‘നെഹ്റുവിന്റെ മാതൃക നരേന്ദ്ര മോദിക്കും പിന്തുടരാം; ഏക വ്യക്തിനിയമത്തിനു പിന്നിൽ രഹസ്യ അജൻഡ?’
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുതന്നെ ഇന്ത്യയിൽ ഏക വ്യക്തിനിയമത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. അതിന്റെ പ്രതിഫലനം പിൽക്കാലത്ത് ഭരണഘടനാ നിർമാണ സഭയിലുമുണ്ടായി. എന്നാൽ അതിനോട് രാഷ്ട്രീയ പാർട്ടികളുടെയും പൊതു സമൂഹത്തിന്റെയും പ്രതികരണം അത്രയ്ക്കനുകൂലമായിരുന്നില്ല. ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ വിവിധ സമൂഹങ്ങൾക്കിടയിലുണ്ടാക്കിയ അവിശ്വാസത്തിന്റെ നിഴൽ അന്തരീക്ഷത്തിനിന്നു മായാത്തതായിരിക്കാം അതിനുപിന്നിലെ പ്രധാന ഘടകം. അതുകൊണ്ടുതന്നെ സമവായത്തിന്റെ അന്തരീക്ഷം ഉരുത്തിരിയുന്ന ഒരു വിദൂര ഭാവിയുടെ പരിഗണനയിലേക്ക് ഈ വിഷയം സമർപ്പിക്കാനായിരുന്നു അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രമം. അങ്ങനെ ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ഏക വ്യക്തിനിയമത്തെ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ കൂടുതൽ സജീവമായിരിക്കുകയാണ്. ഏക വ്യക്തിനിയമം (Uniform Civil Code) രാജ്യത്തു നടപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്തൊക്കെയായിരിക്കും ഈ നിയമത്തിന്റെ ഉള്ളടക്കമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.ആർ.അവസ്തി അധ്യക്ഷനായ ദേശീയ നിയമ കമ്മിഷൻ ആരംഭിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുതന്നെ ഇന്ത്യയിൽ ഏക വ്യക്തിനിയമത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. അതിന്റെ പ്രതിഫലനം പിൽക്കാലത്ത് ഭരണഘടനാ നിർമാണ സഭയിലുമുണ്ടായി. എന്നാൽ അതിനോട് രാഷ്ട്രീയ പാർട്ടികളുടെയും പൊതു സമൂഹത്തിന്റെയും പ്രതികരണം അത്രയ്ക്കനുകൂലമായിരുന്നില്ല. ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ വിവിധ സമൂഹങ്ങൾക്കിടയിലുണ്ടാക്കിയ അവിശ്വാസത്തിന്റെ നിഴൽ അന്തരീക്ഷത്തിനിന്നു മായാത്തതായിരിക്കാം അതിനുപിന്നിലെ പ്രധാന ഘടകം. അതുകൊണ്ടുതന്നെ സമവായത്തിന്റെ അന്തരീക്ഷം ഉരുത്തിരിയുന്ന ഒരു വിദൂര ഭാവിയുടെ പരിഗണനയിലേക്ക് ഈ വിഷയം സമർപ്പിക്കാനായിരുന്നു അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രമം. അങ്ങനെ ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ഏക വ്യക്തിനിയമത്തെ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ കൂടുതൽ സജീവമായിരിക്കുകയാണ്. ഏക വ്യക്തിനിയമം (Uniform Civil Code) രാജ്യത്തു നടപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്തൊക്കെയായിരിക്കും ഈ നിയമത്തിന്റെ ഉള്ളടക്കമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.ആർ.അവസ്തി അധ്യക്ഷനായ ദേശീയ നിയമ കമ്മിഷൻ ആരംഭിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുതന്നെ ഇന്ത്യയിൽ ഏക വ്യക്തിനിയമത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. അതിന്റെ പ്രതിഫലനം പിൽക്കാലത്ത് ഭരണഘടനാ നിർമാണ സഭയിലുമുണ്ടായി. എന്നാൽ അതിനോട് രാഷ്ട്രീയ പാർട്ടികളുടെയും പൊതു സമൂഹത്തിന്റെയും പ്രതികരണം അത്രയ്ക്കനുകൂലമായിരുന്നില്ല. ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ വിവിധ സമൂഹങ്ങൾക്കിടയിലുണ്ടാക്കിയ അവിശ്വാസത്തിന്റെ നിഴൽ അന്തരീക്ഷത്തിനിന്നു മായാത്തതായിരിക്കാം അതിനുപിന്നിലെ പ്രധാന ഘടകം. അതുകൊണ്ടുതന്നെ സമവായത്തിന്റെ അന്തരീക്ഷം ഉരുത്തിരിയുന്ന ഒരു വിദൂര ഭാവിയുടെ പരിഗണനയിലേക്ക് ഈ വിഷയം സമർപ്പിക്കാനായിരുന്നു അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രമം. അങ്ങനെ ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ഏക വ്യക്തിനിയമത്തെ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ കൂടുതൽ സജീവമായിരിക്കുകയാണ്. ഏക വ്യക്തിനിയമം (Uniform Civil Code) രാജ്യത്തു നടപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്തൊക്കെയായിരിക്കും ഈ നിയമത്തിന്റെ ഉള്ളടക്കമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.ആർ.അവസ്തി അധ്യക്ഷനായ ദേശീയ നിയമ കമ്മിഷൻ ആരംഭിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുതന്നെ ഇന്ത്യയിൽ ഏക വ്യക്തിനിയമത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. അതിന്റെ പ്രതിഫലനം പിൽക്കാലത്ത് ഭരണഘടനാ നിർമാണ സഭയിലുമുണ്ടായി. എന്നാൽ അതിനോട് രാഷ്ട്രീയ പാർട്ടികളുടെയും പൊതു സമൂഹത്തിന്റെയും പ്രതികരണം അത്രയ്ക്കനുകൂലമായിരുന്നില്ല. ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ വിവിധ സമൂഹങ്ങൾക്കിടയിലുണ്ടാക്കിയ അവിശ്വാസത്തിന്റെ നിഴൽ അന്തരീക്ഷത്തിനിന്നു മായാത്തതായിരിക്കാം അതിനുപിന്നിലെ പ്രധാന ഘടകം. അതുകൊണ്ടുതന്നെ സമവായത്തിന്റെ അന്തരീക്ഷം ഉരുത്തിരിയുന്ന ഒരു വിദൂര ഭാവിയുടെ പരിഗണനയിലേക്ക് ഈ വിഷയം സമർപ്പിക്കാനായിരുന്നു അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രമം. അങ്ങനെ ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ഏക വ്യക്തിനിയമത്തെ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ കൂടുതൽ സജീവമായിരിക്കുകയാണ്.
