കേരളം അപൂർവ ‘വിവാഹ ഞെരുക്ക’ത്തിലേക്ക്; സ്ത്രീകളുടെ എണ്ണം ഇനിയും കുറയും, 30ൽ താഴെയുള്ളവർക്കും ‘പെണ്ണുകിട്ടില്ല’
‘പുര നിറഞ്ഞ പുരുഷന്മാർ’, ഈ പ്രയോഗം കേരളത്തിൽ കേട്ടുതുടങ്ങിയിട്ട് കാലമേറെയായി. വിവാഹ പ്രായമെത്തിയ മലയാളി യുവാക്കൾ കെട്ടുപ്രായം കഴിഞ്ഞും പങ്കാളികളെ ലഭിക്കാതെ കഴിയേണ്ടി വരുന്നുവെന്നാണ് ഈ പ്രയോഗത്തിലൂടെ അർഥമാക്കുന്നത്. വിവാഹം ഒരു സാമൂഹിക വിഷയം കൂടിയാണ്. വിവാഹപ്രായമെത്തിയിട്ടും പങ്കാളിയെ ലഭിക്കാത്തവർക്ക് സമൂഹത്തിന്റെ വിവിധ ചോദ്യങ്ങൾക്കു കൂടി മറുപടി പറയേണ്ടി വരും. എന്തുകൊണ്ടാണ് കേരളത്തിൽ യോഗ്യരായ വരന്മാർ ‘പുരനിറഞ്ഞ്’ നിൽക്കാൻ കാരണം? അടുത്തിടെ നടന്ന ഒരു പഠനത്തിൽ, മലയാളി യുവതികൾ വിവാഹത്തിന് താൽപര്യമില്ലാതെ മാറി നിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനുള്ള കാരണങ്ങളിൽ പ്രധാനമായി കണ്ടെത്തിയത് യുവതികൾക്ക് വിവാഹത്തോടുള്ള ഭയമെന്നായിരുന്നു. ഈ പഠനഫലം മാധ്യമങ്ങളടക്കം വാർത്തയാക്കിയതോടെ വിഷയം സമൂഹത്തിൽ ഏറെ ചർച്ചയായി. ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിനു വേണ്ടി സംസ്ഥാനത്തെ വിവാഹപ്രായത്തിലുള്ള ജനസംഖ്യയെ ശാസ്ത്രീയമായ വിശകലനത്തിന് വിധേയമാക്കിയുള്ള പഠനമാണിത്. ‘പുരുഷൻമാരുടെ വിവാഹ ഞെരുക്കം’ (Male Marriage Squeeze) കേരള സമൂഹത്തിലുണ്ടോ? എങ്കിൽ അത് എത്രത്തോളം ആഴത്തിലുള്ളതാണ്?
‘പുര നിറഞ്ഞ പുരുഷന്മാർ’, ഈ പ്രയോഗം കേരളത്തിൽ കേട്ടുതുടങ്ങിയിട്ട് കാലമേറെയായി. വിവാഹ പ്രായമെത്തിയ മലയാളി യുവാക്കൾ കെട്ടുപ്രായം കഴിഞ്ഞും പങ്കാളികളെ ലഭിക്കാതെ കഴിയേണ്ടി വരുന്നുവെന്നാണ് ഈ പ്രയോഗത്തിലൂടെ അർഥമാക്കുന്നത്. വിവാഹം ഒരു സാമൂഹിക വിഷയം കൂടിയാണ്. വിവാഹപ്രായമെത്തിയിട്ടും പങ്കാളിയെ ലഭിക്കാത്തവർക്ക് സമൂഹത്തിന്റെ വിവിധ ചോദ്യങ്ങൾക്കു കൂടി മറുപടി പറയേണ്ടി വരും. എന്തുകൊണ്ടാണ് കേരളത്തിൽ യോഗ്യരായ വരന്മാർ ‘പുരനിറഞ്ഞ്’ നിൽക്കാൻ കാരണം? അടുത്തിടെ നടന്ന ഒരു പഠനത്തിൽ, മലയാളി യുവതികൾ വിവാഹത്തിന് താൽപര്യമില്ലാതെ മാറി നിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനുള്ള കാരണങ്ങളിൽ പ്രധാനമായി കണ്ടെത്തിയത് യുവതികൾക്ക് വിവാഹത്തോടുള്ള ഭയമെന്നായിരുന്നു. ഈ പഠനഫലം മാധ്യമങ്ങളടക്കം വാർത്തയാക്കിയതോടെ വിഷയം സമൂഹത്തിൽ ഏറെ ചർച്ചയായി. ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിനു വേണ്ടി സംസ്ഥാനത്തെ വിവാഹപ്രായത്തിലുള്ള ജനസംഖ്യയെ ശാസ്ത്രീയമായ വിശകലനത്തിന് വിധേയമാക്കിയുള്ള പഠനമാണിത്. ‘പുരുഷൻമാരുടെ വിവാഹ ഞെരുക്കം’ (Male Marriage Squeeze) കേരള സമൂഹത്തിലുണ്ടോ? എങ്കിൽ അത് എത്രത്തോളം ആഴത്തിലുള്ളതാണ്?
‘പുര നിറഞ്ഞ പുരുഷന്മാർ’, ഈ പ്രയോഗം കേരളത്തിൽ കേട്ടുതുടങ്ങിയിട്ട് കാലമേറെയായി. വിവാഹ പ്രായമെത്തിയ മലയാളി യുവാക്കൾ കെട്ടുപ്രായം കഴിഞ്ഞും പങ്കാളികളെ ലഭിക്കാതെ കഴിയേണ്ടി വരുന്നുവെന്നാണ് ഈ പ്രയോഗത്തിലൂടെ അർഥമാക്കുന്നത്. വിവാഹം ഒരു സാമൂഹിക വിഷയം കൂടിയാണ്. വിവാഹപ്രായമെത്തിയിട്ടും പങ്കാളിയെ ലഭിക്കാത്തവർക്ക് സമൂഹത്തിന്റെ വിവിധ ചോദ്യങ്ങൾക്കു കൂടി മറുപടി പറയേണ്ടി വരും. എന്തുകൊണ്ടാണ് കേരളത്തിൽ യോഗ്യരായ വരന്മാർ ‘പുരനിറഞ്ഞ്’ നിൽക്കാൻ കാരണം? അടുത്തിടെ നടന്ന ഒരു പഠനത്തിൽ, മലയാളി യുവതികൾ വിവാഹത്തിന് താൽപര്യമില്ലാതെ മാറി നിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനുള്ള കാരണങ്ങളിൽ പ്രധാനമായി കണ്ടെത്തിയത് യുവതികൾക്ക് വിവാഹത്തോടുള്ള ഭയമെന്നായിരുന്നു. ഈ പഠനഫലം മാധ്യമങ്ങളടക്കം വാർത്തയാക്കിയതോടെ വിഷയം സമൂഹത്തിൽ ഏറെ ചർച്ചയായി. ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിനു വേണ്ടി സംസ്ഥാനത്തെ വിവാഹപ്രായത്തിലുള്ള ജനസംഖ്യയെ ശാസ്ത്രീയമായ വിശകലനത്തിന് വിധേയമാക്കിയുള്ള പഠനമാണിത്. ‘പുരുഷൻമാരുടെ വിവാഹ ഞെരുക്കം’ (Male Marriage Squeeze) കേരള സമൂഹത്തിലുണ്ടോ? എങ്കിൽ അത് എത്രത്തോളം ആഴത്തിലുള്ളതാണ്?
