‘കുത്തുപാളയെടുത്ത്’ കോടീശ്വരി; ‘റിയൽ’ ആയി ചൈനീസ് മാന്ദ്യം? ഭീമൻ കടത്തിൽ തകർന്ന് വമ്പൻ കമ്പനികൾ
ഏഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയുമായി 2022ലെ ബ്ലൂംബെർഗ് റിപ്പോർട്ട് പുറത്തുവന്നപ്പോൾ, അഞ്ചു വർഷത്തോളം മുന്നിൽനിന്ന ചൈനയുടെ റിയൽ എസ്റ്റേറ്റ് രാജ്ഞി യാങ് ഹുയാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ ഞെട്ടലോടെയാണ് ലോകം കണ്ടത്. എന്നാൽ ആ ഞെട്ടൽ ഒരു തുടക്കം മാത്രമായിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ തകർച്ച സംബന്ധിച്ച ചർച്ചകൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നെങ്കിലും അതിന്റെ വ്യാപ്തി ലോകം അറിയാൻ പ്രധാന കാരണങ്ങളിലൊന്നായത് യാങ് ഹുയാന്റെ ഈ ‘സ്ഥാനമാറ്റം’ ആയിരുന്നു. ചൈനയുടെ സാമ്പത്തിക മേഖലയെ താങ്ങി നിർത്തുന്ന പ്രധാന തൂണുകളിൽ ഒന്നാണ് റിയൽ എസ്റ്റേറ്റ് മേഖല. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളിൽ ഒന്നായ കൺട്രി ഗാർഡൻ ഹോൾഡിങ്സിന്റെ മേധാവിയാണ് യാങ് ഹുയാൻ. സമ്പന്നപ്പട്ടികയിൽ ഇന്ത്യയുടെ സാവിത്രി ജിൻഡാൽ പിന്നിലാക്കിയ റിയൽ എസ്റ്റേറ്റ് മേധാവിയായിരുന്നു 2022ൽ ചർച്ചകളിൽ നിറഞ്ഞതെങ്കിൽ ഇന്ന് അവരുടെ കമ്പനിയായ കൺട്രി ഗാർഡനാണ് ചർച്ചകളിലാകെ. 2023 ഓഗസ്റ്റിൽ പുറത്തു വന്ന റിപ്പോർട്ടു പ്രകാരം ചരിത്രത്തിലെ ഏക്കാലത്തെയും വലിയ നഷ്ടത്തിലേക്കാണ്, ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള കമ്പനി കൂപ്പുകുത്തിയത്.
ഏഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയുമായി 2022ലെ ബ്ലൂംബെർഗ് റിപ്പോർട്ട് പുറത്തുവന്നപ്പോൾ, അഞ്ചു വർഷത്തോളം മുന്നിൽനിന്ന ചൈനയുടെ റിയൽ എസ്റ്റേറ്റ് രാജ്ഞി യാങ് ഹുയാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ ഞെട്ടലോടെയാണ് ലോകം കണ്ടത്. എന്നാൽ ആ ഞെട്ടൽ ഒരു തുടക്കം മാത്രമായിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ തകർച്ച സംബന്ധിച്ച ചർച്ചകൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നെങ്കിലും അതിന്റെ വ്യാപ്തി ലോകം അറിയാൻ പ്രധാന കാരണങ്ങളിലൊന്നായത് യാങ് ഹുയാന്റെ ഈ ‘സ്ഥാനമാറ്റം’ ആയിരുന്നു. ചൈനയുടെ സാമ്പത്തിക മേഖലയെ താങ്ങി നിർത്തുന്ന പ്രധാന തൂണുകളിൽ ഒന്നാണ് റിയൽ എസ്റ്റേറ്റ് മേഖല. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളിൽ ഒന്നായ കൺട്രി ഗാർഡൻ ഹോൾഡിങ്സിന്റെ മേധാവിയാണ് യാങ് ഹുയാൻ. സമ്പന്നപ്പട്ടികയിൽ ഇന്ത്യയുടെ സാവിത്രി ജിൻഡാൽ പിന്നിലാക്കിയ റിയൽ എസ്റ്റേറ്റ് മേധാവിയായിരുന്നു 2022ൽ ചർച്ചകളിൽ നിറഞ്ഞതെങ്കിൽ ഇന്ന് അവരുടെ കമ്പനിയായ കൺട്രി ഗാർഡനാണ് ചർച്ചകളിലാകെ. 2023 ഓഗസ്റ്റിൽ പുറത്തു വന്ന റിപ്പോർട്ടു പ്രകാരം ചരിത്രത്തിലെ ഏക്കാലത്തെയും വലിയ നഷ്ടത്തിലേക്കാണ്, ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള കമ്പനി കൂപ്പുകുത്തിയത്.
ഏഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയുമായി 2022ലെ ബ്ലൂംബെർഗ് റിപ്പോർട്ട് പുറത്തുവന്നപ്പോൾ, അഞ്ചു വർഷത്തോളം മുന്നിൽനിന്ന ചൈനയുടെ റിയൽ എസ്റ്റേറ്റ് രാജ്ഞി യാങ് ഹുയാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ ഞെട്ടലോടെയാണ് ലോകം കണ്ടത്. എന്നാൽ ആ ഞെട്ടൽ ഒരു തുടക്കം മാത്രമായിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ തകർച്ച സംബന്ധിച്ച ചർച്ചകൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നെങ്കിലും അതിന്റെ വ്യാപ്തി ലോകം അറിയാൻ പ്രധാന കാരണങ്ങളിലൊന്നായത് യാങ് ഹുയാന്റെ ഈ ‘സ്ഥാനമാറ്റം’ ആയിരുന്നു. ചൈനയുടെ സാമ്പത്തിക മേഖലയെ താങ്ങി നിർത്തുന്ന പ്രധാന തൂണുകളിൽ ഒന്നാണ് റിയൽ എസ്റ്റേറ്റ് മേഖല. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളിൽ ഒന്നായ കൺട്രി ഗാർഡൻ ഹോൾഡിങ്സിന്റെ മേധാവിയാണ് യാങ് ഹുയാൻ. സമ്പന്നപ്പട്ടികയിൽ ഇന്ത്യയുടെ സാവിത്രി ജിൻഡാൽ പിന്നിലാക്കിയ റിയൽ എസ്റ്റേറ്റ് മേധാവിയായിരുന്നു 2022ൽ ചർച്ചകളിൽ നിറഞ്ഞതെങ്കിൽ ഇന്ന് അവരുടെ കമ്പനിയായ കൺട്രി ഗാർഡനാണ് ചർച്ചകളിലാകെ. 2023 ഓഗസ്റ്റിൽ പുറത്തു വന്ന റിപ്പോർട്ടു പ്രകാരം ചരിത്രത്തിലെ ഏക്കാലത്തെയും വലിയ നഷ്ടത്തിലേക്കാണ്, ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള കമ്പനി കൂപ്പുകുത്തിയത്.
ഏഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയുമായി 2022ലെ ബ്ലൂംബെർഗ് റിപ്പോർട്ട് പുറത്തുവന്നപ്പോൾ, അഞ്ചു വർഷത്തോളം മുന്നിൽനിന്ന ചൈനയുടെ റിയൽ എസ്റ്റേറ്റ് രാജ്ഞി യാങ് ഹുയാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ ഞെട്ടലോടെയാണ് ലോകം കണ്ടത്. എന്നാൽ ആ ഞെട്ടൽ ഒരു തുടക്കം മാത്രമായിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ തകർച്ച സംബന്ധിച്ച ചർച്ചകൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നെങ്കിലും അതിന്റെ വ്യാപ്തി ലോകം അറിയാൻ പ്രധാന കാരണങ്ങളിലൊന്നായത് യാങ് ഹുയാന്റെ ഈ ‘സ്ഥാനമാറ്റം’ ആയിരുന്നു.
