‘ഭാരത് രാഷ്ട്ര സമിതി ബിജെപിയുടെ ബി ടീം’, ആ റാവു വിരുദ്ധനെ മോദി മാറ്റിയതെന്തിന്? തിരിച്ചു വരാൻ കോൺഗ്രസ്
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണെങ്കിൽ തെലങ്കാനയിൽ ത്രികോണ മത്സരമാണ്. അതിൽ മുൻതൂക്കമാകട്ടെ സംസ്ഥാനം ഭരിക്കുന്ന കെ.ചന്ദ്രശേഖര റാവു എന്ന കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതിക്കും (ബിആർഎസ്). ബിജെപിയും കോൺഗ്രസുമാണ് ഇവിടെ പ്രതിപക്ഷ പാർട്ടികള്‍. നവംബർ 30ന് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മത്സരരംഗത്തുള്ള എല്ലാ പാർട്ടികളുടെയും സർവ സന്നാഹങ്ങളും 2014ൽ മാത്രം രൂപംകൊണ്ട ഈ സംസ്ഥാനത്തു കേന്ദ്രീകരിക്കും. മൂന്നാം തവണയും അധികാരത്തിലേറാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട് ബിആർഎസിന്. അതേസമയം, നഷ്ടപ്പെട്ട തെലുങ്കുമണ്ണ് തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റേത്. ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കുന്നതിന് തെലങ്കാന പിടിക്കാൻ വലിയ തയാറെടുപ്പുകള്‍ ബിജെപിയും ഇവിടെ നടത്തുന്നു. എന്താണ് തെലങ്കാനയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ? ഇവിടെ വീശുന്ന രാഷ്ട്രീയക്കാറ്റിൽ ആരു വാഴും? ആരു വീഴും?

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണെങ്കിൽ തെലങ്കാനയിൽ ത്രികോണ മത്സരമാണ്. അതിൽ മുൻതൂക്കമാകട്ടെ സംസ്ഥാനം ഭരിക്കുന്ന കെ.ചന്ദ്രശേഖര റാവു എന്ന കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതിക്കും (ബിആർഎസ്). ബിജെപിയും കോൺഗ്രസുമാണ് ഇവിടെ പ്രതിപക്ഷ പാർട്ടികള്‍. നവംബർ 30ന് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മത്സരരംഗത്തുള്ള എല്ലാ പാർട്ടികളുടെയും സർവ സന്നാഹങ്ങളും 2014ൽ മാത്രം രൂപംകൊണ്ട ഈ സംസ്ഥാനത്തു കേന്ദ്രീകരിക്കും.
മൂന്നാം തവണയും അധികാരത്തിലേറാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട് ബിആർഎസിന്. അതേസമയം, നഷ്ടപ്പെട്ട തെലുങ്കുമണ്ണ് തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റേത്. ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കുന്നതിന് തെലങ്കാന പിടിക്കാൻ വലിയ തയാറെടുപ്പുകള്‍ ബിജെപിയും ഇവിടെ നടത്തുന്നു. എന്താണ് തെലങ്കാനയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ? ഇവിടെ വീശുന്ന രാഷ്ട്രീയക്കാറ്റിൽ ആരു വാഴും? ആരു വീഴും?
∙ ഇതുവരെ ഇളകാത്ത റാവുവിന്റെ കോട്ട, മുന്നേറി കോൺഗ്രസും ബിജെപിയും
തെലങ്കാനയിലെ വോട്ടർമാർ മൂന്നാം വട്ടവും അധികാരത്തിലേറ്റും എന്നാണ് ബിആർഎസ് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന സർവേ പക്ഷേ, ഇതിൽ ചില സംശയങ്ങൾ ഉയർത്തുന്നുണ്ട്. തൂക്കുമന്ത്രിസഭയ്ക്കാണ് ഇത്തവണ സാധ്യത കൂടുതൽ എന്നാണ് സർവേഫലം. ഇതനുസരിച്ച് ബിആർഎസ് 43–55 സീറ്റുകൾ നേടും. കോൺഗ്രസിന്റെ വമ്പൻ തിരിച്ചുവരവും സര്‍വേ പ്രവചിക്കുന്നു– 48–60 സീറ്റുകൾ. ബിജെപിക്ക് കിട്ടുക 5–11 സീറ്റുകളും. എന്നാൽ തെലങ്കാന സമരനായകനായ കെസിആറിനെ ജനം കൈവിടില്ല എന്ന ആത്മവിശ്വാസത്തിലാണ് ബിആർഎസ്.
