കടം പെരുകുന്നു, വരുമാനം കൂടുന്നില്ല, 47 വർഷത്തെ മോശം സ്ഥിതി; നല്ല സൂചനയല്ല ഗാർഹിക സമ്പാദ്യ ഇടിവ്: ആ റിപ്പോർട്ട് പറയുന്നത്...
രാജ്യത്തിന്റെ വളർച്ചയിൽ വ്യവസായത്തിനും മറ്റും സഹായകരമാവുന്ന നിക്ഷേപങ്ങൾക്കൊപ്പം സ്ഥാനമുള്ളതാണ് സാധാരണ ജനങ്ങളുടെ സമ്പാദ്യം. എല്ലാ വർഷവും അവതരിപ്പിക്കപ്പെടുന്ന ബജറ്റിൽ സർക്കാരുകൾ മുന്നിൽ കാണുന്ന ആഭ്യന്തര മൊത്ത ഉൽപാദനത്തിനായി (ജിഡിപി) വിലയിരുത്തുന്ന വരുമാന, മുതൽമുടക്കുകളിലെ പ്രധാനപ്പെട്ട ഒരു സ്രോതസ്സുമാണ് കുടുംബങ്ങളുടെ സമ്പാദ്യം (Household savings). വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങൾ, ഓഹരിയിലുള്ള നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസികളിൽ അടച്ച പ്രീമിയം, പ്രോവിഡന്റ് ഫണ്ട്, കൈവശമുള്ള പണം (Currency) എന്നിവയെല്ലാം ചേർത്താണ് ഇത് നിശ്ചയിക്കുന്നത്. ഇതിന്റെ അളവ് വർധിക്കുന്നത് പൊതുവേ ജനങ്ങളുടെ ക്ഷേമവും രാജ്യത്തിന്റെ വളർച്ചയും സാക്ഷ്യപ്പെടുത്തുന്നതാണ്.

∙ കുടുംബങ്ങളിലെ സമ്പാദ്യം കുറയുന്നു
എന്നാൽ അശുഭകരമായ ചില വാർത്തകളാണ് അടുത്തിടെ പുറത്തു വന്നിട്ടുള്ളത്. കുടുംബങ്ങളുടെ സമ്പാദ്യത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഇടിവ് സംഭവിച്ചു എന്നാണ് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്ക്. 2022ൽ ഇത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 7.2 ശതമാനമായിരുന്നെങ്കിൽ, 2023ൽ ഇത് ജിഡിപിയുടെ 5.1 ശതമാനമായി കുറഞ്ഞു. മാത്രമല്ല, കുടുംബങ്ങളുടെ മൊത്തം ആസ്തികളേക്കാൾ കൂടുതൽ ബാധ്യതകളാണ് എന്ന അപ്രിയ സത്യവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 47 വർഷത്തെ ഏറ്റവും മോശം സ്ഥിതി കൂടിയാണ് 2023ലേത് എന്നും കണക്കുകൾ പറയുന്നു. രാജ്യം ലക്ഷ്യം വയ്ക്കുന്ന വികസന പ്രവർത്തങ്ങൾക്കും വളർച്ചയ്ക്കുമൊന്നും സഹായകരമല്ലാത്ത ഒരു അവസ്ഥയാണ് ഇത്.
∙ എന്തുകൊണ്ടാണിതു സംഭവിക്കുന്നത്?
കോവിഡ് മൂലം തകർന്നു പോയ സാമ്പത്തിക സാഹചര്യങ്ങളിൽനിന്ന് രാജ്യം മുക്തി പ്രാപിക്കുന്നു എന്നു നാം വിലയിരുത്തുമ്പോഴും, എന്തുകൊണ്ടാണ് ആശങ്കാജനകമായ ഈ ഒരു സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നത്? ലളിതമായി ചിന്തിച്ചാൽ ആർക്കും മനസ്സിലാവുന്ന ഒരു കാര്യം, സമ്പാദ്യവും നിക്ഷേപവും കുറയുന്നത് പ്രധാനമായും ചെലവ് വർധിക്കുമ്പോഴും വരുമാനം കുറയുമ്പോഴുമാണ് എന്നതാണ്. ഇതിൽ ഏതെങ്കിലും ഒന്ന് സംഭവിച്ചാലോ രണ്ടും കൂടി സംഭവിച്ചാലോ സമ്പാദ്യം ഉണ്ടാവാതിരിക്കുകയോ സമ്പാദ്യത്തിന്റെ അളവ് കുറയുകയോ ചെയ്യും.
