നീണ്ട 29 വർഷത്തിനു ശേഷം കേരള സമൂഹത്തിന്റെ മനസ്സിൽ പതിഞ്ഞ ഒരു ചിത്രം തിരുത്തി വരച്ചു. എന്നാൽ ആ ചിത്രം തിരുത്തി വരച്ചത് ചിത്രകാരനല്ല, ഒരു പൊലീസുകാരനാണെന്നു മാത്രം. ലാത്തിച്ചാർജിൽ തല പൊട്ടി ചോര ഒലിക്കുന്ന എസ്എഫ്ഐ വനിതാ നേതാവ് ടി.ഗീനാ കുമാരിയുടെ ചിത്രം 1994ലാണ് കേരളം കണ്ടത്. ഏറെ ചർച്ചയായി ആ ചിത്രം. യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെത്തിരെ എസ്എഫ്ഐ നടത്തിയ സമരത്തിലാണ് അന്ന് കേരള സർവകലാശാല യൂണിയൻ ചെയർപഴ്സനായിരുന്ന ടി.ഗീനാ കുമാരിയുടെ തല പൊട്ടിയത്. ലാത്തിച്ചാർജ് നടത്തിയ അന്നത്തെ പൊലീസുകാരൻ അഡിഷണൽ എസ്ഐ പി.എൽ.ജോർജ് കഴിഞ്ഞ ദിവസം ഗീനാകുമാരിയെ കണ്ടു, അന്നത്തെ സംഭവത്തിൽ മാപ്പും പറഞ്ഞു. ജോർജ് മാപ്പു പറയുന്ന ആ ചിത്രം വാസ്തവത്തിൽ പഴയ ചിത്രത്തെ സമൂഹത്തിന്റെ മനസ്സിൽനിന്ന് മാറ്റുകയാണ്. അന്ന് യുവ കോൺസ്റ്റബിളായിരുന്ന ജോർജ് ഇന്ന് പാലക്കാട് റെയിൽവേ പൊലീസിൽ എസ്ഐയാണ്. യുവ നേതാവായ ഗീനാകുമാരി ഗവ. പ്ലീഡറും. രണ്ടു ചിത്രങ്ങൾക്കും കാരണക്കാരൻ പൊലീസുകാരൻ ജോർജാണ്. ‘ജോർജ് ഇഫക്ടാ’യി മാറിയ ഈ രണ്ടു ചിത്രങ്ങളും സമൂഹം ചർച്ച ചെയ്യുകയാണ്. അന്ന് ലാത്തിച്ചാർജിനിടയായ സാഹചര്യം എന്താണ്? എങ്ങനെയാണ് ജോർജിന്റെ മനസ്സു മാറുന്നത്? ‘ആ മനംമാറ്റത്തെക്കുറിച്ച് ജോർജ് മനസ്സ് തുറക്കുകയാണിവിടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീണ്ട 29 വർഷത്തിനു ശേഷം കേരള സമൂഹത്തിന്റെ മനസ്സിൽ പതിഞ്ഞ ഒരു ചിത്രം തിരുത്തി വരച്ചു. എന്നാൽ ആ ചിത്രം തിരുത്തി വരച്ചത് ചിത്രകാരനല്ല, ഒരു പൊലീസുകാരനാണെന്നു മാത്രം. ലാത്തിച്ചാർജിൽ തല പൊട്ടി ചോര ഒലിക്കുന്ന എസ്എഫ്ഐ വനിതാ നേതാവ് ടി.ഗീനാ കുമാരിയുടെ ചിത്രം 1994ലാണ് കേരളം കണ്ടത്. ഏറെ ചർച്ചയായി ആ ചിത്രം. യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെത്തിരെ എസ്എഫ്ഐ നടത്തിയ സമരത്തിലാണ് മുൻ കേരള സർവകലാശാല യൂണിയൻ ചെയർപഴ്സനായിരുന്ന ടി.ഗീനാ കുമാരിയുടെ തല പൊട്ടിയത്. ലാത്തിച്ചാർജ് നടത്തിയ അന്നത്തെ പൊലീസുകാരൻ അഡിഷണൽ എസ്ഐ പി.എൽ.ജോർജ് കഴിഞ്ഞ ദിവസം ഗീനാകുമാരിയെ കണ്ടു, അന്നത്തെ സംഭവത്തിൽ മാപ്പും പറഞ്ഞു. 

