‘വിവേകമുള്ളവർ ഉപദേശിക്കുന്നു; കൂടുതൽ വിവേകമുള്ളവർ ഉപദേശിക്കാതിരിക്കുന്നു’ എന്ന മൊഴിയുണ്ട്. ഉപദേശിക്കാനുള്ള പ്രവണത മിക്കവരിലുമുണ്ട്. പക്ഷേ ഉപദേശം മിക്കവരും ഇഷ്ടപ്പെടുന്നില്ലെന്നതാണു വാസ്തവം. ഉപദേശിക്കുന്നവർ ഇ‌ക്കാര്യം ഓർക്കാറില്ലെന്നതു പരിതാപകരവും. ഇപ്പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഏത് ഉപദേശവും തള്ളിക്കളയേണ്ടതെന്നു കരുതാനും വയ്യ. ‌സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ താൽപര്യവും സ്നേഹവുമുള്ളവർ അബദ്ധങ്ങളിൽ ചാടാതിരിക്കാനുള്ള സൂചനകൾ നൽകുന്ന സാഹചര്യങ്ങളേറെയുണ്ട്. ഒരുപക്ഷേ യഥാസമയം ആവശ്യമായ മുന്നറിയിപ്പ് ഉപദേശരൂപേണ നൽകാത്തത് വീഴ്ചയായി പിന്നീട് ചൂണ്ടിക്കാട്ടപ്പെട്ടേക്കാം. ഇക്കാര്യത്തിൽ പഴി കേൾക്കേണ്ടി വരാനും മതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വിവേകമുള്ളവർ ഉപദേശിക്കുന്നു; കൂടുതൽ വിവേകമുള്ളവർ ഉപദേശിക്കാതിരിക്കുന്നു’ എന്ന മൊഴിയുണ്ട്. ഉപദേശിക്കാനുള്ള പ്രവണത മിക്കവരിലുമുണ്ട്. പക്ഷേ ഉപദേശം മിക്കവരും ഇഷ്ടപ്പെടുന്നില്ലെന്നതാണു വാസ്തവം. ഉപദേശിക്കുന്നവർ ഇ‌ക്കാര്യം ഓർക്കാറില്ലെന്നതു പരിതാപകരവും. ഇപ്പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഏത് ഉപദേശവും തള്ളിക്കളയേണ്ടതെന്നു കരുതാനും വയ്യ. ‌സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ താൽപര്യവും സ്നേഹവുമുള്ളവർ അബദ്ധങ്ങളിൽ ചാടാതിരിക്കാനുള്ള സൂചനകൾ നൽകുന്ന സാഹചര്യങ്ങളേറെയുണ്ട്.

ഒരുപക്ഷേ യഥാസമയം ആവശ്യമായ മുന്നറിയിപ്പ് ഉപദേശരൂപേണ നൽകാത്തത് വീഴ്ചയായി പിന്നീട് ചൂണ്ടിക്കാട്ടപ്പെട്ടേക്കാം. ഇക്കാര്യത്തിൽ പഴി കേൾക്കേണ്ടി വരാനും മതി. സാരോപദേശകഥകൾ എക്കാലത്തും വിലമതിക്കപ്പെടാറുണ്ട്. ഈസോപ്പ് വചനങ്ങളും പഞ്ചതന്ത്രകഥകളും വിവേകത്തിന്റെ സൂചനകൾ നൽകുന്ന ജീവിതപാഠങ്ങളാണ്; മുന്നറിയിപ്പുകളാണ്. 