ഏക വ്യക്തിനിയമം (Uniform Civil Code) രാജ്യത്തു നടപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്തൊക്കെയായിരിക്കും ഈ നിയമത്തിന്റെ ഉള്ളടക്കമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.ആർ.അവസ്തി അധ്യക്ഷനായ ദേശീയ നിയമ കമ്മിഷൻ ആരംഭിച്ചിട്ടുണ്ട്. 2023 ജൂലൈ 28 അർധരാത്രി വരെ കമ്മിഷൻ പൊതുജനാഭിപ്രായം തേടി. അതിനായി തയാറാക്കിയ പോർട്ടലിൽ വ്യക്തികളും സംഘടനകളും ഉൾപ്പെടെ 80 ലക്ഷത്തോളം പേരുടെ പ്രതികരണമാണ് എത്തിയത്.
ഇവ ക്രോഡീകരിക്കാനും ആവശ്യമുള്ള നിർദേശങ്ങൾ പരിഗണിക്കാനും കൂടുതൽ സമയം വേണ്ടിവന്നേക്കാം. ആവശ്യമെങ്കിൽ നിർദേശങ്ങൾ നൽകിയവരെ നേരിട്ടു വിളിച്ച് ആശയവിനിമയത്തിന് അവസരമൊരുക്കുമെന്നും നിയമ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു മുൻപുണ്ടായിരുന്ന നിയമ കമ്മിഷനും ഏക വ്യക്തിനിയമത്തെക്കുറിച്ചു പൊതുജനാഭിപ്രായം തേടിയതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 2018 ൽ ചർച്ചാ രേഖയും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, നിലവിൽ ഏക വ്യക്തിനിയമം അഭികാമ്യം അല്ലെന്നായിരുന്നു അന്തിമമായ കണ്ടെത്തൽ
ഏക വ്യക്തിനിയമത്തിന്റെ അന്തഃസത്ത എന്താണ്? അത് ഇന്ത്യൻ സമൂഹത്തെ ഏതു വിധമാണു ബാധിക്കുക? വ്യക്തിനിയമവുമായി ബന്ധപ്പെട്ട ഹിന്ദുകോഡ്, ദത്തവകാശ നിയമം, സതി നിരോധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചർച്ചകൾ നൽകുന്ന മുന്നറിയിപ്പുകൾ എന്താണ്? ഇന്ത്യയിലെ വിവിധ രാഷ്്ട്രീയ പാർട്ടികളുടെ നിലപാടുകളെ എങ്ങനെ വിലയിരുത്താം? ഇക്കാര്യങ്ങൾ വിശകലനം ചെയ്ത് മനോരമ ഓൺലൈനിനോടു വിശദമായി സംവദിക്കുകയാണ് കേരള സർവകലാശാല പൊളിറ്റിക്സ് വിഭാഗം മുൻ അധ്യക്ഷൻ പ്രഫ. ജെ. പ്രഭാഷ്.
∙ എന്തൊക്കെയാണ് ഏക വ്യക്തനിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയങ്ങൾ?
കുടുംബവും കുടുംബ സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വ്യക്തിനിയമത്തിന്റെ പരിധിയിൽ വരേണ്ടത്. വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടർച്ച, സമ്പത്തിന്റെ ക്രയവിക്രയത്തിനുള്ള (ദാനവും ഒസ്യത്തും ഉൾപ്പെടെ) അവകാശം തുടങ്ങിയ കാര്യങ്ങൾ അതിലുൾപ്പെടണം. ഇന്ത്യയിൽ ഈ വിഷയങ്ങളിൽ ഓരോ മതത്തിനും ഓരോ സമീപനമാണുള്ളത്. ഓരോ മതവും അതിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണു സ്ത്രീയുടെ സ്ഥാനം നിശ്ചയിക്കുന്നത്.
ഇസ്‌ലാം മതത്തെ സംബന്ധിച്ച്, മുസ്‌ലിം വ്യക്തിനിയമം (1937), മുസ്‌ലിം വിവാഹ മോചന നിയമം (1939), മുസ്‌ലിം വനിതാ അവകാശ സംരക്ഷണ നിയമം (1986) എന്നിവയ്ക്കാണു പ്രാധാന്യം. ക്രൈസ്തവർക്ക് ഇന്ത്യൻ ക്രിസ്ത്യൻ വിവാഹനിയമം (1872), ഇന്ത്യൻ വിവാഹ മോചന നിയമം (1869), ക്രിസ്ത്യൻ പിന്തുടർച്ചാ നിയമം (1925) എന്നിവയാണ് ബാധകം. ഹിന്ദുക്കളുടെ കാര്യത്തിൽ ഹിന്ദു വിവാഹ–വിവാഹമോചന നിയമം (1954), കുട്ടികളുടെ രക്ഷകർതൃത്വത്തെ സംബന്ധിക്കുന്ന നിയമം (1955), ഹിന്ദു പിന്തുടർച്ചാ നിയമം (1956), ഹിന്ദു ദത്തെടുക്കൽ, ജീവനാംശ നിയമം (1956) എന്നിവ ഉൾപ്പെടും.എന്നാൽ സ്ത്രീധന നിരോധന നിയമം (1961). സിവിൽ ക്രിമിനൽ പ്രൊസീജർ കോഡുകൾ (1959–1861), എവിഡൻസ് ആക്ട് (1872), നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്ട് (1881), ലിമിറ്റേഷൻ ആക്ട് (1908) എന്നിവ എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകമാണ്.