‘പുര നിറഞ്ഞ പുരുഷന്മാർ’, ഈ പ്രയോഗം കേരളത്തിൽ കേട്ടുതുടങ്ങിയിട്ട് കാലമേറെയായി. വിവാഹ പ്രായമെത്തിയ മലയാളി യുവാക്കൾ കെട്ടുപ്രായം കഴിഞ്ഞും പങ്കാളികളെ ലഭിക്കാതെ കഴിയേണ്ടി വരുന്നുവെന്നാണ് ഈ പ്രയോഗത്തിലൂടെ അർഥമാക്കുന്നത്. വിവാഹം ഒരു സാമൂഹിക വിഷയം കൂടിയാണ്. വിവാഹപ്രായമെത്തിയിട്ടും പങ്കാളിയെ ലഭിക്കാത്തവർക്ക് സമൂഹത്തിന്റെ വിവിധ ചോദ്യങ്ങൾക്കു കൂടി മറുപടി പറയേണ്ടി വരും. എന്തുകൊണ്ടാണ് കേരളത്തിൽ യോഗ്യരായ വരന്മാർ ‘പുരനിറഞ്ഞ്’ നിൽക്കാൻ കാരണം? അടുത്തിടെ നടന്ന ഒരു പഠനത്തിൽ, മലയാളി യുവതികൾ വിവാഹത്തിന് താൽപര്യമില്ലാതെ മാറി നിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനുള്ള കാരണങ്ങളിൽ പ്രധാനമായി കണ്ടെത്തിയത് യുവതികൾക്ക് വിവാഹത്തോടുള്ള ഭയമെന്നായിരുന്നു. ഈ പഠനഫലം മാധ്യമങ്ങളടക്കം വാർത്തയാക്കിയതോടെ വിഷയം സമൂഹത്തിൽ ഏറെ ചർച്ചയായി.
ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിനു വേണ്ടി സംസ്ഥാനത്തെ വിവാഹപ്രായത്തിലുള്ള ജനസംഖ്യയെ ശാസ്ത്രീയമായ വിശകലനത്തിന് വിധേയമാക്കിയുള്ള പഠനമാണിത്. ‘പുരുഷൻമാരുടെ വിവാഹ ഞെരുക്കം’ (Male Marriage Squeeze) കേരള സമൂഹത്തിലുണ്ടോ? എങ്കിൽ അത് എത്രത്തോളം ആഴത്തിലുള്ളതാണ്? ന്യൂഡൽഹി സ്പീക്കേഴ്സ് റിസർച് ഇനിഷ്യേറ്റിവ് സെല്ലിലെ മുൻ റിസർച് ഫെലോ ഡോ. ജെ.രത്നകുമാർ, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർചിന്റെ ഡയറക്ടർ ഡോ. സി.എസ്.കൃഷ്ണകുമാർ, കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജിലെ സാമ്പത്തിക ശാസ്ത്രവിഭാഗം അസി. പ്രഫസർ ഡോ. കെ.പി.വിപിൻ ചന്ദ്രൻ എന്നിവർ തയാറാക്കിയ റിപ്പോർട്ട് ഇക്കാര്യങ്ങൾ വിശദമാക്കുന്നു.
∙ എന്താണ് ‘വിവാഹ ഞെരുക്കം’?
ഒരു സമൂഹത്തിൽ വിവാഹയോഗ്യരായവരുടെ എണ്ണം അവരുടെ എതിർലിംഗത്തിലുള്ളവരുടെ എണ്ണത്തേക്കാൾ കൂടുതലുണ്ടെങ്കിൽ അത്തരം സാഹചര്യത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണു വിവാഹ ഞെരുക്കം. വധുക്കളുടെ എണ്ണം വരന്മാരേക്കാൾ അധികമാകുന്ന സാഹചര്യത്തെ ‘സ്ത്രീ വിവാഹ ഞെരുക്കമെന്നും (Female Marriage Squeeze) പുരുഷന്മാരുടെ എണ്ണം വിവാഹത്തിന് അനുയോജ്യരായ പെൺകുട്ടികളേക്കാൾ അധികമാകുന്ന സാഹചര്യത്തെ പുരുഷവിവാഹ ഞെരുക്കമെന്നും (Male Marriage Squeeze) പറയുന്നു.
വിവാഹ ഞെരുക്കത്തിന്റെ പട്ടികയിൽ കയറിയാൽ അത് ആണായാലും പെണ്ണായാലും നിശ്ചിതപ്രായം കഴിയുമ്പോഴേക്കും അവർ വിവാഹ കമ്പോളത്തിൽനിന്ന് എന്നേന്നേക്കുമായി തുടച്ചുനീക്കപ്പെടും. ജനസംഖ്യയിലെ ലിംഗ-അനുപാതവും മരണനിരക്കിലെയും കുടിയേറ്റത്തിലെ ലിംഗ–വ്യതിയാനങ്ങളും വിവാഹ ഞെരുക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
∙ വിവാഹ ഞെരുക്കമുണ്ടോ, എങ്ങനെ കണ്ടെത്താം?
സമൂഹത്തിലെ വിവാഹ ഞെരുക്കം അളക്കുന്നതിനായി വ്യത്യസ്ത സാംഖ്യകരീതികൾ (Statistical Methods) വികസിപ്പിച്ചിട്ടുണ്ട്. ലിംഗ-അനുപാതത്തെ (ആൺ-പെൺ അനുപാതം) ആസ്പദമാക്കി [(സ്ത്രീകളുടെ എണ്ണം ÷ പുരുഷൻമാരുടെ എണ്ണം) x 1000] വിവാഹ ഞെരുക്കം അളക്കുന്നതാണ് ഏറ്റവും ലളിതമായ മാര്‍ഗം.
