മീൻ മണക്കുന്നോ? മാറ്റാൻ വഴിയുണ്ട്
പണ്ടൊക്കെ നാട്ടിൻപുറത്തു സൈക്കിളിലാണ് മീൻ എത്തിച്ചിരുന്നത്. കറുകച്ചാലിലെ വീട്ടിലേക്കു വരാൻ ഒരിറക്കവും അതുകഴിഞ്ഞ് ചെറിയൊരു കയറ്റവുമുണ്ട്. ഇറക്കത്തിൽ വരുമ്പോൾ മീൻകാരൻ ‘മീനേ, കൂയ്’ എന്നു കൂവും. അന്ന് ‘ഇന്നാരൻ’ എന്നായിരുന്നു വീട്ടിലെ പൂച്ചയുടെ പേര്. മീൻകാരന്റെ കൂവൽ കേട്ടാൽ ഇന്നാരനു പിന്നൊരു സമാധാനവും ഇല്ല, അച്ഛന്റെ ചുറ്റിനും കരഞ്ഞുകൊണ്ട് കറങ്ങും. മീൻ മണത്തുനോക്കിയാൽ ഫ്രഷ് ആണോയെന്ന് അച്ഛനും ഇന്നാരനും അറിയാം.

പണ്ടൊക്കെ നാട്ടിൻപുറത്തു സൈക്കിളിലാണ് മീൻ എത്തിച്ചിരുന്നത്. കറുകച്ചാലിലെ വീട്ടിലേക്കു വരാൻ ഒരിറക്കവും അതുകഴിഞ്ഞ് ചെറിയൊരു കയറ്റവുമുണ്ട്. ഇറക്കത്തിൽ വരുമ്പോൾ മീൻകാരൻ ‘മീനേ, കൂയ്’ എന്നു കൂവും. അന്ന് ‘ഇന്നാരൻ’ എന്നായിരുന്നു വീട്ടിലെ പൂച്ചയുടെ പേര്. മീൻകാരന്റെ കൂവൽ കേട്ടാൽ ഇന്നാരനു പിന്നൊരു സമാധാനവും ഇല്ല, അച്ഛന്റെ ചുറ്റിനും കരഞ്ഞുകൊണ്ട് കറങ്ങും. മീൻ മണത്തുനോക്കിയാൽ ഫ്രഷ് ആണോയെന്ന് അച്ഛനും ഇന്നാരനും അറിയാം. ഫ്രഷ് അല്ലാത്ത മീൻ ഇന്നാരൻ കഴിക്കില്ല. നല്ല പച്ചമീനിന് അധികം മണം ഉണ്ടാകില്ല. എന്നാൽ, ഫ്രിജിൽ വച്ചില്ലെങ്കിൽ സമയം പോകവേ മീനിന്റെ മണം (fishy smell) കൂടി വരും. എന്താകും ഇതിന്റെ കാരണം?
മീനുകളുടെ സെല്ലുകളിൽ TMAO (ട്രൈമെത്തിലാമൈൻ N-ഓക്സൈഡ്) എന്ന രാസവസ്തു ധാരാളമുണ്ട്. ഇതിനു പ്രത്യേക മണമൊന്നുമില്ല. പക്ഷേ, മീൻ ചത്തു കഴിയുമ്പോൾ ബാക്ടീരിയ ഇതിനെ വിഘടിപ്പിച്ച് ട്രൈമീഥൈൽ അമിൻ (TMA) എന്ന മറ്റൊരു രാസവസ്തുവാക്കും. ഇതിനു രൂക്ഷഗന്ധമാണ്. മീൻ പിടിച്ചിട്ട് എത്രത്തോളം സമയം കഴിയുന്നോ അത്രത്തോളം ഗന്ധം കൂടും. ‘ഈ മീനിന് എന്തൊരു മണം ആണ്, ഇതു കഴിക്കാൻ തോന്നുന്നേ ഇല്ല’ എന്നു കുട്ടികൾ പറയുമ്പോൾ പച്ചമീനിന്റെ നാറ്റം കുറയ്ക്കാൻ പറ്റുമോ എന്നു തോന്നിയിട്ടില്ലേ?
