ചർച്ച പോലുമില്ല, ഗൗഡ കുടുംബത്തോടെ ബിജെപിക്കൊപ്പം പോയി; ബാധ്യത കേരള ജനതാദളിന്; ഇനി മന്ത്രി മാറുമോ?
കേരളത്തിലെ ജനതാദൾ (എസ്) ഒരിക്കൽക്കൂടി വെട്ടിലായി. ഒരു ദേശീയ പാർട്ടി എന്ന് സങ്കൽപ്പിക്കപ്പെടുന്ന ജനതാദൾ (എസ്)ന്റെ ദേശീയ നേതൃത്വം ബിജെപിക്കൊപ്പം ചേരാൻ ഒരിക്കൽക്കൂടി തീരുമാനിച്ചതോടെ, ‘കടിച്ചതുമില്ല പിടിച്ചതുമില്ല’ എന്ന അവസ്ഥയിലാണ് കേരളത്തിലെ ജനതാദൾ (എസ്) നേതൃത്വവും പ്രവർത്തകരും. എന്നാൽ, ദേശീയ പ്ലീനത്തിനും ദേശീയ സമിതിയുടെ തീരുമാനത്തിനും വിരുദ്ധമായി, കർണാടകത്തിലെ മാത്രം നേതാക്കൾ സ്വീകരിച്ച നിലപാട് തങ്ങൾ അംഗീകരിക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് വ്യക്തമാക്കി. തങ്ങൾ എന്നും ഇടതുമുന്നണിയിലാണ്. അതിന് മാറ്റമുണ്ടാവില്ലെന്നും സാബു പറയുന്നു.
കേരളത്തിലെ ജനതാദൾ (എസ്) ഒരിക്കൽക്കൂടി വെട്ടിലായി. ഒരു ദേശീയ പാർട്ടി എന്ന് സങ്കൽപ്പിക്കപ്പെടുന്ന ജനതാദൾ (എസ്)ന്റെ ദേശീയ നേതൃത്വം ബിജെപിക്കൊപ്പം ചേരാൻ ഒരിക്കൽക്കൂടി തീരുമാനിച്ചതോടെ, ‘കടിച്ചതുമില്ല പിടിച്ചതുമില്ല’ എന്ന അവസ്ഥയിലാണ് കേരളത്തിലെ ജനതാദൾ (എസ്) നേതൃത്വവും പ്രവർത്തകരും. എന്നാൽ, ദേശീയ പ്ലീനത്തിനും ദേശീയ സമിതിയുടെ തീരുമാനത്തിനും വിരുദ്ധമായി, കർണാടകത്തിലെ മാത്രം നേതാക്കൾ സ്വീകരിച്ച നിലപാട് തങ്ങൾ അംഗീകരിക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് വ്യക്തമാക്കി. തങ്ങൾ എന്നും ഇടതുമുന്നണിയിലാണ്. അതിന് മാറ്റമുണ്ടാവില്ലെന്നും സാബു പറയുന്നു.
കേരളത്തിലെ ജനതാദൾ (എസ്) ഒരിക്കൽക്കൂടി വെട്ടിലായി. ഒരു ദേശീയ പാർട്ടി എന്ന് സങ്കൽപ്പിക്കപ്പെടുന്ന ജനതാദൾ (എസ്)ന്റെ ദേശീയ നേതൃത്വം ബിജെപിക്കൊപ്പം ചേരാൻ ഒരിക്കൽക്കൂടി തീരുമാനിച്ചതോടെ, ‘കടിച്ചതുമില്ല പിടിച്ചതുമില്ല’ എന്ന അവസ്ഥയിലാണ് കേരളത്തിലെ ജനതാദൾ (എസ്) നേതൃത്വവും പ്രവർത്തകരും. എന്നാൽ, ദേശീയ പ്ലീനത്തിനും ദേശീയ സമിതിയുടെ തീരുമാനത്തിനും വിരുദ്ധമായി, കർണാടകത്തിലെ മാത്രം നേതാക്കൾ സ്വീകരിച്ച നിലപാട് തങ്ങൾ അംഗീകരിക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് വ്യക്തമാക്കി. തങ്ങൾ എന്നും ഇടതുമുന്നണിയിലാണ്. അതിന് മാറ്റമുണ്ടാവില്ലെന്നും സാബു പറയുന്നു.