പഠനാവശ്യത്തിനായി ഇന്ത്യയുടെ 1991, 2001, 2011 വർഷങ്ങളിലെ സെൻസസ് ഡേറ്റയാണ് ഉപയോഗിച്ചിരിക്കുന്നത്. സെൻസസിൽനിന്ന് പ്രായം അടിസ്ഥാനമാക്കി തിട്ടപ്പെടുത്തിയ പുരുഷന്മാരുടെയും (20-54) സ്ത്രീകളുടെയും (15-49) എണ്ണത്തിൽനിന്ന് ലിംഗാനുപാതം നിർണയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വരന്മാരുടെ പ്രായം വധുവിന്റെ പ്രായത്തേക്കാൾ അഞ്ച് വയസ്സ് കൂടുതലാണെന്ന അനുമാനത്തിലാണ് വിവാഹ ഞെരുക്കം നിർണയിച്ചിരിക്കുന്നത്. ലളിതമായി പറഞ്ഞാൽ, 20-24 പ്രായവിഭാഗത്തിലുള്ള പെൺകുട്ടികൾ 25-29 പ്രായത്തിലുള്ള പുരുഷൻമാരെയാണ് വിവാഹം കഴിക്കുക എന്നതാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന അടിസ്ഥാന സങ്കൽപം.
2021ലെ സെൻസസ് ഡേറ്റ ലഭ്യമാകാത്തതിനാൽ സംസ്ഥാനത്തെ 2011ന് ശേഷമുള്ള വിവാഹപ്രായത്തിലുള്ളവരുടെ ജനസംഖ്യാ ഘടന നിർണയിക്കുക എന്നത് തീർത്തും ശ്രമകരമായ പ്രക്രിയയാണ്. വിഭിന്നങ്ങളായ സ്റ്റാറ്റിസ്റ്റിക്കൽ രീതികളുടെ സഹായത്തോടെ ഈ ജനവിഭാഗത്തെ പരോക്ഷമായി നിശ്ചയിക്കാനാകും. എന്നാൽ ഇത്തരം പരോക്ഷ രീതികൾക്കെല്ലാം വലിയ ന്യൂനതകളുണ്ട്. അതിനാൽ കേന്ദ്രസർക്കാർ നിയോഗിച്ച സാങ്കേതിക സമിതി 2011 സെൻസസ് അടിസ്ഥാനമാക്കി നിർണയിച്ച ജനസംഖ്യാ കണക്കുകളെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ 2011 മുതൽ 2036 വരെ 5 വർഷത്തെ ഇടവേളകളിൽ ലിംഗം അടിസ്ഥാനമാക്കിയ ജനസംഖ്യാ കണക്കുകൾ എടുത്തിട്ടുണ്ട്. ഇതിൽ മരണവും കുടിയേറ്റവും കൂടി ഉൾകൊള്ളിച്ചിട്ടുണ്ട്.
∙ രാജ്യത്ത് വിവാഹ ഞെരുക്കമുണ്ടോ, എന്തായിരിക്കും കാരണം?
ഇന്ത്യയിൽ വളരെക്കാലം സ്ത്രീകളുടെ വിവാഹ ഞെരുക്കം നിലനിന്നതായി വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജനസംഖ്യാ വർധനയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇതിന് കാരണമായതെന്നാണ് 1999ൽ മാരി ഭട്ടും ശിവഹള്ളിയും (P.N.Mari Bhat and Shiva S.Halli) സംയുക്തമായി നടത്തിയ ‘വധുവിന്റെ വിലയുടെയും സ്ത്രീധനത്തിന്റെയും ഡെമോഗ്രഫി: ഇന്ത്യൻ വിവാഹ ഞെരുക്കത്തിന്റെ കാരണങ്ങളും അനന്തരഫലങ്ങളും’ (Demography of Brideprice and Dowry: Causes and Consequences of the Indian Marriage Squeeze) എന്ന പഠനത്തിലൂടെ കണ്ടെത്തിയത്.
സമൂഹത്തിൽ ആൺകുട്ടികൾ കൂടുതലായി വേണമെന്നുള്ള കുടുംബതാൽപര്യവും അവർക്ക് സമൂഹത്തിൽനിന്ന് ലഭിക്കുന്ന പ്രത്യേക പരിഗണനയും ലിംഗം അടിസ്ഥാനമാക്കി നടക്കുന്നു എന്ന് കരുതപ്പെടുന്ന ഗർഭഛിദ്രങ്ങളും വിവാഹ ഞെരുക്കത്തിലേക്ക് നയിച്ച കാരണങ്ങളാണ്. പെൺകുട്ടികളുടെ എണ്ണത്തിൽ കുറവ് വരാൻ തുടങ്ങിയതോടെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും കുട്ടികളുടെ (0-6 വയസ്സ്) ലിംഗ-അനുപാതത്തിൽ (Juvenile Sex Ratio) ഇടിവ് ദൃശ്യമായി. ഇത് വരുംതലമുറയ്ക്ക് പുരുഷ വിവാഹ ഞെരുക്കം രൂക്ഷമാകുന്നതിനും ജനസംഖ്യാ വളർച്ചാനിരക്കുകൾ പോലും ഇടിയാനും കാരണമായി. പുരുഷന്മാർക്ക് അനുയോജ്യരായ ഇണയെ കണ്ടെത്താനുള്ള സാധ്യതകൾക്ക് മങ്ങലേൽപിച്ച സംഭവമായിരുന്നു ഇത്.
∙ വധുവില്ല; വിവാഹമേ വേണ്ടെന്ന് വയ്ക്കുന്ന പുരുഷൻമാർ
മുൻവർഷങ്ങളിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വിവാഹ പ്രായത്തിലെത്തിയിരുന്ന പുരുഷന്മാർക്ക് ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവസരം കൂടുതലായി ഉണ്ടായിരുന്നു. സംസ്ഥാനത്തെ പുരുഷന്മാർക്ക് അനുകൂലമായ ലിംഗ-അനുപാതമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. എന്നാൽ, ഇന്ന് വിവാഹ പ്രായത്തിലുള്ള പല പുരുഷന്മാർക്കും അവർക്ക് യോജിച്ച വധുവിനെ കണ്ടെത്താൻ സാധിക്കാതെ വരുന്നു. ഇതിന്റെ ലക്ഷണങ്ങൾ ഇപ്പോൾതന്നെ വിവാഹ കമ്പോളത്തിൽ ദൃശ്യമാകുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ നൽകുന്ന സൂചന.
