പിണറായി വിജയനെ അപമാനിച്ച കരിമണൽ പണപ്പട്ടികയിലെ പി.വി ആരാണെന്നാലോചിച്ച് സഖാക്കൾക്ക് ഇരിക്കപ്പൊറുതിയില്ല. തീക്കട്ടയിലരിച്ച ആ ഉറുമ്പിനെ അവർ കേരളം മുഴുവൻ പരതുകയാണ്. കുലംകുത്തിയെ കണ്ടാലുടൻ ചെവിക്കല്ലിനൊന്നു പൊട്ടിക്കണം. എന്നിട്ടു ജീവനോടെ പിണറായിയുടെ മുന്നിലിട്ടു കൊടുക്കണം. അതു കഴിഞ്ഞേയുള്ളൂ ബാക്കിയെല്ലാം.

പിണറായി വിജയനെ അപമാനിച്ച കരിമണൽ പണപ്പട്ടികയിലെ പി.വി ആരാണെന്നാലോചിച്ച് സഖാക്കൾക്ക് ഇരിക്കപ്പൊറുതിയില്ല. തീക്കട്ടയിലരിച്ച ആ ഉറുമ്പിനെ അവർ കേരളം മുഴുവൻ പരതുകയാണ്. കുലംകുത്തിയെ കണ്ടാലുടൻ ചെവിക്കല്ലിനൊന്നു പൊട്ടിക്കണം. എന്നിട്ടു ജീവനോടെ പിണറായിയുടെ മുന്നിലിട്ടു കൊടുക്കണം. അതു കഴിഞ്ഞേയുള്ളൂ ബാക്കിയെല്ലാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിണറായി വിജയനെ അപമാനിച്ച കരിമണൽ പണപ്പട്ടികയിലെ പി.വി ആരാണെന്നാലോചിച്ച് സഖാക്കൾക്ക് ഇരിക്കപ്പൊറുതിയില്ല. തീക്കട്ടയിലരിച്ച ആ ഉറുമ്പിനെ അവർ കേരളം മുഴുവൻ പരതുകയാണ്. കുലംകുത്തിയെ കണ്ടാലുടൻ ചെവിക്കല്ലിനൊന്നു പൊട്ടിക്കണം. എന്നിട്ടു ജീവനോടെ പിണറായിയുടെ മുന്നിലിട്ടു കൊടുക്കണം. അതു കഴിഞ്ഞേയുള്ളൂ ബാക്കിയെല്ലാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിണറായി വിജയനെ അപമാനിച്ച കരിമണൽ പണപ്പട്ടികയിലെ പി.വി ആരാണെന്നാലോചിച്ച് സഖാക്കൾക്ക് ഇരിക്കപ്പൊറുതിയില്ല. തീക്കട്ടയിലരിച്ച ആ ഉറുമ്പിനെ അവർ കേരളം മുഴുവൻ പരതുകയാണ്. കുലംകുത്തിയെ കണ്ടാലുടൻ ചെവിക്കല്ലിനൊന്നു പൊട്ടിക്കണം. എന്നിട്ടു ജീവനോടെ പിണറായിയുടെ മുന്നിലിട്ടു കൊടുക്കണം. അതു കഴിഞ്ഞേയുള്ളൂ ബാക്കിയെല്ലാം.

തിരസ്കൃത മാർക്സിസ്റ്റ് കവി ജി.സുധാകരൻ ‘ആരാണു നീ ഒബാമ’ എന്നു കവിതയെഴുതിയപ്പോൾപോലും ‘ആരാണു നീ പി.വി’ എന്നതു പോലൊരു പ്രതിസന്ധിയുണ്ടായിട്ടില്ല. കരിമണൽ കമ്പനിയുടെ പണം കൈപ്പറ്റിയ ഏതോ ഒരു ടി.വീണയുടെ പേരുവന്ന പട്ടികയിൽ ‘പി.വി’ എന്നു കണ്ടതുതൊട്ടു തുടങ്ങിയ കോലാഹലമാണ്. കേന്ദ്രസർക്കാരിന്റെ ആദായനികുതിക്കാരാണ് ലിസ്റ്റിന്റെ കൈകാര്യക്കാർ എന്നറിഞ്ഞിട്ടും ആൾ പിണറായി വിജയൻ തന്നെയെന്നു സഖാക്കൾകൂടി വിശ്വസിച്ചുപോയതാണ് കഷ്ടം. ‘ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ ’ എന്നാണു പണ്ടേക്കു പണ്ടേ പേരുദോഷത്തിന്റെ ലൈൻ.

