എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസമാണു വ്യക്തമാക്കിയത്. എന്നാൽ സിൽവർലൈൻ സർവേയ്ക്കു വേണ്ടി കുഴിയെടുത്ത സ്ഥലങ്ങളിൽ നട്ടു വളർത്തിയ സമരവാഴകൾ ലേലം ചെയ്യുമെന്നു കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതിയും വ്യക്തമാക്കി. ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘സിൽവർലൈൻ’ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സർവേ ജനകീയ സമരത്തെ തുടർന്ന് നിർത്തി വച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ, എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്നും അതിനായി കേന്ദ്രത്തിന്റെ അനുമതി മാത്രം മതിയെന്നുമാണ് എം.വി. ഗോവിന്ദന്റെ നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് എൽഡിഎഫ് നേതൃത്വം നൽകുന്ന സർക്കാരിന്റെ നയമായി വേണം കരുതാൻ. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി സംസ്ഥാന സമിതി അംഗവും ജില്ലാ ചെയർമാനുമായ ബാബു കുട്ടൻചിറ സമരസമിതിയുടെ തുടർ പദ്ധതികൾ വിശദീകരിക്കുന്നു.

എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസമാണു വ്യക്തമാക്കിയത്. എന്നാൽ സിൽവർലൈൻ സർവേയ്ക്കു വേണ്ടി കുഴിയെടുത്ത സ്ഥലങ്ങളിൽ നട്ടു വളർത്തിയ സമരവാഴകൾ ലേലം ചെയ്യുമെന്നു കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതിയും വ്യക്തമാക്കി. ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘സിൽവർലൈൻ’ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സർവേ ജനകീയ സമരത്തെ തുടർന്ന് നിർത്തി വച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ, എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്നും അതിനായി കേന്ദ്രത്തിന്റെ അനുമതി മാത്രം മതിയെന്നുമാണ് എം.വി. ഗോവിന്ദന്റെ നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് എൽഡിഎഫ് നേതൃത്വം നൽകുന്ന സർക്കാരിന്റെ നയമായി വേണം കരുതാൻ. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി സംസ്ഥാന സമിതി അംഗവും ജില്ലാ ചെയർമാനുമായ ബാബു കുട്ടൻചിറ സമരസമിതിയുടെ തുടർ പദ്ധതികൾ വിശദീകരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസമാണു വ്യക്തമാക്കിയത്. എന്നാൽ സിൽവർലൈൻ സർവേയ്ക്കു വേണ്ടി കുഴിയെടുത്ത സ്ഥലങ്ങളിൽ നട്ടു വളർത്തിയ സമരവാഴകൾ ലേലം ചെയ്യുമെന്നു കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതിയും വ്യക്തമാക്കി. ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘സിൽവർലൈൻ’ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സർവേ ജനകീയ സമരത്തെ തുടർന്ന് നിർത്തി വച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ, എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്നും അതിനായി കേന്ദ്രത്തിന്റെ അനുമതി മാത്രം മതിയെന്നുമാണ് എം.വി. ഗോവിന്ദന്റെ നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് എൽഡിഎഫ് നേതൃത്വം നൽകുന്ന സർക്കാരിന്റെ നയമായി വേണം കരുതാൻ. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി സംസ്ഥാന സമിതി അംഗവും ജില്ലാ ചെയർമാനുമായ ബാബു കുട്ടൻചിറ സമരസമിതിയുടെ തുടർ പദ്ധതികൾ വിശദീകരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസമാണു വ്യക്തമാക്കിയത്. എന്നാൽ സിൽവർലൈൻ സർവേയ്ക്കു വേണ്ടി കുഴിയെടുത്ത സ്ഥലങ്ങളിൽ നട്ടു വളർത്തിയ സമരവാഴകൾ ലേലം ചെയ്യുമെന്നു കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതിയും വ്യക്തമാക്കി. ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘സിൽവർലൈൻ’ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സർവേ ജനകീയ സമരത്തെ തുടർന്ന് നിർത്തി വച്ചിരിക്കുകയാണ്. 

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ, എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്നും അതിനായി കേന്ദ്രത്തിന്റെ അനുമതി മാത്രം മതിയെന്നുമാണ് എം.വി. ഗോവിന്ദന്റെ നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് എൽഡിഎഫ് നേതൃത്വം നൽകുന്ന സർക്കാരിന്റെ നയമായി വേണം കരുതാൻ. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി സംസ്ഥാന സമിതി അംഗവും ജില്ലാ ചെയർമാനുമായ ബാബു കുട്ടൻചിറ സമരസമിതിയുടെ തുടർ പദ്ധതികൾ വിശദീകരിക്കുന്നു. 

ബാബു കുട്ടൻചിറ.
ADVERTISEMENT

? ഒരു ഇടവേളയ്ക്കു ശേഷം സിൽവർലൈൻ നടപ്പിലാക്കുമെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരിക്കുകയാണ്. സില്‍വർലൈൻ പദ്ധതിക്ക് വീണ്ടും അനക്കം വയ്ക്കുകയാണോ.