വിവാഹപ്രായം കഴിഞ്ഞ ഒട്ടേറെ പുരുഷന്മാർ യോജിച്ച വധുവിനെ കണ്ടെത്താൻ സാധിക്കാതെ വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയാണ്. പഴയ തലമുറയെ അപേക്ഷിച്ച് പെൺകുട്ടികളും വിവാഹം വേണ്ടെന്ന് വയ്ക്കുന്നു. അവർ സാമ്പത്തിക സുരക്ഷിതത്വവും തനിച്ചുള്ള ജീവിതത്തിലെ സ്വാതന്ത്ര്യവും ഇഷ്ടപ്പെടുന്നു. പാരമ്പര്യമായി തുടർന്നു പോരുന്ന കുടുംബനിർമിതി പ്രക്രിയയിൽനിന്ന് (വിവാഹം-കുട്ടികൾ-കുടുംബം) മോചനം ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടാവാം. സമൂഹ മാധ്യമങ്ങളുടെ സ്വാധീനവും ഇതിലേക്ക് അവരെ എത്തിക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്.
∙ അതല്ലേ 'ഗാമാഫോബിയ'?
കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള വിമുഖത, തൊഴിലിന് കൊടുക്കുന്ന അമിത പ്രാധാന്യം, ഗർഭം ധരിക്കാനും കുട്ടികളെ വളർത്താനുള്ള താൽപര്യക്കുറവ്... വിവാഹം നീട്ടിവയ്ക്കാനോ വേണ്ടെന്നു വയ്ക്കാനോ പുതുതലമുറയിലെ പെൺകുട്ടികളെ പ്രേരിപ്പിക്കുന്ന ഈ വിഷയങ്ങളെയാണ് 'ഗാമാഫോബിയ' എന്ന് മനഃശാസ്ത്ര വിദഗ്ധർ വിളിക്കുന്നത്.
ഗാമാഫോബിയ കൂടി ചേർക്കുമ്പോൾ പുരുഷൻമാരുടെ വിവാഹ ഞെരുക്കം വരും വർഷങ്ങളിൽ കൂടുതൽ രൂക്ഷമായേക്കും. പുരുഷൻമാർക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവസരം മുൻപു ലഭിച്ചതു പോലെ ലഭിക്കുകയില്ല എന്നർഥം.
∙ വഴിമാറി നടന്ന കേരളം
കേരളത്തിൽ ലിംഗാനുപാതം സ്ത്രീകൾക്ക് ഹിതകരമാണെന്ന് കരുതിപ്പോരുന്നു. ഉദാഹരണത്തിന്, 1951ലെ സെൻസസ് കണക്കുകൾ പ്രകാരം നമ്മുടെ ജനസംഖ്യയുടെ മൊത്തം ലിംഗാനുപാതം (Overall Sex Ratio) 1000 പുരുഷൻമാർക്ക് 1028 സ്ത്രീകളായിരുന്നു. അതിന് ശേഷമുള്ള രണ്ട് സെൻസസുകളിൽ (1961, 1971) ലിംഗാനുപാതത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും 1981ന് ശേഷം പടിപടിയായി ഉയരുന്ന കാഴ്ചയാണുള്ളത്.
2011ലെ സെൻസസ് പ്രകാരം 1000 പുരുഷൻമാർക്ക് 1084 സ്ത്രീകളാണുള്ളത്. സ്ത്രീകളുടെ താരതമ്യേന ഉയർന്ന നിലയിലുള്ള ആയുർദൈർഘ്യവും പുരുഷൻമാരുടെ ഉയർന്ന രാജ്യാന്തര കുടിയേറ്റ നിരക്കുകളും ഇതിനുള്ള മുഖ്യകാരണമായി കരുതുന്നു. മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തെ സംബന്ധിച്ച വിവരങ്ങൾ നമ്മുടെ സെൻസസിൽ ശേഖരിക്കാത്തതിനാൽ ഈ വിഭാഗത്തിലുള്ള പുരുഷൻമാർ നമ്മുടെ ജനസംഖ്യാ കണക്കെടുപ്പുകളിൽ നിന്ന് തഴയപ്പെടുന്നു. ഇത് പുരുഷന്മാരുടെ എണ്ണം കുറയുന്നതിനും ആത്യന്തികമായി ആൺ-പെൺ അനുപാതം സ്ത്രീകൾക്ക് അനുകൂലമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാനും കാരണമാകുന്നു. ഇതിനു പുറമേ പെൺകുട്ടികളുടെ കുറഞ്ഞ ഭ്രൂണഹത്യാ നിരക്കും കേരളത്തിൽ ആരോഗ്യകരമായ ഒരു ലിംഗാനുപാതം നിലനിർത്തിക്കൊണ്ടു പോകുന്ന പ്രേരകശക്തിയായി വർത്തിച്ചു എന്നു വേണം കരുതാൻ.
ഈ വിശകലനത്തിൽ ഏറ്റവും പ്രകടമാകുന്ന ന്യൂനത 2021 ലെ സെൻസസ് ഡേറ്റയുടെ അഭാവമാണ്. പ്രായം അടിസ്ഥാനമാക്കിയ ഏറ്റവും പുതിയ ജനസംഖ്യാ വിതരണം ലഭ്യമായിരുന്നുവെങ്കിൽ നിലവിൽ അനുഭവിക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന വിവാഹ ഞെരുക്കത്തിന്റെ ഏറെക്കുറെ വ്യക്തമായ ചിത്രം ലഭിക്കുമായിരുന്നു.
പട്ടിക 1: കേരളത്തിലെ സമാന വയസ്സിലുള്ളവരുടെ ലിംഗാനുപാതം (1991-2011)
∙ പട്ടിക 1-ൽ സമാന പ്രായത്തിലുള്ളവരുടെ ലിംഗാനുപാതം 21 വയസ്സുവരെ നൽകിയിരിക്കുന്നു. ഇതിൽ സമാനവയസ്സുള്ള ആൺകുട്ടികളും പെൺകുട്ടികളും (അല്ലെങ്കിൽ കൂടിയ വയസ്സുള്ള പെൺകുട്ടി തന്നെക്കാൾ പ്രായം കുറഞ്ഞ ആൺകുട്ടിയെ വിവാഹം കഴിക്കാനുള്ള സാധ്യത) തമ്മിലുള്ള വിവാഹം വിരളമായി മാത്രമേ സംഭവിക്കാറുള്ളു). അതിനാൽ, പട്ടിക 1-ലെ ലിംഗാനുപാത നിർണയം വിവാഹ ഞെരുക്കത്തെ കുറിച്ചുള്ള സൂചനകൾ നൽകാൻ അപര്യാപ്തമാണ്.