ADVERTISEMENT

സംഗതി കീഴ്മേൽ മറിഞ്ഞത് എത്ര പെട്ടെന്നാണ്. ‘ഞാനല്ല ആ പി.വി’ എന്നു പിണറായി വിജയൻതന്നെ ജനസമക്ഷം വന്നു പറഞ്ഞു. ആറേഴുമാസത്തെ മൗനവ്രതം മുടക്കി പത്രസമ്മേളനം നടത്തുകയായിരുന്നു. ഉപദ്രവിക്കാനോ ഉപകാരം ചെയ്യാനോ ശേഷിയുള്ളവനേ ബുദ്ധിയുള്ള വ്യവസായി പണം കൊടുക്കൂ. അതുകൊണ്ടാണ് ‘പി.വി’ ഇതിനു രണ്ടിനും പോന്ന പിണറായി വിജയനാണെന്നു ധരിച്ചുപോയത്.   അല്ലെങ്കിലും പി.വി. നരസിംഹറാവു മുതൽ പി.വി.അൻവർ വരെ കാക്കത്തൊള്ളായിരം പി.വിമാരുള്ള രാജ്യത്ത് ‘പി.വി’ പിണറായി വിജയൻ തന്നെയാണെന്നു മാത്യു കുഴൽനാടൻ ആവർത്തിക്കുന്നതുപോലെ ക്രൂരത വേറെയില്ല. വില്ലേജ് ഓഫിസിലെ പോക്കുവരവു ബുക്കിനുകൂടി പേര് ‘പി.വി റജിസ്റ്റർ’ എന്നാണെന്നു ഭൂമിശാസ്ത്ര വിശാരദനായ മാത്യുവിന് അറിയാത്തതല്ല.

എന്തായാലും ശരിക്കുള്ള പി.വിയെ കണ്ടെത്തേണ്ടത് ഇനി സർക്കാരിന്റെയും സഖാക്കളുടെയും അഭിമാനപ്രശ്നമാണ്. ആൾമാറാട്ടം വഴി പേരുദോഷം മുഖ്യമന്ത്രിക്കാണ്. ഇ.ഡിക്കെതിരെ എന്നപോലെ ആദായനികുതി ബോർഡിനെയും കേസിൽ കുരുക്കി മുറുക്കണം. ശരിക്കുള്ള പി.വിയെ ഹാജരാക്കാൻ ഹേബിയസ് കോർപസ് ഹർജിപോലും വരില്ലെന്നാരു കണ്ടു. മാർച്ചും പിക്കറ്റിങ്ങും വേണം. പഴശ്ശിയുടെ യുദ്ധങ്ങൾ (കരിമണൽ)കമ്പനി കാണാനിരിക്കുന്നതേയുള്ളൂ.

‘മൗനം മുഖ്യമന്ത്രിയുടെ അവകാശമാണെന്നു’ പറഞ്ഞു കുത്തിത്തിരിപ്പുമായി കാനം രാജേന്ദ്രൻ വന്നതാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം. തന്നെ കൊച്ചാക്കിയതാണെന്നു പിണറായിക്കു തോന്നിപ്പോയി. അതുകൊണ്ടാണ് പത്രസമ്മേളനം വേണ്ടിവന്നത്. അല്ലെങ്കിലും ഈ വലതു കമ്യൂണിസ്റ്റുകൾ മഹാപൊല്ലാപ്പുകാരാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കരുതെന്ന് ഇപ്പോൾ പറയേണ്ട വല്ല കാര്യവുമുണ്ടോ?  അവഗണിച്ചാൽ മതിയായിരുന്നു; ഇനി പറഞ്ഞിട്ടു കാര്യമില്ല.

ജനനം മുതൽ മരണം വരെ  സഹകരണം

ADVERTISEMENT

‘ഒരാളുടെ ജനനം മുതൽ മരണംവരെ എല്ലാക്കാര്യത്തിലും ഇടപെടുന്നതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം’ എന്നാണു തൃശൂരിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. ഇതുപോലെ സത്യസന്ധമായ പ്രസ്താവന തൃശൂർ കരുവന്നൂർ ബാങ്കു തട്ടിപ്പിന്റെ കാലത്ത് പാർട്ടിയിൽനിന്നു വേറെയുണ്ടായിട്ടില്ല. 

