മയങ്ങിപ്പോയ മദ്യനയം!
കഷ്ടിച്ച് 23 വയസ്സുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഉത്തർപ്രദേശ് എന്ന വലിയ സംസ്ഥാനത്തിന്റെ ഭാഗമായി നിൽക്കുന്നതിനാൽ അവഗണിക്കപ്പെടുന്നുവെന്ന പൊതുവിചാരത്തിൽനിന്നാണ് സംസ്ഥാനവാദമുണ്ടായതും 2000 നവംബറിൽ അനുകൂല തീരുമാനമുണ്ടായതും. ഹിമാലയൻ മലനിരകളുടെ കാൽചുവട്ടിലുള്ള ഈ പ്രദേശം മലയിടിച്ചിൽ, പാതകളുടെ വിണ്ടുകീറൽ, കെട്ടിടങ്ങൾ തകർന്നുവീഴൽ തുടങ്ങി മനുഷ്യർ ഉത്തരവാദികളായ പ്രശ്നങ്ങൾ എല്ലാ വർഷവും നേരിടുന്നതാണ്. അവയ്ക്കുള്ള പരിഹാരനടപടികൾ എങ്ങുമെത്താറുമില്ല.

ഉത്തരാഖണ്ഡിന്റെ ആകെയുള്ള ഭൂമിയിൽ അഞ്ചിലൊന്നു പ്രദേശം മാത്രമാണ് കൃഷിയോഗ്യമായുള്ളത്. എങ്കിലും ജനങ്ങളിലേറെയും കർഷകരാണ്. അവരിൽ നല്ലൊരു പങ്കും ദുരിതത്തിലാണ്. തീർഥാടനത്തിന് ഉൾപ്പെടെയുള്ള ടൂറിസവും വരുമാന മാർഗമാണ്. സർക്കാരിന്റെ ആകെ വരുമാനത്തിന്റെ പകുതിയിലേറെയും ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കാണ് ചെലവാക്കുന്നത്. കൂടുതൽ കണക്കുകൾ പറയാതെ, ഉത്തർപ്രദേശിൽനിന്നു വേർപെട്ടാൽ പ്രദേശം വികസിക്കുമെന്ന പ്രതീക്ഷ എങ്ങുമെത്തിയില്ലെന്ന് പരാമർശിച്ചുപോകാം.
എങ്കിലും, സർക്കാരിന്റേതായ ചില പരിശ്രമങ്ങളുടെ കാര്യത്തിൽ ഉത്തരാഖണ്ഡ് വേറിട്ടുനിൽക്കുന്നുവെന്നു പറയാം. ഏകസിവിൽ കോഡ് നടപ്പാക്കാൻ താൽപര്യമെടുത്തതാണ് അതിലൊന്ന്. വന്നു കയറിയവർ താമസമുറപ്പിച്ചതിനാൽ തങ്ങളുടെ സംസ്കാരം തകരുന്നു, ജനസംഖ്യയുടെ സ്വഭാവം മാറുന്നു തുടങ്ങിയ ആശങ്കകളാണ് കോഡ് നടപ്പാക്കാൻ പ്രേരിപ്പിക്കുന്നത്. കോഡ് തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ റിപ്പോർട്ട് റെഡിയാണ്. ഈ വർഷംതന്നെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ ധാമി വ്യക്തമാക്കിയിട്ടുമുണ്ട്.
അങ്ങനെ, രാജ്യത്ത് ഏക കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന് പൊതു വിജ്ഞാന പുസ്തകങ്ങളിൽ പേരുവരാൻ ഒരുങ്ങുന്നതിനിടെയാണ് ഉത്തരാഖണ്ഡ് അതിന്റെ മദ്യനയത്തിലെ ചട്ടങ്ങളിൽ ഈ മാസമാദ്യം ഒരു പരിഷ്കാരം വരുത്തിയത്. ഏക കോഡ് വാദികളുടെ ഉൾപ്പെടെ സമ്മർദ്ദത്താലാണെന്നു പറയപ്പെടുന്നു, പരിഷ്കാരം ഇപ്പോൾ നടപ്പാക്കേണ്ടതില്ലെന്ന് ഏതാനും ദിവസം കഴിഞ്ഞ് തീരുമാനിക്കുകയും ചെയ്തു.