∙ സമാന വയസ്സിലുള്ളവരുടെ (21 വയസ്സായ സ്ത്രീകൾക്ക് 21 വയസ്സായ പുരുഷന്മാരെ ലഭിക്കുന്നത്) ലിംഗാനുപാതം സ്ത്രീകൾക്ക് അനുകൂലമായിരുന്നു എന്ന സൂചനയാണ് പട്ടിക നൽകുന്നത്. ഈ പ്രവണത ഉയർന്ന പ്രായത്തിലുള്ളവരിലും നിലനിന്നിരുന്നതിനാൽ 21 വയസ്സിന് മുകളിൽ സമാന പ്രായത്തിലുള്ളവരുടെ ലിംഗാനുപാതം ഇവിടെ നൽകിയിട്ടില്ല. മൊത്തം ലിംഗാനുപാതത്തിൽ സംസ്ഥാനം ശ്രദ്ധേയമായ പുരോഗതി അരക്കിട്ടുറപ്പിക്കുമ്പോഴും (1991 ൽ 1036 ൽനിന്ന് 2011 ൽ 1084) കുട്ടികളുടെ ലിംഗ-അനുപാതത്തിൽ (0-6) സമാനദിശയിലുള്ള പുരോഗതി (1991 ൽ 958 ൽനിന്ന് 2011 ൽ 964) കാണാൻ സാധിക്കുകയില്ല.
വിശകലനം നടത്തിയ കാലഘട്ടത്തിലെല്ലാം 1000 ആൺകുട്ടികൾക്ക് ഒരിക്കലും സമാനനിരക്കിൽ പെൺകുട്ടികൾ ലഭ്യമായിരുന്നില്ല. അതായത് ചെറുപ്രായത്തിൽ നമ്മുടെ ജനസംഖ്യയിൽ പെൺകുട്ടികളുടെ കുറവ് പ്രതിഫലിക്കാൻ തുടങ്ങിയിരിക്കുന്നു.
∙ ഈ മൂന്ന് സെൻസസിലും 21 വയസ്സിന് മുകളിൽ സമാന പ്രായത്തിലുള്ളവരുടെ ലിംഗാനുപാതത്തിൽ സ്ത്രീകൾക്ക് പ്രാമുഖ്യമുണ്ടായിരുന്നു. എന്നാൽ 18 മുതൽ 20 വയസ്സു വരെയുള്ളവരിൽ പെൺകുട്ടികൾക്കുണ്ടായിരുന്ന മേൽക്കോയ്മ രണ്ടായിരത്തിപതിനൊന്നോടെ അവസാനിച്ചു. മുൻ സെൻസസുകളിൽ ലിംഗാനുപാതം ആൺകുട്ടികൾക്ക് അനുകൂലമായത് ഇവിടെ ഉയർന്ന പ്രായത്തിലും പ്രതിഫലിക്കാൻ തുടങ്ങിയിരിക്കുന്നു. 2011ലെ സെൻസസിൽ 21 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ലിംഗാനുപാതം തൃപ്തികരമായിരുന്നു എങ്കിൽ അതിന്റെ താഴെയുള്ള വിഭാഗത്തിൽ നിന്ന് ലഭിക്കുന്ന പ്രവണത ഒട്ടും ആശാസ്യമല്ല. ഇത് സംസ്ഥാനത്തിന് ലിംഗാനുപാതത്തിൽ ദശാബ്ദങ്ങളായുണ്ടായിരുന്ന തിളക്കം വരും വർഷങ്ങളിൽ തല്ലിക്കെടുത്താൻ പര്യാപ്തമാണെന്നു വേണം അനുമാനിക്കാൻ.
∙ 6 വയസ്സ് വരെയുള്ള കുട്ടികൾ ആദ്യത്തെ 10 വർഷത്തിൽ 10-16 വയസ്സിലേക്കും അടുത്ത 10 വർഷത്തിൽ 20-26 വയസ്സിലേക്കുമെത്തും. അവർ ഈ കാലഘട്ടത്തിൽ വിവാഹപ്രായത്തിലേക്ക് പ്രവേശിക്കുന്നതിനാൽ അന്ന് കുട്ടികളുടെ ലിംഗ അനുപാതത്തിൽ ഉണ്ടായിരുന്ന അസന്തുലിതാവസ്ഥ വരൻമാരുടെ വിവാഹ ഞെരുക്കത്തിലേക്ക് നയിക്കാം.
മുൻപ് സൂചിപ്പിച്ചതുപോലെ, ജനസംഖ്യാ വളർച്ചയുടെ മറ്റ് ഘടകങ്ങളായ മരണ നിരക്കും കുടിയേറ്റവും ഉൾപ്പെട്ട ജനസംഖ്യാ കണക്കുകൾ വിവാഹ ഞെരുക്കത്തിന്റെ ആഴം നിർണയിക്കും. അതിനാൽ, കുട്ടികളുടെ ലിംഗ അനുപാതം പെൺകുട്ടികൾക്ക് എതിരാകുന്നത് സംസ്ഥാനത്തിന്റെ ഭാവി പ്രയാണത്തിൽ പൊതുവിലും, ജനസംഖ്യാ ഘടനയിലും, സമ്പദ്‌വ്യവസ്ഥയിൽ പ്രത്യേകിച്ചും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കും കാരണമാകാം.
∙ പട്ടിക 2: കേരളത്തിൽ വിവാഹ പ്രായത്തിലുള്ളവരുടെ എണ്ണം (ലക്ഷത്തിൽ)
1991 മുതൽ 2011 വരെ സെൻസസിൽ ഉൾപ്പെട്ട വിവാഹ പ്രായത്തിലുള്ളവരുടെ ജനസംഖ്യയുടെ വിവരങ്ങളും ലിംഗാനുപാതവും പട്ടിക 2-ൽ നൽകിയിരിക്കുന്നു. വിവാഹ പ്രായത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ പടിപടിയായി സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് വന്നിരിക്കുന്നതെന്ന് കാണാനാവും. 1991നെ അപേക്ഷിച്ച് 2011 ൽ 20 വയസ്സു മുതൽ 34 വയസ്സുവരെയുള്ള ആണുങ്ങളുടെയും 15 മുതൽ 29 വയസ്സുവരെയുള്ള സ്ത്രീകളുടെയും ലിംഗാനുപാതം പരിശോധിച്ചാൽ ഇതിന്റെ ആഴം കാണാനാവും.
1991 ൽ 20-24 വയസ്സിലുള്ള 1000 പുരുഷന്മാർക്ക് വിവാഹം കഴിക്കാനായി 15-19 പ്രായത്തിലുള്ള 1052 സ്ത്രീകൾ ഉണ്ടായിരുന്നു. എന്നാൽ, മൂന്ന് ദശാബ്ദക്കാലത്തിനു ശേഷം നടന്ന ജനസംഖ്യാ കണക്കെടുപ്പിൽ (2011) സ്ത്രീകളുടെ എണ്ണം 987 ആയി കുറഞ്ഞു. അതായത്, ഈ സമയപരിധിക്കുള്ളിൽ ഓരോ 1000 പുരുഷൻമാർക്കും 69 സ്ത്രീകളുടെ കുറവ് വീതമുണ്ടായി. തുടർന്നുള്ള രണ്ട് പ്രായവിഭാഗത്തിലും (25-29 ഉം 30-34) സമാന പ്രവണത നിലനിന്നിരുന്നു.
