അദാനിയെ അതിസമ്പന്നനാക്കുന്ന ഐഎംഇസി; ഇടനാഴിയിൽ ഇന്ത്യയ്ക്ക് കാലിടറുമോ? ആശങ്കയായി ‘പൈശാചികതയുടെ അച്ചുതണ്ടും’
ഇസ്രയേൽ- ഹമാസ് പോരാട്ടത്തിനിടെ അൽപം ‘വലത്തോട്ട്’ ചായുമ്പോൾ ഇടനാഴിയിൽ കാലിടറുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഇന്ത്യയും സഖ്യരാഷ്ട്രങ്ങളും. ഹമാസ് ആക്രമണമുണ്ടായപ്പോൾതന്നെ ഇന്ത്യ ഇസ്രയേലുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ഏറെ വിമർശിക്കപ്പെട്ടപ്പോൾ സാവധാനത്തിലാണെങ്കിലും നിഷ്പക്ഷ നിലപാടിലേക്ക് നീങ്ങുകയാണ് ഇന്ത്യ. അതിന് സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ നിരവധി കാരണങ്ങളുമുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ജി20യിൽ ‘ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്യൻ യൂണിയന്‍ സാമ്പത്തിക ഇടനാഴി (ഐഎംഇസി)’ പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ ഇടനാഴിയിൽ പാതിവഴിയിലെ തടസ്സമായി നിൽക്കുകയാണ് പശ്ചിമേഷ്യയിലെ സംഘർഷം. ഇതൊന്നും പ്രശ്നമാവില്ലെന്ന് ഇന്ത്യയും യുഎസും ആണയിടുമ്പോഴും ഇടനാഴിയുടെ വാതിൽ തുറന്നുകിട്ടണമെങ്കിൽ സംഘർഷം അയയണം.
ഇസ്രയേൽ- ഹമാസ് പോരാട്ടത്തിനിടെ അൽപം ‘വലത്തോട്ട്’ ചായുമ്പോൾ ഇടനാഴിയിൽ കാലിടറുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഇന്ത്യയും സഖ്യരാഷ്ട്രങ്ങളും. ഹമാസ് ആക്രമണമുണ്ടായപ്പോൾതന്നെ ഇന്ത്യ ഇസ്രയേലുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ഏറെ വിമർശിക്കപ്പെട്ടപ്പോൾ സാവധാനത്തിലാണെങ്കിലും നിഷ്പക്ഷ നിലപാടിലേക്ക് നീങ്ങുകയാണ് ഇന്ത്യ. അതിന് സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ നിരവധി കാരണങ്ങളുമുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ജി20യിൽ ‘ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്യൻ യൂണിയന്‍ സാമ്പത്തിക ഇടനാഴി (ഐഎംഇസി)’ പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ ഇടനാഴിയിൽ പാതിവഴിയിലെ തടസ്സമായി നിൽക്കുകയാണ് പശ്ചിമേഷ്യയിലെ സംഘർഷം. ഇതൊന്നും പ്രശ്നമാവില്ലെന്ന് ഇന്ത്യയും യുഎസും ആണയിടുമ്പോഴും ഇടനാഴിയുടെ വാതിൽ തുറന്നുകിട്ടണമെങ്കിൽ സംഘർഷം അയയണം.
ഇസ്രയേൽ- ഹമാസ് പോരാട്ടത്തിനിടെ അൽപം ‘വലത്തോട്ട്’ ചായുമ്പോൾ ഇടനാഴിയിൽ കാലിടറുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഇന്ത്യയും സഖ്യരാഷ്ട്രങ്ങളും. ഹമാസ് ആക്രമണമുണ്ടായപ്പോൾതന്നെ ഇന്ത്യ ഇസ്രയേലുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ഏറെ വിമർശിക്കപ്പെട്ടപ്പോൾ സാവധാനത്തിലാണെങ്കിലും നിഷ്പക്ഷ നിലപാടിലേക്ക് നീങ്ങുകയാണ് ഇന്ത്യ. അതിന് സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ നിരവധി കാരണങ്ങളുമുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ജി20യിൽ ‘ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്യൻ യൂണിയന്‍ സാമ്പത്തിക ഇടനാഴി (ഐഎംഇസി)’ പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ ഇടനാഴിയിൽ പാതിവഴിയിലെ തടസ്സമായി നിൽക്കുകയാണ് പശ്ചിമേഷ്യയിലെ സംഘർഷം. ഇതൊന്നും പ്രശ്നമാവില്ലെന്ന് ഇന്ത്യയും യുഎസും ആണയിടുമ്പോഴും ഇടനാഴിയുടെ വാതിൽ തുറന്നുകിട്ടണമെങ്കിൽ സംഘർഷം അയയണം.
