ചെറിയ തിരിച്ചടി വന്നാൽ എല്ലാം തകർന്നെന്നു വിചാരിച്ച് വിഷാദത്തോടെ പിന്തിരിഞ്ഞോടുന്നവരാണ് നമ്മിൽ പലരും. പക്ഷേ ഇതിനു വിരുദ്ധമായി ചിന്തിച്ച് വീണ്ടും വീണ്ടും ശ്രമിച്ച് മഹാവിജയങ്ങൾ നേടിയവരുടെ കഥകളേറെയുണ്ട്. എന്നല്ല, പല മഹാന്മാരുടെയും ജീവിതകഥകൾ പഠിച്ചാൽ ഒരു കാര്യം വ്യക്തമാകും. പല തിരിച്ചടികളും പരാജയങ്ങളും അതിജീവിച്ച് വിരുദ്ധസാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് വിജയത്തിന്റെ പടവുകൾ കയറിയവരാണ് അവരിൽ മിക്കവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ സാഹിത്യത്തിലെ ക്ലാസിക്കായി കരുതപ്പെടുന്ന പ്രശസ്ത ചരിത്രനോവലായ ‘ദ് സ്കാർലറ്റ് ലെറ്റർ’ അടക്കം ധാരാളം ഗ്രന്ഥങ്ങൾ രചിച്ച നതാനിയൽ ഹാതോണിന്റെ (1804–1864) ജീവിതത്തിലെ വഴിത്തിരിവു രസകരമാണ്. അദ്ദേഹത്തിനു ബോസ്റ്റണ്‍ കസ്റ്റം ഹൗസിലെ ജോലി നഷ്ടപ്പെട്ടു. ഹൃദയം തകർന്ന് താൻ തനിപരാജയമാണെന്ന് വീട്ടിലെത്തി ഭാര്യയോടു പരാതി പറഞ്ഞു. സങ്കടക്കടലിലായ അദ്ദേഹത്തെ നോക്കി അത്യാഹ്ലാദത്തോടെ ഭാര്യ സോഫിയ സൂചിപ്പിച്ചു, ‘ഇനി നിങ്ങൾക്കു പുസ്തകമെഴുതാം’. കസ്റ്റം ഹൗസിലെ ജോലി ചെയ്ത് അപ്രശസ്തനായിക്കഴിയേണ്ടയാളല്ല ഭർത്താവെന്നു സോഫിയയ്ക്കു നിശ്ചയമുണ്ടായിരു‌ന്നു.

ADVERTISEMENT

‘പുസ്തകമെഴുതിത്തീർക്കുന്നതു വരെ നമുക്കു ജീവിക്കാൻ പണമെവിടെ?’ എന്നായി നതാനിയൽ. അദ്ദേഹത്തെ വിസ്മയിപ്പിച്ചുകൊണ്ട് മേശയിൽ നിന്നു വലിയൊരു കെട്ട് ഡോളർനോട്ടുകൾ സോഫിയ പുറത്തെടുത്തു. ‘ഇതൊക്കെ എവിടെനിന്നു കിട്ടി?’ എന്ന ചോദ്യത്തിന് ‘‘നിങ്ങൾ അസാമാന്യപ്രതിഭാശാലിയാണെന്നും, ഒരുനാൾ അനശ്വരകൃതി നിങ്ങൾ രചിക്കുമെന്നും എനിക്കറിയാമായിരുന്നു. അതുകാരണം ഓരോ ആഴ്ചയും നിങ്ങൾ തന്നിരുന്ന പണത്തിന്റെ ഒരു പങ്ക് ഞാൻ സൂക്ഷിച്ചുവച്ചു. ഒരു കൊല്ലത്തേക്കു നമുക്കിതു മതിയാകും’’ എന്നായിരുന്നു സോഫിയയുടെ മറുപടി. സോഫിയയുടെ ദീർഘവീക്ഷണവും അനന്യമായ പ്രചോദനവും സാഹിത്യത്തിനുള്ള വലിയ സംഭാവനയായിത്തീർന്നു. എല്ലാം തകർന്നെന്നു വിലപിച്ച് നതാനിയൽ ജീവിതത്തിൽനിന്നു പിന്തിരിഞ്ഞ് ഓടിയിരുന്നെങ്കിലോ?