∙ വരുന്നത് സ്ത്രീധനം ഇല്ലാതാകും കാലം!
പുരുഷന്മാരേക്കാൾ അധികം സ്ത്രീകൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ സ്ത്രീവിവാഹ ഞെരുക്കത്തിന്റെ സാന്നിധ്യമാണ് സമൂഹത്തിൽ നിലനിന്നിരുന്നത്. അതിനാൽ, അന്നെല്ലാം പുരുഷന്മാർക്ക് ഇഷ്ടപ്പെട്ട വധുക്കളെ കണ്ടെത്താൻ ബുദ്ധിമുട്ടനുഭവിച്ചിരുന്നില്ല എന്ന് ലിംഗാനുപാതം അടിസ്ഥാനമാക്കിയ വിശകലനം അടിവരയിടുന്നു. തത്ഫലമായി, പണ്ടുകാലം മുതൽക്കുതന്നെ സമൂഹത്തിൽ ‘പെൺകുട്ടികൾ പുര നിറഞ്ഞ് നിൽക്കുന്നു’ എന്ന പ്രയോഗത്തിന് പ്രചുരപ്രചാരം നേടിയിരുന്നു. ഇതിന്റെ വിപരീത ദിശയിലുള്ള ‘പുരുഷന്മാർ പുര നിറഞ്ഞ് നിൽക്കുന്നു’ എന്ന പ്രതിഭാസത്തിന് വഴിമാറിയതായുള്ള വാദഗതികളാണ് പൊതുസമൂഹത്തിൽ ഇപ്പോൾ ചൂടുപിടിച്ച ചർച്ചകൾക്ക് തിരികൊളുത്തിയത്. ഈ വാദത്തിന് സംസ്ഥാനത്തെ നിലവിലെ ജനസംഖ്യാ കണക്കുകളുടെ പിൻബലമുണ്ടോ എന്ന് പരിശോധിക്കുകയാണ് അടുത്ത ഭാഗത്തിന്റെ ഉദ്ദേശം. ഇത് തെളിഞ്ഞാൽ സമൂഹത്തിൽ പങ്കാളിയെ ലഭിക്കാൻ പുരുഷൻമാർ കഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും. ഒരുപക്ഷേ ഇതോടെ സ്ത്രീധനമടക്കമുള്ള സാമൂഹിക ദുരാചാരത്തിനും അന്ത്യം കുറിക്കും.
∙ ലിംഗാധിപത്യത്തിൽ സ്ത്രീകളുടെ കുത്തക അവസാനിക്കുന്നു?
ജനസംഖ്യാ പ്രവചന കണക്കുകളാണ് ഇനി പരിശോധിക്കുന്നത്. ഭാവിയിലെ ലിംഗാനുപാതവും തുടർന്നുണ്ടാകുന്ന വിവാഹ ഞെരുക്കം സൃഷ്ടിക്കാൻ സാധ്യതയുള്ള ആഘാതവും നിശ്ചയിക്കാൻ ഇതിലൂടെ കഴിയും.
പട്ടിക 3: കേരളത്തിലെ ലിംഗം അടിസ്ഥാനമാക്കി പ്രവചിച്ച ജനസംഖ്യാ കണക്കുകൾ (ലക്ഷത്തിൽ)
∙ 2016നു ശേഷം 15നും 49നും ഇടയില്‍ എല്ലാ പ്രായപരിധിയിലുമുള്ള (2016ൽ 45-49 വയസ്സൊഴികെ) പെൺകുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് കാണാം. 2016നെ അപേക്ഷിച്ച് 2021 ആകുമ്പോഴേക്കും 15-19 പ്രായപരിധിയിൽ മാത്രം അറുപതിനായിരത്തിലധികവും 2036ൽ എത്തുമ്പോഴേക്കും 2 ലക്ഷത്തിലധികവും പെൺകുട്ടികളുടെ കുറവ് വന്നേക്കാം.
∙ സ്ത്രീകളുടെ എണ്ണത്തിൽ നാമമാത്രമായ വർധനവുണ്ടാകുക 45-49 എന്ന ഏറ്റവും ഉയർന്ന പ്രായപരിധിയിൽ മാത്രമായിരിക്കും. അതേസമയം, പുരുഷന്മാരുടെ എണ്ണം കുറയുന്നത് 20-24 പ്രായപരിധിയിൽ 2026ന് ശേഷവും 25-34 പ്രായപരിധിയിൽ 2031ന് ശേഷവും മാത്രമായിരിക്കും.
∙ 1970കളുടെ തുടക്കത്തിൽ ഒരു സ്ത്രീക്ക് ശരാശരി 4 കുട്ടികൾ (പ്രത്യുൽപാദന നിരക്ക്) എന്ന നിലയിൽ നിന്ന് 2.1 കുട്ടികൾ എന്ന നിലയിലേക്ക് രണ്ടു ദശബ്ദക്കാലത്തിനുള്ളിൽ കുറച്ചുകൊണ്ടുവന്നത് രാജ്യാന്തര തലത്തിൽ ശ്രദ്ധയാകർഷിച്ചതാണ്. തൊണ്ണൂറുകളിൽ സംസ്ഥാനത്തെ പൊതുവിദ്യാഭാസത്തിലെ താഴ്ന്ന ക്ലാസുകളിൽ സ്കൂൾ പ്രവേശനത്തിൽ ദൃശ്യമായ കുട്ടികളുടെ കുറവ് ഇപ്പോൾ ഉയർന്ന പ്രായപരിധിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. സ്ത്രീകളുടെ എണ്ണത്തിൽ ഇപ്പോൾ കണ്ടു വരുന്ന കുറവ് സമീപ ഭാവിയിൽതന്നെ പുരുഷന്മാരുടെ ഇടയിലും പ്രത്യക്ഷമാകാൻ പോകുകയാണ്. സംസ്ഥാനത്ത് കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ജനസംഖ്യാ പരിവർത്തന പ്രക്രിയയുടെ ബാക്കിപത്രമായി വേണം ഉയർന്ന പ്രായപരിധിയിയിലും ഇനി ദൃശ്യമാകാൻ പോകുന്ന ജനസംഖ്യയുടെ കുറവിനെ കാണേണ്ടത്.