കേരളത്തിലെ ജനതാദൾ (എസ്) ഒരിക്കൽക്കൂടി വെട്ടിലായി. ഒരു ദേശീയ പാർട്ടി എന്ന് സങ്കൽപ്പിക്കപ്പെടുന്ന ജനതാദൾ (എസ്)ന്റെ ദേശീയ നേതൃത്വം ബിജെപിക്കൊപ്പം ചേരാൻ ഒരിക്കൽക്കൂടി തീരുമാനിച്ചതോടെ, ‘കടിച്ചതുമില്ല പിടിച്ചതുമില്ല’ എന്ന അവസ്ഥയിലാണ് കേരളത്തിലെ ജനതാദൾ (എസ്) നേതൃത്വവും പ്രവർത്തകരും. എന്നാൽ, ദേശീയ പ്ലീനത്തിനും ദേശീയ സമിതിയുടെ തീരുമാനത്തിനും വിരുദ്ധമായി, കർണാടകത്തിലെ മാത്രം നേതാക്കൾ സ്വീകരിച്ച നിലപാട് തങ്ങൾ അംഗീകരിക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് വ്യക്തമാക്കി. തങ്ങൾ എന്നും ഇടതുമുന്നണിയിലാണ്. അതിന് മാറ്റമുണ്ടാവില്ലെന്നും സാബു പറയുന്നു.
∙ ‘ഉള്‍ക്കൊള്ളാനാവുന്നതല്ല ഈ തീരുമാനം’
നാല് പതിറ്റാണ്ടിലേറെയായി ഇടതുപക്ഷത്തു മാത്രം നിന്നു പാരമ്പര്യമുള്ള കേരളത്തിലെ ഇപ്പോഴത്തെ ജനതാദളിന് ഉൾക്കൊള്ളാവുന്നതല്ല പാർട്ടി അധ്യക്ഷനായ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെയും കർണാടക നേതാക്കളുടെയും തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയെയും കണ്ട് ജെഡി (എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി പാർട്ടിയെ എൻഡിഎയുടെ ഭാഗമാക്കി പ്രഖ്യാപിച്ചപ്പോൾ ഞെട്ടിയത് കേരളത്തിലെ ജനതാദൾ (എസ്) പ്രവർത്തകരാണ്.
കർണാടകത്തിലെ തീരുമാനം വന്നയുടൻ തന്നെ ദേശീയനേതൃത്വത്തെ തള്ളിപ്പറയേണ്ട അവസ്ഥയിലായി സംസ്ഥാന നേതൃത്വം. ആരോടും ആലോചിക്കാതെയാണ് കർണാടക നേതൃത്വത്തിന്റെ തീരുമാനമെന്നതാണ് കേരളഘടകത്തെ ഞെട്ടിച്ചത്. ഇടതുമുന്നണി വിടുന്ന പ്രശ്നമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ മാത്യു ടി.തോമസ് നിലപാട് വ്യക്തമാക്കി. എന്നാൽ ജനതാദൾ (എസ്) എന്ന പേര് നഷ്ടമാവുന്ന കേരള ജനതാദൾ പുതിയ പാർട്ടിയായി മാറാനോ മറ്റൊരു ദേശീയ നേത്യത്വത്തെ കണ്ടെത്താനോ നിർബന്ധിതരാവും. ഒക്ടോബർ ഏഴിന് ചേരുന്ന സംസ്ഥാന സമിതിയാവും കേരള ദളിന്റെ ഭാവി നിശ്ചയിക്കുക.