(Representative image by Paolo Cordoniy/istockphoto)

ഏതു സാഹചര്യത്തിലും ശുഭാപ്തിവിശ്വാസം പുലർത്തി പ്രസന്നതയോടെ മുന്നേറാമെന്നു കാട്ടുന്ന അനുഭവം നാസികളുടെ അതിരൂക്ഷമായ പീഡനമുറകളുണ്ടായിരുന്ന തടങ്കൽപ്പാളയങ്ങളിൽ മൂന്നു വർഷം ജീവിച്ച ഡോ.വിക്ടർ ഫ്രാങ്കിൾ പങ്കു വച്ചിട്ടുണ്ട്. കൂടെയുള്ളവരെ ജീവനോടെ കുഴിച്ചിടുകയും ഗ്യാസ്ചേംബറിലേക്ക് ആട്ടിൻപറ്റങ്ങളെപ്പോലെ ആട്ടിക്കയറ്റുകയും ചെയ്യുന്ന ചുറ്റുപാടിൽ സാന്ത്വനത്തിന്റെ വാക്കുകളുമായി ഓരോരുത്തരെയും സമീപിച്ചവർ. മരണത്തിനു മിനിറ്റുകൾ മാത്രമെന്ന് അറിയാവുന്നവർ തങ്ങൾക്കു കിട്ടിയ അവസാനത്തെ റൊട്ടിക്കഷണങ്ങൾ മറ്റുള്ളവർക്കു സ്നേഹപൂർവം നല്കുന്ന ചിലർ. മനുഷ്യമനസ്സിൽ കാരുണ്യത്തിന്റെ ഉറവ വറ്റില്ലെന്നതിനു  വേണോ വേറെ തെളിവ്്?

ADVERTISEMENT

ഇതെല്ലാം മനോഭാവത്തിന്റെ കാര്യമാണ്. ‘നാം ചിന്തിക്കുന്നതെന്തോ നാം അതായിത്തീരുന്നു’ എന്നു ശ്രീബുദ്ധൻ. നിങ്ങളുെട മനോഭാവം തന്നെയാണു നിങ്ങൾ, അതുതന്നെയാണ് ജീവിതം എന്നും കരുതാം. ‘പോസിറ്റിവ് മെന്റൽ ആറ്റിറ്റ്യൂഡ്’ എത്രയോ കാലമായി ദർശനത്തിലും മനഃശാസ്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും പൊതുജീവിതത്തിലും ചർച്ചാവിഷയമാണ്. പക്ഷേ ഇതറിയാവുന്നവരും താൽക്കാലികസൗകര്യത്തോടുള്ള ആഗ്രഹത്തിനും സ്വാർത്ഥതയ്ക്കും കീഴ്പ്പെടുമ്പോൾ നിഷേധചിന്തയിലേക്കു പോകുന്നു. ‘‘നിങ്ങളെ നിർവചിക്കുന്നതു രണ്ടു കാര്യങ്ങളാണ്: ഒന്നുമില്ലാത്തപ്പോഴത്തെ ക്ഷമയും എല്ലാമുള്ളപ്പോഴത്തെ മനോഭാവവും’’ എന്നു ബർണാഡ് ഷാ.

‘‘നേട്ടത്തിലേക്കു നയിക്കുന്ന വിശ്വാസമാണ് ശുഭാപ്തിവിശ്വാസം. പ്രതീക്ഷയില്ലാതെ ഒന്നും ചെയ്യാനാവില്ല’’ എന്നു ഹെലൻ കെല്ലർ.  വേണ്ടവിധം നോക്കിയാൽ ലോകം മുഴുവൻ ഉദ്യാനമാണെന്നു കാണാമെന്ന് ഇംഗ്ലിഷ്–അമേരിക്കൻ എഴുത്തുകാരി ഫ്രാൻസിസ് ഹോഡ്സൻ ബർനെറ്റ്. ആധ്യാത്മികചിന്തകനായ ജോൺ വെസ്ലി നിർദ്ദേശിച്ചു, ‘‘നിങ്ങൾക്കു കഴിയുന്ന  കാലത്തോളം എല്ലാ നന്മകളും ചെയ്യുക, എല്ലാ മാർഗങ്ങളിലും ചെയ്യുക, എല്ലാ രീതികളിലും ചെയ്യുക, എല്ലാ സ്ഥലങ്ങളിലും ചെയ്യുക, എല്ലാ നേരങ്ങളിലും ചെയ്യുക, എല്ലാവർക്കും ചെയ്യുക’’.

(Representative image by mikkelwilliam/istockphoto)
ADVERTISEMENT

ഏതു കാര്യം പറഞ്ഞാലും അതിലെ നിഷേധാംശം മാത്രം ചികഞ്ഞെടുക്കുന്നവരില്ലേ? ജോർജ് വാഷിങ്ടനെപ്പറ്റി ‘‘അമേരിക്കൻ പ്രസിഡന്റുമാരിൽ ഒന്നാമൻ, യുദ്ധത്തിൽ ഒന്നാമൻ, സമാധാനത്തിൽ ഒന്നാമൻ, ജനഹൃദയങ്ങളിൽ ഒന്നാമൻ’’ എന്നിങ്ങനെ ക്ലാസ്റൂമിൽ അധ്യാപിക പറഞ്ഞപ്പോൾ, ‘‘പക്ഷേ അദ്ദേഹം മാർത്താ ഡാൻഡ്രിജിന്റെ രണ്ടാം ഭർത്താവായിരുന്നില്ലേ?’’ എന്നു ചോദിച്ച കുസൃതിക്കുട്ടനെ ഓർക്കുക.

