നടന്നുപോകുമ്പോൾ പെട്ടെന്നായിരിക്കും എന്തോ ക്ഷീണം പോലെ. അല്ല വെറും ക്ഷീണമല്ല. ശരീരമാകെ തളരുന്നപോലെ. തൊണ്ട വരളുന്നപോലെ. കൈകാലുകൾ കുഴയുന്ന പോലെ. ഫോണെടുത്ത് ആരെയെങ്കിലും ഒന്നു വിളിക്കാൻ പോലും കഴിയുംമുൻപേ, ആൾ വെട്ടിയിട്ട വാഴപോലെ മറിഞ്ഞുവീണിട്ടുണ്ടാകും. കുഴഞ്ഞുവീണു മരിച്ചവരുടെ കൂട്ടത്തിലേക്ക് ആ പേരുകൂടി എഴുതിച്ചേർക്കപ്പെടുകയായി. ഏറ്റവും നിശ്ശബ്ദനായ കൊലയാളിയായി വന്ന്, ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ഒരു ജീവൻ കവർന്നുപോകുന്ന ഈ കൊലയാളിയെ മെഡിക്കൽ സയൻസിൽ സ്ട്രോക്ക് എന്നു വിളിക്കും. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മസ്തിഷ്കത്തിനു ലഭിക്കുന്ന ഒരു അപ്രതീക്ഷിത പ്രഹരമാണിത്.

നടന്നുപോകുമ്പോൾ പെട്ടെന്നായിരിക്കും എന്തോ ക്ഷീണം പോലെ. അല്ല വെറും ക്ഷീണമല്ല. ശരീരമാകെ തളരുന്നപോലെ. തൊണ്ട വരളുന്നപോലെ. കൈകാലുകൾ കുഴയുന്ന പോലെ. ഫോണെടുത്ത് ആരെയെങ്കിലും ഒന്നു വിളിക്കാൻ പോലും കഴിയുംമുൻപേ, ആൾ വെട്ടിയിട്ട വാഴപോലെ മറിഞ്ഞുവീണിട്ടുണ്ടാകും. കുഴഞ്ഞുവീണു മരിച്ചവരുടെ കൂട്ടത്തിലേക്ക് ആ പേരുകൂടി എഴുതിച്ചേർക്കപ്പെടുകയായി. ഏറ്റവും നിശ്ശബ്ദനായ കൊലയാളിയായി വന്ന്, ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ഒരു ജീവൻ കവർന്നുപോകുന്ന ഈ കൊലയാളിയെ മെഡിക്കൽ സയൻസിൽ സ്ട്രോക്ക് എന്നു വിളിക്കും. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മസ്തിഷ്കത്തിനു ലഭിക്കുന്ന ഒരു അപ്രതീക്ഷിത പ്രഹരമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടന്നുപോകുമ്പോൾ പെട്ടെന്നായിരിക്കും എന്തോ ക്ഷീണം പോലെ. അല്ല വെറും ക്ഷീണമല്ല. ശരീരമാകെ തളരുന്നപോലെ. തൊണ്ട വരളുന്നപോലെ. കൈകാലുകൾ കുഴയുന്ന പോലെ. ഫോണെടുത്ത് ആരെയെങ്കിലും ഒന്നു വിളിക്കാൻ പോലും കഴിയുംമുൻപേ, ആൾ വെട്ടിയിട്ട വാഴപോലെ മറിഞ്ഞുവീണിട്ടുണ്ടാകും. കുഴഞ്ഞുവീണു മരിച്ചവരുടെ കൂട്ടത്തിലേക്ക് ആ പേരുകൂടി എഴുതിച്ചേർക്കപ്പെടുകയായി. ഏറ്റവും നിശ്ശബ്ദനായ കൊലയാളിയായി വന്ന്, ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ഒരു ജീവൻ കവർന്നുപോകുന്ന ഈ കൊലയാളിയെ മെഡിക്കൽ സയൻസിൽ സ്ട്രോക്ക് എന്നു വിളിക്കും. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മസ്തിഷ്കത്തിനു ലഭിക്കുന്ന ഒരു അപ്രതീക്ഷിത പ്രഹരമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടന്നുപോകുമ്പോൾ പെട്ടെന്നായിരിക്കും എന്തോ ക്ഷീണം പോലെ. അല്ല വെറും ക്ഷീണമല്ല. ശരീരമാകെ തളരുന്നപോലെ. തൊണ്ട വരളുന്നപോലെ. കൈകാലുകൾ കുഴയുന്ന പോലെ. ഫോണെടുത്ത് ആരെയെങ്കിലും ഒന്നു വിളിക്കാൻ പോലും കഴിയുംമുൻപേ, ആൾ വെട്ടിയിട്ട വാഴപോലെ മറിഞ്ഞുവീണിട്ടുണ്ടാകും. കുഴഞ്ഞുവീണു മരിച്ചവരുടെ കൂട്ടത്തിലേക്ക് ആ പേരുകൂടി എഴുതിച്ചേർക്കപ്പെടുകയായി. ഏറ്റവും നിശ്ശബ്ദനായ കൊലയാളിയായി വന്ന്, ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ഒരു ജീവൻ കവർന്നുപോകുന്ന ഈ കൊലയാളിയെ മെഡിക്കൽ സയൻസിൽ സ്ട്രോക്ക് എന്നു വിളിക്കും. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മസ്തിഷ്കത്തിനു ലഭിക്കുന്ന ഒരു അപ്രതീക്ഷിത പ്രഹരമാണിത്.

