മദ്യം എന്ന കറവപ്പശു
വിദേശനിർമിത വിദേശമദ്യ’ത്തിനു വിലകൂടുകയാണെന്ന് വാർത്തയിൽ വായിച്ചു. അതിലേക്കു വരുംമുൻപ് ഒരു ചോദ്യമുണ്ട്: വിദേശമദ്യമെന്നാൽ വിദേശ നിർമിതമല്ലെങ്കിൽ പിന്നെ മറ്റെന്താണ്? ബുദ്ധിശൂന്യമെന്നു തോന്നിക്കുന്ന ആ വിശേഷണത്തിനു പിന്നിൽ ഇന്ത്യൻ മദ്യവിപണിയുടെ ആരും ചോദ്യം െചയ്യാത്ത ഒരു വൈചിത്ര്യമാണ്
വിദേശനിർമിത വിദേശമദ്യ’ത്തിനു വിലകൂടുകയാണെന്ന് വാർത്തയിൽ വായിച്ചു. അതിലേക്കു വരുംമുൻപ് ഒരു ചോദ്യമുണ്ട്: വിദേശമദ്യമെന്നാൽ വിദേശ നിർമിതമല്ലെങ്കിൽ പിന്നെ മറ്റെന്താണ്? ബുദ്ധിശൂന്യമെന്നു തോന്നിക്കുന്ന ആ വിശേഷണത്തിനു പിന്നിൽ ഇന്ത്യൻ മദ്യവിപണിയുടെ ആരും ചോദ്യം െചയ്യാത്ത ഒരു വൈചിത്ര്യമാണ്
വിദേശനിർമിത വിദേശമദ്യ’ത്തിനു വിലകൂടുകയാണെന്ന് വാർത്തയിൽ വായിച്ചു. അതിലേക്കു വരുംമുൻപ് ഒരു ചോദ്യമുണ്ട്: വിദേശമദ്യമെന്നാൽ വിദേശ നിർമിതമല്ലെങ്കിൽ പിന്നെ മറ്റെന്താണ്? ബുദ്ധിശൂന്യമെന്നു തോന്നിക്കുന്ന ആ വിശേഷണത്തിനു പിന്നിൽ ഇന്ത്യൻ മദ്യവിപണിയുടെ ആരും ചോദ്യം െചയ്യാത്ത ഒരു വൈചിത്ര്യമാണ്
വിദേശനിർമിത വിദേശമദ്യ’ത്തിനു വിലകൂടുകയാണെന്ന് വാർത്തയിൽ വായിച്ചു. അതിലേക്കു വരുംമുൻപ് ഒരു ചോദ്യമുണ്ട്: വിദേശമദ്യമെന്നാൽ വിദേശ നിർമിതമല്ലെങ്കിൽ പിന്നെ മറ്റെന്താണ്? ബുദ്ധിശൂന്യമെന്നു തോന്നിക്കുന്ന ആ വിശേഷണത്തിനു പിന്നിൽ ഇന്ത്യൻ മദ്യവിപണിയുടെ ആരും ചോദ്യം െചയ്യാത്ത ഒരു വൈചിത്ര്യമാണ് അടങ്ങിയിരിക്കുന്നത്. കാരണം, ഇതിലും ബുദ്ധിശൂന്യമെന്നു തോന്നിക്കുന്ന ഒരു വിശേഷണമുണ്ട്: ഇന്ത്യൻ നിർമിത വിദേശമദ്യം (ഐഎംഎഫ് എൽ); ഇന്ത്യയിലൊട്ടാകെ ലഭിക്കുന്ന സർവസാധാരണ മദ്യം. ഇതും ഇറക്കുമതി ചെയ്ത മദ്യവും തമ്മിലുള്ള വ്യത്യാസം കാണിക്കാനാണ് ഏതോ കുശാഗ്രബുദ്ധിയായ ഉദ്യോഗസ്ഥൻ വിദേശനിർമിത വിദേശമദ്യം എന്ന വിശേഷണം സൃഷ്ടിച്ചത്.
