കടമ്പകൾ എല്ലാം കടന്ന് വനിതാ ബിൽ യാഥാർഥ്യമായി. എതിർപ്പുകൾ ഓരോന്നായി ഉയരുമ്പോഴും വനിതാ പ്രാതിനിധ്യത്തിന്റെ പ്രാധാന്യം തിരച്ചറിഞ്ഞ നിയമ നിർമാതാക്കൾ അതിനായുള്ള പരിശ്രമം ഉപേക്ഷിച്ചില്ല. ബില്ലിനായി അക്ഷീണം പ്രയത്നിച്ച നിയമ നിർമാതാക്കൾ നമുക്കുണ്ട്. അതേ സമയം ബിൽ പാസായാൽ വിഷം കഴിച്ചു മരിക്കുമെന്നു ഭീഷണി മുഴക്കിയവരുമുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ വിവിധ വിഭാഗങ്ങൾക്കു നിയമനിർമാണസഭകളിൽ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വനിതകൾ എന്തുകൊണ്ടോ ഒഴിവാക്കപ്പെട്ടു. ഇന്ന് 193 ലോകരാഷ്ട്രങ്ങളുടെ പാർലമെന്ററി വനിതാപ്രതിനിധ്യ പട്ടികയിൽ ഇന്ത്യ 148–ാം സ്ഥാനത്താണ്. അതേ സമയം സംവരണം ഇല്ലെങ്കിലും വനിതകളുടെ പങ്കാളിത്തം ക്രമമായി ലോക്സഭകളിൽ ഉയർന്നുവെന്നതാണ് സത്യം. അതായത് ഒന്നാം ലോക്സഭയിൽ വെറും 4.42 % വനിതകൾ മാത്രമായിരുന്നു. 17 –ാം ലോക്സഭയിൽ വനിതകളുടെ പങ്കാളിത്തം 14.37 % ആയി ഉയർന്നു. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമല്ലേ. സംവരണം നൽകിയില്ലെങ്കിലും വനിതാ മുന്നേറ്റം തുടരുമായിരുന്നു. അതല്ലേ യഥാർഥ വനിതാ ശക്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടമ്പകൾ എല്ലാം കടന്ന് വനിതാ ബിൽ യാഥാർഥ്യമായി. എതിർപ്പുകൾ ഓരോന്നായി ഉയരുമ്പോഴും വനിതാ പ്രാതിനിധ്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ നിയമ നിർമാതാക്കൾ അതിനായുള്ള പരിശ്രമം ഉപേക്ഷിച്ചില്ല. ബില്ലിനായി അക്ഷീണം പ്രയത്നിച്ച നിയമ നിർമാതാക്കൾ നമുക്കുണ്ട്. അതേസമയം ബിൽ പാസായാൽ വിഷം കഴിച്ചു മരിക്കുമെന്നു ഭീഷണി മുഴക്കിയവരുമുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ വിവിധ വിഭാഗങ്ങൾക്കു നിയമനിർമാണസഭകളിൽ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വനിതകൾ എന്തുകൊണ്ടോ ഒഴിവാക്കപ്പെട്ടു.

ഇന്ന് 193 ലോകരാഷ്ട്രങ്ങളുടെ പാർലമെന്ററി വനിതാപ്രാതിനിധ്യ പട്ടികയിൽ ഇന്ത്യ 148–ാം സ്ഥാനത്താണ്. അതേസമയം സംവരണം ഇല്ലെങ്കിലും വനിതകളുടെ പങ്കാളിത്തം ക്രമമായി ലോക്സഭകളിൽ ഉയർന്നുവെന്നതാണ് സത്യം. അതായത് ഒന്നാം ലോക്സഭയിൽ വെറും 4.42% വനിതകൾ മാത്രമായിരുന്നു. 17 –ാം ലോക്സഭയിൽ വനിതകളുടെ പങ്കാളിത്തം 14.37% ആയി ഉയർന്നു. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമല്ലേ. സംവരണം നൽകിയില്ലെങ്കിലും വനിതാ മുന്നേറ്റം തുടരുമായിരുന്നു. അതല്ലേ യഥാർഥ വനിതാ ശക്തി.

