നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, വായ്പ ആവശ്യമുള്ളവർക്ക് കാലതാമസമില്ലാതെ വേഗത്തിൽ പണം. ഒപ്പം സാധാരണക്കാരന് എപ്പോഴും കയറിച്ചെല്ലാനാവുന്ന സ്വാതന്ത്ര്യം. ഇതെല്ലാമാണ് സഹകരണ ബാങ്കുകൾ കേരളത്തിൽ ആഴത്തിൽ വേരൂന്നാൻ കാരണമായത്. എന്നാൽ ഇന്ന് സഹകരണ ബാങ്കുകളെ കുറിച്ചുള്ള വാർത്തകൾ എന്താണ്? ഒന്നിന് പുറകെ ഒന്നായി തട്ടിപ്പുകൾ, കഷ്ടപ്പെട്ട് സ്വരുക്കൂട്ടി നിക്ഷേപിച്ച പണം തിരിച്ചെടുക്കാനാവാതെ തെരുവിൽ സമരം ചെയ്യേണ്ടിവരുന്ന നിക്ഷേപകർ. ഒട്ടും ആശ്വാസകരമല്ല പുറത്തുവരുന്ന കഥകൾ. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ പുറത്തറിയുമ്പോൾ പ്രതിരോധത്തിലാവുന്നത് സിപിഎം നേതൃത്വം കൂടിയാണ്. കാരണം സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഭൂരിഭാഗവും പാർട്ടിയുടെ നിയന്ത്രണത്തിലാണ്. എങ്ങനെയാണ്, എന്തിനാണ് സിപിഎം സഹകരണ ബാങ്കുകളെ നിയന്ത്രണത്തിലാക്കിയത്? എന്തൊക്കെ തട്ടിപ്പാണ് ഇവിടെ നടക്കുന്നത്? എവിടെയാണ് സഹകരണ ബാങ്കുകൾക്ക് പാളിച്ച സംഭവിച്ചത്?. തൃശൂരിലെ കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ പുറത്തെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, വായ്പ ആവശ്യമുള്ളവർക്ക് കാലതാമസമില്ലാതെ വേഗത്തിൽ പണം. ഒപ്പം സാധാരണക്കാരന് എപ്പോഴും കയറിച്ചെല്ലാനാവുന്ന സ്വാതന്ത്ര്യം. ഇതെല്ലാമാണ് സഹകരണ ബാങ്കുകൾ കേരളത്തിൽ ആഴത്തിൽ വേരൂന്നാൻ കാരണമായത്. എന്നാൽ ഇന്ന് സഹകരണ ബാങ്കുകളെ കുറിച്ചുള്ള വാർത്തകൾ എന്താണ്? ഒന്നിന് പുറകെ ഒന്നായി തട്ടിപ്പുകൾ, കഷ്ടപ്പെട്ട് സ്വരുക്കൂട്ടി നിക്ഷേപിച്ച പണം തിരിച്ചെടുക്കാനാവാതെ തെരുവിൽ സമരം ചെയ്യേണ്ടിവരുന്ന നിക്ഷേപകർ. ഒട്ടും ആശ്വാസകരമല്ല പുറത്തുവരുന്ന കഥകൾ. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ പുറത്തറിയുമ്പോൾ പ്രതിരോധത്തിലാവുന്നത് സിപിഎം നേതൃത്വം കൂടിയാണ്. കാരണം സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഭൂരിഭാഗവും പാർട്ടിയുടെ നിയന്ത്രണത്തിലാണ്. എങ്ങനെയാണ്, എന്തിനാണ് സിപിഎം സഹകരണ ബാങ്കുകളെ നിയന്ത്രണത്തിലാക്കിയത്? എന്തൊക്കെ തട്ടിപ്പാണ് ഇവിടെ നടക്കുന്നത്? എവിടെയാണ് സഹകരണ ബാങ്കുകൾക്ക് പാളിച്ച സംഭവിച്ചത്?. തൃശൂരിലെ കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ പുറത്തെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, വായ്പ ആവശ്യമുള്ളവർക്ക് കാലതാമസമില്ലാതെ വേഗത്തിൽ പണം. ഒപ്പം സാധാരണക്കാരന് എപ്പോഴും കയറിച്ചെല്ലാനാവുന്ന സ്വാതന്ത്ര്യം. ഇതെല്ലാമാണ് സഹകരണ ബാങ്കുകൾ കേരളത്തിൽ ആഴത്തിൽ വേരൂന്നാൻ കാരണമായത്. എന്നാൽ ഇന്ന് സഹകരണ ബാങ്കുകളെ കുറിച്ചുള്ള വാർത്തകൾ എന്താണ്? ഒന്നിന് പുറകെ ഒന്നായി തട്ടിപ്പുകൾ, കഷ്ടപ്പെട്ട് സ്വരുക്കൂട്ടി നിക്ഷേപിച്ച പണം തിരിച്ചെടുക്കാനാവാതെ തെരുവിൽ സമരം ചെയ്യേണ്ടിവരുന്ന നിക്ഷേപകർ. ഒട്ടും ആശ്വാസകരമല്ല പുറത്തുവരുന്ന കഥകൾ. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ പുറത്തറിയുമ്പോൾ പ്രതിരോധത്തിലാവുന്നത് സിപിഎം നേതൃത്വം കൂടിയാണ്. കാരണം സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഭൂരിഭാഗവും പാർട്ടിയുടെ നിയന്ത്രണത്തിലാണ്. എങ്ങനെയാണ്, എന്തിനാണ് സിപിഎം സഹകരണ ബാങ്കുകളെ നിയന്ത്രണത്തിലാക്കിയത്? എന്തൊക്കെ തട്ടിപ്പാണ് ഇവിടെ നടക്കുന്നത്? എവിടെയാണ് സഹകരണ ബാങ്കുകൾക്ക് പാളിച്ച സംഭവിച്ചത്?. തൃശൂരിലെ കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ പുറത്തെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, വായ്പ ആവശ്യമുള്ളവർക്ക് കാലതാമസമില്ലാതെ വേഗത്തിൽ പണം. ഒപ്പം സാധാരണക്കാർക്ക് എപ്പോഴും കയറിച്ചെല്ലാനാവുന്ന സ്വാതന്ത്ര്യം. ഇതെല്ലാമാണ് സഹകരണ ബാങ്കുകൾ കേരളത്തിൽ ആഴത്തിൽ വേരൂന്നാൻ കാരണമായത്. എന്നാൽ ഇന്ന് സഹകരണ ബാങ്കുകളെ കുറിച്ചുള്ള വാർത്തകൾ എന്താണ്? ഒന്നിന് പുറകെ ഒന്നായി തട്ടിപ്പുകൾ, കഷ്ടപ്പെട്ട് സ്വരുക്കൂട്ടി നിക്ഷേപിച്ച പണം തിരിച്ചെടുക്കാനാവാതെ തെരുവിൽ സമരം ചെയ്യേണ്ടിവരുന്ന നിക്ഷേപകർ. ഒട്ടും ആശ്വാസകരമല്ല പുറത്തുവരുന്ന കഥകൾ.

സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ പുറത്തറിയുമ്പോൾ പ്രതിരോധത്തിലാവുന്നത് സിപിഎം നേതൃത്വം കൂടിയാണ്. കാരണം സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഭൂരിഭാഗവും പാർട്ടിയുടെ നിയന്ത്രണത്തിലാണ്. എങ്ങനെയാണ്, എന്തിനാണ് സിപിഎം സഹകരണ ബാങ്കുകളെ നിയന്ത്രണത്തിലാക്കിയത്? എന്തൊക്കെ തട്ടിപ്പാണ് ഇവിടെ നടക്കുന്നത്? എവിടെയാണ് സഹകരണ ബാങ്കുകൾക്ക് പാളിച്ച സംഭവിച്ചത്? തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ പുറത്തെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര മനോരമ ഓൺലൈൻ പ്രീമിയത്തോട് സംസാരിക്കുന്നു. 

അനില്‍ അക്കര (ഫയൽ ചിത്രം : മനോരമ)
ADVERTISEMENT

? സഹകരണ ബാങ്കുകളെ പാർട്ടി ബാങ്കുകൾ എന്നാണ് താങ്കൾ വിശേഷിപ്പിച്ചത്. എന്താണ് അതിനു പിന്നിലെ യുക്തി. 