∙ മീനിന്റെ ദുർഗന്ധം കുറയ്ക്കാം
മീനിൽ ദുർഗന്ധമുണ്ടാക്കുന്ന ട്രൈമീഥൈൽ അമിൻ ഒരു ക്ഷാരം (ബേസ്) ആണ്. സ്കൂളിൽ പഠിച്ചിട്ടുണ്ടാവുമല്ലോ ആസിഡും ബേസും തമ്മിൽ പ്രവർത്തിച്ച് ലവണം (salt) ഉണ്ടാകുമെന്ന്. നാരങ്ങ, വിനാഗിരി എന്നിവയിലൊക്കെ ആസിഡുണ്ട് (നാരങ്ങയിൽ സിട്രിക് ആസിഡും വിനാഗിരിയിൽ അസറ്റിക് ആസിഡും). ഇവയിലെ ആസിഡ് ദുർഗന്ധമുണ്ടാക്കുന്ന ക്ഷാരവുമായി പ്രവർത്തിച്ച് മണമില്ലാതെയാകുന്നു.
മീനിന്റെ പുറത്ത് നാരങ്ങ പിഴിഞ്ഞ് ഒഴിച്ചശേഷം നല്ലപോലെ പച്ചവെള്ളത്തിൽ കഴുകുക (ചൂടുവെള്ളം ഉപയോഗിക്കരുത്). കഴുകിയ ശേഷം നാരങ്ങാനീർ പിഴിഞ്ഞ് കുറച്ചുസമയം വച്ചേക്കുക. നാരങ്ങ ഇല്ലെങ്കിൽ വാളൻപുളിയായാലും മതി. കറി വയ്ക്കുന്നതിനു മുൻപും ഫ്രിജിലോ ഫ്രീസറിലോ വയ്ക്കുന്നതിനു മുൻപും ഇങ്ങനെ ചെയ്താൽ മീനിന്റെ നാറ്റം കുറയ്ക്കാം. നല്ല കുടംപുളി ഇട്ടുവച്ച മീൻകറിക്കു മീൻനാറ്റം ഇല്ലാത്തതും ഇതിനാലാണ്.
കുടംപുളിയിൽ ഹൈഡ്രോക്സി സിട്രിക് ആസിഡ്, അസ്കോർബിക് ആസിഡ്, ടാർടാറിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ് എന്നിവയുണ്ട്. ഈ ആസിഡുകൾ ട്രൈമീഥൈൽ അമിനുമായി രാസപ്രവർത്തനം നടത്തി നാറ്റം ഇല്ലാതാക്കും. മീൻ വെട്ടിയിട്ടു കയ്യിലെ മീൻ മണം മാറ്റാനും നാരങ്ങാനീരിൽ കൈ കഴുകിയാൽ മതി.
∙ ചെറുതാകുന്ന മീനുകൾ
മീനുകളെപ്പറ്റി പറഞ്ഞപ്പോൾ, കഴിഞ്ഞയാഴ്ച പ്രശസ്തമായ ‘സയൻസ്’ എന്ന ജേണലിൽ വന്ന ഒരു പഠനം പറയാതെ പോകാൻ വയ്യ. സ്കോട്‌ലൻഡിലെ സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ബയളോജിക്കൽ ഡൈവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ വലിയ മീനുകളെ കൂടുതലായി ബാധിക്കുന്ന ചില കാര്യങ്ങൾ കണ്ടെത്തിയിരുന്നു. മീൻപിടിത്തം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഇതിൽപെടും.
ചിലയിനം കടൽ മീനുകളുടെ വലുപ്പം കാലം ചെല്ലുന്തോറും പതിയെപ്പതിയെ കുറയുന്നതായും വിശദമായ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദുർഘടസാഹചര്യങ്ങളെ അതിജീവിക്കാനാണ് ഈ മാറ്റം.
English Summary: How to Get Rid of the Fishy Smell