എന്താണ് ഇന്ത്യൻ മദ്യവിപണിയുടെ ആണിക്കല്ലായ ‘ഇന്ത്യൻ നിർമിത വിദേശമദ്യം’? ഈ മദ്യം ഉൽപാദിപ്പിക്കുന്നത് പ്രസിദ്ധങ്ങളായ വിദേശമദ്യവർഗങ്ങളുടെ പേരുകളിലാണ്. ഉദാഹരണം: റം, വിസ്കി, ബ്രാൻഡി, വോഡ്ക. പക്ഷേ, അവയ്ക്കു പേരുകളല്ലാതെ ആ മദ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. കാരണം, മേൽപറഞ്ഞ മദ്യങ്ങൾ വിദേശത്ത് ഉൽപാദിപ്പിക്കുന്നത് മനുഷ്യൻ ആഹരിക്കുന്ന വിഭവങ്ങളിൽനിന്നാണ്. റം കരിമ്പിൽനിന്ന്; വിസ്കി ബാർലിയിൽനിന്ന്; ബ്രാൻഡി മുന്തിരി വീഞ്ഞിൽനിന്നും പഴച്ചാറിൽനിന്നും; വോഡ്ക ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിൽനിന്ന്. കേരളത്തിൽ ഇതിനു സമാനമായ ശുദ്ധമദ്യങ്ങൾ നെല്ല്, കള്ള് തുടങ്ങിയവ വാറ്റിയെടുക്കുന്ന ചാരായവും കള്ളു തന്നെയുമാണ്. ഗോവയിൽ അതു കശുമാങ്ങയിൽനിന്നുള്ള ഫെനിയാണ്.
എന്നാൽ, ‘ഇന്ത്യൻ നിർമിത വിദേശമദ്യങ്ങൾ’ (അപൂർവമായ ചില അപവാദങ്ങളൊഴിച്ചാൽ) പൂർണമായും നിർമിക്കുന്നത് ഒറ്റ അസംസ്കൃത പദാർഥത്തിൽനിന്നാണ്: സ്പിരിറ്റ്. പഞ്ചസാര ഉൽപാദിപ്പിച്ച് ബാക്കിവരുന്ന മൊളാസസിൽ (molasses – മധുരപ്പാനി എന്നു പറയാം) ചില രാസപദാർഥങ്ങൾ ചേർത്തു വാറ്റിയെടുക്കുന്നതാണ് എഥനോൾ (ethanol) എന്ന ന്യൂട്രൽ സ്പിരിറ്റ്. ശുദ്ധമായ എത്തനോളിന്റെ മദ്യാംശം 96 ശതമാനമാണ്; വളരെ ഉയർന്നത്. അതിലേക്കു ലവണങ്ങൾ നീക്കം ചെയ്ത വെള്ളം പ്രത്യേക അനുപാതത്തിൽ ചേർക്കുമ്പോൾ മദ്യാംശം 42.8 ശതമാനമായി മാറുന്നു. ഇതാണ് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ അടിസ്ഥാന ചേരുവ.
ഇതിലേക്കു പഞ്ചസാര കരിച്ചുണ്ടാക്കുന്ന കാരമൽ നിറക്കൂട്ടു ചേർക്കുമ്പോൾ ഇരുണ്ടനിറം ലഭിക്കുന്നു. അതിലേക്കു മേൽപറഞ്ഞ വിവിധ വിദേശമദ്യങ്ങളുടെ കൃത്രിമരുചികൾ ചേർക്കുമ്പോൾ അദ്ഭുതമേ! ഇതാ ഇന്ത്യൻ നിർമിത വിദേശമദ്യം! ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യക്കാർ പല പേരുകൾ പറഞ്ഞ് ആണയിട്ടു കുടിക്കുന്നത് ഒരേ ഒരു മദ്യം മാത്രം; വെള്ളം ചേർത്ത സ്പിരിറ്റ്. ബാക്കിയെല്ലാം പരസ്യക്കമ്പനികൾ സൃഷ്ടിക്കുന്ന ബ്രാൻഡ് പേരുകളും സുന്ദര ലേബലുകളും സവിശേഷ കുപ്പികളും മനോഹര പെട്ടികളും മാത്രം.
കേരള വിപണിയിൽ ഇന്ന് ഇന്ത്യൻ മദ്യ ഉൽപന്നങ്ങളുടേതിനു സമാനമായ വിലയ്ക്കു ചില വിദേശമദ്യങ്ങൾ ലഭിക്കുന്നുവെന്നതു തീർച്ചയായും സ്വാഗതാർഹമാണ്. കാരണം, അവ കർശനമായ ഗുണനിലവാര പരിശോധനകൾക്കു വിധേയമായി ഉണ്ടാക്കപ്പെടുന്നവയാണ്. ഇന്ത്യൻ മദ്യങ്ങളെ സംബന്ധിച്ചു സ്വപ്നം കാണാൻപോലും കഴിയാത്ത കാര്യം. പല വിദേശമദ്യങ്ങളും ഇന്ത്യൻ മദ്യവും തമ്മിലുള്ള വിലയിലെ തുല്യത അവസാനിപ്പിക്കുകയാണ് വില വർധിപ്പിക്കലിലൂടെ ഇപ്പോൾ സർക്കാർ ചെയ്യുന്നത്.
