അണുക്കൾ പരത്തും വിവാഹമോചനരോഗം
വിവാഹമോചനം പലവിധമുണ്ട്; ജാപ്പനീസ് സ്ത്രീകളെ തുറിച്ചുനോക്കി കൊഞ്ഞനംകാട്ടുന്ന ആണവ വിവാഹമോചനം (Genpatsu rikon - ഗെൻപാച്ച് റിക്കോൺ) ശാസ്ത്രലോകത്തെ വാർത്തയാണ്. ആണവം എന്ന വാക്കു കേട്ടാൽ പലർക്കും പ്രഹരം കിട്ടിയ പ്രതീതിയാണ്. അണുകുടുംബം, ആണവദാമ്പത്യം, ആണവ വിവാഹമോചനം എന്നീ മൂന്നു കാര്യങ്ങളാണ് ഓർമയിലെത്തുന്നത്.
വിവാഹമോചനം പലവിധമുണ്ട്; ജാപ്പനീസ് സ്ത്രീകളെ തുറിച്ചുനോക്കി കൊഞ്ഞനംകാട്ടുന്ന ആണവ വിവാഹമോചനം (Genpatsu rikon - ഗെൻപാച്ച് റിക്കോൺ) ശാസ്ത്രലോകത്തെ വാർത്തയാണ്. ആണവം എന്ന വാക്കു കേട്ടാൽ പലർക്കും പ്രഹരം കിട്ടിയ പ്രതീതിയാണ്. അണുകുടുംബം, ആണവദാമ്പത്യം, ആണവ വിവാഹമോചനം എന്നീ മൂന്നു കാര്യങ്ങളാണ് ഓർമയിലെത്തുന്നത്.
വിവാഹമോചനം പലവിധമുണ്ട്; ജാപ്പനീസ് സ്ത്രീകളെ തുറിച്ചുനോക്കി കൊഞ്ഞനംകാട്ടുന്ന ആണവ വിവാഹമോചനം (Genpatsu rikon - ഗെൻപാച്ച് റിക്കോൺ) ശാസ്ത്രലോകത്തെ വാർത്തയാണ്. ആണവം എന്ന വാക്കു കേട്ടാൽ പലർക്കും പ്രഹരം കിട്ടിയ പ്രതീതിയാണ്. അണുകുടുംബം, ആണവദാമ്പത്യം, ആണവ വിവാഹമോചനം എന്നീ മൂന്നു കാര്യങ്ങളാണ് ഓർമയിലെത്തുന്നത്.
വിവാഹമോചനം പലവിധമുണ്ട്; ജാപ്പനീസ് സ്ത്രീകളെ തുറിച്ചുനോക്കി കൊഞ്ഞനംകാട്ടുന്ന ആണവ വിവാഹമോചനം (Genpatsu rikon - ഗെൻപാച്ച് റിക്കോൺ) ശാസ്ത്രലോകത്തെ വാർത്തയാണ്. ആണവം എന്ന വാക്കു കേട്ടാൽ പലർക്കും പ്രഹരം കിട്ടിയ പ്രതീതിയാണ്. അണുകുടുംബം, ആണവദാമ്പത്യം, ആണവ വിവാഹമോചനം എന്നീ മൂന്നു കാര്യങ്ങളാണ് ഓർമയിലെത്തുന്നത്. ഭാര്യയും ഭർത്താവും കല്യാണം കഴിക്കാത്ത ഒന്നോ രണ്ടോ മക്കളും മാത്രം കൂടിക്കഴിയുന്ന വീടാണ് അണുകുടുംബം. ഏറെ വാഴ്ത്തപ്പെടുന്ന ഒരു സമൂഹഘടകമാണിത്.
പൂർണമായും ആദർശപരമായ ഒരു മാതൃകയല്ല ഇതെന്നു കൂട്ടുകുടുംബത്തിന്റെ ഗുണങ്ങളെ അടിവരയിട്ടു സാമൂഹിക ശാസ്ത്രജ്ഞരുടെ വിഭിന്ന പക്ഷവുമുണ്ട്. ആണവദാമ്പത്യത്തിന്റെ മകുടോദാഹരണങ്ങളാണ് മേരി ക്യൂറിയും ഐറീനും. രണ്ടു നൊബേൽ സമ്മാനങ്ങൾ നേടിയ മേരി 1895ൽ പിയറി ക്യൂറിയെ വിവാഹം ചെയ്തു. അമ്മയുടെ കാൽപ്പാടുകൾ പിന്തുടർന്ന മകൾ ഐറീൻ 1926ൽ ആണവശാസ്ത്രജ്ഞനായ ഫ്രെഡറിക് ജോളിയോയെ വിവാഹം ചെയ്തു.
ഞാൻ സേവനമനുഷ്ഠിച്ച ആണവോർജ വകുപ്പിൽ 10 ആണവദാമ്പത്യങ്ങൾ ഓർമയിലുണ്ട്; യഥാർഥത്തിൽ അതിൽ കൂടുതലുണ്ട്. അതിൽ അഞ്ചെണ്ണം മലയാളി ദമ്പതികളാണ്. ആണവ വിവാഹാഭ്യർഥന നിരസിച്ച ഒരു ഡസൻ കേസുകളുമുണ്ട്.