ശുഭപ്രതീക്ഷയും നിഷേധചിന്തയും തമ്മിലുള്ള മൽപ്പിടിത്തമാണ് ജീവിതമെന്നു പറയാറുണ്ട്. നല്ലതു വരുമെന്ന മനോഭാവം വച്ചുപുലർത്തുന്നവർക്കു പല സൗകര്യങ്ങളുമുണ്ട് – മികച്ച മാനസികാരോഗ്യം, പരിശ്രമങ്ങൾ വിജയിക്കുമെന്ന വിശ്വാസം, കുറഞ്ഞ പിരിമുറുക്കം, വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിടുന്ന സമീപനം, കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള സാധ്യത, പ്രസന്നതയോടെയുള്ള പെരുമാറ്റം, ഒന്നാന്തരം വ്യക്തിബന്ധങ്ങൾ, അനാവശ്യമായി പരാതിപ്പെടാതിരിക്കാനുള്ള ക്ഷമ, തീരുമാനങ്ങളെടുക്കാനുള്ള ധൈര്യം, പ്രശ്നപരിഹാരശ്രമങ്ങളിൽ പങ്കെടുക്കാനുള്ള മനഃസ്ഥിതി, സർഗ്ഗശേഷി, അന്യരെ പ്രചോദിപ്പിക്കാനുള്ള കഴിവ്, മൊത്തത്തിൽ സന്തോഷകരമായ ജീവിതം. ഇത്രയൊക്കെ ഗുണങ്ങളുണ്ടെങ്കിലും ശുഭപ്രതീക്ഷ അതിരുകടക്കാതിരിക്കാനുള്ള കരുതലും പ്രധാനം.

‘മറ്റേതിനെക്കാളും പ്രധാനം വിജയിക്കുമെന്ന ദൃഢനിശ്ചയമാണെന്നതു മനസ്സിൽ വയ്ക്കുക’ എന്ന് എബ്രഹാം ലിങ്കൺ. ‘ജീവിതത്തിലെ ശുഭാപ്തിവിശ്വാസത്തിന്റെ വശത്തേക്കു നോക്കാൻ എനിക്കിഷ്ടമാണ്. പക്ഷേ ജീവിതം സങ്കീർണമെന്ന യാഥാർത്ഥ്യബോധം എനിക്കുണ്ട്’ എന്നു വാൾട്ട് ഡിസ്നി. തോമസ് ജെഫേഴ്സൺ പറഞ്ഞത് ‘ശരിയായ മനോഭാവമുള്ളയാളെ വിജയം നേടുന്നതിൽനിന്നു തടയാൻ ഒരു ശക്തിക്കും കഴിയില്ല; തെറ്റായ മനോഭാവമുള്ളയാളെ സഹായിക്കാൻ ലോകത്തിലെ ഒന്നിനും കഴിയുകയുമില്ല’ എന്നാണ്. 

(Representative imge by BrianAJackson/istockphoto)

ശുഭാപ്തിവിശ്വാസം പ്രശ്നങ്ങളെല്ലാം പരിഹരിക്കില്ലെങ്കിലും പ്രശ്നങ്ങളിൽനിന്നു രക്ഷപെടാനുള്ള വഴി അതാണ്. 

എലനോർ റൂസ്‌വെൽറ്റ് : ‘മനോഭാവം മാറ്റി സാഹചര്യത്തെ മാറ്റാം’. സന്തോഷമുള്ളയാൾ മുറിയിലേക്കു വരുന്നത് മറ്റൊരു ദീപം കൊളുത്തുന്നതു തന്നെയെന്ന് എമേഴ്സൺ. നന്മയെയും നല്ലവരെയും നിങ്ങളിലേക്ക് ആകർഷിക്കുന്ന കാന്തമാണ് ശുഭാപ്തിവിശ്വാസം. ‘സൂര്യനിലേക്കു മുഖം തിരിക്കുക. നിഴൽ നിങ്ങളുടെ പിന്നിൽ വീണുകൊള്ളും’ എന്നു പ്രശസ്തകവി വാൾട്ട് വിറ്റ്മൻ.

കോളജ് വിദ്യാഭ്യാസം കൊണ്ടു മനോഭാവം മാറില്ല. അതിനു ലക്ഷ്യബോധമുള്ള സ്വപരിശ്രമം വേണം. തനിക്കു നിഷേധചിന്ത പലപ്പോഴുമുണ്ടെന്ന തിരിച്ചറിവും, അതു തിരുത്തേണ്ടതാണെന്നുള്ള വിശ്വാസവും, തിരുത്താനുള്ള  ഇച്ഛാശക്തിയും ഉണ്ടാവണം. ഇത്രയുണ്ടെങ്കിൽ യുദ്ധം പകുതി ജയിച്ചു. ദൃഢനിശ്ചയത്തോടെയുള്ള പ്രയത്നംവഴി നിഷേധചിന്ത ഇല്ലാതാക്കാനും ആരോഗ്യകരമായ മനോഭാവം രൂപപ്പെടുത്താനും ആർക്കും കഴിയും.

English Summary:

Ulkazhcha Column on How to Stay Positive in Life