2018ലും ബിആർഎസിന് അധികാരം നഷ്ടമാകുമെന്ന പ്രതീതി ഉണ്ടായിരുന്നെങ്കിലും ആകെയുള്ള 119 സീറ്റുകളിൽ 88ഉം നേടി രണ്ടാം വട്ടം അധികാരം പിടിച്ചു. രണ്ടാം സ്ഥാനത്തു വന്ന കോൺഗ്രസിന് 19 സീറ്റുകൾ. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് ഏഴു സീറ്റുകളും ലഭിച്ചു. ബിജെപിക്ക് ലഭിച്ചത് ഒന്ന്. എന്നാൽ ഏതാനും വർഷങ്ങളായി തെലങ്കാനയിൽ ബിജെപിയുടെ വോട്ടുവിഹിതത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിആർഎസ് 46.87% വോട്ടും 88 സീറ്റുകളും നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസിന്റെ വോട്ട് വിഹിതം 29% ആയിരുന്നു. സീറ്റുകൾ 19. ബിജെപിക്ക് 5.98% വോട്ടുകളും ഒരു സീറ്റും ലഭിച്ചു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിആർഎസ് വോട്ട് വിഹിതം കുറഞ്ഞ് 41.71 ശതമാനമായി. സീറ്റുകൾ ആകെയുള്ള 17ൽ ഒൻപത്. ബിജെപിയാണ് വലിയ നേട്ടമുണ്ടാക്കിയത് – 4 സീറ്റുകൾ. വോട്ട് വിഹിതമാകട്ടെ 19.65 ശതമാനമായി ഉയർന്നു. കോൺഗ്രസിന്റെ വോട്ടു വിഹിതം 29.78ഉം സീറ്റുകൾ മൂന്നും. ലോക്സഭയിലെ വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന സീറ്റുകൾ സംബന്ധിച്ച് പ്രവചനം നടത്തിയാൽ ടിആർഎസ്–71, കോൺഗ്രസ്–21, ബിജെപി–21, എഐഎംഐഎം–6 എന്നിങ്ങനെയായിരിക്കും ഏകദേശ നില. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചിന്തിക്കുന്നതു പോലെയല്ല വോട്ടർ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിന്തിക്കുന്നതെന്നതാണ് ഈ പ്രവചനത്തിന്റെ ന്യൂനത.
∙ എങ്ങനെ തകർക്കും കെസിആറിന്റെ വ്യക്തിപ്രഭാവം; ഭരണവിരുദ്ധ വികാരം പിടിവള്ളിയാകുമോ?
തെലങ്കാന സംസ്ഥാന രൂപീകരണ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ കെ. ചന്ദ്രശേഖര റാവുവിന് ഒപ്പം നിൽക്കാൻ പറ്റുന്ന നേതാക്കളൊന്നും കോൺഗ്രസിനോ ബിജെപിക്കോ സംസ്ഥാനത്തില്ല എന്നതാണ് ബിആർഎസിനുള്ള മേൽക്കൈ. മൂന്നാം തവണയും അങ്കത്തിനൊരുങ്ങുമ്പോൾ കെസിആർ തന്നെയാണ് ബിആർഎസിന്റെ ഏറ്റവും വലിയ തുറുപ്പുചീട്ട്. ഒക്ടോബർ 15 മുതൽ 41 തിരഞ്ഞെടുപ്പു റാലികളിലായിരിക്കും അദ്ദേഹം പങ്കെടുക്കുക. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും സർക്കാരിന്റെ ക്ഷേമപദ്ധതികളും വോട്ടു കൊണ്ടുവരും എന്ന് ബിആർഎസ് വിശ്വസിക്കുന്നു.
കണ്ടാൽ മൃദുവായ ആളെന്ന് തോന്നുമെങ്കിലും വാക്കുകളിൽ തീ ഒളിപ്പിച്ചിട്ടുള്ള നേതാവാണ് കെസിആർ. വലിയ ആക്രോശങ്ങളോ ബഹളങ്ങളോ ഇല്ലാതെ നാട്ടുമൊഴികളും പഴഞ്ചൊല്ലുകളുമെല്ലാം ചേർത്തുള്ള ഗ്രാമീണ ഭാഷയിൽ പ്രസംഗിക്കുന്ന കെസിആർ വലിയ ജനക്കൂട്ടത്തെ ആകർഷിക്കാറുമുണ്ട്. 115 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ നേരത്തേതന്നെ പ്രഖ്യാപിച്ചും പ്രകടനപത്രിക പുറത്തിറക്കിയും ബിആർഎസ് മറ്റു രണ്ടു പാർട്ടികളേക്കാൾ മുന്നിലാണ്. കെസിആർ നടപ്പാക്കിയ ജനക്ഷേമ പരിപാടികളാണ് അദ്ദേഹത്തിന്റെ പ്രതിച്ഛായ ഇന്നും മെച്ചപ്പട്ടതാക്കുന്നത്.