ADVERTISEMENT

വാജ്പേയി രണ്ട് വട്ടം അവതരിപ്പിച്ചു, പിൻബലം ഗീതാ മുഖർജിയുടെ റിപ്പോർട്ട് 

തദ്ദേശ സ്ഥാപനങ്ങളിലെന്ന പോലെ വനിതാ പ്രതിനിധ്യം ഉറപ്പാക്കാൻ 27 വർഷം മുൻപു പാർലമെന്റിൽ തുടങ്ങിയ ശ്രമങ്ങൾക്ക് ഇന്നും ഫലം കണ്ടിട്ടില്ലെന്നതാണ് യാഥാർഥ്യം. 1996 ലാണ് ആദ്യമായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ചത്. അന്ന് സെപ്റ്റംബർ രണ്ടിന് പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയാണ് ബിൽ അവതരിപ്പിച്ചത്. സിപിഐ നേതാവായിരുന്ന പാർലമെന്റ് അംഗം ഗീത മുഖർജിയുടെ അധ്യക്ഷതയിലുള്ള സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ടു. പിന്നീട്, വനിതാ സംവരണ ചർച്ചകൾ‌ക്കുള്ള പിൻബലമായി തീർന്നു ഈ കമ്മിറ്റിയുടെ റിപ്പോർട്ട്. എന്നാൽ ഇതിലൊരു അഭിപ്രായ ഐക്യം രൂപീകരിക്കാൻ കഴിയാത്തത് ബില്ലിന്റെ അകാല ചരമത്തിനു കാരണമായി.

രണ്ടാം തവണ 1998 ഡിസംബർ 14ന് രണ്ടാം എ.ബി.വാജ്പേയി സർക്കാരിന്റെ കാലത്ത് മൂന്നിലൊന്നു സംവരണം നിർദേശിക്കുന്ന ബിൽ അണ്ണാഡിഎംകെ നേതാവും നിയമ മന്ത്രിയുമായ തമ്പി ദുരൈ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രാദേശിക പാർട്ടികളും ബിഎസ്പി, സമാജ്‍വാദി പാർട്ടിയും ബില്ലിനെ എതിർത്തിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ വാജ്പേയി മന്ത്രിസഭ പതിച്ചതോടെ 12–ാം ലോക്സഭയുടെ കാലാവധി അവസാനിച്ച മുറയ്ക്ക് വനിതാ സംവരണബില്ലും  ശൂന്യതയിലേക്കു മറഞ്ഞു.

എ.ബി.വാജ്പേയി ( File Photo by PTI)

മൂന്നാം വാജ്പേയി മന്ത്രിസഭയുടെ കാലത്ത് 1999 ഡിസംബർ 23 ന് മൂന്നാം തവണയും ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി റാം ജഠ്മലാനിയാണ് ബിൽ അവതരിപ്പിച്ചത്. പട്ടിക വർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കു സംവരണത്തിൽ വീണ്ടും സംവരണമെന്ന വാദത്തിൽ മൂന്നാം വനിതാ ബിൽ പതിവു പോലെ വീരമൃത്യു വരിച്ചു. 

ADVERTISEMENT

ചെറിയ സംസ്ഥാനമാണെങ്കിലും വനിതാ പങ്കാളിത്തത്തിൽ ത്രിപുരയാണ് മുന്നിൽ. 15%. അതേ സമയം തൊട്ടടുത്തുള്ള മിസോറമിൽ വനിതാ പങ്കാളിത്തം പൂജ്യമാണ്. കേരളത്തിൽ ഭാഗ്യവശാൽ 8.47 % പ്രാതിനിധ്യമുണ്ട്. ഹിമാചലിലും പുതുച്ചേരിയിലും ഒരാൾ വീതം. നിയമസഭകളിൽ വനിതകളുടെ പങ്കാളിത്തം എത്രത്തോളം. ഈ ഗ്രാഫിക്സ് നോക്കാം.

∙ വനിതാ പങ്കാളിത്തം 34% ആക്കിയ ബ്രിട്ടൻ, ബഹുദൂരം പിന്നിൽ ഇന്ത്യയും 

ഇന്ത്യൻ ജനാധിപത്യത്തിന് മാതൃകയായത് ബ്രിട്ടനാണ്. പക്ഷേ വനിതകളെ ജനാധിപത്യ പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതിൽ ബ്രിട്ടന്റെ മാതൃക നാം പിന്തുടർന്നില്ല. ലോക്സഭയിലെ വനിതാ സാന്നിധ്യത്തിൽ  വർധന ഉണ്ടായിട്ടുണ്ടെന്നതു സത്യം തന്നെ. പക്ഷേ, ഈ വളർച്ച ബ്രിട്ടൻ അടക്കമുള്ള ഇതര പാർലമെന്റുകളുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ കുറവാണ്.