(Representative image by laflor/istockphoto)
ADVERTISEMENT

കേൾക്കുന്നയാളിന്റെ പശ്ചാത്തലം അറിയാതെയുള്ള ഉപദേശം അന്യദേശത്തേക്കു പോകുന്നയാൾക്ക് കമ്പിളിവസ്ത്രങ്ങൾ നൽകുന്നപോലെയാകാം. പോകുന്നതു തണുപ്പുരാജ്യത്തിലേക്കല്ലെങ്കിൽ, അയാൾ അവ ഉപേക്ഷിക്കും. എനിക്കും ഞാൻ ചെയ്യാനിഷ്ടപ്പെടുന്ന കാര്യത്തിനും ഇടയിൽ മറ്റൊരാൾ കയറിനിന്നു തടസ്സമുണ്ടാക്കുന്നത് ഞാൻ ഇഷ്ടപ്പെടില്ല. ഇതുപോലെയാണ് മറ്റുള്ളവരും ചിന്തിക്കുന്നതെന്നും ഓർക്കാം. നമുക്കു തെറ്റെന്നു തോന്നുന്നത് മറ്റൊരാൾക്കു ശരിയെന്നു തോന്നിയേക്കാം. ആ സാഹചര്യത്തിൽ കേൾവിക്കാരനു നമ്മുടെ വാക്കുകൾ ഇഷ്ടപ്പെടില്ല. ആവശ്യപ്പെടാത്ത ഉപദേശത്തിനു പോകാത്തതല്ലേ നല്ലത്?

മഹത്തായ ഉപദേശത്തിന്റെ രണ്ട് ഉദാത്തമാതൃകൾ ആവശ്യപ്പെടാത്ത ഉപദേശങ്ങളായിരുന്നില്ല. മഹാഭാരതയുദ്ധം ആരംഭിക്കേണ്ട സന്ദർഭം. എതിർപക്ഷത്ത് ഗുരുക്കന്മാരെയും ബന്ധുജനങ്ങളെയും കണ്ട്, താൻ യുദ്ധം ചെയ്യുന്നില്ലെന്നു ചിന്തിച്ച് തളർന്നു വീഴുന്ന നിർണായകമുഹൂർത്തത്തിൽ അർജുനനു കൃഷ്ണൻ നൽകിയ ഉപദേശമാണല്ലോ ഭഗവദ്ഗീത. ചോദിക്കാതെ കൃഷ്ണൻ ഉപദേശിക്കുകയായിരുന്നില്ല. മറിച്ച് അർജുനൻ ആവശ്യപ്പെട്ടപ്പോൾ മാത്രം കൃഷ്ണൻ വിവേകത്തിന്റെ  കെട്ടഴിച്ചു പകരുകയായിരുന്നു. ‘ബുദ്ധികെട്ട, വിവേകം നശിച്ച ഞാൻ എനിക്കു നല്ലത് എന്തെന്ന് അങ്ങയോട് ചോദിക്കുന്നു. അങ്ങയെ ശരണം പ്രാപിച്ച എന്നെ വേണ്ടവണ്ണം ഉപദേശിച്ചാലും’ എന്ന അർജുനന്റെ അപേക്ഷയാണ് ഗീതയിലെ രണ്ടാം അധ്യായം ഏഴാം ശ്ലോകത്തിലെ സൂചന.

(Representative image by fizkes/istockphoto)
ADVERTISEMENT

വിവേകത്തിന്റെ മുത്തുകൾ പകർന്നു നൽകുന്ന അനന്യസന്ദേശമാണ് മഹാഭാരതത്തിലെ വിദുരവാക്യം. രാജ്യം രണ്ടായി പകുത്ത് ഒരു ഭാഗം പാണ്ഡവർക്കു നൽകേണ്ടിവരുമോയെന്ന അതിരില്ലാത്ത ആശങ്ക, അന്ധനായ ധൃതരാഷ്ട്രരാജാവിനെ വിഷമക്കുരുക്കിലാക്കി. വിവേകശാലിയായ അർധസഹോദരൻ വിദുരരെ വിളിച്ചുവരുത്തി പറഞ്ഞു; ‘ഉൽകണ്ഠ മൂലം തീയുടെ മുകളിലിരിക്കുകയാണു ഞാൻ. എന്റെ ദേഹമാകെ എരിയുന്നു. ഒരു നിമിഷം പോലും സമാധാനത്തോടെയിരിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല. ഈ സങ്കീർണസ്ഥിതിയിൽനിന്ന് എങ്ങനെ മോചനം നേടാമെന്ന് എന്നെ ഉപദേശിക്കുക’. ഇതേത്തുടർന്നു മാ‌ത്രമാണ് നീതിയുടെ സമഗ്രഭാവങ്ങളും മനോഹരമായി വെളിവാക്കുന്ന വിദുരന്റെ നിത്യനൂതനമായ വിവേകഭാഷണം.

