ഇടതു സർക്കാരിൽ എൻഡിഎ ‘മന്ത്രി’! കടക്കു പുറത്ത് പറയാതെ സിപിഎം, കണ്ണടച്ച് സിപിഐ; എൻസിപിയെ ഇറക്കിവിട്ടവർക്ക് ഇന്ന് ജനതാദളിനെ പേടി?
‘‘ഡിഐസിയുമായി ലയിച്ചതോടെ എൻസിപിയുടെ നയങ്ങളും നിലപാടുകളും മാറിയതിനാൽ അവരെ മുന്നണിയിൽനിന്നു പുറത്താക്കുന്നു’’– കൃത്യം 16 വർഷം മുൻപ് എൻസിപിയെ എൽഡിഎഫിൽനിന്നു പുറത്താക്കിക്കൊണ്ട് അന്നത്തെ കൺവീനർ വൈക്കം വിശ്വൻ പറഞ്ഞ വാക്കുകൾ. കോൺഗ്രസ് പാരമ്പര്യമുള്ള ഡിഐസി, അതേ പാരമ്പര്യമുള്ള എൻസിപിയിൽ ലയിച്ചപ്പോൾ അവരുടെ
‘‘ഡിഐസിയുമായി ലയിച്ചതോടെ എൻസിപിയുടെ നയങ്ങളും നിലപാടുകളും മാറിയതിനാൽ അവരെ മുന്നണിയിൽനിന്നു പുറത്താക്കുന്നു’’– കൃത്യം 16 വർഷം മുൻപ് എൻസിപിയെ എൽഡിഎഫിൽനിന്നു പുറത്താക്കിക്കൊണ്ട് അന്നത്തെ കൺവീനർ വൈക്കം വിശ്വൻ പറഞ്ഞ വാക്കുകൾ. കോൺഗ്രസ് പാരമ്പര്യമുള്ള ഡിഐസി, അതേ പാരമ്പര്യമുള്ള എൻസിപിയിൽ ലയിച്ചപ്പോൾ അവരുടെ
‘‘ഡിഐസിയുമായി ലയിച്ചതോടെ എൻസിപിയുടെ നയങ്ങളും നിലപാടുകളും മാറിയതിനാൽ അവരെ മുന്നണിയിൽനിന്നു പുറത്താക്കുന്നു’’– കൃത്യം 16 വർഷം മുൻപ് എൻസിപിയെ എൽഡിഎഫിൽനിന്നു പുറത്താക്കിക്കൊണ്ട് അന്നത്തെ കൺവീനർ വൈക്കം വിശ്വൻ പറഞ്ഞ വാക്കുകൾ. കോൺഗ്രസ് പാരമ്പര്യമുള്ള ഡിഐസി, അതേ പാരമ്പര്യമുള്ള എൻസിപിയിൽ ലയിച്ചപ്പോൾ അവരുടെ
‘‘ഡിഐസിയുമായി ലയിച്ചതോടെ എൻസിപിയുടെ നയങ്ങളും നിലപാടുകളും മാറിയതിനാൽ അവരെ മുന്നണിയിൽനിന്നു പുറത്താക്കുന്നു’’– കൃത്യം 16 വർഷം മുൻപ് എൻസിപിയെ എൽഡിഎഫിൽനിന്നു പുറത്താക്കിക്കൊണ്ട് അന്നത്തെ കൺവീനർ വൈക്കം വിശ്വൻ പറഞ്ഞ വാക്കുകൾ. കോൺഗ്രസ് പാരമ്പര്യമുള്ള ഡിഐസി, അതേ പാരമ്പര്യമുള്ള എൻസിപിയിൽ ലയിച്ചപ്പോൾ അവരുടെ നയവും നിലപാടും മാറിയെന്നതായിരുന്നു അന്ന് എൽഡിഎഫിന്റെ കണ്ടെത്തൽ. എന്നാൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ ലയിച്ച ജനതാദൾ എസ് ഇപ്പോഴും കേരളത്തിൽ ഇടതുമുന്നണിയിലും സർക്കാരിലും തുടരുന്നു.
