'9 ഗാനങ്ങൾ കൂടി എഴുതൂ...' പാട്ട് തിരികെ നൽകി യേശുദാസ്, മറവി തന്ന അനുഗ്രഹമാണ് ‘സൗപർണിക തീർഥം’
നവരാത്രിയെക്കുറിച്ചേറെ ഓർമകളുണ്ട് ആർ.കെ.ദാമോദരന്‍ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്. മൂകാംബികാ ദേവിയുടെ തികഞ്ഞ ഭക്തനായ അദ്ദേഹത്തിന്, കുടജാദ്രിയും സൗപർണികയും സരസ്വതി മണ്ഡപവുമെല്ലാം വൈകാരികമായി മനസ്സിനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഇടങ്ങളാണ്.
നവരാത്രിയെക്കുറിച്ചേറെ ഓർമകളുണ്ട് ആർ.കെ.ദാമോദരന്‍ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്. മൂകാംബികാ ദേവിയുടെ തികഞ്ഞ ഭക്തനായ അദ്ദേഹത്തിന്, കുടജാദ്രിയും സൗപർണികയും സരസ്വതി മണ്ഡപവുമെല്ലാം വൈകാരികമായി മനസ്സിനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഇടങ്ങളാണ്.
നവരാത്രിയെക്കുറിച്ചേറെ ഓർമകളുണ്ട് ആർ.കെ.ദാമോദരന്‍ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്. മൂകാംബികാ ദേവിയുടെ തികഞ്ഞ ഭക്തനായ അദ്ദേഹത്തിന്, കുടജാദ്രിയും സൗപർണികയും സരസ്വതി മണ്ഡപവുമെല്ലാം വൈകാരികമായി മനസ്സിനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഇടങ്ങളാണ്.
നവരാത്രിയെക്കുറിച്ചേറെ ഓർമകളുണ്ട് ആർ.കെ.ദാമോദരന്‍ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്. മൂകാംബികാ ദേവിയുടെ തികഞ്ഞ ഭക്തനായ അദ്ദേഹത്തിന്, കുടജാദ്രിയും സൗപർണികയും സരസ്വതി മണ്ഡപവുമെല്ലാം വൈകാരികമായി മനസ്സിനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഇടങ്ങളാണ്. മനസ്സ് ശാന്തമാകാൻ എല്ലായ്പ്പോഴും ഓടിയണയുന്നത് മൂകാംബിക ദേവിക്കരികിലേക്കാണെങ്കിലും ആർകെ ഏറ്റവുമധികം എഴുതിയിരിക്കുന്നത് അയ്യപ്പഭക്തിഗാനങ്ങളാണ് എന്നത് ലേശം കൗതുകമുളവാക്കുന്നു. അതെന്താണ് അങ്ങനെ സംഭവിച്ചതെന്നു ചോദിച്ചാൽ ആർകെയുടെ ആറ്റിക്കുറുക്കിയ മറുപടി, ‘എല്ലാമൊരു നിയോഗം’.
∙ മൂകാംബികാ ഭക്തൻ, പക്ഷേ പാട്ടുകൾ അയ്യപ്പനുള്ളത്!
ഞാൻ വലിയ മൂകാംബിക ഭക്തനാണ്. പക്ഷേ എന്നെ എഴുത്തിനിരുത്തിയത് തിരുവുള്ളക്കാവ് എന്ന അയ്യപ്പ ക്ഷേത്രത്തിലാണ്. അത് ഞാൻ ആഗ്രഹിച്ചിട്ടു നടന്ന കാര്യമല്ലല്ലോ. മാതാപിതാക്കളുടെ ഇഷ്ടത്തിനല്ലെ കുട്ടികളെ എഴുത്തിനിരുത്തുക. ഞാൻ ഏറ്റവുമധികം എഴുതിയിരിക്കുന്നത് അയ്യപ്പഭക്തിഗാനങ്ങളാണ്. അതൊരു നിയോഗമായിട്ടേ കാണുന്നുള്ളു.
