പൊന്നുകൊണ്ട് നാവിലണിഞ്ഞു, ആറ്റുമണൽത്തരി കൊണ്ട് വിരലിലും; അക്ഷരനക്ഷത്രം നിറഞ്ഞ നവരാത്രിക്കാലം
അഭിമാനത്തിന്റെ ആനപ്പുറമേറി ഇവിടെ നിന്നായിരുന്നു എഴുന്നള്ളത്ത്! അക്ഷരം പുതിയതൊന്ന് ആശാൻ അനുവദിച്ചുതന്ന ദിവസമായിരുന്നു അത്. പുതിയ അക്ഷരം കണ്ണിൽ പകർന്ന നക്ഷത്രശോഭ അമ്മയുടെ മുഖത്താണ് ആദ്യം പ്രതിഫലിച്ചുകണ്ടത്. മുടിയിഴകൾ തലോടി അമ്മ ഉള്ളിൽ നിലാവ് നിറച്ചു. ഇവിടെ ഇപ്പോൾ ഒരു ഇരുനിലമാളികയാണ്. മതിൽക്കെട്ടിനുള്ളിൽ ടൈൽ വിരിച്ച മുറ്റം. ആശാനും ആശാട്ടിയും എന്നേ ഇവിടം വിട്ടുപോയി; അല്ല വിറ്റുപോയി. മക്കളില്ലാതിരുന്ന ആ വൃദ്ധദമ്പതികളെ ആശാട്ടിയുടെ സഹോദരൻ വീടിനടുത്തൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെച്ചെന്നും പലതവണ കണ്ടിരുന്നല്ലോ, ഇരുവരുടെയും മരണം വരെ. ഇരുനില മാളിക ഇരുട്ടിലേക്കു മങ്ങി മുങ്ങുന്നു. അരപ്പൊക്കത്തോളം പച്ചനിറവും അതിനുമുകളിലേക്ക് കുമ്മായവെണ്മയുമായി ഓടുപാകിയൊരു കൊച്ചുവീട് അവിടെ തെളിയുന്നു. അടുക്കളവശത്തെ മുറ്റത്തു കിണർ, അപ്പുറത്തൊരു കൊച്ചു തൊഴുത്ത്, വടക്കേപ്പറമ്പിലേക്കിറങ്ങുന്നിടത്ത് തടിത്തൂണുകളിൽ ഓലമേഞ്ഞ മേൽക്കൂരയുമായി കുടിപ്പള്ളിക്കൂടം.

∙ ആറ്റുമണൽ നോവ് വിരലിലണിഞ്ഞു, അ എന്നു പറഞ്ഞു
എഴുത്തുപള്ളിക്കൂടം, കളരി, ഓലപ്പള്ളിക്കൂടം എന്നൊക്കെയും വിളിപ്പേരുണ്ടെങ്കിലും ഞങ്ങൾക്ക് ഇത് ‘ആശാൻപള്ളിക്കൂട’മാണ്. അതിന്റെ തൂണുകൾ, മുൻപേ പോയവരുടെ കരസ്പർശത്തിന്റെ മെഴുക്കുമായി തേഞ്ഞുതിളങ്ങി നിൽക്കുന്നു. ആറ്റുമണൽ വിരിച്ച തറയിലാണ് അക്ഷരരൂപങ്ങളിലൂടെ ആശാൻ ചൂണ്ടുവിരലിനെ നയിച്ചത്.
‘‘അ എന്നെല്ലാവരും എഴുതിയോ?’’
ഇരുവശത്തും നിരയായി ചമ്രംപടഞ്ഞിരിക്കുന്നവരുടെ നടുവിൽനിന്ന് ആശാൻ ഉച്ചത്തിൽ ചോദിക്കുന്നു.
‘‘അ’’– ശിഷ്യരുടെ കൂട്ടപ്പറച്ചിൽ ഉച്ചസ്ഥായിയിൽ.
കയ്യിലൊരു കൊച്ചു വടിയുമായി ഓരോരുത്തരുടെയും മുന്നിലെ അക്ഷരത്തെ ആശാൻ അതിവേഗം പരിശോധിക്കുന്നു. ഈ പൊതുപഠനത്തിൽ ‘‘എഴുതുന്നത് പഠിച്ച അക്ഷരം വരെ, ചൊല്ലുന്നത് പഠിക്കാത്ത അക്ഷരങ്ങളും ചേർത്ത്’’ എന്നതാണു ചിട്ട. അ മുതൽ അഃ വരെയും ക മുതൽ ക്ഷ വരെയും എല്ലാവരും ഉത്സാഹത്തോടെ ഏറ്റുചൊല്ലിക്കഴിഞ്ഞാൽ അന്നു പുതിയ പാഠം നൽകേണ്ടവരെ നിശ്ചയിക്കും ആശാൻ.