∙ ദൾ എന്നും പോരാട്ടവഴിയിൽ
ജീവൻമരണ പോരാട്ടമാണ് ദൾ നേതൃത്വങ്ങളുടേത്. കർണാടകത്തിൽ ജീവൻ നിലനിർത്താൻ ബിജെപിക്കൊപ്പം കൂടണം എന്ന നിലപാടാണ് ഗൗഡയും മകനും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയും സ്വീകരിച്ചതെങ്കിൽ, ബിജെപിയെ തള്ളാതെ കേരളത്തിൽ നിലനിൽപ്പില്ലെന്നതാണ് കേരള ജനതാദളിന്റെ അവസ്ഥ. ദേശീയ പാർട്ടിയെന്ന ഓമനപ്പേരുണ്ടെങ്കിലും കേരളത്തിലും കർണാടകത്തിലും മാത്രമായി ചുരുങ്ങിയതിനാൽ ഇരു സംസ്ഥാന നേതൃങ്ങൾക്കും തീരുമാനവും എളുപ്പമായി. മറ്റൊരു ദേശീയ പ്രസ്ഥാനവുമായി സഹകരിക്കാൻ സാഹചര്യം ഉണ്ടായില്ലെങ്കിൽ സംസ്ഥാന പാർട്ടിയായി മാറാൻ കേരള ദൾ ശ്രമിക്കുമോ എന്നു കണ്ടറിയണം. മുൻപ് ജനതാദൾ വിട്ടുപോയ വീരേന്ദ്ര കുമാർ പക്ഷക്കാരായ ലോക്താന്ത്രിക്ക് ജനതാദൾ (എൽജെഡി) ലാലു പ്രസാദ് യാദവിന്റെ ആർജെഡിക്ക് ഒപ്പം ചേരാൻ നിൽക്കുന്നതിനാൽ കേരള ദൾ (എസ്) അവർക്കൊപ്പം പോകാൻ ഇടയില്ല. എജെഡി സംസ്ഥാന അധ്യക്ഷൻ ശ്രേയാംസ് കുമാറിന് ലാലുവിനൊപ്പം ചേരാൻ മനസുണ്ടെങ്കിലും അവരുടെ ഏക എംഎൽഎ കെ.പി.മോഹനൻ ഇനിയും മനസു തുറന്നിട്ടില്ലെന്നാണ് സൂചന.
ഇപ്പോൾ ബിജെപി ബന്ധം ഉപേക്ഷിച്ച് പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ നിതീഷ് കുമാറിന്റെ ജനതാദൾ (യു) വിന് ഒപ്പം കേരള ദൾ ചേരണമെങ്കിൽ സംസ്ഥാന ഘടകത്തിൽ ഏറെ ചർച്ച വേണ്ടി വരും. എന്നാൽ സിപിഎം ഉൾപ്പെടെ ഇടതു മുന്നണി കക്ഷികൾ ഇന്ത്യ മുന്നണിയുടെ ഭാഗമായതിനാൽ ജനതാദൾ (യു) വിന് ഒപ്പം ചേരാൻ കേരള ദളിന് ഏറെ പ്രയാസമുണ്ടാവില്ലെന്ന് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വാദം.എന്നാൽ നിതീഷിന്റെ മുൻ നിലപാടുകൾ ഉൾക്കൊള്ളാൻ കേരളത്തിലെ പലർക്കും മടിയുണ്ടെന്നും സൂചനയുണ്ട്.