പി.എൽ.ജോർജ് (വലത്) ടി.ഗീനാകുമാരിയെ കാണാനെത്തിയപ്പോൾ. സി.ടി.ബാബുരാജ് (ഇടത്) സമീപം. (ചിത്രത്തിനു കടപ്പാട്: facebook/geena.kumari)

ജോർജ് മാപ്പു പറയുന്ന ആ ചിത്രം വാസ്തവത്തിൽ പഴയ ചിത്രത്തെ സമൂഹത്തിന്റെ മനസ്സിൽനിന്ന് മാറ്റുകയാണ്. അന്ന് യുവ കോൺസ്റ്റബിളായിരുന്ന ജോർജ് ഇന്ന് പാലക്കാട് റെയിൽവേ പൊലീസിൽ എസ്ഐയാണ്. യുവ നേതാവായ ഗീനാകുമാരി ഗവ. പ്ലീഡറും. രണ്ടു ചിത്രങ്ങൾക്കും കാരണക്കാരൻ പൊലീസുകാരൻ ജോർജാണ്. ‘ജോർജ് ഇഫക്ടാ’യി മാറിയ ഈ രണ്ടു ചിത്രങ്ങളും സമൂഹം ചർച്ച ചെയ്യുകയാണ്. അന്ന് ലാത്തിച്ചാർജിനിടയായ സാഹചര്യം എന്താണ്? എങ്ങനെയാണ് ജോർജിന്റെ മനസ്സു മാറുന്നത്? ‘ആ മനംമാറ്റത്തെക്കുറിച്ച് ജോർജ് മനസ്സ് തുറക്കുകയാണിവിടെ...

ADVERTISEMENT

? ഗീനാകുമാരിയോടു മാപ്പു പറയാൻ എസ്ഐ ജോർജിനെ പ്രേരിപ്പിച്ചത് എന്താണ്. ഇപ്പോൾ എല്ലാവരും ചോദിക്കുന്ന ചോദ്യം ഇതാണ്. എന്താണ് ആ കാരണം. വിശദമായി പറയാമോ.

∙ അന്ന് ലാത്തിച്ചാർജിനിടെയായിരുന്ന ആ അടി. അത് പൊലീസിന്റെ ഭാഷയിൽ തെറ്റല്ല, ഡ്യൂട്ടിയാണ്. 1994 നവംബർ 25ന് സെക്രട്ടേറിയറ്റിനു മുന്നിൽ സ്വാശ്രയ സമരം അലയടിച്ച കാലത്തായിരുന്നു ചോര ചിന്തിയ  ലാത്തിച്ചാർജ്. എന്റെ ലാത്തിയടിയേറ്റ്, എസ്എഫ്ഐ നേതാവും കേരള സർവകലാശാല യൂണിയൻ ചെയർപഴ്സനുമായ ടി.ഗീനാകുമാരിയുടെ തലപൊട്ടി ചോര ചീറ്റിയൊഴുകി. 

1994ൽ എസ്‌എഫ്ഐ സമരത്തിനിടെ ലാത്തിച്ചാർജിൽ തലയ്ക്കു പരുക്കേറ്റ ടി.ഗീനാകുമാരിയുടെ തലപൊട്ടി ചോരയൊഴുകുന്നു. ഗീനാകുമാരി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം (കടപ്പാട്: facebook/geena.kumari)

യുഡിഎഫ് സർ‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെയായിരുന്നു പ്രക്ഷോഭം. അപ്പോൾ ആ സംഭവത്തിൽ വലിയ വിഷമമൊന്നും തോന്നിയില്ല. പിറ്റേന്നു പത്രങ്ങൾ കണ്ടപ്പോൾ, പിന്നീട് അതുമൂലം അവർക്കുണ്ടായ വിഷമങ്ങളെപ്പറ്റി കേട്ടും വായിച്ചും അറിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഭാരം തോന്നി. മനഃപൂർവമല്ല, എങ്കിലും വേണ്ടിയിരുന്നില്ല, സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്നൊരു തോന്നൽ. അന്നു മുതൽ മനസ്സിൽ അതൊരു വിങ്ങലായിരുന്നു. 

? അന്നത്തെ സംഭവം ഒന്ന് ഓർമിക്കാമോ. തലയിൽ അടിക്കാനുണ്ടായ കാരണം എന്താണ്. 