മൂകാംബിക ദേവിയെക്കുറിച്ചുള്ള ഗാനങ്ങൾ വളരെ കുറച്ചേ എഴുതിയിട്ടുള്ളു. മൂകാംബിക ഗാനങ്ങളിൽ യേശുദാസ് പാടിയ ഒരേയൊരു ആൽബമേയുള്ളു. അത് ‘സൗപർണിക തീർഥ’മാണ്. ബാക്കി പാട്ടുകളെല്ലാം അദ്ദേഹം സിനിമയ്ക്കു വേണ്ടിയാണ് ആലപിച്ചത്.
അദ്ദേഹം മൂകാംബികാ ദേവിയുടെ മഹാഭക്തനാണ്. എല്ലാ പിറന്നാളുകളും അവിടെയാണ് ആഘോഷിക്കുന്നത്. സ്വന്തമായി സ്റ്റുഡിയോയും മറ്റ് സൗകര്യങ്ങളുമെല്ലാം ഉണ്ടായിട്ടും ഗാനഗന്ധർവനായിട്ടും അദ്ദേഹത്തിന് മൂകാംബിക ദേവിയെക്കുറിച്ച് മറ്റു പാട്ടുകൾ പാടാൻ കഴിഞ്ഞില്ല.
അതെന്തുകൊണ്ടാണെന്നു ചോദിച്ചാൽ എല്ലാം ഒരു നിയോഗം എന്നു മാത്രമേ എനിക്കു പറയാൻ സാധിക്കൂ. ‘കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി’ എന്ന ഗാനം യേശുദാസ് പാടിയെങ്കിലും അത് സിനിമയ്ക്കു വേണ്ടി റെക്കോർഡ് ചെയ്തതാണ്. അദ്ദേഹം സ്വന്തമായി പുറത്തിറക്കിയ സംഗീത ആൽബം ഒരേയൊരെണ്ണമാണ്, ‘സൗപർണിക തീർഥം’.
∙ മറവി തന്ന അനുഗ്രഹം
ദാസേട്ടന്റെ എല്ലാ പിറന്നാളിനും ഞാൻ മൂകാംബികയിൽ പോകാറുണ്ട്. ഓരോ വർഷവും ഞാൻ അദ്ദേഹത്തിനു പ്രത്യേകമായി എന്തെങ്കിലും സമ്മാനങ്ങളും കൊടുക്കും. ദാസേട്ടനുമായി എനിക്ക് വ്യക്തിപരമായ അടുപ്പമുണ്ട്. ഏതെങ്കിലുമൊക്കെ വാക്കുകളുടെ അർഥങ്ങൾ അദ്ദേഹത്തിനു മനസ്സിലാകാതെ വരുമ്പോൾ എന്നെയാണ് വിളിച്ചു ചോദിക്കാറുള്ളത്.
ഒരു തവണ അദ്ദേഹത്തിന്റെ പിറന്നാളിന് ഞാൻ ഒരു നിഘണ്ടു സമ്മാനമായി നൽകി. ദാസേട്ടൻ കൂടുതലായും സംഗീത പുസ്തകങ്ങളാണു വായിക്കുന്നത്. എങ്കിലും ആവശ്യമെങ്കിൽ ഉപകാരപ്പെടട്ടെയെന്നു കരുതി ഞാൻ നിഘണ്ടു കൊടുത്തു. ഒരു വർഷം അദ്ദേഹത്തിനു വേണ്ടി രുദ്രാക്ഷ മാലയാണ് സമ്മാനമായി കരുതിയത്.അത് ഹരിദ്വാറിൽ പോയപ്പോൾ വാങ്ങിയതായിരുന്നു. യഥാർഥത്തിലുള്ള രുദ്രാക്ഷമാലയാണത്. ദാസേട്ടൻ അതൊന്നും ധരിക്കില്ലെങ്കിലും അദ്ദേഹത്തിനത് കൊടുക്കാമെന്നു തന്നെ ഞാൻ തീരുമാനിച്ചു.
ആ വർഷത്തെ അദ്ദേഹത്തിന്റെ പിറന്നാളാഘോഷത്തിനായി പതിവുപോലെ ഞാൻ മൂകാംബികയിലേക്കു പുറപ്പെട്ടു. അവിടെയെത്തിയ ശേഷം പെട്ടി പരിശോധിച്ചപ്പോഴാണ് രുദ്രാക്ഷമാല എടുത്തിട്ടില്ലെന്ന കാര്യം തിരിച്ചറിയുന്നത്. അതോർത്ത് വിഷമിച്ചിരുന്നപ്പോൾ യേശുദാസിനെക്കുറിച്ച് ഒരു പാട്ടെഴുതാമെന്ന ചിന്ത മനസ്സിൽ വരുന്നു. അത് മൂകാംബിക ദേവി തോന്നിപ്പിച്ചതാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.