∙ കർണാടക ദളിനെ ബിജെപിയോട് അടുപ്പിച്ചത് കനത്ത തോൽവി
കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പാണ് കർണാടകത്തിൽ ജനതാദളിനെ പുനർചിന്തനത്തിലേക്ക് നയിച്ചത്. ബിജെപിയോടും കോൺഗ്രസിനോടും തുല്യ അകലം വേണമെന്നായിരുന്നു ജെഡി(എസ്)ന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർപ്പൻ വിജയം നേടിയതോടെ, ഒറ്റയ്ക്ക് മത്സരിച്ച് നിലംപരിശായ ജനതദൾ, പിടിച്ചു നിൽക്കാൻ മറ്റു മാർഗമില്ലാതെ ബിജെപിക്കൊപ്പം ചേരാൻ തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ ബിജെപിയാകട്ടെ എങ്ങനെ കരകയറാം എന്നു നോക്കി തന്നെയാണ് ദളിനെ ചൂണ്ടയിട്ടതും. നിയമസഭയിലേക്ക് സീറ്റുകൾ നഷ്ടമായെങ്കിലും വോട്ടു ശതമാനം കുറയാത്ത ബിജെപിക്ക്, ദളിനെ കൂടെ കൂട്ടിയാൽ ലോക്സഭയിലേക്ക് കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാം എന്നാണ് കണക്കുകൂട്ടൽ. കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി ആയതോടെ ബിജെപിയുടെ സഹായ പ്രതീക്ഷയും ദളിനുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡി(എസ്)ഉം മുന്നണിയായി മത്സരിച്ചിട്ടിട്ടും 28ൽ 25 സീറ്റും ബിജെപി നേടി. ഏഴ് സീറ്റിൽ മത്സരിച്ച് ഒരു സീറ്റിലൊതുങ്ങിയ ജനതാദളിന്, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റ് വിട്ടു നൽകാമെന്ന വാഗ്ദാനമാണ് ബിജെപി നൽകിയിട്ടുള്ളത്. 28 സീറ്റുള്ള കർണാടകത്തിൽ നിലവിൽ ബിജെപിയുടെ കയ്യിലുള്ള 26ൽ മൂന്നു സീറ്റെങ്കിലും വിട്ടു നൽകിയാവും ബിജെപി സഖ്യം യാഥാർഥ്യമാക്കുക. 2018ൽ ജെഡി(എസ്)ഉം കോൺഗ്രസും ഒന്നിച്ച് അധികാരത്തിലിരുന്നപ്പോഴാണ് ബിജെപി 28ൽ 25 സീറ്റ് നേടിയത്. ജെഡി(എസ്) അധ്യക്ഷനായ ദേവെഗൗഡ പോലും തുംകുരിൽ തോറ്റു. എങ്കിലും ഇപ്പോഴും 13% വോട്ടിന്റെ പിൻബലമുള്ള ദളിനെ ബിജെപി ഒപ്പം കൂട്ടുന്നത് കോൺഗ്രസിന്റെ നിയമസഭാ വിജയം മറികടക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്.
∙ കേരള ദളിന് എന്നും ദേശീയ നേതൃത്വം ബാധ്യത
ജെഡി(എസ്) ദേശീയ നേതൃത്വം കേരളത്തിലെ ജനതാദളിനെ വെള്ളത്തിലാക്കുന്നത് ഇത് ആദ്യമല്ല. മുൻപും ബിജെപിക്കൊപ്പം കർണാടകത്തിൽ ജെഡി(എസ്) അധികാരം പങ്കിട്ട കാലത്ത് കേരളത്തിലെ ജനതാദൾ ഇതേ പ്രതിസന്ധി നേരിട്ടതാണ്. അന്നും കേരളത്തിൽ പ്രത്യേക വിഭാഗമായി നിന്ന ദൾ, പിന്നീട് കർണാടത്തിലെ ബിജെപി ബാന്ധവം അവസാനിപ്പിച്ച ശേഷം മാത്രമാണ് ദേശീയ നേതൃത്വത്തോട് സഹകരിച്ചത്. അക്കാലത്തും കേരളത്തിലെ ഇന്നത്തെ ജനതാദൾ പ്രവർത്തകർ നല്ല പങ്കും ഇടതു മുന്നണിയിൽ തന്നെ ആയിരുന്നു.