ഇസ്രയേൽ - ഹമാസ് പോരാട്ടത്തിനിടെ അൽപം ‘വലത്തോട്ട്’ ചായുമ്പോൾ ഇടനാഴിയിൽ കാലിടറുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഇന്ത്യയും സഖ്യരാഷ്ട്രങ്ങളും. ഹമാസ് ആക്രമണമുണ്ടായപ്പോൾതന്നെ ഇന്ത്യ ഇസ്രയേലുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ഏറെ വിമർശിക്കപ്പെട്ടപ്പോൾ സാവധാനത്തിലാണെങ്കിലും നിഷ്പക്ഷ നിലപാടിലേക്ക് നീങ്ങുകയാണ് ഇന്ത്യ. അതിന് സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ നിരവധി കാരണങ്ങളുമുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ജി20യിൽ ‘ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്യൻ യൂണിയന്‍ സാമ്പത്തിക ഇടനാഴി (ഐഎംഇസി)’ പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ ഇടനാഴിയിൽ പാതിവഴിയിലെ തടസ്സമായി നിൽക്കുകയാണ് പശ്ചിമേഷ്യയിലെ സംഘർഷം. ഇതൊന്നും പ്രശ്നമാവില്ലെന്ന് ഇന്ത്യയും യുഎസും ആണയിടുമ്പോഴും ഇടനാഴിയുടെ വാതിൽ തുറന്നുകിട്ടണമെങ്കിൽ സംഘർഷം അയയണം.
ചൈനയുടെ സാമ്പത്തിക അധിനിവേശത്തിൽ ആശങ്ക പൂണ്ടാണ് അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും ഇന്ത്യയേയും പശ്ചിമേഷ്യൻ രാഷ്ട്രങ്ങളേയും കൂട്ടുപിടിച്ച്, ധൃതിയിലാണെങ്കിലും ഐഎംഇസി എന്ന വിപുലമായ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ് (ബിഇആർസി) ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെ വരിഞ്ഞുകെട്ടുമെന്നു മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിലേക്കും ദക്ഷിണ പൂർവേഷ്യയിലേക്കും മെഡിറ്ററേനിയനിലേക്കും എന്തിന്, ആഫ്രിക്കയിലേക്കു വരെ ചൈനയുടെ കൈകൾ നീളുമെന്ന ആശങ്കയുമാണ് പാശ്ചാത്യ രാജ്യങ്ങൾക്ക് സമ്മാനിച്ചത്.
റഷ്യ കൂടി ഇതിൽ പങ്കാളിയായാൽ പിന്നെ തങ്ങളുടെ മേൽക്കോയ്മ നഷ്ടപ്പെടുമെന്ന് ഈ രാജ്യങ്ങൾക്ക് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, ഇസ്രയേൽ, ഗ്രീസ് അടക്കമുള്ള മെഡിറ്ററേനിയൻ രാജ്യങ്ങൾ എന്നിവയെ കൂട്ടുപിടിച്ച് യൂറോപ്പിലേക്ക് ഇടനാഴി തുറക്കാൻ യുഎസ് തീരുമാനിച്ചത്. ഭാവിയിൽ ചൈനയും റഷ്യയും കൈകോർത്താൽപോലും തങ്ങളുടെ വാണിജ്യ താൽപര്യങ്ങൾക്ക് ഭംഗമുണ്ടാവുകയില്ലെന്ന് പാശ്ചാത്യ രാഷ്ട്രങ്ങൾ കരുതിയെങ്കിൽ തെറ്റില്ല. റഷ്യ-യുക്രെയ്ൻ യുദ്ധം നൽകുന്ന പാഠത്തിനപ്പുറം മറ്റൊന്നും ഈ കരുതലിനു പിന്നിൽ വേണ്ട. ജി20യിൽ ഐഎംഇസിയുടെ പ്രഖ്യാപന രേഖയിൽ ഇന്ത്യയ്ക്കൊപ്പം കൈയൊപ്പ് ചാർത്തിയത് യുഎഇ, സൗദി അറേബ്യ, യുഎസ്, ജർമനി, ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ എന്നിവയായിരുന്നു.
