‘മാർക്സിസ്റ്റ് പാർട്ടിയുടെ തെറ്റ് ജനം തിരിച്ചറിയണം; എനിക്ക് നന്ദി പറയാനുള്ളത് ആ 5 പേരോട്’
Mail This Article
36 വർഷങ്ങൾക്കു ശേഷമാണ് ഗ്രോ വാസു വീണ്ടുമൊരു ജയിൽവാസം പിന്നിട്ടിരിക്കുന്നത്. 46 ദിവസത്തെ ഈ ജയിൽവാസം അദ്ദേഹത്തിന്റെ ശരീരത്തിൽ ചില അവശതകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പോരാട്ടവീര്യത്തിൽ തെല്ലും പോറലേൽപിക്കാൻ സാധിച്ചിട്ടില്ല. നിശ്ചയദാർഢ്യവും ഉറച്ച പുതിയ ചില തീരുമാനങ്ങളും ഈ വീര്യം വിളിച്ചറിയിക്കുന്നു. കോഴിക്കോട് ജില്ലാ ജയിലിലെ 46 ദിവസത്തെ റിമാൻഡ് കാലാവധിക്കു ശേഷം സെപ്റ്റംബർ 14നാണ് അദ്ദേഹം ജയിൽമോചിതനായത്. ജയിൽജീവിതം ഒട്ടും തളർത്തിയിട്ടില്ലെന്ന് ആ വാക്കുകളിൽനിന്നുതന്നെ വ്യക്തം. ഇതിനു മുൻപ് 1987ലായിരുന്നു അവസാനമായി ജയിലിൽ കിടന്നത്. ഗ്വാളിയർ റയോൺസുമായി ബന്ധപ്പെട്ട കേസിലായിരുന്നു അത്. ജയിലിൽനിന്നിറങ്ങിയതിനു ശേഷവും പോരാട്ടം അവസാനിപ്പിക്കാൻ ഒരുക്കമല്ല ഗ്രോ വാസു. മനസ്സിൽ ചില ലക്ഷ്യങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ജയിൽവാസത്തെക്കുറിച്ചും അതിനിടയായ സംഭവത്തെപ്പറ്റിയും അദ്ദേഹത്തിന് എന്താണു പറയാനുള്ളത്? ഇനി എന്തെല്ലാം നടപടികളാണു സ്വീകരിക്കാനുള്ളത്? തൊണ്ണൂറ്റിനാലാം വയസ്സിലും കെടാത്ത ആ മനോവീര്യം ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ പങ്കുവയ്ക്കുകയാണ് ഗ്രോ വാസു.