സിപിഎമ്മിന്റെ സമുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ഇന്ന്, 2023 ഒക്ടോബർ 1ന്, ഒരു വർഷം പൂർത്തിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പാർട്ടി ഇന്നു ‘കോടിയേരി ദിനമായി’ ആചരിക്കുകയാണ്. സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പ്രസാദാത്മകമായ ആ മുഖം മാഞ്ഞു പോയത് ഉൾക്കൊള്ളാനാകാത്ത ധാരാളം പേരുണ്ട്. ജീവിത സഖി വിനോദിനി ബാലകൃഷ്ണൻ ആ പട്ടികയിലെ ആദ്യത്തെ പേരുകാരിയാണ്. 43 വർഷം നീണ്ട ഒരുമിച്ചുള്ള ആ ജീവിതം വലിയ ആത്മബന്ധത്തിന്റേതായിരുന്നു. കോടിയേരിക്ക് പ്രാണനായിരുന്നു വിനോദിനി. അശനിപാതം പോലെ വന്ന അർബുദബാധയെ കോടിയേരി സധൈര്യം നേരിട്ടത് വിനോദിനിയുടെ സ്നേഹപരിചരണങ്ങളുടെ കൂടി പിന്തുണയോടെയാണ്. രോഗം മാത്രമല്ല ഇരുവരെയും തളർത്തിയത്. മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നു. അപവാദച്ചുഴിയിൽ പെട്ടിട്ടും പിടിച്ചു നിൽക്കുകയും ഒറ്റക്കെട്ടായി കുടുംബം തുടരുകയും ചെയ്യുന്നില്ലേ എന്ന് വിനോദി ബാലകൃഷ്ണൻ ഈ അഭിമുഖത്തിൽ ചോദിക്കുന്നു. തനിക്കും കോടിയേരിക്കും ഇടയിലെ സ്നേഹക്കൊട്ടാരത്തെക്കുറിച്ചു വൈകാരികമായി വിവരിക്കുന്നു. ഉയർന്ന വിമർശനങ്ങൾക്ക് ഇതാദ്യമായി മറുപടി നൽകുന്നു. കോടിയേരിയുടെ കർമഭൂമിയായ തലസ്ഥാനത്ത് ആ ഭൗതിക ശരീരം പൊതു ദർശനത്തിനു വയ്ക്കാത്തതിലെ വിഷമം തുറന്നു പറയുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി വിനോദിനി കോടിയേരി ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.

സിപിഎമ്മിന്റെ സമുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ഇന്ന്, 2023 ഒക്ടോബർ 1ന്, ഒരു വർഷം പൂർത്തിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പാർട്ടി ഇന്നു ‘കോടിയേരി ദിനമായി’ ആചരിക്കുകയാണ്. സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പ്രസാദാത്മകമായ ആ മുഖം മാഞ്ഞു പോയത് ഉൾക്കൊള്ളാനാകാത്ത ധാരാളം പേരുണ്ട്. ജീവിത സഖി വിനോദിനി ബാലകൃഷ്ണൻ ആ പട്ടികയിലെ ആദ്യത്തെ പേരുകാരിയാണ്. 43 വർഷം നീണ്ട ഒരുമിച്ചുള്ള ആ ജീവിതം വലിയ ആത്മബന്ധത്തിന്റേതായിരുന്നു. കോടിയേരിക്ക് പ്രാണനായിരുന്നു വിനോദിനി. അശനിപാതം പോലെ വന്ന അർബുദബാധയെ കോടിയേരി സധൈര്യം നേരിട്ടത് വിനോദിനിയുടെ സ്നേഹപരിചരണങ്ങളുടെ കൂടി പിന്തുണയോടെയാണ്. രോഗം മാത്രമല്ല ഇരുവരെയും തളർത്തിയത്. മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നു. അപവാദച്ചുഴിയിൽ പെട്ടിട്ടും പിടിച്ചു നിൽക്കുകയും ഒറ്റക്കെട്ടായി കുടുംബം തുടരുകയും ചെയ്യുന്നില്ലേ എന്ന് വിനോദി ബാലകൃഷ്ണൻ ഈ അഭിമുഖത്തിൽ ചോദിക്കുന്നു. തനിക്കും കോടിയേരിക്കും ഇടയിലെ സ്നേഹക്കൊട്ടാരത്തെക്കുറിച്ചു വൈകാരികമായി വിവരിക്കുന്നു. ഉയർന്ന വിമർശനങ്ങൾക്ക് ഇതാദ്യമായി മറുപടി നൽകുന്നു. കോടിയേരിയുടെ കർമഭൂമിയായ തലസ്ഥാനത്ത് ആ ഭൗതിക ശരീരം പൊതു ദർശനത്തിനു വയ്ക്കാത്തതിലെ വിഷമം തുറന്നു പറയുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി വിനോദിനി കോടിയേരി ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎമ്മിന്റെ സമുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ഇന്ന്, 2023 ഒക്ടോബർ 1ന്, ഒരു വർഷം പൂർത്തിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പാർട്ടി ഇന്നു ‘കോടിയേരി ദിനമായി’ ആചരിക്കുകയാണ്. സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പ്രസാദാത്മകമായ ആ മുഖം മാഞ്ഞു പോയത് ഉൾക്കൊള്ളാനാകാത്ത ധാരാളം പേരുണ്ട്. ജീവിത സഖി വിനോദിനി ബാലകൃഷ്ണൻ ആ പട്ടികയിലെ ആദ്യത്തെ പേരുകാരിയാണ്. 43 വർഷം നീണ്ട ഒരുമിച്ചുള്ള ആ ജീവിതം വലിയ ആത്മബന്ധത്തിന്റേതായിരുന്നു. കോടിയേരിക്ക് പ്രാണനായിരുന്നു വിനോദിനി. അശനിപാതം പോലെ വന്ന അർബുദബാധയെ കോടിയേരി സധൈര്യം നേരിട്ടത് വിനോദിനിയുടെ സ്നേഹപരിചരണങ്ങളുടെ കൂടി പിന്തുണയോടെയാണ്. രോഗം മാത്രമല്ല ഇരുവരെയും തളർത്തിയത്. മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നു. അപവാദച്ചുഴിയിൽ പെട്ടിട്ടും പിടിച്ചു നിൽക്കുകയും ഒറ്റക്കെട്ടായി കുടുംബം തുടരുകയും ചെയ്യുന്നില്ലേ എന്ന് വിനോദി ബാലകൃഷ്ണൻ ഈ അഭിമുഖത്തിൽ ചോദിക്കുന്നു. തനിക്കും കോടിയേരിക്കും ഇടയിലെ സ്നേഹക്കൊട്ടാരത്തെക്കുറിച്ചു വൈകാരികമായി വിവരിക്കുന്നു. ഉയർന്ന വിമർശനങ്ങൾക്ക് ഇതാദ്യമായി മറുപടി നൽകുന്നു. കോടിയേരിയുടെ കർമഭൂമിയായ തലസ്ഥാനത്ത് ആ ഭൗതിക ശരീരം പൊതു ദർശനത്തിനു വയ്ക്കാത്തതിലെ വിഷമം തുറന്നു പറയുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി വിനോദിനി കോടിയേരി ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎമ്മിന്റെ സമുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ഇന്ന്, 2023 ഒക്ടോബർ 1ന്, ഒരു വർഷം പൂർത്തിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പാർട്ടി ഇന്നു ‘കോടിയേരി ദിനമായി’ ആചരിക്കുകയാണ്. സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പ്രസാദാത്മകമായ ആ മുഖം മാഞ്ഞു പോയത് ഉൾക്കൊള്ളാനാകാത്ത ധാരാളം പേരുണ്ട്. ജീവിത സഖി വിനോദിനി ബാലകൃഷ്ണൻ ആ പട്ടികയിലെ ആദ്യത്തെ പേരുകാരിയാണ്. 