ലോകത്തെ ഏറ്റവും മാരകമായ ആളെക്കൊല്ലി രോഗങ്ങളുടെ പട്ടികയിലേക്ക് സ്ട്രോക്ക് കൂടി കടന്നുവന്നതിന്റെ ആശങ്കയിലാണ് ആരോഗ്യരംഗം. ‘വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ’ ലാൻസെറ്റ് ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം 2030 ആകുമ്പോഴേക്കും സ്ട്രോക്ക് മൂലമുള്ള മരണനിരക്കിൽ 50 ശതമാനം വർധനയുണ്ടാകുമത്രേ. അതായത് 2020 വരെ 6.6 ദശലക്ഷം പേരാണ് സ്ട്രോക്ക് കാരണം മരിച്ചതെങ്കിൽ 2030 ആകുമ്പോഴേക്കും ചുരുങ്ങിയത് 9.7 ദശലക്ഷം പേരാണ് സ്ട്രോക്ക് കാരണം കൊല്ലപ്പെടാൻ പോകുന്നത്. ആരോഗ്യരംഗത്തെ അതിനൂതന സാങ്കേതിക വിദ്യ ആകെ നിസ്സഹായമായിപ്പോകുന്നത്, സ്ട്രോക്ക് കാരണം മരിക്കുന്ന പത്തിൽ നാല് പേരെങ്കിലും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചു ചികിത്സ ലഭ്യമായിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു എന്ന യാഥാർഥ്യത്തിനു മുന്നിലാണ്. അപ്പോൾ സ്ട്രോക്ക് ആണോ യഥാർഥ വില്ലൻ? അതോ സ്ട്രോക്കിനെക്കുറിച്ചുള്ള നമ്മുടെ അജ്ഞതയോ?

ADVERTISEMENT

∙ പക്ഷാഘാതത്തിൽ കേരളം മുന്നിൽ

പക്ഷാഘാതമുണ്ടാകുന്നവരുടെ എണ്ണം കേരളത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്. തലച്ചോറിലെ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുകയോ ഞരമ്പുകൾ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം. ചിലപ്പോൾ ഞൊടിയിടയിൽ മരണം സംഭവിച്ചേക്കാം, ശരീരം തളർന്നു കിടന്നുപോകുന്നവരും ഉണ്ട്. എത്ര കാലത്തേക്കെന്നുപോലും അറിയാതെ പാതി ഉറക്കത്തിലെന്ന പോലെ തളർന്നുകിടക്കുന്ന ആ അനിശ്ചിതാവസ്ഥയാണ് മരണത്തേക്കാൾ ഭയാനകം. അതി രക്തസമ്മർദം മൂലം മസ്തിഷ്കത്തിലെ ചെറു രക്തക്കുഴലുകൾ പൊട്ടുകയും രക്തം തലച്ചോറിൽ വ്യാപിക്കുകയും ചെയ്യുന്നു. മസ്തിഷ്ക രക്തസ്രാവമാണിത്. 30–40% പേർ തൽക്ഷണം മരിക്കുന്നു. 30% പേർ അബോധാവസ്ഥയിലാകും.

