കേരളം കണ്ട ഏറ്റവും ജനകീയരായ നേതാക്കളിൽ പ്രമുഖനായ വിഎസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനം അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഎമ്മും നാടാകെ തന്നെയും ഈ വെള്ളിയാഴ്ച ആഘോഷിച്ചു. ഒരിക്കൽ വിഎസിന്റെ കണ്ണും കാതുമായിരുന്ന സന്തതസഹചാരി എ.സുരേഷും ആ സമയത്തു വാർത്തകളിൽ നിറഞ്ഞു. സുരേഷിന്റെ നാടായ പാലക്കാട് സിപിഎം അനുഭാവികളുടെ ഒരു സംഘടന നടത്തിയ വിഎസ് ജന്മദിനാഘോഷ യോഗത്തിൽ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ അദ്ദേഹത്തിനു വിലക്കു കൽപ്പിച്ചതാണ് അതിനു കാരണം. വിഭാഗീയതയുടെ മൂർധന്യകാലത്ത് വിഎസിനെ സഹായിച്ചെന്ന പേരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട മുൻ പഴ്സനൽ അസിസ്റ്റന്റായ സുരേഷിനോട് ആ പ്രത്യേക കാലഘട്ടം കഴിഞ്ഞിട്ടും പാർട്ടിയിലെ ചിലരെങ്കിലും പൊറുത്തിട്ടില്ലെന്ന സൂചനയാണ് അതു നൽകിയത്. സിപിഎമ്മിലേക്ക് തിരിച്ചുവരാൻ അപേക്ഷ നൽകി സുരേഷ് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അത് അനുവദിക്കപ്പെട്ടിട്ടില്ല. വിഎസിനൊപ്പമുണ്ടായിരുന്ന ആ സ്ഫോടനാത്മക കാലത്തേക്ക് സുരേഷ് തിരിച്ചു സഞ്ചരിക്കുകയാണ് ഈ അഭിമുഖത്തിൽ. കേരളം രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച അന്നത്തെ ആ സംഭവവികാസങ്ങളിൽ പലതിനും നേർസാക്ഷിയായിരുന്ന സുരേഷ് അതിലേക്കു വെളിച്ചം വീശുന്ന ചില കാര്യങ്ങൾ ഇവിടെ വെളിപ്പെടുത്തുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എ.സുരേഷ് സംസാരിക്കുന്നു.

കേരളം കണ്ട ഏറ്റവും ജനകീയരായ നേതാക്കളിൽ പ്രമുഖനായ വിഎസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനം അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഎമ്മും നാടാകെ തന്നെയും ഈ വെള്ളിയാഴ്ച ആഘോഷിച്ചു. ഒരിക്കൽ വിഎസിന്റെ കണ്ണും കാതുമായിരുന്ന സന്തതസഹചാരി എ.സുരേഷും ആ സമയത്തു വാർത്തകളിൽ നിറഞ്ഞു. സുരേഷിന്റെ നാടായ പാലക്കാട് സിപിഎം അനുഭാവികളുടെ ഒരു സംഘടന നടത്തിയ വിഎസ് ജന്മദിനാഘോഷ യോഗത്തിൽ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ അദ്ദേഹത്തിനു വിലക്കു കൽപ്പിച്ചതാണ് അതിനു കാരണം. വിഭാഗീയതയുടെ മൂർധന്യകാലത്ത് വിഎസിനെ സഹായിച്ചെന്ന പേരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട മുൻ പഴ്സനൽ അസിസ്റ്റന്റായ സുരേഷിനോട് ആ പ്രത്യേക കാലഘട്ടം കഴിഞ്ഞിട്ടും പാർട്ടിയിലെ ചിലരെങ്കിലും പൊറുത്തിട്ടില്ലെന്ന സൂചനയാണ് അതു നൽകിയത്. സിപിഎമ്മിലേക്ക് തിരിച്ചുവരാൻ അപേക്ഷ നൽകി സുരേഷ് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അത് അനുവദിക്കപ്പെട്ടിട്ടില്ല. വിഎസിനൊപ്പമുണ്ടായിരുന്ന ആ സ്ഫോടനാത്മക കാലത്തേക്ക് സുരേഷ് തിരിച്ചു സഞ്ചരിക്കുകയാണ് ഈ അഭിമുഖത്തിൽ. കേരളം രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച അന്നത്തെ ആ സംഭവവികാസങ്ങളിൽ പലതിനും നേർസാക്ഷിയായിരുന്ന സുരേഷ് അതിലേക്കു വെളിച്ചം വീശുന്ന ചില കാര്യങ്ങൾ ഇവിടെ വെളിപ്പെടുത്തുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എ.സുരേഷ് സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം കണ്ട ഏറ്റവും ജനകീയരായ നേതാക്കളിൽ പ്രമുഖനായ വിഎസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനം അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഎമ്മും നാടാകെ തന്നെയും ഈ വെള്ളിയാഴ്ച ആഘോഷിച്ചു. ഒരിക്കൽ വിഎസിന്റെ കണ്ണും കാതുമായിരുന്ന സന്തതസഹചാരി എ.സുരേഷും ആ സമയത്തു വാർത്തകളിൽ നിറഞ്ഞു. സുരേഷിന്റെ നാടായ പാലക്കാട് സിപിഎം അനുഭാവികളുടെ ഒരു സംഘടന നടത്തിയ വിഎസ് ജന്മദിനാഘോഷ യോഗത്തിൽ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ അദ്ദേഹത്തിനു വിലക്കു കൽപ്പിച്ചതാണ് അതിനു കാരണം. വിഭാഗീയതയുടെ മൂർധന്യകാലത്ത് വിഎസിനെ സഹായിച്ചെന്ന പേരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട മുൻ പഴ്സനൽ അസിസ്റ്റന്റായ സുരേഷിനോട് ആ പ്രത്യേക കാലഘട്ടം കഴിഞ്ഞിട്ടും പാർട്ടിയിലെ ചിലരെങ്കിലും പൊറുത്തിട്ടില്ലെന്ന സൂചനയാണ് അതു നൽകിയത്. സിപിഎമ്മിലേക്ക് തിരിച്ചുവരാൻ അപേക്ഷ നൽകി സുരേഷ് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അത് അനുവദിക്കപ്പെട്ടിട്ടില്ല. വിഎസിനൊപ്പമുണ്ടായിരുന്ന ആ സ്ഫോടനാത്മക കാലത്തേക്ക് സുരേഷ് തിരിച്ചു സഞ്ചരിക്കുകയാണ് ഈ അഭിമുഖത്തിൽ. കേരളം രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച അന്നത്തെ ആ സംഭവവികാസങ്ങളിൽ പലതിനും നേർസാക്ഷിയായിരുന്ന സുരേഷ് അതിലേക്കു വെളിച്ചം വീശുന്ന ചില കാര്യങ്ങൾ ഇവിടെ വെളിപ്പെടുത്തുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എ.സുരേഷ് സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം കണ്ട ഏറ്റവും ജനകീയരായ നേതാക്കളിൽ പ്രമുഖനായ വിഎസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനം അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഎമ്മും നാടാകെ തന്നെയും ഈ വെള്ളിയാഴ്ച ആഘോഷിച്ചു. ഒരിക്കൽ വിഎസിന്റെ കണ്ണും കാതുമായിരുന്ന സന്തതസഹചാരി എ.സുരേഷും ആ സമയത്തു വാർത്തകളിൽ നിറഞ്ഞു. സുരേഷിന്റെ നാടായ പാലക്കാട് സിപിഎം അനുഭാവികളുടെ ഒരു സംഘടന നടത്തിയ വിഎസ് ജന്മദിനാഘോഷ യോഗത്തിൽ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ അദ്ദേഹത്തിനു വിലക്കു കൽപ്പിച്ചതാണ് അതിനു കാരണം. വിഭാഗീയതയുടെ മൂർധന്യകാലത്ത് വിഎസിനെ സഹായിച്ചെന്ന പേരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട മുൻ പഴ്സനൽ അസിസ്റ്റന്റായ സുരേഷിനോട് ആ പ്രത്യേക കാലഘട്ടം കഴിഞ്ഞിട്ടും പാർട്ടിയിലെ ചിലരെങ്കിലും പൊറുത്തിട്ടില്ലെന്ന സൂചനയാണ് അതു നൽകിയത്. സിപിഎമ്മിലേക്ക് തിരിച്ചുവരാൻ അപേക്ഷ നൽകി സുരേഷ് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അത് അനുവദിക്കപ്പെട്ടിട്ടില്ല.

