പൗർണമിയും അമാവാസിയുമായി ചന്ദ്രനു ബഹിരാകാശത്തു വൃദ്ധിക്ഷയങ്ങൾ ശീലമാണെങ്കിലും ബഹിരാകാശ ശാസ്ത്രജ്ഞൻ എം.ചന്ദ്രദത്തനു ഭൂമിയിൽ ഇതുപോലൊരു ക്ഷയമുണ്ടാകുമെന്ന് ആരും കരുതിയില്ല. ‘‘നീയൊക്കെ തെണ്ടാൻ പോടേ, വേറെ പണിയൊന്നുമില്ലേ ’’ എന്ന് എം.സി.ദത്തൻ ഉപദേശിക്കുന്നതു തത്സമയം ലോകം കണ്ടു. യുഡിഎഫ് സെക്രട്ടേറിയറ്റ് സമരത്തിന്റെ ഭാഗമായി തന്നെ പൊലീസ് തടഞ്ഞതിനു പ്രതികരണം തേടിച്ചെന്ന മാധ്യമപ്രവർത്തകനോടായിരുന്നു മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുകൂടിയായ കക്ഷിയുടെ ദേഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹിരാകാശ വാഹനങ്ങളെ ഭൂമിയിലിരുന്നു നിയന്ത്രിക്കുന്ന ‘കൺട്രോൾ ആക്സസ്’ അറിയാമെന്നു പറഞ്ഞിട്ടു കാര്യമില്ല. ‘സെൽഫ് കൺട്രോൾ ആക്സസ് സിസ്റ്റം’ പരാജയപ്പെട്ടാൽ ഇതിലപ്പുറം ദുരന്തം വരും.

ADVERTISEMENT

ഐഎസ്ആർഒയുടെ ഒട്ടേറെ വിജയംകണ്ട് കയ്യടിച്ച ജനത്തിന് ഒരു മുൻ ശാസ്ത്രജ്ഞന്റെ പതനം തത്സമയംകണ്ട് മൂക്കത്തു വിരൽവയ്ക്കാനും വിധിയുണ്ടായി. ഏതായാലും കിട്ടിയ ‘റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ’ ചാനലുകൾ ആഘോഷിക്കുകയാണ്. വിക്ഷേപിച്ച വാഹനങ്ങൾ തിരികെ എത്തിക്കാമെങ്കിലും വാ വിട്ട വാക്ക് തിരിച്ചെടുക്കുന്ന വിദ്യ ഇതുവരെ വിജയം കണ്ടിട്ടില്ല. ദത്തൻ മാനസാന്തരം വന്ന് ഖേദിച്ചതായി ഇതുവരെ കേട്ടില്ല. വിക്ഷേപിക്കുന്ന സൂക്ഷ്മത ബഹിരാകാശവാഹനം തിരിച്ചിറ‍ക്കുമ്പോഴും വേണമെന്നതുപോലെ ക്രമത്തിൽ സംഭവിച്ചുകൂടായ്കയില്ല. 

‘തെണ്ടാൻ പോടേ’ എന്ന പ്രയോഗത്തിൽ തൊഴിൽ തേടാനുള്ള ഉപദേശമുള്ളതിനാൽ തസ്തികയോടു ദത്തൻ പൂർണമായും നീതി പുലർത്തിയില്ലെന്നു കുറ്റപ്പെടുത്താനാവില്ല. ലക്ഷക്കണക്കിനു യുവാക്കൾ തൊഴിൽതെണ്ടുന്ന കേരളത്തിൽ പിഎസ്‌സിയുടെ ഉപദേശകന്റെ അധികച്ചുമതല കൂടി നൽകിയാലും തെറ്റുപറയാനില്ല. ‘കടക്കു പുറത്ത്’ എന്നേ മുഖ്യമന്ത്രിപോലും മാധ്യമക്കാരോടു പറഞ്ഞിട്ടുള്ളൂ. ഇതിപ്പോ ‘തെണ്ടാൻ പോടേ’ എന്നായിട്ടുണ്ട്. ഭാഷാപ്രാവീണ്യം കണ്ട് പിണറായി കോൾമയിർക്കൊണ്ടിട്ടുണ്ടാവണം. ‘കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി’ എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ കാണുന്നതാദ്യം. മുഖ്യമന്ത്രിക്കു  ഭാഷ ഉപദേശിക്കാൻ എം.എം.മണി ഉള്ളിടത്തോളം മറ്റൊരാൾക്കു സ്കോപ്പില്ല എന്ന ജനത്തിന്റെ വിചാരവും മാറും.

