ലാഭം സമ്മാനിച്ച് ഇന്ത്യൻ ഐടി മുന്നോട്ട്; നിക്ഷേപകരെ കോടീശ്വരന്മാരാക്കിയും ‘അപകട സാധ്യത’ തള്ളാതെയും ഈ ഓഹരികൾ
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ആഗോളതലത്തില്‍ സിലിക്കൺവാലിയെ വെല്ലുന്ന ഐടി ഹബായി ഇന്ത്യൻ വിപണി മാറിക്കഴിഞ്ഞു. സാമ്പത്തിക രംഗത്തും ഇന്ത്യയുടെ ജിഡിപിയിലും ഏകദേശം 8 ശതമാനം ഐടി മേഖലയിൽനിന്നാണ്. ഭാവിയിൽ ഇന്ത്യൻ വിപണിയെ ശക്തിപ്പെടുത്താൻ ഐടി മേഖല സജ്ജമാകുകയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2023 സാമ്പത്തിക വർഷത്തില്‍ ഐടി മേഖലയിൽ 24,500 കോടി ഡോളറിന്റെ വളർച്ചയാണ് (8.4%) കണക്കാക്കുന്നത്. ആഗോള വിപണിയില്‍ ഐടി ഓഹരികളിൽ പിരിമുറുക്കം തുടരുമ്പോഴും ഇന്ത്യയിൽ ചില മാറ്റങ്ങൾ പ്രകടമാണ്. വീണിടത്തുനിന്ന് ചെറിയൊരനക്കം ഓഹരികളിൽ കാണാം. ഓഹരി വിപണിയിൽ ശ്രദ്ധിക്കേണ്ട, ഐടി മേഖലയിലെ പ്രമുഖ കമ്പനികൾ ഏതെല്ലാമാണ്? വിപണിയിലേക്കെത്തിയ പുതിയ കമ്പനികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടോ? കുറഞ്ഞ ചെലവിൽ വാങ്ങാവുന്ന ഐടി മേഖലയിലെ പെന്നി സ്റ്റോക്കുകൾ ഏതെല്ലാമാണ്? എത്രത്തോളം ലാഭകരവും റിസ്കേറിയതുമാണ് ഐടി കമ്പനികളിലെ നിക്ഷേപം? വിശദമായറിയാം...

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ആഗോളതലത്തില്‍ സിലിക്കൺവാലിയെ വെല്ലുന്ന ഐടി ഹബായി ഇന്ത്യൻ വിപണി മാറിക്കഴിഞ്ഞു. സാമ്പത്തിക രംഗത്തും ഇന്ത്യയുടെ ജിഡിപിയിലും ഏകദേശം 8 ശതമാനം ഐടി മേഖലയിൽനിന്നാണ്. ഭാവിയിൽ ഇന്ത്യൻ വിപണിയെ ശക്തിപ്പെടുത്താൻ ഐടി മേഖല സജ്ജമാകുകയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2023 സാമ്പത്തിക വർഷത്തില്‍ ഐടി മേഖലയിൽ 24,500 കോടി ഡോളറിന്റെ വളർച്ചയാണ് (8.4%) കണക്കാക്കുന്നത്.
ആഗോള വിപണിയില്‍ ഐടി ഓഹരികളിൽ പിരിമുറുക്കം തുടരുമ്പോഴും ഇന്ത്യയിൽ ചില മാറ്റങ്ങൾ പ്രകടമാണ്. വീണിടത്തുനിന്ന് ചെറിയൊരനക്കം ഓഹരികളിൽ കാണാം. ഓഹരി വിപണിയിൽ ശ്രദ്ധിക്കേണ്ട, ഐടി മേഖലയിലെ പ്രമുഖ കമ്പനികൾ ഏതെല്ലാമാണ്? വിപണിയിലേക്കെത്തിയ പുതിയ കമ്പനികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടോ? കുറഞ്ഞ ചെലവിൽ വാങ്ങാവുന്ന ഐടി മേഖലയിലെ പെന്നി സ്റ്റോക്കുകൾ ഏതെല്ലാമാണ്? എത്രത്തോളം ലാഭകരവും റിസ്കേറിയതുമാണ് ഐടി കമ്പനികളിലെ നിക്ഷേപം? വിശദമായറിയാം...