∙ കേരളത്തിൽ പാർ‍ട്ടിക്ക് കോടതിയുണ്ട്, പൊലീസുണ്ട്, അന്വേഷണ കമ്മിഷനുണ്ട് എന്ന് പറഞ്ഞതുപോലെ സിപിഎമ്മിന് ബാങ്കുണ്ടെന്നാണ് ഞാൻ പറഞ്ഞത്. അതിന് കാരണമുണ്ട്. ഈ ബാങ്കുകളിലൊന്നും വർഷങ്ങളായി മറ്റു പാർട്ടികളെ മത്സരിപ്പിക്കാറില്ല. മറ്റു പാർട്ടിയിലുള്ളവർക്ക് അംഗത്വം നൽകാത്തതാണ് കാരണം. അതിനാൽ ബാങ്കുകളുടെ പൊതുയോഗങ്ങളിൽ സിപിഎം പ്രവർത്തകർ മാത്രമാണ് പങ്കെടുക്കുന്നത്. അവിടെ ഒരു വിമർശനമോ ചോദ്യം ചെയ്യലോ ഉണ്ടാവില്ല. ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ പൂർണമായും സിപിഎം പ്രവർത്തകർ മാത്രം ജയിക്കുന്ന സ്ഥിതിയാണ്. അതായത് സമ്പൂർണമായും പാർട്ടിവത്കരിച്ച ബാങ്കുകൾ. ഇത്തരം ബാങ്കുകൾ സംസ്ഥാനത്ത് സിപിഎമ്മിന് ഒരുപാടുണ്ട്. അതിലൊരെണ്ണം മാത്രമാണ് കരുവന്നൂർ സഹകരണ ബാങ്ക്.

? എന്തിനാണ് സഹകരണ ബാങ്കിൽ സിപിഎം പിടിമുറുക്കുന്നത്, എങ്ങനെയാണ് അവർ അതിൽ വിജയിച്ചത്.

∙ സിപിഎം പഴയകാല രാഷ്ട്രീയ ശൈലിയിൽനിന്നു മാറി പുതിയ  ശൈലിയിലേക്ക് മാറിയതുമായി ഇത് ചേർത്ത് വയ്ക്കാം. പണ്ടൊക്കെ പ്രാദേശിക തലത്തിൽ സഹകരണ ബാങ്കിലേക്ക് തിരഞ്ഞെടുപ്പ് നടന്നാൽ അവിടെ കുറച്ച് സീറ്റിൽ എൽഡിഎഫ് ജയിക്കും, ബാക്കി സീറ്റിൽ കോൺഗ്രസടക്കം മറ്റു പാർട്ടിയിലുള്ളവരും ജയിക്കുന്നതായിരുന്നു പതിവ്. ഇതിന്റെ ഫലമായി ബാങ്കിന്റെ ഭരണ സംവിധാനത്തിൽ പ്രതിപക്ഷമുണ്ടാവാറുണ്ട്. വോട്ടിങ് രീതിയിലും ഇത് കാണാനാവും. ജനം പാർട്ടിക്ക് അതീതമായി ആളുകളെ നോക്കി വോട്ട് ചെയ്തിരുന്നു.

കരുവന്നൂർ സഹകരണ ബാങ്ക് (ഫയൽ ചിത്രം : മനോരമ)
ADVERTISEMENT

എന്നാൽ പിന്നീട് ഈ സ്ഥിതി മാറി. ബാങ്കുകളെ കൈപ്പിടിയിലാക്കാൻ സിപിഎം ശ്രമിച്ചു. അതിനായി അംഗത്വ വിതരണത്തിൽ അവർ നിയന്ത്രണം കൊണ്ടു വന്നു. ബാങ്കുകളിൽ ക്രയവിക്രയം നടത്തുന്നവരെല്ലാം അംഗങ്ങളല്ലാതാവുന്ന അവസ്ഥയെത്തി. അവരെ വോട്ടവകാശമുള്ള 'എ ക്ലാസ്' മെമ്പറാക്കുന്നതിന് പകരം ബി, സി എന്നിങ്ങനെ വോട്ടവകാശം ഇല്ലാത്ത ക്ലാസുകളാക്കി തിരിക്കാൻ ആരംഭിച്ചു. ഇതെല്ലാം നിയമവിരുദ്ധമാണ്. ചട്ടങ്ങളെ കുറുക്കുവഴിയിലൂടെ മറികടന്നാണ് ഇതെല്ലാം നടപ്പിലാക്കിയത്. സഹകരണ ബാങ്കുകളിൽ ക്രയവിക്രയത്തിനെത്തുന്ന എല്ലാവർക്കും വോട്ടവകാശമുള്ള അംഗത്വം നൽകണം. ഈ ഒറ്റ തീരുമാനം മതി സഹകരണ മേഖലയലി‍ൽ ഇന്ന് നിലനിൽക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ. 

? കോടികൾ തട്ടിയ വിജയ് മല്യയും, നീരവ് മോദിയും രാജ്യം വിട്ടപ്പോൾ കരുവന്നൂരിൽ കോടികളുടെ ക്രമക്കേട് നടത്തിയവർ ഇന്നും പൊതുസമൂഹത്തിലൂടെ നിർഭയം കഴിയുന്ന സാഹചര്യമാണുള്ളത്... 

∙ കരുവന്നൂരിലേത് സാധാരണക്കാരായ ഡയറക്ടർമാരാണ്. ജയിലിലിട്ട അവർ പുറത്തുവന്നു. എന്നാൽ ഇവരല്ല യഥാർഥ തട്ടിപ്പുകാരെന്ന് അവിടെയുള്ള ജനങ്ങൾക്ക് അറിയാം. അവർക്കും മുകളിലുള്ളവരാണ് കോടികളുടെ തട്ടിപ്പിന് പിന്നിൽ. സിപിഎമ്മിലെ രീതി അനുസരിച്ച് പിണറായി വിജയന്റെ മുഖത്ത് നോക്കി സംസാരിക്കാൻ കഴിയാത്ത വിധത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി മാറി. അതേവിധത്തിൽ സിപിഎം ജില്ലാ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളും, എന്തിന് ബ്രാഞ്ച് കമ്മിറ്റികള്‍ വരെ മാറി. താഴേത്തട്ട് വരെ പാർട്ടിവത്കരണം നടപ്പിലാക്കിയപ്പോൾ ഒരാൾ അഴിമതി ചെയ്തിട്ടില്ലെന്ന് പാർട്ടി പറഞ്ഞാൽ അതിനെ ചോദ്യം ചെയ്യാൻ അവിടെ ആരും മുതിരില്ല, പകരം അത് സമ്മതിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. 

? സഹകരണ ബാങ്കുകളിലെ തട്ടിപ്പ് രീതികൾ, എങ്ങനെയാണ് ബാങ്കുകൾ തകരുന്നത്.

ADVERTISEMENT

∙ വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് സഹകരണ ബാങ്കുകളിൽ തട്ടിപ്പേറെയും നടക്കുന്നത്. പൊതുമേഖല ബാങ്കിൽ പോയി നമ്മുടെ ഭൂമിവച്ച് വായ്പയ്ക്ക് അപേക്ഷിച്ചാൽ അതിലെ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാവും പണം അനുവദിക്കുക. ഇതിലെ പ്രധാനപ്പെട്ട ഒരു പ്രവൃത്തി, വായ്പയായി നൽകുന്ന ഭൂമിയുടെ മൂല്യനിർണയമാണ്. ഇതിനായി സർക്കാർ അംഗീകരിച്ച വ്യക്തിയെയാവും ബാങ്ക് നിയോഗിക്കുക. വായ്പയ്ക്ക് ഈടു നൽകുന്ന ഭൂമിയുടെ മൂല്യം നിർണയിക്കുക എന്നത് അദ്ദേഹത്തിന്റെ മാത്രം ചുമതലയാണ്.

കരുവന്നൂർ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുമ്പോൾ അകത്ത് സായുധ കാവൽ നിൽക്കുന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ. (ഫയൽ ചിത്രം : മനോരമ)

