‘സീറ്റില്ലെങ്കിൽ സിങ്ങിന്റെ മുണ്ട് വലിച്ചൂരണം’; 2 രൂപയ്ക്ക് ചാണകം; മധ്യപ്രദേശ് പിടിക്കാൻ കോൺഗ്രസിന്റെ ഐപിഎൽ ടീം!
മൂന്നു വർഷമായി കോൺഗ്രസിനുള്ളിൽ നീറിക്കിടക്കുന്നൊരു കനലുണ്ട്. 2020ൽ മധ്യപ്രദേശിൽ ഭരണത്തിലിരുന്ന പാർട്ടിയെ അട്ടിമറിച്ച ബിജെപിയോടുള്ള രോഷം. ഗ്വാളിയോർ രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യ 26 എംഎൽഎമാരുമായി അന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറി. ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിന് പഴയ കണക്കു തീർക്കാൻ കൂടിയാണ്. കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്ന ഒരു ഘടകം കൂടിയുണ്ട്. അന്ന് സിന്ധ്യക്കൊപ്പം പാർട്ടി വിട്ട ഗ്വാളിയോർ–ചമ്പൽ മേഖലയിലെ ഒട്ടേറെ നേതാക്കൾ കോൺഗ്രസിലേക്ക് തിരികെ എത്തി. ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഭരണത്തിലുള്ള ബിജെപിയും ഭരണം പോയ കോൺഗ്രസും തമ്മിൽ. ശിവരാജ് സിങ് ചൗഹാൻ മത്സരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാതെയാണ് ബിജെപിയുടെ മത്സരം. പകരം മൂന്ന് കേന്ദ്രമന്ത്രിമാർ അടക്കം നിരവധി എംപിമാരെ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നു. ഭരണവിരുദ്ധ വികാരം മറികടക്കുകയാണ് ലക്ഷ്യം.

മൂന്നു വർഷമായി കോൺഗ്രസിനുള്ളിൽ നീറിക്കിടക്കുന്നൊരു കനലുണ്ട്. 2020ൽ മധ്യപ്രദേശിൽ ഭരണത്തിലിരുന്ന പാർട്ടിയെ അട്ടിമറിച്ച ബിജെപിയോടുള്ള രോഷം. ഗ്വാളിയോർ രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യ 26 എംഎൽഎമാരുമായി അന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറി. ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിന് പഴയ കണക്കു തീർക്കാൻ കൂടിയാണ്. കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്ന ഒരു ഘടകം കൂടിയുണ്ട്. അന്ന് സിന്ധ്യക്കൊപ്പം പാർട്ടി വിട്ട ഗ്വാളിയോർ–ചമ്പൽ മേഖലയിലെ ഒട്ടേറെ നേതാക്കൾ കോൺഗ്രസിലേക്ക് തിരികെ എത്തി. ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഭരണത്തിലുള്ള ബിജെപിയും ഭരണം പോയ കോൺഗ്രസും തമ്മിൽ. ശിവരാജ് സിങ് ചൗഹാൻ മത്സരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാതെയാണ് ബിജെപിയുടെ മത്സരം. പകരം മൂന്ന് കേന്ദ്രമന്ത്രിമാർ അടക്കം നിരവധി എംപിമാരെ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നു. ഭരണവിരുദ്ധ വികാരം മറികടക്കുകയാണ് ലക്ഷ്യം. കോൺഗ്രസ് ആകട്ടെ, തിരഞ്ഞെടുപ്പിന് കൃത്യം ഒരു മാസം ബാക്കിയുള്ളപ്പോൾ, തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി. നവംബർ 17നാണ് മധ്യപ്രദേശ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ മൂന്നിനും. എന്താണ് കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ളത്? കർണാടയിലും ഹിമാചല്‍ പ്രദേശിലും പരീക്ഷിച്ചു വിജയിച്ച ‘ക്ഷേമ രാഷ്ട്രീയം’ മധ്യപ്രദേശിൽ വിജയം കാണുമോ?
