ബിജെപിക്ക് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ‘മുഖ്യം’ മോദി; എതിരിടാൻ പ്രിയങ്ക, ആർക്കാകും ‘ദിഗ്വിജയം’?
ആരുടെ ‘ഹിന്ദുയിസമാണ്’ നിങ്ങൾ കൂടുതൽ വിശ്വസിക്കുന്നത്? 2023 ജൂണിൽ ദേശീയ മാധ്യമം മധ്യപ്രദേശിൽ നടത്തിയ സർവേയിലെ പ്രധാന ചോദ്യം ഇതായിരുന്നു. ചോദ്യത്തെപ്പോലെ പ്രധാനമായിരുന്നു ഉത്തര സൂചികയും. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് എന്നിവരുടെ പേരുകളായിരുന്നു ഉത്തര സൂചികയിൽ മുഖ്യം. സർവേയിൽ പങ്കെടുത്ത 44% പേർ തിരഞ്ഞെടുത്തത് കമൽനാഥിന്റെ പേരാണ്. അതേസമയം ഹിന്ദുത്വത്തെ മുറുകെ പിടിക്കുന്ന ബിജെപിയുടെ നേതാവ് ശിവരാജ് സിങ് ചൗഹാനെ 42% പേർ തിരഞ്ഞെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആയി മാറുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മധ്യപ്രദേശിൽ നവംബറിൽ നടക്കുകയാണ്. മധ്യപ്രദേശിന്റെ ജനവിധി ദേശീയ രാഷ്ട്രീയത്തിന് ഏറെ നിർണായകമാകുന്നത് ഇത്തരം പ്രത്യേകതകൾ ഉള്ളതുകൊണ്ടാണ്. മധ്യപ്രദേശിന്റെ അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിലും ഇതോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നു. മധ്യപ്രദേശിന്റെ ഏതാനും പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് 2000ത്തിൽ ഛത്തീസ്ഗഡ് രൂപീകരിച്ചത്. അതിനാൽതന്നെ സാമൂഹിക–രാഷ്ട്രീയ രംഗത്ത് മധ്യപ്രദേശിനോടു സമാനമായ ഘടകങ്ങളാണ് ചത്തിസ്ഗഡിലുള്ളതും. മധ്യപ്രദേശിൽ ബിജെപിയാണ് ഭരണത്തിൽ. രണ്ടു ദശാബ്ദം നീണ്ട ഭരണം നിലനിർത്താൻ ബിജെപിക്കു സാധിക്കുമോ?

ആരുടെ ‘ഹിന്ദുയിസമാണ്’ നിങ്ങൾ കൂടുതൽ വിശ്വസിക്കുന്നത്? 2023 ജൂണിൽ ദേശീയ മാധ്യമം മധ്യപ്രദേശിൽ നടത്തിയ സർവേയിലെ പ്രധാന ചോദ്യം ഇതായിരുന്നു. ചോദ്യത്തെപ്പോലെ പ്രധാനമായിരുന്നു ഉത്തര സൂചികയും. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് എന്നിവരുടെ പേരുകളായിരുന്നു ഉത്തര സൂചികയിൽ മുഖ്യം. സർവേയിൽ പങ്കെടുത്ത 44% പേർ തിരഞ്ഞെടുത്തത് കമൽനാഥിന്റെ പേരാണ്. അതേസമയം ഹിന്ദുത്വത്തെ മുറുകെ പിടിക്കുന്ന ബിജെപിയുടെ നേതാവ് ശിവരാജ് സിങ് ചൗഹാനെ 42% പേർ തിരഞ്ഞെടുത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആയി മാറുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മധ്യപ്രദേശിൽ നവംബറിൽ നടക്കുകയാണ്. മധ്യപ്രദേശിന്റെ ജനവിധി ദേശീയ രാഷ്ട്രീയത്തിന് ഏറെ നിർണായകമാകുന്നത് ഇത്തരം പ്രത്യേകതകൾ ഉള്ളതുകൊണ്ടാണ്. മധ്യപ്രദേശിന്റെ അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിലും ഇതോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നു. മധ്യപ്രദേശിന്റെ ഏതാനും പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് 2000ത്തിൽ ഛത്തീസ്ഗഡ് രൂപീകരിച്ചത്. അതിനാൽതന്നെ സാമൂഹിക–രാഷ്ട്രീയ രംഗത്ത് മധ്യപ്രദേശിനോടു സമാനമായ ഘടകങ്ങളാണ് ചത്തിസ്ഗഡിലുള്ളതും. മധ്യപ്രദേശിൽ ബിജെപിയാണ് ഭരണത്തിൽ. രണ്ടു ദശാബ്ദം നീണ്ട ഭരണം നിലനിർത്താൻ ബിജെപിക്കു സാധിക്കുമോ? ഭരണം നിലനിർത്തിയാൽ അതു ബിജെപിയുടെ ആത്മവിശ്വാസം കൂട്ടും. ഛത്തീസ്ഗഡിൽ കോൺഗ്രസാണ് ഭരണത്തിൽ. ഭരണത്തുടർച്ച കോൺഗ്രസിനും ആത്മവിശ്വാസം ഉയർത്തും.