ചൈനയുടെ സാമ്പത്തിക മേഖലയെ താങ്ങി നിർത്തുന്ന പ്രധാന തൂണുകളിൽ ഒന്നാണ് റിയൽ എസ്റ്റേറ്റ് മേഖല. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളിൽ ഒന്നായ കൺട്രി ഗാർഡൻ ഹോൾഡിങ്സിന്റെ മേധാവിയാണ് യാങ് ഹുയാൻ. സമ്പന്നപ്പട്ടികയിൽ ഇന്ത്യയുടെ സാവിത്രി ജിൻഡാൽ പിന്നിലാക്കിയ റിയൽ എസ്റ്റേറ്റ് മേധാവിയായിരുന്നു 2022ൽ ചർച്ചകളിൽ നിറഞ്ഞതെങ്കിൽ ഇന്ന് അവരുടെ കമ്പനിയായ കൺട്രി ഗാർഡനാണ് ചർച്ചകളിലാകെ. 2023 ഓഗസ്റ്റിൽ പുറത്തു വന്ന റിപ്പോർട്ടു പ്രകാരം ചരിത്രത്തിലെ ഏക്കാലത്തെയും വലിയ നഷ്ടത്തിലേക്കാണ്, ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള കമ്പനി കൂപ്പുകുത്തിയത്.
വിവിധ ബാങ്കുകളിൽനിന്ന് എടുത്ത കോടികളുടെ കടം തിരിച്ചടയ്ക്കാനാകാതെ കുഴഞ്ഞിരിക്കുകയാണ് കൺട്രി ഗാർഡൻ. ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമന്മാരിൽ മുന്നിൽനിൽക്കുന്ന കൺട്രി ഗാർഡൻസിന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റു കമ്പനികളുടെ കാര്യം പറയേണ്ടല്ലോ. എന്താണ് കൺട്രി ഗാർഡന്റെ ഈ കടുത്ത പ്രതിസന്ധിക്ക് കാരണം? ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയുടെ ആണിക്കല്ല് ഇളക്കുന്നതാണോ ഈ ‘റിയൽ’ എസ്റ്റേറ്റ് പ്രതിസന്ധി? ചൈനയിലെ അതികായർ അടക്കിവാണ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് എന്താണു സംഭവിച്ചത്? ഇത് ചൈനയെ എങ്ങനെ ബാധിക്കും? ഭരണകൂടത്തിന് ഇക്കാര്യത്തിൽ ഇടപെടൽ നടത്താനാകില്ലേ?
∙ ഭീമൻ കടം: കരകയറാനാകാതെ കൺട്രി ഗാർഡൻ
2022 വരെ ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ അതികായന്മാരിലെ മുൻനിര സ്ഥാനം നിലനിർത്തി വന്നിരുന്ന കമ്പനിയാണ് കൺട്രി ഗാർഡൻ ഹോൾഡിങ്സ്. എന്നാൽ 2022 സാമ്പത്തിക വർഷം പുറത്തുവന്ന കണക്കുകൾ കൺട്രി ഗാർഡൻസിന്റെ പതനം ആരംഭിച്ചു എന്ന് സൂചിപ്പിക്കുന്നവയായിരുന്നു. 2022 അവസാനത്തോട ഇവരുടെ ബാധ്യത ഏതാണ്ട് 19,400 കോടി ഡോളറായി ഉയർന്നു. 2023 മാർച്ച് മുതൽ ആറു മാസത്തിനിട 670 കോടി ഡോളറിന്റെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായതെന്നാണ് റിപ്പോർട്ട്. തങ്ങളുടെ ‘തൃപ്തികരമല്ലാത്ത പ്രകടനത്തിൽ’ ഖേദം രേഖപ്പെടുത്തുന്നതായി കൺട്രി ഗാർഡൻ സ്വയം സമ്മതിച്ച് പ്രസ്താവന കൂടി ഇറക്കിയതോടെ റിയൽ എസ്റ്റേറ്റ് ഭീമന്റെ തകർച്ച കരുതിയിരുന്നതിലും അധികമാണെന്ന് ലോകത്തിനു മനസ്സിലായി.