ജെഡിഎസിന്റെ പുതിയ നയവും നിലപാടും സിപിഎമ്മിനോ ഇടതുമുന്നണി നേതൃത്വത്തിനോ ഒരു വിഷയമേയല്ല. എൻസിപിയെ പുറത്താക്കാൻ കാണിച്ച ആവേശവും ഉത്സാഹവും തീരെ ഇല്ല. ഈ വിഷയത്തിൽ എൽഡിഎഫ് കൺവീനറും സിപിഎം സെക്രട്ടറിയും മുഖ്യമന്ത്രിയുമെല്ലാം കനത്ത മൗനത്തിലുമാണ്. ബിജെപി എന്നു കേട്ടാൽ വാളെടുത്തു തുള്ളുന്ന സിപിഎമ്മിന് എന്തുകൊണ്ടാകും ഇപ്പോൾ ബിജെപി മുന്നണിയോട് ഈ മൃദുസമീപനം?
ജെഡിഎസിന് സിപിഎം താക്കീത് നൽകിയെന്ന വാർത്തകൾ ഇടയ്ക്ക് പ്രചരിച്ചെങ്കിലും തങ്ങൾക്ക് അങ്ങനെ ഒന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കുകയും ചെയ്തു. അടുത്ത നീക്കങ്ങൾ ചർച്ച ചെയ്യാനായി ജനതാദൾ (എസ്) ഒക്ടോബർ ആദ്യവാരം സംസ്ഥാന യോഗം ചേരുന്നുണ്ട്. കേരളം ഭരിക്കുന്നത് എൻഡിഎ–ഇടതു സർക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചതോടെയാണ് മുഖം രക്ഷിക്കാൻ സിപിഎമ്മിന്റെ നീക്കം. അതേ സമയം എൻസിപിയെ അന്ന് യോഗത്തിൽനിന്ന് പരസ്യമായി ഇറക്കി വിട്ട സിപിഎം ജെഡിഎസിനോട് മൃദുസമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നതും.
കേരളത്തിൽ ഇടതുമുന്നണിയുടെ തുടക്കം മുതൽ അവർക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് എൻസിപി. കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ച കെ.കരുണാരനും കെ.മുരളീധരനും അധികം വൈകാതെ ഡിഐസിയെ എൻസിപിയിൽ ലയിപ്പിച്ചു. കരുണാകരന്റെ ഡിഐസിയെ തിരഞ്ഞെടുപ്പുകളിലെല്ലാം എൽഡിഎഫ് ഉപയോഗിച്ചിരുന്നെങ്കിലും മുന്നണിയിലെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണു കരുണാകരൻ ഇടതുമുന്നണിയിലെത്താൻ എൻസിപി വഴി ശ്രമിച്ചത്. ഡിഐസി എൻസിപിയിൽ ലയിച്ചതു 2006 നവംബർ 12ന്. പിന്നാലെ കെ.മുരളീധരൻ എൻസിപി സംസ്ഥാന പ്രസിഡന്റുമായി. അന്നു വിഎസ് സർക്കാരായിരുന്നു ഭരണത്തിൽ.
ഡിഐസി എൻസിപിയിലെത്തിയതോടെ അവരുടെ നയം മാറിയെന്നു കണ്ടെത്താൻ എൽഡിഎഫ് ഒരു മാസം സമയമെടുത്തു. കാരണം തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ്. ഡിഐസി എൻസിപിയിൽ ലയിച്ചത് ഉപതിരഞ്ഞെടുപ്പു ഘട്ടത്തിലായിരുന്നു. കരുണാകരനും കൂട്ടരും ഇടതുമുന്നണി സ്ഥാനാർഥിക്ക് അനുകൂലമായിരുന്നു. കിട്ടുന്ന വോട്ട് കളയേണ്ടെന്നു കരുതി ഉപതിരഞ്ഞെടുപ്പു കഴിയുംവരെ ഇടതുമുന്നണി കാത്തിരുന്നു. സിപിഐയും സിപിഎമ്മിൽ വിഎസ് വിഭാഗവും എൻസിപിക്കെതിരെ കടുത്ത നിലപാടിലായിരുന്നു. ഇരുകൂട്ടരും അതൃപ്തി ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽതന്നെ പലവട്ടം പരസ്യമാക്കി. എന്നാൽ സിപിഎം ഔദ്യോഗിക നേതൃത്വം സംരക്ഷിച്ചുകൊള്ളുമെന്ന വിശ്വാസത്തിലായിരുന്നു മുരളീധരന്റെ നേതൃത്വത്തിലുള്ള എൻസിപി.
