ഉമ്മൻ ചാണ്ടി Vs ചാണ്ടി ഉമ്മൻ: ജെയ്ക്കിനെന്തു പറ്റി! 2021 അല്ല 2023; പുതുപ്പള്ളി വോട്ടു ചെയ്തതിങ്ങനെ
നീണ്ട 53 വർഷങ്ങള്‍ക്കു ശേഷം 2021 ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തിരഞ്ഞെടുപ്പായിരുന്നു. ജനനായകന് ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളുടെ കണക്കുപുസ്തകവുമായി 2021 ഇന്നും ചർച്ചയിലുണ്ട്. അതേ പുതുപ്പള്ളിയിൽ 2023 ൽ മകൻ ചാണ്ടി ഉമ്മന്റെ ആദ്യ തിരഞ്ഞെടുപ്പ്. ഉമ്മൻ ചാണ്ടിയുടെ കുറഞ്ഞ ഭൂരിപക്ഷത്തിന്റെ കണക്കിന് ഇനി പ്രസക്തിയില്ല. വോട്ടുകളിലും ഭൂരിപക്ഷത്തിലും റെക്കോർഡ് നേടി ചാണ്ടി ഉമ്മന്റെ മിന്നും ജയം. 2021 ലും 2023 ലും എതിരാളി ഒരാൾ. എൽഡിഎഫ് പ്രതിനിധി യുവനേതാവ് ജെയ്ക് സി. തോമസ്. 2016 ൽ ഉമ്മൻ ചാണ്ടിക്കെതിരെ കന്നി മത്സരം കുറിച്ച ജെയ്ക് 2023 ൽ മണ്ഡലം തിരികെ പിടിക്കാമെന്നു പ്രതീക്ഷിച്ചു. 2021 ൽ ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പിനെ നേരിട്ട സാഹചര്യവും 2023 ൽ ചാണ്ടി ഉമ്മൻ കന്നിയങ്കം കുറിച്ച സാഹചര്യവും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. അതുവരെ ചാണ്ടി ഉമ്മൻ പിതാവിന്റെ നിഴലായി പിന്നിൽ നിന്നെങ്കിൽ ഇക്കുറി അതിശക്തമായ അദൃശ്യസാന്നിധ്യമായി ഉമ്മൻ ചാണ്ടി മകനു വഴികാട്ടി. ആ രണ്ടു വിജയങ്ങൾ തമ്മിൽ എന്തൊക്കെയാണ് സാമ്യങ്ങൾ. പിതാവിനെയും മകനെയും ജനങ്ങൾ എങ്ങനെയാണ് സ്വീകരിച്ചത്. പുതുപ്പള്ളി 2021 ലെ ഉമ്മൻ ചാണ്ടിയിൽനിന്ന് 2023 ൽ ചാണ്ടി ഉമ്മനിൽ എത്തുമ്പോൾ...

നീണ്ട 51 വർഷങ്ങള്‍ക്കു ശേഷം ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തിരഞ്ഞെടുപ്പായിരുന്നു 2021ലേത്. ജനനായകനു ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളുടെ കണക്കുപുസ്തകവുമായി 2021 ഇന്നും ചർച്ചയിലുണ്ട്. അതേ പുതുപ്പള്ളിയിൽ 2023 ൽ മകൻ ചാണ്ടി ഉമ്മന്റെ ആദ്യ തിരഞ്ഞെടുപ്പ്. ഉമ്മൻ ചാണ്ടിയുടെ കുറഞ്ഞ ഭൂരിപക്ഷത്തിന്റെ കണക്കിന് ഇനി പ്രസക്തിയില്ല. വോട്ടുകളിലും ഭൂരിപക്ഷത്തിലും റെക്കോർഡ് നേടി ചാണ്ടി ഉമ്മന്റെ മിന്നും ജയം. 2021ലും 2023ലും എതിരാളി ഒരാൾ. എൽഡിഎഫ് പ്രതിനിധി യുവനേതാവ് ജെയ്ക് സി.തോമസ്.