ആ പാട്ടെഴുതി തലേ നാൾ വൈകിട്ട് കൊടുത്താൽ പിറ്റേന്ന് പിറന്നാൾ ദിനത്തിൽ അദ്ദേഹമത് പാടുമെന്നെനിക്കറിയാമായിരുന്നു. അങ്ങനെ പാട്ടെഴുതി ഞാൻ അദ്ദേഹത്തിനു സമ്മാനമായി നൽകി. അത് വേറൊരാൾക്കും കൊടുക്കാൻ കഴിയില്ലെന്ന് എനിക്കറിയാം. അവിടെ വരുന്ന ഏതൊരു കോടീശ്വരനും ഇതുപോലൊരു പാട്ടെഴുതി അദ്ദേഹത്തിനു സമ്മാനിക്കാൻ കഴിയില്ല. അത് എനിക്കു മാത്രമേ സാധിക്കൂ.
പാട്ട് കയ്യിൽ കിട്ടിയപ്പോൾ അത് വായിച്ച് നോക്കിയ ശേഷം ദാസേട്ടനത് സരസ്വതി മണ്ഡപത്തിൽ വച്ച് ആലപിച്ചു. എന്നിട്ട് ആ പാട്ട് തിരികെ ഏൽപ്പിച്ച ശേഷം എന്നോടു പറഞ്ഞു, 9 ഗാനങ്ങൾ കൂടെ നീ എഴുതൂ, നമുക്കൊരു ആൽബം ഒരുക്കി കസെറ്റ് പുറത്തിറക്കാമെന്ന്. അങ്ങനെയാണ് ‘സൗപർണിക തീർഥം’ എന്ന ആൽബത്തിന്റെ ജനനം. ആ ആൽബത്തിന്റെ പിറവി എന്റെ ഒരു മറവിയിൽ നിന്നുണ്ടായതാണ്. ആ മറവി പോലും ഒരു അനുഗ്രഹമായി പരിണമിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു വീഴ്ചയിൽ നിന്നു പോലും കൈ പിടിച്ചു കയറ്റി മൂകാംബികാ ദേവി അനുഗ്രഹിക്കും എന്നെനിക്കു ബോധ്യമായി.
∙ മൂകാംബികാ ദേവി, എന്റെ ശക്തി
ഞാൻ വലിയ ജ്യോതിഷ വിശ്വാസിയാണ്. ഒരിക്കൽ പാലക്കാട് ഒരു ജ്യോത്സ്യനെ കാണാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞു, ഏതൊക്കെ ക്ഷേത്രങ്ങളില്‍ പോയാലും കുടുംബത്തിന്റെ പരദേവതയെ ഉപാസിച്ചില്ലെങ്കിൽ ഫലസിദ്ധി ഉണ്ടാകില്ലെന്ന്. അങ്ങനെ ഞാൻ രാശി വച്ചു നോക്കിയപ്പോള്‍ എന്റെ കുടുംബത്തിന്റെ പരദേവത മൂകാംബിക ദേവിയാണെന്നു മനസ്സിലായി. അക്കാര്യം തിരിച്ചറിയാതെയാണ് ഞാൻ മുൻപൊക്കെ മൂകാംബികയിൽ പോയിരുന്നത്.
പിന്നീടിതറിഞ്ഞ ശേഷം സ്ഥിരമായി പോകാൻ തുടങ്ങി. അതെന്റെ വിശ്വാസമാണ്. ചിലർക്ക്, ഇതൊക്കെ അന്ധവിശ്വാസമായി തോന്നിയേക്കാം. മൂകാംബികയിൽ മാത്രമല്ല, ഗുരുവായൂർ ഉൾപ്പെടെ ഞാൻ പല ക്ഷേത്രങ്ങളിലും പോകാറുണ്ട്. പക്ഷേ ഉപാസിക്കുന്നത് മൂകാംബികാ ദേവിയെ മാത്രമാണ്. അമ്മയാണ് എനിക്കു ശക്തി പകരുന്നത്.