ഒരു രാജ്യം, വികസ്വര രാജ്യം എന്ന അവസ്ഥയിൽനിന്ന് വികസിത രാജ്യമായി മാറുമ്പോൾ, ജനങ്ങളുടെ ഉപഭോഗശീലത്തിൽ രണ്ടു രീതിയിൽ മാറ്റങ്ങൾ ഉണ്ടാകും. ഒന്ന് ഉപഭോഗം വർധിക്കും. മറ്റൊന്ന് ഉപഭോഗവസ്തുക്കളുടെ ഗുണമേന്മ മെച്ചപ്പെടും. ഈ രണ്ട് അവസ്ഥയിലും ചെലവ് വർധിക്കും എന്നതാണ് യാഥാർഥ്യം. ഇത് കുടുംബങ്ങളുടെ മാറ്റിവയ്ക്കാവുന്ന സമ്പാദ്യ തുകയിലും നിക്ഷേപ തുകയിലും കുറവ് വരുത്തും. മാത്രമല്ല, മാറി വരുന്ന സാംസ്കാരിക സാഹചര്യത്തിൽ നാളേക്കുള്ള സമ്പാദ്യമല്ല, ഇന്നത്തെ മെച്ചപ്പെട്ട ജീവിതമാണ് മുഖ്യം എന്ന ദിശയിലേക്ക് ജനങ്ങൾ ചുവടു മാറ്റുന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഈയൊരു അവസ്ഥയിൽ വർധിച്ച ചെലവിനനുസരിച്ച് വരുമാനം കൂടിയില്ലെങ്കിൽ – അത് തൊഴിലിനുള്ള വേതനമായാലും, സ്വയം തൊഴിൽ മേഖലയിൽ നിന്നായാലും, ബിസിനസിൽ നിന്നായാലും – സ്വഭാവികമായും നീക്കിയിരിപ്പ് ഇല്ലാതാവുകയോ കുറയുകയോ ചെയ്യും.
∙ വിലക്കയറ്റം കുറഞ്ഞോ?
വിലക്കയറ്റമാണ് ചെലവ് വർധിക്കാൻ മറ്റൊരു കാരണം. റിസർവ് ബാങ്കിന്റെ സാമ്പത്തിക നയങ്ങൾ മൂലം വിലക്കയറ്റം കുറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഭക്ഷ്യവസ്തുക്കളുടെ വില മാത്രം നോക്കിയാൽ മറ്റു വസ്തുക്കൾക്ക് ഉണ്ടായ വിലക്കുറവ് ഇവയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ലെന്ന് കാണാം. സാധാരണക്കാരുടെ കുടുംബ ചെലവിൽ ഭക്ഷ്യവസ്തുക്കൾക്ക് നീക്കി വയ്ക്കുന്ന തുക അവരുടെ വരുമാനത്തിന്റെ വലിയ പങ്കാണ്. വിലക്കയറ്റത്തിൽ ഉണ്ടായ ഈ വർധനയ്ക്ക് ആനുപാതികമായി വേതനത്തിലും വരുമാനത്തിലും വർധന ഉണ്ടായില്ലെങ്കിൽ യഥാർഥ വേതനവർധന ‘നെഗറ്റീവ്’ ആണെന്നു പറയാം. കണക്കുകൾ കാണിക്കുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം യഥാർഥ വേതന വർധന നെഗറ്റീവ് ആയിരുന്നു എന്നാണ്.
∙ വായ്പയെടുക്കൽ വർധിക്കുന്നു
വിലക്കയറ്റവും അതുവഴി വരുമാനത്തിലുണ്ടാകുന്ന നെഗറ്റീവ് വളർച്ചയും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സാധാരണക്കാർ ശ്രമിക്കുക ഔപചാരികവും അനൗപചാരികവുമായ മേഖലകളിൽനിന്ന് വായ്പ എടുത്തുകൊണ്ടാണ്. അനൗപചാരിക വായ്പാ സ്രോതസ്സുകൾ പലപ്പോഴും കഴുത്തറുപ്പൻ പലിശയും മറ്റുമാണ് ഈടാക്കുക. ബാങ്കുകൾ പോലുള്ള ഔപചാരിക സ്രോതസ്സുകളിൽ നിന്നുള്ള വായ്പയ്ക്കായാലും കഴിഞ്ഞ സാമ്പത്തിക വർഷം പലിശ കുത്തനെ വർധിച്ചിരുന്നു. 250 ബേസിസ് പോയിന്റുകളുടെ വർധനയാണ് ബാങ്കുകളിൽനിന്നുള്ള പലിശനിരക്കിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഉണ്ടായത്.