സെക്രട്ടേറിയറ്റിലേക്കു നടക്കുന്ന എം.സി.ദത്തൻ (വിഡിയോ ദൃശ്യം)

‘നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം ’എന്നാണ് നവരാത്രിക്കാലത്ത് പ്രാർഥിക്കാറ്. സ്ഥിരമായി അസഭ്യം പറയുന്ന എം.എം.മണിയെ നല്ലവഴിക്കു നയിക്കാൻ വി.ഡി.സതീശന്റെ ഉപദേശമനുസരിച്ച് ഇടുക്കിയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ ഈ മന്ത്രം ചൊല്ലിയാണ് ഈശ്വരപ്രാർഥന നടത്തിയത്. പക്ഷേ, ആശാനു മാറ്റമൊന്നുമില്ലെന്നു കഴിഞ്ഞ ദിവസം പി.ജെ.ജോസഫിനെപ്പറ്റി നാവു വളച്ചപ്പോൾ മനസ്സിലായി. പ്രകൃതിദുരന്തങ്ങൾ ഈശ്വര നിശ്ചയമാണെന്നതിനാൽ പ്രാർഥന ഫലിക്കാത്തതുമാവാം. ബഹിരാകാശ ശാസ്ത്രരംഗത്തെ മികവിനാണ് എം.സി.ദത്തന് ‘പത്മശ്രീ’ ബഹുമതി കിട്ടിയത്. അതു ഭാഷാപ്രയോഗ നൈപുണിക്കാണെന്നു കരുതി തനിക്ക് ‘പത്മവിഭൂഷൺ ’ തന്നെ വേണമെന്ന് എം.എം.മണി വാശിപിടിക്കാതിരുന്നാൽ ഭാഗ്യം.

∙ ദളപതിമാരുടെ തല മാറുമ്പോൾ

ADVERTISEMENT

‘ദളം’ എന്നാൽ ചേർന്നിരിക്കുന്നതും പക്ഷേ വേർപെടുത്താവുന്നതുമായ വസ്തുവിന്റെ ഭാഗങ്ങളിൽ ഒന്ന് എന്നാണു നിഘണ്ടുപ്രകാരം അർഥം. ഇന്ത്യയിൽ കാക്കത്തൊള്ളായിരം ‘ദൾ’ പാർട്ടികളിൽ ഇടയ്ക്കിടയ്ക്കു നടക്കുന്ന കൂടിച്ചേരലും വേർപെടലും തികച്ചും സ്വാഭാവികമായ ‘ നാച്വറൽ കലാമിറ്റി’ ആണെന്നർഥം. അടിയന്തരാവസ്ഥയുടെ ഉപോൽപന്നമായ ജനതാ പാ‍ർട്ടിയുടെ കോശങ്ങൾ പിരി‍ഞ്ഞ് എത്രയെത്ര രൂപത്തിൽ ‘ജനത’കളും ‘ദളു’കളും പുറത്തുവന്നു എന്ന് ആർക്കും തിട്ടമില്ല. ‘‘മീനായതും ഭവതി മാനായതും ജനനി, നീ നാമരൂപം അതിൽ നാനാവിധ പ്രകൃതി’’ എന്നു ഗുരുദേവൻ പറഞ്ഞതു ദളിനും ചേരും. മനുഷ്യരുടെ ജനനവും മരണവും റജിസ്റ്റർ ചെയ്യേണ്ടതുണ്ടെങ്കിലും രാഷ്ട്രീയപാർട്ടികളുടെ കാര്യത്തിൽ ജനനം മാത്രമേ ജനം അറിയാറുള്ളൂ. സ്വാഭാവിക മരണമടഞ്ഞവ എത്രയെന്നു കണ്ടുപിടിക്കൽ എളുപ്പമല്ല.