∙ ഇസ്രയേൽ കടന്നുവരുമ്പോൾ...
ഇന്ത്യയുടെ പശ്ചിമതീരത്തുനിന്ന് കപ്പൽപാതയിലൂടെ യുഎഇയിലേക്കു കടന്ന് അറേബ്യൻ ഉപഭൂഖണ്ഡത്തിലൂടെ റെയിൽ മാർഗം ഇസ്രയേലി തുറമുഖമായ ഹൈഫയിലെത്തുക എന്നതായിരുന്നു ഇടനാഴിയുടെ സുപ്രധാനമായ ഒന്നാംഘട്ടം. ഗൾഫിലെ ഇസ്‌ലാമിക രാഷ്ട്രങ്ങളും ഇസ്രയേലും തമ്മിലുള്ള വാണിജ്യബന്ധം അരക്കിട്ടുറപ്പിച്ചാൽ ലോകത്ത് ഇന്ന് ഏറ്റവും സംഘർഷഭരിതമായ മധ്യപൂർവേഷ്യ സമാധാന സമ്പന്നം കൂടിയാകുമെന്ന കണക്കുകൂട്ടലും ഇതിനു പിന്നിലുണ്ട്. ഹൈഫയിൽനിന്ന് മെഡിറ്ററേനിയൽ കടലിലൂടെ ഗ്രീസിലെ പിറയേസ് തുറമുഖത്തെത്തുന്ന കപ്പലുകൾ അവിടെ ചരക്കിറക്കും. പിന്നീട് വിവിധ യൂറോപ്യൻ രാഷ്ട്രങ്ങളിലേക്ക് റെയിൽമാർഗമായിരിക്കും യാത്ര.
ചരക്കുനീക്കം മാത്രമാണ് ലക്ഷ്യമെങ്കിൽ തെറ്റി. ഭാവി ഇന്ധനമായ ഹൈഡ്രജൻ നീക്കത്തിനുള്ള പൈപ്‌ലൈനുകൾ, അതിശക്തമായ ഐടി ശൃംഖല, വൈദ്യുതി ലൈനുകൾ എന്നിവയെല്ലാം ഇടനാഴിയുടെ ഭാഗമാണ്. പാതയിലുടനീളം പുത്തൻ നഗരങ്ങൾ ആവിർഭവിക്കുമെന്നും പതിനായിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുമെന്നുമെല്ലാമുള്ള പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്. ഇടനാഴി യാഥാർഥ്യമാകുന്നതിനു മുന്നോടിയായി ഇസ്രയേൽ, യുഎഇ, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാകേണ്ടതുണ്ട്. അതിനായി യുഎസ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നതിനു സംശയം വേണ്ട.
ഇന്ത്യയ്ക്ക് അറബി രാഷ്ട്രങ്ങളുമായുള്ള പരമ്പരാഗതവും ശക്തവുമായ ബന്ധം ചൂഷണം ചെയ്ത് ഇസ്രയേലിനെ ഈ ബാന്ധവത്തിലെ കണ്ണിയാക്കുന്നതിനും യുഎസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ട്. ഇതിന്റെ ഭാഗമായി രണ്ട് രാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുന്നതിന് യുഎസ് നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നതായാണു സൂചന. ഇതിനുള്ള തെളിവാണ് ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ തുടക്കത്തിൽതന്നെ ഇന്ത്യ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് ഈ ബന്ധത്തിന്റെ ചില ഗുണഫലങ്ങൾ ആഗോളാടിസ്ഥാനത്തിൽതന്നെ ലഭിക്കുന്നുണ്ട്. യുഎസിന്റെ ഏറ്റവുമടുത്ത സഖ്യരാഷ്ട്രമായ കാനഡയുമായി ഈയിടെയുണ്ടായ അഭിപ്രായവ്യത്യാസങ്ങളിൽ നടുനിവർന്നുനിന്ന് ആ രാജ്യത്തെ എതിർക്കാൻ ഇന്ത്യയ്ക്ക് ധൈര്യം ലഭിച്ചത് ഈ ബന്ധം കാരണമാണ്.