വീടുകളിൽ ‘മിനി ബാർ’ അനുവദിക്കാമെന്നാണ് സംസ്ഥാനത്തിന്റെ എക്സൈസ് ചട്ടത്തിലെ 13–ാം വകുപ്പായി എഴുതിച്ചേർത്തത്. അതനുസരിച്ച്, അഞ്ചു വർഷമായി ആദായ നികുതി അടയ്ക്കുന്നവർക്കാണ് വീട്ടിൽ ബാർ സജ്ജീകരിക്കാൻ അനുമതിക്കായി ജില്ലാ മജിസ്ട്രേറ്റിനോട് അപേക്ഷിക്കാവുന്നത്. അതിനുള്ള ലൈസൻസ് ഫീസായി ഓരോ വർഷവും 12,000 രൂപ നൽകണം. ലൈസൻസ് ലഭിച്ചാൽ വീട്ടിൽ സൂക്ഷിക്കാവുന്ന മദ്യത്തിന്റെ അളവ് ഇങ്ങനെ: ഇന്ത്യൻ നിർമിത വിദേശ മദ്യം – 9 ലീറ്റർ, വിദേശ മദ്യം – 18 ലീറ്റർ, വൈൻ – 9 ലീറ്റർ, ബിയർ – 15.6 ലീറ്റർ. അപ്പോൾ, വീര്യം കൂടിയതും കുറഞ്ഞതുമൊക്കെയായി മൊത്തം 51.6 ലീറ്റർ.
തെറ്റിദ്ധരിക്കരുത്, വീടുകളിലെ മദ്യശാലയിലെ ഈ ശേഖരം വിൽപനയ്ക്കുള്ളതല്ല. വീട്ടുകാരുടെ സ്വന്തം ഉപയോഗത്തിനുള്ളതാണ്. അപ്പോൾ തോന്നാവുന്നത് ഉത്തരാഖണ്ഡുകാർ അത്രകണ്ട് മദ്യപിക്കുമോ എന്നാണ്. സൂര്യൻ അസ്തമിച്ചാൽപിന്നെ മലകൾ ലഹരിയിലെന്നൊക്കെ നാട്ടുചൊല്ലുണ്ടെങ്കിലും, ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരമുള്ള ആളോഹരി മദ്യപാന പട്ടികയിൽ ഉത്തരാഖണ്ഡ് മുന്നിലല്ല, ഏറെ പിന്നിലുമല്ല. എന്തായാലും, വിശാലമനസ്സുള്ള സർക്കാരിനു തോന്നി ഓരോ വീട്ടിലും 51.6 ലീറ്റർ വീതം ഇരിക്കട്ടെയെന്ന്.
സ്വന്തം കാശുകൊണ്ട്, സ്വന്തം വീട്ടിൽ വാങ്ങിവയ്ക്കുന്ന മദ്യമാണ്. പക്ഷേ, സർക്കാർ രണ്ടു മൂന്നു ശ്രദ്ധേയമായ വ്യവസ്ഥകൾകൂടി ആ സംഭരണത്തിനൂ നിർദ്ദേശിച്ചു. വീട്ടിലെ ബാറിനും ഡ്രൈ ഡേ ബാധകമാണ്. നമുക്കറിയാവുന്ന ഡ്രൈ ഡേയിൽ മദ്യം വിൽക്കരുതെന്നേയുള്ളു, കുടിക്കരുത് എന്ന് എവിടെയും എഴുതിവച്ചിട്ടില്ല. ഉത്തരാഖണ്ഡിലെ വീടുകളിലെ ബാറുകളിൽനിന്ന് വിൽപന അനുവദിച്ചിട്ടുമില്ല. എങ്കിലും, ഡ്രൈ ഡേ പാലിക്കണം. മദ്യപിക്കാൻ അനുവദനീയമായ പ്രായമില്ലാത്തവർ വീട്ടിലെ ബാറിന്റെ സമീപത്തുകൂടിപ്പോലും പോകാൻ പാടില്ലെന്നു മറ്റൊരു വ്യവസ്ഥ. വ്യവസ്ഥകളെല്ലാം പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാവും ലൈസൻസ് പുതുക്കി നൽകുക.