2016 ൽ ഉമ്മൻ ചാണ്ടിക്കെതിരെ കന്നി മത്സരം കുറിച്ച ജെയ്ക് 2023 ൽ മണ്ഡലം തിരികെ പിടിക്കുമെന്നു പ്രതീതിയുണ്ടാക്കി. 2021 ൽ ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പിനെ നേരിട്ട സാഹചര്യവും 2023 ൽ ചാണ്ടി ഉമ്മൻ കന്നിയങ്കം കുറിച്ച സാഹചര്യവും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. 2021 ൽ ഉമ്മൻ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സോളർ കേസ് സിബിഐക്കു കൈമാറിയതെന്നു വരെ ആരോപണമുണ്ടായി. അത്രയേറെ ശക്തമായി ഉമ്മൻ ചാണ്ടിക്കെതിരെ ഇടതുപക്ഷം നീക്കം നടത്തി. ഇതുവരെ ചാണ്ടി ഉമ്മൻ പിതാവിന്റെ നിഴലായി പിന്നിൽ നിന്നെങ്കിൽ ഇക്കുറി അതിശക്തമായ അദൃശ്യസാന്നിധ്യമായി ഉമ്മൻ ചാണ്ടി മകനു വഴികാട്ടി. 2021ലെയും 2023ലെയും രണ്ടു വിജയങ്ങൾ തമ്മിൽ എന്തൊക്കെയാണ് സാമ്യം? പിതാവിനെയും മകനെയും ജനങ്ങൾ എങ്ങനെയാണ് സ്വീകരിച്ചത്? പുതുപ്പള്ളി 2021ലെ ഉമ്മൻ ചാണ്ടിയിൽ നിന്ന് 2023 ൽ ചാണ്ടി ഉമ്മനിൽ എത്തുമ്പോൾ...
∙ പ്രതിസന്ധികൾക്കിടയിൽ ഉമ്മൻ ചാണ്ടിയുടെ വിജയം, തരംഗത്തിൽ ചാണ്ടി ഉമ്മൻ
2021– രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മോശം കാലത്താണ് ഉമ്മൻ ചാണ്ടി തന്റെ അവസാന തിരഞ്ഞെടുപ്പിനെ നേരിട്ടത്. തുടർച്ചയായ 11 തിരഞ്ഞെടുപ്പുകൾ നേരിട്ട ഉമ്മൻ ചാണ്ടി തുടർന്നുള്ള 5 വർഷം ഏതെങ്കിലും സുപ്രധാന സ്ഥാനങ്ങൾക്ക് പ്രതീക്ഷയിൽ പോലും ഇടം നൽകാതെയാണ് 12–ാം തവണ പുതുപ്പള്ളിയുടെ ഗോദയിലിറങ്ങിയത്. ആരോപണങ്ങളുടെ നീണ്ട നിര, രാഷ്ട്രീയ പ്രതിസന്ധികൾ; ഇതെല്ലാം മുൻമുഖ്യമന്ത്രിയുടെ ആരോഗ്യത്തെയും ബാധിച്ചു. എന്നിരുന്നാലും പ്രചാരണ പരിപാടികളിൽ കേരളം മുഴുവൻ തന്റെ സാന്നിധ്യം അറിയിച്ചാണ് ഉമ്മൻ ചാണ്ടി മുന്നോട്ടു പോയത്. സ്വന്തം മണ്ഡലത്തിൽ ചെലവഴിച്ചത് ഏതാനും ദിവസങ്ങൾ മാത്രം.