സമയനഷ്ടമില്ലാതെ ആശുപത്രിയിലെത്തിച്ചാൽ‌ 30% പേരെങ്കിലും രക്ഷപ്പെടുമെന്നാണ് ഡോക്ടർമാർ അവകാശപ്പെടുന്നത്.  പ്രായം കൂടുന്തോറും ആഘാത സാധ്യതയും കൂടുന്നു. രക്തക്കുഴൽ പൊട്ടിയുള്ള ആഘാതത്തേക്കാൾ രക്തം കട്ടപിടിച്ചുള്ള മസ്തിഷ്കാഘാതമാണ് ഏറെ. രക്തക്കുഴൽ പൊട്ടിയുണ്ടാകുന്ന ആഘാതത്തിൽ ഏറ്റവും അപകടകാരി എസ്എഎച്ച് എന്നറിയപ്പെടുന്ന സബ് അരക്കനോയിഡ് ഹെമറേജ് ആണ്. തലച്ചോറിനു ചുറ്റുമുള്ള സ്ഥലങ്ങളിൽ രക്തം നിറയുന്ന അവസ്ഥയാണിത്. അതിശക്തമായ തലവേദന, ഛർദി എന്നിവ വന്നു പെട്ടെന്നു കുഴഞ്ഞുവീഴുകയാണു ചെയ്യുന്നത്.  

∙ ഷുഗറും ബിപിയും വില്ലന്മാർ

ADVERTISEMENT

പ്രമേഹം, ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം, വ്യായാമമില്ലാത്ത ജോലിരീതികൾ എന്നിവയൊക്കെ സ്ട്രോക്കിന്റെ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. രക്തസമ്മർദവും മാനസിക പിരിമുറുക്കവും വർധിപ്പിക്കുന്ന ജോലികളാണ് ഏറെപ്പേരും ചെയ്യുന്നത്. പുകവലി ശീലം പൊതുവേ കുറഞ്ഞതു മൂലം ഞരമ്പുപൊട്ടിയുള്ള ആഘാതങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. മസ്തിഷ്ക രക്തസ്രാവത്തിന്റെ മറ്റൊരു പ്രധാന കാരണമാണ് അമിത രക്തസമ്മർദം. രക്തസമ്മർദം കൂടിയവർക്കു ശരാശരി 10 മില്ലിമീറ്റർ മർദം കുറയ്ക്കാനായാൽ മസ്തിഷ്ക രക്തസ്രാവത്തെ തടയാൻ സാധിക്കും. രക്തക്കുഴലുകളിൽ ജന്മനായുണ്ടാകുന്ന ഘടനാപരമായ പ്രശ്നങ്ങൾ, ധമനിയും സിരകളും തമ്മിൽ ബന്ധപ്പെട്ട പ്രശ്നങ്ങൾ, ചെറുപ്പക്കാരിലുണ്ടാകുന്ന രക്തത്തിലെ നീർക്കെട്ട്, ഹീമോഫീലിയ പോലെ രക്തം കട്ടപിടിക്കാതിരിക്കുന്ന ചില അസുഖങ്ങൾ, രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ അഭാവം തുടങ്ങിയവയും സ്ട്രോക്കിനുള്ള കാരണങ്ങളാണ്.

ഞരമ്പുകൾ പൊട്ടിയുള്ള മസ്തിഷ്കാഘാതം ഉണ്ടാകുന്നതിനു തൊട്ടുമുൻപ് തലവേദനയുണ്ടാകും. ഛർദിക്കാനുള്ള പ്രവണത, മുഖത്തിനു കോട്ടം, കൈകാൽ മരവിപ്പ്, ബലക്കുറവ് തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. രക്തം കട്ടപിടിക്കുന്നത് എവിടെയാണോ അതിന് അനുസരിച്ചാകും ലക്ഷണങ്ങൾ. ചിലപ്പോൾ ഒരു വശം മുഴുവൻ കോടിപ്പോകാനും സാധ്യതയുണ്ട്. 