∙ ഏക വ്യക്തിനിയമത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ ഒരു പശ്ചാത്തലം എന്താണ്?
ഏക വ്യക്തിനിയമത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത് നാൽപതുകളുടെ മധ്യത്തോടെയാണ്. സ്ത്രീകളെയും ആസൂത്രിത വികസനത്തെയും സംബന്ധിക്കുന്ന ഉപസമിതിയാണ് ഇത്തരത്തിലൊരു നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്. സ്ത്രീ– പുരുഷ സമത്വത്തിൽ അധിഷ്ഠിതമായ പൊതു വ്യക്തിനിയമം ഇന്ത്യൻ സാഹചര്യത്തിൽ ഉചിതമായിരിക്കുമെന്ന് ആ സമിതി കണ്ടെത്തി. ആ സമിതിയിലെ മുസ്‌ലിം അംഗങ്ങളിൽ ഒരാളൊഴികെ എല്ലാവരും ഇതിനെ പിന്താങ്ങി.
ഭരണഘടനാ നിർമാണസമിതിയിലും ഇതിന്റെ അലയൊലികളുണ്ടായി. ഒരാളൊഴികെ എല്ലാ മുസ്‌ലിം അംഗങ്ങളും അതിനെ എതിർത്തു. താജ്മുൾ ഹുസൈൻ മാത്രമാണ് അനുകൂല നിലപാടെടുത്തത്. വ്യക്തിനിയമമെന്നത് അലംഘനീയമായ ഒരു ജീവിതചര്യയും മതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗവുമാണെന്ന വാദമാണ് അന്ന് ഉയർന്നത്. ഏക വ്യക്തിനിയമം അടിച്ചേൽപിക്കുന്നത് ഭരണഘടനയുടെ 25–ാം അനുച്ഛേദത്തിന്റെ (മതസ്വാതന്ത്ര്യം) ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇത്തരം നീക്കങ്ങൾ കലഹത്തിന്റെ വിത്തു വിതയ്ക്കുമെന്നായിരുന്നു മറ്റൊരു വാദം. സാർവത്രിക വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും കൈവരിച്ചതിനുശേഷം ന്യൂനപക്ഷ സമുദായങ്ങളുടെ അനുവാദത്തോടെ ഇത്തരമൊരു നിർദേശത്തെക്കുറിച്ച് ആലോചിക്കാമെന്ന് സമിതിയിലെ അംഗങ്ങളായ നസിറുദ്ദീൻ അഹമ്മദ്, ഹുസൈൻ ഇമാം എന്നിവർ നിർദേശിച്ചു. അതോടെയാണ് ഈ ചർച്ചകൾ അവസാനിച്ചത്.
മിനുമസാനി, രാജ്കുമാരി അമൃത്കൗർ, കെ.എം.മുൻഷി, അല്ലാടി കൃഷ്ണസ്വാമി അയ്യർ, എച്ച്.ആർ.മസാനി, ഹൻസാമേത്ത, ബി.ആർ.അംബേദ്കർ തുടങ്ങിയവരാണ് പൊതുനിയമത്തിന്റെ വക്താക്കളായി അന്നു രംഗത്തുവന്നത്. ചർച്ചയിൽ ഒരുഘട്ടത്തിലും പ്രധാനമന്ത്രി നെഹ്റുവിന്റെ സാന്നിധ്യം ഉണ്ടായില്ലെന്നതു ശ്രദ്ധേയമാണ്. ഏക വ്യക്തിനിയമം മൗലികാവകാശമാണെന്നായിരുന്നു മസാനി, അമൃത്കൗർ, മുൻഷി എന്നിവരുടെ വാദം. മതത്തെ അതിന് അതിന്റെ മേഖലകളിൽ മാത്രം ഒതുക്കിനിർത്തുകയും വ്യക്തിജീവിതത്തിലെ മറ്റു കാര്യങ്ങൾ പൊതുനിയമത്തിന്റെ കീഴിൽ കൊണ്ടുവരികയുമാണ് വേണ്ടതെന്നായിരുന്നു മുൻഷിയുടെ നിലപാട്.
വ്യക്തി ജീവിതത്തിലെ എല്ലാ മേഖലകളും സിവിൽ നിയമത്തിന്റെ പരിധിയിലായ സ്ഥിതിക്ക് വിവാഹം, പിന്തുടർച്ച എന്നിവയെ മാത്രം ഒഴിവാക്കേണ്ടതില്ലെന്ന് ഡോ. അംബേദ്കർ വാദിച്ചു. വ്യക്തികളെ സ്വന്തം ഇഷ്ടപ്രകാരം പൊതു പൗരനിയമത്തിന്റെ പരിധിയിൽ വരാൻ അനുവദിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടു വച്ചു. സമുദായങ്ങളുടെ സമ്മതത്തോടെ വ്യക്തിനിയമങ്ങളിൽ ആവശ്യമായ ഭേഗദതി വരുത്താൻ പാർലമെന്റിനെ അധികാരപ്പെടുത്തുന്നതിനുള്ള മാർഗമായിട്ടാണ് അദ്ദേഹം 44–ാം വകുപ്പിനെ രൂപകൽപന ചെയ്തത്.
∙ വ്യക്തിനിയമ പരിഷ്ക്കരണത്തിന്റെ തിരനോട്ടമായി ഹിന്ദുകോഡ് ബില്ലിനെ കാണാൻ കഴിയുമോ?