അഞ്ചു വർഷം കൂടുമ്പോൾ സംസ്ഥാനത്തുണ്ടാവുന്ന ഭരണമാറ്റമെന്ന കീഴ്‌വഴക്കം കോവിഡും കിറ്റും തലകീഴായി മറിക്കുമെന്ന സർവേ ഫലങ്ങൾ പ്രവചിച്ച തിരഞ്ഞെടുപ്പ്. മണ്ഡലത്തിലെ സാമുദായിക പ്രശ്നങ്ങളും പ്രതികൂലമായി. കേരളമാകെ പിണറായി തരംഗത്തിൽ മുങ്ങിയ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയായി. ഇത്തരമൊരു സാഹചര്യത്തിലല്ല ചാണ്ടി ഉമ്മൻ 2023 ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. ജീവിച്ചിരുന്ന കാലത്തേക്കാൾ ശോഭയുണ്ട് മരണത്തിനു ശേഷമുള്ള ഉമ്മൻ ചാണ്ടിക്ക്.
ചുരുക്കിപ്പറഞ്ഞാൽ അസ്തമിച്ചപ്പോൾ പ്രഭകൂടിയ സൂര്യനായി മാറി ഒസി. രാഷ്ട്രീയത്തിന് അപ്പുറം ആത്മീയതയുടെ തലംകൂടി ഒസി സ്വന്തമാക്കി. ആൾക്കൂട്ടത്തിന്റെ അപ്പസ്തോലനായി പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്. വിലാപയാത്രയിൽ കണ്ട ആൾക്കൂട്ടം ഇന്നും നിലച്ചിട്ടില്ല പുതുപ്പള്ളിയിൽ. വേർപാടിന്റെ ഓർമകൾ അസ്തമിക്കും മുന്‍പുതന്നെ ഉപതിരഞ്ഞെടുപ്പിനു പുതുപ്പള്ളി വേദിയായി.
∙ 63,372 വോട്ട് ഉമ്മൻ ചാണ്ടിക്ക്, 80,144 നേടി ചാണ്ടി
ഇത്തവണ 2021ലെ പൊതുതിരഞ്ഞെടുപ്പിനേക്കാൾ പോളിങ് ശതമാനത്തിൽ നേരിയ കുറവ് മാത്രം. ചാണ്ടി ഉമ്മന് അനുകൂലമായി 13.3 ശതമാനം വോട്ടിന്റെ വ്യതിയാനമുണ്ടായി. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിക്ക് കിട്ടിയ 63,372 വോട്ടിൽ നിന്ന് ചാണ്ടി ഉമ്മന്റെ വോട്ട് 80,144 ആയി വർധിച്ചു. എല്ലാ പഞ്ചായത്തുകളിലും പ്രകടമായി വോട്ടു വർധിച്ചു. 2021ലെ 9044 വോട്ടിന്റെ ഭൂരിപക്ഷം 2013 ൽ 417 ശതമാനം വർധിച്ച് 37,719 ലെത്തി.
ചാണ്ടി ഉമ്മനു ചരിത്രവിജയം സമ്മാനിച്ച മാറ്റങ്ങൾ വ്യക്തമാണ്. 2021 ൽ പുതുപ്പള്ളി മണ്ഡലത്തിന്റെ കീഴിൽ വരുന്ന ഏഴ് പഞ്ചായത്തിലും ഉമ്മൻ ചാണ്ടി ലീഡ് ചെയ്തെങ്കിലും മണർകാട് പഞ്ചായത്തിൽ ഭൂരിപക്ഷം പിടിക്കാൻ ജെയ്ക് സി.തോമസിന് സാധിച്ചിരുന്നു. സാമുദായിക സമവാക്യങ്ങളിലെ ആനുകൂല്യം എൽഡിഎഫിന് തുണയായി.