 

കുടുംബാംഗങ്ങൾക്കൊപ്പം കോടിയേരി ബാലകൃഷ്ണനും വിനോദിനിയും (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

43 വർഷം നീണ്ട ഒരുമിച്ചുള്ള ആ ജീവിതം വലിയ ആത്മബന്ധത്തിന്റേതായിരുന്നു. കോടിയേരിക്ക് പ്രാണനായിരുന്നു വിനോദിനി. അശനിപാതം പോലെ വന്ന അർബുദബാധയെ കോടിയേരി സധൈര്യം നേരിട്ടത് വിനോദിനിയുടെ സ്നേഹപരിചരണങ്ങളുടെ കൂടി പിന്തുണയോടെയാണ്. രോഗം മാത്രമല്ല ഇരുവരെയും തളർത്തിയത്. മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നു. അപവാദച്ചുഴിയിൽ പെട്ടിട്ടും പിടിച്ചു നിൽക്കുകയും ഒറ്റക്കെട്ടായി കുടുംബം തുടരുകയും ചെയ്യുന്നില്ലേ എന്ന് വിനോദി ബാലകൃഷ്ണൻ ഈ അഭിമുഖത്തിൽ ചോദിക്കുന്നു. 

 

തനിക്കും കോടിയേരിക്കും ഇടയിലെ സ്നേഹക്കൊട്ടാരത്തെക്കുറിച്ചു വൈകാരികമായി വിവരിക്കുന്നു. ഉയർന്ന വിമർശനങ്ങൾക്ക് ഇതാദ്യമായി മറുപടി നൽകുന്നു. കോടിയേരിയുടെ കർമഭൂമിയായ തലസ്ഥാനത്ത് ആ ഭൗതിക ശരീരം പൊതു ദർശനത്തിനു വയ്ക്കാത്തതിലെ വിഷമം തുറന്നു പറയുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി വിനോദിനി കോടിയേരി ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. 

 

ADVERTISEMENT

∙ കോടിയേരി ബാലകൃഷ്ണൻ സഖാവിന്റെ വിയോഗത്തിന് ഒരു വർഷമാകുന്നു. ഇക്കാലമത്രയും പ്രിയപ്പെട്ട സഖാവ് കൂടെയില്ല. പൊരുത്തപ്പെടാൻ കഴിയുന്നുണ്ടോ? 

 

എങ്ങനെ പൊരുത്തപ്പെടാനാകും. ബാലകൃഷ്ണേട്ടനെക്കുറിച്ച് ഓർക്കുമ്പോൾ എവിടെ തുടങ്ങണം, എവിടെ അവസാനിപ്പിക്കണം എന്ന് എനിക്ക് അറിയില്ല. 43 വർഷം നീണ്ട ഞങ്ങളുടെ ബന്ധത്തിൽ നാലായിരം വർഷത്തെ അനുഭവങ്ങളുണ്ട്. പക്ഷേ ആലോചിക്കുമ്പോൾ ചിലപ്പോൾ 43 ദിവസക്കാലം പോലെ ചുരുങ്ങിയും പോകും. അത്രയും ആത്മബന്ധത്തിലാണ് ഞങ്ങൾ ജീവിച്ചത്. അത് എങ്ങനെയാണ് നിങ്ങളോടെല്ലാം പറയേണ്ടത് എന്ന് എനിക്കറിയില്ല. അതുകൊണ്ട് എന്തു പറയണം, എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല. 

കോടിയേരി ബാലകൃഷ്ണന്റെ കോടിയേരി മുളിയിൽനടയിലെ വീട്ടിലെ കോടിയേരിയുടെ ചിത്രത്തിനരികിൽ ഭാര്യ വിനോദിനി. (ചിത്രം: മനോരമ)

 

ADVERTISEMENT

∙ കയ്യിൽ കോടിയേരിയുടെ ചിത്രം പച്ചകുത്തി, വീട്ടിൽ അദ്ദേഹത്തിനായി സ്മാരകം തീർത്തു.സഖാവ് കൂടെ ഉണ്ടെന്നു കരുതിത്തന്നെയുള്ള ജീവിതമാണല്ലോ ഇത്? 

 

അങ്ങനെ തന്നെയാണ് ഞാൻ ജീവിക്കുന്നത്. ഞാ‍ൻ ഒറ്റയ്ക്കായിപ്പോകുമെന്ന ചിന്ത എന്റെ ഏറ്റവും ചീത്ത സ്വപ്നത്തിൽ പോലും ഒരിക്കലും വന്നിട്ടില്ല (വിതുമ്പുന്നു. അത് ഈ സംഭാഷണത്തിന്റെ പല ഘട്ടങ്ങളിലുമുണ്ടായി). അദ്ദേഹത്തിന്റെ സ്ഥിതി വളരെ മോശമാണെന്നെല്ലാം ഡോക്ടർമാർ പറഞ്ഞപ്പോഴും വിട്ടുകൊടുക്കില്ലെന്നാണ് എനിക്കു തോന്നിയത്. അത് ഒരു വാശി പോലെ, ഭ്രാന്ത് പോലെ കൊണ്ടു നടന്നു. ബാലകൃഷ്ണേട്ടൻ കൂടെ ഉണ്ട് എന്നു വിചാരിച്ചു തന്നെയാണ് ഞാൻ ജീവിക്കുന്നത്. എത്രകാലം ഇങ്ങനെ ജീവിക്കുമെന്ന്, എനിക്കറിയില്ല. ഞാൻ ആ സാന്നിധ്യം അറിയുന്നു, പക്ഷേ എനിക്കു തൊടാ‍ൻ പറ്റുന്നില്ല. 

 

കോടിയേരി ബാലകൃഷ്ണന്റെ കോടിയേരിയിലെ വീട്ടിൽ ഒരുക്കിയ ‘വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്’ മ്യൂസിയത്തിന്റെ കവാടത്തിൽ ഭാര്യ വിനോദിനി.

∙ അത് എന്താണ്, അങ്ങനെ പറഞ്ഞത്? അത്ര കണ്ട് ഒപ്പമുണ്ടെന്ന തോന്നലാണോ? 

 

അതെ. തിരുവനന്തപുരത്ത് വരുമ്പോൾ ഒരു വാടക ഫ്ലാറ്റിലാണ് ഞാൻ താമസിക്കുന്നത്. ബിനോയിയും ബിനീഷും കുടുംബങ്ങളും തിരുവനന്തപുരത്ത് ഉണ്ട്. ഞങ്ങൾ എല്ലാവരും മിക്ക ദിവസങ്ങളിലും കാണും, ഞാൻ ഓരോരുത്തരുടെയും വീട്ടിൽ മാറിമാറി പോയി ഒന്നോ രണ്ടോ ദിവസം താമസിക്കും. പക്ഷേ എനിക്ക് മാത്രമായി ഒരു സ്പേസ് വേണമെന്നു തോന്നിയതുകൊണ്ട് വേറെ ഫ്ലാറ്റെടുത്തു. അവിടെ ഞാനും ബാലകൃഷ്ണേട്ടന്റെ ഓർമകളും മാത്രമാണ് ഉണ്ടാകുക. എനിക്ക് സഹായത്തിന് ഒരു പെൺകുട്ടിയും വന്നു. 