എന്നാൽ സഹകരണ ബാങ്കിനെ സംബന്ധിച്ച് ഭൂമിയുടെ മൂല്യം നിർണയിക്കാൻ സർക്കാർ അംഗീകരിച്ച വ്യക്തികളൊന്നുമില്ല. പകരം ബാങ്ക് ഡയറക്ടർമാരാവും എത്തുക. അവർ പലപ്പോഴും ആ പ്രദേശത്ത് തന്നെയുള്ളവരാവും, അതിനാൽ അവിടെ ഇടപെടലുകൾ സ്വാഭാവികമായും ഉണ്ടാവും. പത്ത് ലക്ഷം വായ്പ അനുവദിക്കുന്നുണ്ടെങ്കിൽ ഈടായി ലഭിക്കുന്ന ഭൂമിക്ക് 20 ലക്ഷത്തിന്റെ മൂല്യമുണ്ടാവണം. എന്നാൽ സഹകരണ ബാങ്കുകളിൽ ഇതൊന്നും കണക്കാക്കാറില്ല. പത്ത് ലക്ഷം പോലും ലഭിക്കാത്ത ഭൂമിക്ക് 20 ലക്ഷം മൂല്യം എഴുതിയിട്ട സംഭവങ്ങളുമുണ്ട്. 

? അപ്പോൾ ഭൂമിയുടെ മൂല്യനിർണയത്തിലുണ്ടാവുന്ന പിഴവാണോ ബാങ്ക് തകരാനുള്ള പ്രധാന കാരണം

∙ ഇതുമാത്രമല്ല, സഹകരണബാങ്കുകളെ തകർച്ചയിലേക്ക് തള്ളി വിടുന്ന മറ്റൊരു കാരണം കിട്ടാക്കടങ്ങളെ സംബന്ധിച്ചുള്ള വിചിത്രമായ നടപടികളാണ്. പൊതുമേഖലാ ബാങ്കുകളിൽ വായ്പ തിരിച്ചടവ് 6 മാസത്തിന് മേൽ മുടങ്ങിയാൽ ഈട് നൽകിയ ഭൂമി പിടിച്ചെടുക്കാനോ, അത് ജപ്തിയിലൂടെ വിറ്റ ശേഷം ബാക്കി തുക ഉടമയ്ക്ക് നൽകാനോ ഉള്ള നടപടി ബാങ്ക് സ്വീകരിക്കും. എന്നാൽ സഹകരണ ബാങ്കിൽ നടക്കുന്നത് മറ്റൊന്നാണ്.

ഇവിടെ 10 ലക്ഷം വായ്പയെടുത്തയാൾ തിരിച്ചടവ് മുടങ്ങി പലിശയും പിഴപ്പലിശയുമായി 20 ലക്ഷത്തിലെത്തി നിൽക്കുമ്പോഴാവും ബാങ്ക് അയാളെ തേടിയെത്തുന്നത്. എന്നിട്ട് ലോൺ പുതുക്കി വയ്ക്കാൻ ആവശ്യപ്പെടും. അതായത് 25 ലക്ഷമാക്കി വായ്പ പുതുക്കി നൽകും. അഞ്ച് ലക്ഷം കൂടി വായ്പക്കാരന് ലഭിക്കും. അതേസമയം 10 ലക്ഷം അടയ്ക്കാൻ കഴിയാത്തയാളെ 25 ലക്ഷത്തിന്റെ കടക്കാരനാക്കി മാറ്റുകയാണ് ചെയ്യുന്നത്. തീരെ സാമ്പത്തികമില്ലാത്ത അവസ്ഥയിൽ 5 ലക്ഷം കൂടി ലഭിക്കുന്നതിൽ വായ്പയെടുത്തയാളിനും ആശ്വാസമാവും. എന്നാൽ ബാങ്ക് പടുകുഴിയിലേക്കാണ് പോകുന്നതെന്നതാണ് യാഥാർഥ്യം. 

കരുവന്നൂർ ബാങ്ക് വായ്പത്തട്ടിപ്പു കേസിലെ പ്രതി എ.കെ. ബിജോയിയുടെ ഇരിങ്ങാലക്കുട കെ‍ാരുമ്പിശ്ശേരിയിലെ വീട്. (ഫയൽ ചിത്രം : മനോരമ)

? കൈക്കൂലി വാങ്ങി ബാങ്ക് അധികാരികളും, ജീവനക്കാരും വായ്പ അനുവദിക്കുന്ന പ്രവണതയും നിലനിൽക്കുന്നില്ലേ.

∙ ഭൂമിയുടെ മൂല്യം വർധിപ്പിക്കുന്നതിനായി കൈക്കൂലി നൽകുന്നതും സാധാരണമാണ്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ 50,000 മുതൽ രണ്ട് ലക്ഷം വരെയാണ് വായ്പകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് കൈമാറിയിട്ടുള്ളത്. ബാങ്ക് ജീവനക്കാർക്കടക്കം ഇത് ലഭിച്ചിട്ടുണ്ട്. 