∙ വോട്ടു കുറച്ച് കേരള കോൺഗ്രസിന്റെ (എം) മുന്നണി മാറ്റം
കേരള കോൺഗ്രസ് (എം) മുന്നണി വിട്ടതിനു ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ്.കെ.മാണിക്ക് സ്വാധീനമുള്ള അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിൽ സ്വാഭാവികമായും വോട്ടു കുറഞ്ഞു. മണർകാട് കൂടാതെ യാക്കോബായ സമുദായം നിർണായക ശക്തിയായ പാമ്പാടിയിലും യുഡിഎഫിന് വൻതിരിച്ചടി നേരിട്ടു. കോവിഡിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ പിണറായി വിജയന്റെ നേതൃത്വത്തിനും വോട്ടു വീണു. എൽഡിഎഫ് അനുകൂല തരംഗം കേരളം മൊത്തം ദൃശ്യമായിരുന്നത് പുതുപ്പള്ളിയിലെ വോട്ടർമാരെയും സ്വാധീനിച്ചു.
എൽഡിഎഫ് സ്ഥാനാർഥിയുടെ യുവത്വവും യുഡിഎഫിന് പ്രതികൂലമായി. സരിതാ എസ്.നായർ ഉയർത്തിയ ആരോപണങ്ങളും അതിനോടു ചേർന്നുള്ള വിവാദങ്ങളും ഉമ്മൻ ചാണ്ടിക്കു വോട്ടു ചെയ്തിരുന്ന പരമ്പരാഗത വോട്ടർമാർക്ക് മാറി ചിന്തിക്കാൻ അവസരം കൊടുത്തു. ഫലം, സമീപ കാലത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിനു മാത്രമാണ് ഉമ്മൻ ചാണ്ടി കടന്നു കൂടിയത്. മരണശേഷം ഉമ്മൻ ചാണ്ടി കൂടുതൽ ശക്തനായി. ആരോപണങ്ങളിൽനിന്നും വേട്ടയാടലുകളിൽനിന്നും അഗ്നിശുദ്ധി വരുത്തി സ്ഫടികത്തിളക്കത്തിലായ ഉമ്മൻ ചാണ്ടിയുടെ പ്രതിച്ഛായയിലാണ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്നുള്ള മണിക്കൂറിൽത്തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ് ഏറെ മുന്നോട്ടു പോയി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ജെയ്ക് സി.തോമസിനെ എൽഡിഎഫ് അവതരിപ്പിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഓർമയും സംസ്ഥാന സർക്കാരിനെതിരായ വികാരവും യുഡിഎഫിന് ഗുണകരമായി. എൽഡിഎഫ് മുന്നോട്ടുവച്ച തിരഞ്ഞെടുപ്പ് അജൻഡയിൽ പുതുപ്പള്ളിയിലെ വികസനം ഏറെ ചർച്ചാവിഷയമാക്കാൻ എൽഡിഎഫിന് കഴിഞ്ഞുവെന്നത് യാഥാർഥ്യമാണ്. എന്നാൽ എക്കാലത്തെയും മികച്ച ഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളി ചാണ്ടി ഉമ്മനെ ജയിപ്പിച്ചത്.
∙ അന്ന് ഉമ്മൻ ചാണ്ടിയെ കൈവിട്ട മണർകാട് ചാണ്ടി തിരിച്ചു പിടിച്ചു
പുതുപ്പള്ളിയിൽ 8 പഞ്ചായത്തുകളാണുള്ളത്. രണ്ടു തിരഞ്ഞെടുപ്പുകളിലും പഞ്ചായത്തുകളിൽ വോട്ട് ചെയ്ത രീതികൾ തമ്മിൽ രാഷ്ട്രീയപരമായി വ്യത്യാസമുണ്ട്. അതിൽ രണ്ടു തിരഞ്ഞെടുപ്പുകളിലും പോളിങ് ശതമാനത്തിൽ വലിയ വ്യത്യാസം വന്നില്ല. 74 –75 ശതമാനത്തിൽ ഇക്കുറിയും വോട്ടുവീണു. അകെയുള്ള 182 ബൂത്തുകളിൽ ഒന്നൊഴികെ എല്ലാ ബൂത്തുകളിലും ചാണ്ടി ഉമ്മൻ ലീഡ് ചെയ്തു. യാക്കോബായ സമുദായത്തിനു സ്വാധീനമുള്ള മേഖലകളിൽ കഴിഞ്ഞ തവണ എൽഡിഎഫ് വൻമുന്നേറ്റം നടത്തിയെങ്കിൽ ഇത്തവണ മണർകാടും പാമ്പാടിയും ചാണ്ടിയെ തുണച്ചു.