∙ ‘പുഴകൾ, മലകൾ, പൂവനങ്ങൾ... ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ.....’
പ്രപഞ്ച പുരുഷന്റെ സർവ ചലനത്തിലും പ്രകൃതിയുടെ ശക്തി വേണം എന്നാണു പറയുന്നത്. മൂകാംബിക ക്ഷേത്രം ശരിക്കും പ്രകൃതിയുടെ മടിത്തട്ടിലാണ്. എല്ലാ ക്ഷേത്രങ്ങളിലും പോയാൽ നമുക്ക് അത്തരമൊരു അനുഭവമൊന്നും കിട്ടില്ല. ഭക്തരല്ലാത്തവർ പോലും കാട് കാണാനും കുടജാദ്രി കാണാനും സൗപർണികാ നദിയിൽ കുളിക്കാനുമൊക്കെയായി ദിനംപ്രതി മൂകാംബികയിലേക്ക് എത്തുന്നുണ്ട്.
‘പുഴകൾ, മലകൾ, പൂവനങ്ങൾ... ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ’ എന്നു പറയും പോലെ പ്രകൃതിഭംഗി ആസ്വദിക്കാനായി മാത്രം പോകുന്ന എത്രയോ ആളുകളുണ്ട്. അവർ അമ്പലത്തിൽ കയറി പ്രാർഥിക്കുകയൊന്നുമില്ല. പ്രകൃതിയുടെ സൗന്ദര്യം നുകര്‍ന്ന് ഏറെ നേരം അവിടെ ചെലവഴിക്കും. അത് അവരുടെ ഭൗതിക വിശ്വാസമാണ്, ആസ്വാദനമാണ്.
∙ ഇച്ഛാശക്തി മുഖ്യം
9 കറുത്ത ദിനങ്ങൾ, രാത്രികൾ കടന്നു പോയ ശേഷമുള്ള പത്താം ദിനമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ഏത് ജോലി ചെയ്താലും വിജയിക്കണമെങ്കിൽ അതിൽ ഏറ്റവും മികച്ചതായി മാറണം എന്നൊരു ചിന്ത ആദ്യം മനസ്സിൽ ഉണ്ടാകണം. അതിനെയാണ് ഇച്ഛാശക്തിയെന്നു പറയുന്നത്. അതുണ്ടെങ്കിൽ മാത്രമേ ആ മേഖലയിൽ വിജയിക്കൂ. അല്ലാതെ ഇപ്പോഴത്തെ മാതാപിതാക്കൾ ചെയ്യുന്നതുപോലെ കുട്ടികളെ തല്ലിപ്പഠിപ്പിക്കുകയല്ല വേണ്ടത്. തീക്ഷ്ണമായ ആഗ്രഹം കുട്ടികളുടെ മനസ്സിൽ വേണം.
പിന്നെ എന്താണോ ലക്ഷ്യം വയ്ക്കുന്നത്, അതിനെക്കുറിച്ചൊരു അറിവ് നേടിയെടുക്കണം. ഒരുപാട് പഠിച്ചിട്ടും ജോലി ചെയ്യാതെ വെറുതെ വീട്ടിലിരിക്കുന്ന എത്രപേരുണ്ട്? മറ്റൊരാളുടെ അവസരം ഇല്ലാതാക്കിയാണ് അവർ പഠിക്കാൻ പ്രവേശനം നേടുന്നത്. എന്നിട്ട് പഠിച്ച ജോലി ചെയ്യാതിരിക്കുമ്പോൾ ആർക്കും ഉപകാരമില്ലാതായിത്തീരുന്നു എന്നു മാത്രമല്ല, മറ്റുള്ളവർക്ക് ഉപദ്രവം കൂടെയാവുകയാണ്. പഠിച്ചാൽ അത് പ്രവൃത്തിയിലേക്കു കൂടി എത്തിക്കണം. അല്ലാതെ പാഴാക്കിക്കളയരുത്. അതുകൊണ്ട് വിജയം നേടണമെങ്കിൽ ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നിവ വേണം.