? വർഷങ്ങളായി സംസ്ഥാനത്ത് നിലനിൽക്കുന്ന സഹകരണ ബാങ്കുകളുടെ തകർച്ച സംബന്ധിച്ച വിവരങ്ങൾ അടുത്തകാലത്താണ് വർധിക്കുന്നത്, ഇതെന്ത് കൊണ്ടാവും.

2019 വരെ ഇത് പ്രത്യക്ഷത്തിൽ അറിഞ്ഞിരുന്നില്ല. കാരണം നാട്ടിലെ റിയൽ എസ്റ്റേറ്റ് വിപണിയില്‍ ഭൂമി വില ഇരട്ടിയും മൂന്നിരട്ടിയുമായി കഴിഞ്ഞുപോയ സമയമായിരുന്നു. എന്നാൽ 2019ന് ശേഷമുള്ള നാലഞ്ച് വര്‍ഷം ഭൂമി വിലയിൽ ഇടിവാണ് കാണാനായത്. 2019ന് മുൻപ് വസ്തുവിന്റെ ഈടിൻമേൽ വായ്പ നൽകിയ സഹകരണ ബാങ്കുകളെയും ഇത് ബാധിച്ചിട്ടുണ്ട്. അന്ന് കണക്കാക്കിയ മൂല്യം ഭൂമിക്ക് ഇന്നില്ലെന്നതാണ് കാരണം. സഹകരണ മേഖലയിൽ നമ്മളാരും അറിയാതെ നിൽക്കുന്ന വലിയ പ്രതിസന്ധി ജപ്തിയിലൂടെ ബാങ്കുകൾക്ക് ഭൂമി വിൽക്കാനാവാത്ത അവസ്ഥയുണ്ടെന്നതാണ്. ഇതിനൊപ്പം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികളും തകർച്ചയ്ക്ക് കാരണമാവുന്നു. പലിശയിലും പിശപ്പലിശയിലും വലിയ അളവിൽ ഇളവ് നൽകിയാണ് ഒറ്റത്തവണ തീർപ്പാക്കൽ നടത്തുന്നത്. 

കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപകനായ ദേവസി (വലത്) ഭാര്യ ഫിലോമിനയുടെ മൃതദേഹം ബാങ്കിന്റെ ഹെഡ് ഓഫിസിനു മുൻപിൽ വച്ച് പ്രതിഷേധിക്കുന്നു. മകൻ ഡിനോയാണ് ഇടത്തേയറ്റത്ത്. (ഫയൽ ചിത്രം : മനോരമ)

? സഹകരണ ബാങ്കുകൾ തകരുമ്പോൾ പണം നഷ്ടമാവുന്നത് നിക്ഷേപകർക്കാണ്, ഇവരുടെ ആശങ്കകൾ അവസാനിക്കുമെന്ന് കരുതാമോ.

∙ നിക്ഷേപകർ നിക്ഷേപിച്ച പണമെടുത്താണ് വായ്പ നൽകുന്നത്. ജപ്തിയിലൂടെ തിരിച്ചു പിടിക്കാന്‍ പോലും കഴിയാത്ത തുകയാണ് ബാങ്കുകൾ വിവിധ ആളുകൾക്കായി വായ്പ നൽകിയത്. ബാങ്കുകളുടെ ബാധ്യത കൂടിക്കൂടി വന്നത് പക്ഷേ തിരിച്ചറിയാൻ കഴിയാതെ പോയതിനും കാരണമുണ്ട്. കേരളത്തിൽ ഗൾഫിൽ നിന്നുള്ള പണമൊഴുക്കായിരുന്നു കാരണം. വലിയ അളവിലാണ് സഹകരണ ബാങ്കുകളിൽ 1970ന് ശേഷമുള്ള കാലയളവില്‍ പണം നിക്ഷേപിക്കപ്പെട്ടത്. ഈ പണം പിൻവലിക്കുന്നതിനോടൊപ്പം വലിയ അളവിൽ വീണ്ടും വീണ്ടും നിക്ഷേപിക്കപ്പെടുകയുണ്ടായി. അതിനാൽ വായ്പ നൽകുന്നതിനടക്കം സഹകരണ ബാങ്കുകളുടെ കൈവശം വലിയ അളവിൽ പണമുണ്ടായി. എന്നാൽ 2019ന് ശേഷം ഈ സ്ഥിതിയിൽ മാറ്റമുണ്ടായി. 