 

ഫ്ലാറ്റിൽ എല്ലാ മുറികളിലും അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ട്. കിടക്കുന്നതിന്റെ തൊട്ടടുത്തും വലിയ ചിത്രമുണ്ട്. ഉറങ്ങാൻ പോകുമ്പോൾ ഞാൻ അതിന് അടുത്തു പോകും, എന്നിട്ട് പറഞ്ഞു കൊണ്ടേയിരിക്കും. അന്നു നടന്ന എല്ലാ കാര്യങ്ങളും പറയും. നാളെ എന്തു ചെയ്യാൻ പോകുന്നു എന്നു പറയും. എന്തെങ്കിലും സംശയം തോന്നിയാൽ അതും ചോദിക്കും. ഇതെല്ലാം കണ്ട ആ കുട്ടി അവൾക്ക് അവിടെ നിൽക്കാൻ പേടിയാണെന്ന് എന്നോടു പറഞ്ഞു, രാത്രി സാറിന്റെ അടുത്തു സംസാരിക്കുന്നു, കരയുന്നു ഇതെല്ലാം കേൾക്കുമ്പോൾ പാവം അവൾക്ക് എന്തോ പോലെ തോന്നുമെന്ന്. വിഷമിക്കേണ്ടെന്നു ഞാൻ അവളെ ആശ്വസിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ അതിനോടു പൊരുത്തപ്പെട്ടു. ഞങ്ങൾ തമ്മിലെ ആ സംഭാഷണങ്ങളിലൂടെയാണ് ഇന്ന് എന്റെ ജീവിതം മുന്നോട്ടുപോകുന്നത്. ‘മോളേ’ എന്നു വിളിച്ചു ചിലതെല്ലാം പറഞ്ഞു തരുന്നതു പോലെ എനിക്കു തോന്നും. ഒരുപാട് സ്നേഹം ഉള്ളപ്പോഴാണ് എന്നെ അങ്ങനെ വിളിക്കുക. 

 

സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിക്കൊപ്പം (ഫയൽ ചിത്രം: മനോരമ)

∙ അദ്ദേഹത്തിന് എപ്പോഴും വലിയ സ്നേഹമാണ് ചേച്ചിയെ എന്ന് മനസ്സിലായ സന്ദർഭങ്ങളുണ്ട്... 

 

ശരിക്കും. ഭയങ്കര കെയറിങ് ആയ ഭർത്താവായിരുന്നു ബാലകൃഷ്ണേട്ടൻ. വീട്ടിൽ സാധനങ്ങൾ വാങ്ങിച്ചുതരിക, വൈദ്യുത ബിൽ അടയ്ക്കുക തുടങ്ങിയ രീതികളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ എന്റെ ഏറ്റവും ചെറിയ ആവശ്യം പോലും ശ്രദ്ധിക്കുമായിരുന്നു. ഒന്നും വിട്ടുകളയില്ല. എന്റെ ഒരു പരാതിയും കേൾക്കാതിരിക്കില്ല. എല്ലാത്തിനും മറുപടി തന്നിട്ടുണ്ട്. 

 

∙ അദ്ദേഹത്തിന് താങ്കളോട് വാത്സല്യം പോലെയാണ് പലപ്പോഴും തോന്നിയിട്ടുള്ളത്...

 

മക്കളായ ബിനോയ് കോടിയേരിക്കും ബിനീഷ് കോടിയേരിക്കുമൊപ്പം കോടിയേരി ബാലകൃഷ്ണന്‍. ഫയൽ ചിത്രം: മനോരമ

അതെ. അത് ആസ്വദിക്കാനായി കുട്ടിക്കളി പോലെ ഞാൻ ചിലപ്പോൾ പെരുമാറും. അപ്പോൾ ഞങ്ങളുടെ മക്കളും മരുമക്കളും കളിയാക്കും. അമ്മയ്ക്ക് ഈ പ്രായത്തിലും കൊഞ്ചലാണല്ലോ എന്ന് അവർ വാരും. നിങ്ങളും അങ്ങനെത്തന്നെ ജീവിക്കണമെന്ന് ബാലകൃഷ്ണേട്ടൻ പറയും. പരസ്പരം ഒരു നോട്ടം കൊണ്ട് ഉള്ളിലുള്ള കാര്യങ്ങൾ ഞങ്ങൾ മനസ്സിലാക്കുമായിരുന്നു 

 

∙ എന്തായിരുന്നു നിങ്ങൾ തമ്മിലെ ബന്ധത്തിന്റെ ഏറ്റവും ശക്തമായ ഘടകം? 

 

കോടിയേരിയുടെ മരണത്തിൽ അനുശോചനമറിയിക്കാൻ വസതിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിനോദിനിക്കൊപ്പം (ചിത്രം: മനോരമ)

അദ്ദേഹത്തിന് ഒരു തിയറി ഉണ്ട്. ഒരു കാര്യത്തിലും കളവു പറയരുത്. എല്ലാം പരസ്പരം പങ്കുവച്ച് ജീവിക്കണം. അങ്ങനെ സത്യസന്ധതയോടെ രണ്ടു പേരും ഇടപെട്ടാൽ കുടുംബജീവിതം നന്നായി പോകുമെന്ന് എപ്പോഴും പറയുമായിരുന്നു. എന്നെ വിട്ടു പോകുന്നതു വരെ ഞാൻ അതു പാലിച്ചു. എന്റെ നല്ല സുഹൃത്തായിരുന്നു, സഹോദരനായിരുന്നു, കാമുകനായിരുന്നു, ഭർത്താവായിരുന്നു. പുരുഷനെക്കുറിച്ച് ഒരു പെൺകുട്ടിക്ക് ചില സങ്കൽപങ്ങൾ ആദ്യമായി തോന്നുന്ന പതിനാറാമത്തെ വയസ്സിൽ ഞാൻ കണ്ടയാളാണ് കോടിയേരി ബാലകൃഷ്ണൻ. അന്നു മുതൽ ഞങ്ങൾ പരസ്പരം ഹൃദയത്തിൽ കൊണ്ടു നടന്നു. എത്ര തിരക്കുള്ള രാഷ്ട്രീയക്കാരനും ഒരു നല്ല കുടുംബസ്ഥനാകാമെന്നു തെളിയിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 

 

∙ പുറത്ത് ശക്തനായ നേതാവ്, വീട്ടിൽ നല്ല ഭർത്താവ്, അച്ഛൻ, അപ്പൂപ്പൻ ഇതെല്ലാമായിരുന്നല്ലോ കോടിയേരി? 

കോടിയേരി ബാലകൃഷ്ണന്റെ കോടിയേരിയിലെ വീട്ടിൽ ഒരുക്കിയ ‘വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്’ മ്യൂസിയത്തിൽ ഭാര്യ വിനോദിനി. (ചിത്രം: മനോരമ)

 

എല്ലാമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കോടിയേരി ബാലകൃഷ്ണന്റെ കൂടെ 43 വർഷം ജീവിക്കാനായി എന്നതാണ്. ആ സ്നേഹത്തിന്റെ തണലിൽ കുറച്ചു കാലം കൂടി ഉണ്ടാകാൻ എനിക്കു കൊതിയായിരുന്നു. അത് പറ്റിയില്ല, എനിക്കു കിട്ടിയില്ല. 

കണ്ണൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോടിയേരി ബാലകൃഷ്ണനും വിനോദിനിയും. 2012ലെ ചിത്രം ∙ മനോരമ

 

∙ കോടിയേരിയുടെ വ്യക്തിത്വത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഘടകങ്ങൾ എന്തെല്ലാമായിരുന്നു? 

 

ഭർത്താവ് എന്ന അധികാരം അദ്ദേഹം ഒരിക്കലും എന്നോടു കാട്ടിയിട്ടില്ല. പകരം സ്നേഹവും കരുതലുമാണ് ഉണ്ടായത്. ഒരു കടുംപിടുത്തവും എന്നോട് ഉണ്ടായിട്ടില്ല. എന്നോടുളള പ്രണയം മറച്ചുവച്ചിട്ടില്ല. പക്ഷേ ഗൗരവം വേണ്ടയിടത്ത് അതു കൃത്യമായി കാട്ടിയിട്ടുണ്ട്. ചില കാര്യങ്ങൾ ഞാൻ ചെയ്യുന്നത് ഇഷ്ടമില്ലെങ്കിൽ, അതു പറയേണ്ടി വരാറില്ല .എനിക്കു മനസ്സിലാകും. ഒരു നോട്ടത്തിൽ അതു ബോധ്യപ്പടുത്തും. കുട്ടികളോട് അച്ഛൻ എന്ന നിലയിൽ പരുക്കനായി ഇടപെട്ടിട്ടില്ല. ഒരു സമ്മർദ്ദവും അദ്ദേഹം അവർക്കു കൊടുത്തിട്ടില്ല. വീഴ്ചയിൽ ഒരുപാട് സങ്കടപ്പെടരുത്, ഉയർച്ചയിൽ ഒരുപാട് അഹങ്കരിക്കുകയും അരുത് എന്ന് അവരോടു പറയുമായിരുന്നു. അച്ഛൻ അവർക്ക് ഒരു കൂട്ടുകാരനായിരുന്നു. 