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സ്ത്രീകളുടെ പദവി പുനർനിർവചിക്കുകയെന്നത് പ്രധാനമായിരുന്നു. അതിന് അനുകൂലമായ സാഹചര്യങ്ങൾ അന്നുണ്ടായിരുന്നു. സ്വാതന്ത്ര്യ ലബ്ധിയുടെ ആവേശം, പുരോഗമനപരമായ നടപടികളിൽ സമൂഹത്തിനുണ്ടായിരുന്ന താൽപര്യം എന്നിവയൊക്കെയായിരുന്നു ആ ഘടകങ്ങൾ. അവ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യത്തെ സുവർണാവസരമായിരുന്നു 1951 ലെ ഹിന്ദു കോഡ് ബിൽ. വിവിധ വശങ്ങളെക്കുറിച്ച് വിശദമായി പഠനം നടത്തിയാണ് ഡോ.ബി.ആർ. അംബേദ്കർ ആ ബിൽ തയാറാക്കിയത്.
എന്നാൽ ഹിന്ദു മതത്തിലെ യാഥാസ്ഥിതിക വിഭാഗം അതിലെ നിർദേശങ്ങളോട് യോജിച്ചില്ല. സിഖ്, മുസ്‌ലിം സമുദായങ്ങളിലെ തീവ്ര നിലപാടുകാരുടെ പിന്തുണയും അവർക്കു ലഭിച്ചു. ബില്ലിനെതിരെ രൂക്ഷവിമർശനം ഉയർന്നത് പ്രതിപക്ഷത്തു നിന്നായിരുന്നില്ല. ഭരണ കക്ഷിയായ കോൺഗ്രസിൽ നിന്നാണ്. പാർട്ടി അധ്യക്ഷൻ പട്ടാഭി സീതാരാമയ്യ, സർദാർ വല്ലഭ്ഭായ് പട്ടേൽ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് എന്നിവരാണ് എതിർപ്പുമായി രംഗത്തുവന്നത്.
പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള പുരോഗമനവാദികൾക്ക് ഇത്തരം എതിർപ്പുകളെ പ്രതിരോധിക്കാമായിരുന്നു. അങ്ങനെ സംഭവിച്ചില്ല. ബില്ലിന് അനുകൂലമായി വോട്ടു ചെയ്യാൻ പാർട്ടി അംഗങ്ങൾക്ക് വിപ്പ് നൽകാൻ പോലും കോൺഗ്രസ് നേതൃത്വം തയാറായില്ല. ഒടുവിൽ ആ ബിൽ പരാജയപ്പെട്ടു. മന്ത്രിസഭയിൽനിന്നുള്ള ഡോ. അംബേദ്കറുടെ രാജിയിലേക്കാണ് അത് എത്തിച്ചേർന്നത്. പിന്നീട് ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്നു. ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നു.
ആ സർക്കാരിന്റെ കാലത്താണ് ഹിന്ദുകോഡ് ബില്ലിനു നിയമ പ്രാബല്യം കിട്ടിയത്. അപ്പോഴേക്കും അതു പരമാവധി നേർപ്പിച്ചു കഴിഞ്ഞിരുന്നു. കാതലായ പലതും ഒഴിവാക്കി. പുരുഷമേധാവിത്വത്തെ പ്രീണിപ്പിക്കുന്ന പല ഘടകങ്ങളും നിലനിർത്തി . അങ്ങനെ ഹിന്ദു സ്ത്രീകളുടെ ശാക്തീകരണത്തിനും ലിംഗ നീതിക്കുമുള്ള ആദ്യത്തെ സുവർണാവസരം നഷ്ടമായി. എന്നിട്ടും ആ ബിൽ പാസാക്കാൻ നാലു വർഷമെടുത്തു. ഹിന്ദുകോഡ് ബില്ലിനെ ശക്തമായി എതിർത്ത രണ്ട് പ്രധാന സംഘടനകൾ ഹിന്ദു മഹാസഭയും ബിജെപിയുടെ പഴയ രൂപമായ ജനസംഘവുമാണെന്നു കൂടി ഓർമിക്കുക. ഈ ബിൽ ഹൈന്ദവ മതത്തിന്റെ മൗലിക തത്വങ്ങൾക്ക് എതിരാണെന്നായിരുന്നു അവരുടെ വാദം.
∙ ദത്തെടുക്കൽ നിയമം പാസാക്കുന്നകാര്യത്തിലും കടമ്പകൾ ഉണ്ടായിരുന്നില്ലേ?
ഇന്ത്യൻ ദത്തെടുക്കൽ ബില്‍ 1972 ലാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. മുസ്‌ലിം അംഗങ്ങൾ ഒന്നടങ്കം ബില്ലിനെ എതിർത്തു. ദത്തെടുക്കലിനെ ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന കാരണമാണവർ പറഞ്ഞത്. ഒടുവിൽ ആവശ്യത്തിനുള്ള ചർച്ച പോലും നടക്കാതെ ബി പിൻവലിക്കേണ്ടി വന്നു. 1980 ൽ ജനതാ സർക്കാരിന്റെ കാലത്തും ആ ബിൽ പാസാക്കാനായില്ല. പിന്നീടു വന്ന കോൺഗ്രസ് സർക്കാരിന് ബിൽ പാസാക്കിയെടുക്കാൻ കഴിഞ്ഞെങ്കിലും മുസ്‍ലിം സമുദായത്തെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കേണ്ടി വന്നു.
∙ വ്യക്തിനിയമ പരിഷ്കരണത്തിന് അനുകൂലമായ പൊതു നിലപാട് ഉരുത്തിരിയുന്നതിനുള്ള തടസ്സങ്ങൾ എന്തൊക്കെയാണ്?