∙ എന്താണ് ലാർജ്‍കാപ്, മിഡ്‍കാപ്, സ്മോൾകാപ് ഓഹരികൾ
മാർക്കറ്റിൽ വിപണിമൂല്യത്തിലും ബിസിനസിലും മുന്നിലുള്ള ഓഹരികളാണ് ലാർജ്‍കാപ് സ്റ്റോക്കുകൾ. 20,000 കോടി രൂപയ്ക്ക് മുകളിലുള്ള സ്റ്റോക്കുകളെയാണ് സാധാരണയായി ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. വിപണിയെ നിയന്ത്രിക്കാൻ കഴിവുള്ള ഈ ഓഹരികൾ നിക്ഷേപകരുടെ പ്രിയപ്പെട്ട സ്റ്റോക്കുകളാണ്. ദീർഘകാലത്തേക്ക് റിസ്ക് എടുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപർക്കുള്ള മികച്ച ചോയ‍്സാണ് ഇത്തരം ഓഹരികൾ.
വിപണിമൂല്യം 5000 കോടിക്കും 20,000 കോടിക്കും ഇടയിൽ വരുന്ന ഓഹരികളാണ് മിഡ്‍കാപിൽ വരുന്നത്. ലാർജ്‍കാപ് ഓഹരികളിലെ നിക്ഷേപത്തേക്കാളും റിസ്ക് കൂടുതലാണെങ്കിലും ദീർഘകാലത്തേക്കുള്ള നിക്ഷേപം കമ്പനികള്‍ ലാർജ‍്കാപിലേക്ക് മാറുന്നതോടെ പതിന്മടങ്ങാവാനുള്ള സാഹചര്യം നിലവിലുണ്ട്. വില കുറഞ്ഞതും സാമ്പത്തികമായി വളർച്ചയുള്ളതുമായ ഓഹരികൾ ഈ വിഭാഗത്തിലുള്ളതുകൊണ്ടും വിപണിയിൽ കൂടുതൽ കൈമാറ്റം നടക്കുന്നത് മിഡ്‍കാപ് ഓഹരികളിലാണ്. അതുകൊണ്ടാണ് അപകടസാധ്യത കൂടുന്നതും.
5000 കോടിക്കും താഴെ വിപണിമൂല്യമുള്ള ഓഹരികളാണ് സ്മോൾകാപ് സൂചികകൾ. ചെറിയ കമ്പനികളാണെങ്കിലും വളർച്ചാസാധ്യത ഇത്തരം ഓഹരികളിൽ കൂടുതലാണ്. ചെറിയ സമയംകൊണ്ട് എത്രമാത്രം വളർച്ച ഈ കമ്പനികൾക്ക് കൈവരിക്കാൻ കഴിയുമെന്നതിനാൽ നിക്ഷേപത്തിലെ മാറ്റത്തിനായി കുറച്ചധികം കാത്തിരിക്കേണ്ടതായി വരും. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് വിപണിയിൽ നിക്ഷേപകരെ കോടീശ്വരന്മാരാക്കുന്ന ഓഹരികളും ധാരാളമുണ്ട്.
∙ വമ്പന്മാര്‍ 6 എണ്ണം
ഇന്ത്യന്‍ വിപണിയിലെ ലാര്‍ജ്‍കാപ് ഓഹരികളില്‍ ഐടി മേഖലയിൽനിന്ന് 6 കമ്പനികളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതൽ വിപണി മൂല്യവുമായി ടാറ്റ കൺസൽട്ടൻസി സർവീസസ് (ടിസിഎസ്) ആണ് ഒന്നാം സ്ഥാനത്ത്. ഇൻഫോസിസ് രണ്ടാം സ്ഥാനത്തും എച്ച്സിഎല്‍ മൂന്നാം സ്ഥാനത്തും തുടരുമ്പോൾ നാലാമതായി വിപ്രോയും അഞ്ചും ആറും സ്ഥാനങ്ങളിൽ എൽടിഐ മൈന്‍ഡ്ട്രീയും ടെക് മഹീന്ദ്രയുമാണ്.