കോടിയേരി ബാലകൃഷ്ണന്റെ മെഴുകുപ്രതിമയ്ക്കു സമീപം വിനോദിനി ബാലകൃഷ്ണനും മകൻ ബിനീഷ് കോടിയേരിയും (ചിത്രം: മനോരമ)

 

∙ എപ്പോഴും ചിരിച്ചേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ, ദേഷ്യപ്പെട്ടിട്ടുണ്ടോ? 

 

കോപിച്ചു കണ്ടിട്ടില്ല. പക്ഷേ പലപ്പോഴും പിണങ്ങുമായിരുന്നു. പക്ഷേ അത് അദ്ദേഹം പെട്ടെന്നു മറന്നുപോകും. നമ്മൾ പിണങ്ങി ഇരിക്കുകയല്ലേ എന്നു ഞാൻ ചോദിക്കും. നിനക്കല്ലേ, പിണക്കം, എനിക്ക് ഇല്ലായിരുന്നല്ലോ എന്നു പറയും. ഒരു പിണക്കവും ഒരു ദിവസത്തിൽ കൂടുതൽ വയ്ക്കരുതെന്നു പറയുമായിരുന്നു. 

 

സിപിഎമ്മിന്റെ ഇരുപതാം പാർട്ടി കോൺഗ്രസ് കോഴിക്കോട് നടന്നപ്പോൾ കോടിയേരി ബാലകൃഷ്ണനും വിനോദിനിയും (ഫയൽ ചിത്രം: മനോരമ)

∙ സമ്മാനങ്ങൾ നൽകുന്ന രീതി ഉണ്ടായിരുന്നോ? 

 

എല്ലാ വിവാഹവാർഷക ദിനത്തിലും എനിക്ക് ഒരു സാരി വാങ്ങിത്തരും. 42 വർഷവും അതു മുടങ്ങിയില്ല. കഴിഞ്ഞ വർഷം അതു നടന്നില്ല. ലൈറ്റ് കളർ സാരികളായിരുന്നു ഇഷ്ടം. എല്ലാം ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. 

 

ഞാൻ ഫാഷനബിൾ ആയി നടക്കുന്നെന്ന വിമർശനത്തെക്കുറിച്ചാണല്ലോ പറഞ്ഞത്. അതിൽ എന്താണ് തെറ്റ്? പക്ഷേ സമൂഹത്തിന് ചേരാത്ത ഒരു തെറ്റ് ഞാൻ ഇന്നേ വരെ ചെയ്തിട്ടില്ല.

∙ ഇക്കാലയളവിൽ അദ്ദേഹത്തെ ഏറ്റവും മിസ് ചെയ്തു എന്നു വിചാരിക്കുന്ന ഒരു സന്ദർഭം ഏതായിരുന്നു? ഈ സമയത്തു കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നിയത്? 

 

ബിനീഷിന്റെ കേസിൽ കർണാടക ഹൈക്കോടതി അവനെ കുറ്റക്കാരനല്ലെന്നു വിധിച്ചുകൊണ്ടു വിട്ടയച്ചില്ലേ, ആ ദിവസം അദ്ദേഹം കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നു വല്ലാതെ കൊതിച്ചുപോയി. ആ നല്ല വാർത്ത അദ്ദേഹത്തിനു കേൾക്കാനായിരുന്നെങ്കിൽ എന്നു വിചാരിച്ചു പോയി. എത്രമാത്രം സമാധാനിക്കുമായിരുന്നു അദ്ദേഹം, സന്തോഷിക്കുമെന്നു ഞാൻ പറയില്ല, പക്ഷേ സമാധാനിക്കുമായിരുന്നു. എന്തെല്ലാം പഴിയും അപവാദങ്ങളും കേട്ടു അതിന്റെ പേരിൽ ഞങ്ങൾ. 

കോടിയേരി ബാലകൃഷ്ണനും വിനോദിനിയും (ഫയൽ ചിത്രം: മനോരമ)

 

∙ കോടിയേരി ഉണ്ടായിരുന്ന സമയത്ത് എപ്പോഴും തിരക്കാണ്, ധാരാളം യാത്രകൾ, പെട്ടെന്ന് ഒരു ഒറ്റപ്പെടലായി, ഇതും പ്രയാസപ്പെടുത്തിയോ? പഴയ പാർട്ടിക്കാരും സഖാക്കളും എല്ലാം ഉണ്ടാകും. എങ്കിൽപോലും? 

 

വിനോദിനി ബാലകൃഷ്ണൻ (ചിത്രം: മനോരമ)

ആരുമില്ല. ഞാൻ ഒറ്റപ്പെട്ടു. എന്നാൽ അതിന്റെ പേരിൽ എനിക്കു സങ്കടമില്ല. ബാലകൃഷ്ണേട്ടൻ ഇല്ലാതായിപ്പോയതിന്റെ സങ്കടമേ എനിക്കുള്ളൂ. എല്ലാവരും വന്ന് എന്റെ കാര്യം അന്വേഷിക്കണം എന്ന ആഗ്രഹമൊന്നും എന്റെ ചിന്തയിലേ ഇല്ല. അവരൊന്നും വരുന്നില്ലല്ലോ, അല്ലെങ്കിൽ പാർട്ടി.. അതൊന്നും ആലോചിക്കാറേ ഇല്ല. ബാലകൃഷ്ണേട്ടന്റെ നഷ്ടം മാത്രമാണ് എന്റെ പ്രശ്നം. മറ്റുള്ളവരുടെ പരിഗണന എന്റെ പ്രശ്നമല്ല. വളരെ ആത്മാർഥമായി തന്നെ പറയുകയാണ്. 

 

∙ നേതാക്കളും പാർട്ടിക്കാരും അന്വേഷിക്കാറേ ഇല്ലെന്നാണോ? 

 

വളരെ അപൂർവം. അതു ഞാൻ ചിന്തിക്കാറില്ല. ദേഷ്യംകൊണ്ടു പറയുന്നതല്ല, സത്യമാണ്. എനിക്കൊരു കുഴപ്പവുമില്ല, ഞാൻ ഒന്നും പ്രതീക്ഷിക്കാറില്ല. മനുഷ്യന്മാർക്കെല്ലാം വലിയ തിരക്കല്ലേ. അപ്പോൾ ആർക്കാണ് എന്നെ ആലോചിക്കാൻ നേരം ഉണ്ടാകുക. ബാലകൃഷ്ണേട്ടൻ ഉണ്ടെങ്കിൽ ശരി. അതില്ലാതെ എന്നെ എന്തിനാണ് ആലോചിക്കുന്നത്. അതിന്റെ ആവശ്യമില്ലല്ലോ.