? പ്രവാസികളുടെ പണമൊഴുക്കിലെ മാറ്റം സഹകരണ ബാങ്കുകളെ തളർത്തുന്നുണ്ടെന്നാണോ.

∙ മലയാളികൾ ഗൾഫ് നാടുകളിൽനിന്ന് യൂറോപ്പിലേക്ക് കുടിയേറുന്നതു വര്‍ധിച്ചതും സഹകരണ ബാങ്കുകളുടെ തകർച്ചയുമായി ബന്ധപ്പെടുത്താനാവും. അറബി നാടുകളിൽനിന്ന് വ്യത്യസ്തമായി യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്കെത്തിയവർ അവിടെ സ്ഥിര താമസമാക്കാനാണ് ആഗ്രഹിക്കുന്നത്. അവർക്ക് അവിടെ ഭൂമിയും വീടുമൊക്കെ വാങ്ങാനുമുള്ള അനുമതിയും ലഭ്യമാണ്. അതിനാൽ നാട്ടിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞു. ഇത് ബാധിച്ചത് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയെയാണെന്ന് കൃത്യമായി പറയാനാവും. 

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതികളുടെ ഭാര്യമാർ തുടങ്ങിയ സൂപ്പർമാർക്കറ്റ്. മുൻമന്ത്രി എ.സി.മൊയ്തീനാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്. (ഫയൽ ചിത്രം : മനോരമ)

? മുകളിൽ പറഞ്ഞ ഈ കാരണങ്ങളെല്ലാം കരുവന്നൂരിലെ ബാങ്ക് തകർച്ചയുമായി ചേർത്തു വയ്ക്കാനാവുമോ.

∙ കരുവന്നൂർ ഇരിങ്ങാലക്കുടയുമായി ചേർന്നു നിൽക്കുന്ന സ്ഥലമാണ്. ഇവിടെയുളള ആളുകൾ നിലവിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നുണ്ട്. പിന്നെ തൃശൂർ കുറി സ്ഥാപനങ്ങളുടെ നാടാണ്. നിയമങ്ങൾ ശക്തമാക്കിയതോടെ കുറി സ്ഥാപനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായി. നിലവിൽ പത്ത് ലക്ഷത്തിന്റെ കുറി ആരംഭിക്കണമെങ്കിൽ കമ്പനി 10 ലക്ഷം കെട്ടി വയ്ക്കണം. മുൻപാണെങ്കിൽ ആദ്യ ചിട്ടി കുറിക്കമ്പനിക്ക് സ്വന്തമായിരുന്നു. അവിടെ നിന്നുള്ള നിക്ഷേപങ്ങളും സഹകരണ ബാങ്കുകളിലേക്ക് ഒഴുകി. ഇതുകൂടാതെ സിബിൽ സ്കോർ, ഇടപാടുകളുടെ അളവുകോലായതോടെ ജനം കൂടുതലായി പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ചു തുടങ്ങുകയും ചെയ്തു. 

? കരുവന്നൂരിന് പുറമേ അയ്യന്തോൾ സഹകരണ ബാങ്കിലെയും തട്ടിപ്പുകൾ പുറത്ത് വന്നു, പൊലീസിനെ വിട്ട് ജനം ഇഡിയുടെ അന്വേഷണം തേടി പോവുകയാണോ.

ജനം ആദ്യം പരാതിയുമായി പൊലീസിനെയാണ് സമീപിച്ചത്. ഇഡിക്ക് ആളുകള്‍ പരാതി നൽകിയത് പിന്നീടാണ്. പൊലീസ് എഫ്ഐആറും റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ ഇഡി എത്തിയതോടെ  ഇപ്പോൾ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇല്ലാത്ത വായ്പയുടെ പേരിൽ ജപ്തി നോട്ടിസ് ലഭിച്ചതോടെയാണ് അയ്യന്തോളിലെ തട്ടിപ്പ് പുറത്തു വരുന്നത്.