വിഎസിനൊപ്പമുണ്ടായിരുന്ന ആ സ്ഫോടനാത്മക കാലത്തേക്ക് സുരേഷ് തിരിച്ചു സഞ്ചരിക്കുകയാണ് ഈ അഭിമുഖത്തിൽ. കേരളം രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച അന്നത്തെ ആ സംഭവവികാസങ്ങളിൽ പലതിനും നേർസാക്ഷിയായിരുന്ന സുരേഷ് അതിലേക്കു വെളിച്ചം വീശുന്ന ചില കാര്യങ്ങൾ ഇവിടെ വെളിപ്പെടുത്തുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എ.സുരേഷ് സംസാരിക്കുന്നു.

എ. സുരേഷ് (photo credit : എ. സുരേഷ്/ facebook)
ADVERTISEMENT

? 2013ൽ ആണല്ലോ സുരേഷിനെ സിപിഎമ്മിൽ നിന്നു പുറത്താക്കുന്നത്. അതിനുശേഷം വിഎസിന്റെ സ്റ്റാഫിൽ നിന്നും ഒഴിവായി. 10 വർഷം കഴിഞ്ഞിട്ടും താങ്കളോടു പാർട്ടി പൊറുത്തിട്ടില്ലെന്നാണോ പാലക്കാട് കൽപ്പിച്ച വിലക്ക് വ്യക്തമാക്കുന്നത്

പാർട്ടി തീരുമാനമാണ് അതിനു പിന്നിലെന്നു ഞാൻ കരുതുന്നില്ല. സംസ്ഥാന– ജില്ലാ നേതൃത്വം അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നില്ല. പാലക്കാട് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്ക് എന്നോട് ഒരു വിരോധവും ഇല്ല. എന്നാൽ ചില നേതാക്കൾക്ക് എന്റെ സാന്നിധ്യം പിടിച്ചില്ല. പാർട്ടിയുടെ പേര് അവർ ദുരുപയോഗം ചെയ്യുകയായിരുന്നു.

? ആരാണ് ആ നേതാക്കൾ എന്നു പറയാൻ കഴിയുമോ

∙ വ്യക്തമായ വിവരം എനിക്കുണ്ട്. വിലക്കിയത് ആരാണെന്ന് സംഘാടകർ പറയുകയും ചെയ്തു. എനിക്ക് നേരത്തെ വലിയ ആത്മബന്ധമുള്ള ഒരാളാണ് അതിനു മുന്നിൽ നിന്നത്. പാർട്ടിയിലെ വിഭാഗീയതയുടെ കാലത്ത് വിഎസിനൊപ്പം നിന്നയാളുമായിരുന്നു. അതാണ് ഞെട്ടിച്ചത്.

ADVERTISEMENT

? പാർട്ടിയിലേക്കു തിരിച്ചു വരാൻ ശ്രമിച്ചല്ലോ? എന്താണ് മറുപടി 

∙ കോടിയേരി ബാലകൃഷ്ണനെയും എ.വിജയരാഘവൻ ആക്ടിങ് സെക്രട്ടറി ആയിരുന്ന സമയത്ത് അദ്ദേഹത്തെയും കണ്ടു സംസാരിക്കുകയും സംസ്ഥാന കമ്മിറ്റിക്ക് കത്ത് കൊടുക്കുകയും ചെയ്തിരുന്നു. തിരിച്ചെത്തിയാൽ ഏതു ജില്ലയുടെ ഭാഗമായി പ്രവർത്തിക്കാനാണ് താൽപര്യമെന്ന് വിജയരാഘവൻ ചോദിച്ചിരുന്നു. പാലക്കാടെന്ന് മറുപടിയും നൽകി. രണ്ടു പേരും വളരെ പോസിറ്റീവായാണു സംസാരിച്ചത്. പക്ഷേ ഇതുവരെ അതു യാഥാർഥ്യമായില്ല.

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തിയ എ. സുരേഷ് ബിനീഷ് കോടിയേരിക്കൊപ്പം (photo credit : എ. സുരേഷ്/ facebook)

? പിണറായി വിജയനെയും എം.വി.ഗോവിന്ദനെയും കണ്ടില്ലേ

∙ ഉപജീവനമാർഗം തേടി ഗൾഫിലായിരിക്കുന്ന സമയത്ത് തീരെ നിവൃത്തിയില്ലാതെ വന്ന ഒരു ഘട്ടത്തിൽ പിണറായി വിജയനെ വിളിച്ചു സംസാരിച്ചിട്ടുണ്ട്. എന്റെ വിഷമങ്ങൾ അദ്ദേഹത്തോടു പറഞ്ഞു. വലിയ പ്രയാസമാണ് അവിടെ അനുഭവിക്കുന്നതെങ്കിൽ തിരിച്ച് കേരളത്തിലേക്ക് വരാൻ അദ്ദേഹം പറഞ്ഞു. മടങ്ങി എത്തിയ ഞാൻ അദ്ദേഹത്തെ കണ്ടു. എന്നോട് ഒരു നീരസവും കാട്ടിയില്ല. പാർട്ടിയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പറഞ്ഞപ്പോഴും എതിർപ്പ് പറഞ്ഞില്ല. പാലക്കാട് ജില്ലാ സെക്രട്ടറിയെ ബന്ധപ്പെടാൻ പറഞ്ഞു. എന്റെ പിതാവ് മരണമടഞ്ഞ സമയത്ത് വിഎസ് വീട്ടിൽ എത്തുന്നതിനും മുൻപ് എത്തിച്ചേർന്നതും പിണറായി സഖാവാണ്.

ADVERTISEMENT

? സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമായി ഇടയ്ക്കിടെ താങ്കൾ ആശയവിനിമയം നടത്തുന്നതായി വാർത്തകൾ വന്നിട്ടുണ്ടല്ലോ

∙ ഒരു സഹോദരനോടുള്ള സ്നേഹം അദ്ദേഹത്തിന് എന്നോട് ഉള്ളതായി തോന്നിയിട്ടുണ്ട്. വിഎസിന്റെ കൂടെ പ്രവർത്തിച്ചിരുന്ന സമയത്തു തുടങ്ങിയ അടുപ്പമാണല്ലോ. ഇപ്പോഴും വല്ലപ്പോഴും അന്വേഷിക്കാനുള്ള സന്മനസ്സ് യച്ചൂരി കാണിക്കാറുണ്ട്.