ഇതെല്ലാം പറഞ്ഞത് ജനതാദൾ സെക്കുലറിന്റെ പരമാധ്യക്ഷനായ ദേവെഗൗഡ ബിജെപിക്കൊപ്പം പോകാൻ തീരുമാനിക്കുകയും കേരളത്തിൽ ഇടതുമുന്നണിയുടെ ഭാഗമായ ‘ചെറുഗൗഡ’കൾ പോകാൻ വിസമ്മതിക്കുകയും ചെയ്തതോടെ തുടങ്ങിയ പുകിലു കണ്ടിട്ടാണ്. പിണറായിയുടെ ആശീർവാദത്തോടെയാണ് തങ്ങളുടെ പോക്കെന്നുകൂടി ഗൗഡ പറഞ്ഞത്രേ. ചില ഭക്ഷണങ്ങൾ തമ്മിൽച്ചേർന്നാൽ വിഷമാകും. ‘വിരുദ്ധഭക്ഷണവിജ്ഞാനീയം’ എന്നൊരു പുസ്തകംതന്നെ പണ്ടു പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ, രാഷ്ട്രീയത്തിൽ കൂടിച്ചേരലിന് ആ ബുദ്ധിമുട്ടില്ലായിരുന്നു. ബിജെപിക്കൊപ്പം ചേരാൻ സെക്കുലർ എന്ന പേരു മാറ്റണമെന്നൊന്നും ബിജെപി വാശിപിടിച്ചില്ല. എന്നാൽ, ഗൗഡ പിണറായിയെപ്പറ്റി വേണ്ടാതീനം പറ‍ഞ്ഞതോടെ കേരളത്തിൽ സംഗതി വശക്കേടായി.

(1) പിണറായി വിജയൻ (2) ദേവെഗൗഡ

ഗൗഡയുമായുള്ള ബാന്ധവം വേർപെടുത്താത്ത ഓരോ നിമിഷവും കേരളത്തിലെ ‘ജനതാദൾ സെക്കുലർ’ ഫലത്തിൽ എൻഡിഎയുടെ ഭാഗമാണ്. മാത്യു ടി.തോമസും കൃഷ്ണൻകുട്ടിയും ഒ.രാജഗോപാലിനുശേഷം സംസ്ഥാനത്തു മുന്നണിയുടെ എംഎൽഎമാരും. എന്നിട്ട് ബിജെപിപോലും അതറിയാത്തതാണ് അദ്ഭുതം. ഈ പുകിലെല്ലാം നടക്കുന്നതിനിടയിലാണ് എം.വി.ശ്രേയാംസ്കുമാറിന്റെ പാർട്ടിയായ ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) ആർജെഡിയിൽ ലയിക്കുന്നത്. നിയമപ്രകാരം ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) കേരളത്തിൽ യുഡിഎഫിന്റെ ഭാഗമാണ്. ലയനത്തോടെ അവരുടെ എംഎൽഎ കെ.പി.മോഹനൻ യുഡിഎഫിന്റെ ഭാഗമാകേണ്ടതാണ്. പക്ഷേ, മുന്നണിയോ എന്തിന് ആർജെഡിയുടെ സംസ്ഥാന അധ്യക്ഷനും യുഡിഎഫ് കമ്മിറ്റിയിലെ ക്ഷണിതാവുമായ ജോൺ ജോൺപോലും അതു പറയാത്തതാണ് സങ്കടം.

തന്റെ തലവെട്ടിമാറ്റി ആർജെഡിയുടെ ഉടലിൽ ശ്രേയാംസ്കുമാറിന്റെ ശിരസ്സു പ്രത്യക്ഷപ്പെട്ടതിന്റെ അമ്പരപ്പുതന്നെ ജോണിനു മാറിയിട്ടില്ല. തലമാറുന്ന ദളപതികൾ ചിത്രകഥകളിലേ മുൻപു കണ്ടിട്ടുള്ളൂ. വാസ്തവത്തിൽ മുന്നണിയുടെ കുഴിനഖമായി അവഗണിക്കേണ്ട സംഭവമാണ് എല്ലാരും കൂടി കാൽ മുറിക്കണമെന്ന അവസ്ഥയിലാക്കിയത്. ഇനിയിപ്പൊ ദളിനെ ഗൗഡയിൽനിന്നു പിരിക്കാതെ സിപിഎമ്മിനു മുന്നോട്ടുപോകാനാവില്ല. മുന്നണിയിൽ രണ്ടു ചുവപ്പുദളങ്ങൾ വരുന്നു എന്നു കരുതിയാൽ മതി. ‘ഇരുദളം’ മാത്രം വിരിഞ്ഞൊരു ചെമ്പനീർ മുകുളമായി നീയെന്റെ മുന്നിൽ നിന്നു’ എന്നു സിനിമാപ്പാട്ട് ഒന്നു മാറ്റിപ്പിടിക്കാം.