ഇരു സംസ്ഥാനങ്ങളിലും ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാട്ടമാണ്. സ്ത്രീകൾക്ക് 1500 രൂപയും 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും കോൺഗ്രസ് വാഗ്ദാനം ചെയ്തപ്പോൾ 1250 രൂപയും 450 രൂപയ്ക്ക് പാചക വാതക സിലിണ്ടറും നൽകുന്ന പദ്ധതി ബിജെപി നടപ്പാക്കി. ബിജെപി ഹിന്ദുത്വ ആശയങ്ങൾ പറയുമ്പോൾ അവരോട് ഇക്കാര്യത്തിൽ ഒപ്പത്തിനൊപ്പം ഇടിച്ചു നിൽക്കുന്നു കോൺഗ്രസ്. ബിജെപി വനിതാ സംവരണ ബിൽ ആയുധമാക്കുമ്പോൾ, തങ്ങളാണ് നടപ്പാക്കുന്നതെങ്കിൽ 33% സംവരണത്തിനുള്ളിൽ സംവരണം ഒബിസി സ്ത്രീകൾക്ക് ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇങ്ങനെ കൊണ്ടും കൊടുത്തും മുന്നേറുകയാണ് മധ്യപ്രദേശിൽ ഇരുപാര്‍ട്ടികളും.
∙ നയിക്കാൻ മോദി, ചൗഹാനെ ബിജെപിക്കു വിശ്വാസമില്ലേ!
2003 മുതൽ ശിവരാജ് സിങ് ചൗഹാനാണ് മധ്യപ്രദേശ് ഭരിക്കുന്നത്. 2008 ലും 2013 ലും ചൗഹാന്റെ ജനപ്രീതിയിലാണ് ബിജെപി ഇവിടെ ജയിച്ചു കയറിയത്. എന്നാൽ 2018 ൽ സ്ഥിതി മാറി. ആകെയുള്ള 230 സീറ്റിൽ കോൺഗ്രസ് 114 സീറ്റുകള്‍ നേടി അധികാരം പിടിച്ചു. ബിജെപി 109 സീറ്റുകളും. ബിഎസ്പി, എസ്പി എംഎൽഎമാരുടെ പിന്തുണയോടെ കോൺഗ്രസ് സർക്കാർ രൂപീകരിക്കുകയും രണ്ടു വർഷത്തോളം ഭരണം മുന്നോട്ടു പോവുകയും ചെയ്തു. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിയുണ്ടായതോടെ ആദ്യം 22ഉം പിന്നീട് നാലും എംഎൽഎമാർ കോണ്‍ഗ്രസ് വിട്ടു. ഇവരെല്ലാം ബിജെപിയിലെത്തി. അങ്ങനെ കമൽനാഥ് വീണ്ടും പ്രതിപക്ഷത്തും ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിക്കസേരയിലുമിരുന്നു.
പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ 28ൽ 19 സീറ്റിലും ബിജെപി വിജയിച്ചു. എന്നാൽ കോണ്‍ഗ്രസും ചില വിജയങ്ങൾ സ്വന്തമാക്കാതിരുന്നില്ല. ഇത്തവണ മൂന്നു കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ഏഴ് എംപിമാരെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. രാജസ്ഥാനിലെയും തെലങ്കാനയിലെയും പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചാരകൻ. ഇത്തവണ ജയിച്ചാൽ പുതിയൊരു മുഖ്യമന്ത്രിയായിരിക്കും എന്ന് വ്യക്തമായിത്തന്നെ സൂചിപ്പിച്ചുകൊണ്ടാണ് ബിജെപി പ്രചാരണം. ആരെയും മുഖ്യമന്ത്രി സ്ഥാനാർഥി പദവിയിലേക്ക് ഉയർത്തുന്നില്ല, പകരം പാർട്ടിയാണ് മത്സരിക്കുന്നത് എന്ന് കേന്ദ്ര നേതാക്കൾ പ്രചരണം നടത്തുന്നു.