? ഉന്നതരായ നേതാക്കളുമായെല്ലാം അടുപ്പം, പക്ഷേ സിപിഎമ്മിലേക്ക് തിരിച്ചു വരാനും കഴിയുന്നില്ല. എന്താണ് തടസ്സം

∙ എന്നെയും അതാണ് ആശ്ചര്യപ്പെടുത്തുന്നത്. പാർട്ടിയിൽ നിന്നു പുറത്താക്കാനായി എന്നിൽ ആരോപിച്ച കുറ്റം അടിസ്ഥാനമില്ലാത്തതാണ്. പക്ഷേ ആ പ്രത്യേക സാഹചര്യം എനിക്കു മനസ്സിലാകും. പാർട്ടി തീരുമാനം എന്ന നിലയിൽ അംഗീകരിക്കുകയും ചെയ്യുന്നു. അന്നത്തെ സാഹചര്യം ഇന്നു പാർട്ടിയിൽ ഇല്ല. സിപിഎമ്മിന് വിരുദ്ധമായി ഒരു ചെയ്തിയും എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ കഴിയാവുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പാർട്ടിക്ക് അനുകൂലമായ നിലപാടാണ് എടുത്തുവരുന്നത്. പക്ഷേ തിരിച്ചുവരാനായി നേതാക്കളുമായി എനിക്കുള്ള ബന്ധം ദുരുപയോഗം ചെയ്തിട്ടില്ല. അവരാരും എന്നെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചിട്ടുമില്ല. സാമ്പ്രദായികമായ രീതികളാണ് അക്കാര്യത്തിൽ ഞാൻ പിന്തുടരുന്നത്. ആരുടെയും പിറകെ നടന്നല്ല സിപിഎമ്മിലേക്കു മടങ്ങി വരേണ്ടതെന്നു ഞാൻ കരുതുന്നു.പക്ഷേ തിരിച്ചുവരാൻ എനിക്കു വലിയ ആഗ്രഹമുണ്ട്.

വി.എസ്. അച്യുതാനന്ദനൊപ്പം എ. സുരേഷ് (ഫയൽ ചിത്രം: മനോരമ)

? ആരും സഹായിച്ചില്ല എന്നു പറയുമ്പോൾ പഴയ വിഎസ് പക്ഷ നേതാക്കളും അതിൽ ഉൾപ്പെടുമോ

∙ എന്റെ കാര്യം ഒരിക്കലും അവരാരും അന്വേഷിച്ചിട്ടില്ല. വിഎസ് പക്ഷം എന്നൊന്നും ഞാൻ പറയില്ല. പക്ഷേ വിഎസുമായി അടുത്തു ബന്ധം ഉണ്ടായിരുന്ന പലർക്കുവേണ്ടിയും പല കാര്യങ്ങളും ആ സമയത്ത് ഞാൻ ചെയ്തു കൊടുത്തിട്ടുണ്ട്. അവരാരും പിന്നീട് എന്റെ ക്ഷേമം അന്വേഷിച്ചിട്ടില്ല. ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അന്വേഷിച്ചിട്ടില്ല. വിളിക്കാൻ പോലും ഭയമാണ്.

? വിഎസിനെ കണ്ട് പിറന്നാൾ ആശംസ അറിയിച്ചില്ലേ? അദ്ദേഹം പ്രതികരിച്ചോ

ഞാൻ ഒരാഴ്ച മുൻപു പോയി അദ്ദേഹത്തെ കണ്ടു. പിറന്നാൾ ആശംസകളും അറിയിച്ചു. അദ്ദേഹത്തിന് എന്നെ മനസ്സിലായി. ആ കണ്ണ് കണ്ടപ്പോൾ അതു ഞാൻ തിരിച്ചറിഞ്ഞു.

? എന്താണ് വിഎസുമായി താങ്കളെ ചേർത്തു നിർത്തുന്ന ഘടകം

∙ ഞാൻ പാലക്കാട്ടുകാരനായതാകാം ആദ്യത്തെ കാരണം. പെട്ടെന്ന് ഒരു താൽപര്യം തോന്നാൻ അതു വഴിയൊരുക്കി. രാഷ്ട്രീയത്തിൽ എനിക്കുള്ള താൽപര്യം വിഎസിനു പെട്ടെന്നു മനസ്സിലായി. അതിന്റെ ഇഷ്ടവും വന്നു. വിഎസ് എടുക്കുന്ന വിഷയങ്ങളോട് ആശയപരമായ ഐക്യം തോന്നിയിട്ടുണ്ട്. അതിന്റെ ആവേശം എന്റെ പ്രവർത്തനത്തിൽ ദർശിച്ചതും അദ്ദേഹത്തിനു താൽപര്യം തോന്നാൻ കാരണമായിട്ടുണ്ടാകും. അദ്ദേഹത്തിന്റെ നിലപാടുകളോട് നൂറിൽ നൂറ്റിയൻപതു ശതമാനം ചേർന്നു നിൽക്കുന്നയാളാണ് ഞാൻ.

വി.എസ്. അച്യുതാനന്ദന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്ന എ. സുരേഷ് (photo credit : എ. സുരേഷ്/ facebook)

? വിഎസിന്റെ വിശ്വാസം പിടിച്ചു പറ്റുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നോ

∙ എളുപ്പത്തിൽ പിടിച്ചുപറ്റിയതായിരുന്നില്ല. 2001ൽ വിഎസ് പ്രതിപക്ഷനേതാവ് ആയിരുന്നപ്പോഴാണ് അദ്ദേഹവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. മണ്ഡലമായ മലമ്പുഴയിലെ പ്രശ്നങ്ങൾ കൃത്യമായി വിഎസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. അതു റിപ്പോർട്ട് ചെയ്യുക എന്ന ജോലിയാണ് എന്നെ ആദ്യം ഏൽപ്പിച്ചത്. സത്യസന്ധമായും ആത്മാർഥമായും പ്രവർത്തിക്കുന്നയാളാണെന്ന് അതിന്റെ ഭാഗമായി തോന്നിയിട്ടുണ്ടാകും.

സത്യം പറയട്ടെ, എന്റെ അച്ഛനെ ഞാൻ ഇത്രമാത്രം സ്നേഹിച്ചിട്ടില്ല. അച്ഛനോടും അമ്മയോടും ദൈനംദിന ഇടപഴകൽ ഉണ്ടായിട്ടില്ല. സംഘടനാ പ്രവർത്തനവും മറ്റുമായി നടപ്പായിരുന്നല്ലോ. പിന്നെ ഞാൻ ടി.ശിവദാസമേനോന്റെ സ്റ്റാഫിൽ അംഗമായി, അവിടെ നിന്ന് വിഎസിന്റെ സ്റ്റാഫിൽ വന്നു. അച്ഛനെയും അമ്മയെയും വേണ്ടതുപോലെ ശ്രദ്ധിക്കാൻ ആ സമയത്തു ഞാൻ ശ്രമിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ കുറ്റബോധം വരും. പാർട്ടി ഏൽപ്പിച്ച ജോലികൾ ചെയ്യുന്നതിലായിരുന്നു ശ്രദ്ധ. വീട്ടിലെ കടം ഞാൻ വീട്ടിയത് വിഎസിനെ നോക്കിയാണ്. എന്റെ ആത്മാർഥത ഏറ്റവും അധികം പ്രകടിപ്പിച്ചത് അദ്ദേഹത്തോടാണ്.