കുടിവെള്ള പദ്ധതി, ജലസേചനം, കർഷകർക്കുള്ള താങ്ങുവില സഹായം, കല്യാണങ്ങൾക്കുള്ള ധനസഹായം, സാമൂഹിക സുരക്ഷാ പെൻഷൻ, ന്യൂനപക്ഷ വിദ്യാർഥികൾക്ക് പ്രത്യേക സഹായം, ദലിത് വിഭാഗങ്ങൾക്ക് ധനസഹായം തുടങ്ങി സംസ്ഥാനത്തെ ഒട്ടുമിക്ക വീടുകളും ഏതെങ്കിലും പദ്ധതിക്ക് കീഴിൽ വരുന്ന വിധത്തിലാണ് ഇവ ആസൂത്രണം ചെയ്തിട്ടുള്ളത്. അതേസമയം, ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്നാണ് കോൺഗ്രസും ബിജെപിയും കരുതുന്നത്. കെസിആർ, മകനും കെസിആറിന്റെ പിന്തുടർച്ചക്കാരനുമായ കെ.ടി. രാമറാവു, മകളും മുൻ എംപിയുമായ കെ. കവിത തുടങ്ങിയവരുടെ കുടുംബ പാർട്ടിയാണ് ബിആർഎസ് എന്ന് ബിജെപി ആരോപിക്കുന്നു. പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും പണം മുഴുവൻ പോകുന്നത് കെസിആർ കുടുംബത്തിലേക്കാണെന്നാണ് പ്രതിപക്ഷ ആരോപണം. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിനു മുൻപ് വോട്ട് ലക്ഷ്യമിട്ടുള്ള ചില ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാൻ സർക്കാരിന് സാധിക്കാതെ പോയി എന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
∙ ബിആർഎസ്– ബിജെപി പരസ്പര സഹായ സംഘം! നയിക്കാൻ രാഹുൽ ഗാന്ധി
തെലങ്കാന സംസ്ഥാന രൂപീകരണത്തിന് മുൻകൈ എടുത്ത പാർട്ടിയായിട്ടു പോലും സംസ്ഥാനത്ത് വേരറ്റു പോകുന്നതിന്റെ അടുക്കൽ വരെ എത്തിയിരുന്നു കോൺഗ്രസ്. സംസ്ഥാന രൂപീകരണത്തിനു ശേഷം കോണ്‍ഗ്രസിൽനിന്ന് കെസിആറിന്റെ പാർട്ടിയിലേക്ക് വലിയ തോതിലുള്ള കൊഴിഞ്ഞു പോക്കാണ് ഉണ്ടായത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് മോശം പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസ് തിരിച്ചു വരുന്നു എന്ന പ്രതീതിയാണ് ഇത്തവണ പൊതുവിലുള്ളത്. കർണാടകയിൽ നേടിയ മികച്ച വിജയംതന്നെയായിരുന്നു ഇതിന്റെ കാരണം. ഇതിന്റെ അനുരണനങ്ങൾ തെലങ്കാനയിലും അലയടിക്കുന്നുണ്ട്.
ബിആർഎസിലേക്ക് കുടിയേറിയ നേതാക്കളിൽ വലിയൊരു വിഭാഗം തിരിച്ചെത്തി. ബിആർഎസും ബിജെപിയും തമ്മിൽ അവിശുദ്ധ സഖ്യമുണ്ട് എന്നതാണ് കോൺഗ്രസിന്റെ പ്രധാന പ്രചാരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബിആർഎസിനെ സഹായിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചും സഹായം എന്നതാണ് കരാർ എന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഭരണവിരുദ്ധ വികാരത്തെ തുടർന്നുള്ള വോട്ടുകൾ തങ്ങളിലേക്ക് വരും എന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നതും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് തെലങ്കാനയിൽ ലഭിച്ച വലിയ പിന്തുണയും കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്.
കർണാടക നഷ്ടമായതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ പൂർണമായും ഭരണം നഷ്ടപ്പെട്ട ബിജെപി ഒരു തിരിച്ചുവരവിനു ശ്രമിക്കുന്നത് തെലങ്കാനയിലാണ്. ദക്ഷിണേന്ത്യ പിടിക്കാൻ അതിന്റെ കവാടമായ തെലങ്കാന പിടിക്കണമെന്നതാണ് ബിജെപി പദ്ധതി.