വിലക്കയറ്റം പിടിച്ചുനിർത്താനുള്ള റിസർവ് ബാങ്കിന്റെ നയങ്ങളുടെ ഭാഗമായി റീപ്പോ നിരക്കിൽ വന്ന വർധനവാണ് ബാങ്ക് പലിശ നിരക്കുകൾ ഈ രീതിയിൽ വർധിക്കുവാൻ ഇടയാക്കിയത്. പുതിയ വായ്പകൾക്ക് മാത്രമല്ല, നിലവിലുള്ള വായ്പകൾക്കും ഈ വർധിച്ച നിരക്കുകൾ ബാധകമാണ്. സ്വാഭാവികമായും പലിശ ഇനത്തിലും തവണകളായി അടയ്ക്കേണ്ട തുകയിലും ഉണ്ടായ വർധന സാധാരണക്കാരുടെ വരുമാനത്തിൽ സമ്മർദം ചെലുത്തുകയും നീക്കിയിരിപ്പ് തുകയിൽ കുറവ് വരുത്തുകയും ചെയ്യും. ഒരു വശത്ത് പുതിയ കടങ്ങളും തിരിച്ചടവിന്റെ ബാധ്യതയും വർധിക്കുമ്പോൾ മറുവശത്ത് നിലവിലുള്ള കടങ്ങളുടെ തിരിച്ചടവ് ബാധ്യത വർധിക്കുകയും ചെയ്യുന്ന അവസ്ഥ.
∙ വിദ്യാഭ്യാസം, ചികിത്സ... പെരുകുന്ന കടം
ഇതിന് പുറമേയാണ് വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും മറ്റും വേണ്ടിവരുന്ന വർധിച്ച ചെലവുകൾ. ആരോഗ്യ ഇൻഷുറൻസ് കൂടുതൽ ആളുകളിലേക്ക് എത്തുന്നു എന്ന് നാം പറയുമ്പോഴും വലിയ ഒരു ജനവിഭാഗം ഇപ്പോഴും ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരാണ്. കുടുംബത്തിന്റെ ആശുപത്രി ചെലവുകൾക്ക് വേണ്ട തുക മുഴുവനും ഇവർ തനിയെ കണ്ടെത്തണം. കഴിഞ്ഞ സാമ്പത്തിക വർഷം കുടുംബങ്ങളുടെ കടബാധ്യത 76% വർധിച്ചെന്ന് മനസ്സിലാകുമ്പോഴാണ് മുകളിൽ സൂചിപ്പിച്ച അവസ്ഥയുടെ യഥാർഥ വശം വ്യക്തമാകുക. വ്യക്തിഗത വായ്പകള്‍ക്കും ക്രെഡിറ്റ് കാർഡുകൾക്കും ഇതിൽ നല്ല പങ്കുണ്ട്. ഡിജിറ്റൽ, ഓൺലൈൻ വായ്പകളുടെ ലഭ്യത, വായ്പയെടുക്കൽ വേഗത്തിലാക്കിയിട്ടുമുണ്ട്.
കുടുംബങ്ങളുടെ കടബാധ്യത കഴിഞ്ഞ സാമ്പത്തിക വർഷം ജിഡിപിയുടെ 5.8 ശതമാനമായി വർധിച്ചു എന്നാണ് കണക്ക്. 2022ൽ ഇത് 3.9 ശതമാനവും 2021ൽ 3.8 ശതമാനവും ആയിരുന്നു എന്ന് ഓർക്കുക. അതു മൂലമുണ്ടാകുന്ന സാമൂഹിക, സാമ്പത്തിക സമ്മർദങ്ങളും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും മറ്റും നാം ഭയത്തോടെ നമ്മുടെ ചുറ്റിലുംനിന്ന് കേൾക്കാൻ തുടങ്ങിയിരിക്കുന്നു!
