ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കേണ്ടേ?
ഇന്ത്യൻ സിനിമാഗാനരംഗത്ത് മറ്റാർക്കും കഴിയാഞ്ഞതും ഇനിയാർക്കും കഴിയാനാവാത്തതുമായ മഹാവിജയങ്ങൾ കൈവരിച്ച നിസ്തുലപ്രതിഭയായിരുന്നു 2022 ഫെബ്രവരി ആറിന് 92–ാം വയസ്സിൽ അന്തരിച്ച ലതാ മങ്കേഷ്കർ. ദരിദ്രപശ്ചാത്തലത്തിൽ തുടങ്ങി, സ്വപ്രയത്നംവഴി വിജയത്തിൽനിന്നു വിജയത്തിലേക്കു നിരന്തരം കുതിച്ച ഇതിഹാസ ഗായിക. തന്റെ കാലം കഴിയാറായെന്നു ബോധ്യമായ വേളയിൽ താൻ പിന്നിട്ട ജീവിതത്തിലേക്കു തിരിഞ്ഞുനോക്കി, ഉള്ളുതുറന്ന് ലത പറഞ്ഞ വാക്യങ്ങളിലെ ചിലതു കാണുക.
ഇന്ത്യൻ സിനിമാഗാനരംഗത്ത് മറ്റാർക്കും കഴിയാഞ്ഞതും ഇനിയാർക്കും കഴിയാനാവാത്തതുമായ മഹാവിജയങ്ങൾ കൈവരിച്ച നിസ്തുലപ്രതിഭയായിരുന്നു 2022 ഫെബ്രവരി ആറിന് 92–ാം വയസ്സിൽ അന്തരിച്ച ലതാ മങ്കേഷ്കർ. ദരിദ്രപശ്ചാത്തലത്തിൽ തുടങ്ങി, സ്വപ്രയത്നംവഴി വിജയത്തിൽനിന്നു വിജയത്തിലേക്കു നിരന്തരം കുതിച്ച ഇതിഹാസ ഗായിക. തന്റെ കാലം കഴിയാറായെന്നു ബോധ്യമായ വേളയിൽ താൻ പിന്നിട്ട ജീവിതത്തിലേക്കു തിരിഞ്ഞുനോക്കി, ഉള്ളുതുറന്ന് ലത പറഞ്ഞ വാക്യങ്ങളിലെ ചിലതു കാണുക.
ഇന്ത്യൻ സിനിമാഗാനരംഗത്ത് മറ്റാർക്കും കഴിയാഞ്ഞതും ഇനിയാർക്കും കഴിയാനാവാത്തതുമായ മഹാവിജയങ്ങൾ കൈവരിച്ച നിസ്തുലപ്രതിഭയായിരുന്നു 2022 ഫെബ്രവരി ആറിന് 92–ാം വയസ്സിൽ അന്തരിച്ച ലതാ മങ്കേഷ്കർ. ദരിദ്രപശ്ചാത്തലത്തിൽ തുടങ്ങി, സ്വപ്രയത്നംവഴി വിജയത്തിൽനിന്നു വിജയത്തിലേക്കു നിരന്തരം കുതിച്ച ഇതിഹാസ ഗായിക. തന്റെ കാലം കഴിയാറായെന്നു ബോധ്യമായ വേളയിൽ താൻ പിന്നിട്ട ജീവിതത്തിലേക്കു തിരിഞ്ഞുനോക്കി, ഉള്ളുതുറന്ന് ലത പറഞ്ഞ വാക്യങ്ങളിലെ ചിലതു കാണുക.
ഇന്ത്യൻ സിനിമാഗാനരംഗത്ത് മറ്റാർക്കും കഴിയാഞ്ഞതും ഇനിയാർക്കും കഴിയാനാവാത്തതുമായ മഹാവിജയങ്ങൾ കൈവരിച്ച നിസ്തുലപ്രതിഭയായിരുന്നു 2022 ഫെബ്രവരി ആറിന് 92–ാം വയസ്സിൽ അന്തരിച്ച ലതാ മങ്കേഷ്കർ. ദരിദ്രപശ്ചാത്തലത്തിൽ തുടങ്ങി, സ്വപ്രയത്നംവഴി വിജയത്തിൽനിന്നു വിജയത്തിലേക്കു നിരന്തരം കുതിച്ച ഇതിഹാസ ഗായിക.
തന്റെ കാലം കഴിയാറായെന്നു ബോധ്യമായ വേളയിൽ താൻ പിന്നിട്ട ജീവിതത്തിലേക്കു തിരിഞ്ഞുനോക്കി, ഉള്ളുതുറന്ന് ലത പറഞ്ഞ വാക്യങ്ങളിലെ ചിലതു കാണുക.