∙ അദാനി ഇവിടെയുമുണ്ട്, കേരളത്തിനും ആശിക്കാം
ലോകത്തിലെ ഏറ്റവും വലിയ തുറമുഖ ശക്തികളിലൊന്നായ അദാനി പോർട്സ് ഐഎംഇസിയിലെ വലിയൊരു കണ്ണിയാണ്. ഹൈഫ തുറമുഖം ഏറ്റെടുത്ത് ആധുനീകരിക്കുന്ന വൻ പദ്ധതി ഏറ്റെടുത്തിരിക്കുന്നത് അദാനി പോർട്സാണ്. ഏകദേശം പതിനായിരം കോടി രൂപ ഇതിനകം അദാനി ഹൈഫയിൽ മുടക്കിയിട്ടുണ്ട്. ഇന്ത്യയിലെ മുന്ദ്ര അടക്കമുള്ള തുറമുഖങ്ങളും ഇനിയിപ്പോൾ വിഴിഞ്ഞവും അദാനിയുടെ അധീനതയിലാണ്.ഇടനാഴി യാഥാർഥ്യമായാൽ അദാനി വീണ്ടും അതിസമ്പന്നനായി മാറും. വിഴിഞ്ഞം അടക്കമുള്ള തുറമുഖങ്ങൾ ഐഎംഇസിയിലെ കണ്ണികളായി മാറും. ഇടനാഴി യാഥാർഥ്യമായാൽ കേരളത്തിനും മെച്ചങ്ങളുണ്ടാകാം. കാരണം ലക്ഷക്കണക്കിന് പ്രവാസികളുള്ള യുഎഇയും സൗദിയും വഴിയാണ് ഇടനാഴി വരുന്നത്. മാത്രമല്ല പുത്തൻ കുടിയേറ്റ രാജ്യമായ ഇസ്രയേലിലും തൊഴിൽ സാധ്യതകളേറെയാണ് .
അദാനിയെപ്പോലെയുള്ള അതിസമ്പന്നർക്കും വ്യവസായികൾക്കും ഐഎംഇസി മികച്ച സാധ്യതകളാണ് നൽകുന്നത്. അതുകൊണ്ടുതന്നെ യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽനിന്ന് ഐഎംഇസിക്ക് മികച്ച നിക്ഷേപമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് വാണിജ്യ ലോകം. ഹമാസ്-ഇസ്രയേൽ സംഘർഷം ഇതുവരെ ഹൈഫ തുറമുഖത്തെ ബാധിച്ചിട്ടില്ല. പക്ഷേ ഇന്ത്യയിലെ കയറ്റുമതി വ്യാപാരികൾ ആശങ്കയുടെ നിഴലിലാണ്. ഈ ആശങ്കയ്ക്ക് കാരണമില്ലാതെയല്ല. സംഘർഷമുണ്ടായി ദിവസങ്ങൾക്കുള്ളിൽ അദാനി പോർട്ട്സിന്റെ ഓഹരി മൂല്യം ഇടിഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനെത്തിയിരുന്ന ഗൗതം അദാനിയുടെ മകനും അദാനി പോർട്സ് ആൻഡ് സെസ് ലിമിറ്റഡിന്റെ സിഇഒയുമായ കരൻ അദാനി അപ്പോഴും പറഞ്ഞത് ഇത്തരം സംഘർഷ സാധ്യതകൾ കണക്കിലെടുത്താണ് ഹൈഫ ഏറ്റെടുത്തതെന്നാണ്.
‘പൈശാചികതയുടെ അച്ചുതണ്ട്’ എന്ന് 2002ൽ അന്നത്തെ യുഎസ് പ്രസിഡൻറ് ജോർജ് ബുഷ് വിശേഷിപ്പിച്ച റഷ്യ-ചൈന-ഇറാൻ കൂട്ടായ്മ മധ്യപൂർവേഷ്യയിലെ സംഘർഷം മുതലെടുക്കാൻ രംഗത്തിറങ്ങുമെന്ന് ഈയിടെയാണ് യുഎസ് സെനറ്റർ മിച്ച് മക്കൊണെൽ മുന്നറിയിപ്പു നൽകിയത്.