കരുവന്നൂർ ബാങ്കിൽ പരിശോധന നടത്തിയ ശേഷം രേഖകളുമായി മടങ്ങുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘാംഗം. (ഫയൽ ചിത്രം : മനോരമ)

? സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച ഇഡി അന്വേഷണത്തിൽ തൃപ്തിയുണ്ടോ.

∙ ഇഡിയുടെ അന്വേഷണത്തിനോട് പൂർണമായും സഹകരിക്കുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങളത്രയും  കൈമാറുന്നുണ്ട്. അതിൽ ഇടപെടലുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇഡി റെയിഡുകൾ, റിമാൻഡ് റിപ്പോർട്ടുകൾ, പത്രക്കുറിപ്പ് ഇതെല്ലാം അത് ശരിവയ്ക്കുന്നു. അതേസമയം ഇഡിക്ക് ഈ കേസുകളിൽ ഇടപെടാൻ നിരവധി പരിമിതികളുണ്ട്. അതിനാൽ കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യമാണ് ഇനി ഉയർത്തുന്നത്. ഇത് സംബന്ധിച്ച് ഒക്ടോബർ രണ്ടാമത്തെ ആഴ്ചയോടെ കോടതിയെ സമീപിക്കും.

? കരുവന്നൂർ കേസിൽ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ അനിൽ അക്കരയ്ക്ക് വക്കീൽ നോട്ടിസ് അയയ്ക്കുമെന്ന് പി.കെ.ബിജു പറഞ്ഞിരുന്നു...

∙ പി.കെ.ബിജുവിന്റെ വക്കീൽ നോട്ടിസ് ഇനിയും വന്നിട്ടില്ല. പി.കെ.ബിജുവിന്റെ പേര് ഞാൻ ഉയർത്തിയത് ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ്. മുൻ എംപിക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന് പറയുമ്പോൾ ഈ നാട്ടുകാരനായ ഞാൻ കാണുന്നത് അറസ്റ്റിലായ പ്രതികളുമൊത്ത് പി.കെ.ബിജു സഞ്ചരിച്ചിട്ടുള്ളതും അടുത്ത ബന്ധം പുലർത്തിയിട്ടുള്ളതുമാണ്. അതിനാൽ തന്നെ വക്കീൽ നോട്ടിസ് ലഭിച്ചാലും എനിക്ക് കോടതിയിൽ നിലപാടിൽ ഉറച്ച് നിൽക്കാനാവും. നാട്ടിൽ നടന്ന സംഭവങ്ങൾ, നേരിട്ട് കണ്ട കാഴ്ചകൾ ഇതൊക്കെയാണ് എന്റെ ആരോപണത്തിന് പിന്നിൽ

പി.കെ. ബിജു (ഫയൽ ചിത്രം: മനോരമ)

? കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് തിരികെ ലഭിക്കാനുള്ള സാധ്യത എത്രത്തോളമുണ്ട്.

∙ 300 കോടിയുടെ തട്ടിപ്പാണ് കരുവന്നൂരിലെന്ന് പറയുമ്പോഴും ബാങ്കിൽ നിക്ഷേപം നടത്തിയവരുടെ തുക കൂട്ടിയാൽ 150 കോടിക്ക് മുകളിൽ വരില്ല. ബാങ്ക് നൽകിയ വായ്പയിലൂടെ തിരികെ ലഭിക്കേണ്ട പലിശ ചേർത്തുള്ള തുകയാണ് 300 കോടിയുടെ കണക്കിൽ വരുന്നത്. കേരളത്തിലെ സഹകരണ ബാങ്ക് ഈടാക്കുന്നത് കൊള്ളപ്പലിശയാണ്. അതാണ് ഇത്രയും വലിയ തുക വരാൻ കാരണം. വായ്പയെടുക്കുന്നവർ തിരിച്ചടയ്ക്കാനാവാതെ ജപ്തിയിലേക്ക് നീങ്ങാനുള്ള കാരണമതാണ്. കേരളത്തിൽ ഒരു സഹകരണ ബാങ്കും പൊതുമുതലല്ല, വ്യക്തികളുടെ കൂട്ടായ്മയാണ്. ഈ വിഷയം ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഭാവിയിൽ വലിയ പ്രതിസന്ധിയിലേക്കു പോകും. 

English Summary: Karuvannur Cooperative Bank Fraud Case: Exclusive Interview with Congress Leader Anil Akkara