എന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന പാരമ്പര്യമാണ് കേരളത്തിലെ ജനതാദൾ പ്രവർത്തകരിൽ നല്ല പങ്കിനും. 1980 മുതൽ ഈ പ്രവർത്തകർ ഇടതു മുന്നണിക്കൊപ്പമാണ്. ഒരു വിഭാഗം പ്രവർത്തകർ അന്തരിച്ച മുൻ എംപി എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പിളർന്ന് ഡെമോക്രാറ്റിക് ജനതാദളും മറ്റുമായി പോയെങ്കിലും മുതിർന്ന ഒരു വിഭാഗം കാലങ്ങളായി ഇടതു മുന്നണിക്കൊപ്പം തന്നെയായിരുന്നു. വീരേന്ദ്രകുമാർ പക്ഷമാകട്ടെ, യുഡിഎഫിലും എൽഡിഎഫിലും മാറി മാറി പരീക്ഷണം നടത്തിയ ശേഷം ഇപ്പോൾ എവിടെ എന്നറിയാതെ കുഴയുകയാണ്.
∙ പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക്
ജനതാദൾ (എസ്) കേരള ഘടകം പ്രതിസന്ധിയിലാവുന്നത് ഇത് ആദ്യമല്ല. ഇപ്പോൾ ദേശീയ നേതൃത്വം ബിജെപിയോട് ചേർന്നതു പോലെ, ദേശീയതലത്തിൽ ജനതാ പ്രസ്‌ഥാനങ്ങളുടെ പുനരേകീകരണശ്രമം പോലും മുൻപ് കേരള പാർട്ടിയെ പ്രതിസന്ധിയിലാക്കിയുട്ടുണ്ട്. ജനതാ പാർട്ടിയും പിന്നീട് ജനതാദളും ആയപ്പോൾ പലതവണ പ്രതിസന്ധിയിലായ പ്രസ്ഥാനമാണ് കേരളത്തിലെ ജനതാദൾ. പല ഘട്ടങ്ങളിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികളിലായി നിലകൊണ്ട കേരളത്തിലെ ജനതാ പ്രസ്‌ഥാനങ്ങൾ, ഒരു കക്ഷിയായി മാറണമെന്ന മോഹമാണ് പത്തുവർഷം മുൻപ് കേരള ജനതാദളിനെ വെട്ടിലാക്കിയത്.
ജനതാദൾ (എസ്), ജനതാദൾ (യു), ആർജെഡി, സമാജ്‌വാദി തുടങ്ങിയ പാർട്ടികൾ ദേശീയ തലത്തിൽ ഒന്നിച്ച് ഒരു പാർട്ടിയാകാൻ ഒരുങ്ങിയപ്പോഴാണ് കേരളത്തിൽ ഇരുമുന്നണികളിലായി നിന്ന ജനതാദൾ ഗ്രൂപ്പുകൾ പ്രതിസന്ധിയിലായത്. ബിജെപിക്കു ബദൽ എന്ന പേരിൽ മുൻകാല സോഷ്യലിസ്‌റ്റുകൾ ഒന്നിച്ച് പുതിയ പാർട്ടി എന്ന നീക്കം കേരളത്തിലെ ദൾ ഗ്രൂപ്പുകളുടെ ‘പ്രാർഥന’ കൊണ്ടാവാം നടക്കാതെ പോയത്.
∙ ഒരുകാലത്ത് കരുത്തർ, ഇന്ന് ‘വല്യേട്ട’ന്റെ ഔദാര്യത്തിൽ?
നാല് പതിറ്റാണ്ടിലേറെയായി ഇടതു മുന്നണിക്കൊപ്പമാണ് ഇപ്പോൾ ജനതാദൾ (എസ്) എന്നറിയപ്പെടുന്ന വിഭാഗം. എന്നാൽ 2010ൽ ഈ പാർട്ടി പിളർന്ന് എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ജനത (ഡമോക്രാറ്റിക്) രൂപീകരിച്ചവർ യുഡിഎഫിലും സംസ്‌ഥാന മന്ത്രിസഭയിലും അംഗമായി. ദേശീയ തലത്തിലുള്ള ഒരു പ്രസ്‌ഥാനവുമായി ചേരണമെന്ന തീരുമാനത്തെ തുടർന്ന് നിതീഷ് കുമാറിന്റെ ജെഡി(യു)വിൽ ലയിച്ചെങ്കിലും കാര്യമായി നേട്ടമുണ്ടായില്ല. വൈകാതെ ജെഡി(യു) വിട്ടു, 2018ൽ വീണ്ടും എൽഎഡിഎഫിന്റെ ഭാഗമായി.