ഏത് ഉപദേശത്തിന്റെയും പിന്നിൽ ‘എനിക്കു നിങ്ങളേക്കാൾ വിവരവും വിവേകവും ജീവിതപരിചയവും ഉണ്ട്’ എന്ന സമീപനമുണ്ട്. അന്യർ മിക്കപ്പോഴും അംഗീകരിക്കാത്ത സമീപനം. അന്യരുടെ ശേഷികളെക്കുറിച്ചുള്ള നമ്മുടെ വിലയിരുത്തൽ അവർ അംഗീകരിക്കണമെന്നില്ല. തങ്ങളെ നിയന്ത്രിക്കാൻ ആരെങ്കിലും വരുന്നത് തീരെ ഇഷ്ടപ്പെടാത്തവരേറെ. ഉപദേശികളെപ്പറ്റി ഇവരുടെ മനസ്സിലെ ചിത്രം നിയന്ത്രിക്കാൻ പുറപ്പെട്ടവർ എന്ന മട്ടിലായിരിക്കാം. ആവശ്യപ്പെടാത്ത ഉപദേശക്കെട്ടുമായി വരുന്നവരോട് കലഹിക്കേണ്ടതില്ല. ഉപദേശം അവഗണിച്ചു പ്രവർത്തിച്ചാൽ മതിയല്ലോ. ചോദിക്കാതെ കിട്ടുന്ന ഉപദേശം വിശ്വസിക്കരുതെന്ന് ഐതിഹാസിക ഗുണപാഠകഥാകാരനായ ഈസോപ്പ്.

(Representative image by nicoletaionescu/istockphoto)
ADVERTISEMENT

സ്വയം തീരുമാനമെടുക്കാൻ  ആർക്കുമുണ്ട് അവകാശം. അത് ആരുടെയെങ്കിലും ഉപദേശത്തിനു പണയപ്പെടുത്തേണ്ടതില്ല. തന്റെ അറിവ് സ്നേഹമുള്ള മറ്റൊരാൾക്കു പ്രയോജനകരമാകുമെന്ന ചിന്തയുണ്ടെങ്കിൽ, അയാളോട് അക്കാര്യം സൂചിപ്പിക്കാം. മറ്റേയാൾക്കു താൽപര്യമുണ്ടെങ്കിൽ മാത്രം ഉപകാരപ്രദമായേക്കാവുന്ന സൂചനകൾ നൽകുകയുമാകാം. അങ്ങനെ ചെയ്യുമ്പോൾത്തന്നെയും ‘എന്നാണ് എനിക്കു തോന്നുന്നത്’, ‘എന്റെ അനുഭവം ഇങ്ങനെയാണ്’ എന്ന മട്ടിൽ പറയുന്നതാവും നല്ലത്. സ്വാനുഭവം പങ്കിടുന്ന രീതി കേൾവിക്കാരിൽ എതിർപ്പുണ്ടാക്കാൻ സാധ്യത കുറവാണ്. അനിഷ്ടമുളവാക്കുമെന്ന സംശയം വന്നാൽ വിഷയം മാറ്റിപ്പോകുന്നതാണ് അഭികാമ്യം.