∙ ക്രിപ്റ്റോ നിക്ഷേപങ്ങൾ
രാജ്യത്തിന്റെ സാമ്പത്തിക കണക്കുകളിൽ മുഴുവനും പ്രതിഫലിക്കാത്തതാണ് ക്രിപ്റ്റോയിലുള്ള നിക്ഷേപങ്ങൾ. ഇത് വലിയ ഒരു തുകയായി ഇപ്പോഴും വളർന്നിട്ടില്ലെങ്കിലും ചെറുപ്പക്കാരിൽ വലിയ ഒരു വിഭാഗം ക്രിപ്റ്റോ നിക്ഷേപകരാണ് എന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിൽ 18നും 25നും ഇടയിൽ പ്രായമുള്ള നിക്ഷേപകരിൽ 45% പേരും, 26നും 35നും ഇടയിൽ പ്രായമുള്ളവരിൽ 34% പേരും ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നവരാണ് എന്ന കണക്ക് നമ്മെ അദ്ഭുതപ്പെടുത്തും.
45 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ പോലും എട്ടു ശതമാനം പേർ ക്രിപ്റ്റോയിൽ നിക്ഷേപകരാണ് എന്നത് ഈ ദിശയിലുള്ള വളർച്ച കാണിക്കുന്നു. പതിനൊന്നര കോടി ഇന്ത്യക്കാർ ഇതിനകം തന്നെ ക്രിപ്റ്റോയിൽ നിക്ഷേപകരാണ്. രാജ്യത്തിന്റെ സമ്പദ്‍ഘടനയിലും വളർച്ചയിലും ക്രിപ്റ്റോ നിക്ഷേപങ്ങൾ നേരിട്ട് സംഭാവന ചെയ്യുന്നില്ലെങ്കിലും കുടുംബങ്ങളിൽ നിന്നുള്ള സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും കണക്കുകളിൽ ക്രിപ്റ്റോ നിക്ഷേപവും പരിഗണിക്കേണ്ടതുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
∙ ആശങ്കാജനകം ഈ സ്ഥിതിവിശേഷം
കുടുംബങ്ങളുടെ സമ്പാദ്യത്തിലും നിക്ഷേപത്തിലും വന്നിരിക്കുന്ന ഈ ഇടിവ് നാടിന്റെ വളർച്ചയുടെ പാതയിൽ ആശങ്ക വിതയ്ക്കുന്നുണ്ട്. രാഷ്ട്ര നിർമാണത്തിൽ കാതലായ പങ്കു വഹിക്കുന്ന ഈ വിഭാഗത്തിലെ ധനസ്രോതസ്സുകൾ കുറയുന്നത് അടിസ്ഥാന മേഖലകളിലെ മുതൽമുടക്കിനെത്തന്നെ ബാധിക്കും. അടിസ്ഥാന മേഖല വളർച്ച പ്രാപിക്കാതാകുന്നതോടെ രാജ്യത്തിന്റെതന്നെ വികസന പ്രവർത്തനങ്ങൾ താളംതെറ്റുകയും ചെയ്യും.
∙ റിസർവ് ബാങ്ക് എന്തു ചെയ്യും?
അമേരിക്കയിൽ വിലക്കയറ്റം കൂടിയ രീതിയിൽത്തന്നെ നിൽക്കുന്നുണ്ടെങ്കിലും തൽക്കാലം നിരക്കുകൾ വർധിപ്പിക്കേണ്ട എന്നാണ് തീരുമാനിച്ചത്. ഇന്ത്യയിൽ ഒരുവശത്ത് വിലക്കയറ്റം ഉയർന്നു നിൽക്കുകയും മറുവശത്ത് ബാങ്കുകളിൽ പണത്തിന്റെ കുറവ് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുടുംബങ്ങളിൽ നിന്നുള്ള സമ്പാദ്യവും നിക്ഷേപവും കുറഞ്ഞു നിൽക്കുന്ന ഈയൊരു അവസ്ഥയിൽ അടുത്ത സാമ്പത്തികനയ അവലോകനം റിസർവ് ബാങ്കിന് മറ്റൊരു വെല്ലുവിളിയാകുമെന്നും തീർച്ച.
(ബാങ്കിങ്, ധനകാര്യ വിദഗ്ധനാണ് ലേഖകൻ)
English Summary: Why the RBI Report on Household Savings is Significant and How it will Affect a Normal Family?