വ്യക്തിനിയമങ്ങൾ പുരുഷമേധാവിത്വത്തിന്റെ മേച്ചിൽപുറങ്ങളാണ്. ഏതു മതമെടുത്താലും ഇതാണു സ്ഥിതി. ലിംഗ സമത്വത്തിന്റെ സാധ്യതകൾ തിരയുന്നതിനു സഹായകമായ ചർച്ചകൾ നല്ലതാണ്. ഏതു സാഹചര്യത്തിലും. അത് സ്വാഗതാർഹമാണ്. ജനാധിപത്യത്തിന്റെ ശക്തി സംവാദങ്ങളാണ്. പക്ഷേ അതു വ്യക്തിനിയമങ്ങളെക്കുറിച്ചാകുമ്പോൾ സ്ഥിതി മാറും. വിവിധ സമുദായങ്ങൾക്ക് പരസ്പരം കലഹിക്കാനുള്ള കാരണമായി അതു മാറുന്നുവെന്നാണ് ഇതുവരെയുള്ള അനുഭവം. ഒരു വിഭാഗം അതിനെ കണ്ണടച്ച് എതിർക്കുന്നു. മറ്റൊരു വിഭാഗം ഇതര മതനിയമങ്ങളിലെ അപാകതകൾക്കു നേരെ വിമർശനം ഉന്നയിക്കുന്നു. സ്വന്തം മതങ്ങളിലെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. ഇത്തരം തർക്കങ്ങൾക്കിടയിൽ ലിംഗ സമത്വത്തെക്കുറിച്ചുള്ള സംവാദങ്ങൾ വഴിമുട്ടി നിൽക്കുകയാണ്.
സ്വാതന്ത്ര്യാനന്തര കാലത്ത് സ്ത്രീ– പുരുഷ സമത്വത്തെക്കുറിച്ചു മാത്രം ചർച്ച ചെയ്താൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ ട്രാൻസ്ജെൻഡറുകളുടെ പ്രശ്നങ്ങളും ലിംഗ നീതിക്കകത്തു വന്നിട്ടുണ്ട്. ഈ രണ്ടു വിഭാഗങ്ങൾക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോഴും മതിയായ പ്രാതിനിധ്യം ഇല്ല. വീട്ടിനുള്ളിലും ജോലിസ്ഥലത്തും പൊതു രംഗത്തും അവർക്കു നിരന്തരം പൊരുതി നിൽക്കേണ്ട സാഹചര്യമാണ്. അതിജീവനത്തിന് പുരുഷന്മാരേക്കാൾ അധ്വാനിക്കേണ്ടി വരുന്നു. ഈ പശ്ചാത്തലത്തിലാവണം ഏക വ്യക്തിനിയമത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കേണ്ടത്. സംവാദങ്ങൾ പരസ്പരം കുറ്റപ്പെടുത്തുന്നതിന് വേണ്ടിയാകരുത്. അവശ്യം വേണ്ട മാറ്റങ്ങളെക്കുറിച്ചാകണം.
∙ 1987ലെ സതീ നിയമ പരിഷ്കരണം പോലെയുള്ള ശക്തമായ നിയമ നിർമാണങ്ങളും ഇന്ത്യയിൽ ഉണ്ടായിട്ടില്ലേ?
രാജസ്ഥാനിലെ രൂപ്കൻവാർ എന്ന യുവതി സതി അനുഷ്ഠിച്ച പശ്ചാത്തലത്തിലാണ് 1987ലെ സതി നിരോധന നിയമങ്ങൾ വരുന്നത്. കേന്ദ്രവും രാജസ്ഥാൻ സർക്കാരും നിയമങ്ങൾ പാസാക്കി. വാസ്തവത്തിൽ അന്ന് സതി നിരോധന നിയമം പ്രാബല്യത്തിലുണ്ടായിരുന്നു. എന്നാൽ അതിന്റെ പോരായ്മകൾ നീക്കുകയെന്നതായിരുന്നു പുതിയ നിയമത്തിന്റെ ലക്ഷ്യം. ദൗർഭാഗ്യവശാൽ ഈ നിയമങ്ങൾ പ്രതിക്കൂട്ടിൽ നിർത്തിയത് സ്ത്രീകളെയാണ്. അതിലെ പ്രധാനപ്പെട്ട വ്യവസ്ഥ സതി അനുഷ്‌ഠിക്കാൻ ശ്രമിക്കുന്നത് ഒരു വർഷംവരെ തടവോ പിഴയോ ഇവ രണ്ടും ഒന്നിച്ചു ലഭിക്കാവുന്നതോ ആയ കുറ്റമാണെന്നതാണ്. സതി അനുഷ്ഠാനം സ്ത്രീകൾ തിരഞ്ഞെടുക്കുന്ന കർമമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വ്യവസ്ഥ കൊണ്ടു വന്നിരിക്കുന്നത്. അതായത് സതി അനുഷ്‌ഠക്കുന്നതിൽ നിന്നു രക്ഷപ്പെടുന്ന സ്ത്രീകളെ കാത്തിരിക്കുന്നത് ജയിൽവാസവും പിഴയുമുൾപ്പെട്ട ശിക്ഷയാണ്. അതിൽനിന്ന് ഒഴിവാകണമെങ്കിൽ അവർ സ്വന്തം നിരപരാധിത്വം തെളിയിക്കണം!!!.
ഏതാണ്ട് ഈ സമയത്താണ് ഷാബാനു കേസിലെ കോടതിവിധിയുണ്ടായത്. സ്വയം സംരക്ഷിക്കാൻ കഴിയാത്ത ഒരു മുസ്‌ലിം വിവാഹ മോചിതയ്ക്ക് പുനർ വിവാഹം ചെയ്യുന്നതുവരെ ഭർത്താവിൽ നിന്നു ജീവനാംശം ലഭിക്കാനുള്ള സാഹചര്യമാണ് ഇതുവഴി ഉണ്ടായത്. എന്നാൽ മുസ്‌ലിം പുരുഷ മേധാവിത്വം അതിനെതിരായി ശക്തമായ നിലപാടെടുത്തു. അവരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹബന്ധം വേർപെടുത്തപ്പെട്ട സ്ത്രീകൾക്ക് ജീവനാംശത്തിനുള്ള അവകാശം നിഷേധിക്കുന്ന നിയമം കേന്ദ്ര സർക്കാർ പാസാക്കുകയായിരുന്നു.