ഈ ആറു ലാർജ്‍കാപ് ഓഹരികളിൽ ടാറ്റ കൺസൽട്ടൻസി സർവീസസിന്റെ ഓഹരി 2023 സെപ്റ്റംബർ 14ന് 3560.05 രൂപയില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ കമ്പനിയുടെ വിപണിമൂല്യം 1,302,640 കോടി രൂപയാണ്. നിലവിൽ ബുള്ളിഷായി തുടരുന്ന ഓഹരി കഴിഞ്ഞ ഒരു വർഷത്തിൽ നിക്ഷേപകർക്ക് നൽകിയത് 14.09% റിട്ടേണാണ്. 5 വർഷത്തിൽ നിക്ഷേപകരുടെ ലാഭത്തിലുണ്ടായ വർധനവ് 72.37 ശതമാനവുമാണ്.
കഴിഞ്ഞ സാമ്പത്തികവർഷം രണ്ടാംപാദഫലത്തിനു പിന്നാലെ ഇടിവുനേരിട്ട ഇൻഫോസിസ് ഓഹരികൾ നിലവിൽ വിപണിയിൽ ബുള്ളിഷ് ട്രെൻഡിലാണ്. 52 ആഴ്ചയിലെ ഏറ്റവു താഴ്ന്ന നിരക്കായ 1185.3 രൂപയിൽനിന്ന് 1672.6 രൂപ വരെയെത്തിയ ഓഹരി സെപ്റ്റംബർ 14ന് വ്യാപാരം അവസാനിപ്പിച്ചത് 1506.95 രൂപയിലാണ്. 6,25,438 കോടി രൂപയുടെ വിപണിമൂല്യമുള്ള കമ്പനി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ നിക്ഷേപകരുടെ ലാഭം 105.39 മടങ്ങ് വർധിപ്പിച്ചു. കമ്പനിയുടെ ഒരു മാസത്തെ റിട്ടേൺ 8.14 ശതമാനമാണ്.
∙ തിരിച്ചു കയറി വിപ്രോ ഓഹരികൾ
2021 ഒക്ടോബർ 21ന് 739 രൂപ വരെയെത്തിയ വിപ്രോ ഓഹരികൾ രണ്ടു വർഷത്തിനു ശേഷമാണ് വിപണിയിൽ സജീവമാകുന്നത്. നിക്ഷേപക ശ്രദ്ധ പിടിച്ചുപറ്റിയതിനു ശേഷം 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 352 രൂപയിൽനിന്ന് വിപണിയിലേക്കൊരു മടങ്ങിവരവിനു സാക്ഷ്യം വഹിക്കുകയാണ് ഐടിയിലെ ഈ 'വലിയ' കുഞ്ഞൻ ഓഹരി.
വിപണിയിൽ എച്ച്സിഎൽ ടെക്നോളജീസ് 1303.65 രൂപയിലാണ് സെപ്റ്റംബർ 15ന് വ്യാപാരം നടക്കുന്നത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവിൽ ഓഹരി. 3,53,671 വിപണിമൂല്യമുള്ള കമ്പനി കഴിഞ്ഞ ഒരു മാസത്തിൽ 11.36 ശതമാനവും ഒരു വർഷത്തിൽ 41.75 ശതമാനവും മുന്നേറി. 5 വർഷത്തിൽ നിക്ഷേപകർക്കുള്ള ലാഭം 143.58 ശതമാനമാണ്.
എൽടിഐ മൈന്‍ഡ്ട്രീയാണ് ലാർജ്‍കാപ് ഓഹരികളിൽ ഏറ്റവും മൂല്യമുള്ള ഓഹരി. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കില്‍ 5538.8 രൂപയിലാണ് സെപ്റ്റംബർ 15ന് വ്യപാരം നടക്കുന്നത്. ലാർജ്‍കാപിലെ ആറാമത്തെ ഓഹരിയാണ് ടെക‍്മഹീന്ദ്ര. 1280.4 രൂപയില്‍ നിലവിൽ വ്യപാരം നടക്കുന്ന സ്റ്റോക്കും 52 ആഴ്ചയിലെ ഉയർന്ന നിരക്കിലാണ്. കഴിഞ്ഞ വര്‍ഷം 18.1 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരി ഈ വർഷം ഇതുവരെ 25.84 ശതമാനം വരെ മുന്നേറിക്കഴിഞ്ഞു. നിലവില്‍ ഈ ലാർജ്‍കാപ് ഓഹരികളിൽ ഇന്‍ഫോസിസ്, എച്ച്സിഎൽ ഓഹരികളില്‍ മാത്രമാണ് നിക്ഷേപ സാധ്യതയുള്ളത്.