ശരീരത്തിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പദാർഥങ്ങൾ ഉൽപാദിപ്പിക്കുന്ന പ്രധാന അവയവമാണു കരൾ. അതിനാൽ കരൾ രോഗങ്ങൾ ബാധിച്ചവരിൽ രക്തസ്രാവമുണ്ടാകാം. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരിലും മസ്തിഷ്ക രക്തസ്രാവത്തിനുള്ള സാധ്യതയുണ്ട്. ഇത്തരക്കാരിൽ അസഹ്യമായ തലവേദനയുണ്ടാകുമ്പോൾ ശ്രദ്ധിക്കണം. ഏഷ്യൻ രാജ്യങ്ങളിൽ പൊതുവേ മസ്തിഷ്ക രക്തസ്രാവത്തിനുള്ള സാധ്യത കൂടുതലാണ്. ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നതു മൂലം രക്ത സമ്മർദം കൂടുന്നതാണ് ഇതിനുള്ള കാരണം.

∙ ലക്ഷണങ്ങൾ കണ്ടാൽ വൈകിക്കരുത്

ഞരമ്പുകൾ പൊട്ടിയുള്ള മസ്തിഷ്കാഘാതം ഉണ്ടാകുന്നതിനു തൊട്ടുമുൻപ് തലവേദനയുണ്ടാകും. ഛർദിക്കാനുള്ള പ്രവണത, മുഖത്തിനു കോട്ടം, കൈകാൽ മരവിപ്പ്, ബലക്കുറവ് തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. രക്തം കട്ടപിടിക്കുന്നത് എവിടെയാണോ അതിന് അനുസരിച്ചാകും ലക്ഷണങ്ങൾ. ചിലപ്പോൾ ഒരു വശം മുഴുവൻ കോടിപ്പോകാനും സാധ്യതയുണ്ട്. കൈകാലുകൾക്കു പെരുപ്പ്, സംസാരം കുഴയൽ, നടക്കുമ്പോൾ ബാലൻസ് തെറ്റൽ, കൈകൊണ്ട് ചോറ് കഴിക്കാനോ താക്കോൽ തിരിക്കാനോ പോലുള്ളവയ്ക്കു പ്രയാസം നേരിടുക തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്.

ADVERTISEMENT

∙ ജീവിതശൈലീ ‌രോഗങ്ങളുള്ളവർ ജാഗ്രത!

ആരോഗ്യകരമല്ലാത്ത ജീവിത ശൈലി ഉൾപ്പെടെ മറ്റ് അനുബന്ധ രോഗങ്ങളും സ്ട്രോക്കിനു കാരണമായേക്കാം. ജീവിതശൈലീ രോഗങ്ങൾ കൃത്യമായി ചികിത്സിച്ചു നിയന്ത്രണവിധേയമാക്കി നിർത്തിയില്ലെങ്കിൽ സ്ട്രോക്ക് പോലെയുള്ള മാരക രോഗാവസ്ഥയായിരിക്കും അനന്തരഫലം.

(Representative image by BrianAJackson/istockphoto)

∙ രക്ത സമ്മർദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ മുടങ്ങാതെ ഡോക്ടറെ കാണണം. പ്രമേഹമില്ലാത്തവരിൽ 140–90, പ്രമേഹമുള്ളവരിൽ 130– 80 എന്ന തോതിൽ രക്ത സമ്മർദം നിയന്ത്രിച്ചു നിർത്തണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് (എൽഡിഎൽ) നൂറിൽ താഴെയായിരിക്കാനും ശ്രദ്ധിക്കണം. 
∙ അമിത വണ്ണവും കുടവയറും അപകടകാരികളാണ്: ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 18.5നും 25നും ഇടയിലാകണം. ശരീര ഭാരത്തെ (കിലോഗ്രാമിൽ) ഉയരത്തിന്റെ (മീറ്ററിൽ) വർഗം കൊണ്ടു ഹരിച്ചാൽ കിട്ടുന്നതാണ് ബിഎംഐ. ഉദാഹരണത്തിനു നിങ്ങളുടെ ശരീരഭാരം 70 കിലോ ആണെന്നിരിക്കട്ടെ. ഉയരം 1.73 മീറ്ററും. ഉയരത്തിന്റെ വർഗം എന്നു പറയുന്നത് 1.73x1.73=2.99. ശരീരഭാരമായ 70 കിലോയെ 2.99 കൊണ്ട് ഹരിക്കുക. ഉത്തരം 23.41. ബിഎംഐ പരിധിക്കുള്ളിൽതന്നെയാണ്. അരക്കെട്ടിന്റെ ചുറ്റളവും പ്രധാനമാണ്. പുരുഷൻമാരിൽ 40 ഇഞ്ചും സ്ത്രീകളിൽ 35 ഇഞ്ചും കവിയരുത്.
∙ ഉറക്ക പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും സ്ട്രോക്കിലേക്ക് എത്തിച്ചേക്കാം. മാനസിക സമ്മർദം, വിഷാദം എന്നിവ കാരണം പലർക്കും ഉറക്കം നഷ്ടപ്പെടാറുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെങ്കിൽ മസ്തിഷ്കത്തിന് ജോലിഭാരം കൂടുന്നതിനു കാരണമായേക്കാം.  