കോടിയേരി ബാലകൃഷ്ണന്റെ കോടിയേരിയിലെ വീട്ടിൽ ഭാര്യ വിനോദിനി ഒരുക്കിയ മ്യൂസിയം. (ചിത്രം: മനോരമ)

 

വല്ലപ്പോഴും ആരെങ്കിലും വരും. സുഖമാണോ എന്ന് അവർ ചോദിക്കുമ്പോൾ എനിക്കു വിഷമം വരും. സുഖം എന്നത് ഇനി ഇല്ലല്ലോ. അതെല്ലാം എന്റെ ജീവിതത്തിൽനിന്നു പോയി. ഞാൻ ജീവിച്ചിരിപ്പുണ്ട് എന്നു മാത്രമേ ഉള്ളൂ. ഉറക്കംതന്നെ തീരെ കുറവാണ്. അങ്ങനെ പുറത്തു പോകാറുമില്ല. ആകപ്പാടെ നാലു പരിപാടികളിലാണ് ഇതിനിടെ പങ്കെടുത്തത്. അതിൽ രണ്ടും അദ്ദേഹവുമായി ബന്ധപ്പെട്ടതായിരുന്നു. പിന്നെ തലശേരിയിൽനിന്ന് തിരുവനന്തപുരത്തേക്കു വരും, തിരിച്ചുപോകും. ബാലകൃഷ്ണേട്ടന്റെ ഓർമകളുമായി ഒതുങ്ങിക്കൂടുന്നെന്നു മാത്രം. 

 

∙ കോടിയേരിയുടെ പഴയ ഫോൺ നമ്പരോ? 

തിരുവനന്തപുരത്തെ വീട്ടിൽ കോടിയേരി ബാലകൃഷ്ണനൊപ്പം വിനോദിനി. 2020ലെ ചിത്രം ∙ മനോരമ

 

അത് എന്റെ കയ്യിലുണ്ട്. ഒന്നു രണ്ടു കാര്യത്തിന് പാർട്ടി നേതാക്കളെ ബന്ധപ്പെടേണ്ടി വന്നപ്പോൾ അതിൽനിന്നാണ് വിളിച്ചത്.  പെട്ടെന്ന് എടുക്കുമല്ലോ. മുഖ്യമന്ത്രിയെ വിളിച്ചതും ആ നമ്പരിൽനിന്നാണ്. അദ്ദേഹം കൈകൊണ്ടു തൊട്ട ഒരു സാധനവും ഞാൻ കളഞ്ഞിട്ടില്ല. എല്ലാം നിധി പോലെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. പേന, കണ്ണട, ചെരുപ്പ്, ബാഗ്, വാച്ച്, കട്ടിൽ എല്ലാം അതുപോലെത്തന്നെ ഉണ്ട്. 

 

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും. ചിത്രം: മനോരമ

∙ കോടിയേരിയെക്കുറിച്ചുളള ഏറ്റവും നല്ല ഓർമ എന്താണ്, നിങ്ങളുടെ വിവാഹം തന്നെയാണോ?

 

അതെ. ഞങ്ങളുടെ കല്യാണം കഴിഞ്ഞ ദിവസമാണ് എന്റെ ഏറ്റവും നല്ല ദിവസം. അദ്ദേഹം എന്നെ വിട്ടുപോയതാണ് ഏറ്റവും ഇരുളടഞ്ഞ ദിവസം. പഴയ ഒരു ഓർമ പറയട്ടെ. വർഷങ്ങൾക്കു മുൻപ് ഒരു പേമാരി ദിവസം ഉണ്ടായിരുന്നു. അദ്ദേഹം അന്ന് എംഎൽഎയാണ്. ഒരുപാട് നാശനഷ്ടം ഉണ്ടായി. ആ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയപ്പോൾ അവിടെ ഒരു തൂക്കു പാലം ഉണ്ടായിരുന്നു. താഴെ ആർത്തലച്ച് ഒഴുകുന്ന പുഴ. കാൽ തൂക്കുപാലത്തിലേക്ക് എടുത്തു വയ്ക്കുമ്പോൾ പാലം ഇളകുമല്ലോ. ആ നിമിഷം ഞാൻ നിന്നെ ഓർത്തു പോയി എന്നു തിരിച്ചു വന്നപ്പോൾ എന്നോടു പറഞ്ഞു. വീണാൽ നേരെ പുഴയിലാണ്. എനിക്ക് എന്തെങ്കിലും പറ്റിയാൽ നീയും കുട്ടികളും തനിച്ചാകില്ലേ എന്നു പറഞ്ഞു. എന്നെ എത്രമാത്രം ഈ മനുഷ്യൻ സ്നേഹിക്കുന്നെന്നു ഞാൻ വിചാരിച്ചുപോയി. 

 

∙ തിരുവനന്തപുരത്തെ ഫ്ലാറ്റി‍ൽ വച്ചാണ് നിങ്ങൾ രണ്ടാളെയും ഒരുമിച്ചു പലപ്പോഴും കണ്ടിട്ടുള്ളത്. പാർട്ടിയുടെ ഫ്ലാറ്റ്, തൊട്ടടുത്ത് എകെജി സെന്റർ, അതെല്ലാം മിസ് ചെയ്യുന്നുണ്ടോ? 

 

കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ (ഫയൽ ചിത്രം: മനോരമ)

എവിടെയാണ് താമസം എന്നതൊന്നും എനിക്ക് പ്രത്യേകതയായി തോന്നിയിട്ടില്ല. അദ്ദേഹം എന്റെ കൂടെ ഉണ്ടോ ഇല്ലയോ എന്നതു മാത്രമേയുള്ളൂ എന്നെ സംബന്ധിച്ചു പ്രധാനം. ഏതു നരകത്തിലായാലും അദ്ദേഹം കൂടെ ഉണ്ടെങ്കിൽ അത് എനിക്കു സ്വർഗമാകുമായിരുന്നു. 

 

∙ രോഗബാധിതനായ സന്ദർഭത്തെ അസാമാന്യമായ ഇച്ഛാശക്തിയോടെയാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ആ സമയത്ത് താങ്കൾ എപ്പോഴും കൂടെ ഉള്ളതാണ് ശക്തി എന്ന് ഒരിക്കൽ എന്നോടു പറഞ്ഞിട്ടുണ്ട്...

 

അതെ. ഐസിയുവിൽ പോലും ഞാൻ ഉണ്ടാകുമായിരുന്നു. അല്ലാതെ സമ്മതിക്കില്ല. എകെജി സെന്ററിൽ പോകുന്ന സമയത്തൊഴികെ ഒരു നിമിഷം ഞാൻ മാറിനിന്നിട്ടില്ല. അതൊന്നും ഇപ്പോൾ ആരും പറയില്ല. കുടുംബസ്നേഹം മറന്നു കളയാനാണ് പലരും ബോധപൂർവം ശ്രമിക്കുന്നത്. ‘അവൾ എന്റെ കൂടെ നിഴലു പോലെ ഉള്ളതാണ് ഈ രോഗത്തെ തരണം ചെയ്യാൻ ശക്തി നൽകുന്നതെന്ന്’ എത്രയോ പേരോട് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. എനിക്കു നോക്കി മതിയായിരുന്നില്ല. 2019 ഒക്ടോബർ 19നാണ് രോഗം കണ്ടെത്തിയത്. അന്നു വൈകിട്ടാണ് അതു ഞങ്ങൾ രണ്ടു പേരും അറിയുന്നത്. കണ്ടപാടെ ഞാൻ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുപോയി. 

 

എന്തിനാണ് ഇങ്ങനെ ഇപ്പോഴേ കരയാൻ തുടങ്ങുന്നതെന്ന് അദ്ദേഹം ചോദിച്ചു. ‘ഒന്നും പേടിക്കേണ്ട, ഇതിനെല്ലാം നല്ല ചികിത്സ ഇപ്പോഴുണ്ട്, ഇപ്പോഴേ കരയാൻ തുടങ്ങല്ലേ, ഒന്നും വരില്ല, നേരിടണം, തളരരുത്’ എന്നാണ് എന്നോടു പറഞ്ഞത്. അന്നു മുതൽ അങ്ങനെ നല്ല ധൈര്യത്തോടെയാണ് അദ്ദേഹം മുന്നോട്ടുപോയത്. മുഖത്തൊന്നും ഒരു സങ്കടവും കാണിക്കില്ല. ഡോക്ടർമാർ രോഗത്തെക്കുറിച്ചു പറയുന്നത് കേൾക്കാൻ നിൽക്കില്ല. എന്റെ മുഖത്തേക്കാകും നോക്കുക. എന്റെ മുഖം മോശമായാൽ രോഗം മോശമായി എന്ന് അദ്ദേഹം മനസ്സിലാക്കും. തിരിച്ചും. 