∙ മിഡ്‍കാപ് ഐടി ഓഹരികളിൽ നിക്ഷേപിക്കാം
മിഡ്‍കാപിലെ പ്രമുഖ ഐടി കമ്പനികളാണ് എൽ&ടി ടെക്നോളജീസ്, എംഫാസിസ്, ടാറ്റ എലക്സി, കെപിറ്റ് ടെക്നോളജീസ് തുടങ്ങിയവ. നിലവിലെ വിപണി സാഹചര്യത്തിൽ പേർസിസ്റ്റന്റ് സിംസ്റ്റംസ്, ഒറാക്കിൾ ഫിനാന്‍ഷ്യൽ സർവീസസ് സോഫ്റ്റ്‍വെയർ, പിബി ഫിൻടെക്, കൊഫോർജ് എന്നീ ഓഹരികളിൽ നിക്ഷേപസാധ്യത വിദഗ‍്ധർ നിർദേശിക്കുന്നു.
സെപ്റ്റംബർ 15ന് വിപണിയിൽ 7337.9 രൂപയില്‍ വ്യപാരം നടക്കുന്ന ടാറ്റ എലക്സി ഓഹരികളാണ് മിഡ്‍കാപിലെ ഏറ്റവും മൂല്യമുള്ള ഓഹരി. 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 9072 രൂപയിലേക്കെത്താനുള്ള പ്രയാണത്തിലാണ് ഈ സ്റ്റോക്കുകൾ. 45,673 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. മിഡ്‍കാപിലെ മൂല്യംകുറഞ്ഞ ഓഹരി പിബി ഫിൻടെക്കാണ്. സെപ്റ്റംബർ 15ന് വിപണിയിൽ 783.7 രൂപയിൽ വ്യാപാരം നടക്കുന്ന ഓഹരി നിലവിൽ വിപണിയിൽ ബുള്ളിഷായി തുടരുകയാണ്.
∙ ഡിവിഡന്റ് വേണോ? ഇതാ ഇവരെ അറിഞ്ഞോളൂ
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഡിവിഡന്റ് നൽകുന്ന ഓഹരികൾ എന്നും പ്രിയപ്പെട്ടതാണ്. കൈവശമുള്ള ഓഹരിക്കനുസൃതമായി ഒരു കമ്പനിയുടെ ലാഭവിഹിതം നൽകുന്നതിനെയാണ് ഡിവിഡന്റ് എന്നു പറയുന്നത്. കഴിഞ്ഞ വർഷത്തെ കണക്കെടുത്താൽ അക്കല്യ സൊല്യൂഷൻസ് ഇന്ത്യ കമ്പനിയാണ് 7.04 ശതമാനവുമായി ഡിവിഡന്റ് യീൽഡിൽ (ഡിവിഡന്റ്/ഓഹരിവില) മുന്നിലുള്ളത്. 6.89% ഡിവിഡന്റ് യീൽഡുമായി ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് രണ്ടാം സ്ഥാനത്തുണ്ട്. ടെക് മഹീന്ദ്രയുടേത് 4.54 ശതമാനവും എച്ച്സിഎൽ ടെക്നോളജീസ് 4.42 ശതമാനവും ആൾസെക് ടെക്നോളജീസിന്റേത് 4.11 ശതമാനവുമാണ്.
∙ ഐടിയിലുമുണ്ട് കുഞ്ഞൻസ്റ്റോക്കുകൾ
ഓഹരിവിപണിയിലുള്ള ആയിരക്കണക്കിന് കമ്പനികളിൽ ഐടി സ്റ്റോക്കുകളിൽ മാത്രം നിക്ഷേപിക്കുന്നവരും ധാരാളമുണ്ട്. കയ്യിൽ പണമില്ലെങ്കിൽ എന്തുചെയ്യുമെന്ന് കരുതി മാറി നിൽക്കേണ്ട. 10 രൂപയ്ക്ക് താഴെയുള്ള അനവധി സ്റ്റോക്കുകൾ വിപണിയിലുണ്ട്. വിർഗോ ഗ്ലോബൽ, ട്രാൻവെ ടെക്നോളജീസ്, കശ്യപ് ടെലി–മെഡിസിൻസ്, ഇന്റെഗ്രാ ടെലികമ്യൂണിക്കേഷൻസ്, ബോധ്ട്രീ കൺസൽട്ടിങ്, എസിഐ ഇന്‍ഫോകോം, ടെലിസിസ് ഇൻഫോ–ഇൻഫ്രാ, യുഎസ്‍ജി ടെക് സൊല്യൂഷൻസ്, എൽസിസി ഇൻഫോടെക്, ക്വാഡ്പ്രോ, അവാൻസ് ടെക്നോളജീസ്, ക്രെയിൻസ് സോഫ്റ്റ്‍വെയർ, ഡ്യൂകോൺ മുതലായ ഓഹരികളുടെ വില പത്തു രൂപയിൽ താഴെ മാത്രമാണ്.