ഒന്നാം ലോക്സഭയിൽ 1952–57 കാലത്ത് ലോക്സഭയിലെ ആകെ അംഗബലത്തിന്റെ 4.42 ശതമാനമായിരുന്നു വനിതകൾ.  ബ്രിട്ടിഷ് പാർലമെന്റിൽ ഇക്കാലത്ത് മൂന്നു ശതമാനം മാത്രമായിരുന്നു. ഇന്ത്യയിൽ‌ ഇപ്പോൾ  വനിതാ പ്രാതിനിധ്യം 14.37% ആയി വർധിച്ചപ്പോൾ ബിട്ടനിൽ 34 ശതമാനത്തിലെത്തി. ബ്രിട്ടിഷ് അധോസഭയിൽ 1983 ൽ നാലു ശതമാനം മാത്രമായിരുന്നു. 40 വർഷത്തിനു ശേഷം 2023 ൽ 34 ശതമാനമായി ഉയർന്നു. എന്നാൽ ഇന്ത്യയിൽ 6 ശതമാനത്തിൽ നിന്ന് 14 ശതമാനത്തിലേക്കു മാത്രമാണ് ഉയർന്നത്.

ഡോ. മൻമോഹൻ സിങ് (File Photo by Manvender Vashist/ PTI)
ADVERTISEMENT

ബില്ലായി, ഇനിയും കാത്തിരിക്കണം

ഡോ. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് 2008 മേയ് 6ന് നിയമമന്ത്രി എച്ച്.ആർ. ഭരദ്വാജ് ആണു ഭരണഘടനയുടെ 108-ാം ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. രാജ്യസഭയിൽ അവതരിപ്പിച്ചതിനാൽ സർക്കാരിന്റെ കാലാവധിക്കുള്ളിൽ ലോക്‌സഭയിലെത്തിയില്ലെങ്കിലും ബിൽ നിലനിൽക്കും. ഭരണഘടനയുടെ 330-ാം വകുപ്പാണു പട്ടികവിഭാഗത്തിന് സീറ്റ് സംവരണം ചെയ്യുന്നത്. ഇതിനൊപ്പം ‘330- എ’ വനിതാ സംവരണം സംബന്ധിച്ചു ചേർക്കുന്നതാണു ഭേദഗതി.

വനിതാ സംവരണ ബിൽ  പാസാക്കിയാൽ സഭയിൽ വിഷം കഴിച്ചു മരിക്കുമെന്ന് ജെഡി(യു) നേതാവ് ശരദ് യാദവ് പാർലമെന്റിന്റെ സംയുക്‌ത സമ്മേളനത്തിൽ നന്ദിപ്രമേയ ചർച്ചയിൽ ഭീഷണി മുഴക്കി. എസ്‌പിയും ജെഡിയുവും ആർജെഡിയും  ബില്ലിനെ എതിർത്തു.  അതേസമയം, കോൺഗ്രസും ബിജെപിയും ഇടതുപാർട്ടികളും അനുകൂലിച്ചു. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റു സംവരണം ബിൽ ലക്ഷ്യമിടുന്നു.

ജെഡി(യു) നേതാവ് ശരദ് യാദവ് ( File Photo by Manvender Vashist/ PTI)

എന്നാൽ പിന്നാക്ക വിഭാഗ വനിതകൾക്ക് പ്രത്യേക സംവരണം ഉൾപ്പെടുത്തണമെന്നതാണ് ബില്ലിനെ എതിർക്കുന്നവരുടെ ആവശ്യം. തുടർച്ചയായ പ്രതിഷേധം നാലാം തവണയും ബില്ലിനു തടസമായി നിന്നു. ഇപ്പോൾ നിയമമന്ത്രി ‌ അർജുൻ റാം മേഘ്‍വാൾ കൊണ്ടുവന്ന ബില്ല് ലോക്സഭയും രാജ്യസഭയും പാസാക്കി. ജനസംഖ്യാ കണക്കെടുപ്പിനും മണ്ഡല പുനർനിർണയത്തിനും ശേഷം മാത്രമേ നിയമം പ്രബല്യത്തിൽ വരികയുള്ളൂവെന്നതാണ് യാഥാർഥ്യം. അതായത് 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ നീളും ലോക്സഭയിലെ വനിതകളുടെ എണ്ണം സഭയുടെ ആകെ അംഗബലത്തിന്റെ മൂന്നിലൊന്നു കടക്കാൻ. 

English Summary: Representation of Women in Indian Parliament and State Assemblies: A Study with Data

New Delhi: The old and new Parliament buildings on the eve of a special session, in New Delhi, Sunday, Sept. 17, 2023. (PTI Photo)(PTI09_17_2023_000068A)