വിൽക്കാനല്ലെങ്കിൽപിന്നെ എന്തിനാണ് ഒരു സമയം 51.6 ലീറ്റർ വീട്ടിൽവയ്ക്കുന്നത് എന്നത് പലരും ഉന്നയിച്ചതും ന്യായവുമായ സംശയമാണ്. ഡൽഹി പോലെ ചില സംസ്ഥാനങ്ങളിൽ വീട്ടുബാറുകളുണ്ടെന്നും അതിനെ മാതൃകയാക്കിയെന്നുമാണ് ഉത്തരാഖണ്ഡിൽനിന്നു കേട്ട ന്യായം. മധ്യവയസ‌്കർക്ക് കൈവശം വയ്ക്കാവുന്ന അളവ് ഡൽഹിയിലും നിർദ്ദേശിച്ചിട്ടുണ്ട്, ലൈസൻസും ഫീസുമൊന്നും ഇല്ലെന്നു മാത്രം. അപ്പോൾ, ലൈസൻസ് ഇനത്തിൽ ഉത്തരാഖണ്ഡ് വരുമാനം പ്രതീക്ഷിക്കുന്നു.
തെറ്റിദ്ധരിക്കരുത്, വീടുകളിലെ മദ്യശാലയിലെ ഈ ശേഖരം വിൽപനയ്ക്കുള്ളതല്ല. വീട്ടുകാരുടെ സ്വന്തം ഉപയോഗത്തിനുള്ളതാണ്. അപ്പോൾ തോന്നാവുന്നത് ഉത്തരാഖണ്ഡുകാർ അത്രകണ്ട് മദ്യപിക്കുമോ എന്നാണ്. സൂര്യൻ അസ്തമിച്ചാൽപിന്നെ മലകൾ ലഹരിയിലെന്നൊക്കെ നാട്ടുചൊല്ലുണ്ടെങ്കിലും, ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരമുള്ള ആളോഹരി മദ്യപാന പട്ടികയിൽ ഉത്തരാഖണ്ഡ് മുന്നിലല്ല, ഏറെ പിന്നിലുമല്ല. എന്തായാലും, വിശാലമനസ്സുള്ള സർക്കാരിനു തോന്നി ഓരോ വീട്ടിലും 51.6 ലീറ്റർ വീതം ഇരിക്കട്ടെയെന്ന്.
ഡ്രൈ ഡേ, പ്രായപൂർത്തി മദ്യപാനം തുടങ്ങിയവ ഓരോ വീട്ടിലും ആര് ഉറപ്പാക്കും? വ്യവസ്ഥകളെല്ലാം പാലിക്കപ്പെട്ടോയെന്ന്, ലൈസൻസ് പുതുക്കലിനു മുന്നോടിയായി ആര്, എങ്ങനെ പരിശോധിക്കും? ഓരോ വീട്ടിലും എപ്പോൾ വേണമെങ്കിലും പരിശോധകരെത്തുമോ? വീട്ടുകാരും അവരുടെ ഉറ്റവരും മാത്രമേ വീട്ടുബാറിൽനിന്ന് കഴിച്ചിട്ടുള്ളു, കച്ചവടമേ നടന്നിട്ടില്ലെന്ന് എങ്ങനെ ഉറപ്പാക്കും? വീടുകളുടെ സ്വകാര്യത ലംഘിക്കപ്പെടുമോ? ഇങ്ങനെയുള്ള സംശയങ്ങളും ഉത്തരാഖണ്ഡിന്റെ മദ്യോദാര സമീപനത്തെക്കുറച്ചു കേട്ടു. നയമിറങ്ങി നാലാം ദിവസം അതു മരവിപ്പിക്കുന്നതായുള്ള പ്രഖ്യാപനവും വന്നു.
മരവിപ്പിച്ച നയത്തെക്കുറിച്ച് എന്തിനു വീണ്ടും പറയുന്നുവെന്നു കരുതുന്നതിൽ കാര്യമില്ല. കാരണം, സാമാന്യ ബോധത്തെ വെല്ലുവിളിക്കുന്ന നയങ്ങളുണ്ടാക്കുന്ന കാലത്തെ പുതിയ ഉദാഹരണമായി ഉത്തരാഖണ്ഡിലെ സംഭവവികാസത്തെ കരുതാം. നയമെഴുത്തിലെ ആരെയും പേടിപ്പെടുത്തുന്ന അലംഭാവവും അതിൽ പ്രകടമാണ്. സർക്കാരുകളുടെ മുൻഗണനകൾ എന്തൊക്കെയെന്ന ചോദ്യവുമുണ്ട്. ഉത്തരാഖണ്ഡിന്റെ കാര്യത്തിലാവുമ്പോൾ, സംസ്ഥാനത്തിനു പ്രത്യേകമായൊരു സിവിൽ കോഡ് എന്ന ആശയത്തിന്റെ കാര്യത്തിൽ ഈ ചോദ്യം നേരത്തേ കേട്ടതുമാണ്.