എന്നാൽ വിട്ടുകൊടുക്കാതെ തന്റെ സാന്നിധ്യം അറിയിക്കാവുന്നിടത്തെല്ലാം അതറിയിക്കുന്നുണ്ട് ചൗഹാൻ. രണ്ടു പതിറ്റാണ്ടായി ചൗഹാനെ മുന്നിൽ നിർത്തിയുള്ള ബിജെപിക്കാണ് ജനം വോട്ടു ചെയ്തിരുന്നത്. പ്രധാന ഒബിസി നേതാക്കളിലൊരാളാണ് ചൗഹാൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒഴിവാക്കുന്നു എന്ന പ്രതീതി ഉണ്ടാകുന്നത് ബിജെപിക്ക് തിരിച്ചടിയാവും. കോൺഗ്രസും നോട്ടമിടുന്നത് ഇതേ ഘടകത്തിലേക്കു തന്നെയാണ്. പിന്നാക്ക വിഭാഗങ്ങളും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളും വലിയ തോതിലുള്ള സംസ്ഥാനമാണ് മധ്യ പ്രദേശ്.
ബിജെപിയുടെ മുൻ മുഖ്യമന്ത്രിമാരായ ഉമാഭാരതിയും ബാബുലാൽ ഗൗറും ഒബിസി സമുദായക്കാർ തന്നെയായിരുന്നു. ഉമാ ഭാരതിയാകട്ടെ, സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണ്. ശിവരാജ് സിങ് ചൗഹാന് പകരം വയ്ക്കാൻ തലപ്പൊക്കമുള്ള നേതാക്കൾ മധ്യപ്രദേശ് ബിജെപിയിൽ ഇല്ലെന്നതും ബിജെപി നേരിടുന്ന പ്രശ്നമാണ്. അദ്ദേഹമല്ലാതെ മറ്റൊരു ഒബിസി നേതാവ് വളർന്നു വന്നിട്ടുമില്ല. അതേസമയം, മുഖ്യമന്ത്രിപദം കൊതിക്കുന്നവരിൽ ഒരാൾ കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ സിന്ധ്യയാണ്.
∙ ഹിമാചൽ വിജയം ആവർത്തിക്കാൻ പ്രിയങ്ക, വിജയിക്കാൻ കമൽ, നാഥൻ താനെന്ന് ദിഗ്‌വിജയ്
ഭരണം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. അഭിപ്രായ വോട്ടെടുപ്പുകളിൽ നേരിയ മുൻതൂക്കം കോൺഗ്രസിനാണ്. അടുത്തിടെ പുറത്തുവന്ന എബിപി–സീ വോട്ടർ സർവെ പ്രവചിച്ചതും കോൺഗ്രസിനാണു മുൻതൂക്കമെന്നാണ്. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കു പോയതോടെ കമൽനാഥ് മാത്രമായി സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാവ്. മുൻ മുഖ്യമന്ത്രിയായ ദിഗ്‍വിജയ് സിങ് ആകട്ടെ, ബിജെപിയെ കെട്ടുകെട്ടിക്കും എന്ന പ്രഖ്യാപനത്തോടെ ശക്തമായ പ്രചരണങ്ങളിലാണ്. മകന്റെ രാഷ്ട്രീയ ഭാവിയാണ് അദ്ദേഹത്തിനു മുന്നിലുള്ള ആശങ്കകളിലൊന്ന്.