ആണവോർജത്തോടു ശക്തമായി പ്രതികരിക്കുന്ന ജപ്പാനിലാണ് ആണവ വിവാഹമോചനം സംഭവിക്കുന്നത്. Atomic Divorce (ആണവ വിവാഹമോചനം) എന്ന പദപ്രയോഗം ഞാൻ ആദ്യമായി കേട്ടത് 1970ൽ ഹിരോഷിമ ആക്രമണത്തിന്റെ 25–ാം വാർഷികദിനത്തിൽ പങ്കെടുത്തപ്പോഴാണ്. അണുബോംബിനെ അതിജീവിച്ചവരെയാണ് ഹിബക്കുഷ (Hibakusha) എന്നു വിളിക്കുന്നത്. ഈ വിഭാഗത്തിൽപെടുന്ന സ്ത്രീകൾ വികൃതരൂപികളായ കുട്ടികളെ പ്രസവിക്കുമെന്ന ഭയം മൂലം അവരെ വിവാഹം കഴിക്കാൻ പലരും പേടിച്ചു; ഹിരോഷിമയും നാഗസാക്കിയും സ്ത്രീകൾക്കു നൽകിയ ‘സമ്മാനം’. ഒന്നേകാൽ ലക്ഷം ഹിബക്കുഷകൾ ഇന്നും ജീവിച്ചിരിക്കുന്നുണ്ടെന്നാണു കണക്ക്. വിവാഹസൗഭാഗ്യം ലഭിക്കാതെ പോയവർ ഏറെയുണ്ടതിൽ.
സൂനാമി കേന്ദ്രത്തിൽനിന്ന് 200 കിലോമീറ്ററിനപ്പുറം താമസിച്ചിരുന്ന സ്ത്രീകളും വിവാഹമോചനം തേടി. ആണവബാധിത പ്രദേശത്തുനിന്ന് അകന്നു മാറി താമസിക്കാൻ വിസമ്മതിച്ച ഭർത്താക്കന്മാരിൽനിന്നു വിവാഹമോചനം നേടിയ സ്ത്രീകൾ താമസം മാറ്റി. ഡിപ്പാർട്മെന്റ് സ്റ്റോറുകളിൽ ഫുക്കുഷിമ പ്രദേശത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കപ്പെടുന്ന പ്രവണതയും ശക്തമായി.
2011ൽ വടക്കു കിഴക്കൻ ജപ്പാനെ, റിക്ടർ സ്കെയിലിൽ 9.0 എന്നു കുറിച്ച ഉഗ്രൻ ഭൂകമ്പം ആക്രമിച്ചു. കടൽ ക്ഷോഭിച്ച് 10 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയർന്നു. ഫുക്കുഷിമ കടലോരത്തു സ്ഥിതിചെയ്യുന്ന ആണവ റിയാക്ടറുകളിലേക്കു തിരമാലകൾ കുതിച്ചുകയറി. സവിശേഷ സുരക്ഷാസംവിധാനങ്ങളെല്ലാം താറുമാറായി. റിയാക്ടറിലെ ഇന്ധനദണ്ഡുകൾ ഉരുകി ആണവചോർച്ചയുമുണ്ടായി. ആണവ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലുകളെല്ലാം വെള്ളത്തിലായി. സൂനാമി ഭൂകമ്പ ദുരിതങ്ങളിൽ ജപ്പാനിൽ 19,000 പേർ മരിച്ചു. 12 ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായി. അണുപ്രസരണമുണ്ടായിട്ടില്ലെന്ന് അധികൃതർ ആണയിട്ടെങ്കിലും, 2 കൊല്ലം കഴിഞ്ഞു ലോകാരോഗ്യ സംഘടന അണുപ്രസരണ ബാധ അർബുദമുണ്ടാക്കുമെന്നു മുന്നറിയിപ്പു നൽകി.
ആണവ ആഘാതത്തിൽപ്പെട്ടു കുടുംബഭദ്രത ആടിയുലഞ്ഞു. പ്രസരണബാധയിൽ നിന്നൊഴിവാക്കി കുട്ടികളെ എങ്ങനെ വളർത്താമെന്ന ചോദ്യം ദമ്പതികൾക്കു മുന്നിലുയർന്നു. പരസ്പരവിരുദ്ധമായ പ്രസരണവിവരം പുറത്തുവിട്ടുകൊണ്ട് അധികൃതർ ആശയക്കുഴപ്പമുണ്ടാക്കി. അതിലകപ്പെട്ട് അഭിപ്രായഭിന്നത മൂർഛിച്ച് സ്ത്രീകൾ വിവാഹമോചനം തേടി. ആണവവിവാഹമോചനം നേടിയ സ്ത്രീകളുടെ കൃത്യം എണ്ണമില്ല. എന്നാൽ, അവരുടെ പ്രശ്നം കൈകാര്യം ചെയ്യാൻ ഒരു എമർജൻസി ഹോട്ട്‌ലൈൻ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ ഭാവി എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയാണ് ഏറെ സ്ത്രീകൾക്കും. ഭർത്താക്കന്മാരിൽ നിന്നകന്നു കുട്ടികളുമായി അഭയാർഥി കേന്ദ്രത്തിലേക്കു മാറിയ സ്ത്രീകൾ മാനസികമായി തളർന്നിരുന്നു.