കൂരോപ്പടയിൽ കഴിഞ്ഞ തവണ നേടിയ 1081 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 4364 ആയി ഉയർത്തി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് മണർകാട് പഞ്ചായത്ത് പുതുപ്പള്ളി മണ്ഡലത്തിന്റെ ഭാഗമായത്. കഴിഞ്ഞ തവണ 1213 വോട്ടിന് ജെയ്ക് ഈ പഞ്ചായത്തിൽ ലീഡ് ചെയ്തിരുന്നു. ഇത്തവണ 59 ശതമാനത്തിലേറെ വോട്ടു വാങ്ങിയാണ് പഞ്ചായത്ത് യുഡിഎഫ് തിരിച്ചു പിടിച്ചത്. 3716 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മനു ലഭിച്ചു.
∙ അകന്നു പോയ അകലക്കുന്നം യുഡിഎഫിൽ തിരിച്ചെത്തി
കേരള കോൺഗ്രസിന്റെ ശക്തിമേഖലകളിൽ വൻ കുതിച്ചുചാട്ടം നടത്താൻ ചാണ്ടി ഉമ്മനു കഴിഞ്ഞു. അവർക്ക് സ്വാധീനമുള്ള അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലെ വോട്ടുകണക്ക് യുഡിഎഫിന് വരും തിരഞ്ഞെടുപ്പുകളിൽ ശുഭസൂചനയാണ് നൽകുന്നത്. ഇരു പഞ്ചായത്തിലും പോൾ ചെയ്ത വോട്ടിന്റെ 60 ശതമാനത്തിലേറെ യുഡിഎഫ് സ്വന്തമാക്കി. അയർക്കുന്നത്ത് 5,487 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. അതിനേക്കാൾ ശ്രദ്ധേയമായ ഫലമാണ് അകലക്കുന്നം പഞ്ചായത്തിൽനിന്നുള്ളത്.
നന്നേ ചെറിയ പഞ്ചായത്താണ് അകലക്കുന്നം. 19 ബൂത്തുകൾ. ആകെ 15,470 വോട്ടർമാർ. യുവാക്കൾ അധികവും വിദേശത്തായതിനാൽ പോളിങ്ങിൽ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് നേരിയ കുറവ്. എന്നാൽ, വോട്ടെണ്ണിയപ്പോൾ ചാണ്ടി ഉമ്മൻ 7255 (65.24%) വോട്ട് സ്വന്തമാക്കി. മറ്റെല്ലാ പഞ്ചായത്തുകളെയും അപേക്ഷിച്ച് യുഡിഎഫിന്റെ മികച്ച പ്രകടനം. പോൾ ചെയ്ത വോട്ടിൽ മൂന്നിൽ രണ്ടും യുഡിഎഫിനു കിട്ടി. കെ.എം.മാണിയുടെ ഓർമയ്ക്കൊപ്പം നിൽക്കുന്ന കേരള കോൺഗ്രസ് അനുയായികളും അനുഭാവികളും യുഡിഎഫിനെ പിന്തുണയ്ക്കുന്ന സൂചനയാണ് അകലക്കുന്നം നൽകുന്നത്.