യാതൊരു തരത്തിലും വിവാദ വിഷയങ്ങളിൽ തലവയ്ക്കാതെ മുന്നോട്ടു പോവുകയാണ് കമൽനാഥ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ സമയത്ത് വിജയം നേടിയ ഹിമാചൽ പ്രദേശ്, കർണാടക തിരഞ്ഞെടുപ്പുകളിലെ പൊതുഘടകം പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധിയാണ്. ഇരു സംസ്ഥാനങ്ങളിലും പ്രിയങ്കയുടെ പ്രചാരണം പാർട്ടിയെ സഹായിച്ചിട്ടുമുണ്ട്. ഇതേ മാതൃകയിലാണ് പ്രിയങ്ക ഇത്തവണ മധ്യപ്രദേശിലുമെത്തിയത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുൻപേ തന്നെ പ്രിയങ്ക മധ്യപ്രദേശിൽ കോൺഗ്രസിന്റെ പ്രചാരണ ചുമതല ഏറ്റെടുത്തിരുന്നു. സ്ത്രീകൾക്ക് മാസം 1500 രൂപ, 500 രൂപയ്ക്ക് പാചകവാതകം, 100 യൂണിറ്റ് സൗജന്യ വൈദ്യുതി, പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരും, കാർഷിക കടങ്ങൾ എഴുതിത്തള്ളും തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഉണ്ടായത് പ്രിയങ്കയിൽ നിന്നാണ്. വനിതാ സംവരണ ബിൽ പാസാക്കിയതിന്റെ കാരണം തങ്ങളാണെന്ന് ബിജെപി പറയുമ്പോൾ കോൺഗ്രസ് ചോദിക്കുന്നത് ഇതിൽ എവിടെയാണ് പിന്നാക്കക്കാർക്കുള്ള സംവരണം എന്നാണ്.
ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് ക്ഷീണം ചെയ്തു. എന്നാൽ സിന്ധ്യയ്ക്കൊപ്പം പോയ നേതാക്കളിൽ വലിയൊരു വിഭാഗം കോൺഗ്രസിലേക്ക് തിരികെ പോകുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാണുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് രണ്ടാഴ്ച മുൻപാണ് സിന്ധ്യയുടെ വിശ്വസ്തരിലൊരാളും ബിജെപി വർക്കിങ് കമ്മിറ്റി അംഗവുമായ പ്രമോദ് ടണ്ഠൻ കോൺഗ്രസിലേക്ക് തിരികെയെത്തിയത്. സിന്ധ്യയ്ക്കൊപ്പം പാർട്ടി വിട്ട സമാന്ദർ പട്ടേലും ബൈജ്‌നാഥ് സിങ് യാദവും 2023 ജൂലൈയിലും ഓഗസ്റ്റിലുമായി കോൺഗ്രസിലേക്ക് തിരികെയെത്തിയിരുന്നു. സിന്ധ്യയ്ക്കൊപ്പം ബിജെപിയിലേക്കു പോയ ആറ് നേതാക്കൾ ഇതിനോടകം തിരിച്ചെത്തിയതായും കോൺഗ്രസ് വ്യക്തമാക്കുന്നു.
∙ ബാഗേലിന്റെ കരുത്തിൽ കോൺഗ്രസ്; ആദിവാസി മേഖല ആരെ തുണയ്ക്കും?
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 90 സീറ്റിൽ 68 എണ്ണം നേടിയാണ് ഛത്തീസ്ഗഡിൽ കോൺഗ്രസ് വിജയമുറപ്പിച്ചത്. ഉപതിരഞ്ഞെടുപ്പുകൾ കൂടി വിജയിച്ചതോടെ കോണ്‍ഗ്രസിന് ഇപ്പോൾ 71 സീറ്റുകളുണ്ട്. ബിജെപിക്ക് ലഭിച്ചത് 15 സീറ്റുകൾ മാത്രം. ഛത്തീസ്ഗഡ് ജനസംഖ്യയുടെ 40% ഒബിസി വിഭാഗക്കാരാണ്. സംസ്ഥാനത്ത് ഈ സമുദായത്തിൽനിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഭൂപേഷ് ബാഗേൽ. ഛത്തീസ്ഗഡിന്റെ തനതു സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും പദ്ധതികളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചത് കോൺഗ്രസ് സർക്കാരിന് വലിയ തോതിൽ പിന്തുണ നേടിക്കൊടുത്തിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ ആദിവാസി സമുദായത്തിന്റെ പ്രധാന ദിവസങ്ങളും ഉത്സവങ്ങളും മറ്റും ആഘോഷിച്ചതും സമുദായത്തിനുള്ളിൽ കോൺഗ്രസിന് പിന്തുണയേറ്റി.