അതേസമയം തന്നെയാണ്, ബോണ്ടുകളുടെ അടിസ്ഥാനത്തിൽ നൽകിയ വായ്പകളുടെ തിരിച്ചടവിനായി രാജ്യത്തെ ബാങ്കുകൾ കമ്പനിക്കു മേൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയതും. എന്നാൽ തിരിച്ചടവിനായി കൂടുതൽ സമയം അനുവദിക്കണമെന്നാണ് കമ്പനി അധികൃതർ ആവശ്യപ്പെട്ടത്. ഏറെ ചർച്ചകൾക്കൊടുവിൽ ഓൺഷോർ ബോണ്ടുകളുടെ (നിക്ഷേപകരുടെ സ്വന്തം രാജ്യത്ത് ഇഷ്യു ചെയ്യുന്നതാണ് ഓൺഷോർ ബോണ്ട്. ആ രാജ്യത്തിന്റെ നികുതിയും മറ്റു നിയന്ത്രണങ്ങളും ഇതിന്മേലുണ്ടാകും. ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഫ്ഷോർ ബോണ്ടുകൾക്ക് കമ്പനികൾ പ്രാധാന്യം നൽകുന്നത്. നിക്ഷേപകരുടെ സ്വന്തം രാജ്യത്തിനു പുറത്ത് ഇഷ്യു ചെയ്യുന്ന ബോണ്ടാണ് ഓഫ്ഷോർ ബോണ്ട്. നികുതി ഇളവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ലക്ഷ്യമിട്ടാണിത്). വായ്പ തിരിച്ചടവിന് മൂന്നു വർഷം സമയം അനുവദിക്കാൻ ബാങ്കുകൾ തീരുമാനിച്ചു. 148 കോടി ഡോളർ വിലമതിക്കുന്ന ആറ് ഓൺഷോർ ബോണ്ടുകളുടെ തിരിച്ചടവ് മൂന്നു വർഷത്തേക്ക് നീട്ടിയതായാണ് റോയിട്ടേഴ്സിന്റേതായി പുറത്തുവന്ന റിപ്പോർട്ട്.
എന്നാൽ ഭാവിയിലും ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിൽ വായ്പ തിരിച്ചടവിൽ വീഴ്ച വന്നേക്കാമെന്ന കമ്പനിയുടെ മുന്നറിയിപ്പ്, കരകയറാനുള്ള സാധ്യതകളും തള്ളിക്കളയുന്നുണ്ട്. 2023 സെപ്റ്റംബർ 15 വരെ 231 ചൈനീസ് നഗരങ്ങളിലായി 3.81 ലക്ഷം വീടുകളാണ് കൺട്രി ഗാർഡൻ നിർമിച്ചു നൽകിയത്. എന്നാൽ ഇതിനേക്കാളും എത്രയോ ഇരട്ടിയാണ് ഇനിയും നിർമാണം പൂർത്തിയാക്കാനുള്ളത് എന്ന കാര്യം വ്യക്തമാക്കിയത് കൺട്രി ഗാർഡൻ തന്നെയാണ്. അതും കമ്പനിയുടെ വിചാറ്റ് അക്കൗണ്ടിലൂടെ. മുന്നിലുള്ള പ്രശ്നം നിസ്സാരമല്ലെന്നു ചുരുക്കം.
∙ എവർഗ്രാൻഡ് മോഡൽ പതനം!
കൺട്രി ഗാർഡന്റെ നിലവിലെ സ്ഥിതിയെ ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സംരംഭകരായിരുന്ന എവർഗ്രാൻഡിനോടാണു പലരും ഉപമിക്കുന്നത്. 2020ൽ മാത്രം 7800 കോടി ഡോളർ വരുമാനവും ചൈനയിലെ ഇരുന്നൂറോളം നഗരങ്ങളിലായി നിരവധി നിർമാണ പദ്ധതികളും നടത്തിവന്നിരുന്നതാണ് എവർഗ്രാൻഡ് കമ്പനി. എന്നാൽ കോവിഡ് പ്രതിസന്ധി എവർഗ്രാൻഡിന്റെ വളർച്ചയ്ക്കും പൂട്ടിട്ടു. ബാങ്കുകളിൽ എവർഗ്രാൻഡിന്റെ കടം പെരുകി. 2021 സെപ്റ്റംബറിൽ ആദ്യ അടവ് തെറ്റിച്ചപ്പോൾ 8.4 കോടി ഡോളറായിരുന്നു എവർഗ്രാൻഡ് പലിശ ഇനത്തിൽ മാത്രം അടയ്ക്കേണ്ടിയിരുന്നത്. അത് പെരുകി ഇപ്പോൾ 30,000 കോടിയിലധികം ഡോളറെന്ന ബാധ്യതയിലെത്തി നിൽക്കുന്നു.