? വിഎസ് അങ്ങനെ തിരിച്ച് സ്നേഹപ്രകടനങ്ങൾക്കു മുതിരുന്ന ആളാണോ

∙ ഇഷ്ടമുള്ളവരെ കണ്ടാൽ വിഎസിന്റ മുഖം വികസിക്കും. മക്കളെ, പേരക്കുട്ടികളെ ഒക്കെ കാണുമ്പോൾ അതു മനസ്സിലാകും. എന്നു വച്ച് അവരുടെ കാര്യമെല്ലാം അന്വേഷിച്ചു നടക്കുന്ന രീതി ഒന്നുമില്ല. എന്നെ കാണുമ്പോഴും അതേ സന്തോഷം വിഎസിന് ഉണ്ടെന്നു തോന്നാറുണ്ട്. അദ്ദേഹത്തിന്റെ മുഖം പ്രസന്നമാകുമായിരുന്നു.

? അത്രയും വിശ്വാസമുള്ള താങ്കളോട് പാർട്ടി രഹസ്യങ്ങളും പങ്കുവയ്ക്കുമായിരുന്നോ

∙ ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. ചില വിഷമങ്ങൾ വരുമ്പോഴാണ് ചിലതെല്ലാം പറയുക.

വി.എസ്. അച്യുതാനന്ദനൊപ്പം എകെജി സെന്ററിലേക്കെത്തുന്ന എ. സുരേഷ് (ഫയൽ ചിത്രം: മനോരമ)

? വാർത്ത ചോർത്തി എന്നതിന്റെ പേരിലാണല്ലോ താങ്കളടക്കം വിഎസിന്റെ സ്റ്റാഫിലെ മൂന്നു പേരെ 2013ൽ പുറത്താക്കിയത്. ബ്രാഞ്ച് അംഗങ്ങൾ മാത്രമായ നിങ്ങൾ മൂന്നു പേർക്കും സിപിഎമ്മിലെ ഉന്നത യോഗങ്ങളിൽ നടക്കുന്ന രഹസ്യങ്ങൾ അറിയാ‍ൻ കഴിയില്ലല്ലോ. അപ്പോൾ വിഎസിൽ നിന്ന് വാർത്തകൾ മനസ്സിലാക്കി അതു ചോർത്തി എന്ന് അനുമാനിക്കേണ്ടി വരും. അതാണോ സംഭവിച്ചത്

∙ അതു ശരിയല്ല. ചില ഘട്ടങ്ങളിൽ ചില കാര്യങ്ങൾ പങ്കുവയ്ക്കുമെന്നല്ലാതെ പാർട്ടി തീരുമാനങ്ങൾ പുറത്തു വരട്ടെ എന്ന നിലയിൽ ബോധപൂർവം പറയുന്ന രീതി വിഎസിന് ഒരിക്കലും ഉണ്ടായിട്ടില്ല. വിഎസ് പങ്കെടുക്കാത്ത എത്രയോ യോഗങ്ങളുടെ വാർത്ത പുറത്തു വന്നു! പിബിയിലെ ചർച്ചകൾ വരെ അക്ഷരം പ്രതി മാധ്യമങ്ങളിൽ വന്നു. സമ്മേളനത്തിന് അകത്തു നടക്കുന്ന കാര്യങ്ങൾ വിഎസ് അകത്ത് ഇരിക്കുമ്പോൾ തന്നെ ചോർന്നു വന്നു. അതിനെല്ലാം ഞങ്ങൾ എങ്ങനെ ഉത്തരവാദികളാകും? ഞങ്ങൾ അക്കാര്യത്തിൽ നൂറുശതമാനം നിരപരാധികളാണ്.

? പക്ഷേ വിഎസിനു ഹിതകരമായ പല വാർത്തകളും ആ സമയത്തു പുറത്തു വന്നതു വസ്തുതയല്ലേ? അതിൽ താങ്കളടക്കമുള്ളവർക്കു പങ്കില്ലേ

∙ വിഎസിന്റെ പ്രതിഛായ വളർ‌ത്താനായി ബോധപൂർവം വാർത്തകൾ സൃഷ്ടിക്കുകയും ചോർത്തുകയും എന്നതായിരുന്നു എനിക്കെതിരെയുള്ള കുറ്റപത്രത്തിലെ ഒരു ആരോപണം.യഥാർഥത്തിൽ വിഎസിനെ പലപ്പോഴും നിയന്ത്രിക്കാനാണ് ഞങ്ങളെല്ലാം ശ്രമിച്ചത്. വിഎസ് പാർട്ടിക്ക് അകത്തു തന്നെ നിൽക്കണമെന്ന് ഏറ്റവും ആഗ്രഹിച്ച ഒരാൾ ഞാനാണ്. അദ്ദേഹം വാർത്താസമ്മേളനം നടക്കുമ്പോൾ ഞങ്ങളെല്ലാം അനുഭവിച്ചിരുന്ന ടെൻഷന് കണക്കില്ല. ഒരു വാക്ക് പുറത്തു പോയാൽ തീർന്നു. അന്നെല്ലാം നിങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ഞങ്ങളുടെ നെഞ്ചിടിപ്പ് കേൾക്കാമായിരുന്നു.

? വിഭാഗീയത രൂക്ഷമായ ആ ഘട്ടത്തിൽ പാർട്ടി കമ്മിറ്റികളിൽ നിരന്തരമായ വിമർശനത്തിന് വിഎസ് ഇരയാകുമായിരുന്നല്ലോ. ഏതെങ്കിലും ഘട്ടത്തിൽ അത് അദ്ദേഹത്തെ വിഷമിപ്പിച്ചതായി തോന്നിയോ

∙ ചില ആളുകളുടെ വിമർശനം കടുത്തതാകുമ്പോൾ വിഷമം വിഎസിന്റെ മുഖത്ത് ഉണ്ടാകും. തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിന്റെ സമയത്ത് അതു വളരെ പ്രകടമായി. അദ്ദേഹത്തിന് അന്നു സുഖമില്ലാതെ ഇരിക്കുകയായിരുന്നു. സമ്മേളനത്തിൽ പോയി അസുഖവും ബിപിയും കൂട്ടണോ എന്നു ഞങ്ങൾ ചോദിച്ചതാണ്. വിമർശിക്കുമെന്ന് ഭയന്ന് പാർട്ടി സമ്മേളനത്തിനു പോകാതിരിക്കുന്ന രീതിയല്ല വിഎസിന്റേത്. ‘ക്യാപിറ്റൽ പണിഷ്മെന്റ്’ അടക്കമുളള പ്രയോഗങ്ങൾ ആ സമ്മേളനത്തിലാണല്ലോ സംഭവിച്ചത്. അതുൾപ്പെടെ അദ്ദേഹത്തെ പ്രയാസപ്പെടുത്തി. വിഎസിനെ അവിടെ കൊണ്ടിരുത്തിയിരിക്കുന്നത് എന്തിനാണെന്ന് ചില പ്രതിനിധി സഖാക്കൾ ധാർമികരോഷത്തോടെ വന്നു ചോദിച്ചു. അത്രമാത്രം അദ്ദേഹം വിഷമത്തിലായിപ്പോയി. സങ്കടവും രോഷവും എല്ലാം ആ മുഖത്തു കാണാമായിരുന്നു.