സൂനാമി കേന്ദ്രത്തിൽനിന്ന് 200 കിലോമീറ്ററിനപ്പുറം താമസിച്ചിരുന്ന സ്ത്രീകളും വിവാഹമോചനം തേടി. ആണവബാധിത പ്രദേശത്തുനിന്ന് അകന്നു മാറി താമസിക്കാൻ വിസമ്മതിച്ച ഭർത്താക്കന്മാരിൽനിന്നു വിവാഹമോചനം നേടിയ സ്ത്രീകൾ താമസം മാറ്റി. ഡിപ്പാർട്മെന്റ് സ്റ്റോറുകളിൽ ഫുക്കുഷിമ പ്രദേശത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കപ്പെടുന്ന പ്രവണതയും ശക്തമായി. വൈകല്യങ്ങളുള്ള കുട്ടികൾ ജനിക്കാനിടയുള്ളതിനാൽ ഫുക്കുഷിമക്കാരികൾ കല്യാണം കഴിക്കുന്നതിൽ വിലക്കുണ്ട്. ജപ്പാനിലെ ഇക്കോ സിസ്റ്റം കൺസർവേഷൻ സൊസൈറ്റിയുടെ പ്രസിഡന്റ് ഹോബുൺ ഇക്കേയയ്ക്കും ഇതേ അഭിപ്രായമാണുള്ളത്.
സമുദ്രാഹാരത്തെക്കുറിച്ചുള്ള ആശങ്ക അകറ്റാൻ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ രണ്ടു മാസം മുൻപു ഫുക്കുഷിമ കടലിൽനിന്നു പിടിച്ച പച്ചമീനുകളെക്കൊണ്ടു പരസ്യമായി സഷിമി ഉണ്ടാക്കി കഴിച്ചു. പച്ചമീനിനെ നേരിയ കഷണങ്ങളാക്കി സോയാ സോസ് കൂട്ടി കഴിക്കുന്നതാണ് സഷിമി. ‘നല്ല സ്വാദ്, തികച്ചും അപായരഹിതം’ എന്ന ഉറപ്പ് അദ്ദേഹം നൽകിയെങ്കിലും സാധാരണക്കാർ അതു മുഖവിലയ്ക്കെടുത്തു ഫുക്കുഷിമ മീൻ കഴിക്കാനിടയില്ല.
2011 മാർച്ച് 11 മുതൽ ആണവദൂഷിത വെള്ളം ഫുക്കുഷിമ ഭാഗത്തെ കടലിലേക്ക് ഒഴുകുന്നുണ്ട്. അതിൽ റേഡിയോ ആക്ടീവ് അയഡിനും സീസിയവും സ്ട്രോൺഷ്യവും ഉണ്ട്. അത്യാഹിതത്തിനു ശേഷം 5 ലക്ഷം ടൺ വെള്ളം കടലിലെത്തിയിട്ടുണ്ട്. അനുവദനീയമായ അളവുകൾ മറികടന്ന് റേഡിയോ ആക്ടീവ് ഘടകങ്ങൾ കടൽവെള്ളത്തിലുമുണ്ട്. 2013നു ശേഷം ആണവദൂഷിത വെള്ളം ശേഖരിച്ചു സംസ്കരിക്കുന്നുണ്ട്. സംസ്കരിച്ച വെള്ളത്തെ കടൽവെള്ളവുമായി കൂട്ടിക്കലർത്തി ഇക്കൊല്ലം ഓഗസ്റ്റ് 24 മുതൽ കടലിലേക്കു തള്ളുകയാണ്. ഇതിനെ കൊറിയയും ചൈനയും എതിർക്കുന്നു.
ഇതിലെ പ്രധാന റേഡിയോ ആക്ടീവ് വസ്തു ഹൈഡ്രജന്റെ ഐസോടോപ്പായ ട്രീഷ്യമാണ്. തികച്ചും നിരുപദ്രവകാരിയാണ് ട്രീഷ്യം എന്നാണു ഭൂരിപക്ഷാഭിപ്രായം. അത്ര മോശമല്ലാത്ത എണ്ണം വരുന്ന ശാസ്ത്രജ്ഞർക്ക് എതിരഭിപ്രായമുണ്ട്.
ആഗോളതാപനത്തിന്റെയും കൽക്കരി ഉപയോഗത്തിന്റെയും തിക്തഫലങ്ങളെ കൈകാര്യം ചെയ്യാനുള്ള ഒറ്റമൂലിയായി അണുശക്തി വാഴ്ത്തപ്പെടുന്ന സമൂഹത്തിനു തിരിച്ചടിയായി വേണം ആണവവിവാഹമോചനത്തെ കാണാൻ.