രാത്രി 8 മണിക്കൂർ ഉറക്കം വളരെ ആവശ്യമാണ്. ഉറക്കത്തിനു സഹായിക്കുന്നതാണ് മെലറ്റോണിൻ ഹോർമോൺ.  കംപ്യൂട്ടർ, മൊബൈൽ എന്നിവയിൽ നിന്നുള്ള ശക്തമായ ബ്ലൂ ലൈറ്റ് കണ്ണിലേക്ക് അടിച്ചാൽ തലച്ചോറിൽ മെലറ്റോണിന്റെ ഉൽപാദനം കുറയും

∙ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും സ്ട്രോക്ക് സംഭവിക്കാനിടയുണ്ട്. ഹൃദയത്തിനുള്ളിൽ രക്തം കട്ടപിടിച്ച് അവ തലച്ചോറിലേക്കു പോയി സ്ട്രോക്ക് വരാം. ഹൃദയത്തിന്റെ താളം തെറ്റൽ മൂലം മുകളിലത്തെ അറകളിലോ താഴത്തെ അറകളിലോ രക്തം തളംകെട്ടിക്കിടന്നു കട്ടപിടിക്കുന്ന അവസ്ഥയുണ്ട്. ഇവയാണു തലച്ചോറിലേക്കു പോകുക. 
∙ അമിത മദ്യപാനവും ലഹരി ഉപയോഗവും പുകവലിയും വേണ്ട. മറ്റേതൊരു രോഗവുമെന്നപോലെ ഗൗരവമായി കാണേണ്ട അവസ്ഥയാണ് ഇത്തരം ദുശ്ശീലങ്ങളും. ഇവ നമ്മുടെ ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുത്തുന്നുവെന്ന കാര്യം മറക്കരുത്. 
∙ ആമവാതം, ലൂപസ് തുടങ്ങിയവയുള്ളവരിൽ പക്ഷാഘാതത്തിനുള്ള സാധ്യതയേറെയാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നത്.

∙ ആദ്യത്തെ 4 മണിക്കൂർ അതീവ നിർണായകം

സ്ട്രോക്ക് ചികിത്സയ്ക്ക് ഒരു ആപ്തവാക്യമുണ്ട്– ‘സമയമാണ് മസ്തിഷ്കം’. സ്‌ട്രോക്ക് ലക്ഷണങ്ങൾ തുടങ്ങി രോഗി ആശുപത്രിയിലെത്തുന്ന സമയത്തിനനുസരിച്ച് ചികിത്സാരീതിയിലും മാറ്റം വരുന്നു. രക്തക്കുഴൽ അടഞ്ഞ് ഉണ്ടാകുന്ന ‘ഇസ്‌ക്കീമിക്ക് സ്‌ട്രോക്കി’നാണ് ഈ സമയം ഏറെ പ്രധാനപ്പെട്ടത്. സ്‌ട്രോക്ക് തുടങ്ങി 3 മുതൽ നാലര മണിക്കൂറിനകം രോഗി ആശുപത്രിയിലെത്തിയാൽ രക്തതടസ്സം അലിയിക്കാനുള്ള കുത്തിവയ്പ് കൊടുക്കാം. എത്ര പെട്ടെന്ന് ഈ മരുന്നു കൊടുക്കാൻ സാധിക്കുന്നു എന്നതിനനുസരിച്ച്, അതിന്റെ ഫലവും വ്യത്യാസപ്പെടും. ഒരു മണിക്കുറിനുള്ളിൽ മരുന്നു കൊടുക്കാൻ സാധിച്ചാൽ ഏറ്റവും നല്ലത്.