? താങ്കൾക്കെതിരെ സംസ്ഥാന കമ്മിറ്റിയും പിബിയും അച്ചടക്ക നടപടി തീരുമാനിച്ച ശേഷം ആ യോഗങ്ങളിൽ പങ്കെടുത്ത വിഎസ് മടങ്ങിപ്പോകുമ്പോഴും താങ്കൾ ഒപ്പമുണ്ടായിരുന്നല്ലോ. എന്തു പറഞ്ഞു

∙ കമ്മിറ്റി കഴിഞ്ഞ് വിഎസ് ഇറങ്ങിവരുന്നതിനു മുൻപു തന്നെ തീരുമാനം അതായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. രാവിലെ മുതൽ മാധ്യമങ്ങളിൽ ഞങ്ങൾക്കെതിരെ നടപടി വരുമെന്നു വന്നുകൊണ്ടിരിക്കുകയാണ്. വിഎസ് കാറിൽ കയറി. അദ്ദേഹം എന്നോട് ഒന്നും പറഞ്ഞില്ല, ഞാനും ഒന്നും ചോദിച്ചില്ല. അത്രത്തോളം വിഷാദത്തിൽ ഇരിക്കുന്നതു കണ്ട എനിക്ക് ചോദിക്കാൻ ധൈര്യം വന്നില്ല.‘കേരള ഹൗസിൽ’ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളെ പുറത്താക്കിയ വിവരം ചാനലുകളിലൂടെ വന്നു.

ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വാർത്താസമ്മേളനം നടത്തുന്നതിനു മുൻപു തന്നെയാണ് വാർത്തകൾ വന്നത്. അപ്പോൾ ‘ മൂന്നാളെയും പുറത്താക്കി എന്നാണല്ലോ വാർത്ത’ എന്നു വിഎസിനോടു ചൂണ്ടിക്കാട്ടി. ‘അതൊന്നും നടക്കാൻ പോകുന്നില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം കേന്ദ്രകമ്മിറ്റി തിരുത്തുമെന്നായിരുന്നു വിഎസിന്റെ അതുവരെ ഉള്ള പ്രതീക്ഷ. പുറത്ത് ചാനലുകളുണ്ടെന്നും ഒന്നും പ്രതികരിക്കരുതെന്നും ഞാൻ അപേക്ഷിച്ചു.

വി.എസ്. അച്യുതാനന്ദന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ (photo credit : എ. സുരേഷ്/ facebook)

? നിങ്ങൾ മൂന്നു പേരെയും വിട്ടു പിരിയാൻ വിഎസ് എന്നിട്ടും തയാറായില്ല എന്നാണല്ലോ കേട്ടത്

∙ പിറ്റേദിവസം രാവിലെ എകെജി സെന്ററിൽ പാർട്ടി യോഗമുണ്ട്. അതിനു പോകാനായി രാവിലെ എത്തിച്ചേരണമെന്ന് വിഎസ് തലേന്നു പറഞ്ഞിരുന്നു. പാർട്ടിക്കു പുറത്തായ ഞാൻ എങ്ങനെയാണ് അതു ചെയ്യുക? എനിക്കൊപ്പം പുറത്താക്കപ്പെട്ട പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണനെ വിളിച്ച് എന്റെ സങ്കടം പറഞ്ഞു. പുറത്താക്കിയ തീരുമാനം ഔദ്യോഗികമായി സിപിഎം അറിയാക്കാത്ത സാഹചര്യത്തിൽ കന്റോൺമെന്റ് ഹൗസിലേക്ക് വരാനാണ് അദ്ദേഹം പറഞ്ഞത്. ചെന്നപ്പോൾ എന്നെ പ്രതീക്ഷിച്ചിട്ടെന്ന പോലെ വിഎസ് ഇരിക്കുകയാണ്. പുറത്താക്കിയതൊന്നും തനിക്കു ബാധകമല്ലെന്ന നിലയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം.

എകെജി സെന്ററിലേക്കു പതിവു പോലെ ഒരുമിച്ചു പോകാമെന്ന് പറ‍ഞ്ഞു. പാർട്ടിയിൽ നിന്നു പുറത്താക്കിയ ഒരാൾ വിഎസിനൊപ്പം എകെജി സെന്ററിലേക്കു പിറ്റേന്നു പോകുന്നത് പാർട്ടിയെ വെല്ലുവിളിക്കുന്ന നടപടിയാകുമെന്നു ഞാൻ പറഞ്ഞു. ആദ്യമായാണ് വിഎസിനെ ധിക്കരിച്ചു പറയുന്നത്. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല.‘സുരേഷ് എന്റെ കൂടെ ഉണ്ടാകണം, ശമ്പളത്തിന്റെ കാര്യമൊന്നും പ്രശ്നമല്ല’ എന്ന് ആവർത്തിച്ചു. പക്ഷേ ആ യാത്രയിൽ അനുഗമിക്കാൻ കഴിയില്ലെന്നു ഞാൻ തീർത്തു പറഞ്ഞു. അതു ശരിയായ ഒരു നടപടിയല്ല എന്ന എന്റെ വാദഗതി ഒടുവിൽ അദ്ദേഹം സമ്മതിച്ചു. ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു വിഎസിനൊപ്പം ഒരു ഫോട്ടോ എടുത്തു പിരിഞ്ഞു.

വി.എസ്. അച്യുതാനന്ദന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം എ. സുരേഷ് (photo credit : എ. സുരേഷ്/ facebook)

? ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നു പിരിഞ്ഞെങ്കിലും വിഎസിന്റെ വിശ്വസ്ത വലയത്തിൽ തന്നെ നിങ്ങളെല്ലാം തുടർന്നില്ലേ

∙ ഇടയ്ക്കു കാണുകയും ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പഴയതു പോലെ വിളിക്കുമായിരുന്നു.

? ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതാണല്ലോ വിഎസിനെ ഏറ്റവും ഉലച്ച സന്ദർഭങ്ങളിലൊന്ന്. അന്ന് എങ്ങനെയാണ് അതിനോട് അദ്ദേഹം പ്രതികരിച്ചത്

∙ അന്ന് ഞങ്ങൾ തൃശൂരിലായിരുന്നു. രാത്രിയാണല്ലോ ആ ദാരുണ സംഭവം നടന്നത്. ഞാൻ അന്നു വിഎസിനൊപ്പം ഒരേ മുറിയിലാണ് ഉറങ്ങുന്നത്. കുളിക്കാനും വസ്ത്രം മാറാനുമായി തൊട്ടടുത്തുള്ള എന്റെ മുറിയിലേക്കു പോയ സമയത്ത് ആ വിവരം എന്നെ തേടിയെത്തി. തിരിച്ചു വന്നപ്പോൾ വിഎസ് നല്ല ഉറക്കത്തിലാണ്. ഉറക്കത്തിൽ നിന്നു വിളിച്ചു പറഞ്ഞില്ല. പിറ്റേദിവസം രാവിലെ എഴുന്നേറ്റ ഉടനെയും പറയാനുള്ള ധൈര്യം വന്നില്ല. വിഎസ് രാവിലെ പതിവ് പ്രഭാത നടത്തം തുടങ്ങി.