∙ ‘മത്സരിക്കാൻ സീറ്റില്ലെങ്കിൽ ദിഗ്‍വിജയ് സിങ്ങിന്റെ ഉടുതുണി വലിച്ചു കീറണം’
സംസ്ഥാനത്തെ മുൻനിര നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ കമൽനാഥും ദിഗ്‍വിജയ് സിങ്ങും തമ്മിൽ പ്രകടന പത്രിക പുറത്തിറക്കുന്ന വേളയിലുണ്ടായ ‘നർമ സംഭാഷണ’ങ്ങളാണ് പ്രചാരണത്തിന് കൊഴുപ്പു കൂട്ടുന്നത്. അടുത്തിടെ ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ ഒരു നേതാവിന് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധമുണ്ടായിരുന്നു. ബിജെപി നേതാവിന്റെ അണികൾ കൂട്ടമായി വന്ന് കമൽനാഥിനെ കണ്ട് പരാതി അറിയിച്ചു. രോഷാകുലരായ അദ്ദേഹത്തിന്റെ അനുയായികളെ തണുപ്പിക്കാൻ കമൽനാഥ് ഒരു കാര്യം ചെയ്തു. ‘ദിഗ്‍വിജയ് സിങിനായിരുന്നു ടിക്കറ്റ് വിതരണത്തിന്റെ ചുമതല. സീറ്റ് തന്നില്ലെങ്കിൽ അദ്ദേഹത്തിന്റെയും മകന്റെയും ഉടുതുണി വലിച്ചുകീറൂ, ഞാനാണിത് പറഞ്ഞത് എന്ന് ദിഗ്‍വിജയ് സിങ്ങിനോട് പറയുകയും ചെയ്യരുത്’ എന്ന് കമൽനാഥ് പറഞ്ഞു. ഈ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യം പുറത്തു വന്നതോടെ സംഭവം വൈറലായി. ബിജെപി വിഷയം ആഘോഷിക്കുകയും ചെയ്തു.
ഈ സംഭവത്തിനു പിന്നാലെയാണ് കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കൽ ചടങ്ങ്. ദിഗ്‍വിജയ് സിങ്ങ് കൂടി പങ്കെടുത്ത ചടങ്ങിൽ ഇതു സംബന്ധിച്ച വിശദീകരണം നൽകാമെന്ന് കമൽനാഥ് തീരുമാനിച്ചു. കമൽനാഥിന്റെ വിശദീകരണം ഇങ്ങനെയാണ്. ‘ഒരു കാര്യം എനിക്ക് വ്യക്തമാക്കാനുണ്ട്. ദിഗ്‍വിജയ് സിങ്ങുമായുള്ളത് കേവലം രാഷ്ട്രീയ ബന്ധം മാത്രമല്ല, ദശകങ്ങൾ നീണ്ട വ്യക്തിഗത അടുപ്പവും കുടുംബങ്ങൾ തമ്മിലുള്ള ബന്ധവുമാണത്. എന്നെ ചീത്ത വിളിക്കാനുള്ള ‘പവർ ഓഫ് അറ്റോർണി’ ഒപ്പിട്ടു നൽകിയിട്ടുമുണ്ട്’; പാർട്ടി സംസ്ഥാന അധ്യക്ഷനായ കമൽനാഥ് തമാശ രൂപേണ പറഞ്ഞു. അതോടെ ദിഗ്‍വിജയ് സിങ്ങിന്റെ മറുപടി ഇങ്ങനെയായി. ‘നാമനിർദേശ പത്രികയിൽ ഒപ്പുവച്ചിട്ടുള്ളത് പിസിസി അധ്യക്ഷനാണെന്നത് ഓർമ വേണം. അപ്പോൾ ആരുടെ മുണ്ടാണ് കീറുന്നത് എന്നു നമുക്ക് നോക്കാം’,