∙ കേന്ദ്രം അനുമതി നൽകിയാൽ എന്തു വില കൊടുത്തും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. നിയമസഭയിലടക്കം കേരളത്തിന്റെ പ്രഥമ പരിഗണന സിൽവർലൈന്‍ ആണെന്ന് മുഖ്യമന്ത്രി പലതവണ വ്യക്തമാക്കി. അതായത്, ഒരവസരം ലഭിച്ചാൽ അവർ ഈ പദ്ധതി നടപ്പിലാക്കും. ആദ്യകാലം മുതൽ എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പിലാക്കും എന്നാണ് അവർ പറയുന്നത്. ഇതിനുത്തരമായി എന്തു വില കൊടുത്തും പദ്ധതി അനുവദിക്കില്ലെന്ന വാക്കാണ് സമര സമിതിക്ക് മുന്നോട്ട് വയ്ക്കാനുള്ളത്.

? കേരളം മുഴുവനായുള്ള സിൽവർലൈൻ സമരസമിതിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ എങ്ങനെയാണ് മുന്നോട്ടു പോകുന്നത്. 

∙ തിരുവനന്തപുരം മുതൽ കാസർകോട് വരെ 11 ജില്ലകളിൽ കൂടിയാണ് സിൽവർലൈൻ പദ്ധതിപ്രകാരമുള്ള പാത കടന്നു പോകുന്നത്. അതായത് 539 കിലോമീറ്റർ. സംസ്ഥാനമൊട്ടാകെ 160 ഓളം സമര സമിതി യൂണിറ്റുകളാണുള്ളത്. ഈ പദ്ധതിയുമായി സർക്കാർ ഇനി എപ്പോൾ രംഗത്തു വന്നാലും സമര സമിതിയുടെ നേതൃത്വത്തിൽ നേരത്തേ സ്വീകരിച്ച അതേ മാർഗത്തിലുള്ള സമരങ്ങൾ നടത്തും. മഹാത്മാ ഗാന്ധി പകർന്നു തന്ന സമര രീതികളിലൂടെ സമാധാനപരമായി എതിർക്കും. ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ സമ്മതിക്കില്ല, തടയും. 

ഉദ്യോഗസ്ഥർ സ്ഥാപിച്ച സിൽവർലൈൻ സർവേക്കല്ല് (ഫയൽ ചിത്രം : മനോരമ)
ADVERTISEMENT

സംസ്ഥാനത്ത് ഞങ്ങളുടെ രണ്ട് സമര പന്തലുകൾ ഇപ്പോഴും സജീവമായിട്ടുണ്ട്. കോട്ടയം മാടപ്പള്ളിയിലാണ് ഒരെണ്ണം. ഇവിടെ സമരം 549 ദിവസമായി സജീവമാണ്. കോഴിക്കോട് കാട്ടിലെപ്പീടികയിലാണ് രണ്ടാമത്തെ സമരപ്പന്തല്‍, ഇവിടെ സമര പരിപാടികൾ ആരംഭിച്ചിട്ട് 1000 ദിവസത്തിനും മേലെയായി. കേരളത്തിന്റെ വിവിധ ഭാഗത്തുനിന്ന് ആളുകള്‍ ഇവിടെ എത്താറുണ്ട്. ഇടതു മുന്നണിയിൽ ഉള്‍പ്പെടാത്ത രാഷ്ട്രീയ നേതാക്കൾ, മതമേലധ്യക്ഷൻമാർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരടക്കമുള്ള ആളുകൾ സമരപ്പന്തലിൽ എത്താറുണ്ട്. 

? മഞ്ഞക്കുറ്റിയിടുന്ന പ്രവൃത്തിയിൽനിന്ന് സർക്കാർ പൂർണമായും പിൻവാങ്ങി, ഇപ്പോൾ സമരസമിതിയുടെ പ്രധാന ആവശ്യം എന്തൊക്കെയാണ്. 

∙ പദ്ധതി കേന്ദ്രം അനുവദിക്കാത്ത സാഹചര്യത്തിൽ 2021 ഓഗസ്റ്റ് 18ന് സർവേ നമ്പറും ബ്ലോക്ക് നമ്പറും ഉൾപ്പെടുത്തി ഇറക്കിയ സർക്കാർ വിജ്ഞാപനം സംസ്ഥാന സർക്കാർ പിൻവലിക്കുക. അതോടൊപ്പം ഞങ്ങൾക്കെതിരെ എടുത്തിട്ടുള്ള ഒട്ടേറെ വ്യാജ കേസുകൾ, അതെല്ലാം പിൻവലിക്കുക. ഇതൊക്കെ ഉയർത്തിയാണ് ഞങ്ങൾ ഇപ്പോൾ സമരവുമായി മുന്നോട്ടു പോകുന്നത്. കോട്ടയത്തെ മാടപ്പള്ളി സമരപന്തൽ ഇപ്പോഴും സജീവമാണ്. 550–ാം ദിനത്തിലാണ് സമരപ്പന്തലിൽ സമര വാഴക്കുലയുടെ ലേലം നടക്കുന്നത്. ഓൺലൈനായും ആളുകൾക്ക് ലേലത്തുക അടയ്കാൻ അവസരമൊരുക്കിയിട്ടുണ്ട്.

കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി നട്ടുവളർത്തിയ വാഴക്കുല വിളവെടുത്തപ്പോൾ (Photo/ Special Arrangement)

? എന്താണ് സമര വാഴക്കുല, അടുത്തിടെ തൃശൂരിൽ നടന്ന ലേലം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നല്ലോ.

ADVERTISEMENT

∙സിൽവർലൈൻ കുറ്റികൾ നാട്ടിയ കുഴിയിലാണ്  2022 പരിസ്ഥിതി ദിനത്തിൽ വാഴ വച്ചത്. കേരളത്തിലെ 99 ഭരണകക്ഷി എംഎൽഎമാരാണല്ലോ ഉള്ളത്. പ്രതിഷേധ സൂചകമായി 99 വാഴ വയ്ക്കാനാണ് തീരുമാനിച്ചത്, എന്നാൽ അതിൽക്കൂടുതൽ വാഴകൾ വച്ചു. ആ വാഴകളിൽ കുലച്ച കുലയാണ് ലേലത്തിന് എത്തിക്കുന്നത്. ഇതിലൂടെ സ്വരൂപിക്കുന്ന തുക ഉപയോഗിച്ച് ചെങ്ങന്നൂർ കുഴിവെല്ലൂരിലെ തങ്കമ്മ എന്ന സ്ത്രീക്കു വീട് വച്ചു നൽകാനാണ് പദ്ധതി. തങ്കമ്മയുടെ വീട്ടിലെ അടുപ്പിലാണ് സിൽവർലൈൻ മഞ്ഞക്കുറ്റി സ്ഥാപിച്ചത്. പിന്നീട് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അത് പിഴുതെറിഞ്ഞു. അതിന് പിറ്റേദിവസം മന്ത്രി സജി ചെറിയാൻ അവിടെ എത്തുകയും തങ്കമ്മയ്ക്ക് വീടുവച്ചുനൽകാം എന്ന വാഗ്ദാനം നൽകി പിഴുതെറിഞ്ഞ കുറ്റി പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഈ വാഗ്ദാനം ഇതുവരെ നിറവേറ്റിയില്ല. 

ചെങ്ങന്നൂരിനു സമീപം കൊഴുവല്ലൂരിൽ കിഴക്കേമോടിയിൽ തങ്കമ്മയുടെ കൂരയ്ക്കു മുന്നിൽ സിൽവർലൈൻ അടയാളക്കല്ലു സ്ഥാപിച്ചപ്പോൾ. ഒറ്റമുറി വീടിനുള്ളിൽ സൗകര്യമില്ലാത്തതിനാൽ വീട്ടുമുറ്റത്ത് അടുപ്പ് കൂട്ടിയായിരുന്നു ഇവരുടെ പാചകം. (ഫയൽ ചിത്രം ∙ മനോരമ)

ഇപ്പോൾ സമരസമിതി ലേലം ചെയ്യുന്ന കുലകളുടെ പണം ഉപയോഗിച്ച് തങ്കമ്മയ്ക്കു വീടുവച്ച് നൽകാനാണ് തീരുമാനം. ഒക്ടോബർ 27നായിരിക്കും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീടിന് തറക്കല്ലിടുക. ഇപ്പോൾത്തന്നെ ഏകദേശം 5 ലക്ഷത്തോളം രൂപ ലേലത്തിലൂടെ ലഭിച്ചു കഴിഞ്ഞു. ചെങ്ങന്നൂരിൽ രണ്ടിടത്തു നടന്ന ലേലത്തിലൂടെ ഒരു ലക്ഷം ലഭിച്ചു. തൃശൂരിൽനിന്നു മാത്രം ലഭിച്ചത് 60,000 രൂപയാണ്. കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലും ലേലം നടന്നു. കോട്ടയം ജില്ലയിലെ സമര വാഴക്കുലയുടെ പരസ്യലേലം ഒക്ടോബര്‍ 21നു രാവിലെ പത്തിനാണ്. ആന്റോ ആന്റണി എംപിയാണ് സമരപ്പന്തലിൽ ലേലം ഉദ്ഘാടനം ചെയ്യുക.

? സിൽവർലൈനിന് എതിരായ ഈ സമരം വിജയിക്കുമെന്ന ആത്മവിശ്വാസത്തിന് കാരണമെന്താണ്. 

