പിണറായിയുടെ മഹാമനസ്കതയിൽ ‘ലൈൻ’ വലിച്ച് ജെഡിഎസ്; യച്ചൂരി പറഞ്ഞത് ആരുടെ ഗർഭക്കഥ..?
കർണാടകയിലെ ജനതാദൾ എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ ‘ഗുണ്ടും’ മകൻ കുമാര സ്വാമിയുടെ ‘അമിട്ടും’ വീണു പൊട്ടിയത് കേരളത്തിൽ സിപിഎമ്മിന്റെ നെഞ്ചത്താണ്. കർണാടകയിൽ എൻഡിഎയുടെ ഭാഗമായ ജനതാദൾ എസിനെ എന്തു ചെയ്യാനാണ് സിപിഎം ഭാവം എന്ന ചോദ്യമാണ് രാഷ്ട്രീയ കേരളത്തിലെങ്ങും. കേരളത്തിലെ ഇടതു മുന്നണി സർക്കാരിൽ തുടരാൻ അനുവദിക്കുമോ? അനുവദിച്ചാൽതന്നെ ജനതാദൾ എസ് കുപ്പായം മാറിവരാൻ സിപിഎം ആവശ്യപ്പെടുമോ? ഇതിന്റെ ഉത്തരം തേടുമ്പോഴാണ് അഞ്ച് വർഷം മുൻപ് സിപിഎം സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യവേ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞ ഒരു ഗർഭക്കഥ പലരും ഓർക്കുന്നത്. ആ കഥ പറഞ്ഞതിന്റെ ലക്ഷ്യം മറ്റൊന്നുമായിരുന്നില്ല– ബിജെപിക്കെതിരെ പോരാടുന്നതിന് കോൺഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി സഖ്യത്തിനു തയാറാണോ ഇല്ലയോ എന്നതായിരുന്നു യച്ചൂരിയുടെ ചോദ്യം. പിന്നീട് കണ്ണൂർ പാർട്ടി കോൺഗ്രസിലും ഈ ‘യച്ചൂരി ലൈൻ’ ചർച്ചയായി. എന്നാൽ ‘പിണറായി ലൈൻ’ അതിനെ വെട്ടിവീഴ്ത്തുന്നതാണ് അന്നു കണ്ടത്.

കർണാടകയിലെ ജനതാദൾ എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ ‘ഗുണ്ടും’ മകൻ കുമാര സ്വാമിയുടെ ‘അമിട്ടും’ വീണു പൊട്ടിയത് കേരളത്തിൽ സിപിഎമ്മിന്റെ നെഞ്ചത്താണ്. കർണാടകയിൽ എൻഡിഎയുടെ ഭാഗമായ ജനതാദൾ എസിനെ എന്തു ചെയ്യാനാണ് സിപിഎം ഭാവം എന്ന ചോദ്യമാണ് രാഷ്ട്രീയ കേരളത്തിലെങ്ങും. കേരളത്തിലെ ഇടതു മുന്നണി സർക്കാരിൽ തുടരാൻ അനുവദിക്കുമോ? അനുവദിച്ചാൽതന്നെ ജനതാദൾ എസ് കുപ്പായം മാറിവരാൻ സിപിഎം ആവശ്യപ്പെടുമോ?
ഇതിന്റെ ഉത്തരം തേടുമ്പോഴാണ് അഞ്ചു വർഷം മുൻപ് സിപിഎം സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യവേ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞ ഒരു ഗർഭക്കഥ പലരും ഓർക്കുന്നത്. ആ കഥ പറഞ്ഞതിന്റെ ലക്ഷ്യം മറ്റൊന്നുമായിരുന്നില്ല– ബിജെപിക്കെതിരെ പോരാടുന്നതിന് കോൺഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി സഖ്യത്തിനു തയാറാണോ ഇല്ലയോ എന്നതായിരുന്നു യച്ചൂരിയുടെ ചോദ്യം. പിന്നീട് കണ്ണൂർ പാർട്ടി കോൺഗ്രസിലും ഈ ‘യച്ചൂരി ലൈൻ’ ചർച്ചയായി. എന്നാൽ ‘പിണറായി ലൈൻ’ അതിനെ വെട്ടിവീഴ്ത്തുന്നതാണ് അന്നു കണ്ടത്.
വർഷങ്ങള്‍ ഇത്ര കഴിഞ്ഞു. ഇപ്പോൾ കർണാടകയിലെ ജനതാദൾ എസിന്റെ നിലപാടാണ് ‘പിണറായി ലൈനിനെ’ തിരിഞ്ഞുകൊത്തുന്നത്. അഥവാ പിണറായിയിലൂടെ കേരളത്തിലേക്ക് ‘ലൈൻ’ വലിച്ചിരിക്കുകയാണ് കർണാടക ജെഡിഎസ്. കേരളത്തിൽ ഇടതിനൊപ്പം, കർണാടകയിൽ ബിജെപിക്കൊപ്പം എന്ന അവസ്ഥയിലാണ് ജനതാദൾ എസ് ഇന്ന്. അതിനു പിന്നിൽ പിണറായിയുടെ മഹാമനസ്കതയാണെന്നു കൂടി കുമാരസ്വാമി പറഞ്ഞതോടെ പ്രതിപക്ഷവും വർധിതവീര്യത്തോടെ ആക്രമണം ആരംഭിച്ചിരിക്കുന്നു. കേരളത്തിലെ ജനതാദൾ എസ് നേതാക്കളുടെ കാര്യവും പരുങ്ങലിലാണ്. കൂട്ടത്തിൽ ഒരാൾ പിണറായി സർക്കാരിൽ മന്ത്രിയും! ആർക്കൊപ്പം നില്‍ക്കും അവർ? സ്വന്തം പാർട്ടിക്കൊപ്പമോ അതോ ഇടതിനൊപ്പമോ?
ഇങ്ങനെ വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മണ്ഡലപര്യടനം ആരംഭിക്കുന്നത്. ആ യാത്രയിൽ ഇടതുമുന്നണിയിലെ അംഗമെന്ന നിലയിൽ ജനതാദൾ എസിനെയും ഒപ്പം കൂട്ടണ്ടേ? വല്ലാത്തൊരു കുരുക്കിലാണ് കേരളത്തിലെ ഇടതുപക്ഷം. ഇതിൽനിന്നെങ്ങനെ അവർക്ക്, പ്രത്യേകിച്ച് സിപിഎമ്മിന്, കരകയറാനാകും? വിശകലനം ചെയ്യുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സ്’ പോഡ്‍കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡിൽ... താഴെ ക്ലിക്ക് ചെയ്തു കേൾക്കാം.