ഇത് കേട്ട് വേദിയിലുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ പൊട്ടിച്ചിരിച്ചു. അതോടെ ദിഗ്‍വിജയ് സിങ്ങ് കമൽനാഥുമായുള്ള തന്റെ ബന്ധം നേതാക്കളെ ഓർമിപ്പിച്ചു. ‘ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്, അത് സാധാരണമാണ്, കാര്യമായ പ്രശ്നങ്ങളൊന്നുമില്ല’, സിങ് പറഞ്ഞു. നേതാക്കളുടെ ഈ തുറന്നുപറച്ചിൽ വന്നതോടെ വൈറൽ വീഡിയോയുടെ കൗതുകം പോയെന്നു പറയാം. മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ സിന്ധ്യമാർക്കെതിരെ നിന്നയാളാണ് ദിഗ്‍വിജയ് സിങ്. ഇക്കാര്യത്തിൽ അന്നു മുതൽ കമൽനാഥും കൂട്ടിനുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയെ ഒതുക്കുന്നതിലും ഇരുവരും ഒറ്റക്കെട്ടായിരുന്നു. ഗ്വാളിയോർ രാജവംശവുമായി ബന്ധമുള്ള രാഘോഗഡിലെ മുൻ രാജകുടുംബമാണ് ദിഗ്‍വിജയ് സിങ്ങിന്റേതും.
∙ ‘കോൺഗ്രസ് വരും, സന്തോഷം കൊണ്ടു വരും’, 1290 വാഗ്ദാനങ്ങളുമായി പ്രകടന പത്രിക
‘കോൺഗ്രസ് വരും, സന്തോഷം കൊണ്ടു വരും’ (Congress Ayegi, Khushhali Layegi) എന്നതാണ് പാർട്ടിയുടെ മുദ്രാവാക്യം. 59 മേഖലകളിലായി 101 പദ്ധതി–ഉറപ്പുകൾ ഉൾപ്പെടെ 1,290 വാഗ്ദാനങ്ങളാണ് കോൺഗ്രസ് 106 പേജ് വരുന്ന പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ ഇവ
∙ മധ്യപ്രദേശിന് സ്വന്തമായി ഐപിഎൽ ടീം, ജാതി സർവെ നടത്തൽ, ഒബിസി വിഭാഗക്കാർക്ക് 27% സംവരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രം, 12–ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം, എല്ലാവർക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി.
∙ ഒന്നു മുതൽ എട്ടു വരെ ക്ലാസ്സിൽ പഠിക്കുന്നവർക്ക് മാസം 500 രൂപയും 9,10 ക്ലാസ്സുകളിലുള്ളവർക്ക് മാസം 1000 രൂപയും 11, 12 ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് മാസം 1500 രൂപയും നൽകും.
∙ സംസ്ഥാനത്തെ എല്ലാവർക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ്. 10 ലക്ഷം രൂപ അപകട ഇൻഷ്വറൻസും പ്രഖ്യാപിച്ചിട്ടുണ്ട്.