ഏവർക്കുമുണ്ട് തനതായ സ്പേസ്. അതിലേക്കു കടന്നു കയറാൻ നാം ഒരിക്കലും ശ്രമിച്ചുകൂടാ. ഒന്നും ആരിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതിരിക്കാം. അനുഭവങ്ങൾ പങ്കിടുന്നതുപോലും പ്രതികരണങ്ങളിൽ ശ്രദ്ധിച്ചുകൊണ്ടു മാത്രമാവണം. കേൾവിക്കാരന്റെ വിശ്വാസപരമോ രാഷ്ട്രീയമോ ആയ വീക്ഷണങ്ങൾക്കു വിരുദ്ധമായ ആശയങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമം വിഫലമാകാനാണ് സാധ്യത. ആ രീതിയിൽ പ്രവർത്തിക്കാൻ ശ്രമിക്കേണ്ട.

അമേരിക്കൻ ബിസിനസ് പ്രമുഖനും എഴുത്തുകാരനും ആയിരുന്ന ഹാർവി മക്കേ ഈ വിഷയത്തിൽ ആറ്റിക്കുറുക്കിയ അഭിപ്രായം പറഞ്ഞിട്ടുണ്ട്: ‘ഉപദേശിക്കാനും അഭിപ്രായം പറയാനും അങ്ങനെ ചെയ്യാതിരിക്കാനും പറ്റിയ സമയമുണ്ട്. ആവശ്യപ്പെടാത്ത ഉപദേശം ചാടിക്കയറി നൽകാതിരിക്കുക. അങ്ങനെ ചെയ്യുന്നത് തീർച്ചയായും നിങ്ങളെ പ്രിയപ്പെട്ടവനാക്കില്ല.’ ഗർഭിണികൾ, പൊടിക്കുഞ്ഞുങ്ങളുടെ അമ്മമാർ, ഏറെ പ്രായമായവർ രോഗികൾ തുടങ്ങിയവരെ കണ്ടാലുടൻ എന്തെങ്കിലും ഉപദേശിച്ചേ പറ്റൂ എന്നു വാശിയുള്ള ചില മുതിർന്നവരുണ്ട്. നല്ല വ്യക്തിബന്ധങ്ങൾ നിലനിർത്തണമെങ്കിൽ നിർബന്ധമായും ഉപേക്ഷിക്കേണ്ട പ്രവണതയാണിത്.

വല്ലപ്പോഴുമെങ്കിലും അന്യരുടെ ഉപദേശം സ്വീകരിക്കുന്നവരുടെ ഉപദേശം മറ്റുള്ളവർ ശ്രദ്ധിച്ചെന്നിരിക്കും. ഇവിടെപ്പറഞ്ഞതെല്ലാം ഒരർത്ഥത്തിൽ ചോദിക്കാതെ നൽകുന്ന ഉപദേശമായിരിക്കാം. പക്ഷേ ഇത് പ്രതിഭാശാലികൾ സ്വാനുഭവത്തിൽനിന്നു വ്യക്തമാക്കിയിട്ടുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ചതാണ്. ഇവയിൽ സ്വീകരിക്കാവുന്ന പലതുമുണ്ടെന്നു തീർച്ച. ഏതായാലും ചാടിക്കയറി അന്യരെ ഉപദേശിക്കാനുള്ള പ്രവണത നമുക്കു നിയന്ത്രിക്കാം. ഓരോരുത്തരും അവർക്കിഷ്ടമുള്ള പാതയിൽ സഞ്ചരിച്ചുകൊള്ളട്ടെ. ആവശ്യപ്പെട്ടാൽ മാത്രം അനുഭവത്തിന്റെ വെളിച്ചത്തിലുള്ള ആശയങ്ങൾ പങ്കിടാം.

‘The fool doth think he is wise, but the wise man knows himself to be a fool’ – Shakespeare, As You Like It – V:I.

English Summary: Ulkazhcha Column by BS Warrier on Unwanted Advices