ഒരു പാർട്ടിയും പല സ്വരങ്ങളും
ഏതാനും വർഷങ്ങൾക്കിടയിൽ സിപിഎമ്മിനെ ഏറ്റവും ഉലച്ച സംഭവം ടി.പി.ചന്ദ്രശേഖരൻ വധമാണ്. ഏതാണ്ട് അതുപോലെ പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കിയ സംഭവമാണ് കരുവന്നൂർ ബാങ്കിൽ പാർട്ടിക്കാർ നടത്തിയ വൻ കുംഭകോണം. രണ്ടും തമ്മിൽ ബന്ധമില്ല. പക്ഷേ, ദിനംപ്രതി ചുരുളഴിയുന്ന സംഭവവികാസങ്ങൾ രണ്ടു വിഷയത്തിലും പാർട്ടിയെ ദീർഘകാലത്തേക്കു പ്രയാസത്തിലാക്കുന്നതായി.
ഏതാനും വർഷങ്ങൾക്കിടയിൽ സിപിഎമ്മിനെ ഏറ്റവും ഉലച്ച സംഭവം ടി.പി.ചന്ദ്രശേഖരൻ വധമാണ്. ഏതാണ്ട് അതുപോലെ പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കിയ സംഭവമാണ് കരുവന്നൂർ ബാങ്കിൽ പാർട്ടിക്കാർ നടത്തിയ വൻ കുംഭകോണം. രണ്ടും തമ്മിൽ ബന്ധമില്ല. പക്ഷേ, ദിനംപ്രതി ചുരുളഴിയുന്ന സംഭവവികാസങ്ങൾ രണ്ടു വിഷയത്തിലും പാർട്ടിയെ ദീർഘകാലത്തേക്കു പ്രയാസത്തിലാക്കുന്നതായി.
ഏതാനും വർഷങ്ങൾക്കിടയിൽ സിപിഎമ്മിനെ ഏറ്റവും ഉലച്ച സംഭവം ടി.പി.ചന്ദ്രശേഖരൻ വധമാണ്. ഏതാണ്ട് അതുപോലെ പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കിയ സംഭവമാണ് കരുവന്നൂർ ബാങ്കിൽ പാർട്ടിക്കാർ നടത്തിയ വൻ കുംഭകോണം. രണ്ടും തമ്മിൽ ബന്ധമില്ല. പക്ഷേ, ദിനംപ്രതി ചുരുളഴിയുന്ന സംഭവവികാസങ്ങൾ രണ്ടു വിഷയത്തിലും പാർട്ടിയെ ദീർഘകാലത്തേക്കു പ്രയാസത്തിലാക്കുന്നതായി.
ഏതാനും വർഷങ്ങൾക്കിടയിൽ സിപിഎമ്മിനെ ഏറ്റവും ഉലച്ച സംഭവം ടി.പി.ചന്ദ്രശേഖരൻ വധമാണ്. ഏതാണ്ട് അതുപോലെ പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കിയ സംഭവമാണ് കരുവന്നൂർ ബാങ്കിൽ പാർട്ടിക്കാർ നടത്തിയ വൻ കുംഭകോണം. രണ്ടും തമ്മിൽ ബന്ധമില്ല. പക്ഷേ, ദിനംപ്രതി ചുരുളഴിയുന്ന സംഭവവികാസങ്ങൾ രണ്ടു വിഷയത്തിലും പാർട്ടിയെ ദീർഘകാലത്തേക്കു പ്രയാസത്തിലാക്കുന്നതായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണമാണ് ഇപ്പോൾ സിപിഎമ്മിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നത്. രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഇതുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യംചെയ്തു. ഏതു സമയത്തും അവരുടെ അറസ്റ്റ് ഉണ്ടാകാമെന്ന ആശങ്കയിൽ രക്ഷാപ്രവർത്തനം സിപിഎം ആരംഭിച്ചിരിക്കുകയാണ്.
ഇ.ഡിക്കെതിരെ പാർട്ടി ആകെ തിരിഞ്ഞിരിക്കുന്ന ഈ സങ്കീർണ സാഹചര്യത്തിലാണ് ഇ.ഡി അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നു പറയാൻ തന്റെ പക്കൽ തെളിവില്ലെന്ന അഭിപ്രായപ്രകടനവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ സിപിഎമ്മിനെ ഞെട്ടിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി മറിച്ചാണല്ലോ പറയുന്നതെന്നു ചോദിച്ചപ്പോൾ അത് അദ്ദേഹത്തോടു ചോദിക്കണമെന്നു തുറന്നടിക്കാനും മുൻപു തൃശൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലകൂടി വഹിച്ചിട്ടുള്ള ജയരാജൻ തുനിഞ്ഞു. തൊട്ടടുത്ത ദിവസം കോടിയേരി ബാലകൃഷ്ണൻ അനുസ്മരണവേദിയിൽ കരുവന്നൂരിന്റെ പേരിൽ ഗോവിന്ദൻ വീണ്ടും ഇ.ഡിക്കെതിരെ തിരിഞ്ഞു. രാഷ്ട്രീയപ്രേരിതമല്ലെന്ന് അഭിപ്രായപ്പെട്ട എൽഡിഎഫ് കൺവീനറെ അദ്ദേഹം തിരുത്തി. തൃശൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്കു കളമൊരുക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞത് യഥാർഥത്തിൽ ജയരാജനോടാണ്.