ADVERTISEMENT

∙ ഞാൻ, ജോർജ് എന്ന ഇപ്പോഴത്തെ റെയിൽവേ എസ്ഐ, പഠന ശേഷം 24ാം വയസ്സിൽ 1993 മാർച്ച് ഒന്നിനാണ് പാലക്കാട് കെഎപി രണ്ട് ബറ്റാലിയനിൽ കോൺസ്റ്റബിൾ തസ്തികയിൽ ജോലിയിൽ ചേർന്നത്. പരിശീലനവും അവിടെയായിരുന്നു. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കി സേനയുടെ ഭാഗമായിരിക്കെ 1994ൽ നവംബറിൽ തിരുവനന്തപുരത്തേക്ക് ജോലിക്കു നിയോഗിക്കപ്പെട്ടു. അവിടെ സ്വാശ്രയ സമരം കൊടുമ്പിരികൊണ്ട കാലമായിരുന്നു അത്. വിവിധ കെഎപികളിൽനിന്നായി (കേരള ആംഡ് പൊലീസ്) മുന്നൂറിലധികം പൊലീസുകാരെ തിരുവനന്തപുരത്തേക്കു നിയോഗിച്ചിരുന്നു. സെക്രട്ടേറിയറ്റിനു ചുറ്റുമായിരുന്നു സുരക്ഷാ ചുമതല. നന്ദാവനത്തുള്ള എ‌ആർ ക്യാംപിലായിരുന്നു താമസം. 

സെക്രട്ടേറിയറ്റിനു മുന്നിൽ സംയുക്ത വിദ്യാർഥി സമരസമിതി പ്രവർത്തകരെ മർദിക്കുന്ന പൊലീസ്. 1994 നവംബർ 26ന് മലയാള മനോരമ പ്രസിദ്ധീകരിച്ച ചിത്രം.

1994 നവംബർ 25. അന്ന് സ്വാശ്രയ സമരം പതിവിലധികം കൊടുമ്പിരികൊണ്ടു. എസ്എഫ്ഐ നേതാവായിരുന്ന ടി.ഗീനാകുമാരി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരമെത്തി. പൊലീസിനെതിരെ രൂക്ഷമായ കല്ലേറുണ്ടായി. ഇതിനിടെ ലാത്തിച്ചാർജിന് ഉത്തരവെത്തി. പിന്നീടൊന്നും നോക്കിയില്ല. മുന്നിലുള്ളവരെ തല്ലിയോടിക്കുകയായിരുന്നു. ഇതിനിടെയാണു ഗീനാകുമാരിക്ക് അടിയേറ്റത്. അതു തലയിലായിപ്പോയി. ചോരയൊലിച്ചു. മനഃപൂർവമായിരുന്നില്ല. തലയ്ക്കടിച്ചതും മനഃപൂർവമല്ല. പൊലീസിനു നേരെയുള്ള കല്ലേറിനിടെയായിരുന്നു ലാത്തിച്ചാർജ്. ആ സമയത്തു ലാത്തി വീശുകയല്ലാതെ ശ്രദ്ധിച്ച് അടിക്കാനൊന്നും പറ്റില്ല. ലാത്തി വീശി. അടികൊണ്ടത് മുന്നിലുണ്ടായിരുന്ന ഗീനാകുമാരിയുടെ തലയ്ക്കായിരുന്നു. 

? അതിനു ശേഷമുള്ള ദിവസങ്ങൾ ഓർമയുണ്ടോ. മനസ്സിന് വിഷമം തോന്നിയോ. പിന്നീട് വിഷമം തോന്നാൻ ഇടയാക്കിയ സംഭവങ്ങൾ വല്ലതുമുണ്ടായോ.

അപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. പിറ്റേന്നു പത്രങ്ങളിൽ ഫോട്ടോ കണ്ടപ്പോഴാണ് അടിയുടെ ഭീകരത മനസ്സിലായത്. അതോടെ മനസ്സിൽ ഒരു വിങ്ങലുണ്ടായി. ആ സമരത്തിൽ മാധ്യമ ഫൊട്ടോഗ്രഫർ അടക്കമുള്ളവർക്കും അടിയേറ്റിരുന്നു. പിന്നീട് ഇവരുടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു. തലയ്ക്കേറ്റ അടികൊണ്ട് അവർക്കുണ്ടായ വിഷമങ്ങളും മനസ്സിലാക്കിയിരുന്നു. അന്നു മുതൽ അതൊരു നൊമ്പരമായി ഇടനെഞ്ചിലുണ്ട്. സർവീസിൽ കയറി തൊട്ടടുത്ത വർഷമാണ് ഇങ്ങനെ സംഭവിച്ചത്. അതിനു മുൻപ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ല. സാഹചര്യം അനുസരിച്ചുള്ള മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കുക മാത്രമാണു ചെയ്തത്. പൊലീസിന് അതു ചെയ്യാതെ നിവൃത്തിയില്ലായിരുന്നു. സമരം അത്രത്തോളം തീവ്രമായിരുന്നു. 