ബാങ്ക് വായ്പകളും ബോണ്ടുകളും മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി മറ്റു സാമ്പത്തിക സ്രോതസ്സുകളെയും എവർഗ്രാൻഡ് ഉപയോഗപ്പെടുത്തി. പലിശയ്ക്ക് പണം നൽകുന്നവർ, മറ്റു നിക്ഷേപങ്ങൾ, ഇൻഷുറൻസ് എന്നിവയിലൂടെയും പണം കണ്ടെത്താൻ ശ്രമിച്ചു. ബാങ്കിങ് സംവിധാനത്തിനു പുറത്തുനിന്നു വരെ പണം സംഭരിക്കേണ്ടി വന്നെന്നു ചുരുക്കം. ഇത്തരത്തിൽ ഏതാണ്ട് 1260 കോടി ഡോളർ കണ്ടെത്തിയതായാണ് എവർഗ്രാൻഡ് 2023 ഓഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ തുകയിലും 470 കോടി ഡോളർ ഇപ്പോഴും തിരിച്ചടച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കൺട്രി ഗാർഡന്റെ പതനം പാതിവഴിയിൽ ആണെങ്കിൽ എവർഗ്രാൻഡ് ഏതാണ് മണ്ണിട്ട് മൂടപ്പെട്ട അവസ്ഥയിലാണ്. പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എവർഗ്രാൻഡിന്റെ ഷെൻസെനിലെയും മറ്റു നഗരങ്ങളിലെയും ആസ്ഥാനങ്ങൾക്കു മുന്നിൽ പ്രതിഷേധവുമായി നിക്ഷേപകർ എത്തിയിരുന്നു. എന്നാൽ പണം തിരികെ നൽകാൻ കയ്യിലില്ല, പകരം നിശ്ചിത തുക ഓരോ മാസവും തരാമെന്നായി കമ്പനി. 3000 യുവാൻ (ഏകദേശം 410 യുഎസ് ഡോളർ) വരെ ഇത്തരത്തിൽ നൽകാമെന്ന് എവർഗ്രാൻഡ് വാക്കു നൽകിയിരുന്നു. എന്നാൽ ഇതും അധികകാലം തുടരാനായില്ല.
2023 മേയിൽ നിക്ഷേപകർക്കായി കമ്പനിയുടെ ഒരു ‘ക്ഷമാപണ’ കത്ത് എത്തി. പ്രതീക്ഷിച്ചതു പോലെ പണം സ്വരൂപിക്കാൻ കഴിഞ്ഞില്ലെന്നും ആ സാഹചര്യത്തിൽ ഈ മാസം പണം നൽകാൻ കഴിയില്ലെന്നുമായിരുന്നു കത്തിൽ. ഓഗസ്റ്റ് 31 നും സമാനമായ കത്ത് നിക്ഷേപകർക്കു ലഭിച്ചു. അതിലും പണമടയ്ക്കാൻ കഴിയാത്ത കാര്യമായിരുന്നു വിശദീകരിച്ചിരുന്നത്. അതിനിടെ കമ്പനിയുടെ ഷെൻസെനിലെ ഓഫിസിലെ ഏതാനും ജീവനക്കാരെയും ചൈനീസ് പൊലീസ് അറസ്റ്റ് ചെയ്തു. കടക്കെണിയിൽ പെട്ടതിനു ശേഷം ഇതാദ്യമായിട്ടായിരുന്നു കമ്പനിക്കു നേരെ ഏതെങ്കിലും തരത്തിലുള്ള ഒരു ക്രിമിനൽ നടപടിയുണ്ടാകുന്നത്. എവർഗ്രാൻഡിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ തകർച്ചയുടെ പടുകുഴിയിൽ നിൽക്കുമ്പോഴാണ് എവർഗ്രാൻഡിന് സമാനമായി കൺട്രി ഗാർഡനും പ്രശ്നത്തിലാകുന്നത്.