നിക്ഷേപിച്ച പണം തിരിച്ചുകിട്ടാതെ ആത്മഹത്യചെയ്തവരുടെയും ബാങ്കിൽ ലക്ഷങ്ങൾ കിടന്നിട്ടും ചികിത്സയ്ക്കു പണമില്ലാതെ മരിച്ചുപോയവരുടെയുമൊക്കെ നാടാണ്. അതാണ് മരണംവരെ എന്നു ഗോവിന്ദൻ പറഞ്ഞത്. മരിച്ചിട്ടും പണം കിട്ടാത്തവരുമുണ്ട്. മരണാനന്തര സേവനം ഗോവിന്ദൻ ക്ലെയിം ചെയ്തില്ല എന്നേയുള്ളൂ.

28 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്ന ഫിലോമിനയ്ക്കു ചികിത്സയ്ക്കു കാൽക്കാശു കൊടുത്തില്ല. മരിച്ചപ്പോൾ രണ്ടു ലക്ഷം രൂപ സംസ്കാരത്തിനു കൊടുത്തു. അതിനു മൃതദേഹവുമായി ഭർത്താവിനു ബാങ്കിനു മുന്നിൽ സമരം ചെയ്യേണ്ടിവന്നെന്നേയുള്ളൂ. നഷ്ടമില്ല. 26 ലക്ഷവും പലിശയും നേരത്തേ കൊടുത്തിരുന്നെങ്കിൽ മുഴുവനും ചികിത്സിച്ചു തീർന്നാലോയെന്നു ബാങ്ക് കരുതലെടുത്തതാവണം. ദരിദ്രനായി ജീവിക്കുന്നതിനെക്കാൾ അന്തസ്സാണ് പണമില്ലാതെ മരിക്കുന്നതെന്നും ബാങ്കിനെ നയിച്ച പ്രസ്ഥാനം കരുതിക്കാണും.

ബാങ്കിലെ കോടികൾ ചില വേണ്ടപ്പെട്ടവർ ചാക്കിൽകെട്ടിയാണു കൊണ്ടുപോയതെന്നു സഖാക്കൾതന്നെ ഇ.ഡിക്കു മൊഴി നൽകിയത്രേ. കുത്തകകളെ പിഴിഞ്ഞ പണമായിരുന്നെങ്കിൽ കൈതോലപ്പായയിൽ നിസ്സാരമായി കൊണ്ടുപോയേനെ. ഇതുപക്ഷേ, പാവങ്ങളുടെ ചില്ലിക്കാശാണ്. അതുകൊണ്ടാണ് ചാക്കിലെടുത്തത്. സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞത് ഒന്നും കാണാതെയല്ല. പൊതുമേഖലാ ബാങ്കുകളിൽ പതിനായിരക്കണക്കിനു കോടി രൂപയുടെ തട്ടിപ്പു നടത്തുമ്പോൾ സഹകരണ ബാങ്കുകൾക്കു പത്തഞ്ഞൂറു കോടിയുടെ തിരിമറിക്ക് അവകാശമില്ലേയെന്നു മന്ത്രി എം.ബി.രാജേഷ് നിഷ്കളങ്കമായി സംശയിച്ചതിലും തെറ്റൊന്നുമില്ല.

ADVERTISEMENT

അല്ലെങ്കിലും ‘സഹകരണം എന്നതു പറയാൻ സുഖമുള്ള സംഗതിയാണെങ്കിലും നടപ്പാക്കാൻ എളുപ്പമല്ല. കാസർകോട്ട് സഹകരണബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ പ്രസംഗത്തിനിടെ മൈക്ക് അനൗൺസ്മെന്റ് വന്നപ്പോൾ മുഖ്യമന്ത്രി അൽപം സഹകരിച്ചിരുന്നെങ്കിൽ ഇത്ര കോലാഹലമുണ്ടാകുമായിരുന്നോ? സുഖപ്രസവം എന്നൊക്കെ പറയുമെങ്കിലും സംഗതി ഒട്ടും സുഖമുള്ള ഏർപ്പാടല്ലെന്നു പ്രസവിച്ചവർക്ക് അറിയാം.

കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന ഏകദിന മൗനസത്യഗ്രഹത്തിൽ പങ്കെടുക്കുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും അടുത്തെത്തിയ പ്രവർത്തകയോട് മൗനത്തിലാണെന്ന് ആംഗ്യം കാട്ടുന്ന സതീശൻ. (ഫയൽ ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ)

സിറ്റിങ് സീറ്റിന്റെ അവകാശികൾ

സിറ്റിങ് സീറ്റ് അവകാശമല്ലെന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ കണ്ടെത്തൽ പുതിയ കാര്യമൊന്നുമല്ല. ആയിരുന്നെങ്കിൽ കേന്ദ്രത്തിലോ ഏതെങ്കിലും സംസ്ഥാനത്തോ കോൺഗ്രസല്ലാതെ ആരെങ്കിലും ഭരണത്തിൽ കാണുമായിരുന്നോ? ജനം പണ്ടേ തീരുമാനിച്ച കാര്യങ്ങൾ കോൺഗ്രസ് പതിവുപോലെ കുറച്ചുവൈകി മനസ്സിലാക്കിയെന്നേയുള്ളൂ.

എങ്കിലും അരനൂറ്റാണ്ടിലേറെയായി കേരളത്തിൽ കൊണ്ടുനടന്ന സിറ്റിങ് സീറ്റായ പുതുപ്പള്ളിയുടെ ഫലംവന്ന ദിവസംതന്നെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തമ്മിൽ ചാനൽ മൈക്കിനുവേണ്ടി പിടിവലി നടത്തുമെന്ന് ആരും കരുതിയില്ല. മൈക്കു കിട്ടാത്തതിനു ക്രുദ്ധനായി സുധാകരനും തലപോയാലും തരില്ലെന്നു സതീശനും. കോൺഗ്രസിൽ അച്ചടക്കം കർശനമാണെന്നു വാർത്ത വന്നതിന്റെ പിറ്റേന്നാണ് വിഡിയോ വൈറലായത്. 

വാസ്തവത്തിൽ വിഡിയോ മാത്രം നേരത്തേ വന്നതാണ്. ശബ്ദം കുറച്ചു ദിവസംകൂടി വൈകി . പ്രകാശം ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിച്ചതുകൊണ്ട് സംഭവിച്ചതാണ്. ഡയലോഗ് കൂടി വന്നപ്പോഴാണ് സംഭവം ഹിറ്റായത്. വടംവലിയിൽ ഒടുവിൽ സുധാകരൻ ജയിച്ചു. പിന്നെ സതീശൻ മിണ്ടിയില്ല. മിണ്ടാഞ്ഞതു തൊണ്ടയ്ക്കു സുഖമില്ലാഞ്ഞതുകൊണ്ടാണ് എന്നാണ് സതീശൻ പിന്നെ വിശദീകരിച്ചത്. സാധാരണ വോട്ടെടുപ്പിനു മുൻപാണു പെരുമാറ്റച്ചട്ടം വേണ്ടിവരിക. കോൺഗ്രസിൽ അതു ഫലം വന്ന ശേഷവും വേണ്ടിവരും. തരൂരിനോട് അസൂയ കലർന്ന ബഹുമാനമാണെന്നു സതീശൻതന്നെ പണ്ടു പറഞ്ഞിട്ടുണ്ട്. ‘അസൂയ പാടില്ല, സ്വന്തമാക്കി അഭിമാനിക്കൂ’ എന്ന് പണ്ടൊരു ടെലിവിഷന്റെ പരസ്യമുണ്ടായിരുന്നു. ഇപ്പോൾ പരസ്യം ഒരിടത്തും കാണാനില്ല. അസൂയ സകലയിടത്തും ബാക്കിയാണു താനും.

സ്റ്റോപ് പ്രസ്

കൊൽ‌ക്കത്തയിലെ സത്യജിത് റേ ഫിലിം  ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപി ഉടൻ ചുമതല ഏൽക്കില്ലത്രേ.

‘ഞാനിങ്ങെടുക്കുവാ’ എന്നു മാത്രമല്ല ‘ഫ,  ഫുല്ലേ ’എന്നും പറഞ്ഞ ചരിത്രവും കക്ഷിക്കുണ്ട്.

English Summary: Who is PV, the code name found in the controversial mining firm owner diary?