സംഘർഷബാധിതമായ ദക്ഷിണ ഇസ്രയേലിൽനിന്നു മാറി വടക്കാണ് ഹൈഫ തുറമുഖമെന്നതും അദാനി ഗ്രൂപ്പിന് ആശ്വാസം പകരുന്നു. ഹൈഫയും അഷ്ദോദ് തുറമുഖവും ചേർന്നാൽ പോലും ലോകത്തെ ചരക്കുനീക്കത്തിന്റെ ഒരു ശതമാനം മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ. അതുകൊണ്ടുതന്നെ സംഘർഷത്തിന്റെ പേരിൽ വ്യാപാരത്തിൽ വലിയ പ്രത്യാഘാതങ്ങളൊന്നുമുണ്ടാവില്ല. പക്ഷേ അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള ഹൈഫയിൽ പ്രതിവർഷം 3 കോടി ടൺ ചരക്കുകളാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ഇത് 120 കോടി ഡോളറിന്റേതാണ്. അദാനിയെ സംബന്ധിച്ചിടത്തോളം ഇത് അത്ര ചെറുതല്ലാത്ത ഇടപാടാണ്.
∙ ചൈന എന്ന കരട്
അതിർത്തി രാഷ്ട്രങ്ങളിലെല്ലാം അധിനിവേശത്തിനു ശ്രമിക്കുന്ന ചൈന ഇപ്പോൾ സമാധാനത്തിന്റെ അപ്പോസ്തലനാകാനാണ് ശ്രമിക്കുന്നത്. യുക്രെയ്നിൽ അത് കണ്ടതാണ്. യുദ്ധം അവസാനിപ്പിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് കിണഞ്ഞു ശ്രമിക്കുന്നതിനുപിന്നിൽ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിനുവേണ്ട സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കലാണ് ലക്ഷ്യം. മധ്യേഷ്യയിലെ അരക്ഷിതാവസ്ഥയിൽ ചൈനയ്ക്ക് ആശങ്കയുണ്ട്. എന്നാൽ ഗൾഫ് സംഘർഷത്തിൽ ചൈനയ്ക്ക് ഈ ആശങ്കയില്ല. മാത്രമല്ല ഉള്ളിൽ ചെറിയ സന്തോഷവുമുണ്ട്. അത് യുഎസിന്റെ അങ്കലാപ്പിൽനിന്ന് ഉദ്ഭവിക്കുന്നതുമാണ്.
ഇസ്രയേലിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ഇറാനെയാണ് ഗൾഫിൽ പ്രധാന സഖ്യകക്ഷിയായി ചൈന കാണുന്നത്. പിന്നെയുള്ള ലക്ഷ്യം സൗദി അറേബ്യയും. ഗൾഫ് രാജ്യങ്ങളിലെ പൊലീസായി വിലസുന്ന യുഎസിനെ തുരത്തുക എന്നതാണ് ചൈനയുടെ വിദൂരലക്ഷ്യങ്ങളിലൊന്ന്. ‘പൈശാചികതയുടെ അച്ചുതണ്ട്’ എന്ന് 2002ൽ അന്നത്തെ യുഎസ് പ്രസിഡൻറ് ജോർജ് ബുഷ് വിശേഷിപ്പിച്ച റഷ്യ-ചൈന-ഇറാൻ കൂട്ടായ്മ മധ്യപൂർവേഷ്യയിലെ സംഘർഷം മുതലെടുക്കാൻ രംഗത്തിറങ്ങുമെന്ന് ഈയിടെയാണ് യുഎസ് സെനറ്റർ മിച്ച് മക്കൊണെൽ മുന്നറിയിപ്പു നൽകിയത്.
ഇറാൻ ഹമാസിനെയും ഹിസ്ബുള്ളയേയും പിന്തുണച്ച് ഇസ്രയേലിനെതിരെ യുദ്ധകാഹളം മുഴക്കുമ്പോൾ ചൈനയുടെ രഹസ്യമായ പിന്തുണയുണ്ടാകും. സൗദി അറേബ്യയ്ക്ക് ഒരിക്കലും ഇസ്രയേലിനുവേണ്ടി നിൽക്കാനാവില്ല. ഇതാണ് ചൈന ലക്ഷ്യമിടുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി ഒരു ഇറാനിയൻ രാഷ്ട്രത്തലവൻ 2023 ഫെബ്രുവരിയിൽ ചൈന സന്ദർശിച്ചു. ഇറാന് യുഎസിൽനിന്ന് എന്തെങ്കിലും ഭീഷണിയുണ്ടായാൽ ഇടപെടുമെന്ന് ഷി ചിൻപിങ് ഉറപ്പും നൽകിയിരുന്നു. ഇറാൻ പാർലമെന്ററി സാമ്പത്തിക സമിതി അംഗമായ മൊസ്ലെം സലേഹി പറഞ്ഞത് ശ്രദ്ധിക്കേണ്ടത് ഇക്കാര്യത്തിലാണ്. യുഎസിന്റെ ഏകപക്ഷീയ സമീപനത്തെ എതിർക്കാൻ റഷ്യയ്ക്കും ചൈനയ്ക്കുമൊപ്പം ഇറാനുണ്ടാകുമെന്നായിരുന്നു ആ പ്രസ്താവന.
പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി ഹൊസൈൻ അമിർ-അബ്ദുള്ളയാൻ നടത്തിയ ഗൾഫ് പര്യടനം സ്പർശിച്ചത് യുഎഇ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളെയായിരുന്നു. ഗൾഫിൽ പുതിയൊരു ശാക്തിക ചേരി ഉദയം കൊള്ളുന്നുവെന്നും അത് രാജ്യാന്തരതലത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ആയിരുന്നു വിലയിരുത്തൽ. ‘ഏബ്രഹാം അക്കോഡ്’ എന്ന കരാറുണ്ടാക്കി ഇസ്രയേലിനെയും സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളെയും ഒന്നിച്ചുകൊണ്ടുവരാൻ യുഎസ് ശ്രമിക്കുമ്പോഴാണ് 2023 മാർച്ചിൽ ഇറാൻ- സൗദി അറേബ്യ-ചൈന സംയുക്ത പ്രസ്താവന ലോകത്തെ ഞെട്ടിച്ചത്. ആഗോള വൈരികളായ സൗദി അറേബ്യയും ഇറാനും ഷിയ-സുന്നി പോരാട്ടത്തിൽ രക്തച്ചൊരിച്ചിൽ നടത്തുമ്പോഴാണ് ഈ പ്രസ്താവന സമാധാനത്തിന്റെ രജതരേഖയായി മാറിയത്.
കമ്യൂണിസം പ്രചരിപ്പിക്കുന്നതിൽ ചൈനയ്ക്ക് താൽപര്യമില്ല. യുഎസിനെ വെല്ലുവിളിച്ച് ലോകത്തിലെ ഒന്നാംകിട സാമ്പത്തിക ശക്തിയാകുക എന്നതാണ് ചൈനയുടെ ഇപ്പോഴത്തെ ലക്ഷ്യം.
യുഎഇ, യുഎസ്, ഇസ്രയേൽ, ഇന്ത്യ എന്നിവയുടെ കൂട്ടായ്മയായ ഐ2യു2വിലൂടെ ഏബ്രഹാം ഉടമ്പടിയിലേക്ക് യുഎസ് നടന്നടുക്കുമ്പോഴാണ് പുത്തൻ തിരിച്ചടിയുണ്ടാകുന്നത്. പാകിസ്ഥാനും ചൈനയും തമ്മിലുള്ള ‘മച്ചാൻ ബന്ധം’ സൗദി- ഇറാൻ- ചൈന ബാന്ധവത്തിലൂടെ ശക്തി പ്രാപിക്കുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഇറാൻ എന്നീ രാഷ്ട്രങ്ങളെ ഒരു വശത്തും ഇസ്രയേൽ, യുഎസ് തുടങ്ങിയ രാഷ്ട്രങ്ങളെ മറുവശത്തും ഇഷ്ടക്കാരായി നിലനിർത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയാണ്. അത് തരണം ചെയ്യാൻ ശ്രമിക്കുമ്പോൾ ഇടങ്കോലിടാൻ ചൈന ശ്രമിക്കുന്നത് കുറച്ചൊന്നുമല്ല ഇന്ത്യയ്ക്ക് പ്രശ്നമുണ്ടാക്കുന്നത്.