∙ രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക കടമെഴുതിത്തള്ളൽ, നെല്ലിനുള്ള 2500 രൂപയും ഗോതമ്പിന്റെ 2600 രൂപയും രൂപയും താങ്ങുവില 3000 ആക്കി വർധിപ്പിക്കും
∙ 5 കുതിരശക്തി വരെയുള്ള ജലസേചനം ചെയ്യുന്ന പമ്പുകൾക്ക് സൗജന്യ വൈദ്യുതി, 10 കുതിരശക്തി വരെയുള്ള പമ്പുകൾക്ക് 50% നിരക്ക് ഇളവ്,
∙ കിലോയ്ക്ക് രണ്ടു രൂപാ നിരക്കിൽ ചാണകം സംഭരിക്കും
∙ സ്ത്രീകൾക്ക് മാസം 1500 രൂപ ധനസഹായം, 500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ,
∙ പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനായി ‘ബേട്ടി വിവാഹ് യോജന’ വഴി 1.1 ലക്ഷം രൂപ
∙ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര
∙ ഗ്രാമീണ മേഖലയിൽ വീടില്ലാത്ത സ്ത്രീകൾക്ക് വീട് വയ്ക്കാൻ 5,000 ചതുരശ്ര അടി സ്ഥലം,
∙ സ്ത്രീകൾ നേതൃത്വം നൽകുന്ന സ്റ്റാർട്ട്അപ്പുകൾക്ക് 25 ലക്ഷം രൂപ വരെ വായ്പ
∙ സാമൂഹിക സുരക്ഷാ പെൻഷനായ 1200 രൂപ ഇരട്ടിയാക്കും, ഭിന്നശേഷിക്കാർക്കുള്ള 2000 രൂപ വർധിപ്പിക്കും
∙ തൊഴിലില്ലാത്ത െചറുപ്പക്കാർക്ക് മാസം 1500 രൂപ മുതൽ 3000 രൂപ വരെ തൊഴിലില്ലായ്മ വേതനം
∙ 2 ലക്ഷം സർക്കാർ ജോലി ഒഴിവുകൾ നികത്തും, ഗ്രാമീണ മേഖലയിൽ ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും
∙ ബീഡിയില ശേഖരിക്കുന്നവർക്ക് ബാഗിന് 4000 രൂപ കണക്കിൽ വേതനം വർധിപ്പിക്കും.
∙ സാഗർ ജില്ലയിൽ പുതിയ സർവകലാശാല സ്ഥാപിക്കും
∙ ക്ഷേമത്തിലൂന്നിയ കർണാടക മാതൃകയുടെ പരീക്ഷണം, ലക്ഷ്യം യുവാക്കളും സ്ത്രീകളും
പ്രകടന പത്രികയിലൂടെ മധ്യപ്രദേശിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമാണ്. കർണാടകയിൽ പരീക്ഷിച്ച ക്ഷേമപദ്ധതികളൂന്നിയ മാതൃക നടപ്പാക്കുക. അതോടൊപ്പം ബിജെപിയുടെ വെല്ലുവിളി നേരിടുക. അതേ സമയം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള പദ്ധതികള്‍ പത്രികയിലുണ്ടുതാനും.
ഇതെങ്ങനെയെന്ന് നോക്കാം. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനായി ചൗഹാൻ കൊണ്ടുവന്ന ‘കല്യാൺ വിവാഹ യോജന’യ്ക്ക് പകരമായി ‘ബേട്ടി വിവാഹ് യോജന’ വഴി 1.1 ലക്ഷം രൂപയാണ് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്. പെൻഷൻകാർക്ക് കൂടുതൽ മെച്ചം പഴയ പെൻഷൻ പദ്ധതിയാണ്. ആ പദ്ധതി തിരിച്ചു കൊണ്ടു വരുമെന്നാണ് ഉറപ്പ്. സമരം ചെയ്യുന്ന കർഷകരുടെ മേൽ ചുമത്തിയിരിക്കുന്ന കേസുകൾ പിൻവലിക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ അവരുടെ പിന്തുണ ലഭിക്കാൻ ഇടയാക്കും. പട്ടികജാതി വിഭാഗത്തെ ലക്ഷ്യമിട്ടുള്ള വാഗ്ദാനം ‘സന്ത് ശിരോമണി രവിദാസ് കൗശൽ ഉന്നയൻ യൂണിവേഴ്സിറ്റി’യാണ്. ആദിവാസി മേഖലകള്‍ക്ക് കൂടുതൽ സ്വാശ്രയ ഭരണാധികാരം നൽകുന്ന ‘പഞ്ചായത്ത് എക്സ്റ്റൻഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ് ആക്ട്’ (പെസ നിയമം) നടപ്പാക്കുമെന്നും വാഗ്ദാനമുണ്ട്.
സംസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന സമഗ്രരേഖ എന്നാണ് കോൺഗ്രസ് തങ്ങളുടെ പ്രകടനപത്രികയെ വിശേഷിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് 9 അടിസ്ഥാന മൗലികാവകാശങ്ങൾ ഉണ്ടെന്നും ഇത് പൂർത്തീകരിക്കുകയാണ് തങ്ങൾ ചെയ്യുന്നത് എന്നുമാണ് പ്രകടനപത്രിക പറയുന്നത്. വെള്ളം, ആരോഗ്യം, വൈദ്യുതി, വിദ്യാഭ്യാസം, വീട്, മിനിമം വരുമാനം, സാമൂഹിക നീതി, തൊഴിൽ എന്നിവയാണ് ഈ അവകാശങ്ങൾ. ഇത‌് ജനങ്ങൾക്ക് ഉറപ്പാക്കും എന്നതാണ് പ്രകടന പത്രികയിൽ പറയുന്നത്.
അതുകൊണ്ടു തന്നെ ഈ വോട്ടുകൾ പാർട്ടിയിലേക്ക് വരുന്ന വിധത്തിലുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രകടന പത്രികയിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു പെൺകുട്ടിയുടെ ജനനം മുതൽ വിവാഹം വരെയുള്ള സമയത്ത് വിവിധ ആവശ്യങ്ങൾക്കായി ധനസഹായം നൽകുന്ന ചൗഹാന്റെ ‘ലഡ്‍ലി ലക്ഷ്മി യോജന’യ്ക്ക് പകരമായി 2.51 ലക്ഷം രൂപയുടെ ‘മേരി ബിട്ടിയ റാണി യോജന’യാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടക തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര മധ്യപ്രദേശിലും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ പക്ഷേ നഗരമേഖലകളിൽ മാത്രമാണ് സൗജന്യയാത്ര.
സ്ത്രീകൾ, കർഷകർ, യുവാക്കൾ തുടങ്ങിയവരെ ആകർഷിക്കാനുള്ള വിവിധ വാഗ്ദാനങ്ങൾ പ്രകടനപത്രികയിലുണ്ട്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച, കുട്ടികളുടെ പഠനത്തിന് സഹായം നൽകുന്ന ‘പഠോ പഠോ യോജന’യും പ്രകടന പത്രികയിലുണ്ട്. സ്ത്രീ വോട്ടർമാർക്കിടയിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാരിനുള്ള പിന്തുണയാണ് കോൺഗ്രസിനെ അലട്ടുന്ന ഘടകങ്ങളിലൊന്ന്.
കോൺഗ്രസ് ലക്ഷ്യമിട്ടിരിക്കുന്ന മറ്റൊരു വോട്ടുബാങ്കാണ് യുവാക്കൾ. എന്നാൽ ഇപ്പോൾ സ്വന്തമായി ഒരു ഐപിഎൽ ടീമോ മെട്രോ ട്രെയിനോ സംസ്ഥാനത്തില്ല. താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ മറ്റു സംസ്ഥാനങ്ങളിലെ മെട്രോയ്ക്ക് അനുമതി നൽകി. എന്നാൽ മധ്യപ്രദേശിൽ നിന്ന് ഒരു അപേക്ഷ പോലും ലഭിച്ചില്ല എന്നത് സങ്കടകരമാണ് എന്ന് ശിവരാജ് സിങ് ചൗഹാൻ സർക്കാരിനെ വിമർശിച്ചു കൊണ്ട് കമൽ നാഥ് പറഞ്ഞു. കമൽനാഥും ദിഗ് വിജയ് സിങ്ങും നയിക്കുന്ന ടീം, ബിജെപിയെ എങ്ങനെ നേരിടുമെന്നാണ് ഇനി കാണേണ്ടത്.