∙ വ്യക്തി നിയമങ്ങൾ പരിഷ്കരിക്കുന്ന കാര്യത്തിലുള്ള ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ സമീപനങ്ങളെ എങ്ങനെയാണു വിലയിരുത്തുന്നത്?
ഇതിന്റെ ഉത്തരം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുന്ന ആർക്കും വ്യക്തമാകും. കേന്ദ്രം ഭരിച്ചതും അല്ലാത്തതുമായ എല്ലാ രാഷ്ട്രീയകക്ഷികളും തുല്യമായി പ്രതിക്കൂട്ടിലാണെന്നു പറയേണ്ടിവരും. 1885ലാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപം കൊണ്ടത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആ പാർട്ടി 62 വർഷങ്ങൾ പിന്നിട്ടിരുന്നു. ഈ കാലയളവിനുള്ളിൽ ഒട്ടേറെ കാര്യങ്ങൾ അവരുടെ ചർച്ചകളിലേക്കു കടന്നുവന്നു. ജന്മിത്വം മുതൽ വിദേശനയം വരെ. എന്നാൽ ഒരിക്കൽ പോലും ഏക വ്യക്തിനിയമത്തെക്കുറിച്ചോ സ്ത്രീ–പുരുഷ സമത്വത്തെക്കുറിച്ചോ ഉള്ള ചർച്ച ഉണ്ടായില്ല. ഈ സമീപനത്തിന്റെ തുടർച്ചയാണ് ഹിന്ദുകോഡ് ബില്ലിന്റെ ചർച്ചയിൽ പ്രതിഫലിച്ചത്.
ഏക വ്യക്തി നിയമത്തിന്റെ വക്താക്കളായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് ബിജെപിയാണല്ലോ. മുസ്‌ലിം വ്യക്തിനിയമത്തിലെ അപാകതകൾ ചൂണ്ടിക്കാണിക്കാൻ അവർ മുൻപന്തിയിലുണ്ട്. പക്ഷേ ഹിന്ദു വ്യക്തിനിയമത്തിലെ ന്യൂനതകളെക്കുറിച്ച് അവരുടെ നിലപാടെന്താണ്? എല്ലാം ഭദ്രമെന്നു സ്ഥാപിക്കാനല്ലേ ശ്രമം. ഷാബാനു കേസിലെ കോടതിവിധിക്കു പിന്നാലെ വിശ്വഹിന്ദു പരിഷത്ത് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യം ശ്രദ്ധിച്ചാൽ ഇതു വ്യക്തമാകും. ‘ഹൈന്ദവമതം സ്ത്രീത്വത്തെ ആദരിക്കുന്നു. അതിൽ ഷാബാനുവിന്റെ അനുഭവത്തിന് സമാനമായതൊന്നും സംഭവിക്കുന്നില്ല ...’ എന്നാണതിന്റെ ഉള്ളടക്കം.
കോൺഗ്രസിനെപ്പോലെത്തന്നെ സിപിഎമ്മിന്റെയും എതിർപ്പിനെ രണ്ടു രീതിയിൽ കാണണം. ഇതിൽ ആദ്യത്തേത് ബിജെപിയുടെ രാഷ്ട്രീയ അജൻഡ അവർ തിരിച്ചറിയുന്നുവെന്നതാണ്. അതുകൊണ്ടുതന്നെ അവരുടെ എതിർപ്പ് സ്വാഭാവികമാണ്. രണ്ടാമത്തേത് ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ടുള്ളതാണ്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനായി ന്യൂനപക്ഷങ്ങളെ കൂടെ നിർത്തുകയാണ് അവരുടെ തന്ത്രം. യഥാർഥത്തിൽ അവർ ചെയ്യേണ്ടിയിരുന്നത് ഏക വ്യക്തിനിയമത്തെ എതിർക്കുകയും വ്യക്തി നിയമങ്ങൾ പരിഷ്കരിക്കുന്നതിനെക്കുറിച്ചു ചർച്ച ആരംഭിക്കണമെന്നു പറയുകയും ചെയ്യുകയെന്നതായിരുന്നു.
∙ ഏക വ്യക്തിനിയമവുമായി ബന്ധപ്പെട്ട ന്യൂനപക്ഷ സമൂഹങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തിന്റെ ആശങ്കകൾ എന്തൊക്കെയാണ്?
ഏക വ്യക്തിനിയമത്തിന്റെ കാര്യത്തിൽ മുസ്‌ലിം സമൂഹം യഥാർഥത്തിൽ രണ്ടു തട്ടിലാണ്. എല്ലാ മാറ്റങ്ങളെയും എതിർക്കുന്ന യാഥാസ്ഥിതിക വിഭാഗം ഒരുവശത്ത്. വ്യക്തിനിയമത്തിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് വിശ്വസിക്കുന്ന പുരോഗമന വിഭാഗം മറുവശത്തും. ഖുറാന്റെ ലക്ഷ്യം നീതിയുക്തമായ സാമൂഹ്യ സൃഷ്ടിയാണ്. അതിന്റെ മാർഗം സ്ത്രീ–പുരുഷ സമത്വത്തിൽ അധിഷ്ഠിതവുമാണ്. എന്നാൽ പല കാര്യങ്ങളിലും അതിനു വിരുദ്ധമാണ് നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമം. അത് യഥാർഥ ശരിഅത്തിന്റെ പതിപ്പല്ല.