ADVERTISEMENT

∙ കുഞ്ഞുമോനും ഗാർഹിക പീഡനവും

‘ഒരുമിച്ചു ജീവിക്കാം ’എന്ന് ഉടമ്പടിയുണ്ടാക്കി കഴിയുന്നവരെ ഭാര്യാഭർത്താക്കന്മാരായി പരിഗണിക്കാനാവില്ല എന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞതു കേട്ട് വാസ്തവത്തിൽ ഞെട്ടിയത് ഇടതുമുന്നണി  ഇപ്പോഴും ബന്ധം നിർവചിച്ചിട്ടില്ലാത്ത കോവൂർ കുഞ്ഞുമോൻ എംഎൽഎയാണ്. ഇങ്ങനെ കഴിയുന്നവർ ഗാർഹിക പീഡനത്തിന് ഇരയായാൽ നിയമപരമായി വിവാഹിതയായ ഭാര്യയ്ക്കു കിട്ടേണ്ട പരിരക്ഷ ലഭിക്കില്ലത്രേ. എൽഡിഎഫിൽ ആർഎസ്പി വേറെ ഇല്ലാഞ്ഞിട്ടും കുഞ്ഞുമോന്റേതു വിപ്ലവ സോഷ്യലിസ്റ്റ് പാർട്ടിയായിട്ടും കുഞ്ഞുമോനെയും പാർട്ടിയെയും മുന്നണിക്കു പുറത്തുനിർത്തിയുള്ള പീഡനം തുടരുകയാണ്. വാസ്തവത്തിൽ കുഞ്ഞുമോനെ രാഷ്ട്രീയകേരളം വേണ്ടവണ്ണം തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചുതവണ തുടർച്ചയായി കൊല്ലം ജില്ലയിൽ കുന്നത്തൂരിന്റെ എംഎൽഎയായ വീരനാണ്.

പാർട്ടിക്ക് ആർഎസ്പി (ലെനിനിസ്റ്റ്) എന്ന കേട്ടാൽ നടുങ്ങുന്ന പേരുമുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പിൽ ജയിക്കുന്ന മിടുക്കും പോരാട്ടവീര്യവും മുന്നണിയിൽ വീതംവയ്പു വരുമ്പോൾ കാണിക്കാനാകാത്ത എന്തോ തകരാറുണ്ടെന്നു വ്യക്തം. മന്ത്രിസ്ഥാനം പോയിട്ട് കോർപറേഷൻ വീതം വയ്ക്കുമ്പോൾപോലും കുഞ്ഞുമോനെ ഓർക്കാറില്ല. ചോദിച്ചു മേടിക്കാൻ കുഞ്ഞുമോനും കഴിഞ്ഞിട്ടില്ല. ഇത്തവണയും മന്ത്രിസ്ഥാനം ചോദിച്ചിട്ടുണ്ടെങ്കിലും അതിനു ശക്തിയുണ്ടെന്നു ബന്ധപ്പെട്ടവർ കരുതുന്നില്ല. തന്നെ കാണുമ്പോൾ കവാത്തു മറക്കുമെന്നു സായ്പ്പിനു തോന്നിപ്പോയാൽ പിന്നെ രക്ഷയില്ല. ഈ രീതി ഇനിയും തുടരുന്നതു ബുദ്ധിയല്ലെന്നു തിരിച്ചറിയാൻ കോടതിവിധി കാരണമായാൽ കുഞ്ഞുമോനു കൊള്ളാം.

സ്റ്റോപ് പ്രസ്

പിഎസ്‌സി അംഗങ്ങളുടെ ശമ്പളം 
മന്ത്രിമാരുടെ ശമ്പളത്തിന്റെ ഇരട്ടി.

ശമ്പളം കവർച്ച ചെയ്യപ്പെടാതിരിക്കാൻ 
മുന്നിലും പിന്നിലും അകമ്പടി വേണ്ടേ? 

English Summary:

Vimathan Column on Kerala Politics

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT