ക്രിക്കറ്റ് മത്സരത്തിനിടെ രണ്ടു ടീമുകളിലെ കളിക്കാർ തമ്മിലുള്ള കലിമൂക്കുമ്പോൾ ചീത്തവിളിക്കുന്നതു സ്റ്റംപ് മൈക്രോ ഫോണുകൾ പിടിച്ചെടുക്കാറുണ്ട്. 2007ലെ ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരയിൽ ആ ചീത്തവിളി പരിധി വിട്ടപ്പോൾ സ്റ്റംപ് മൈക്രോഫോണുകളുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് അന്നത്തെ ഇംഗ്ലണ്ട് കോച്ച് പീറ്റർ മൂർസ് ആവശ്യപ്പെട്ടു.

ക്രിക്കറ്റ് മത്സരത്തിനിടെ രണ്ടു ടീമുകളിലെ കളിക്കാർ തമ്മിലുള്ള കലിമൂക്കുമ്പോൾ ചീത്തവിളിക്കുന്നതു സ്റ്റംപ് മൈക്രോ ഫോണുകൾ പിടിച്ചെടുക്കാറുണ്ട്. 2007ലെ ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരയിൽ ആ ചീത്തവിളി പരിധി വിട്ടപ്പോൾ സ്റ്റംപ് മൈക്രോഫോണുകളുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് അന്നത്തെ ഇംഗ്ലണ്ട് കോച്ച് പീറ്റർ മൂർസ് ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റ് മത്സരത്തിനിടെ രണ്ടു ടീമുകളിലെ കളിക്കാർ തമ്മിലുള്ള കലിമൂക്കുമ്പോൾ ചീത്തവിളിക്കുന്നതു സ്റ്റംപ് മൈക്രോ ഫോണുകൾ പിടിച്ചെടുക്കാറുണ്ട്. 2007ലെ ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരയിൽ ആ ചീത്തവിളി പരിധി വിട്ടപ്പോൾ സ്റ്റംപ് മൈക്രോഫോണുകളുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് അന്നത്തെ ഇംഗ്ലണ്ട് കോച്ച് പീറ്റർ മൂർസ് ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റ് മത്സരത്തിനിടെ രണ്ടു ടീമുകളിലെ കളിക്കാർ തമ്മിലുള്ള കലിമൂക്കുമ്പോൾ ചീത്തവിളിക്കുന്നതു സ്റ്റംപ് മൈക്രോ ഫോണുകൾ  പിടിച്ചെടുക്കാറുണ്ട്. 2007ലെ ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരയിൽ ആ ചീത്തവിളി പരിധി വിട്ടപ്പോൾ സ്റ്റംപ് മൈക്രോഫോണുകളുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് അന്നത്തെ ഇംഗ്ലണ്ട് കോച്ച് പീറ്റർ മൂർസ് ആവശ്യപ്പെട്ടു. കളിക്കാർ ചെയ്യുന്നതും പറയുന്നതും മറ്റൊരാളുടെ  സ്വീകരണമുറിയിൽ എത്തേണ്ട കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം

മൈക്കുകൾക്കും ക്യാമറകൾക്കും മുന്നിൽ തങ്ങൾ കാട്ടിക്കൂട്ടിയതു കാണുമ്പോൾ കേരളത്തിലെ ചില പ്രമുഖരായ നേതാക്കൾക്കും പീറ്റർ മൂർസിന്റെ അതേ ചിന്ത ഉടലെടുക്കാനിടയുണ്ട്. സ്വീകരണമുറികളിലെ ടിവികളിലും കയ്യിലെ മൊബൈലുകളിലും അവരുടെ കോപതാപങ്ങളാണ് പ്രചരിക്കുന്നത്. നിസ്സാരരല്ല ആ നേതാക്കൾ. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയുമൊക്കെ ചെയ്തികളാണു പറഞ്ഞുവരുന്നത്.  

വി.ഡി.സതീശന്‍ (File Photo: Rahul R Pattom / Manorama)
ADVERTISEMENT

∙ ഊഴത്തിനായുള്ള  മത്സരം

കേരളത്തിലെ കോൺഗ്രസിൽ ഒന്നാമൻ കെപിസിസി പ്രസിഡന്റ് തന്നെയാണെന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തർക്കമുണ്ടാകാനിടയില്ല. സുധാകരന് അങ്ങനെ തോന്നുന്നതിലും തെറ്റില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തെക്കുറിച്ചു യുഡിഎഫിനുവേണ്ടി സംസാരിക്കാനുള്ള അവകാശം പ്രതിപക്ഷനേതാവെന്ന നിലയിലും പ്രചാരണം ഏകോപിപ്പിച്ചയാളെന്ന നിലയിലും  സതീശനുണ്ടെന്നതിലും തർക്കമില്ല. കോട്ടയം ഡിസിസി ഓഫിസിൽ വിജയത്തിനുശേഷം ഒരുമിച്ചു മാധ്യമങ്ങളെ കാണുമ്പോൾ   കോൺഗ്രസിനെ പ്രയാസത്തിലാക്കിയ ആ ദൃശ്യങ്ങൾ പക്ഷേ, ഒഴിവാക്കാമായിരുന്നു. വാർത്താസമ്മേളനത്തിനു മുൻപു ഡിസിസി ഓഫിസിന്റെ താഴത്തെ മുറിയിൽ സുധാകരനും സതീശനും ഒരുമിച്ചുണ്ടായിരുന്നു. മാധ്യമപ്രവർത്തകരെ കാണുമ്പോൾ എങ്ങനെ വേണം സംസാരിക്കാനെന്ന് അവിടെ ധാരണയുണ്ടാക്കാമായിരുന്നു. 

ADVERTISEMENT

പറയാനുള്ള കാര്യങ്ങളെക്കുറിച്ചു തയാറെടുത്താണ് സതീശൻ വന്നത്. പ്രായത്തിന്റെയും പദവിയുടെയും മുൻഗണന സുധാകരൻ പ്രതീക്ഷിച്ചു. സതീശൻ വിഷണ്ണനാണെന്നു തോന്നിയതോടെ പുതുപ്പള്ളി വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സതീശനു സമ്മാനിച്ച്  പിരിമുറുക്കം കുറയ്ക്കാൻ സുധാകരൻ ശ്രമിച്ചു. പുതുപ്പള്ളിയിൽ മുഴുവൻ സമയവുമുണ്ടായിരുന്ന രമേശ് ചെന്നിത്തലയുടെ കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘രമേശ് വന്നു പോയതേയുള്ളൂ’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. 

സതീശനു വിഷമം തോന്നിയെങ്കിൽ അതു തീർക്കാനായിരുന്നു ആ പ്രതികരണം. അതു രമേശിന് ഇഷ്ടപ്പെട്ടു കാണണമെന്നില്ല. സുധാകരൻ പത്രസമ്മേളനം തുടങ്ങിവയ്ക്കുകയല്ല ചെയ്തത്; ചോദ്യങ്ങളോടു ദീർഘമായി പ്രതികരിക്കുന്ന പതിവുശൈലിയിൽ അദ്ദേഹം മുന്നോട്ടുപോയി.  കൂടുതലൊന്നും പറയാനില്ലെന്നു സതീശനും വ്യക്തമാക്കി. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. (File Photo: Rahul R Pattom / Manorama)
ADVERTISEMENT

സംഭവത്തിന്റെ പിറ്റേന്നും ഇരുവരും സംസാരിച്ചു. 10 ദിവസത്തിനുശേഷം അന്നത്തെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇരുവർക്കും അതു പ്രയാസമുണ്ടാക്കി. അതിനുശേഷം ഇക്കഴിഞ്ഞ ദിവസങ്ങളിലും ഇരുവരും ആശയവിനിമയം നടത്തി. മലപ്പുറത്ത് ആര്യാടൻ മുഹമ്മദിന്റെ പേരിലുള്ള പുരസ്കാരം സ്വീകരിച്ചുകൊണ്ട് ‘ഒരു കോൺഗ്രസ് പ്രവർത്തകനും പ്രയാസമുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യില്ല’ എന്നു സതീശൻ വ്യക്തമാക്കി. പാർട്ടിക്കാര്യങ്ങളിൽ സതീശന് എല്ലാ പിന്തുണയും നൽകുന്ന കെപിസിസി പ്രസിഡന്റാണു സുധാകരൻ. സതീശന്റെ സഹായവും കാര്യശേഷിയുമില്ലാതെ സംഘടനാകാര്യങ്ങൾ മുന്നോട്ടു പോകാനെളുപ്പമല്ലെന്നു സുധാകരനുമറിയാം. പരസ്പരധാരണയോടെ മുന്നോട്ടുപോയിരുന്ന ഇരുവർക്കുമിടയിൽ അസ്വാരസ്യമുണ്ടെന്ന സന്ദേശം പടരാൻ ആ ദൃശ്യങ്ങൾ കാരണമായി. 