എസ്എഫ്ഐയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പഠിപ്പു മുടക്കി പ്രകടനം നടത്തിയ വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീറിന്റെ കോലം കത്തിക്കുന്നു. 1994ലെ സമരനാളുകളിൽ മനോരമ പ്രസിദ്ധീകരിച്ച ചിത്രം.
ADVERTISEMENT

അന്നത്തെ യുഡിഎഫ് സർക്കാർ‍ മാറി. 1996ൽ ഇ.കെ.നായനാർ സർക്കാർ അധികാരത്തിലെത്തി. ഇതോടെ പഴയ ലാത്തിച്ചാർജ് വിഷയം വീണ്ടും സജീവമായി. തൊട്ടുപിന്നാലെ എന്നെ ഉൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്തു. ആ സസ്പെ‍ൻഷൻ ഒന്നേക്കാൽ വർഷത്തോളം നീണ്ടു. ഇതിനിടെ വകുപ്പുതല അന്വേഷണവും നടന്നു. ഒടുവിൽ അന്നത്തെ സാഹചര്യവും പൊലീസിനു നേരെയുണ്ടായ ആക്രമണങ്ങളും മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമായിരുന്നു ലാത്തിച്ചാർജെന്നതും ഗീനാകുമാരിയെ അടിച്ചതു മനഃപൂർവമായിട്ടില്ലെന്നും പ്രതിഷേധത്തിനിടെ സംഭവിച്ചതാണെന്നും ബോധ്യപ്പെട്ടു. ഇതോടെ സർവീസിൽ തിരിച്ചെടുത്തു. സസ്പെൻഡ് ചെയ്യുമ്പോൾ തൃശൂർ എആർ ക്യാംപിലായിരുന്നു. അവിടേക്കുതന്നെയായിരുന്നു പുനർനിയമനം. 

1994 ൽ എസ്എഫ്ഐ നടത്തിയ വിദ്യാഭ്യാസ അവകാശ സമരത്തിൽ, അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇ.കെ.നായനാർ പ്രസംഗിക്കുന്നു (ഫയൽ ചിത്രം: മനോരമ)

? ഇതു പെട്ടെന്നുള്ള തീരുമാനമാണോ, അതോ ഏറെ നാളായി മനസ്സിനെ അലട്ടുന്ന വിഷയമാണോ.

അന്നത്തെ ആ സമരത്തിൽ പങ്കെടുത്ത സജീവ എസ്എഫ്ഐ പ്രവർത്തകൻ ടി.പി.ഫർഷാദ് പിന്നീട് പൊലീസ് സേനയിൽ എസ്ഐയായി. ഫർഷാദ് കുന്നംകുളം സ്റ്റേഷനിൽ എസ്ഐയായിരിക്കെ അദ്ദേഹത്തിനു കീഴിൽ ജോലി ചെയ്യാൻ അവസരം ഉണ്ടായി. പൊലീസ് സേനയിലെ ഇത്തരം അവസ്ഥകൾ ബോധ്യപ്പെട്ടതോടെ അദ്ദേഹം ഒരു അകൽച്ചയും കാണിച്ചില്ല. ഇപ്പോൾ അദ്ദേഹം ഇൻസ്പെക്ടർ റാങ്കിൽ തൃശൂർ ജില്ലയിൽതന്നെ ജോലി ചെയ്യുന്നു. മാസങ്ങൾക്കു മുൻപ് അദ്ദേഹം പഴയൊരു ഫോട്ടോ അയച്ചു തന്നു. അത് അന്നത്തെ ലാത്തിച്ചാർജിന്റെ പടമായിരുന്നു. ഇതോടെ വീണ്ടും മനസ്സ് നീറിത്തുടങ്ങി. 