പക്ഷേ, 2018ലേതിനു സമാനമായിരിക്കില്ല കോൺഗ്രസിന് കാര്യങ്ങൾ എന്നും റിപ്പോർട്ടുകളുണ്ട്. ആദിവാസി മേഖലകൾ ഇത്തവണ ബിജെപിക്ക് അനുകൂലമായി തിരിയാനുള്ള സാധ്യതകളും നിരീക്ഷകർ പങ്കുവയ്ക്കുന്നു. ഇതിനു പുറമേയാണ് ഉപമുഖ്യമന്ത്രിയായ ടി.എസ്.സിങ് ദിയോയും ബാഗേലുമായുള്ള അധികാരത്തർക്കം. 2018 ൽ കോൺഗ്രസ് വിജയിച്ചപ്പോൾ ആരു മുഖ്യമന്ത്രിയാകും എന്ന തർക്കം ഉയർന്നിരുന്നു. തുടർന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ബാഗേലിനെ ചുമതല ഏൽപ്പിക്കുകയായിരുന്നു. കാലാവധി പകുതിയാകുമ്പോൾ സിങ് ദിയോയെ മുഖ്യമന്ത്രിയാക്കാമെന്ന ധാരണ അനൗദ്യോഗികമായി ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പലപ്പോഴും ഇരുവരും തമ്മിൽ ഉരസലുകളുമുണ്ടായി. ഒടുവിൽ സിങ് ദിയോയെ ഉപമുഖ്യമന്ത്രിയാക്കി പ്രശ്നം താൽക്കാലികമായി പരിഹരിക്കുകയായിരുന്നു കോൺഗ്രസ്.
∙ മത്സരിക്കാൻ രമൺ സിങ്; മഹാദേവ് ആപ് ആരെ സഹായിക്കും!
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപി വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയും പുറത്തുവിട്ടിരുന്നു. ഇതിൽ ഛത്തീസ്ഗഡിൽ പുറത്തുവിട്ട രണ്ടാംഘട്ട പട്ടികയിൽ, മൂന്നു വട്ടം മുഖ്യമന്ത്രിയായിരുന്ന മുതിർന്ന നേതാവ് രമൺ സിങ്ങും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ ഇത്തവണത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാട്ടിയല്ല ബിജെപി പ്രചരണം. പ്രധാനമന്ത്രി മോദി തന്നെയാണ് ഇവിടെയും ബിജെപിയുടെ പ്രചരണം നയിക്കുക. ഏതാനും ദിവസം മുൻപ് സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഒരു പ്രധാന അന്വേഷണ മേഖല കൂടിയാണ് ഛത്തീസ്ഗഡ്. അഴിമതി കേസുകളിൽ സർക്കാരിനെ നിരന്തരം പ്രതിക്കൂട്ടിലാക്കുന്നുമുണ്ട് ബിജെപി. ഏറെ കുപ്രസിദ്ധമായ മഹാദേവ് ആപ്പിന്റെ തുടക്കവും ഇവിടെനിന്നായിരുന്നു. 15 വർഷം തുടർച്ചയായി രമൺ സിങ് ഭരിച്ചതിനു ശേഷമായിരുന്നു ബിജെപി ഇത്തരമൊരു തകർച്ചയെ നേരിട്ടത്. ഒബിസി വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത് ഈ വോട്ടുകൾ കോൺഗ്രസിലേക്കു മറിഞ്ഞത് ബിജെപിക്ക് തിരിച്ചടിയുണ്ടാക്കി. പ്രധാനപ്പെട്ട ഒബിസി സമുദായങ്ങളിലൊന്നായ സാഹുവിൽനിന്ന് 14 പേരെ മത്സരിപ്പിച്ചെങ്കിലും 13 പേരും പരാജയപ്പെട്ടിരുന്നു. പാർലമെന്റ് അംഗമായ അരുൺ സാഹുവിനെ സംസ്ഥാന അധ്യക്ഷനാക്കി, നഷ്ടപ്പെട്ട പിന്തുണ തിരിച്ചു പിടിക്കാൻ കഴിയുമോ എന്നു ശ്രമിക്കുകയാണ് ബിജെപി. ഭരണവിരുദ്ധ വികാരവും ഗ്രാമീണ മേഖലകളിലെ തളർച്ചയും പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനമില്ലാത്തതുമായിരുന്നു 2018ൽ ബിജെപിക്ക് തിരിച്ചടിയായത്.