∙ അപമാനിക്കപ്പെട്ട് ഇറങ്ങിപ്പോയ എൻസിപി
തിരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ ചേർന്ന എൽഡിഎഫ് യോഗത്തിൽ രണ്ടാമത്തെ അജൻഡയായിരുന്നു ഡിഐസി–എൻസിപി ലയനം സംബന്ധിച്ച മുന്നണി നിലപാട്. എകെജി സെന്ററിൽ സിപിഐ സെക്രട്ടറി വെളിയം ഭാർഗവന്റെ അധ്യക്ഷതയിൽ ചേർന്ന മുന്നണി യോഗത്തിൽ, എൻസിപി വിഷയം ആദ്യ അജൻഡയായിത്തന്നെ ചർച്ച ചെയ്യണമെന്നു സിപിഐ ആവശ്യപ്പെട്ടു. സിപിഎം സമ്മതം മൂളിയതോടെ ആദ്യം തന്നെ വിഷയം ചർച്ചക്കെടുത്തു. പതിവുപോലെ എൻസിപിയും മുന്നണിയോഗത്തിനെത്തിയിരുന്നു.
എന്നാൽ, എൻസിപി പ്രശ്നം ചർച്ച ചെയ്യുമ്പോൾ അവരുടെ പ്രതിനിധികൾ യോഗത്തിനിരിക്കരുതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വ്യക്തമാക്കി. ‘കടക്കൂ പുറത്ത്’ എന്നു പറയാതെ പറഞ്ഞതോടെ, എൻസിപി പ്രതിനിധികളായ എ.സി.ഷൺമുഖദാസും എ.കെ.ശശീന്ദ്രനും സിറിയക് ജോണും യോഗത്തിൽനിന്നിറങ്ങി. എന്നും ഇടതുമുന്നണിയുടെ മുന്നണിപ്പോരാളികളായി നിന്ന നേതാക്കൾക്ക് അത്യന്തം അപമാനകരമായിരുന്നു ആ ഇറക്കിവിടൽ.
ഡിഐസിയുമായി ലയിച്ചതോടെ എൻസിപിക്കു മുന്നണിയിൽ തുടരാനുള്ള അർഹത നഷ്‌ടപ്പെട്ടെന്നായിരുന്നു യോഗത്തിൽ സിപിഐയുടെ വാദം. എൻസിപിയെ തുടരാൻ അനുവദിക്കരുതെന്ന സിപിഎമ്മിന്റെ നിലപാട് പിണറായി വിജയനും പ്രഖ്യാപിച്ചതോടെ പിന്നെ ചർച്ച വേണ്ടിവന്നില്ല. എൻസിപിയെ പുറത്താക്കി. അവരുടെ കൈവശമുള്ള വികലാംഗക്ഷേമ കോർപറേഷൻ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ചെയർമാൻ സ്ഥാനങ്ങളും തിരിച്ചെടുത്തു. കരുണാകരനും മുരളിയും എൻസിപി ബന്ധം ഉപേക്ഷിച്ചതും, എൻസിപി വൈകാതെ ഇടതുമുന്നണിയിൽ തിരിച്ചെത്തിയതും പിന്നീടുണ്ടായ കഥ. അന്ന് ഇറങ്ങിപ്പോയ എ.കെ.ശശീന്ദ്രൻ ഒന്നും രണ്ടും പിണറായി സർക്കാരുകളിൽ മന്ത്രിയുമായി.
∙ കേരളത്തിൽ ‘എൻഡിഎ–എൽഡിഎഫ്’ മുന്നണിയെന്ന് ആക്ഷേപം
ദേശീയതലത്തിൽ ദേവെഗൗഡ നേതൃത്വം നൽകുന്ന ജെഡിഎസിന്റെ എൻഡിഎ പ്രവേശം കഴിഞ്ഞ കുറേ മാസങ്ങളായുള്ള ചർച്ചയാണ്. ഒടുവിൽ അവർ സെപ്റ്റംബർ മധ്യത്തിൽ ബിജെപിയുടെ എൻഡിഎ മുന്നണിയിൽ എത്തുകയും ചെയ്തു. ഇതൊക്കെയായിട്ടും കേരളത്തിൽ സിപിഎമ്മിനോ സിപിഐയ്ക്കോ കുലുക്കമില്ല. കേരളത്തിലെ ജെഡിഎസ് ഇപ്പോഴും ദേവെഗൗഡയുടെ നേതൃത്വത്തിനു കീഴിലാണ്. ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞ് ഒരു പരസ്യനിലപാടും ഇതുവരെ ജെഡിഎസ് എടുത്തിട്ടില്ല. ഒക്ടോബറിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി നിലപാട് പ്രഖ്യാപിക്കും എന്നു മാത്രമേ അവർ പറയുന്നുള്ളൂ. നിലപാട് അറിയാൻ സിപിഎമ്മിനു തിടുക്കവുമില്ല. രണ്ടാഴ്ചയായിട്ടും മുഖ്യമന്ത്രിയും പാർട്ടിയും മൗനം തുടരുന്നു.