∙ ‘ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ എന്റെ ഗാരെജിൽ കിടക്കുന്നു; എന്നെ വീൽചെയറിൽ കൊണ്ടുപോകുന്നു’.
∙ ‘ഏറ്റവും വിലകൂടിയ വസ്ത്രങ്ങളും ഷൂസും, എല്ലാ ഡിസൈനുകളിലും നിറങ്ങളിലും ഉള്ള വിലപിടിപ്പുള്ള സുഖഭോഗവസ്തുക്കളും എന്റെ വീട്ടിലുണ്ട്. പക്ഷേ എനിക്കിന്നു ധരിക്കാൻ ആശുപത്രി തരുന്ന ചെറുഗൗൺ മാത്രം.’
·∙ ‘എന്റെ ബാങ്ക് അക്കൗണ്ടിൽ ധാരാളം പണം കിടക്കുന്നു; എനിക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല’.
·∙ ‘എന്റെ വീട് കൊട്ടാരമാണ്; പക്ഷേ എനിക്കിന്നു കിടക്കാൻ ആശുപത്രിയിലെ ചെറുമെത്ത മാത്രം.’
∙ ‘ലോകമെമ്പാടുമുള്ള എത്രയോ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് ഞാൻ യാത്ര ചെയ്തെത്താറുണ്ട്; പക്ഷേ എന്നെ ഇന്ന് ആശുപത്രിയിലെ ഒരു ലാബിൽ നിന്നു മറ്റൊന്നിലേക്ക് മാറ്റുന്നു.’
·∙ ‘ഏഴ് ഹെയർ സ്റ്റൈലിസ്റ്റുകളാണ് നിത്യവും എന്റെ മുടിക്കു സൗന്ദര്യം പകരാറുള്ളത്: ഇന്നെന്റെ തലയിൽ മുടിയേയില്ല.’
·∙ ‘ലോകമെമ്പാടുമുള്ള ആഡംബരഹോട്ടലുകളിലെ എത്രയോ വിലയേറിയ വിഭവങ്ങളാണ് ഞാൻ കഴിക്കാറുള്ളത്! രണ്ടു ഗുളികയും രാത്രി ഒരിറ്റ് ഉപ്പുമാണ് ഇന്നെന്റെ ഭക്ഷണം.’
·∙ ‘പല വിമാനങ്ങളിലും കയറി ഞാൻ ലോകത്തിലെങ്ങും സഞ്ചരിക്കുമായിരുന്നു; ഇന്ന് രണ്ടു പേരുടെ സഹായമാണ് എന്നെ ആശുപത്രിയിലെ പോർച്ചിലെത്തിക്കുന്നത്.’
·∙ ‘എന്തെല്ലാം സൗകര്യമൊരുക്കിത്തന്നാലും എനിക്കിന്നു സന്തോഷമേയില്ല; പക്ഷേ സ്നേഹിക്കുന്നവരുടെ മുഖവും പ്രാർത്ഥനയും ആരാധനയും എന്നെ ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്നു.’
∙ ‘ഇത്രയൊക്കെയേയുള്ളൂ ജീവിതം. എത്രയെല്ലാം സ്വത്തുണ്ടെങ്കിലും നാം പോകുന്നത് വെറുംകൈയോടെ.’
·∙ ‘ധനശേഷിയും അധികാരവും കണ്ട് ആരെയും വിലമതിക്കേണ്ട. നല്ല മനുഷ്യരെ സ്നേഹിക്കുക. നിങ്ങളെ സഹായിക്കുന്നവരാണു പരമാവധി മൂല്യമുള്ളവർ.’
∙ ‘ഇക്കാരണങ്ങളും മനസ്സിൽ വച്ച് കരുണ കാട്ടുക. കഴിയുമെങ്കിൽ ആരെയെങ്കിലും സഹായിക്കുക. ആരെയും വേദനിപ്പിക്കാതിരിക്കുക. നല്ലവരായിരിക്കുക. നന്മ ചെയ്യുക. അവ മാത്രമാവും നിങ്ങളോടൊപ്പം വരിക’.
റിപ്പോർട്ടു ചെയ്യപ്പെട്ട ഈ വാക്യങ്ങളെല്ലാം ശരിയല്ലെങ്കിൽപ്പോലും ഈ ചിന്താധാരയ്ക്ക് ഇന്നത്തെ ലോകത്തിൽ ഏറെ പ്രസക്തിയുണ്ട്.