∙ ആ പനയോലയിൽ നാരായത്തിൽ ആശാൻ അക്ഷരങ്ങൾ കുത്തിനിറച്ചു തന്നു
ഉത്തരത്തിൽ സൂക്ഷിച്ചിട്ടുള്ള പനയോല ഒരെണ്ണം ഊരിയെടുത്ത് മടക്കുപിച്ചാത്തികൊണ്ട് ചെത്തിയൊരുക്കി, കലാത്മകമായി അതിനൊരു തലേക്കെട്ടു തീർത്ത്, വാലറ്റം വക്കുരുട്ടിയെടുത്ത് ഓല ഒരുക്കുന്നതിനു സാക്ഷിയായി ആശാനു ചുറ്റും കൗതുകം വിടർന്ന കണ്ണുകളെത്ര! ഓലയുടെ ഇരുപുറവും വരികളായി അക്ഷരം നിറഞ്ഞു കഴിഞ്ഞാൽ അടുത്ത അക്ഷരത്തിനായി പുതിയ ഓല. കോർത്തുകെട്ടാൻ നാരായം കൊണ്ടു വാലറ്റത്തൊരു ചെറിയ സുഷിരമുണ്ടാകും ഓരോ ഓലയ്ക്കും. പുതിയ ഓലയിൽ പാഠം കിട്ടുന്നതിലാണ് ഇരട്ടി ആഹ്ലാദം. ഓല ഒരുക്കുമ്പോഴത്തെ ചെറിയ കഷണങ്ങളിലൊന്ന് വക്കിൽ ചിത്രപ്പണികളോടെ ഒരുക്കി കൂട്ടത്തിൽ കോർത്തു തരും ചിലപ്പോൾ, വെറുതേയൊരു രസത്തിന്. മിക്കപ്പോഴും ആശാനും ഉണ്ടായിരുന്നു ഓലയെ ഓർമിപ്പിക്കുന്നൊരു തലേക്കെട്ട്. പടയണിക്കളത്തിൽ തുള്ളൽക്കാരനായും പള്ളിയോടത്തിൽ പാട്ടുകാരനായും അദ്ദേഹത്തിലെ കലാകാരൻ പകർന്നാടി. ഒടുവിലത്തെ അക്ഷരവും ആവർത്തിച്ചുറച്ചെന്നു ബോധ്യമായാലാണ് അടുത്ത പാഠം തരിക. ആശാന്റെ അസാന്നിധ്യത്തിൽ അടുക്കളയിൽനിന്ന് ആശാട്ടിയെത്തും. കട്ടിച്ചില്ലുള്ള കണ്ണടയിലൂടെ കുട്ടികളെ നോക്കി അക്ഷരം ചൊല്ലിത്തരും. അന്നാർക്കും പുതിയ പാഠമില്ല. ഓലയിൽ നാരായം കൊണ്ടെഴുതാൻ ആശാട്ടിക്കു വശമില്ലെന്നും തോന്നുന്നു.
∙ തേഞ്ഞുമുറിഞ്ഞ ആ പായ തന്നെ അടയാളം
നാരായമുനയേറി അക്ഷരങ്ങൾ പനയോലയിൽ നിരന്നു നിറയുന്നതു കാണാൻ നല്ല രസമാണ്. മുഷ്ടിക്കുള്ളിൽ പ്രത്യേക രീതിയിൽ പിടിച്ച നാരായം ഒരക്ഷരത്തിൽനിന്നു മറ്റൊരക്ഷരത്തിലേക്കു ചാടിനീങ്ങുന്നതിനിടെ ഓലയിൽ വരവീഴാതെ എങ്ങനെ കാക്കുന്നു ആശാൻ എന്നത് അദ്ഭുതം തന്നെ; അത്രയാണ് ആ നാരായയാത്രയുടെ വേഗം!