എന്നാൽ കൺട്രി ഗാർഡന്റെ പെട്ടെന്നുള്ള സാമ്പത്തിക വീഴ്ച എവർഗ്രാൻഡിന്റേതു പോലെ വിപണിയെ ഞെട്ടിച്ചില്ല, കാരണം ചൈനയിലെ മിക്ക സ്വകാര്യ നിർമാതാക്കളും ഇതിനോടകം തന്നെ കടക്കെണിയിലായിക്കഴിഞ്ഞു. കൺട്രി ഗാർഡന്റെ ആകെ ബാധ്യത എവർഗ്രാൻഡിന്റെ 59 ശതമാനം മാത്രമാണുള്ളത്. രാജ്യത്താകമാനം 800 പ്രോജക്ടുകളാണ് കണ്‍ട്രി ഗാർഡന് ഉള്ളതെങ്കിൽ എവർഗ്രാൻഡിന് അതിന്റെ നാലിരട്ടിയാണ്. ഡോളർ ബോണ്ട് വച്ചുള്ള വായ്പ തിരിച്ചടവിന് നിക്ഷേപകർ സമയം നീട്ടി നൽകിയെങ്കിലും അതിൽനിന്ന് എത്രയും പെട്ടെന്ന് കരകയറാൻ കൺട്രി ഗാർഡന് ആയില്ലെങ്കിൽ അത് കമ്പനിയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയും കാലക്രമേണ ചൈനയുടെ വിശാലമായ സാമ്പത്തിക വിപണിക്ക് ഭാരമാകുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
∙ എങ്ങനെ തകർന്നു?
കോവിഡ് പ്രതിസന്ധിക്കു പിന്നാലെയാണ് ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖല തകർച്ച നേരിട്ടു തുടങ്ങിയത്. ചൈനയുടെ സാമ്പത്തിക മേഖലയെ പിടിച്ചുനിർത്തുന്ന പ്രധാന ഘടകമെന്ന നിലയിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ധാരാളം വായ്പകൾ ചൈനീസ് ബാങ്കുകൾ അനുവദിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി വന്നതോടെ നിർമാണ മേഖലയിലെ പ്രവർത്തനം മന്ദഗതിയിലാവുകയും കൂടുതൽ പണം അനുവദിക്കേണ്ട എന്ന് ചൈനീസ് സർക്കാർ തീരുമാനിക്കുകയുമായിരുന്നു. അതോടെ നിർമാണ മേഖല പ്രതിസന്ധിയിലായി. ചൈനയിലെ ഷി ചിൻപിങ് ഭരണകൂടത്തിന്റെ അഴിമതിവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി വമ്പൻ ബിസിനസുകാരെ താഴെയിറക്കാൻ നടത്തിയ ശ്രമങ്ങളും റിയൽ എസ്റ്റേറ്റ് കമ്പനികള്‍ക്ക് വിനയായി.
ഇതിന്റെ ഭാഗമായി 2020-ൽ ഇക്വിറ്റി ഫണ്ടുകൾ, വായ്പകൾ, ഐപിഒകൾ എന്നിവ വഴി വൻ തുക സ്വരൂപിച്ച ബിസിനസുകാർക്ക് നൂറോളം നിയന്ത്രണങ്ങൾ ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഈ നിയന്ത്രണങ്ങളുടെ ഭാഗമായി കമ്പനികളുടെ കടമെടുപ്പിനും സർക്കാർ പരിധിവച്ചു. ഇത് ചൈനയിലെ വൻകിട കമ്പനികളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായിത്തന്നെ ബാധിച്ചു. അത് ഏറ്റവുമധികം ബാധിച്ചതാകട്ടെ എവർഗ്രാൻഡിനെയും. കാരണം 30,000 കോടി ഡോളറായിരുന്നു അവരുടെ കടം. അതിൽ വലിയൊരു ശതമാനവുമാകട്ടെ ഡോളർ വച്ചുള്ള ഓഫ്ഷോർ ബോണ്ടുകളും. നിർമാണ മേഖലയിലെ ഈ പ്രതിസന്ധിയെപ്പറ്റിയുള്ള വിവരങ്ങൾ 2021 മധ്യത്തോടെ പുറത്തുവന്നതോടെ രാജ്യത്തെ ഭവന വിൽപനയിൽ 40 ശതമാനത്തോളം ഇടിവുണ്ടായി. ഇതോടെ പല നിർമാണങ്ങളും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.