∙ എന്തു വില കൊടുത്തും പദ്ധതി നടപ്പിലാക്കാം എന്ന് പറയുമ്പോൾ പട്ടാളക്കാരെയോ പൊലീസിനെയോ ഉപയോഗിച്ച് സമരക്കാരെ അടിച്ചമർത്താമെന്നായിരിക്കും അവർ കരുതുന്നത്. എന്നാൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ 539 കിലോമീറ്റര്‍ നീളത്തിലുള്ള പ്രതിഷേധത്തെ എങ്ങനെ അടിച്ചമർത്താനാണ്. ഇതൊരു സാധാരണ പ്രാദേശിക സമരമല്ല. സംസ്ഥാനം മുഴുവൻ വ്യാപിച്ച് നീണ്ടുകിടക്കുന്ന പ്രതിഷേധത്തെ എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാവും. സിൽവർലൈൻ കുറ്റി ഇടാനെത്തിയപ്പോൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉയർന്ന പ്രതിഷേധങ്ങൾ എല്ലാവരും കണ്ടതാണല്ലോ.

കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി വിളവെടുത്ത വാഴക്കുലയുടെ ലേലത്തിൽനിന്ന് (Photo/ Special Arrangement)

? സിൽവർലൈൻ പദ്ധതിയുടെ നടപടികൾ നിലച്ചെങ്കിലും, സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനം പിൻവലിക്കാത്തത് ഭൂവുടമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലേ.

∙ 2021 ഓഗസ്റ്റ് 18 ൽ ഇറക്കിയ ഉത്തരവ് പ്രകാരം ഭൂമിയുടെ വിവരങ്ങൾ പഞ്ചായത്ത്, വില്ലേജ് ഓഫിസ്, കലക്ടറേറ്റ്, ദേശീയ ബാങ്കുകൾ എന്നിവടങ്ങളിൽ പച്ച മഷിയിട്ട് കുറിച്ച് നൽകിയിരിക്കുകയാണ്. നമ്മൾ ഈ സ്ഥലത്തിന്റെ രേഖകൾ എടുക്കുമ്പോൾ അതിൽ നിർദിഷ്ട സിൽവർലൈൻ പാത കടന്നുപോകുന്ന സ്ഥലത്തിൽ ഉൾപ്പെട്ടതാണെന്ന് കാണിക്കുന്നുണ്ട്. അതിനാൽത്തന്നെ ശബരി പാത 1998ൽ തുടങ്ങി 25 വർഷമായി അവിടുത്തെ ജനം അനുഭവിക്കുന്നതിന് സമാനമായ വേദനയാണ് സിൽവർലൈൻ പാത കടന്നുപോകുന്ന സ്ഥലത്തുള്ള കുടുംബങ്ങളും അനുഭവിക്കുന്നത്. 

? ബാങ്കിൽനിന്ന് വായ്പ ലഭിക്കുന്നതിനും മറ്റും നിലവിൽ തടസ്സമുണ്ടോ. 

∙ പ്ലസ്ടു കഴിഞ്ഞ കുട്ടികളുള്ള വീട്ടുകാർക്ക് 5 സെന്റ് സ്ഥലം വിറ്റോ ബാങ്കിൽ പണയം വച്ചോ നഴ്സിങ്ങിനോ മറ്റ് ഉപരി പഠനത്തിനോ അവരെ അയക്കാനാവുന്നില്ല. വിദ്യാഭ്യാസ വായ്പ പോലും ലഭിക്കുന്നില്ല. ഇത്തരം സംഭവങ്ങൾ വാർത്തയാകുമ്പോൾ മന്ത്രിമാരോ മറ്റ് ജനപ്രതിനിധികളോ ഇടപെട്ട് വായ്പ അനുവദിപ്പിക്കുകയാണ് ചെയ്യുന്നത്. അവിടെയും സാധാരണ ഭൂമിയുടെ മൂല്യത്തിന്റെ 50% വായ്പ ലഭിക്കുന്ന സ്ഥാനത്ത് 20 ശതമാനം മാത്രമാണ് ബാങ്കുകൾ നൽകാൻ തയാറാകുന്നത്. ഇതിന് പോലും മന്ത്രിയുടെ നിർദേശം വേണ്ടി വരുന്നു. 

എറണാകുളം പിറവം മണീട് കാരൂർകാവിൽ സിൽവർലൈൻ സർവേക്കെത്തിയപ്പോൾ പാടത്തേക്ക് ചാടിയിറങ്ങുന്ന പൊലീസ് സബ് ഇൻസ്പെക്ടർ ശാന്തി കെ. ബാബു. (ഫയൽ ചിത്രം : മനോരമ)

ഇതുപോലെ ഭൂമിയിൽ ക്രയവിക്രയം നടത്താൻ തടസ്സമൊന്നും ഇല്ലെന്നാണ് മന്ത്രിമാർ ആവർത്തിക്കുന്നത്. എന്നാൽ ഇവിടെ സ്ഥലം വാങ്ങാൻ ആളുകൾ തയാറാകുന്നില്ല. മാന്യമായ വില ഭൂമിയുടെ ഉടമസ്ഥർക്ക് ലഭിക്കുന്നില്ല. സർവേ നമ്പറിനു പുറമേ ബ്ലോക്ക് നമ്പർ കൂടി ഇട്ടതിനാൽ കൂടുതൽ ആളുകൾക്ക് പ്രശ്നമുണ്ടായി. ഈ പാത കടന്നു പോകുന്നതിനു സമീപത്തുള്ളവർ കൂടി ഇതിൽപ്പെട്ടിരിക്കുകയാണ്. അവർക്കും ഒന്നും ചെയ്യാനാവാത്ത സ്ഥിതിയായി. 

? പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ നിലപാട് എന്താണ്. സമരസമിതിയുടെ ഭാഗത്തുനിന്ന് ഇടപെടൽ നടത്തിയിട്ടുണ്ടോ. 

∙ ഞങ്ങൾ ബിജെപി നേതാക്കളുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇ ശ്രീധരനെ അടക്കം പോയിക്കണ്ട് സംസാരിച്ചിരുന്നു. അല്ലെങ്കിൽ പദ്ധതിക്ക് ഇതിനു മുൻപേ കേന്ദ്ര അനുമതി ഒരുപക്ഷേ ലഭിച്ചേനെ. ഈ പദ്ധതി ബെംഗളൂരുവിലേക്ക് നീട്ടിക്കൊണ്ടുപോയി നടപ്പിലാക്കാനും കേരള സർക്കാർ ശ്രമിച്ചിരുന്നു. കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് പിണറായി വിജയൻ എത്തിയിരുന്നു. എന്നാൽ കർണാടക സർക്കാർ താൽപര്യം കാട്ടുകയോ അനുകൂലമായി പ്രതികരിക്കുകയോ ചെയ്തില്ല. അന്ന് കർണാടകയിൽ ബിജെപി സർക്കാരായിരുന്നു. 

? സമരം തുടർന്നപ്പോഴും സിൽവർലൈനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സർക്കാർ തുടർന്നു, എന്നാൽ പൊടുന്നനെ നിർത്തി വയ്ക്കാൻ എന്തായിരുന്നു കാരണം.

∙ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ഒറ്റക്കല്ലിട്ടില്ലല്ലോ? അന്നാണ് കല്ലിടൽ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പാർട്ടി ഗ്രാമമാണെന്ന് പറയുന്ന, സിപിഎം മേധാവിത്തമുള്ള, വൻ ഭൂരിപക്ഷത്തിൽ ജയിച്ച അദ്ദേഹത്തിന് സ്വന്തം മണ്ഡലത്തിൽ ഒരു കല്ലിടാൻ പറ്റിയോ? യുഡിഎഫ് എംഎൽഎമാരുള്ളിടത്ത് പോലും കല്ലിടാൻ കഴിഞ്ഞിരുന്നു, അതാണ് അവിടത്തെ അവസ്ഥ. ഞങ്ങളുടെ സമരത്തിന് ഇത്രയും ശക്തി കിട്ടാനുള്ള ഒരു കാരണം മനസ്സുകൊണ്ടൊക്കെ ഇടതുപക്ഷ സഹയാത്രികരും ഞങ്ങളോടൊപ്പമുണ്ടെന്നതാണ്. അവർക്കും സ്ഥലങ്ങൾ നഷ്ടമാകുന്നില്ലേ, അതാവും കാരണം. 

ശുചിത്വ കേരളത്തിനായി മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള പ്രവർത്തനങ്ങൾക്കായി കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. (ഫയൽ ചിത്രം : മനോരമ)

? വന്ദേഭാരതിന് ലഭിക്കുന്ന സ്വീകാര്യത വച്ച് പദ്ധതിക്കായി വാദിക്കുന്നവരോട് എന്താണ് പറയാനുള്ളത്.

∙ എങ്കിൽ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം കൂട്ടിയാൽ പോരേ. വന്ദേ ഭാരത് വച്ച് സിൽവർലൈൻ പദ്ധതിയെ താരതമ്യം ചെയ്യാനാവില്ല. കാരണം സിൽവർലൈൻ പാതയുടെ നിർമാണത്തിന് വൻ തുകയാണ് വേണ്ടിവരിക. ഇത് യാത്രാ ചെലവ് വർധിപ്പിക്കും. 60,000 കോടി മുടക്കിയാൽത്തന്നെ കിലോമീറ്ററിന് 2.75 രൂപയ്ക്ക് യാത്ര ചെയ്യാമെന്നാണ് ആദ്യം പറഞ്ഞത്. നിർമാണ ചെലവ് മൂന്ന് ലക്ഷം കോടിയെങ്കിലും ആകും, അപ്പോൾ കിലോമീറ്ററിന് 11 രൂപയെങ്കിലും ചെലവാകും. അങ്ങനെയെങ്കിൽ കാസർകോട്നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ ഒരാൾക്ക് 6000 രൂപയെങ്കിലും ചെലവാകും. 

ഗവർണറുടെ പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് എനിക്കെതിരെ 23 കേസുകൾ ഉള്ളതായി അറിഞ്ഞത്. പരിപാടിയിൽ പങ്കെടുക്കണമെങ്കിൽ ജാമ്യമെടുക്കണമെന്ന് അറിയിപ്പു വന്നു. എന്നാൽ ഗവർണർ ക്രിമിനൽ കേസല്ലെന്ന് പറഞ്ഞ് ഇടപെട്ടതിനാലാണ് പങ്കെടുക്കാനായത്. 