പുത്തനോലയിൽ, സൂക്ഷിച്ചുനോക്കിയാൽ മാത്രം കാണുന്ന നാരായരേഖകൾ പച്ചിലനീരിന്റെ സ്പർശനമേറ്റ് തെളിഞ്ഞുവരും. പുതുമോടിവിട്ട് ഓല മെല്ലെ ചെമ്പുനിറത്തിലേക്കു മാറുമ്പോഴും അക്ഷരങ്ങൾ ഒരിക്കൽക്കൂടി ചാർത്തുന്ന ഇലച്ചാറിനാൽ ഇരുളിമയാർന്നു മങ്ങാതെ നിൽക്കും. ഓലയ്ക്കു മാത്രമല്ല പായയ്ക്കും ഉണ്ട് കാലപ്പഴക്കത്താലുള്ള ഈ നിറംമാറ്റം. അപ്പുറത്തെ വീട്ടിലെ കല്യാണിയമ്മ വാത്സല്യത്തോടെ നെയ്തുതരുന്ന കുഞ്ഞു തഴപ്പായയും അങ്ങനെയാണ്; വെണ്മയോടടുത്തുനിൽക്കുന്ന ഇളംപച്ചനിറത്തിൽനിന്ന് ചെമ്പെന്നോ ഇളംതവിട്ടെന്നോ നിർവചിക്കാനാകാത്ത നിറത്തിലേക്കുള്ള മാറ്റം. ആ പായയുടെ ഉള്ളിൽ ഓല വച്ച് ചുരുട്ടിയാണ് പള്ളിക്കൂടയാത്ര. പള്ളിക്കൂടമെത്തിയാൽ പായ ഇരിപ്പിടമാണ്. നിവരാത്ത ചുരുളിനെ വരുതിയിൽനിർത്തി അതിൽ ഇരുന്നുപറ്റാനാണ് പാട്. അക്ഷരങ്ങൾ കടന്ന് അക്കത്തിലേക്കു പ്രവേശിക്കുമ്പോഴേക്കും ആ പായ മണലിലുരഞ്ഞും മറ്റുള്ളവർ വലിച്ചും തേഞ്ഞുമുറിഞ്ഞ് തീരാറായിട്ടുണ്ടാകും. അക്ഷരാഭ്യാസം പൂർത്തിയാക്കുന്നതിന്റെ അടയാളമായും അതിനെ കാണാം.
∙ വടിയുടെ തുഞ്ചം കൊണ്ട് കയ്യുടെ മോട്ടയിലൊരു കൊട്ട്
മുത്തച്ഛന്റെ തോളിലേറിയും പിന്നീട് കൈപിടിച്ചും, ക്രമേണ ഓലപ്പാഠങ്ങളുടെ എണ്ണമേറുന്നതോടെ കൂട്ടുകാർക്കൊപ്പം ചേർന്നുമായി ‘സ്കൂൾ’ യാത്ര. മാഞ്ചുവട്ടിലും മരത്തണലിലും ചുറ്റിക്കറങ്ങി നിൽക്കാതെ നേരേ വീട്ടിൽ പൊയ്ക്കൊള്ളണമെന്ന് ആശാന് ഉപദേശിക്കേണ്ടിവരും ഇത്തരത്തിൽ സ്വയംപര്യാപ്തരായ ശിഷ്യരെ. പള്ളിക്കൂടം വിട്ട ശേഷം എവിടേക്കെങ്കിലും പോകാനിറങ്ങുന്ന ആശാൻ വീടണയാൻ വൈകുന്ന ആരെയെങ്കിലും വഴിയിലെങ്ങാനും കണ്ടാലത്തെ സ്ഥിതി പറയേണ്ട. ശാസനയും ശിക്ഷയുമൊക്കെ എത്ര ചെറുതായാലും സങ്കടം തന്നെ. പഠനം പുരോഗമിക്കുന്നതിനിടെ വടിയുടെ തുഞ്ചംകൊണ്ട് കയ്യുടെ മോട്ടയിലൊരു കൊട്ട്, വല്ലപ്പോഴും ചെവി പിടിച്ചൊരു തിരുമ്മൽ... ശിക്ഷകളുടെ നൊമ്പരം പക്ഷേ, കയ്യിലും ചെവിയിലുമല്ല, നെഞ്ചിലെ നീറ്റലിലാണ്. വഴിയിൽ വഴക്കുകേട്ടാലും വിങ്ങലാണുള്ളിൽ.