 

∙ ഓരോ ഘട്ടത്തിലും രോഗം തിരിച്ചു വരുമ്പോഴും അതിൽനിന്ന് കരകയറുന്ന പ്രതീക്ഷ കോടിയേരി പ്രകടിപ്പിച്ചു. ഒടുവിൽ എന്താണ് സംഭവിച്ചത്, ചികിത്സയിൽ എന്തെങ്കിലും? 

 

2022 ജൂലൈയിലാണ് കുറച്ച് മോശമായി തുടങ്ങിയത്. ഞങ്ങൾക്ക് അതു മനസ്സിലായിതുടങ്ങി. പക്ഷേ അദ്ദേഹത്തിന് അപ്പോഴും പ്രതീക്ഷയായിരുന്നു. എന്റെ സങ്കടം കണ്ടപ്പോൾ ‘ഒന്നും വരില്ല, ഇതിനെയും അതിജീവിക്കും’ എന്നു പറഞ്ഞു. പക്ഷേ... അതെല്ലാം പറഞ്ഞിട്ട് ഇനി എന്താണ് കാര്യം. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ആളു പോകുമ്പോൾ നമുക്ക് പലതും തോന്നും, അങ്ങനെ ചെയ്താൽ മതിയായിയിരുന്നു, അതു ചെയ്യേണ്ടായിരുന്നു എന്നെല്ലാം തോന്നും. അത് എല്ലാവർക്കും തോന്നുന്നതായിരിക്കും. 

 

∙ കണ്ണൂരിൽ പാർട്ടി കോൺഗ്രസും മറ്റും നടന്ന ആ സമയത്ത് കുറേ യാത്രകൾ അദ്ദേഹത്തിനു വേണ്ടിവന്നല്ലോ. അതു പ്രശ്നം ഉണ്ടാക്കിയതായി ഇപ്പോൾ തോന്നുന്നോ? 

 

അദ്ദേഹത്തിന് വലിയ ആവേശമായിരുന്നു. വയ്യ എന്നു പറഞ്ഞ് ഇരിക്കുന്ന രീതി ഇല്ല. അപ്പോൾ ഒന്നിനും പോകേണ്ട എന്ന് എങ്ങനെ പറയും. അങ്ങനെ പറഞ്ഞാൽ അതു മനസ്സിനെ ബാധിക്കുമോ എന്നു തോന്നും. എപ്പോഴും ആളുകളുടെ നടുവിൽ ഉണ്ടാകുന്ന ആളല്ലേ. അങ്ങനെ ഒരാളോടു വീട്ടിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കണമെന്നു ശഠിക്കാൻ പറ്റുമോ? 

 

∙ നിങ്ങൾ തമ്മിലെ ആത്മബന്ധം ഇതു വരെയുളള വാക്കുകളിൽ വ്യക്തമാണ്. നിങ്ങൾ രണ്ടാളെ അറിയുന്നവർക്കും അതറിയാം. പക്ഷേ ചില കോണുകളിൽ നിന്ന് നേരത്തേ ഉയർന്നിട്ടുള്ള വിമർശനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകില്ലേ? കോടിയേരിയെ അതു പ്രയാസപ്പെടുത്തിയിട്ടുണ്ടോ? 

 

ഒരു തെറ്റിദ്ധാരണയും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. നൂറിൽ ഇരുനൂറു ശതമാനം അതു പറയാൻ പറ്റും. ചില ശത്രുക്കൾ പറയുന്നത് എന്നെ ബാധിക്കാറില്ല. ഞങ്ങളെക്കുറിച്ച് നെഗറ്റീവ് പറയാനാണ് പലർക്കും ഇഷ്ടം. 

 

∙ താങ്കൾ വളരെ ആർഭാട ജീവിതം നയിക്കുന്ന ആളാണ്, പാർട്ടി രീതികളല്ല എന്നതടക്കമുളള വിമർശനങ്ങളെക്കുറിച്ചാണ് ചോദിക്കുന്നത്...

 

അങ്ങനെ പറഞ്ഞോട്ടെ. പക്ഷേ എന്റെ ഭർത്താവ് ഒരു സെക്കൻഡ് പോലും അങ്ങനെ വിചാരിച്ചിട്ടുണ്ടാകില്ല. അങ്ങനെ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഒറ്റനോട്ടത്തിൽ അതു പിൻവലിച്ചിട്ട് ഇങ്ങനെ നെഗറ്റീവ് പറയുന്ന സഖാക്കളോ അല്ലെങ്കിൽ ജനങ്ങളോ പറയുന്നതു പോലെ നടക്കാൻ ഞാൻ തയാറാകുമായിരുന്നു. അദ്ദേഹം പറയേണ്ട, ഒരു നോട്ടം മതിയാകുമായിരുന്നു. ഒരു സഖാവിന്റെ ഭാര്യയുടെ ശൈലിയിൽ അല്ല ഞാൻ ജീവിക്കുന്നതെന്ന് ഒരു നിമിഷം പോലും അദ്ദേഹത്തിന് തോന്നിയിട്ടില്ല. 

 

നല്ല വേഷം ധരിച്ച് നല്ല വെടിപ്പോടെ ഞാൻ നടക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിട്ടുളളത്. എന്റെ ഓർമ വച്ച കാലം മുതൽ ഞാൻ നല്ല വേഷം ധരിച്ചാണ് നടന്നിട്ടുള്ളത്. ബാലകൃഷ്ണേട്ടനെ കല്യാണം കഴിക്കും മുൻപും അങ്ങനെത്തന്നെയായിരുന്നു. വേഷം മാത്രമല്ല, വീട് ഭംഗിയായും ചിട്ടയോടെയും ഇരിക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. എനിക്ക് എല്ലാത്തിലും വലുത് അദ്ദേഹത്തിന്റെ സ്നേഹവും വിശ്വാസവുമായിരുന്നു. അതിനു വേണ്ടി എന്തും വേണ്ടെന്നു വയ്ക്കാനും ഞാൻ തയാറുമായിരുന്നു. നെഗറ്റീവ് പറയുന്നവർക്ക് അതു തുടരാം. അത് അവരുടെ പ്രശ്നം, അസഹിഷ്ണുത. 

 

∙ മക്കളെ പിന്തുടർന്ന കേസുകളും വിവാദങ്ങളുമോ? രോഗത്തിനൊപ്പം ഈ പ്രശ്നങ്ങൾ കൂടി വന്നത് കോടിയേരിയെ വല്ലാതെ ബാധിച്ചല്ലോ? 

 

ഞങ്ങളുടെ മക്കൾ മോശമാണെന്നു പറഞ്ഞാൽ അതിലും ആയിരം മടങ്ങ് മോശമായവരില്ലേ. ഒരു വശത്ത് മാരകമായ രോഗം, മറുവശത്ത് മക്കൾ പ്രതിസന്ധിയിലായത്... ഏതൊരാളാണ് വിഷമത്തിലായിപ്പോകാത്തത്. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധം എത്രതന്നെ ഇല്ല എന്നു പറഞ്ഞാലും ഉണ്ടാകുമല്ലോ. ഒരു അച്ഛന്റെ മനസ്സ് എത്ര വേദനിക്കും! പക്ഷേ അദ്ദേഹം അതൊന്നും പുറത്ത് കാണിക്കില്ല. ആരോടും ഒരു പരാതിയും അദ്ദേഹം പറഞ്ഞിട്ടില്ല. വാർത്ത കൊടുക്കരുതെന്നു പറഞ്ഞിട്ടില്ല. അതിന്റെ പേരിൽ ദേഷ്യപ്പെട്ടില്ല. 