Manorama Online Creative

രക്തക്കുഴൽ പൊട്ടിയതാണോ  അടഞ്ഞതാണോ എന്നു കണ്ടെത്താൻ സിടി സ്കാൻ, ചെറിയ രക്തക്കുഴലാണോ വലിയ രക്തക്കുഴലാണോ അടഞ്ഞത്, കഴുത്തിലെ രക്തക്കുഴലാണോ തലയിലെ രക്തക്കുഴലാണോ അടഞ്ഞത് തുടങ്ങിയവ അറിയാൻ സിടി ആൻജിയോഗ്രാം എന്നിവയ്ക്കു പുറമെ, തലയുടെ ആൻജിയോഗ്രാം പരിശോധന നടത്തുന്ന ഡിജിറ്റൽ സബ്‌ട്രാക്‌ഷൻ ആൻജിയോഗ്രഫി ഉൾപ്പെടെ വിവിധ ടെസ്റ്റുകളുണ്ട്. എംആർഐ ബ്രെയ്‌ൻ, എംആർ ആൻജിയോഗ്രാം, കരോട്ടിഡ് ഡോപ്ലർ, ട്രാൻസ്‌ക്രേനിയൽ ഡോപ്ലർ,ഇക്കോ കാർഡിയോഗ്രഫി തുടങ്ങിയ ടെസ്റ്റുകളും സ്ട്രോക്ക് ചികിൽസയിൽ ഉപയോഗിക്കുന്നു.

സ്ട്രോക്ക് വന്നെന്നു സംശയിക്കുന്നൊരു രോഗിക്ക് സിടി സ്കാനാണ് ഉടനടി ചെയ്യുന്നത്. രക്തക്കുഴൽ പൊട്ടിയുള്ള ആഘാതം കണ്ടെത്താൻ  സിടി സ്കാൻ വഴി  സാധിക്കും. എന്നാൽ രക്തം കട്ടപിടിച്ചള്ള ആഘാതം വന്നാൽ സിടി സ്കാനിൽ അറിയാൻ ചിലപ്പോൾ ദിവസങ്ങളെടുക്കും. അങ്ങനെയുള്ളവർക്കു എംആർഐ സ്കാൻ വേണ്ടിവരും. കട്ടപിടിച്ച രക്തം മാറ്റാൻ ചിലപ്പോൾ ശസ്ത്രക്രിയ ആവശ്യമായേക്കാം. ചില സന്ദർഭങ്ങളിൽ അതിനു പ്രയാസം വരുമ്പോൾ മരുന്നുകളിലൂടെ അലിയിച്ചു കളയുകയാണ് പതിവ്. ഇതിനു സമയവും കൂടുതലെടുക്കും. രോഗലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ കണ്ടാൽ നാലര മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കുകയാണു വേണ്ടത്. രക്തക്കുഴൽ പൊട്ടിയുള്ള ആഘാതമല്ലെന്നു കണ്ടാൽ തലച്ചോറിൽ രക്തം കട്ടിപിടിച്ചു കിടക്കുന്നത് അലിയിക്കാനുള്ള കുത്തിവയ്പു നൽകും. രക്തം ഒഴുകാനുള്ള സാധ്യതയുണ്ടെങ്കിലും പെട്ടെന്നു നൽകാവുന്ന ചികിത്സയാണിത്. ഇങ്ങനെ ചികിത്സ ലഭിച്ചാൽ പകുതി ശതമാനത്തിലധികം ആളുകൾക്കും വലിയ പ്രയാസങ്ങളില്ലാതെ മടങ്ങാം.

(Representative image by Pornpak Khunatorn/istockphoto)

എല്ലാ സ്ട്രോക്ക് രോഗികളും വീണ്ടും സ്ട്രോക്ക് വരാതിരിക്കാൻ പതിവായി മരുന്നുകൾ കഴിക്കുകയും ചെക്കപ് നടത്തുകയും വേണം. സ്ട്രോക്ക് വന്നു ശരീര ഭാഗങ്ങൾ തളർന്നവർക്കു ഫിസിയോതെറപ്പി പ്രധാനമാണ്. ആദ്യത്തെ ഒരു മാസം കൊണ്ടു തന്നെ വളരെ മെച്ചപ്പെടും. മൂന്നു മാസം കൊണ്ട് നല്ല ഫലം പ്രതീക്ഷിക്കാം.രക്തസമ്മർദം ഉയരാതെ നോക്കൽ, പ്രമേഹനിയന്ത്രണം, രക്തയോട്ടം വർധിപ്പിക്കൽ, രക്തം കട്ടപിടിക്കാതിരിക്കൽ തുടങ്ങിയവയ്ക്കുള്ള മരുന്നുകളും കഴിക്കേണ്ടി വരും.