വാർത്തയനുസരിച്ച്, ഇന്നു കേരളത്തിലെ വിപണിയിൽ ഏകദേശം 1800 രൂപയ്ക്കു വിദേശമദ്യം ലഭിക്കുന്നുണ്ട്. ഒക്ടോബർ ഒന്നു മുതൽ 2500നു മുകളിലേക്കാവും അവയുടെ വില. അതായത്, ഇന്ത്യൻ നിർമിത മദ്യത്തിന്റെ വിലയോടു സമാനമായ വിദേശശ്രേണിയെ ഇല്ലാതാക്കുന്നു. കേരളത്തിലെ മദ്യം ഉപയോഗിക്കുന്ന ചെറിയവരും വലിയവരുമായ വ്യക്തികൾ സ്പിരിറ്റുകൊണ്ടു തൃപ്തിപ്പെടുക.
ഇന്ത്യൻ നിർമിത വിദേശമദ്യം എന്ന അദ്ഭുതപാനീയത്തിനു കേരള ബവ്റിജസ് കോർപറേഷൻ വിലയിടുന്ന ശൈലി കൊള്ള ലാഭമെടുക്കുന്ന കഠിനഹൃദയനായ വ്യാപാരിയെപ്പോലും നടുക്കുകയല്ല, മോഹാലസ്യപ്പെടുത്തും. ഉദാഹരണമായി, 750 മില്ലിലീറ്റർ അളവുള്ള ഒരു കുപ്പി ബക്കാർഡി റം കോർപറേഷൻ വാങ്ങുന്നത് 194 രൂപയ്ക്കാണ് എന്നാണറിവ്. അതു വിൽക്കുന്നത് 1580 രൂപയ്ക്ക്; ഏതാണ്ട് 8 മടങ്ങിലേറെയാണ് വിലവർധന. മദ്യം ഉപയോഗിക്കുന്നവർ ഒരു ന്യൂനപക്ഷമാണ്, അവരെ കൂട്ടാക്കണ്ട. പക്ഷേ, നാളെ ഏതെങ്കിലുമൊരു വ്യാപാരി ഭരണകൂടത്തിന്റെ മാതൃക പിന്തുടർന്ന് ഇത്തരമൊരു പിടിച്ചുപറി നടത്തിയാൽ ഭരണകൂടം എന്തുപറയും?
‘വിദേശനിർമിത വിദേശമദ്യ’ത്തിന്റെ വില വർധിപ്പിക്കുന്നത് ഇന്ത്യൻ മദ്യവ്യവസായികളുടെ ആവശ്യപ്രകാരമാണ് എന്നു വാർത്ത സൂചിപ്പിക്കുന്നു. എങ്കിൽ, കേരളത്തിലെ ഇടതുപക്ഷ ഭരണകൂടം ജനങ്ങളുടെ കീശയിൽ കൈകടത്തി വ്യവസായികളുടെ ലാഭം വർധിപ്പിക്കാൻ ശ്രമിക്കുകയാണോ? ഇപ്പോൾതന്നെ 8 മടങ്ങ് കൂടുതൽ വില ചുമത്തി സാമാന്യനീതിക്കും ഭരണകൂടത്തിനു വേണ്ടതായ സത്യബോധത്തിനും നിരക്കാത്ത കുത്തക മുതലാളിത്ത അഹന്ത അതു മദ്യം ഉപയോഗിക്കുന്ന പൗരരുടെമേൽ അടിച്ചേൽപിച്ചുകഴിഞ്ഞു.
കേരളത്തിലെ മദ്യം ഉപയോഗിക്കുന്നവരിൽ വലിയ പങ്ക് (ഒരുപക്ഷേ ഭൂരിപക്ഷം) ശാരീരികാധ്വാനം ചെയ്യുന്ന തൊഴിലാളികളാണ്. ധനികരുടെ സമാശ്വാസങ്ങൾ അവർക്കില്ല. അവരിൽ ഒട്ടനവധിപ്പേരുടെ എളിയ ആശ്വാസമാണ് (അതിന്റെ എല്ലാ കുറ്റങ്ങളോടും കുറവുകളോടുംകൂടി) മദ്യം നൽകുന്ന ഹ്രസ്വ വിമോചനം. ഈ നിർധനരുടെ ചില്ലിക്കാശിലാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഭരണകൂടം പിടിമുറുക്കുന്നത് എന്നത് അവിശ്വസനീയമാണ്. എത്രകാലം മദ്യം എന്ന കറവപ്പശുവിനെ പിഴിഞ്ഞ് നാം ഖജനാവു നിറയ്ക്കും എന്ന ചോദ്യത്തിനുത്തരം ആരു തരും?
English Summary: The Kerala government has increased the price of liquor in an attempt to overcome the financial crisis