 

ഒരു നോട്ടംകൊണ്ടു പോലും നിങ്ങളെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടില്ല. ഉണ്ടോ? ഇത്ര വലിയ കൊടുങ്കാറ്റ് അടിച്ചിട്ടും ഞങ്ങളുടെ കുടുംബം പിടിച്ചു നിന്നു. അതു സമ്മതിക്കൂ. എന്നെ സമ്മതിക്കൂ, എന്റെ കുട്ടികളെ, എന്റെ വീട്ടിൽ വന്നു കയറിയ രണ്ടു പെൺകുട്ടികളെ. വന്ന സ്ഥലത്തുതന്നെ സന്തോഷത്തോടെ അവർ ഇന്നും ജീവിക്കുന്നില്ലേ. ഞങ്ങൾക്ക് അല്ലാതെ മറ്റാർക്കു കഴിയും ഇതിന്. അത്രമാത്രം പരസ്പര സ്നേഹമുണ്ട് ഞങ്ങൾക്കിടയിൽ. അതിൽ എനിക്ക് ആത്മനിർവൃതിതന്നെ ഉണ്ട്. എന്നെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഏക ഘടകം ഞങ്ങൾക്കിടയിലെ സ്നേഹമാണ്. 

 

∙ അന്നുണ്ടായ സംഭവവികാസങ്ങൾ കുടുംബത്തെ ഒട്ടുംതന്നെ ബാധിച്ചില്ലെന്നാണോ? 

 

അപവാദങ്ങളുടെ ചുഴിയിൽ പെട്ടു പോയില്ലേ ഞങ്ങൾ. ഒരു കുടുംബത്തെക്കുറിച്ച് എന്തെല്ലാം പറയാം, അതെല്ലാം കേട്ടില്ലേ ഞങ്ങൾ. എന്നിട്ടും ഒറ്റക്കെട്ടായി നിൽക്കുന്നില്ലേ. ബാലകൃഷ്ണേട്ടൻ എന്ന നെടുംതൂൺ പോയി. പക്ഷേ ഞങ്ങളെല്ലാം ചേർന്നു നിൽക്കുന്നു. വന്നു കയറിയ രണ്ടു പെൺകുട്ടികൾ എന്റെ മക്കളാണ്, സുഹൃത്തുക്കളാണ്. ബിനീഷിന്റെ ഭാര്യയെ ഇഡി റെയ്ഡെന്നു പറഞ്ഞു ബുദ്ധിമുട്ടിച്ചത് നിങ്ങൾ ഓർമിക്കുന്നുണ്ടാകുമല്ലോ. 26 മണിക്കൂറാണ് അവൾ പിടിച്ചു നിന്നത്. 

 

അവളെയും മൂന്നു വയസ്സായ കുഞ്ഞിനെയും വച്ചായിരുന്നു റെയ്ഡ്. ഒരു സാധാരണ കുടുംബത്തിൽനിന്നു വന്ന അവൾ അതു നേരിട്ടില്ലേ. ഒരു ജോലിക്കു പോലും പോകുന്ന കുട്ടി ആയിരുന്നില്ലല്ലോ. ചാനലുകളെ കണ്ടപ്പോൾ ഒരു കൊടുങ്കാറ്റ് പോലെ വന്ന് ആദ്യം അവൾ പറഞ്ഞതെന്താണ്? ‘ഒരു ബോസും അല്ല, എന്റെ രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനാണ്, എന്റെ ഭർത്താവാണ് ബിനീഷ്’ എന്നല്ലേ. ആ പഴയ ക്ലിപ്പിങ് ഉണ്ടെങ്കിൽ പരിശോധിക്കൂ. ആ ഒറ്റ വാചകം മാത്രം മതിയല്ലോ ഞങ്ങളുടെ കുടുംബം എന്താണെന്ന് മനസ്സിലാക്കാൻ. ഈ കുടുംബത്തിൽനിന്ന് ഒരു മണിക്കൂർ സങ്കടം അവൾ സഹിച്ചിട്ടുണ്ടെങ്കിൽ അവളുടെ മറുപടി അതായിരിക്കുമായിരുന്നോ. 

 

∙ മൂത്തയാൾ ബിനോയിയുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായല്ലോ? 

 

അവളുടെ കാര്യവും നോക്കൂ. അവൾ ഡോക്ടറാണ്, അവന് അവിടെയുണ്ട്, അങ്ങനെയാണ് എന്നെല്ലാം പറഞ്ഞു നടന്നവരുണ്ടല്ലോ. എന്നിട്ട് എന്തായി? കളഞ്ഞിട്ടു പോയോ അവൾ? തൊട്ടു മുൻപും എന്നെ വിളിച്ചു. ഞങ്ങളുടെ കുടുംബത്തിൽ അവളുണ്ട്. എത്ര വലിയ വേട്ടയാടലാണ് അവൾക്കും നേരിടേണ്ടി വന്നത്, എന്നിട്ട് ഉപേക്ഷിച്ചു വേറെ കല്യാണം കഴിച്ചോ, അല്ലെങ്കിൽ അവൻ വേറെ കല്യാണം കഴിച്ചോ? ഞങ്ങൾ ഒരുമിച്ചുണ്ട്, സ്നേഹത്തോടെ തന്നെ ഒരുമിച്ചിരിക്കുന്നു. നെഗറ്റീവ് പറഞ്ഞു നടക്കുന്നവർ അതു മനസ്സിലാക്കണം, അംഗീകരിക്കണം.

 

∙ ഈ വിവാദങ്ങൾക്കു  പിന്നിൽ മറ്റെന്തെങ്കിലും അജൻഡകളുണ്ടെന്ന ആക്ഷേപമുണ്ടോ? 

 

ആരു വകവയ്ക്കുന്നു? ഉണ്ടെന്നും പറയില്ല, ഇല്ലെന്നും പറയില്ല. അതൊന്നും എന്നെ ഇപ്പോൾ ബാധിക്കാറില്ല. ഞാൻ ഫാഷനബിൾ ആയി നടക്കുന്നെന്ന വിമർശനത്തെക്കുറിച്ചാണല്ലോ താങ്കൾ നേരത്തേ പറഞ്ഞത്. അതിൽ എന്താണ് തെറ്റ്? പക്ഷേ സമൂഹത്തിന് ചേരാത്ത ഒരു തെറ്റ് ഞാൻ ഇന്നേ വരെ ചെയ്തിട്ടില്ല. അത് എന്റെ മനസാക്ഷിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് ഞാൻ ഇവിടെത്തന്നെ നിൽക്കും, ഇതുപോലെ നിൽക്കും, ഇന്ന് എന്റെ കൂടെ ആളില്ല. അതുകൊണ്ട് കൂടുതൽ എന്തെങ്കിലും നെഗറ്റീവ് കേൾക്കേണ്ടി വരുമോ എന്ന് എനിക്കറിയില്ല. ഇത്രയേറെ സഹിച്ചില്ലേ, ഇനിയും അത്രയധികം കൊല്ലമൊന്നും എനിക്ക് താണ്ടാനില്ല. 

 

∙ എകെജി സെന്ററിലെ ഫ്ലാറ്റിൽനിന്ന് നേരത്തേ ഒഴിവായോ? 

 

ആ സമയത്തുതന്നെ ഒഴിവായല്ലോ. അദ്ദേഹം ഇല്ലാതെ 14 ദിവസം മാത്രമേ ഞാൻ നിന്നുള്ളൂ. അതു ഞാൻ തനിയെ എടുത്ത തീരുമാനമാണ്. ബാലകൃഷ്ണേട്ടൻ ഇല്ലാത്ത ഒരിടത്ത് അദ്ദേഹത്തിന്റെ പേരിൽ എനിക്ക് സുഖസൗകര്യങ്ങളൊന്നും വേണ്ട. 