∙ 2036 ആകുമ്പോഴേക്കും സ്ഥിതി ഗുരുതരമാവും
സംസ്ഥാനത്ത് വരുംവർഷങ്ങളിൽ തെളിയാൻ പോകുന്ന വിവാഹ ഞെരുക്കത്തിന്റെ നേർസാക്ഷ്യമാണ് പട്ടിക 4 ൽ നൽകിയിരിക്കുന്നത്. ഇത് വിവാഹ പ്രായപരിധിയിലുള്ള ലിംഗങ്ങളുടെ ആകെ എണ്ണത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിലും ലിംഗാനുപാതത്തിലും (1000 വരന്മാർക്ക് ലഭ്യമാകാൻ പോകുന്ന വധുക്കളുടെയും) നിർണയിച്ചിരിക്കുന്നു.
∙ പട്ടിക 4: കേരളത്തിലെ വധൂ-വരന്മാരുടെ എണ്ണത്തിലുള്ള വ്യതിയാനവും ലിംഗാനുപാതവും
2016-ന് ശേഷം 29 വയസ്സിന് താഴെയുള്ള എല്ലാ പുരുഷന്മാരുടെ (2016 ൽ 25-29 പ്രായപരിധിയിലൊഴികെ) ഇടയിലും വിവാഹ ഞെരുക്കം അനുഭവപ്പെടുന്നതിന്റെ ലാഞ്ചനകൾ വ്യക്തമാണ്. 2021 ൽ 25-29 പ്രായപരിധിയിലുള്ള 13.29 ലക്ഷം വരന്മാർക്ക് 20-24 പ്രായപരിധിയിലുള്ള 12.84 ലക്ഷം പേരെയാണ് വധുക്കളായി ലഭിച്ചിരുന്നത്. അതായത്, ഏകദേശം 45,000 സ്ത്രീകളുടെ കുറവ് കാണുന്നു. വരും ർഷങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്ന സ്ഥിതിവിശേഷമാണ് കാണാനാവുന്നത്. 2031 നു ശേഷം ഇതേപ്രായത്തിൽ മാത്രം ഏകദേശം ഒരു ലക്ഷത്തിലധികം യുവതികളുടെ കുറവുണ്ടാകും. വരും വർഷങ്ങളിൽ ചെറു പ്രായത്തിൽ മാത്രമല്ല, ഉയർന്ന പ്രായത്തിലും പുരുഷ വിവാഹ ഞെരുക്കത്തിന്റെ അലയൊലികൾ പ്രത്യക്ഷപ്പെടും. 2021 ൽ 20-34 പ്രായപരിധിയിലുള്ള പുരുഷന്മാർക്ക് വിവാഹം കഴിക്കാനായി 1.5 ലക്ഷം പെൺകുട്ടികളുടെ കുറവുണ്ടായിരുന്നുവെങ്കിൽ 2036 ആകുമ്പോഴേക്കും അത് 3.4 ലക്ഷമായി ഉയരും.
∙ 30 വയസ്സിന് താഴെയുള്ള പുരുഷൻമാർക്കും ഇനി ‘പെണ്ണുകിട്ടില്ല’
ലിംഗാനുപാതത്തെ അടിസ്ഥാനമാക്കിയ കണക്കുകൾ പരിശോധിക്കുമ്പോൾ പുരുഷന്മാരുടെ വിവാഹ ഞെരുക്കത്തിന്റെ ആഴം കൂടുതൽ മനസ്സിലാക്കാനാവും. മുൻപ് സൂചിപ്പിച്ചതുപോലെ, വിവാഹപ്രായമെത്തിയ ഒട്ടുമിക്ക പ്രായപരിധിയിലുള്ള പുരുഷന്മാർക്കും അനുയോജ്യരായ ജീവിത പങ്കാളിയെ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടും. കാലം കഴിയുന്തോറും ഇതിന്റെ തീക്ഷ്ണത വർധിച്ചുകൊണ്ടേയിരിക്കും.
2016 ൽ 25-29 പ്രായപരിധിയിൽ 1000 പുരുഷന്മാർക്ക് ലഭ്യമായിരുന്നത്ര സ്ത്രീകളെ ഇപ്പോൾ ലഭിക്കണമെന്നില്ല. സമാന അവസ്ഥ തൊട്ടു പിന്നിലുള്ള പ്രായപരിധിയിലും (20-24) ദൃശ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ, 30 വയസ്സിന് താഴെയുള്ള പ്രായവിഭാഗങ്ങളിലെല്ലാം വരന്മാർക്ക് വധുക്കളെ ലഭിക്കാൻ നിലവിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മനസ്സിലാക്കാം. ഈ അന്വേഷണഫലത്തെ മുൻപ് സൂചിപ്പിച്ച സാമ്പിൾ സർവേ അടിസ്ഥാനമാക്കിയ പഠനത്തിലെ കണ്ടെത്തലുകളുമായി ഒരുപരിധി വരെ കൂട്ടി വായിക്കാവുന്നതാണ്.
30 വയസ്സിനു മുകളിലുള്ള പുരുഷൻമാരാണ് വിവാഹ ഞെരുക്ക പ്രതിസന്ധി അഭിമുഖീകരിക്കുന്നത് എന്നാണ് സമൂഹം കണക്കാക്കുന്നത്. എന്നാൽ നിലവിലെ ജനസംഖ്യാ പ്രവണതയുമായി മുന്നോട്ടു നീങ്ങിയാൽ കേരളത്തിൽ 2031 ആകുമ്പോഴേക്കും 20-39 പ്രായപരിധിയിലും പുരുഷ വിവാഹഞെരുക്കം ആപൽക്കരമായ അവസ്ഥയിലേക്കെത്തും. വളരെക്കാലം മുൻപ് ജനിച്ചവരായതിനാൽ ഏറ്റവും ഉയർന്ന പ്രായപരിധിയിലുള്ള പുരുഷൻമാരിൽ മാത്രം (50-54) വിവാഹ ഞെരുക്കം അനുഭവപ്പെടില്ല. വിവാഹം കഴിക്കാനുള്ള സാധ്യത ഉയർന്ന പ്രായത്തിൽ തീർത്തും വിരളമായതിനാൽ അവരുടെ വിവാഹ ഞെരുക്കത്തിന് പ്രസക്തിയുമില്ല.