മുസ്‌ലിം പൗരോഹിത്യ വർഗത്തിന്റെയും പുരുഷ മേധാവിത്വത്തിന്റെയും നിബന്ധനകൾക്കു വഴങ്ങി ബ്രിട്ടിഷ് ഭരണകൂടം തയാറാക്കിയതാണ് 1937 ലെയും 1939 ലെയും മുസ്‌ലിം വ്യക്തിനിയമങ്ങൾ. സമുദായത്തിന്റെ നേതൃത്വം എല്ലാ കാലവും ഇവരുടെ കൈയിലായിരുന്നു. മുസ്‍ലിം സമുദായത്തിൽ പുരോഗമന സ്വഭാവമുള്ള ഒരു മധ്യവർഗം സ്വാതന്ത്ര്യം ലഭിക്കുന്ന ഘട്ടം വരെ ശക്തമായിരുന്നു. എന്നാൽ ഇന്ത്യ വിഭജനത്തെ തുടർന്ന് പാക്കിസ്ഥാനിലേക്കുണ്ടായ കുടിയേറ്റത്തിന്റെയും പലായനങ്ങളുടെയും അനന്തരഫലമായി അത്തരത്തിലുള്ള നേതൃത്വം ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിനു നഷ്ടമായി.
പുരോഗമനവാദികളായ ഒരു പുതിയ രാഷ്ട്രീയ നേതൃത്വം താഴേത്തട്ടിൽനിന്നു വളർന്നു വന്നതുമില്ല. അതിനു മുസ്‌ലിം വരേണ്യവർഗമോ ദേശീയകക്ഷികളോ ശ്രമിച്ചിരുന്നില്ലെന്നതാണ് വസ്തുത. യാഥാസ്ഥിതിക പൗരോഹിത്യവർഗത്തെ പ്രീണിപ്പിച്ച് സ്വന്തം കാര്യം നേടുകയെന്ന ലളിതമായ മാർഗമാണ് ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ കക്ഷികൾ പിന്തുടർന്നത് . ഇവരാണ് ഇപ്പോൾ മാറ്റങ്ങൾക്കെതിരെ രംഗത്തുള്ളത്. എന്നാൽ പുരോഗമ പക്ഷത്തുള്ളവർക്കും ഏക വ്യക്തിനിയമവുമായി ബന്ധപ്പെട്ട് ചില ആശങ്കകളുണ്ട്. ഈ നിയമത്തിനു പിന്നിൽ ചില രഹസ്യ അജൻഡകളുണ്ടെന്ന് അവർ സംശയിക്കുന്നു. അതിന് ഹൈന്ദവ വർഗീയതയുടെ മുഖച്ഛായ ആയിരിക്കുമെന്ന് അവർ ആശങ്കപ്പെടുന്നു. അയോധ്യസംഭവം, മുംബൈ, ഗുജറാത്ത് കലാപങ്ങൾ എന്നീ അനുഭവങ്ങളാണ് ഇങ്ങനെ ചിന്തിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നത്. എങ്കിലും വ്യക്തിനിയമങ്ങളിൽ ആരോഗ്യപരമായ മാറ്റം വേണമെന്നുതന്നെയാണ് അവർ ആഗ്രഹിക്കുന്നത്.
ഇക്കാര്യത്തിൽ ഏറ്റവും ശക്തമായ നിലപാട് എടുക്കുന്നത് സാധാരണക്കാരായ മുസ്‌ലിം സ്ത്രീകളാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരപമായും പിന്നാക്കം നിൽക്കുന്ന സ്ത്രീകളിൽ ബഹുഭൂരിപക്ഷവും വ്യക്തിനിയമ പരിഷ്കരണം ആഗ്രഹിക്കുന്നുണ്ട്. ഏകപക്ഷീയമായ വിവാഹമോചനം, ബഹുഭാര്യാത്വം എന്നിവയോടുള്ള കടുത്ത വിയോജിപ്പാണതിന്റെ ഒരു കാരണം. വരേണ്യവർഗത്തിൽപ്പെടുന്ന സ്ത്രീകളിൽ ഒരു ചെറുപക്ഷം മാത്രമാണ് ഈ നിലപാടുകൾക്കൊപ്പം ഇല്ലാത്തത്. അതിനു കാരണം ഇത്തരം പ്രശ്നങ്ങൾ അവരെ അലട്ടുന്നില്ലെന്നതാണ്. യഥാർഥത്തിൽ സാധാരണ സ്ത്രീകളാണ് നിലവിലുള്ള വ്യക്തിനിയമത്തിന്റെ ബലിയാടുകൾ. അവരാണ് കോടതികളെ അഭയം പ്രാപിക്കുന്നത്. ഷാബാനു കേസും സരളാ മുദ്ഗൽ കേസിലുമൊക്കെ നാം ഇതു കണ്ടതാണ്.
∙ ഏക വ്യക്തി നിയമം ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുമെന്ന വാദത്തോട് എങ്ങനെ പ്രതികരിക്കുന്നു?
ഏക വ്യക്തിനിയമത്തിന്റെ പരമമായ ലക്ഷ്യം ലിംഗ സമത്വം ഉറപ്പാക്കുകയെന്നതായിരിക്കണം. ഇന്ത്യ ഒരു ബഹുസ്വര സമൂഹമാണ്. ഇവിടെയുള്ളത് വ്യത്യസ്ത സമുദായങ്ങളും വ്യത്യസ്ത സംസ്കാരവുമാണ്. ഇവരെല്ലാം ഒരേ വ്യവസ്ഥ പാലിക്കണമെന്ന വാശി ജനാധിപത്യപരമല്ല. ഏക വ്യക്തിനിയമത്തിന് അനുകൂലമായി പറഞ്ഞു കേൾക്കുന്നൊരു കാര്യം അത് ദേശീയോദ്ഗ്രഥനത്തിന് വഴിതെളിക്കുമെന്നതാണ്.മുസ്‌ലിം സമുദായക്കാരും ഹിന്ദുക്കളും ഇതരമതക്കാരും ഒരേ വ്യക്തിനിയമം പാലിച്ചാൽ മാത്രം സംഭവിക്കുന്നതാണോ ദേശീയോദ്ഗ്രഥനം?