ബിജെപിയെപ്പോലെ കോൺഗ്രസ് ദേശീയ നേതൃത്വവും നേരിട്ടാണ് തെലങ്കാനയിൽ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. രാഹുൽ ഗാന്ധി തന്നെ ഇവിടെ ഒട്ടേറെ പരിപാടികളിൽ പങ്കെടുക്കുകയും ബിആർഎസിനും ചന്ദ്രശേഖര റാവുവിനും എതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ടിഡിപിയിൽനിന്ന് കൂടുമാറി വന്ന രേവന്ത് റെഡ്ഡിയാണ് ഇപ്പോൾ സംസ്ഥാനത്ത് കോൺഗ്രസിനെ നയിക്കുന്നത്. അതിന്റേതായ പൊരുത്തക്കേടുകളും അസ്വാരസ്യങ്ങളും പാർട്ടിയിൽ നിലനിൽക്കുന്നുമുണ്ട്. ഉത്തംകുമാർ റെഡ്ഡിയായിരുന്നു മുൻ അധ്യക്ഷൻ. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോൽവിയോടെ അദ്ദേഹം പദവി ഉപേക്ഷിച്ചു. രേവന്ത് റെഡ്ഡിക്ക് പാർട്ടി പ്രവർത്തകരെ പ്രചോദിപ്പിക്കാനും തെരുവിലിറക്കാനും സാധിക്കുന്നുണ്ട് എന്നതിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
∙ ‘കെസിആറിനെ ഞങ്ങൾ മടക്കി അയച്ചതല്ലേ’, കടന്നാക്രമിച്ച് മോദി
കർണാടക നഷ്ടമായതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ പൂർണമായും ഭരണം നഷ്ടപ്പെട്ട ബിജെപി ഒരു തിരിച്ചുവരവിനു ശ്രമിക്കുന്നത് തെലങ്കാനയിലാണ്. ദക്ഷിണേന്ത്യ പിടിക്കാൻ അതിന്റെ കവാടമായ തെലങ്കാന പിടിക്കണമെന്നതാണ് ബിജെപി പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപിയുടെ കേന്ദ്ര നേതാക്കൾ തുടങ്ങിയവർ നിരന്തരം സന്ദർശിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നു കൂടിയാണ് ഇവിടം. അടുത്തിടെ സംസ്ഥാനത്തെത്തിയ മോദി അതിരൂക്ഷമായ ആക്രമണമാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന് എതിരെ അഴിച്ചുവിട്ടത്.
തന്നെ എൻഡിഎയിലെടുക്കണമെന്ന് അപേക്ഷിച്ച് കെസിആർ വന്നു കണ്ടിരുന്നുവെന്നും എന്നാൽ അഴിമതിക്കാരെ താൻ സ്വീകരിക്കാറില്ല എന്നു പറഞ്ഞ് മടക്കി അയച്ചു എന്നുമായിരുന്നു മോദിയുടെ പ്രസ്താവന. ഭാരത് രാഷ്ട്ര സമിതി ഇത് നിഷേധിക്കുകയും ചെയ്തു. ഏറ്റവുമൊടുവിലാണ് തിരഞ്ഞെടുപ്പ് എന്നതിനാൽ ബിജെപി കേന്ദ്രനേതൃത്വം അടക്കം ഏറെനാൾ ഇവിടെ കേന്ദ്രീകരിക്കുമെന്ന് ഉറപ്പ്. മോദിയുടെ പ്രതിച്ഛായ തന്നെയാണ് ഇവിടെയും ബിജെപി ആയുധമാക്കുന്നത്. എന്നാൽ ആഭ്യന്തര പ്രശ്നങ്ങളും ബിജെപി സംസ്ഥാന ഘടകത്തിൽ രൂക്ഷമാണ്. അഭിപ്രായവ്യത്യാസങ്ങൾ കൂടിയതോടെ കടുത്ത കെസിആർ വിരുദ്ധനായ ബണ്ടി സഞ്‍ജയ് കുമാറിനെ നീക്കി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയത് അടുത്തിടെയാണ്.
തെലങ്കാനയിൽ തങ്ങളുടെ നാല് എംപിമാരെയും നിയമസഭയിലേക്കു മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ വിജയിച്ചുള്ളൂ എങ്കിലും അതിനു ശേഷം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ ബിആർഎസ് സീറ്റുകൾ ബിജെപി പിടിച്ചെടുത്തിരുന്നു. ഹുസുറാബാദ്, ദുബ്ബാക സീറ്റുകളിലെ പരാജയം ബിആർഎസിനെ ഞെട്ടിക്കുകയും ചെയ്തു. ഈ ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയതും സംസ്ഥാനത്ത് ബിജെപിക്ക് പിന്തുണ വർധിച്ചു തുടങ്ങി എന്നതിന്റെ സൂചനയായിട്ടാണ് പാർട്ടി വിലയിരുത്തുന്നത്. ഇതു തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് കേന്ദ്ര നേതൃത്വമടക്കം വലിയ തോതിലുള്ള സന്നാഹത്തോടെ തെലങ്കാന പിടിക്കാൻ ശ്രമിക്കുന്നതും.