രണ്ട് വന്ദേ ഭാരത് ഇവിടെയുണ്ട്. ഇനിയും വരാൻ പോകുന്നു. നമ്മൾ ഒരു വികസനത്തിനും എതിരല്ല. നിലവിലുള്ള റെയിൽ പാതയിലെ സിഗ്നൽ സംവിധാനം പരിഷ്കരിച്ചും നിലവിലെ വളവുകൾ നികത്തിയും 120 കിലോമീറ്റർ വേഗത്തിൽ ഇപ്പോഴുള്ള പാതയിലൂടെ സഞ്ചരിക്കാനാവും. ഇതിന് 20,000 പേരെ കുടിയൊഴിപ്പിക്കേണ്ട ആവശ്യമില്ല. നാമമാത്രമായ വീടുകൾ മാത്രമേ നഷ്ടമാവുകയുള്ളു, അവർ ഇത് നൽകാനും തയാറാണ്. കാരണം നിലവിലെ ട്രെയിൻ പോകുമ്പോഴുള്ള ശബ്ദ ശല്യമടക്കമുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അവിടെനിന്ന് മാറിപ്പോകാൻ അവർ ആഗ്രഹിക്കുന്നുണ്ട്. 

? കുറ്റി ഇടാനെത്തിയപ്പോഴുള്ള സമരവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പേരിലൊക്കെ എടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ.

∙ മിക്ക ദിവസങ്ങളിലും കോടതിയിലാണ്. നിരവധി കേസുകളാണ്. ഇതെല്ലാം വ്യാജക്കേസുകളാണ്. കല്ലിടാനെത്തിയപ്പോൾ സ്വന്തം പുരയിടത്തിൽ നിന്നതിനാണ് പലർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നോട്ടിസ് പോലും ലഭിച്ചിരുന്നില്ല. ഞങ്ങളെ ബലമായി ഒഴിപ്പിച്ച് കല്ലിടാനാണ് അവർ ശ്രമിച്ചത്. എന്നാൽ കേസിൽ നിരവധി കുറ്റങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. പൊതുഇടം കൈയേറി, സമാധാന അന്തരീക്ഷം തകർത്തു, ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സംസ്ഥാനത്തുടനീളം 2000ത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോട്ടയം ജില്ലയിലുള്ളവരാണ് കൂടുതൽ കേസുകളിൽ പ്രതികളായത്. 

അങ്കമാലി ചമ്പന്നൂർ പുന്നാരിക്കടവിൽ ഉദ്യോഗസ്ഥരെ തടയാനെത്തിയ കെ റെയിൽ– സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്യാനൊരുങ്ങുമ്പോൾ നിലത്തു കിടന്ന് പ്രതിഷേധിക്കുന്ന സ്ത്രീ. (ഫയൽ ചിത്രം : മനോരമ)

ഗവർണറുടെ പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് എനിക്കെതിരെ 23 കേസുകൾ ഉള്ളതായി അറിഞ്ഞത്. പരിപാടിയിൽ പങ്കെടുക്കണമെങ്കിൽ ജാമ്യമെടുക്കണമെന്ന് അറിയിപ്പു വന്നു. എന്നാൽ ഗവർണർ ക്രിമിനൽ കേസല്ലെന്ന് പറഞ്ഞ് ഇടപെട്ടതിനാലാണ് പങ്കെടുക്കാനായത്. ഇതുപോലെ കേസുകൾ ചുമത്തിയ വിവരം അറിയിക്കാതെ ഒളിപ്പിച്ചു വയ്ക്കുന്ന പതിവുമുണ്ട്. കേസുകൾ ഉള്ളതിനാൽ പലര്‍ക്കും വിദേശത്ത് പോലും പോകാനാവില്ല. സ്ത്രീകളടക്കം പ്രായമായ ഒട്ടേറെയാളുകൾ കോടതിയിൽ കയറേണ്ട അവസ്ഥയിലാണ്. സംഘടിപ്പിക്കാത്ത പരിപാടികളുടെ പേരിൽ പോലും കേസിൽ ഉൾപ്പെട്ടവരുണ്ട്. 

? കെ റെയിൽ കോർപറേഷന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണ് ഇപ്പോൾ. 

∙ വി. അജിത് കുമാർ വീണ്ടും എംഡിയായി. കെ റെയിൽ കോർപറേഷന്റെ പ്രവർത്തനങ്ങൾ സിൽവർലൈനുമായി ബന്ധപ്പെട്ട് നിലച്ച അവസ്ഥയിലാണ്. സംസ്ഥാനത്ത് കെ റെയിൽ കോർപറേഷന് 27 ഓളം മേൽപ്പാലങ്ങളുടെ നിർമാണ പ്രവർ‌ത്തനങ്ങൾ ഏൽപിച്ചിട്ട് അതൊന്നും പൂർത്തീകരിക്കാനായില്ല. ശബരി പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ശ്രദ്ധ നൽകുന്നില്ല. കല്ലിടുന്നതിനും മറ്റുമായി 88 കോടിയോളം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. 

കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി വിളവെടുത്ത വാഴക്കുലയുടെ ലേലത്തിൽനിന്ന് (Photo/ Special Arrangement)

? അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പാണ്, എന്ത് രാഷ്ട്രീയ തീരുമാനമാവും സമരസമിതി സ്വീകരിക്കുക.

∙ പുതുപ്പള്ളി, തൃക്കാക്കര ഉപതിരഞ്ഞെടുപ്പുകളിൽ കെറെയിലിന് വോട്ടില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമമായിരുന്നു. ടൗണുകളിലും വീടുകൾ കയറിയും പ്രചാരണം നടത്തിയിരുന്നു. കെറെയില്‍ അനുകൂലികൾക്ക് വോട്ടില്ല എന്ന നിലപാടാവും അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലും സ്വീകരിക്കുക. അതല്ലാതെ ആർക്ക് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ പറയില്ല. ജനം അത് മനസ്സിലാക്കി ചെയ്യട്ടെ. 

? എന്തുകൊണ്ടാണ് കെറെയിൽ കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ലെന്ന് സമരസമിതി അഭിപ്രായപ്പെടുന്നത്. 

പദ്ധതി നടപ്പിലാക്കിയാൽ 11,000 കുടുംബങ്ങളെ ബാധിക്കുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഞങ്ങളുടെ കണക്ക് പ്രകാരം 21,000 കുടുംബങ്ങളെ നേരിട്ട് ബാധിക്കും. ബഫർ സോണിലെ കുടുംബങ്ങളെ കൂടി ചേർത്ത് വച്ചുള്ള കണക്കാണിത്. നിർമാണ പ്രവർത്തനം പൂർത്തിയാകുന്നത് വരെ പാത കടന്നുപോകുന്നതിന് ഇരുവശത്തുമുള്ള 250 മീറ്റർ സ്ഥലം ഏറ്റെടുക്കുമെന്നാണ് പറയുന്നത്. ഈ സമയത്ത് ബഫർ സോണിലുള്ളവർക്ക് അവിടെ താമസിക്കാമെന്നേയുള്ളു. 

സിൽവർലൈനിനെതിരെ ജനകീയ സമര സമിതി തലസ്ഥാനത്ത് നടത്തിയ പ്രതിഷേധ റാലി (Photo by PTI)

ഇവിടെ സൂക്ഷിക്കുന്ന സാധനങ്ങൾ എത്തിക്കാനാവശ്യമായ പാത സ്ഥലമുടമ ഒരുക്കി നൽകണമെന്നും, ഇല്ലെങ്കിൽ അതിന് ചെലവായ തുക ഉടമകളിൽ നിന്നും ഈടാക്കുമെന്നുമാണ് പറയുന്നത്. 11 ജില്ലകളിൽ മഴക്കെടുതിയുണ്ടാവുമ്പോൾ പ്രളയമുണ്ടാകുന്ന മിക്ക ഇടങ്ങളിലൂടെയും ഈ പാത കടന്നു പോകുന്നുണ്ട്. ഇതുയർത്തുന്ന പരിസ്ഥിതി പ്രശ്നമാണ് മറ്റൊന്ന്. ഈ പദ്ധതിയുടെ നിർമാണത്തിന് വേണ്ട പാറയും മണ്ണും മറ്റ് വസ്തുക്കളും എവിടെനിന്ന് കൊണ്ടുവരും. കടക്കെണിയിലായസംസ്ഥാനം ഇതിനായുള്ള പണം എങ്ങനെ കണ്ടെത്തും?

? പദ്ധതിക്കെതിരെയുള്ള സമരത്തിനെതിരെ സിപിഎമ്മിന്റെ പ്രതിരോധം എങ്ങനെയാണ്. 

∙ പ്രതികാര ബുദ്ധിയോടെയൊന്നും അവർ പ്രതികരിക്കുന്നില്ല. പ്രതിരോധിക്കാനുള്ള ശ്രമങ്ങളൊന്നും സിപിഎം നടത്തിയിട്ടില്ല. ഉദാഹരണത്തിന് സമരപ്പന്തൽ സ്ഥിതി ചെയ്യുന്ന മാടപ്പള്ളിയെന്ന് പറയുന്നത് സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. സമരപന്തലിലടക്കം ഇടത് പാർട്ടി പ്രവർത്തകർ എത്തുന്നുണ്ട്. പാർട്ടിയിൽ നിന്നും മാറി നിന്ന് സമരത്തിലെത്തുന്നവരുമുണ്ട്. 

? എം.വി ഗോവിന്ദൻ പറയും പോലെ കൊച്ചിയിൽ നിന്ന് ഭക്ഷണം കഴിക്കാനും, അപ്പം വിൽക്കാനും ആരെങ്കിലും കെ റെയിൽ പിടിക്കുമെന്ന് കരുതുന്നുണ്ടോ. 