∙ ഉപ്പ് കുറയ്ക്കണം; ഉറക്കത്തിൽ പിശുക്ക് വേണ്ട

സ്ട്രോക്ക് വരാതിരിക്കുന്നതിനു വേണ്ടി ചില മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

∙ മാനസിക സമ്മർദവും പിരിമുറുക്കവും നിയന്ത്രിക്കണം. 
∙ രക്തസമ്മർദം ദിവസവും പരിശോധിച്ച് സാധാരണ നിലയിലാണെന്ന് ഉറപ്പാക്കണം. 
∙ പ്രമേഹം, കൊളസ്ട്രോൾ എന്നിവ  നിയന്ത്രണത്തിൽ നിർത്തണം.
∙ ഉപ്പ് പരമാവധി കുറയ്ക്കണം, ദിവസം 2–3 ഗ്രാമിൽ കൂടുതൽ പാടില്ല (കേരളീയർ 10–12 ഗ്രാം വരെ കഴിക്കുന്നുണ്ട്.) 
∙ പതിവായി വ്യായാമം ചെയ്യണം. ആഴ്ചയിൽ 4 പ്രാവശ്യമെങ്കിലും 35–40 മിനിറ്റ് വരെ വേഗത്തിൽ നടക്കണം. 

(Representative image by peterschreiber.media/istockphoto)

∙ അമിത ഭാരം ഒഴിവാക്കണം.
∙ മാട്ടിറച്ചി, ആട്ടിറച്ചി  കുറയ്ക്കുക.
∙ ചോറ് കുറയ്ക്കുക, പകുതി വേവിച്ച പച്ചക്കറി ധാരാളം കഴിക്കുക, 
∙ വൈറ്റമിൻ ഡി ലെവൽ 40 വേണം. (മിക്കവർക്കും 15–20 മാത്രം), മുട്ട കഴിക്കുന്നതിലൂടെ കുറവു  പരിഹരിക്കാം. ദിവസവും രാവിലെ 2 മുട്ട കഴിക്കാം. ചോറ് ഒരു കപ്പ് മാത്രം മതി, ചപ്പാത്തി 2) 
∙ രാത്രി എട്ടു മണിക്കൂർ ഉറക്കം വളരെ ആവശ്യമാണ്. ഉറക്കത്തിനു സഹായിക്കുന്നതാണ് മെലറ്റോണിൻ ഹോർമോൺ.  കംപ്യൂട്ടർ, മൊബൈൽ എന്നിവയിൽ നിന്നുള്ള ശക്തമായ ബ്ലൂ ലൈറ്റ് കണ്ണിലേക്ക് അടിച്ചാൽ തലച്ചോറിൽ മെലറ്റോണിന്റെ ഉൽപാദനം കുറയും. വെളിച്ചം അണച്ച് ഉറക്കത്തിനു സഹായകമായ അവസ്ഥ ഉണ്ടാക്കണമെന്നു പറയുന്നതിനു കാരണവും ഇതാണ്. 
 

കോവിഡ് വന്നുപോയവരിൽ സ്ട്രോക്ക് സാധ്യത കൂടുമോ? വായിക്കാം രണ്ടാം ഭാഗത്തിൽ...

(വിവരങ്ങൾ: ഡോ. വിവേക് നമ്പ്യാർ, സ്ട്രോക്ക് ഡിവിഷൻ മേധാവി, ന്യൂറോളജി വിഭാഗം, അമൃത ആശുപത്രി, കൊച്ചി 

ഡോ. ജിജി കുരുട്ടുകുളം (ഇന്റർവെൻഷനൽ ന്യൂറോളജിസ്റ്റ് ആൻഡ് ഹെഡ് ഓഫ് ഡിപ്പാർട്മെന്റ്, രാജഗിരി ഹോസ്പിറ്റൽ)

English Summary:

How To Reduce The Risks of Stroke- Explained