കേരളത്തിൽ ഒരു എംഎൽഎ പോലുമില്ലാത്ത എൻഡിഎ മുന്നണിക്കു ജെഡിഎസ് വന്നതോടെ ഫലത്തിൽ ഇപ്പോൾ രണ്ട് എംഎൽഎമാരുണ്ടെന്നതാണു സ്ഥിതി. മന്ത്രിസഭയിൽ അംഗവുമായി. ഏറ്റവും വലിയ ബിജെപി വിരുദ്ധർ തങ്ങളാണെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ സർക്കാരിൽ ബിജെപി മുന്നണിയിലെ മന്ത്രി അംഗമായിരിക്കുന്ന സവിശേഷ സാഹചര്യം. ഈ മന്ത്രിയെയും കൂട്ടിയാണു മണ്ഡലങ്ങളിലെ ജനസദസ്സിനായി സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങാനിരിക്കുന്നതും. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ ഈ കൂട്ടുകെട്ടിലെ രാഷ്ട്രീയവും ചർച്ചയാവുന്നുണ്ട്.
∙ കേരളത്തിലെ ജെഡിഎസ് ത്രിശങ്കുവിൽ
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജെഡിഎസിനോടും എൽജെഡിയോടും ലയിച്ച് ഒന്നാകാനാണു സിപിഎം ആവശ്യപ്പട്ടത്. ജെഡിഎസിനു മന്ത്രിസ്ഥാനം നൽകിയപ്പോൾ എൽജെഡിക്കു നൽകിയുമില്ല. ലയന ചർച്ച പലവട്ടം നടന്നെങ്കിലും മൂപ്പിളമത്തർക്കത്തിലും പദവികളുടെ വീതം വയ്പിലും തട്ടി ചർച്ചകൾ പാളി. ജെഡിഎസിന്റെ ദേശീയ നേതൃത്വം ഏതു നിമിഷവും ബിജെപിയുടെ പാളയത്തിലെത്തിയേക്കാമെന്ന ഭയം എൽജെഡിക്കുണ്ടായിരുന്നതിനാൽ അവർ ജാഗ്രതയിലായിരുന്നു. അവർ കണക്കുകൂട്ടിയതുപോലെ തന്നെയാണ് ഇപ്പോൾ സംഭവിച്ചത്.
ഇതിനിടയിൽ ആർജെഡിയുമായി എൽജെഡി ലയനവും പ്രഖ്യാപിച്ചു. കേരളത്തിൽ യുഡിഎഫ് മുന്നണിയിൽ ഇല്ലെങ്കിലും അവരോട് അനുഭാവമുള്ള പാർട്ടിയാണ് ആർജെഡിയെന്നതു വേറെ കാര്യം. കേരളത്തിലെ ജെഡിഎസ് ഇപ്പോൾ ത്രിശങ്കുവിലാണ്. ദേശീയ നേതൃത്വത്തിനൊപ്പം ബിജെപി മുന്നണിയിൽ നിൽക്കാൻ അവർക്കു കഴിയില്ല. കേരളത്തിലെ ജെഡിഎസ് നേതാക്കളാരും ബിജെപി ബന്ധം അംഗീകരിക്കുന്നവരല്ല. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ ഇരു മുന്നണികളും ഒപ്പം കൂട്ടില്ല. കേരളത്തിൽ വർഷങ്ങളായി എൽഡിഎഫിനൊപ്പം നിൽക്കുന്ന അവർക്കു മന്ത്രിസ്ഥാനമുൾപ്പെടെ പല പദവികളുമുണ്ട്.
എൽജെഡിയിൽ ലയിക്കുന്നതിനെ പാർട്ടിയിൽ ഒരു വിഭാഗം എതിർക്കുന്നു. ഒക്ടോബറിൽ മറ്റൊരു പാർട്ടി (ആർജെഡി)യിൽ ലയിക്കാനിരിക്കുന്ന എൽജെഡിയിൽ എങ്ങനെ ചേരുമെന്നതാണ് ഇവരുടെ ചോദ്യം. മാത്രവുമല്ല, പദവികളുടെ വീതംവയ്പിൽ തർക്കവും നിൽക്കുന്നു. സ്വന്തമായി പുതിയ പാർട്ടി രൂപീകരിക്കാനും തടസ്സമുണ്ട്. ജെഡിഎസിന്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചശേഷം പുതിയ പാർട്ടി രൂപീകരിച്ചാൽ എംഎൽഎ സ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്നു പറയാനാകില്ല. ഒക്ടോബർ 7നു ചേരുന്ന സംസ്ഥാന കമ്മിറ്റി എന്തു നിലപാടെടുക്കുമെന്നതിൽ ഉദ്വേഗമുണ്ട്.