∙ 39 ട്രെയിൻ 20 മിനിട്ട് ഇടവേളയിൽ ഓടുമെന്നാണ് അവർ പറയുന്നത്. എത്ര പേർക്ക് ഭാരിച്ച തുകയ്ക്ക് യാത്ര ചെയ്യാനുണ്ടാവും. അപ്പം വിൽക്കാനും, ചായ കുടിക്കാനും എത്ര പേർ ഈ ട്രെയിനിൽ കയറും. ജോലിക്ക് പോകുന്നവരിൽ എത്ര പേർക്ക് ദിവസവും യാത്ര ചെയ്യാനാവും. അത്യാവശ്യക്കാരും സാമ്പത്തികസ്ഥിതിയുള്ളവരുമാണ് വന്ദേഭാരതില്‍ യാത്ര ചെയ്യുന്നത്. ഇപ്പോള്‍ വന്ദേ ഭാരതിൽ ടിക്കറ്റ് ലഭ്യമല്ലെന്ന് പറയുമ്പോഴും അതിനുള്ളില്‍ കയറിയാൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണാനാവും. വിദ്യാര്‍ഥികൾ, ദിവസവും യാത്ര ചെയ്യുന്നവർ, ആർസിസിയിലടക്കം ചികിത്സയ്ക്ക് പോകുന്ന സാധാരണക്കാര്‍ ഇവരൊക്കെയാണ് ഇതിൽ യാത്രചെയ്യുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? 

? 'കെറെയിൽ വരും കേട്ടോ' എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഇപ്പോഴും സമൂഹമാധ്യമങ്ങൾ പ്രചരിക്കാറുണ്ട്. സിപിഎം സ്വപ്ന പദ്ധതിയിൽനിന്ന് പിന്മാറേണ്ടി വരുമോ.

∙ വികസന നായകൻ എന്ന പരിവേഷം സ്വന്തമാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹമാണ് ഇതിന് പിന്നിൽ. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ മറ്റ് മുഖ്യമന്ത്രിമാർ ജനകീയ എതിർപ്പുകൾ മാനിച്ചവരാണ്. എല്ലാവരെയും ഉള്‍ക്കൊണ്ടാണ് വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ജനങ്ങളുടെ ഹിതം മനസ്സിലാക്കിയാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ പിണറായി മറ്റൊരു രീതിയിലാണ് പ്രവർത്തിക്കുന്നത്. എതിർപ്പുകൾ വകവയ്ക്കാതെ വൺമാൻ ഷോയ്ക്കാണ് അദ്ദേഹം താൽപര്യപ്പെടുന്നത്. 

സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കാട്ടിലെപീടിക കെ– റെയിൽ ജനകീയ പ്രതിരോധ സമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരപ്പന്തൽ. (ഫയൽ ചിത്രം : മനോരമ)

ഇപ്പോൾ വിഴിഞ്ഞം തുറമുഖം എടുത്താൽ തന്നെ ഉമ്മൻചാണ്ടിയെ മറന്ന് സൽപേര് മുഴുവൻ സ്വന്തമാക്കാനാണ് പിണറായി ശ്രമിച്ചത്. ഐക്യകേരളമുണ്ടായ ശേഷം ട്രാക്ടർ മുതൽ കംപ്യൂട്ടർ വരെ എതിർത്തവരല്ലേ ഇവർ. അങ്ങനെ സമരം നടത്തി പല പദ്ധതികളും വേണ്ടെന്ന് വയ്പിച്ചവരാണ് സമരം കണ്ടില്ലെന്ന് നടിക്കുന്നത്. ഭരണത്തിലേറിയ ശേഷം എതിർപ്പുകള്‍ അവഗണിച്ച് മിക്ക പദ്ധതികളും പിണറായി സർക്കാർ നടപ്പിലാക്കി. കഴിഞ്ഞ ബജറ്റിൽ ഇന്ധനത്തിന് ലീറ്ററിന് 2 രൂപ സെസ് ഏർപ്പെടുത്തിയപ്പോൾ പ്രതിപക്ഷം സമരത്തിനിറങ്ങി. എന്നിട്ട് പോലും സർക്കാർ തീരുമാനം മാറ്റാൻ തയാറായില്ല. കേരളത്തിൽ പിണറായി സർക്കാരിന് മുട്ടുമടക്കേണ്ടി വന്നത് ഞങ്ങളുടെ സമരത്തിന് മുന്നിൽ മാത്രമാണ്. എന്നിട്ടും ഇത്രയും ജനവികാരം ഉയർന്നിട്ടും, അതെല്ലാം മറികടന്ന് ഇപ്പോഴും ഈ പദ്ധതിക്കായി നിലനിൽക്കുന്നത് അദ്ദേഹത്തിന്റെ ധാർഷ്ട്യമാണ്.

English Summary:

Kottayam Madappally Protest against K Rail Project Complete 500th day with Banana Auction, Exclusive interview of Babu Kuttanchira