ചൈനയിൽ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് പണം മുൻകൂർ നൽകി ഒരാൾക്ക് വീടോ ഫ്ലാറ്റോ ബുക്ക് ചെയ്യുന്ന രീതിയുണ്ട്. ഓരോ ഘട്ടത്തിലും നിർമാണ പുരോഗതി വിലയിരുത്തിയായിരുന്നു കമ്പനികൾക്ക് ഉപയോക്താക്കൾ പണം നൽകിയിരുന്നത്. എന്നാൽ നിർമാണ മേഖലയിൽ പ്രവർത്തനം നിലച്ച് പ്രതിസന്ധി പടർന്നതോടെ ആ പണം നൽകൽ ഭൂരിപക്ഷം പേരും പതിയെ അവസാനിപ്പിച്ചു. കാരണം, പലരും പണം വായ്പയെടുത്തായിരുന്നു നൽകിയിരുന്നത്. എപ്പോൾ നിർമാണം പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകാനാകാത്തവർക്ക് വെറുതെ പണം നൽകി എന്തിനു വായ്പാക്കെണിയിലാകണം എന്നാണ് ചൈനീസ് ജനത ആലോചിച്ചത്. അതോടെ സമുച്ചയങ്ങളായി ഉയരേണ്ട പലതും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട വെറും ‘പ്രേത ഭവന’ങ്ങളായി അവശേഷിക്കാനും തുടങ്ങി. ഇതിൽ കുറെയൊക്കെ പ്രാദേശിക ഭരണകൂടങ്ങൾ ഇടപെട്ട് പൊളിച്ചു നീക്കുകയും ചെയ്തിട്ടുണ്ട്.
∙ ചൈനയെ എങ്ങനെ ബാധിക്കും?
ചൈനയുടെ സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണുകളിൽ ഒന്നാണ് റിയൽ എസ്റ്റേറ്റ്. രാജ്യത്തിന്റെ ജിഡിപിയുട 18–30 ശതമാനം റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടാണ്. 2020ൽ നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച് പ്രസിദ്ധീകരിച്ച പഠനം പ്രകാരം ചൈനയുടെ ജിഡിപിയുടെ 29 ശതമാനവും റിയൽ എസ്റ്റേറ്റ് മേഖലയുടെ സംഭാവനയാണ്. ഇത് ആകെയുള്ള 14 ലക്ഷം കോടി ഡോളറിൽ ഏകദേശം നാലു ലക്ഷം കോടി വരെ വരും. നിലവിലെ പ്രതിസന്ധിയിൽ ഭവന വിൽപനയും ദുർബലമായതിനാൽ ചൈനയുടെ നിർമാണ മേഖലയുടെ വീണ്ടെടുക്കലിനെ ഇതു സാരമായി ബാധിക്കും, അതുവഴി ചൈനയുടെ സമ്പദ്‍വ്യവസ്ഥയെയും.
കൺട്രി ഗാർഡന്റെ പതനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ, വസ്തു വിൽപനകളിലെ തിരിച്ചുവരവ് ‘എൽ’ (L) ആകൃതിയിൽനിന്ന് താഴേക്കു പടികൾ ഇറങ്ങുന്ന (descending staircase) തലത്തിലേക്ക് മാറുമെന്ന് സാമ്പത്തിക സേവന കമ്പനിയായ എസ്പി ഗ്ലോബൽ റേറ്റിങ് പറഞ്ഞിരുന്നു. കടത്തിനു മേൽ കടം കയറിയിരിക്കുന്നതിനാൽ പണം കണ്ടെത്തുന്നതിനായി വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും വില കൺട്രി ഗാർഡൻ ഉൾപ്പെടെയുള്ള സ്വകാര്യ നിർമാതാക്കൾ കുത്തനെ വർധിപ്പിച്ചേക്കും. ഇത് പുതിയതായി വീടു വാങ്ങുന്നവർക്കും മറ്റും ഇരുട്ടടിയാകാനും സാധ്യതയുണ്ട്.
എന്നാൽ ഇപ്പോൾ നിർമിച്ചിട്ടിരിക്കുന്ന വീടുകളും കെട്ടിടങ്ങളും പോലും വാങ്ങാൻ ആളില്ലാതിരിക്കെ, വില കൂട്ടുന്ന നടപടി കൂടി ഉണ്ടായാൽ അതു കമ്പനികളെ കൂടുതൽ നഷ്ടത്തിലേക്ക് തള്ളിവിടുകയേയുള്ളൂവെന്ന് വിദഗ്ധര്‍ പറയുന്നു. 140 കോടി വരുന്ന ചൈനീസ് ജനതയിലെ എല്ലാവരെയും ഉൾപ്പെടുത്തിയാലും, ചൈനയിൽ നിർമിച്ചിട്ടിരിക്കുന്ന അപാർട്മെന്റുകൾ പിന്നെയും ബാക്കിയുണ്ടാകുമെന്നാണ് കണക്കുകൾ. 2023 ഓഗസ്റ്റ് വരെയുള്ള കണക്ക് നോക്കിയാൽ 64.8 കോടി ചതുരശ്ര മീറ്റർ ഫ്ലോർ ഏരിയ വരുന്നത്ര താമസസ്ഥലം (അപാർട്മെന്റുകളും വീടുകളും ഉൾപ്പെടെ) വിൽപന നടക്കാതെ കിടപ്പുണ്ട്. ഒരു വീടിന് ശരാശരി 90 ചതുരശ്ര മീറ്റർ കണക്കാക്കിയാൽ 72 ലക്ഷം വീടുകൾക്ക് തുല്യമാണിതെന്നു പറയുന്നു റോയിട്ടേഴ്സ് ഡേറ്റ.
പണമില്ലാത്തതു കാരണം പൂർത്തിയാകാത്ത കെട്ടിടങ്ങളുടെ കണക്ക് ഒഴിവാക്കിയാണിത്. 2016ലെ റിയൽ എസ്റ്റേറ്റ് വിപണിയുടെ വളർച്ചാ നാളുകളിൽ ആളുകൾ വാങ്ങിക്കൂട്ടുകയും ഇപ്പോൾ ആരുമില്ലാതെ കിടക്കുകയും ചെയ്യുന്ന കെട്ടിടങ്ങളുടെ കണക്കും ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഇവ കൂടി ഉൾപ്പെടുത്തുമ്പോൾ കുറഞ്ഞത് 300 കോടി പേർക്കെങ്കിലും താമസിക്കാനുള്ള വീടുകളും അപാർട്മെന്റുകളും ഇതിനോടകം ചൈനയിലുണ്ട്! ചൈനയുടെ ഔദ്യോഗിക ന്യൂസ് സർവീസ് തന്നെയാണ് നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിലെ മുൻ ഉദ്യോഗസ്ഥൻ ഹി കെങ്ങിനെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. പൊളിയാൻ പോകുന്നത് ചൈനീസ് സമ്പദ്‌വ്യവസ്ഥയല്ലെന്നും റിയൽ എസ്റ്റേറ്റ് മേഖലയിലാകെ പ്രശ്നമാണെന്നു പറയുന്നവരുടെ വാദങ്ങളാണെന്നും ചൈനീസ് ഭരണകൂടം വ്യക്തമാക്കിയിട്ട് ദിവസങ്ങളാകുന്നേയുള്ളൂ. അതിന്മേലാണിപ്പോൾ ഹി കെങ്ങിന്റെ വാക്കുകള്‍ ഇടിത്തീയായി പെയ്തിരിക്കുന്നത്.
∙ തുടർ‘ക്കടം’ കഥ
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ധനകാര്യ സ്ഥാപനങ്ങൾ കാര്യമായി പണം ഇറക്കാത്തതിനാൽ ഒരു കമ്പനിയുടെ വീഴ്ചയൊന്നും ചൈനയുടെ മുഴുവൻ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ല എന്നാണ് വിപണി വിദഗ്ധർ പറയുന്നത്. ഇനി നോക്കേണ്ടത് റിയൽ എസ്റ്റേറ്റ് മേഖലയെ ആശ്രയിക്കുന്ന ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങൾ എങ്ങനെ ഈ പ്രതിസന്ധി മറികടക്കും എന്നതാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഷി ചിൻപിങ് സർക്കാർ തദ്ദേശ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. വസ്തുക്കൾ വായ്പയെടുത്തു വാങ്ങുമ്പോൾ തുടക്കത്തിൽ അടയ്ക്കുന്ന പണത്തിന്റെ അഥവാ ഡൗൺ പേയ്മെന്റിന്റെ അനുപാതം വെട്ടിക്കുറയ്ക്കുക എന്നതാണ് ഒന്ന്. എന്നാൽ നിർമാണ മേഖലയ്ക്ക് പ്രതീക്ഷയ്ക്കു വക നൽകുന്ന നടപടികളൊന്നും സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. അത്തരത്തിൽ ഒരു നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽപ്പോലും വ്യാവസായിക വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളത്!
English Summary: Why Chinese Real Estate Giant 'Country Garden' is in Debt Trouble? China's Property Crisis Explained