∙ നിക്ഷേപകരുടെ ലാഭം ഇരട്ടിയിലധികം
കഴിഞ്ഞ ഒരു വർഷത്തില്‍ നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്തൊക്കെ ചെയ്യാമായിരുന്നു, അല്ലേ. ഐടി മേഖലയിലെ ഈ ഓഹരികളിൽ കഴിഞ്ഞ വർഷം 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ നിങ്ങളുടെ സമ്പാദ്യം 2 ലക്ഷം ആണ്. ഇതിൽ റെക്കോർഡ് നേട്ടം നെറ്റ്‍വർക്ക് പീപ്പിൾ സർവീസസ് ടെക്നോളജീസിന്റേതാണ്. ലാഭം 100 അല്ല, ഏകദേശം 1000 ഇരട്ടി. 939.68 ശതമാനം ലാഭം. 1000 രൂപയുടെ നിക്ഷേപം 1 ലക്ഷം രൂപയിലെത്തിയ അദ്ഭുതം, അതും ഒറ്റ വർഷത്തിൽ.
അവാന്‍സെ ടെക്നോളജീസ് 514.29 ശതമാനം മുന്നേറിയപ്പോൾ കാഡ്‍സിസ് ഓഹരിയിലെ നേട്ടം 490.49 ശതമാനവും മഗെല്ലാനിക് ക്ലൗഡ് ഓഹരിയിലെ വളർച്ച 421.58 ശതമാനവുമാണ്. ആക്സലറേറ്റ് ബിഎസ് ഇന്ത്യ, വെർട്ടെക്സ് പ്ലസ് ടെക്നോളജീസ്, ജിവിപി ഇൻഫോടെക്, ഡാൻലോ ടെക്നോളജീസ് ഇന്ത്യ, സിഗ്മ സോൾവ്, വീഫിൻ സൊല്യൂഷൻസ്, വൺ പോയിന്റ് വൺ സൊല്യൂഷൻസ് എന്നിങ്ങനെ നിരവധി കമ്പനികൾ നിക്ഷേപകരുടെ ലാഭം പതിന്മടങ്ങാക്കിയ ഓഹരികളാണ്.
വിദേശ നിക്ഷേപം രാജ്യത്തെ വിപണിയിലേക്കെത്തുന്നതിൽ നിർണായക പങ്കാണ് ഐടി കമ്പനികളിലുള്ളത്. സ്റ്റാർട്ടപ്പുകളെടുത്താൽ ലോകത്തിലെതന്നെ ഏറ്റവും നല്ല സ്റ്റാർട്ടപ് ഹബുകളിലൊന്നായി ഇന്ത്യ വളരെ ചുരുങ്ങിയ കാലംകൊണ്ട് മാറിക്കഴിഞ്ഞു. 2022ലെ കണക്കെടുത്താൽ 1300 പുതിയ കമ്പനികളാണ് ഐടി മേഖലയിലേക്കെത്തിയത്. 23 കമ്പനികൾ യൂണികോണായി (100 കോടി ഡോളറിലധികം മൂല്യമുള്ള കമ്പനികൾ) മാറിയതും ഐടി മേഖലയെ സജീവമാക്കി നിർത്തുന്നുണ്ട്.
വരും വർഷങ്ങളിൽ രാജ്യം മുഴുവനായി ഡിജിറ്റൽ ഇന്ത്യ സ്വപ്നം യാഥാർഥ്യമാക്കുമ്പോൾ ഇന്ത്യന്‍ വിപണിയിലും ചലനമുണ്ടാകും എന്നതിൽ സംശയിക്കേണ്ട. ഇത് നിക്ഷേപകർക്കു വലിയ സാധ്യതയാണ് വിപണിയിൽ തുറന്നു തരുന്നത്.
English Summary: India's Best IT Sector Stocks and How We can Invest in them?