ജെയ്ക്കിനു ലഭിച്ചത് 3,104 (27.91%) വോട്ടു മാത്രം. എൽഡിഎഫ് സ്ഥാനാർഥിക്കു ലഭിച്ച വോട്ടിനേക്കാൾ ചാണ്ടി ഉമ്മനു ഭൂരിപക്ഷം (4151) ലഭിച്ചു. കേരള കോൺഗ്രസ് അനുഭാവികൾ കോൺഗ്രസിലേക്ക് അടുക്കുന്നുണ്ടെന്നും അകലക്കുന്നത്തെ കണക്കുകൾ പറയുന്നു. മണ്ഡലത്തിൽ ബിജെപിക്ക് ഏറ്റവും ശക്തിയുള്ള പഞ്ചായത്താണ് കൂരോപ്പട. കഴിഞ്ഞ തവണ 2046 വോട്ട് ലഭിച്ച സ്ഥാനത്ത് ഇക്കുറി ലഭിച്ചത് 1219 വോട്ടു മാത്രം.
ഉമ്മൻ ചാണ്ടി മത്സരിച്ച തിരഞ്ഞെടുപ്പുകളിലും പാറ പോലെ ഉറച്ച മനസ്സുമായാണ് പുതുപ്പള്ളി പഞ്ചായത്ത് പോളിങ് ബൂത്തിലെത്തിയത്. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ചാണ്ടി ഉമ്മന് ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് പുതുപ്പള്ളി നൽകിയത്. 5830 വോട്ടിന്റെ ലീഡ്. അകലക്കുന്നത്തിനു പിറകിലായി 64 ശതമാനം വോട്ട് ഇവിടെനിന്ന് യുഡിഎഫ് പെട്ടിയിലാക്കി. ചാണ്ടി ഉമ്മന്റെ മണ്ഡലത്തിൽ സ്വന്തം ബൂത്തിൽ 80 ശതമാനത്തിലേറെ വോട്ടാണ് യുഡിഎഫ് സ്വന്തമാക്കിയത്. പുതുപ്പള്ളിക്കൊപ്പം അയർക്കുന്നം, പാമ്പാടി, വാകത്താനം പഞ്ചായത്തുകൾ ഭൂരിപക്ഷം 5000 കടന്നു.
∙ അടിമുടി മാറിയ കോൺഗ്രസ്, 2023 പുത്തൻപുതുപ്പള്ളിക്കാലം
രണ്ടു തിരഞ്ഞെടുപ്പുകളും തമ്മിൽ ഏറെ അന്തരമുള്ളത് കോൺഗ്രസിലാണ്. കോൺഗ്രസ് ആകെ മാറിയെന്നു പറയാം. കോൺഗ്രസിനെ അലട്ടുന്ന സംഘടനാദൗർബല്യം 2021 ൽ പുതുപ്പള്ളിയിലും പ്രകടമായിരുന്നു. രണ്ടു വർഷം കൊണ്ട് കോണ്‍ഗ്രസ് അടിമുടി മാറി. ആ കാഴ്ചയ്ക്ക് പുതുപ്പള്ളിയും വേദിയായി. തൃക്കാക്കരയിൽ പ്രതിപക്ഷ നേതാവ് മുന്നിൽ നിന്നു നയിച്ച അതേ തന്ത്രമാണ് ചാണ്ടി ഉമ്മനു വേണ്ടിയും പരീക്ഷിച്ചത്. പഴുതില്ലാത്ത ചിട്ടയായ പ്രവർത്തനം.
കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും മുൻമന്ത്രി കെ.സി.ജോസഫും പ്രതിപക്ഷ നേതാവിനു മികച്ച പിന്തുണ നൽകി. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണ്ഡലത്തിൽ ക്യാംപ് ചെയ്താണ് പ്രവർത്തിച്ചത്. കോൺഗ്രസിന്റെ മണ്ഡല, ബൂത്തു തലങ്ങളിൽ എണ്ണയിട്ട യന്ത്രം പോലെ പാർട്ടി സംഘടന ചലിച്ചു. ഇതെല്ലാം ചേർന്നപ്പോൾ ചാണ്ടി ഉമ്മന് 37,719 വോട്ടിന്റെ ചരിത്രവിജയം സ്വന്തം.
English Summary : How Puthuppally's Voters Changed Their Minds From 2021 to 2023; Does it Reflects on the Result?