ടി.പിയുടെ മരണത്തിന് ശേഷം വിഎസ് അച്യുതാനന്ദന്‍ കെ.കെ. രമയെ കോഴിക്കോട് സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം: മനോരമ)

എന്റെ മനസ്സ് ആകെ പ്രക്ഷുബ്ധമായിരുന്നു. പത്രങ്ങളിൽ എല്ലാം ആ വാർത്ത ഉണ്ട്. വൈകാതെ പത്രം വിഎസ് കാണുകയും ചെയ്യും. ഒടുവിൽ എല്ലാ ധൈര്യവും സംഭരിച്ച് അങ്ങനെ ഒരു സംഭവം നടന്നെന്നു ഞാൻ പറഞ്ഞു. അദ്ദേഹം ഭയങ്കരമായ വിഷമത്തിലായിപ്പോയി. ഒരു ഷോക്കിൽ ആയതു പോലെ. ഒന്നും പ്രതികരിച്ചില്ല. വിഎസിന് ഒപ്പം നിൽക്കുന്ന ചില പ്രധാന നേതാക്കൾ വൈകാതെ വിളിച്ചു. കോഴിക്കോട്ടേക്കു പോകരുതെന്നു പറയാനാണ് അവർ ബന്ധപ്പെട്ടത്. പക്ഷേ പിന്തിരിപ്പിക്കാനുള്ള അവരുടെ ശ്രമം വിഎസ് സമ്മതിച്ചില്ല . ടിപിയെ കാണാൻ പോയേ പറ്റൂ എന്നു വ്യക്തമാക്കി. പ്രിയപ്പെട്ട സഖാവിനെ അവസാനമായി കാണാൻ വിഎസ് പോയി.

? അതിനു മുൻപ് ഒരിക്കൽ ടിപി ചന്ദ്രശേഖരൻ വിഎസിനെ വന്നു കണ്ടിരുന്നില്ലേ

∙ സത്യമാണ്. ഞാൻ അന്നു കൂടെ ഉണ്ടായിരുന്നു. ആലുവ ഗെസ്റ്റ് ഹൗസിലേക്ക് ടിപിയെ വിളിക്കാൻ വിഎസ് തന്നെയാണ് എന്നോടു പറഞ്ഞത്. രണ്ടുമണിക്കൂറോളം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ടിപിക്ക് വധഭീഷണി ഉണ്ടെന്നു പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയ സമയമാണ്. ബൈക്കിലെ യാത്ര നിർത്തി കാർ ഏർപ്പാടാക്കണമെന്ന് വിഎസ് പറഞ്ഞു. അതിനു വേണ്ട കാര്യങ്ങൾ ചെയ്യാമെന്നും അറിയിച്ചു. ‘പാർട്ടി തീരുമാനമാണെങ്കിൽ ഞാൻ ഹെലികോപ്റ്ററിൽ പോയാലും അതു നടപ്പിലാക്കിയിരിക്കുമല്ലോ’ എന്നായിരുന്നു ടിപിയുടെ മറുപടി. ‘എനിക്കു പേടിയില്ല സഖാവേ’ എന്നും പറഞ്ഞു പോയി. വിഎസിന് വലിയ ഇഷ്ടമുള്ളയാളായിരുന്നു ടിപി.

വി.എസ്. അച്യുതാനന്ദന്‍ന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം എ. സുരേഷ് (photo credit : എ. സുരേഷ്/ facebook)

? നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ദിനം ടി.പിയുടെ ഭാര്യ കെ.കെ.രമയെ വിഎസ് കാണാൻ പോയപ്പോൾ വിലക്കിയില്ലേ

∙ ടിപി കൊല്ലപ്പെട്ട് കൃത്യം ഒരു മാസം കഴിഞ്ഞാണ് രമയെ വിഎസ് കാണുന്നത്. അന്ന് കോഴിക്കോട്ട് വേറെ ചില പരിപാടികളുണ്ടായിരുന്നു. പ്രോഗ്രാം ഷെഡ്യൂൾ സിപിഎം ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണനും അയച്ചിരുന്നു. അന്നു രാവിലെ പെട്ടെന്ന് രമയെ കാണാൻ പോകുകയാണെന്നു വിഎസ് എന്നോടു പറഞ്ഞു. അതു വേണോ എന്നു ഞാൻ ചോദിച്ചു. പോകുന്നെങ്കിൽ ടിപി രാമകൃഷ്ണനെ കൂടി അറിയിക്കേണ്ടേയെന്നും ചോദിച്ചു.

പാർട്ടി അറിയാതെ പോകുന്നതു ശരിയല്ലല്ലോ എന്നും പറഞ്ഞു. എസ്. രാമചന്ദ്രൻ പിള്ളയും അന്നു കോഴിക്കോട്ടുണ്ട്. എസ്ആർപിയും ടിപി രാമകൃഷ്ണനും വിഎസിനെ കാണാൻ രാവിലെ വന്നിരുന്നു. അവരോട് ആരോടും ഈ യാത്രയെക്കുറിച്ചു വിഎസ് പറഞ്ഞില്ല. പോകുന്നത് സെൻസിറ്റീവ് ആയ സ്ഥലത്തേക്കാണ് എന്നതിനാൽ അതനുസരിച്ചുള്ള എല്ലാ ക്രമീകരണങ്ങളും എനിക്കു ചെയ്യണം. പൊലീസിനുള്ള സന്ദേശം പോലും പക്ഷേ നൽകാൻ കഴിഞ്ഞില്ല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസവമാണ് പോയേ പറ്റൂ എന്ന ഒറ്റവാശിയിൽ വിഎസ് നിന്നു. അങ്ങനെയാണ് നാടകീയമായി അവിടേക്കു പോകുന്നത്.

? ആ യാത്രയുമായി ബന്ധപ്പെട്ട് പിന്നീട് ഉണ്ടാക്കാൻ ഇടയുള്ള കോളിളക്കത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരിക്കുമല്ലോ

∙ ഉറപ്പായും. വിഎസിന് അതു നല്ല ബോധ്യമുണ്ടായിരുന്നു. അത്രയും അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ടല്ലോ.

സിതാറാം യച്ചൂരിക്കൊപ്പം എ. സുരേഷ് (photo credit : എ. സുരേഷ്/ facebook)

? നടത്താൻ പോകുന്ന ഒരു വിവാദ പ്രതികരണം, അല്ലെങ്കിൽ കേന്ദ്രനേതൃത്വത്തിന് അയയ്ക്കാൻ പോകുന്ന പരാതി, ഇക്കാര്യങ്ങളിൽ മറ്റുള്ളവരുടെ ഉപദേശം തേടുന്ന രീതി ഉണ്ടായിരുന്നോ

∙ അങ്ങനെ ചെയ്യാറില്ല. പക്ഷേ പാർട്ടിയുമായി ബന്ധപ്പെട്ട് ആശയപരമായ ചില പ്രശ്നങ്ങളുണ്ടായിരുന്നല്ലോ. അത് പലരുമായി ചർച്ച ചെയ്യാറുണ്ട്. പക്ഷേ നിലപാട് അദ്ദേഹത്തിന്റേതു തന്നെയായിരിക്കും.

? മറ്റുള്ളവർ പറയുന്നതു കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന രീതി വിഎസിനുണ്ടോ

∙ മറ്റു പലരിൽ നിന്നും വിഎസിനെ വ്യത്യസ്തനാക്കുന്നത് അതാണ്. മറ്റുള്ളവർ പറയുന്നത് അദ്ദേഹം ശ്രദ്ധയോടെ കേൾക്കും. തീരുമാനമെടുക്കുന്ന പ്രക്രിയയിൽ അവരുടെ വാദമുഖങ്ങൾ കൂടി കണക്കിലെടുക്കും.

