആണെന്നോ ഒന്നും അവർക്കു തോന്നലില്ല. സ്നേഹമുള്ളതുകൊണ്ട് സ്വീകരിക്കാനും യാത്രയയ്ക്കാനും പ്രവർത്തകർ ആർത്തുവിളിച്ച് എത്തിക്കൊള്ളും.
തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ യൂത്ത് കോൺഗ്രസിന്റെ അംഗത്വ പ്രചാരണവും തിരഞ്ഞെടുപ്പും മാറ്റിവയ്ക്കാൻ പുതിയവഴി കണ്ടെത്തുമോ എന്നൊരു പേടിയുണ്ട്. മാറ്റാൻ കാരണം നോക്കിയിരിപ്പാണെന്നു തോന്നും. ഉമ്മൻ ചാണ്ടിയുടെ വിയോഗമായിരുന്നു ആദ്യകാരണം. തൊട്ടു പിന്നാലെ ദേശീയ സമ്മേളനം. സ്റ്റേ വന്നപ്പോൾ മൂന്നാമതു മാറ്റി. പുതുപ്പള്ളി തിരഞ്ഞെടുപ്പു വന്നപ്പോൾ വീണ്ടും. വോട്ടർ പട്ടിക പുതുക്കലിനായി വീണ്ടും മാറ്റേണ്ടതായിരുന്നു. പക്ഷേ, ഇതുവരെ സംഭവിച്ചിട്ടില്ല. ഇനിയും വകുപ്പുണ്ട്.
ഇപ്പോൾത്തന്നെ യൂത്ത് കോൺഗ്രസ് അംഗങ്ങളുടെ എണ്ണം ഏഴു ലക്ഷം പിന്നിട്ടു എന്നാണു കേൾക്കുന്നത്. മൂത്തവരുടെ കോൺഗ്രസിൽ തിരഞ്ഞെടുപ്പു നടന്ന ശിലായുഗത്തിൽ യുഡിഎഫിനു മൊത്തം കിട്ടുന്ന വോട്ടിലും കൂടുതൽ അംഗങ്ങൾ ഓരോ മണ്ഡലത്തിലും ഉണ്ടായ ചരിത്രമുണ്ട്. കൃത്യമായി തിരഞ്ഞെടുപ്പു നടക്കുന്ന സിപിഎമ്മിനു ഫാഷിസ്റ്റ് പദവിയും തിരഞ്ഞെടുപ്പ് അലർജിയുള്ള കോൺഗ്രസിനു ജനാധിപത്യ കിരീടവുമാണ് കലികാലത്തിൽ.
∙ കെട്ടിവച്ച കാശിന്റെ നഷ്ടം
ബിജെപിയുടെ ദേശീയ സെക്രട്ടറിയും താരപ്രചാരകനുമായ അനിൽ ആന്റണി പുതിയതായി വന്നു എന്നതല്ലാതെ ബിജെപിയുടെ പുതുപ്പള്ളിയിലെ ആഘാതത്തിന് മറ്റൊരു കാരണവും കാണുന്നില്ല. പാർട്ടിക്കു കെട്ടിവച്ചകാശും പത്താറായിരം വോട്ടും നഷ്ടം. ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നു കേൾക്കുന്നതു വെറുതേയല്ല. ഡൽഹിയാണ് കേരളത്തെക്കാൾ അനിലിനു പരിചയം. ആ കഴിവു മുതലെടുത്ത് ആം ആദ്മി പാർട്ടിയെ പുതുപ്പള്ളിയിൽ ബിജെപിക്കു പിന്നിലാക്കാൻ കഴിഞ്ഞത് കാണാതെ പോകരുത്. കെട്ടിവച്ച കാശിന്റെ വകുപ്പിൽ പാർട്ടിക്കുണ്ടായ നഷ്ടം കുറ്റബോധംകൊണ്ട് അനിൽതന്നെ നികത്തിക്കൂടായ്കയില്ല. പണം പക്ഷേ, സ്വന്തമായി കണ്ടെത്തേണ്ടി വരുമെന്നു മാത്രം. സൽപേരും പ്രശസ്തിയും അച്ഛൻ ആന്റണിയുടെ അക്കൗണ്ടിൽനിന്ന് അടിച്ചുമാറ്റാൻ കഴിയുമെങ്കിലും അഞ്ചു നയാപ്പൈസ കിട്ടുമെന്ന് എ ഗ്രൂപ്പുകാരോ അനന്തരാവകാശികളോ മനപ്പായസം ഉണ്ടിട്ടു കാര്യമില്ല.
മിത്ത് എടുത്തു കുത്തി ഷംസീറും നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്തു പൊലീസും അനിലും ചേർന്ന് നാലോട്ടു കൂടുതൽ വാങ്ങിത്തരും എന്നു സ്വപ്നം കണ്ടിടത്ത് ഒറ്റാലിൽ കിടന്നതും കൂടി പോയി എന്നു വന്നാൽ എന്തോ പന്തികേടുണ്ട്. കിട്ടേണ്ട വോട്ട് പിണറായി സർക്കാരിനോടുള്ള വിരോധം മൂലം യുഡിഎഫിനു പോയി എന്നാണ് കെ.സുരേന്ദ്രൻ പറഞ്ഞത്. ബിജെപിക്കു ചെയ്താലും യുഡിഎഫിനു ചെയ്താലും ഒരേപോലെ സർക്കാർവിരുദ്ധമാകുമെങ്കിൽ പ്രയോജനമുള്ള കാര്യം ചെയ്തുകൂടേ എന്നു ബുദ്ധിയുള്ള വോട്ടർ ചിന്തിച്ചാൽ തെറ്റുപറയാൻ കഴിയില്ല. രണ്ടിനും ഒരേ ഫലമാണെന്നു വരുന്നതും പുതിയൊരു തരം സമദൂരം തന്നെ.
∙ സ്റ്റോപ് പ്രസ്
ആറുവർഷം ചർച്ച നടത്തിയാണ് എഐ ക്യാമറ പദ്ധതി തീരുമാനിച്ചതെന്ന് സർക്കാർ കോടതിയിൽ. കമ്മിഷൻ റേറ്റ് തീരുമാനിക്കാൻ ഇത്ര ദീർഘചർച്ച ചരിത്രത്തിൽ ആദ്യമായിരിക്കും
English Summary: Azhchakkurippukal Column by Vimathan on Kerala Politics