തുറന്ന പുസ്തകം, കുത്തഴിഞ്ഞ പുസ്തകം
നിപ്പ വന്ന ശേഷം വവ്വാലിന്റെയും സോളർ കേസിലെ സിബിഐ റിപ്പോർട്ട് പുറത്തുവന്ന ശേഷം കെ.ബി.ഗണേഷ് കുമാറിന്റെയും സ്ഥിതി പരുങ്ങലിലാണെന്നാണു സാമാന്യജനത്തിന്റെ തെറ്റിദ്ധാരണ. ഗണേശന്റെ കാര്യങ്ങൾ വാസ്തവത്തിൽ നേരെ മറിച്ചാണ്. സിബിഐ റിപ്പോർട്ടോടെ കക്ഷിക്ക് മന്ത്രിസ്ഥാനത്തിനുള്ള അർഹത കൂടുതൽ തെളിയുകയാണ്.
നിപ്പ വന്ന ശേഷം വവ്വാലിന്റെയും സോളർ കേസിലെ സിബിഐ റിപ്പോർട്ട് പുറത്തുവന്ന ശേഷം കെ.ബി.ഗണേഷ് കുമാറിന്റെയും സ്ഥിതി പരുങ്ങലിലാണെന്നാണു സാമാന്യജനത്തിന്റെ തെറ്റിദ്ധാരണ. ഗണേശന്റെ കാര്യങ്ങൾ വാസ്തവത്തിൽ നേരെ മറിച്ചാണ്. സിബിഐ റിപ്പോർട്ടോടെ കക്ഷിക്ക് മന്ത്രിസ്ഥാനത്തിനുള്ള അർഹത കൂടുതൽ തെളിയുകയാണ്.
നിപ്പ വന്ന ശേഷം വവ്വാലിന്റെയും സോളർ കേസിലെ സിബിഐ റിപ്പോർട്ട് പുറത്തുവന്ന ശേഷം കെ.ബി.ഗണേഷ് കുമാറിന്റെയും സ്ഥിതി പരുങ്ങലിലാണെന്നാണു സാമാന്യജനത്തിന്റെ തെറ്റിദ്ധാരണ. ഗണേശന്റെ കാര്യങ്ങൾ വാസ്തവത്തിൽ നേരെ മറിച്ചാണ്. സിബിഐ റിപ്പോർട്ടോടെ കക്ഷിക്ക് മന്ത്രിസ്ഥാനത്തിനുള്ള അർഹത കൂടുതൽ തെളിയുകയാണ്.
നിപ്പ വന്ന ശേഷം വവ്വാലിന്റെയും സോളർ കേസിലെ സിബിഐ റിപ്പോർട്ട് പുറത്തുവന്ന ശേഷം കെ.ബി.ഗണേഷ് കുമാറിന്റെയും സ്ഥിതി പരുങ്ങലിലാണെന്നാണു സാമാന്യജനത്തിന്റെ തെറ്റിദ്ധാരണ. ഗണേശന്റെ കാര്യങ്ങൾ വാസ്തവത്തിൽ നേരെ മറിച്ചാണ്. സിബിഐ റിപ്പോർട്ടോടെ കക്ഷിക്ക് മന്ത്രിസ്ഥാനത്തിനുള്ള അർഹത കൂടുതൽ തെളിയുകയാണ്.
ഒരുപാടു നുണകൾക്കിടയിൽ അറിയാതെ ഇത്തിരി സത്യം പറയാറുണ്ടെന്നതാണ് ഗണേശന്റെ ഏക ദോഷം. യുഡിഎഫിലേക്ക് ഇല്ലെന്നു ഗണേശൻ പറയുമ്പോൾ ആരോ അങ്ങോട്ടു ക്ഷണിച്ചെന്നു ജനം കരുതും. മന്ത്രിസഭയിൽ ഗതാഗത വകുപ്പ് ഏറ്റെടുക്കാൻ ഇല്ലെന്നു ഗണേശൻ പറയുമ്പോൾ മറ്റേതോ വകുപ്പ് കൊടുത്തു എന്നാകും ജനത്തിന്റെ ചിന്ത. ഇങ്ങനെ പറഞ്ഞുപറഞ്ഞ് സത്യമേത്, നുണയേത് എന്നു തനിക്കുതന്നെ തീർച്ചയില്ലാത്ത അവസ്ഥയിൽ ഗണേശൻ തന്നെ എത്തി.