 

∙ സിപിഎം സംസ്ഥാന സെക്രട്ടറിയായും മന്ത്രിയായും എല്ലാം തിരുവനന്തപുരമായിരുന്നല്ലോ കോടിയേരിയുടെ കർമഭൂമി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതു ദർശനത്തിന് എത്തിക്കാഞ്ഞത് ഇപ്പോഴും ഉൾക്കൊള്ളാത്തവരുണ്ട്. അതു വേണ്ടതായിരുന്നില്ലേ? 

 

എനിക്കും ഉണ്ടല്ലോ ആ വിഷമം. ആരോടു പറയാൻ കഴിയും എനിക്ക്. എന്തായാലും അതിന്റെ പേരിൽ ഞാൻ വിവാദത്തിനില്ല. അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ഒരു വാക്കുകൊണ്ട് വിവാദം ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് കൂടുതലൊന്നും അതേക്കുറിച്ച് ഞാൻ പറയുന്നില്ല. 

 

∙ അന്ന് ഇക്കാര്യത്തിൽ കുടുംബവുമായി എന്തെങ്കിലും ചർച്ചകൾ പാർട്ടി നടത്തിയിരുന്നോ? 

അന്ന് ഞാൻ ഓർമയും ബോധവും നഷ്ടപ്പെട്ട നിലയിലാണ്. കരഞ്ഞു വീണ എന്നെ ഏതോ മുറിയിൽ കൊണ്ടു പോയി കിടത്തി. കുട്ടികൾ രണ്ടു പേരും, ബിനോയിയും ബിനീഷും അക്കാര്യം പറ‍ഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ. ഗോവിന്ദൻ മാഷാണല്ലോ അന്ന് അവിടെ വന്നത്. തിരുവനന്തപുരത്ത് കൊണ്ടുപോകണം എന്നാണ് അച്ഛന്റെ ആഗ്രഹമെന്ന് രണ്ടു പേരും പറഞ്ഞു. അത് മൂന്നോ നാലോ തവണ പറഞ്ഞു. മാഷേ അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്നു പറഞ്ഞു. അപ്പോൾ, അതല്ല, എന്തു തിരിച്ചു പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. എന്തായാലും തിരുവനന്തപുരത്ത് കൊണ്ടുപോയില്ല. നടന്നില്ല, നടന്നത് ഇതാണല്ലോ. അതു കുഴപ്പമില്ല, ഇനി സാരമില്ല, പരാതിയില്ല. അതു കഴിഞ്ഞു. അതിന്റെ പേരിൽ പുതിയ വിവാദം വേണ്ട. 

 

∙ ഒരു എംഎൽഎയുടെ മകളായിരുന്നു താങ്കൾ, കോടിയേരിയുടെ ഭാര്യയാണ്. രാഷ്ട്രീയ താൽപര്യം ഉണ്ടായിട്ടില്ലേ?

 

ഒരിക്കലും ഇല്ല. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയായി നന്നായി ജീവിക്കണം എന്നു മാത്രമേ വിചാരിച്ചിട്ടുള്ളൂ. അതിന് എനിക്കു സാധിച്ചു. അതിൽ കൂടുതൽ ഒരാഗ്രഹവും ഇല്ല, ഇനി ഉണ്ടാകുകയുമില്ല. 

 

∙ ബിനീഷിനും ബിനോയിക്കുമോ? ബിനീഷ് നേരത്തേ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നല്ലോ? 

 

അതൊന്നും ഞങ്ങൾ ചിന്തിച്ചിട്ടില്ല. എങ്ങനെയെങ്കിലും ജീവിച്ചു പോകണമെന്നേ ഉള്ളൂ. അവർ ആരോഗ്യം ഉളള കുട്ടികളാണ്. അവർ ജീവിക്കും. 

 

∙ ഈ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കുമെന്നു പ്രതീക്ഷിച്ച പലരും അങ്ങനെ ചെയ്തില്ലെന്ന തോന്നൽ താങ്കളുടെ സംസാരത്തിൽ തോന്നുന്നുണ്ടല്ലോ? 

 

അങ്ങനെ ഒരു പരാതി എനിക്കില്ല. ബാലകൃഷ്ണേട്ടൻ പോയി. അതിനു പകരം നൂറാള് ഉണ്ടായിട്ടു കാര്യമില്ല. എറ്റവും പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെടുമ്പോൾ കൂടെയുണ്ട് എന്ന് എല്ലാവരും നമ്മളോടു പറയും. അതൊന്നും പക്ഷേ സംഭവിക്കില്ല, ആ വാക്കുകളെല്ലാം വെറുതെയാണ്. എല്ലാം നമ്മൾ ഒറ്റയ്ക്കു താണ്ടണം. ആർക്കും അങ്ങനെ കൂടെ നിൽക്കാൻ കഴിയില്ല. ഏതു കുടുംബത്തിലും അതൊക്കെത്തന്നെയാണു സ്ഥിതി. അതിനൊന്നും പരാതിപ്പെട്ടിട്ടു കാര്യമില്ല.

 

∙ കോടിയേരിയുടെ ഏറ്റവും പ്രിയപ്പെട്ട സഖാവ് പിണറായി വിജയനാണോ? 

 

എനിക്ക് അങ്ങനെ പറയാൻ പറ്റുമോ? എല്ലാവരുമായും അദ്ദേഹം നല്ല ബന്ധത്തിലായിരുന്നു. ആരോടും അങ്ങനെ ഒരു കൂടുതൽ പ്രത്യേകത വയ്ക്കാറില്ലല്ലോ. അവർ രണ്ടു പേരും മുതിർന്ന നേതാക്കൾ ആയതുകൊണ്ട് എല്ലാം പരസ്പരം ചർച്ച ചെയ്താകാം മുന്നോട്ടു പോയിട്ടുള്ളത്. രാഷ്ട്രീയത്തിൽ ഞാൻ അങ്ങനെ ഇടപെട്ടിട്ടില്ല. ചില വാർത്തകളെല്ലാം വരുമ്പോൾ കുട്ടികൾ അതേക്കുറിച്ച് ചോദിക്കും. അദ്ദേഹം സൂത്രത്തിൽ ചില മറുപടികൾ പറയും. ഞങ്ങൾ എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അതങ്ങ് അംഗീകരിക്കും. വിശദീകരിക്കുമ്പോഴാണല്ലോ കുഴപ്പം. 

 

∙ 2019 ൽ രോഗം ഉണ്ടായി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ അദ്ദേഹം കൈവിട്ടു പോകുമെന്ന രീതിയിൽ അതു കലശലായി. ഒടുവിൽ അങ്ങനെ സംഭവിച്ചു. ഇപ്പോൾ ഒരു വർഷം പിന്നിട്ടു. പലരും ആ യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയെങ്കിലും ചെയ്യും. പക്ഷേ താങ്കൾക്ക് അതിനു ശ്രമിക്കാൻ പോലും കഴിയുന്നില്ലെന്നാണല്ലോ തോന്നുന്നത്?

 

ശരിയാണ് പറഞ്ഞത്. അതൊരു യാഥാർഥ്യമാണല്ലോ, ഉൾക്കൊള്ളണമല്ലോ എന്നെല്ലാം ഇടയ്ക്കു തോന്നാറുണ്ട്. പക്ഷേ സാധിക്കുന്നില്ല. എനിക്കു പുറംലോകത്തെ ഒരു സുഖവും വേണ്ട. ബാലകൃഷ്ണേട്ടൻ കൂടെ ഉണ്ടായാൽ മതിയായിരുന്നു. ഇന്നും വലിയ പ്രയാസം ഉണ്ടാകുമ്പോൾ ഞാൻ പയ്യാമ്പലത്തു പോകും. അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിനു മുന്നിൽ പോയി കുറേ നേരം നിൽക്കും. ഓർമകൾ അപ്പോൾ ഇരമ്പി വരും. അതിൽ അൽപം ആശ്വാസം കണ്ടെത്തും.

 

English Summary: Cross-Fire Exclusive Interview with Kodiyeri's Wife Vinodini Balakrishnan