ദേശീയ നിലപാടുകളും സംസ്ഥാനത്തെ പല തവണത്തെ ഭിന്നിപ്പും ദളിനെ ദുർബലമാക്കിയത് ചരിത്രമാണ്. ലോക്സഭാംഗവും എംഎൽഎമാരുമുണ്ടായിരുന്ന പാർട്ടിക്ക് തമ്മിൽത്തല്ലുമൂലം ഇന്ന് മത്സരിക്കാൻ സീറ്റ് കിട്ടുന്നതു പോലും മുന്നണിയിലെ ‘വല്യേട്ടൻ’ പാർട്ടികളുടെ ഔദാര്യമായി മാറിയിട്ടുണ്ട്. ലോക്‌സഭാ സീറ്റ് സ്വപ്നം മാത്രമായി.
ദേവെഗൗഡ നേതൃത്വം നൽകുന്ന ജനതാദൾ (എസ്) മൂന്നു പതിറ്റാണ്ടായി ഇടതുപക്ഷത്തോടൊപ്പമാണു നിലകൊണ്ടിരുന്നത്. ദേശീയ തലത്തിൽ കോൺഗ്രസിനോട് എതിർപ്പില്ലാതിരുന്ന ജെഡി(എസ്) മതേതര പ്രതിച്‌ഛായയ്‌ക്കായി ഇടതുപക്ഷത്തോടു ചേർന്നു നിൽക്കുമെന്നാണ് കേരളത്തിലെ ദൾ പ്രവർത്തകർ എന്നും കരുതിയത്. ജെഡി(എസ്)നു രണ്ട് എംഎൽഎമാരാണ് കേരളത്തിലുള്ളത്. ഇതിൽ മാത്യു ടി.തോമസ് പാർട്ടി അധ്യക്ഷനും കെ.കൃഷ്ണൻ കുട്ടി വൈദ്യുതി മന്ത്രിയുമാണ്. ഇരുവരും മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നവരാണ്. രണ്ടര വർഷം വീതമെന്ന ഒത്തുതീർപ്പിന്റെ ഭാഗമായി മന്ത്രിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി നടക്കുന്നതിനിടയിലാണ് ദേശീയ നേതൃത്വത്തിന്റെ ഇടിത്തീ തീരുമാനം.
വീരേന്ദ്രകുമാർ പക്ഷം മുന്നണി വിട്ടുപോയിട്ടും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാലു സീറ്റിൽ ജയിച്ച് ജെഡി (എസ്) ശക്‌തി തെളിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സീറ്റു നേടി കൂടുതൽ കരുത്തർ തങ്ങളാണെന്ന കാര്യം മാത്യു ടി.തോമസിന്റെ നേതൃത്വത്തിലുള്ള ജെഡി (എസ്) പക്ഷം ഉറപ്പിച്ചു. കേരളത്തിലും കർണാടകത്തിലും സംസ്ഥാന പാർട്ടി മാത്രമായതിനാൽ കേരളത്തിലെ ജനതാദൾ (എസ്) എംഎൽഎമാരെ കൂറുമാറ്റ നിരോധന നിയമം ബാധിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ.