∙ വിജയദശമി നാളിലെ മധുരപ്പൊതി
അങ്ങനെ വിങ്ങിയും വിറച്ചും പഠിച്ചുവരുമ്പോഴാണ് നവരാത്രിയുടെ വരവ്. അന്തരീക്ഷത്തിൽ മാത്രമല്ല, അകമേയും ഒരു തണുപ്പാണ് അപ്പോൾ. പൂജവയ്പ് അടുത്തുവരുന്നു. പൂജവയ്പിന്റെ മൂന്നു നാൾ വീട്ടിൽ പോലും എഴുത്തും വായനയും വേണ്ട. എത്ര കളിച്ചു നടന്നാലും വഴക്കില്ല. ഉത്തരവാദിത്തമില്ലായ്മയുടെ സ്വാതന്ത്ര്യം. പൂജവയ്പിന് ഓല സമർപ്പിക്കാൻ ആശാൻ പള്ളിക്കൂടത്തിലേക്കു പോകുമ്പോഴത്തെ ഉത്സാഹത്തിമിർപ്പിനു മറ്റെന്തുവേണം കാരണം! ഇനി വിജയദശമിനാളിൽ പൂജയെടുപ്പിന് ഇങ്ങോട്ടു വന്നാൽ മതി.
പുതിയ കുട്ടികൾ പലരുമുണ്ടാകും പൂജയെടുപ്പിന്. ഓരോരുത്തരെയായി മടിയിലിരുത്തി സ്വർണം കൊണ്ടു നാവിലെഴുതി, ഓട്ടുകിണ്ണത്തിലെ അരിമണികളിൽ വിരൽപിടിച്ചെഴുതിച്ച് ആശാൻ ചെവിയിൽ ചൊല്ലിക്കൊടുക്കുന്നു: ‘‘ഹരിഃ ശ്രീ ഗണപതയേ നമഃ’’. ഇതെല്ലാം കഴിഞ്ഞുള്ള അവൽപ്പൊതിയിലാണ് ‘അഭ്യസ്തവിദ്യരു’ടെ താൽപര്യം. ഓട്ടുകിണ്ണത്തിലെ അരിമണിയിൽ ഒരിക്കൽകൂടി കൈപിടിച്ചെഴുതിച്ച് ആശാൻ ഓലക്കെട്ടെടുത്തു തന്ന് ദക്ഷിണ സ്വീകരിക്കുന്നു. വട്ടയിലയിലോ വാട്ടിയ വാഴയിലയിലോ പൊതിഞ്ഞ അവൽമധുരം അനുഗ്രഹം പോലെ കൈകളിലേക്ക്. ഉണക്കമുന്തിരിയും കൽക്കണ്ടവും കടലപ്പരിപ്പും ഒക്കെച്ചേർത്ത് ഓട്ടുരുളിയിൽ ശർക്കരയിൽ വിളയിച്ചെടുത്ത അവലിന്റെ സ്വാദ്! അരികിൽ കെട്ടിത്തൂക്കിയ കുലയിൽനിന്ന് ആവശ്യത്തിനു പഴവും ഇരിഞ്ഞുതരും ആശാട്ടി. വീട്ടിലേക്കു കൊണ്ടുപോകാനും കിട്ടിയേക്കും ചിലപ്പോഴൊരു മധുരപ്പൊതി.
∙ ക്ഷരമല്ലാത്ത ഓർമകളുടെ കാലം
അക്ഷരം മധുരമായ നാളുകൾ. അന്ന് എത്രദൂരം താണ്ടി ഇവിടേക്ക് മുത്തച്ഛനൊപ്പം നടന്ന കുഞ്ഞിക്കാലുകൾ. ഇന്ന് ഏറിയാൽ നൂറുചുവട്. കാലം ദൂരം ചെറുതാക്കിക്കൊണ്ടുവരുന്നത് ഇങ്ങനെയാണ്. വയ്ക്കാൻ ചുവടുകൾ ചുരുങ്ങിവരുമ്പോഴത്തെ തിരിഞ്ഞുനോട്ടം. നടത്തിയ വഴികളിലെ പലതും മായ്ച്ചുകളഞ്ഞിരിക്കുന്നു കാലം. മുത്തച്ഛൻ, ആശാൻ, ആശാട്ടി, പള്ളിക്കൂടം, അരിക്കിണ്ണം, ആറ്റുമണൽ, പനയോല, നാരായം, മൺവഴി, മാഞ്ചുവട്...
ഇരുനിലമാളിക വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്നു. അക്ഷരമാകട്ടെ ഓർമകൾ!