∙ ജനതാദൾ– കഥ ഇതുവരെ
കേരളത്തിലെ ചെറുപാർട്ടികളാണെങ്കിലും ഇവിടുത്തെ പ്രാദേശിക പാർട്ടികളല്ല ജെഡിഎസും എൽജെഡിയും. ദേശീയതലത്തിൽ രൂപം കൊണ്ട ജനതാ പാർട്ടിയുടെ കേരളത്തിലെ ശേഷിപ്പുകളാണു രണ്ടും. ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങൾക്കനുസരിച്ചാണ് ഇപ്പോഴും ഈ പാർട്ടികളുടെ നയവും സമീപനവും മാറുന്നത്. അടിയന്തരാവസ്ഥക്കാലത്താണു ദേശീയതലത്തിൽ ജനതാ പാർട്ടിയുടെ വരവ്. കേരളത്തിൽ സോഷ്യലിസ്റ്റ് പാർട്ടി, ജനസംഘം, സംഘടനാ കോൺഗ്രസ് എന്നിവ ലയിച്ചു സംസ്ഥാന ഘടകമുണ്ടായി. കെ.ചന്ദ്രശേഖരനായിരുന്നു ആദ്യ സംസ്ഥാന പ്രസിഡന്റ്. സി.കെ.നാണു, ഒ.രാജഗോപാൽ തുടങ്ങിയവർ ഭാരവാഹികൾ.
1980ൽ ജനസംഘം ജനതയിൽനിന്നു വിട്ടു പോയി. ഇവർ പിന്നീട് ബിജെപിയായി. ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അന്നു യുവജനതയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1982ൽ ജനതാ പാർട്ടിയിൽ പിളർപ്പുണ്ടായി. കെ.ഗോപാലൻ, എം.കമലം, കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ജനത (ജി) രൂപീകരിച്ചു. ഗോപാലൻ ജനതയെന്നറിയപ്പെട്ട ആ ജനതാ പാർട്ടി പിന്നീട് കോൺഗ്രസിൽ ലയിച്ചു. ഇടതിനൊപ്പമായിരുന്നു ജനതാ പാർട്ടി. 1987ലെ തിരഞ്ഞെടുപ്പിൽ 13 ഇടത്തു മത്സരിച്ച് ഏഴിടത്തു ജയിച്ചു. കെ.ചന്ദ്രശേഖരനും എൻ.എം.ജോസഫും മന്ത്രിമാരായി.
ഇതിനിടെ സംസ്ഥാന പ്രസിഡന്റ് നീലലോഹിതദാസൻ നാടാരുടെ നേതൃത്വത്തിൽ ലോക്ദൾ ജനതയിൽ ലയിച്ചു. കേരളത്തിൽ മൂന്നു കോർപറേഷനുണ്ടായിരുന്ന കാലത്ത് ഇതിൽ രണ്ടു കോർപറേഷന്റെ (കോഴിക്കോട്, കൊച്ചി) മേയർമാരായി ജനതാ നേതാക്കൾ ഇരുന്നിട്ടുണ്ട്. ജനതയുടെ തമ്പാൻ തോമസ് ലോക്സഭയിലും അരങ്ങിൽ ശ്രീധരൻ രാജ്യസഭയിലും അംഗങ്ങളായിരുന്നു. ഇങ്ങനെ പ്രതാപകാലത്തു നിൽക്കുമ്പോഴാണു ജനതാ പാർട്ടി ജനതാദൾ ആകുന്നത്. വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള ജനമോർച്ച ഉൾപ്പെടെ പല ജനതകൾ ചേർന്ന് 1989ൽ ജനതാദൾ ആയി. കേരളത്തിൽ അരങ്ങിൽ ശ്രീധരൻ പ്രസിഡന്റായി.