പിണറായിയും വിഎസും ക്വട്ടേഷൻ ഏൽപിച്ചതനുസരിച്ച് ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ആകുന്നതെല്ലാം ചെയ്തെന്ന് കക്ഷി പലവട്ടം പറഞ്ഞെങ്കിലും ബന്ധപ്പെട്ടവർ നേരത്തേ വിശ്വസിക്കാഞ്ഞത് ഈ കയ്യിലിരിപ്പു കൊണ്ടാണ്. അല്ലെങ്കിൽ മന്ത്രിസ്ഥാനം പണ്ടേ കൊടുത്തേനെ. സംഭാവന സിബിഐ സർട്ടിഫൈ ചെയ്ത സ്ഥിതിക്ക് ഇനി വൈകുന്നതു നീതിയല്ല. മറിച്ചു ചിന്തിക്കുന്നവരുടെ തലതിരിഞ്ഞ മനോനില സ്ഥിരബുദ്ധിയുള്ളവർ കണക്കിലെടുക്കേണ്ടതില്ല.
ആദായ നികുതി ബോർഡ് മുഖ്യമന്ത്രിയുടെ മകൾക്ക് ഗുഡ‍് സർവീസ് എൻട്രി നൽകിയതും കണക്കിലെടുക്കണം. കേന്ദ്ര ഏജൻസിയുടെ പ്രത്യേക പരാമർശത്തിന് അർഹരായവരുടെ മന്ത്രിസഭയിൽ മറ്റൊരു കേന്ദ്ര ഏജൻസിയുടെ സമഗ്രസംഭാവനാ പുരസ്കാരം നേടിയയാളിന് അംഗത്വം നിഷേധിക്കുന്നതിനപ്പുറം മര്യാദകേടില്ല. ക്വട്ടേഷൻ കൊടുത്ത് കാര്യവും നടന്നുകഴിഞ്ഞു കൈമലർത്തുന്നതു മാന്യൻമാർക്കു ചേർന്നതല്ല. ഒന്നോർത്താൽ ടി.പി.ചന്ദ്രശേഖരനെപ്പോലെ തന്നെയേയുള്ളൂ ചിലർക്ക് ഉമ്മൻ ചാണ്ടിയും. ഒരാളെ ശാരീരികമായും മറ്റെയാളെ മാനസികമായും എന്നേയുള്ളൂ വ്യത്യാസം. കൊടി സുനിക്കു കിട്ടുന്ന പരിഗണന ഗണേശനു കിട്ടാതെ വന്നാൽ മോശമാണ്.
സമാന ഗുണങ്ങളുള്ള ആളുകൾ കൂടുതൽ വരുന്തോറും മന്ത്രിസഭയുടെ തിളക്കം കൂടും. കരുവന്നൂർ ബാങ്ക് കേസിൽ എ.സി.മൊയ്തീനെ ചോദ്യം ചെയ്തിട്ടേയുള്ളൂ. തമിഴ്നാട് മോഡലിൽ കടുത്ത പിടിയെങ്ങാനും വന്നാൽ അദ്ദേഹത്തെയും മന്ത്രിയാക്കണം. കേട്ടിടത്തോളം ബാങ്ക് ഇടപാടും പാർട്ടി ഏൽപിച്ച ക്വട്ടേഷനാണ്. സംഭാവന അംഗീകരിച്ച് ഇ.ഡി. സർട്ടിഫിക്കറ്റ് നൽകുന്നതുവരെ പരമാവധി കാത്തിരിക്കാം. മുഹമ്മദ് റിയാസിന്റെ വഴിയിലെ കിടങ്ങാകാതിരിക്കാൻ മൊയ്തീനെ തഴഞ്ഞതാണെന്ന് ചില സഖാക്കൾക്കു മുറുമുറുപ്പുണ്ടായിരുന്നു. റിയാസിന്റെ സീനിയോറിറ്റി പരക്കെ അംഗീകരിക്കപ്പെട്ട സ്ഥിതിക്ക് ആ പ്രശ്നവും മാറി.
തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നാണു ഗണേശൻ പറഞ്ഞത്. കുത്തഴിഞ്ഞ പുസ്തകങ്ങളും തുറന്നു പോകാറുണ്ട്. തുറന്ന പുസ്തകം അടച്ചുവയ്ക്കാൻ ബുദ്ധിമുട്ടില്ല. കുത്തഴിഞ്ഞാൽ അത്ര എളുപ്പമല്ലെന്നു മാത്രം. ജാഗ്രത മതി, ഭയക്കേണ്ടതില്ല എന്നാണ് നിപ്പയുടെയും വവ്വാലിന്റെയും കാര്യത്തിൽ വിദഗ്ധർ പറയുന്നത്. പത്തനാപുരത്തുകാരും ആശ്വസിക്കുന്നത് അങ്ങനെയല്ലെന്ന് ആരു കണ്ടു?
∙ ചാവടിയന്തിരവും ഗതികിട്ടാത്ത ആത്മാക്കളും
മരിച്ച വീടിന്റെ അവസ്ഥയിലാണ് സംസ്ഥാന സർക്കാരിന്റെ ഖജനാവ്. ട്രഷറിയുടെ ആത്മാവിനു നിത്യശാന്തി തേടിയാണ് മന്ത്രിമാരുടെ വീടുകളിൽ അന്നദാനം നടത്തുന്നത്. ജീവിച്ചിരിക്കുമ്പോൾത്തന്നെ ബലിയിടുന്ന ചടങ്ങിന് ഇരിക്കപ്പിണ്ഡം എന്നാണു പറയാറ്. അതിന് എട്ടോ പത്തോ ലക്ഷം രൂപ ചെലവാക്കുന്നതു വലിയ കുറ്റവും തെറ്റുമല്ല. ആ പുണ്യപ്രവൃത്തിയെയാണ് മന്ത്രിമന്ദിരങ്ങളിൽ മാസാമാസം കൂട്ടായ്മ നടത്തി അർമാദിക്കുന്നുവെന്ന് ദോഷൈകദൃക്കുകൾ അപമാനിക്കുന്നത്.
വാസ്തവത്തിൽ പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്ത കെഎസ്ആർടിസി ജീവനക്കാർക്ക് ശാന്തിയർപ്പിച്ച് ഓരോ ഉരുള സമർപ്പിക്കാനുള്ള അവസരം കൂടിയായിട്ടാണ് സർക്കാർ ഇതിനെ കാണുന്നത്. സ്വന്തമായി ഹെലികോപ്റ്റർ ഇല്ലാത്ത ആത്മാക്കൾക്കും സ്വർഗത്തിലെത്താൻ അവകാശമുണ്ട്. മരിച്ചാലും സർക്കാർ കൂടെയുണ്ട് എന്നതുപോലെ പുണ്യം വേറെയില്ല. ഉച്ചക്കഞ്ഞിക്കു പിരിവു യാചിച്ചും പണയം വച്ചും പട്ടിണിയിലായ പാവം ഹെഡ്മാസ്റ്റർമാരെക്കൂടി വിളിച്ച് മിച്ചം വന്ന ഭക്ഷണം കൊടുത്താൽ പുണ്യം വീണ്ടും വർധിച്ചുകൂടായ്കയില്ല. അടുത്ത അന്തിവിരുന്നിൽ പരിഗണിക്കുമായിരിക്കും.
കഞ്ഞിക്കാശിനു നിവൃത്തിയില്ലെന്നു കത്തെഴുതിയ തിരുവനന്തപുരം കരകുളത്തെ പ്രധാനാധ്യാപകനു നേരെ അർഹിക്കുന്ന നടപടി വരുമെന്നതിൽ മന്ത്രി വി.ശിവൻകുട്ടിക്കു സംശയമൊന്നുമില്ല. മാവേലി സ്റ്റോറിൽ സാധനങ്ങൾ സ്റ്റോക്കില്ല എന്നു ബോർഡിൽ എഴുതി വച്ച കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോർ ജൂനിയർ അസിസ്റ്റന്റിനെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിൽ മന്ത്രി ജി.ആർ.അനിലിനുണ്ടായിരുന്നോ വല്ല ശങ്കയും?