ഇതെല്ലാം മരണവക്ത്രത്തിലെത്തിയ മുത്തശ്ശിയുടെ നൈരാശ്യപ്രകടനമോ ജൽപനമോ എന്നു കരുതി തള്ളിക്കളയേണ്ട. ഈ തിരിഞ്ഞുനോട്ടത്തിൽ വിവേകത്തിന്റെ മിന്നലാട്ടമുണ്ട്. യൗവനത്തിളപ്പിൽ മിക്കവരും അകാരണമായി കിടമത്സരത്തിലേർപ്പെട്ട് കൈമുട്ടുകൊണ്ടു തള്ളിനീക്കി മാത്രമല്ല കാലുകൊണ്ട് ചവിട്ടിമെതിച്ചുപോലും അന്യരെ പിൻതള്ളി മുന്നേറുന്നു; വിജയിയുടെ ട്രോഫി ഉയർത്തിക്കാട്ടി അഹങ്കരിക്കുന്നു. പരാജിതരെ നിന്ദിച്ചുതള്ളുന്നു.
‘ഞാനയാളെ തകർക്കും’, ‘സുപ്രീംകോടതി വരെപ്പോയി കീഴ്പ്പെടുത്തും’ എന്ന മട്ടിൽ അഹന്തയുടെ ഭാഷയിൽ സംസാരിച്ചു മേനി നടിക്കുന്നവരില്ലേ?.
ഇത്തരം സമീപനങ്ങൾ ആവശ്യമാണോ? സ്നേഹത്തിലും സഹവർത്തിത്വത്തിലും കഴിയുന്നതിലെ മനഃശാന്തി കഴുത്തറപ്പൻ മത്സത്തിൽനിന്നു കിട്ടുമോ? അന്തിമവിശകലനത്തിൽ ജീവിതവിജയം അന്യരെ കീഴ്പ്പെടുത്തുന്നതിലാണോ? അതോ, അർഹിക്കുന്നവരോട് കാരുണ്യം കാട്ടുകയും അവരെ സഹായിക്കുകയും ചെയ്യുന്നതിലാണോ?
ജീവിതവിജയം എന്തെന്നു പറയാൻ പല പ്രതിഭാശാലികളും ശ്രമിച്ചിട്ടുണ്ട്. ഏവർക്കും തൃപ്തികരമായ ഉത്തരം കണ്ടെത്തുക അസാധ്യം. കാലംകഴിഞ്ഞ് നിങ്ങൾ കടന്നുപോകുമ്പോൾ എത്ര കണ്ണുകൾ നനയുന്നുവെന്നതാണ് ജീവിതവിജയത്തെ അളക്കുന്നതെന്ന അഭിപ്രായത്തിനു പ്രചാരമുണ്ട്. നിങ്ങൾ എത്രപേരെ അകമഴിഞ്ഞു സ്നേഹിച്ചിരുന്നു, നിങ്ങൾ വീഴാൻ തുടങ്ങിയാൽ എത്രപേർ താങ്ങാൻ വരും എന്നതെല്ലാം വിജയസൂചകങ്ങളാണ്. ഏതായാലും സമ്പാദിച്ചുകൂട്ടിയ സ്വത്തോ ബാങ്ക് ബാലൻസോ മാത്രമാണ്് ജീവിതവിജയത്തിന്റെ മാനദണ്ഡമെന്ന് ആരും ശഠിക്കാനിടയില്ല.
താൻ നേടിയ വിജയങ്ങൾ അത്ര കേമമല്ലെന്ന രീതിയിൽ മഹാപ്രതിഭയായ ലതയ്ക്ക് ആത്മപരിശോധന നടത്തി പറയേണ്ടിവന്നത് എന്തുകൊണ്ട്? മനുഷ്യത്വം കൈവിടാതെ സൂക്ഷിക്കുന്നത് എക്കാലത്തും മനഃശാന്തി നല്കുമെന്നും ഈ അന്ത്യകാലചിന്ത വെളിവാക്കുന്നു.
ഇവയെല്ലാം നിഷേധചിന്തകളാണെന്നും വ്യക്തിയുടെ വളർച്ചയ്ക്കും പുരോഗതിക്കും വിരുദ്ധമാണെന്നും വാദിക്കാൻ എളുപ്പമാണ്. പക്ഷേ ശാന്തമായി ചിന്തിക്കാൻ ക്ഷമ കാട്ടിയാൽ ചിത്രത്തിന്റെ മറുവശവും തെളിഞ്ഞുവരും.