∙ വിവാഹ ഞെരുക്കം വരുത്തുന്ന മാറ്റങ്ങൾ
പുരുഷ വിവാഹ ഞെരുക്കം സമൂഹത്തിൽ വലിയ പരിവർത്തനങ്ങൾക്ക് ഇടയാക്കിയേക്കും. വിവാഹക്കമ്പോളത്തിൽ പതിറ്റാണ്ടുകളായി പിൻതുടരുന്ന അലിഖിതമായ പല ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പൊളിച്ചെഴുതപ്പെടും. പണ്ടുകാലത്തെ അപേക്ഷിച്ച് വധൂവരന്മാരുടെ വിവാഹപ്രായത്തിൽ നിലനിന്നിരുന്ന അന്തരം കുറഞ്ഞു വരുന്നതായി വേണം മനസ്സിലാക്കാൻ. സാമൂഹിക, സാമ്പത്തിക മാറ്റങ്ങൾക്ക് സമൂഹം ത്വരിതഗതിയിൽ വിധേയമാകുന്നതിനാൽ വിവാഹപ്രായത്തിലുള്ള അന്തരം വരും വർഷങ്ങളിൽ നേർത്ത് ഇല്ലാതായേക്കാം.
പെൺകുട്ടികളുടെ എണ്ണത്തിലെ കുറവ് മൂലം സമപ്രായക്കാരെയോ അല്ലങ്കിൽ തങ്ങളേക്കാൾ പ്രായം കൂടിയ പെൺകുട്ടികളേപ്പോലും വിവാഹം കഴിക്കാൻ പുരുഷന്മാർ തയാറായേക്കും. ലിവിങ് ടുഗെദർ പോലെയുള്ള ആശയവുമായി നമ്മുടെ ഭാവി തലമുറ സമരസപ്പെട്ടാൽ, അത് വിവാഹ കമ്പോളത്തിൽ ലഭ്യമാകുന്നവരുടെ എണ്ണത്തിൽ കൂടുതൽ ഇടിവുകൾ സൃഷ്ടിക്കും. ഒരുപക്ഷേ, ഇത്തരം പാശ്ചാത്യ സംസ്കാരങ്ങൾക്ക് വശംവദരായി വിവാഹം എന്ന വ്യവസ്ഥിതിക്കു തന്നെ പൂർണ വിരാമമിട്ടാലും അദ്ഭുതപ്പെടാനില്ല.
വിവാഹകമ്പോളത്തിൽ വിലപേശാനുള്ള സ്ത്രീകളുടെ അവകാശങ്ങൾക്ക് ശക്തി വർധിക്കും. പെൺകുട്ടികൾ വിവാഹത്തിന് നിബന്ധനകളുമായി മുന്നോട്ടു വരുന്നതോടെ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സ്ത്രീധന സമ്പ്രദായത്തിന് അന്ത്യം കുറിക്കുമെന്നു കരുതാം. ചൈനയിലടക്കമുള്ള രാജ്യങ്ങളിൽ പെൺകുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതിനാൽ അവരെ വിവാഹം ചെയ്യാനായി പുരുഷൻമാർ വധുവില (Bride price) നൽകേണ്ടി വരുന്നുണ്ട്. ഇത് നമ്മുടെ സംസ്ഥാനത്തും എത്തിച്ചേരുന്ന കാലം വിദൂരമല്ലെന്നുവേണം കരുതാൻ.
ഈ മാറ്റങ്ങൾ കുടുംബത്തിൽ കൂടുതൽ പെൺകുട്ടികൾ വേണം എന്ന തീരുമാനത്തിൽ മാതാപിതാക്കളെ വരും വർഷങ്ങളിൽ നയിച്ചേക്കാം. പെൺകുട്ടികളുടെ വിവാഹപ്രായമുയർത്തുന്ന നിയമനിർമാണവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോൾ അവരുടെ വിദ്യാഭാസത്തിന് കൂടുതൽ സമയം ലഭിക്കും. പുരുഷ ലഭ്യത ഉള്ളതിനാൽ വിദ്യാഭ്യാസം പൂർത്തീകരിച്ച് സ്വന്തം കാലിൽ നിൽക്കാനായശേഷം മാത്രം വിവാഹം എന്ന് ഭൂരിഭാഗം പെൺകുട്ടികളും ചിന്തിക്കും. ചുരുക്കിപ്പറഞ്ഞാൽ, നിലവിലെ പെൺകുട്ടികളെ അപേക്ഷിച്ച് വരും തലമുറയിലെ പെൺകുട്ടികൾക്ക് അവരുടെ ഭാവി കൂടുതൽ ശോഭനമായേക്കും.
പെൺകുട്ടികളുടെ ലഭ്യതക്കുറവ് ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ലംഘിച്ചുള്ള കൂടുതൽ വിവാഹങ്ങൾക്കും കാരണമായേക്കും. വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ ജാതിയേക്കാൾ ജോലിക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകും. വിവാഹ കമ്പോളത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങളെ ജാതി സംഘടനകൾ സൂഷ്മമായി വിലയിരുത്തുന്ന സാഹചര്യം സംജാതമാകും. അനുയോജ്യരായ ജീവിതപങ്കാളികളെ കണ്ടെത്തുന്നതിന് പുരുഷൻമാർ കേരളത്തിലെവിടെനിന്നും (അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ) വിവാഹം കഴിക്കാൻ സന്നദ്ധരാകും.
വരുംകാലങ്ങളിൽ സ്ത്രീകളുടെ എണ്ണം കുറയുന്നത് വിവാഹകമ്പോളത്തിൽ യുവതികളുടെ വിലപേശലുകൾക്ക് കരുത്തേകും. അതിന്റെ പ്രാരംഭ ലക്ഷണങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്ന പ്രതികരണങ്ങൾ. അതോടൊപ്പംതന്നെ, വിവാഹ കമ്പോളത്തിലെ പുരുഷലഭ്യത കൂടുന്നത് യാഥാസ്ഥിതികരല്ലാത്ത സ്ത്രീകൾക്ക് വിവാഹ മോചനത്തിലേക്കുള്ള വഴി തുറക്കും. ഏതായാലും, വരുംകാലങ്ങളിൽ പെൺകുട്ടികൾക്ക് അവർക്കിഷ്ടപ്പെട്ട ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാൻ കൂടുതൽ അവസരങ്ങൾ വന്നുചേരുമെന്നത് വലിയ സാമൂഹിക പരിഷ്കരണങ്ങളുടെ ശുഭസൂചനയായി കരുതാം. ചരിത്രാതീതകാലം മുതൽ അവർക്കിഷ്ടപ്പെട്ട പങ്കാളികളെ തിരഞ്ഞെടുക്കുന്നതിന് അവസരം നിഷേധിക്കപ്പെട്ടു എന്ന് കരുതുന്ന ഒരു വിഭാഗത്തിന് സാമൂഹിക മുന്നേറ്റത്തിലേക്കുള്ള ഊർജ്ജം പകരാൻ പുരുഷ വിവാഹ ഞെരുക്കമെന്ന ജനസംഖ്യാ പ്രതിഭാസത്തിനാകുമെന്ന് പ്രത്യാശിക്കാം.
English Summary: Is Kerala Facing a Male Marriage Squeeze, and What does the Data Say About It?