സിതാറാം യച്ചൂരിയും വിഎസ് അച്യുതാനന്ദനും (ഫയൽ ചിത്രം: മനോരമ)

? വിഎസ് പിബിക്ക് അയയ്ക്കുന്ന കത്തുകൾ അദ്ദേഹം തന്നെ തയാറാക്കുന്നതായിരുന്നോ

∙ അദ്ദേഹം തന്നെയാണ് പോയിന്റുകൾ പറയുന്നത്. തയാറാക്കിയശേഷം പൂർണമായും വായിച്ചുനോക്കുകയും തിരുത്തുകയും ചെയ്യും. ഇംഗ്ലിഷാണെങ്കിലും മലയാളമാണെങ്കിലും രണ്ടു മൂന്നു തവണ വായിക്കും.

? മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ മത്സരം സംഘടിപ്പിച്ച ശേഷം പരാജയപ്പെട്ടതാണല്ലോ വിഎസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന വീഴ്ച. തോറ്റു പോകുമെന്ന ഒരു കണക്കുകൂട്ടലും വിഎസിന് ഉണ്ടായിരുന്നില്ലേ

∙ പന്ത്രണ്ടു പേരാണല്ലോ അവിടെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചത്. അത്രയും പേർ മത്സരിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. അതായിരുന്നു ശരി. പക്ഷേ വിഎസിന്റെ കയ്യിൽ നിന്ന് നിയന്ത്രണം പോയി. മറ്റുള്ളവരുടെ വാദഗതികൾക്കാണ് മേൽക്കൈ ലഭിച്ചത്. അങ്ങനെയാണ് ആ തീരുമാനം വന്നത്. വിഎസ് വല്ലാതെ നിരാശനായി.

? ആ സമയത്ത് അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നല്ലോ. ഒരു പക്ഷേ മുഖ്യമന്ത്രി ആയിരിക്കുന്നതിനേക്കാൾ വിഎസ് ശോഭിച്ചത് പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോഴാണ്. കെ.എം.ഷാജഹാനും താങ്കളും എല്ലാം ചേർന്ന് വിഎസിന്റെ പ്രതിഛായ ബോധപൂർവം നിർമിച്ചതാണ് എന്ന വാദഗതി പിന്നീട് ഉണ്ടായിട്ടുണ്ടല്ലോ. എന്താണ് വാസ്തവം

∙ കയ്യിൽ കിട്ടുന്ന നിവേദനം വരെ മുഴുവൻ വായിക്കുന്ന രീതിയാണ് വിഎസിന്റേത്. അല്ലാതെ തുടക്കം മാത്രം വായിച്ച് മറ്റാർക്കെങ്കിലും കൈമാറുന്ന രീതി അദ്ദേഹത്തിനില്ല. പ്രകൃതിയുമായും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എക്കാലത്തും അദ്ദേഹത്തിന് ഉറച്ച നിലപാട് ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ വെട്ടിനിരത്തൽ സമരനായകനായി അക്കാലത്തു തന്നെ ചിത്രീകരിക്കപ്പെട്ടത്. മണ്ണിന്റെ മണമുള്ള രാഷ്ട്രീയ നേതാവാണ് വിഎസ്. കർഷകത്തൊഴിലാളി പ്രസ്ഥാനം ഉണ്ടാക്കിയതും കയർ തൊഴിലാളികളെ സംഘടിപ്പിച്ചതും അദ്ദേഹമാണ്. ആ പശ്ചാത്തലമുള്ള വിഎസിനെ സംബന്ധിച്ച് അത്തരം വിഷയങ്ങൾ ഏറ്റെടുക്കുന്നത് വളരെ സ്വാഭാവികമായിരുന്നു. ആ താൽപര്യത്തിന്റെ ഭാഗമായി തന്നെയാണ് ആ വിഷയങ്ങൾ അദ്ദേഹം ഏറ്റെടുത്തത്.

മൂന്നാറിെല കയ്യേറ്റങ്ങൾ പരിശോധിക്കാൻ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെത്തിയപ്പോൾ (ഫയൽ ചിത്രം: മനോരമ)

? മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മൂന്നാർ ദൗത്യവും അതിന്റെ ഭാഗം തന്നെയായിരുന്നോ

∙ മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവിന്റെ റോൾ ചില കാര്യങ്ങളിൽ അദ്ദേഹം തുടർന്നെന്നു വേണം കരുതാൻ. മുഖ്യമന്ത്രിക്ക് ഒരു സ്ഥലം നേരിട്ടു സന്ദർശിച്ച് നടപടി എടുക്കേണ്ട കാര്യമൊന്നുമില്ലല്ലോ. മുഖ്യമന്ത്രിമാർ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്ന രീതിയാണ് കണ്ടു വരുന്നത്. എന്നാൽ മൂന്നാറിൽ അനധികൃത കയ്യേറ്റങ്ങളെക്കുറിച്ചു പരാതി ലഭിച്ചപ്പോൾ നേരിട്ടു സന്ദർശിക്കാൻ വിഎസ് തീരുമാനിച്ചു. സത്യത്തിൽ അവിടെ എത്തുന്ന ഘട്ടത്തിൽ ആ നിവേദനം ഞാൻ എടുത്തിട്ടുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ കയ്യേറ്റ സ്ഥലങ്ങൾ മാത്രം വിഎസ് സന്ദർശിക്കുമെന്നാണ് കരുതിയത്. രാത്രി ഒരു മണിക്ക് ഇടുക്കിയിൽ എത്തിയപ്പോൾ ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി സഖാവ് സ്വീകരിക്കാനുണ്ടായിരുന്നു.

രാവിലെ കയ്യേറ്റ സ്ഥല സന്ദർശനത്തിന് ഒരുങ്ങിയപ്പോൾ പ്രധാനപ്പെട്ട ചില കയ്യേറ്റ മേഖലകൾ ശ്രദ്ധയിൽ പെടുത്തി. ‘അങ്ങനെ പറഞ്ഞാൽ പോരാ, നിവേദനത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ സ്ഥലത്തും പോകണം’ എന്നായിരുന്നു മറുപടി. അതോടെ ഞാൻ ടെൻഷനിലായി. തിരുവനന്തപുരത്ത് വിളിച്ച് ആ നിവേദനം ഫാക്സിൽ വാങ്ങി. വിഎസ് പറഞ്ഞ കാര്യം ഞാൻ എം.എം.മണിയോടു പറഞ്ഞപ്പോൾ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പോകാം എന്നായിരുന്നു അദ്ദേഹത്തിന്റെയും മറുപടി. എന്നാൽ പരാതിയിൽ ഉള്ള എല്ലാ സ്ഥലങ്ങളിലും പോകും എന്നതിൽ വിഎസ് ഉറച്ചു നിന്നു. സമയമെടുക്കുമെന്നും ദൂരമുണ്ടെന്നും പറഞ്ഞിട്ടും അദ്ദേഹം വിട്ടുവീഴ്ചയ്ക്കു തയാറായില്ല. മണി സഖാവും ഞങ്ങൾക്കൊപ്പം കാറിലുണ്ട്. അദ്ദേഹത്തിന്റെ സഹോദരൻ ലംബോദരൻ കയ്യേറ്റം ചെയ്തുവെന്ന് ആരോപിക്കുന്ന സ്ഥലവും വിഎസ് അന്നു സന്ദർശിച്ചു. മണി സഖാവ് ഒന്നും പറഞ്ഞില്ല.