ടി.ഗീനാ കുമാരി(സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം, കടപ്പാട്: facebook.com/geena.kumari)

അവരെയൊക്കെ നേരിട്ടു കണ്ട് അന്നത്തെ അവസ്ഥ ബോധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു. സുഹൃത്തായ എസ്ഐ സി.ടി.ബാബുരാജിനോടു കാര്യങ്ങൾ പറഞ്ഞു. പിന്നീട് അദ്ദേഹമാണ് ജില്ലാ ഗവ.പ്ലീഡർ കൂടിയായ ഡോ. ടി.ഗീനാകുമാരിയുടെ അടുത്തേക്ക് കൊണ്ടുപോയത്. നേരിട്ടു കണ്ടു, കാര്യങ്ങൾ പറഞ്ഞു. അവരുടെ പ്രതികരണവും ആശ്വാസമേകുന്നതായിരുന്നു. തല്ലിയത് ഞാനാണെന്ന് അവർക്ക് അറിയില്ലായിരുന്നു. ഡ്യൂട്ടിക്കിടെ സംഭവിച്ചു പോയതാണ്. അന്നത്തെ ഫൊട്ടോഗ്രാഫറെയും ഫോണിൽ വിളിച്ചു സംഭവിച്ചതു പറഞ്ഞു. ഇപ്പോൾ ആശ്വാസം

? ആ സംഭവം ജോർജിനെ എങ്ങനെയാണ് മാറ്റിയത്. പിന്നീട് ലാത്തി തൊട്ടിട്ടില്ലെന്ന് പറഞ്ഞു. ലാത്തിയില്ലാതെ എങ്ങനെ പൊലീസാകും. 

എല്ലാം അവരോടു പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി. അന്നത്തെ ആ സംഭവത്തിനു ശേഷം ലാത്തി കൊണ്ടുള്ള പ്രയോഗം വേണ്ടെന്നുവച്ചു. ലാത്തിയെടുക്കുന്നില്ലേ എന്ന് പലപ്പോഴും ചോദ്യം  ഉയർന്നിട്ടുണ്ട്. വേണ്ട അല്ലാതെ തന്നെ കാര്യങ്ങൾ സമാധാനപരമായി കൈകാര്യം ചെയ്തോളാം എന്നു മറുപടിയും പറഞ്ഞിട്ടുണ്ട്. പിന്നീട് ലാത്തിയെടുക്കേണ്ട ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടായിട്ടില്ല. ലോക്കലിൽ ജോലി ചെയ്യുമ്പോഴും വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. എല്ലാവരെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും. ആ രീതി ഗുണകരമാണ്. എന്തു കാര്യത്തിലായാലും ഈ രീതി തുടരണമെന്നാണു വ്യക്തിപരമായ അഭിപ്രായം. പൊലീസിനും നാട്ടുകാർക്കും ഒക്കെ നല്ലതാണ് ഈ രീതി. 

പി.എൽ ജോർജ് (Photo: Special Arrangement)

2019 ൽ എസ്ഐയായി. ശേഷം ഒറ്റപ്പാലം, പട്ടാമ്പി സ്റ്റേഷനുകളിൽ ജോലി ചെയ്തു. 2022 ജനുവരി മുതൽ പാലക്കാട് റെയിൽവേ പൊലീസിൽ സേവനം അനുഷ്ഠിക്കുന്നു. എല്ലാവരെയും ബോധ്യപ്പെടുത്തുന്ന വിധത്തിൽ കാര്യങ്ങൾ നടപ്പാക്കാനായാൽ പരമാവധി പ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്നാണ് അനുഭവജ്ഞാനം. അച്ചടക്കം ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. ആ ഇഷ്ടമാണ് പൊലീസിൽ എത്തിച്ചത്. തൃശൂർ വടക്കാഞ്ചേരി കുമ്പളക്കാടാണു ജനനം. പിന്നീട് ചെറുതുരുത്തി ആറ്റൂരിലേക്കു താമസം മാറ്റി. ഭാര്യ ജെസ്സി. 3 പെൺകുട്ടികൾ ഉണ്ട്. ഇതിൽ മൂത്ത ആളുടെ വിവാഹം കഴിഞ്ഞു. രണ്ടു പേർ പഠിക്കുന്നു.

English Summary:

After 30 Years, Policeman PL George Apologises to Geenakumari, Former SFI Leader for Hitting Her