അഭിവാദ്യത്തിന്  മുൻപേ ഉപഹാരം 

കാസർകോട്ടെ  സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടനവേദിയിൽ തന്റെ പ്രസംഗം ഉപസംഹരിച്ച് ‘എല്ലാവർക്കും എന്റെ സ്നേഹാഭിവാദ്യങ്ങൾ’ എന്നു പറയും മുൻപു ബാക്കി അനൗൺസ്മെന്റ് മുഴങ്ങിയതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടിറങ്ങിയതും ചർച്ചയായി. കെട്ടിടം നിർമിച്ച കരാറുകാരനും എൻജിനീയർക്കും മുഖ്യമന്ത്രിയുടെ കൈകൊണ്ടുതന്നെ ഉപഹാരം കൊടുപ്പിക്കാനുള്ള സംഘാടകരുടെ വ്യഗ്രതയാണ് അനൗൺസറെ സ്വാധീനിച്ചത്. അടുത്ത പരിപാടിക്കു പോകാൻ മുഖ്യമന്ത്രി തിരക്കു പിടിക്കുമെന്ന ആശങ്കയിൽ ഉപഹാരസമർപ്പണത്തിനുള്ള അനൗൺസ്മെന്റ് നേരത്തേയായി.

മുഖ്യമന്ത്രി പിണറായി വിജയൻ (File Photo: Harilal S.S / Manorama)

ക്യാമറകൾക്കും മൈക്കിനും മുന്നിലെ മുഖ്യമന്ത്രിയുടെ രോഷപ്രകടനം ഇതാദ്യമല്ല. മാധ്യമങ്ങളുടെ ആവശ്യപ്രകാരം അവരെ കാണില്ലെന്നാണു പിണറായി വിജയന്റെ നിലപാട്. തനിക്ക് എന്തെങ്കിലും പറയണമെന്നു തോന്നുമ്പോഴേ അവരെ കാണൂ. പൊതുവേദികളിലാകട്ടെ അച്ചടക്കവും ഔചിത്യവും പൂർണമായും പാലിക്കണമെന്ന് അദ്ദേഹത്തിനു നി‍ർബന്ധമുണ്ട്. കാസർകോട്ട് അതിനു വിപരീതമായി സംഭവിച്ചെന്ന് അദ്ദേഹത്തിനു തോന്നി. വേദി വിട്ടിറങ്ങിയതിനെ തെറ്റുകണ്ടാൽ ചൂണ്ടിക്കാട്ടുമെന്നു പറഞ്ഞു ന്യായീകരിച്ചു. 

മൈക്കിനോടുള്ള നേതാക്കളുടെ രോഷം കേരളത്തിൽ ഒതുങ്ങുന്നതല്ല. കോൺഗ്രസിന്റെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഈയിടെ രോഷം തീർത്തത് മൈക്ക് വലിച്ചെറിഞ്ഞാണ്. അതു പതിച്ചത് ജില്ലാ കലക്ടർ നിന്നയിടത്തും. ‘കലക്ടറെ മുഖ്യമന്ത്രി മൈക്ക് കൊണ്ടെറിഞ്ഞു’ എന്നായിരുന്നു പിന്നെ പ്രചാരണം.  പൊതുവേദികളിലെങ്കിലും ദേഷ്യപ്രകടനം നേതാക്കൾ ഒഴിവാക്കുന്നത് സാമൂഹികജീവിതത്തെ മെച്ചപ്പെടുത്തിയേക്കും.

English Summary: Why Kerala Politicians Show Anger in Public Space