വാദത്തിനുവേണ്ടി അത് അംഗീകരിക്കാമെന്നു കരുതുക.കുടുംബത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളിലൊഴികെ മറ്റെല്ലാത്തിലും ഇപ്പോൾ ഏകീകൃത നിയമം നിലവിലില്ലേ? എന്നിട്ടും എന്തുകൊണ്ടാണ് ദേശീയവികാരം ശക്തമാകാതെ നിൽക്കുന്നത്? ഏക വ്യക്തിനിയമത്തിലൂടെ ഭൂരിപക്ഷ സമുദായത്തിനു പ്രാമാണിത്തം ലഭിക്കുമെന്ന ആശങ്ക ഇവിടത്തെ ന്യൂനപക്ഷത്തിനുണ്ട്. അവർക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നതു കാണാതെ പോകരുത്.
∙ ഇത്തരം ആശങ്കകൾ ദുരീകരിക്കുന്നതിനുള്ള സംവാദങ്ങൾ പൂർത്തിയായിട്ടുണ്ടെന്നു കരുതാമോ?
സംവാദങ്ങൾ ഒരു തുടർ പ്രക്രിയയാണ്. തിടുക്കത്തിൽ പൂർത്തിയാക്കാവുന്നവയല്ല അത്. പ്രത്യേകിച്ച് സാമുദായിക വിഷയങ്ങളിൽ. സമവായം ഉരുത്തിരിയുന്നതിനു ക്ഷമയോടെ കാത്തിരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്കു കഴിയണം. വ്യക്തിനിയമങ്ങൾ അടിസ്ഥാനപരമായി എല്ലാ മത വിഭാഗങ്ങളിലും പെടുന്ന സ്ത്രീകളുടെ പ്രശ്നമാണ്. അതു പരിഹരിക്കുന്നതിനു ശ്രമങ്ങൾ അതതു സമുദായങ്ങളിൽനിന്നാണു വരേണ്ടത്. ഓരോ സമുദായത്തിന്റെയും വ്യക്തിനിയമങ്ങളിൽ സ്ത്രീ–പുരുഷ സമത്വം ഉറപ്പാക്കാൻ ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് അതതു സമുദായത്തിലെ ജനപ്രതിനിധികളും നിയമജ്ഞരും പണ്ഡിതന്മാരും പുരോഹിതന്മാരും അടങ്ങുന്ന കമ്മിറ്റികളെ നിയോഗിക്കണം. അതിൽ ഉരുത്തിരിയുന്ന നിർദേശങ്ങളാണ് രാജ്യവ്യാപകമായി ചർച്ച ചെയ്യേണ്ടത്. അക്കാര്യത്തിൽ സമവായമുണ്ടായ ശേഷം മാത്രമേ ഏക വ്യക്തിനിയമത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ.
യഥാർഥത്തിൽ നമുക്കു വേണ്ടത് ഏക വ്യക്തിനിയമമല്ല. ജനാധിപത്യ സിവിൽ കോഡുകളാണ്. ലിംഗ സമത്വത്തിൽ അധിഷ്ഠിതമായ വ്യത്യസ്ത വ്യക്തിനിയമങ്ങളാണ്. ഇതിനു വേണ്ടി ദേശീയതലത്തിലുള്ള ആരോഗ്യകരമായ കൂടുതൽ ചർച്ചകളുണ്ടാകണം. അതിനു ശേഷമാകണം സമഗ്രമായ നിയമ നിർമാണത്തെക്കുറിച്ചുള്ള ആലോചന. അതിനു തുനിയാതെ നിയമ നിർമാണവുമായി മുന്നോട്ടു പോകാനുള്ള ബിജെപിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണ്.
∙ ഏക വ്യക്തിനിയമവുമായി ബന്ധപ്പെട്ട് ജവാഹർലാൽ നെഹ്റു, നരേന്ദ്രമോദി തുടങ്ങിയ പ്രധാനമന്ത്രിമാരുടെ സമീപനങ്ങളെ എങ്ങനെ വിലയിരുത്തുന്നു ?
ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലത്താണ്. സ്വാതന്ത്ര്യത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ആവേശം എല്ലാവരിലുമുണ്ടായിരുന്നു. ഒപ്പം ഇന്ത്യാ വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുകളുണ്ടാക്കിയ വേദനയും സമൂഹത്തിൽ ശക്തമായി നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ നെഹ്റുവിന്റെ മുൻഗണന സാമുദായിക വിഷയങ്ങളെ മുറിപ്പെടുത്തുന്ന ഇത്തരം വിഷയങ്ങളിലല്ലായിരുന്നു. അദ്ദേഹം എല്ലാ ശ്രദ്ധയും പരിഗണനയും നൽകിയത് രാഷ്ട്ര പുനർ നിർമാണത്തിനായിരുന്നു
സാമുദായികമായ വിഷയങ്ങളെയെല്ലാം ദീർഘമായ സംവാദങ്ങൾക്ക് അദ്ദേഹം വിട്ടുകൊടുത്തു. ഹിന്ദുകോഡ് ബില്ലായാലും ഏക വ്യക്തിനിയമമായാലും ആരോഗ്യകരമായ സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന സമവായങ്ങളിലൂടെ നടപ്പിലാക്കുന്നതാണു നല്ലതെന്നാണ് അദ്ദേഹം ചിന്തിച്ചത്. അതിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കാനും വിട്ടുവീഴ്ചകൾക്കും അദ്ദേഹം തയാറായി. ഈ മാതൃക ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പിന്തുടരാവുന്നതാണ്.
(അഭിപ്രായങ്ങൾ വ്യക്തിപരം)
English Summary: How Much Important is Uniform Civil Code for India: Dr. J Prabhash Explains