ഇ.പി തുടർച്ചയായി എം.വി.ഗോവിന്ദനെ ‘ചാലഞ്ച്’ ചെയ്യുകയാണ്. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായശേഷം കുറെക്കാലം അദ്ദേഹം നിസ്സഹകരണത്തിലായിരുന്നു. മുഖ്യമന്ത്രിയടക്കം ഇടപെട്ട് അദ്ദേഹത്തെ വീണ്ടും സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും മുഖ്യധാരയിൽ കൊണ്ടുവന്നു. നേരത്തേ കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്തിരുന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി സെന്ററിൽനിന്നു പങ്കെടുക്കുന്നത് ഇ.പിയാണ്. അതെല്ലാം ചെയ്യും; പക്ഷേ, ഗോവിന്ദനെ ഗൗനിക്കില്ല എന്നതാണ് അദ്ദേഹം എടുക്കുന്ന ഇപ്പോഴത്തെ സമീപനം.
∙ സെക്രട്ടറിയും സെക്രട്ടേറിയറ്റും
വിഎസ്– പിണറായി പക്ഷ പോരാട്ടം ശക്തമായപ്പോൾ, സംസ്ഥാന സെക്രട്ടേറിയറ്റിൽ നടക്കുന്ന ചർച്ചകൾ അതേപടി മാധ്യമങ്ങളിലൂടെ പുറത്തുപോകുന്നതിനെക്കുറിച്ചായിരുന്നു നേതൃത്വം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.സംസ്ഥാന രാഷ്ട്രീയത്തിൽ സിപിഎം കൈക്കൊള്ളേണ്ട അടവോ തന്ത്രമോപോലും സെക്രട്ടേറിയറ്റിൽ ചർച്ചചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്നും നേതൃത്വം വിലപിച്ചു. വിഭാഗീയതയുടെ ആ ഇരുണ്ടദിനങ്ങളിൽനിന്നു മോചിതമായെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. സെക്രട്ടേറിയറ്റിൽ എന്തായാലും രണ്ടു പക്ഷങ്ങളുടെ ഏറ്റുമുട്ടൽ ഇല്ല. പക്ഷേ, നേതൃനിരയിൽ എല്ലാം ഭദ്രമാണോ? അല്ലെന്നാണ് ആ ഘടകത്തിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു നേതാക്കളായ സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും എൽഡിഎഫ് കൺവീനറുടെയും ശീതസമരം വ്യക്തമാക്കുന്നത്.
സെക്രട്ടേറിയറ്റ് ഇടക്കാലത്തേതുപോലെ ഏകോപിതമല്ലെന്ന വിമർശനം പാർട്ടികേന്ദ്രങ്ങളിൽനിന്ന് ഉയരുന്നുണ്ട്. ആ യോഗം ചേരുന്ന ദിവസം മിക്കവാറും രാവിലെ മുതിർന്ന നേതാവ് എ.കെ.ബാലൻ ഒരു അഭിപ്രായം പറയും. അത് എല്ലായ്പോഴും കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണോ എന്നു ചോദിച്ചാൽ നേതാക്കൾക്ക് ഉത്തരമില്ല.