? എം.എം മണി അടക്കം ഒപ്പം നിന്ന പലരും പിന്നീട് കൂറുമാറിയല്ലോ. ഏതെങ്കിലും ഘട്ടത്തിൽ അതു വിഷമിപ്പിച്ചോ

∙ മണി സഖാവിനോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. അദ്ദേഹം അകന്നു പോയത് വലിയ നഷ്ടം പോലെ വിഎസിനു തോന്നിയിരുന്നു.

? ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപ്പോന്ന സമയത്ത് താങ്കൾ കൂടെയില്ല. പക്ഷേ അദ്ദേഹത്തിന്റെ വലയത്തിൽ ഉണ്ടായിരുന്നു. പാർട്ടി വിട്ടുപോകാൻ ആ സമയത്ത് അദ്ദേഹം ഒരുങ്ങിയോ

∙ ആ ഘട്ടത്തിൽ വിഎസ് വലിയ അസംതൃപ്തിയിലായിരുന്നു. പാർട്ടി സംവിധാനം തന്നെ ഗൗനിക്കുന്നില്ലെന്ന സങ്കടവും രോഷവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കമ്മിറ്റികളിലും സമ്മേളനങ്ങളിലും എല്ലാം നടക്കുന്നത് ഏകപക്ഷീയമായ വിമർശനമാണെന്ന വിലയിരുത്തലാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അത് വിഎസിനെ വേദനിപ്പിച്ചിരുന്നു.

വി.എസ്. അച്യുതാനന്ദന്റെ നൂറാം പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ, കെ.വി സുധാകരൻ രചിച്ച ‘ഒരു സമര നൂറ്റാണ്ട്’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം: മനോരമ)

? ഏതെങ്കിലും സമയത്ത് സിപിഎം ബന്ധം വിഛേദിക്കാൻ വിഎസ് തുനിഞ്ഞിട്ടുണ്ടോ

∙ എനിക്കു തോന്നുന്നില്ല. തന്റെ നിലപാടുകൾ പാ‍ർട്ടിയെ ബോധ്യപ്പെടുത്താനും പാർട്ടിക്കു തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താനുമാണ് അദ്ദേഹം ശ്രമിച്ചുവന്നത്. കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ പോരാടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലൈൻ. അല്ലാതെ പുറത്തു പോകണമെന്നു ചിന്തിച്ചിട്ടില്ല. പലരും അതിന് അദ്ദേഹത്തെ നിർബന്ധിച്ചിട്ടുണ്ട്. ഇങ്ങനെ പോകാൻ കഴിയില്ല എന്നു തുടർച്ചയായി പറഞ്ഞവരുണ്ട്. പാർട്ടിക്കകത്തു നിന്നു കൊണ്ട് പാർട്ടിയെ ശരിയായ വഴിയിൽ നയിക്കാനാണ് വിഎസ് ശ്രമിച്ചത്.

? കേന്ദ്രനേതൃത്വം, പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോൾ വിഎസിനെ കയ്യൊഴിഞ്ഞില്ലേ

∙ അതിൽ അദ്ദേഹത്തിന് പ്രയാസം തോന്നിയിട്ടുണ്ട്. പക്ഷേ സീതാറാം യച്ചൂരിയോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. അദ്ദേഹത്തിൽ പ്രതീക്ഷയും വച്ചു പുലർത്തി. 2011 ലെ തിരഞ്ഞെടുപ്പിൽ വിഎസിനെ സ്ഥാനാർഥിയാക്കാൻ മുൻകൈ എടുത്തത് യച്ചൂരിയാണ്. വിഎസ് മത്സരിക്കേണ്ടതില്ല എന്നാണ് പിബി തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റിയും അങ്ങനെ തീരുമാനിച്ചു. വിഎസിന്റെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് അങ്ങനെ ചെയ്തത്. അതിൽ വിഎസിന് വലിയ വിഷമം ഉണ്ടായിരുന്നു. ‘അവരെല്ലാം എനിക്കു വയ്യെന്നാണ് പറയുന്നത്, ഞാൻ എന്തു പറയാൻ ’ എന്ന് എന്നോടു പറഞ്ഞു. തുടർന്നാണ് അദ്ദേഹം യച്ചൂരിയെ ബന്ധപ്പെടുന്നത്. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി വിഎസ് സ്വയം പിൻവാങ്ങി എന്ന പ്രചാരണമാണ് ആദ്യം ഉണ്ടായത്. അതു വാസ്തവമല്ലെന്നു വിഎസ് വ്യക്തമാക്കി. അങ്ങനെ യച്ചൂരി വിഷയം വീണ്ടും തുറക്കുകകയും വിഎസ് സ്ഥാനാർഥിയാകുകയും ചെയ്തു.

വി.എസ്. അച്യുതാനന്ദന്‍ന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം എ. സുരേഷ് (photo credit : എ. സുരേഷ്/ facebook)

? പിണറായി വിജയനുമായിട്ടായിരുന്നല്ലോ പാർട്ടിക്കുള്ളിലെ പോരാട്ടം. വ്യക്തിപരമായി എന്തെങ്കിലും അഭിപ്രായം പങ്കുവച്ചിട്ടുണ്ടോ

∙ വ്യക്തിപരമായ അകൽച്ച തോന്നിയിട്ടില്ല. പർട്ടിക്കകത്തെ പ്രശ്നങ്ങളിലും നിലപാടുകളിലുമായിരുന്നു ഭിന്നത.

? ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ പദവി വിഎസ് ഏറ്റെടുത്തതോടെ അദ്ദേഹത്തിന്റെ നിലപാടുകൾ ബലികഴിക്കപ്പെട്ടെന്ന് വിമർശിക്കുന്നവരുണ്ടല്ലോ

∙ ആ ചുമതല അദ്ദേഹം ഏറ്റെടുക്കേണ്ടിയിരുന്നില്ല എന്നു തന്നെയാണ് എന്റെ എഭിപ്രായം. വിഎസിനെ സ്നേഹിക്കുന്നവരുടെ പൊതുവായ അഭിപ്രായവും അതുതന്നെയാണ്.പലരും അദ്ദേഹത്തോട് അതു നേരിട്ടു പറഞ്ഞിട്ടുമുണ്ട്.

? വിഎസ് സജീവമായി ഇല്ലാത്ത സിപിഎം വല്ലാതെ മാറിപ്പോയോ

∙ അതെക്കുറിച്ചുള്ള ചിന്തകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. വിഷമം പറഞ്ഞിട്ടുണ്ട്. സമൂഹത്തിൽ ഒരുപാട് ദുഷ്പ്രവണതകൾ വരുന്നുണ്ട്. അതു പുറത്തേക്കു പ്രകടമാകുന്ന ഘട്ടത്തിലൊക്കെ അതിനെതിരെ പ്രതികരിക്കാൻ വിഎസ് സജീവമായി ഉണ്ടായിരുന്നെങ്കിൽ എന്ന തോന്നുന്ന എന്നെപ്പോലെ ധാരാളം പേർക്കുണ്ട്. സിപിഎം ഒരു തിരുത്തൽ ശക്തിയാകുന്നില്ല എന്ന വിചാരം സമൂഹത്തിൽ പ്രബലമാണെങ്കിൽ അതു പാർട്ടി ഇടപെട്ടു മാറ്റുകയാണ് വേണ്ടത്. വിഎസിന്റെ ആ റോൾ സിപിഎം തന്നെ ഏറ്റെടുക്കണം.

English Summary:

Cross-Fire Exclusive Interview with V.S.Achuthanandan's former Privet Secretary A.Suresh