ഒടുങ്ങാത്ത തിരക്കുകാരണം ജീവിതത്തിലെ നിർണായകസംഭവങ്ങൾ പോലും അപ്പപ്പോൾ നാം ശ്രദ്ധിക്കാതെ പോകാം. തിരിഞ്ഞുനോക്കുമ്പോൾ അതു തിരിച്ചറിയുന്നത് മനോഹരമായ അനുഭവമാകും. പണ്ട് തടസ്സമെന്നു കരുതിയ പലതും അനുഗ്രഹങ്ങളാണെന്നു വ്യക്തമായെന്നും വരാം. പഴയ യാത്രകൾ പലതും സുവർണയാത്രകളെന്നു തിരിച്ചറിഞ്ഞ് ആനന്ദിക്കുന്നവരുമുണ്ട്.
തിരിഞ്ഞുനോക്കുമ്പോളുള്ള അനുഭവം വേറിട്ട പ്രിസത്തിലൂടെയാണ് ഇംഗ്ലിഷ് സംഗീതജ്ഞൻ ക്യാറ്റ് സ്റ്റീവൻസ് കണ്ടത്. ‘എന്റെ പഴയ കണ്ണീരു കാണുമ്പോൾ ചിരി വരും; പഴയ ചിരി കാണുമ്പോൾ കരയാൻ തോന്നും’.
കഴിയുന്നത്ര പ്രയത്നിക്കണമെന്നും മത്സരങ്ങളെ ഭയന്ന് ഒളിച്ചോടരുതെന്നും കരുതുന്നതു ശരി. എന്നല്ല, പ്രയത്നഫലമായി കൈവരുന്ന ഓരോ വിജയത്തിലും ആഹ്ലാദിക്കണമെന്നും കൂടുതൽ വിജയങ്ങൾക്കു വേണ്ടി ശ്രമിക്കാൻ ഓരോ വിജയവും പ്രേരകശക്തിയാകണമെന്നും കരുതുന്നത് പ്രായോഗികജീവിതത്തിൽ ആവശ്യമാണ്.
പ്രശസ്ത അമേരിക്കൻ സിനിമാതാരം സാറാ പോൾസൺ ചടുലമായി പറഞ്ഞു, ‘ജീവിതത്തിൽ നാം മാറ്റാനാഗ്രഹിക്കുന്ന കാര്യങ്ങളിലെ ശ്രദ്ധ കിറുകൃത്യമാക്കാൻ തിരിഞ്ഞുനോട്ടം തുണയേകും. ഇവിടെയിപ്പോഴുള്ളതിന് തെളിച്ചം പകരാൻ ഗൃഹാതുരതയ്ക്കു കഴിയും. അത് അവിശ്വസനീയമാംവിധം മനംകവർന്നു രസകരമായി മനസ്സു നിറയ്ക്കും’.
ചരിത്രത്തെ മറന്ന് ഒരു രാജ്യത്തിനും പുരോഗമിക്കാൻ കഴിയില്ല. വ്യക്തിയുടെ കാര്യത്തിലും ഇതു പ്രസക്തമാണ്. വന്നുപോയ പിഴവുകൾ തിരിച്ചറിഞ്ഞ് അവ ആവർത്തിക്കാതിരിക്കുന്നതു ഭാവിയിൽ ഗുണകരമാകും.
കടന്നുപോന്ന ജീവിതത്തിലേക്കു തിരിഞ്ഞുനോക്കാൻ തൊണ്ണൂറു വയസ്സുവരെ കാത്തിരിക്കേണ്ട. പിന്നിട്ട പാതയിലേക്ക് ഇടയ്ക്കിടെ തിരിഞ്ഞുനോക്കി കാര്യങ്ങൾ വിലയിരുത്തിയിട്ട്, തെറ്റുകളുണ്ടെങ്കിൽ തിരുത്തി മുന്നോട്ടു കുതിക്കുകയാണ് സിംഹം ചെയ്യുക എന്ന സങ്കൽപ്പമുണ്ട്. ഇതിനെ സിംഹാവലോകനമെന്നും ആ രീതിയെ സൂചിപ്പിക്കാൻ സിംഹാവലോകനന്യായം എന്നും സൂചിപ്പിക്കുന്ന പഴയ പ്രയോഗങ്ങളുണ്ട്. നമുക്ക് യൗവനത്തിൽത്തന്നെ സ്വയം വിലയിരുത്തലിന്റെയും തെറ്റു തിരുത്തലിന്റെയും ഈ പാത സ്വീകരിക്കാൻ കഴിയും. ക്ഷമയും വീഴ്ചകളുണ്ടെങ്കിൽ അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയും വേണമെന്നു മാത്രം. ചുരുക്കത്തിൽ, ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കുന്നത് ഏവർക്കും ഗുണം ചെയ്യുമെന്നു തീർച്ച.