കണ്ണൂർ ജില്ലാ സെക്രട്ടറിപദത്തിൽതന്നെ ദീർഘകാലം പ്രവർത്തിച്ച പാരമ്പര്യം എം.വി.ഗോവിന്ദനില്ല. സംഘടനാകാര്യങ്ങളിലും ആശയ രാഷ്ട്രീയ പ്രശ്നങ്ങളിലും അദ്ദേഹത്തിനു കൃത്യമായ നിലപാടുണ്ട്. എന്നാൽ, ഇടതു മുന്നണി രാഷ്ട്രീയത്തിൽ ഇടപെടുകയോ മറ്റു ഘടകകക്ഷികളുമായി ഇടപഴകുകയോ മുൻപു ചെയ്തിട്ടില്ല. തന്റെ പരിമിതികൾ സെക്രട്ടേറിയറ്റിന്റെ കൂട്ടായ പിന്തുണയോടെ മറികടക്കാനാണ് ഗോവിന്ദൻ ആഗ്രഹിക്കുന്നത്. പക്ഷേ, ആ നിലയ്ക്കുള്ള പിന്തുണ അദ്ദേഹത്തിന് ആ നേതൃനിരയിൽനിന്നു കിട്ടുന്നുണ്ടോയെന്നു സംശയിക്കുന്നവരുണ്ട്. 17 അംഗ സെക്രട്ടേറിയറ്റിൽ ആറുപേർ മന്ത്രിസഭാംഗങ്ങളായതിനാൽ അവർക്കു ഭരണത്തിരക്കുണ്ട്. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.സ്വരാജ്, പുത്തലത്ത് ദിനേശൻ, പി.കെ.ബിജു എന്നിവരെ ഗോവിന്ദൻ കൂടുതലായി ആശ്രയിക്കുന്നു. വിദ്യാർഥി– യുവജനരംഗത്തുനിന്നു നേതൃനിരയിലേക്കു വന്ന ഇവർക്കു പാർട്ടി സംഘടനാരംഗത്ത് പരിചയക്കുറവിന്റെ പരിമിതികളുണ്ട്.
സംസ്ഥാന സെന്ററിനെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നവരുടേതു പലപ്പോഴും ആധികാരിക ശബ്ദമാകുന്നില്ല. ആലപ്പുഴയിലെ വിഭാഗീയ പ്രശ്നങ്ങൾ ചർച്ചചെയ്ത ജില്ലാ കമ്മിറ്റി യോഗത്തിൽ എം.വി.ഗോവിന്ദൻതന്നെ വിമർശനങ്ങളുടെ ചൂടറിഞ്ഞു.
∙ തോന്നും പോലെ നിലപാടുകൾ
കരുവന്നൂരുമായി ബന്ധപ്പെട്ട് ജയരാജൻ മാത്രമല്ല ഭിന്നാഭിപ്രായം പറഞ്ഞത്. കരുവന്നൂർ കറുത്ത പാടാണെന്ന് പറഞ്ഞ സ്പീക്കർ എ.എൻ.ഷംസീറിനെ ഗോവിന്ദനു തള്ളിപ്പറയേണ്ടിവന്നു. എന്നാൽ, അൽപം കഴിഞ്ഞ് അദ്ദേഹം കേൾക്കുന്നത് കരുവന്നൂർ കറുത്തവറ്റാണെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നതാണ്. ഉയർന്നുവരുന്ന ഓരോ വിഷയത്തിലും സിപിഎമ്മിന്റെ നിലപാട് അർഥശങ്കയില്ലാതെ വ്യക്തമാക്കാൻ സെക്രട്ടറിമാരായിരിക്കെ പിണറായിയും കോടിയേരിയും ശ്രദ്ധിച്ചിരുന്നു. എം.വി.ഗോവിന്ദനും അതിനു ശ്രമിക്കുന്നുണ്ട്.
പക്ഷേ, പല വഴിക്കു വരുന്ന അഭിപ്രായപ്രകടനങ്ങൾ, ചിലപ്പോഴെങ്കിലും അദ്ദേഹത്തിന്റെ നിലപാടിനെ ദുർബലപ്പെടുത്തുന്നു. ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ഒരു വിവാദവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉയർത്തരുതെന്നു സെക്രട്ടേറിയറ്റ് തീരുമാനിച്ചെങ്കിലും കോട്ടയത്തുനിന്നുള്ള ഒരു സംസ്ഥാനകമ്മിറ്റി അംഗം അതു ഗൗനിച്ചില്ല. ഇപ്പോൾ മുസ്‌ലിം വിഭാഗങ്ങളുടെ വേഷധാരണം പോലെയുള്ള വികാരപരമായ വിഷയത്തിൽ തൊട്ടും അതേ നേതാവ് പാർട്ടിയെ ചോദ്യക്കൂട്ടിലാക്കി.
പാർട്ടി അച്ചടക്കവും സംഘടനാപരമായ ചിട്ടകളും സഖാക്കൾ പാലിക്കണമെന്ന നിഷ്കർഷയുള്ള നേതാവാണ് എം.വി.ഗോവിന്ദൻ. അതു പാലിക്കാത്ത ആരെയും വച്ചുപൊറുപ്പിക്കില്ലെന്ന കർശനമായ മുന്നറിയിപ്പും വിവിധ കമ്മിറ്റികളിൽ പങ്കെടുത്ത് അദ്ദേഹം നൽകുന്നു. വാക്കിലെ കാർക്കശ്യം പ്രയോഗത്തിൽ വരുത്താൻപോന്ന സാഹചര്യം, പക്ഷേ പാർട്ടിയിലുണ്ടോ എന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്.
English Summary: How CPM Top Leaders Defend Karuvannur Bank Scam