∙ ജനതാ പാർട്ടിയിൽ നിന്ന് ജനതാ ദളിലേക്ക്
ദേശീയ തലത്തിൽ അടിയന്തരാവസ്ഥയ്ക്ക് മുൻപ് സോഷ്യലിസ്റ്റ് പാർട്ടിയും സംഘടനാ കോൺഗ്രസുമെല്ലാമായി നിന്നവർ 1977ൽ ജനതാപാർട്ടിയായി മാറിയതോടെയാണ് കേരളത്തിൽ ഇന്നത്തെ ജനതാദൾ (എസ്)ന്റെ തുടക്കം. ജനതാ പാർട്ടിയിലെ ജനസംഘം വിഭാഗം 1980ൽ ബിജെപി ആയി മാറിയെങ്കിലും മറ്റുള്ളവർ പലരും ജനതയായി തുടർന്നു. 1977ൽ ഇടതുമുന്നണിയുമായി ചേർന്ന് നിയമസഭയിലേക്കും ലോക്സഭയിലേക്കും മൽസരിച്ചെങ്കിലും നിയമസഭയിലേക്ക് 6 സീറ്റിൽ മാത്രം വിജയിച്ചു. എന്നാൽ 1980ൽ ഇടതുബന്ധം ഉപേക്ഷിച്ച് ജനതാപാർട്ടി, കോൺഗ്രസ് (ഐ)യുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണിയുടെ ഭാഗമായി. അഞ്ചു സീറ്റിൽ ജയിച്ചെങ്കിലും വൈകാതെ മുന്നണി വിട്ടു. ബിജെപിയുടെ രൂപീകരണത്തോടെ ആർഎസ്എസുകാർ ജനതാപാർട്ടി വിട്ടു. അതോെട മറ്റുള്ളവർ ഇടതുമുന്നണിയിൽ ഉറച്ചു നിന്നു. 1988ൽ ജനതാ പാർട്ടി, ജനതാദൾ ആയി മാറിയപ്പോഴും കേരളത്തിലെ നേതൃത്വം ദേശീയ നേതൃത്വത്തിനൊപ്പം തന്നെ നിന്നു. പിന്നീടിങ്ങോട്ട് പലരും പാർട്ടി വിട്ടെങ്കിലും വലിയൊരു വിഭാഗം എന്നും ഇടതുമുന്നണിക്കൊപ്പം തന്നെയാണ് നിലകൊണ്ടത്.
കെ.ചന്ദ്രശേഖരൻ, അരങ്ങിൽ ശ്രീധരൻ, പി.വിശ്വംഭരൻ, പി.കെ.ശങ്കരൻ കുട്ടി തുടങ്ങിയ സോഷ്യലിസ്റ്റുകളും കെ.കൃഷ്ണൻകുട്ടി, സി.കെ.നാണു, കെ.ജെ.ജോർജ്, എൻ.എം ജോസഫ് തുടങ്ങിയ പഴയ സംഘടനാ കോൺഗ്രസുകാരും എന്നും ഇടതുമുന്നണിക്കൊപ്പം തന്നെയാണ് നിലകൊണ്ടത്. പല പാർട്ടികളിൽ പോയെങ്കിലും നീലലോഹിതദാസൻ നാടാർക്കും ഇടതുപക്ഷമാണ് കൂടുതലും ഇഷ്ടപക്ഷം. ജനതാപാർട്ടിയിലെ പുതുനിരയായി വന്ന് ജനതാദളുകാരായി മാറിയ മാത്യൂ ടി.തോമസ്, ജോസ് തെറ്റയിൽ തുടങ്ങിയവരെല്ലാം എപ്പോഴും ഇടതുമുന്നണിക്കൊപ്പം തന്നെയാണ് നിലകൊണ്ടത്. എന്നാൽ കടുത്ത സോഷ്യലിസ്റ്റായി അറിയപ്പെട്ട വീരേന്ദ്രകുമാറും അനുയായികളും പാർട്ടി വിട്ട് പുതിയ കക്ഷിയായി മുന്നണികൾ മാറി മാറി പരീക്ഷിച്ചതും കേരളം കണ്ടതാണ്.
English Summary: While Gowda-led JD(S) Goes with BJP in Karnataka, What will Happen to the Kerala Faction, a CPM ally?