1991ലെ തിരഞ്ഞെടുപ്പിൽ രണ്ടു പേരെ മാത്രമേ കേരളത്തിൽ ജയിപ്പിക്കാനായുള്ളൂ. മുന്നണി പ്രതിപക്ഷത്തായിരുന്നു. 1996ൽ എം.പി.വീരേന്ദ്രകുമാർ പ്രസിഡന്റായി. ഇടതുഭരണത്തിൽ ആദ്യം പി.ആർ.കുറുപ്പ് മന്ത്രിയായെങ്കിലും പാർട്ടിയിലെ പ്രശ്നങ്ങളുടെ പേരിൽ രാജിവച്ചു. പിന്നാലെ എ.നീലലോഹിതദാസൻ നാടാർ മന്ത്രിയായി. എന്നാൽ വ്യക്തിപരമായ ആരോപണങ്ങളിൽ രാജി. ആ സർക്കാരിന്റെ അവസാന സമയത്തു സി.കെ.നാണുവായിരുന്നു ജനതാദളിന്റെ മന്ത്രി. 2001ൽ ആറു സീറ്റിലേക്കു മത്സരം ചുരുങ്ങിയെങ്കിലും നാലു പേർ ജയിച്ചു. ഇതിനിടയിലായിരുന്നു ദേശീയതലത്തിലെ പിളർപ്പ്, 2004ൽ. ജെഡിഎസും ജെഡിയുവുമായി ദേശീയതലത്തിൽ മാറിയെങ്കിലും കേരളഘടകം മുഴുവൻ ജെഡിഎസ് ആയി നിന്നു. സി.കെ.നാണുവും നീലലോഹിതദാസൻ നാടാരും അധികം വൈകാതെ സംഘടനാ പ്രശ്നങ്ങളുടെ പേരിൽ പാർട്ടിയിൽനിന്നു പുറത്തായി. നാണു കേരള ജനതാദൾ രൂപീകരിച്ചപ്പോൾ, നീലൻ മായാവതിയുടെ ബിഎസ്പിയിൽ ചേർന്നു.
2009ലായിരുന്നു ഒടുവിലത്തെ പ്രധാന പിളർപ്പ്. കോഴിക്കോട് ലോക്സഭാ സീറ്റ് എം.പി.വീരേന്ദ്രകുമാറിനു സിപിഎം നിഷേധിച്ചപ്പോൾ മുന്നണി വിടാൻ തീരുമാനിച്ചു. എന്നാൽ ഒരു വിഭാഗം ഇതിനു തയാറായില്ല. ഇതോടെ വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് ജനതാദൾ (എസ്ജെഡി) രൂപീകരിച്ചു യുഡിഎഫിനൊപ്പമായി. നാല് എംഎൽഎമാരായിരുന്നു അന്നു ജെഡിഎസിന്. ഇതിൽ മാത്യു ടി.തോമസും ജോസ് തെറ്റയിലും ഇടതുപക്ഷത്തുതന്നെ നിന്നു. കെ.പി.മോഹനനും എം.വി.ശ്രേയാംസ്കുമാറും സോഷ്യലിസ്റ്റ് ജനതാദളിലെത്തി. എൻ.എം.ജോസഫായിരുന്നു അന്നു ജെഡിഎസ് പ്രസിഡന്റ്. ഈ പിളർപ്പിനു പിന്നാലെ സി.കെ.നാണുവും നീലനും ജെഡിഎസിൽ തിരിച്ചെത്തി.
ഇതിനിടയിലാണു ദേശീയതലത്തിൽ ജെഡിയു നേതാവ് നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ്, ബിജെപി ബദലിനുള്ള നീക്കം തുടങ്ങിയത്. എസ്ജെഡി ഇതിന്റെ ഭാഗമായി ജെഡിയുവിൽ ലയിച്ചു. ബിജെപിയുടെ പിന്തുണയിൽ നിതീഷ്കുമാർ ബിഹാർ മുഖ്യമന്ത്രിയായതോടെ ശരത് യാദവിനൊപ്പം നിന്ന വീരേന്ദ്രകുമാർ, അദ്ദേഹം രൂപീകരിച്ച ലോക്താന്ത്രിക് ജനതാദളിന്റെ (എൽജെഡി)ന്റെ ഭാഗമായി. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് എൽജെഡി ഇടതുമുന്നണിയിലെത്തിയത്. ഒപ്പം പോകാതിരുന്ന ചെറുവിഭാഗം ഭാരതീയ നാഷനൽ ജനതാദളായി യുഡിഎഫിനൊപ്പം നിന്നു. ഇപ്പോഴത്തെ ജെഡിഎസ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇടതുപക്ഷത്താണ്.
English Summary: Deve Gowda's JD(S) Joins NDA Alliance: What Will be the Future of the Party in Kerala?