വാസ്തവത്തിൽ സാധനങ്ങൾ സ്റ്റോക്കില്ല എന്നതും ഉച്ചക്കഞ്ഞിക്കു കാശില്ല എന്നതും ഔദ്യോഗിക രഹസ്യങ്ങളുടെ പട്ടികയിൽപെടും. അതു പുറത്തുപറയാൻ പാടില്ലെന്നതു സർവീസ് ചട്ടമാണ്. കേന്ദ്രം പണം തന്നില്ലെങ്കിലും ഉച്ചഭക്ഷണ പദ്ധതി തുടരുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞതു കേട്ട് ഒരു നിമിഷം പ്രധാനാധ്യാപകർ കോൾമയിർക്കൊണ്ടെന്നതു വാസ്തവം. ‘സമൂഹത്തിന്റെ പിന്തുണയോടെ പദ്ധതി തുടരും’ എന്നായിരുന്നു പക്ഷേ, ഇടിത്തീ പോലെ അടുത്ത വാചകം. ഹെഡ്മാസ്റ്റർമാർ പിരിവും പിച്ചതെണ്ടലും തുടരുമെന്നർഥം.
∙ മസിലും മണ്ടത്തരവും കൂട്ടിക്കുഴച്ച്...
ക്ഷീണിച്ച മസിൽ കൊണ്ടു മാത്രം ഇനിയുള്ള കാലം ജീവിച്ചു പോകാൻ പാടാണെന്നും അതേസമയം മസിലും മണ്ടത്തരവും കൂട്ടിക്കുഴച്ചാൽ മൃഷ്ടാന്നത്തിനു വക കിട്ടുമെന്നും പഴയകാല വില്ലന്മാരെ പഠിപ്പിച്ചത് ഭീമൻ രഘുവാണ്. ആ വഴി പിടിച്ച പലരും രക്ഷപ്പെടുകയും ചെയ്തു. വന്നുവന്നു വില്ലൻമാരെ കാണുമ്പോൾ ചിരിയടക്കാൻ വയ്യാത്ത കാലമായി സിനിമയിൽ. അതു ജീവിതത്തിലേക്കും പടർന്നതിന്റെ ലക്ഷണമാണ് കഴിഞ്ഞ സംസ്ഥാന സിനിമാ അവാർഡ് വേദിയിൽ കണ്ടത്. മുഖ്യമന്ത്രിയുടെ പ്രസംഗസമയം മുഴുവൻ കൈകെട്ടി അറ്റൻഷനായി നടൻ ഭീമൻ രഘു ഒറ്റനിൽപ്.
ഈയിടെ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന വിദ്വാനാണ്. മസിൽ ശോഷിക്കുകയും മണ്ടത്തരം വീർക്കുകയും ചെയ്യുന്നതാണോ എന്നു സംശയിച്ചവരുണ്ടത്രേ. പിണറായി വിജയനോടുള്ള ബഹുമാനം മൂലമാണ് ഇരിക്കാത്തത് എന്നാണു രഘു പറഞ്ഞത്. പിണറായിക്ക് എതിരെവന്ന ആരോപണത്തെ എതിർക്കാൻ ‘ശർക്കരക്കുടത്തിൽ കയ്യിട്ടാൽ നക്കാത്തവർ ആരുണ്ട്’ എന്നു ന്യായീകരിച്ച ബുദ്ധിമാനാണ്. ഭീമൻ സ്വന്തം ഇഷ്ടപ്രകാരം വന്നതാണോ ബിജെപി സമ്മാനിച്ചപ്പോൾ സിപിഎം സന്തോഷത്തോടെ സ്വീകരിച്ചതാണോ എന്നാണിപ്പോൾ സംശയം. ഒരുവേള അനിൽ ആന്റണിയെ ‘അക്കോമഡേറ്റ്’ ചെയ്യാൻ തുല്യനിലയിലുള്ള ഒരാളെ ബിജെപി ഒഴിവാക്കിയതല്ലെന്നാരു കണ്ടു?
∙ സ്റ്റോപ് പ്രസ്
തൽക്കാലം വിഴുപ്പ് അലക്കാനില്ലെന്ന്
രമേശ് ചെന്നിത്തലയും വിഴുപ്പ്
അലക്കാനുള്ളതാണെന്ന് കെ.മുരളീധരനും.
അലക്കൊഴിഞ്ഞിട്ടു സമയമുണ്ടാകില്ലെന്ന്
തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കും ഇനി
മത്സരിക്കാനില്ലെന്ന് മുരളി പറഞ്ഞത്.
English Summary: How is K. B. Ganesh Kumar MLA's ministerial position assured?