∙ ഇന്ത്യ-ഇറാൻ- സൗദി ചരിത്രബന്ധം
ഇറാന്റെ പിന്തുണയോടെയാണ് ഹമാസ് ഇസ്രയേലിൽ കടന്നുകയറിയതെന്ന ശക്തമായ ആരോപണം നിലനിൽക്കുമ്പോഴും ഇന്ത്യ അതിനോട് പ്രതികരിച്ചിട്ടില്ല. ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ്യൻ ഇടനാഴി പ്രഖ്യാപിക്കുന്നതിന് ഏറെ മുൻപുതന്നെ ഇന്റർനാഷനൽ നോർത്ത് സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിലൂടെ (ഐൻഎസ് ടിസി) ഇന്ത്യ-ഇറാൻ വാണിജ്യബന്ധങ്ങൾ ശക്തിപ്പെട്ടിരുന്നു. 13 രാജ്യങ്ങളാണ് ഈ ഇടനാഴിയിലുള്ളത്. ഇറാന്റെ ചബഹർ തുറമുഖത്തിൽ ഇന്ത്യ വൻതോതിൽ നിക്ഷേപവും നടത്തിയിട്ടുണ്ട്. പാകിസ്ഥാനെ ഒഴിവാക്കി മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമുള്ള ഇന്ത്യയുടെ കവാടമാണ് ഈ തുറമുഖം.
ഇറാനും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുമ്പോൾ ഇന്ത്യയ്ക്ക് ഒരിക്കലും ഇറാനെ മറികടന്ന് മധ്യേഷ്യയിൽ സ്വാധീനമുറപ്പിക്കാനാവില്ല. ഇന്ത്യ- ചൈന- റഷ്യ- ബ്രസീൽ- ദക്ഷിണാഫ്രിക്ക കൂട്ടായ്മയായ ബ്രിക്സ് ഏറെ പ്രാധാന്യം കൽപിക്കുന്ന ആറു രാജ്യങ്ങളിലൊന്നാണ് ഇറാൻ. മാത്രമല്ല ഇന്ത്യയും ചൈനയും അംഗമായ ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷനിലെ സ്ഥിരാംഗവുമാണ് ഇറാൻ. അമേരിക്കൻ ഉപരോധത്തെത്തുടർന്നും റഷ്യ-യുക്രെയ്ൻ യുദ്ധം പ്രമാണിച്ചും ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽനിന്ന് ഇറാനെ ഒഴിവാക്കുകയായിരുന്നു. എന്നാൽപോലും ഇന്ത്യയും ഇറാനും തമ്മിൽ ദീർഘകാല വാണിജ്യകരാറിന്റെ ആവശ്യം ഇരു രാജ്യങ്ങളും അംഗീകരിച്ചത് 2023 ഓഗസ്റ്റിലാണ്.
ഷിയാ ഭൂരിപക്ഷമുള്ള ഇറാനും സുന്നി രാഷ്ട്രമായ സൗദി അറേബ്യയും ബദ്ധവൈരികളാണെങ്കിലും ഇരു രാജ്യങ്ങളെയും കൂട്ടിയോജിപ്പിച്ച് പശ്ചിമേഷ്യയിൽ മേധാവിത്വം നേടാൻ ചൈന നടത്തുന്ന നീക്കങ്ങളെ മറികടക്കണമെങ്കിൽ രണ്ടു രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ കൂടുതൽ മെച്ചപ്പെടുത്തേണ്ടിവരും. ഒക്ടോബർ 24ന് സൗദിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റിവിൽ ഇന്ത്യ സഹ അധ്യക്ഷനായിരുന്നു. സൗദിയാണ് ഈ ഉച്ചകോടിക്ക് മുൻകൈയെടുത്തത്. സൗദിയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകരുമായുള്ള ചർച്ചകളാണ് അവിടെ നടന്നത്. സംഘർഷമുണ്ടായാലും മുന്നോട്ടു പോകാനായിരുന്നു ഇവരുടെ തീരുമാനം. ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാരം 2022-23 ൽ റെക്കോഡിട്ട് 5275 കോടി ഡോളറിലെത്തിയ പശ്ചാത്തലത്തിൽ അത് അവഗണിച്ച് മുന്നോട്ടുപോകാൻ ഇന്ത്യയ്ക്കാവില്ല.
∙ അമേരിക്ക- ചൈന സാമ്പത്തിക പോര്
ഐഎംഇസിയെ ചൈന അത്രയ്ക്കങ്ങ് എതിർക്കുന്നില്ല. ചൈനയുടെ കരാറുകളും മുന്നൊരുക്കങ്ങളും ഏറെക്കുറെ സാമ്പത്തികമാണ്. ഐഎംഇസി വന്നാലും കുറേ കരാറുകൾ ചൈനീസ് കമ്പനികൾക്ക് ലഭിക്കും. കമ്യൂണിസം പ്രചരിപ്പിക്കുന്നതിൽ ചൈനയ്ക്ക് താൽപര്യമില്ല. യുഎസിനെ വെല്ലുവിളിച്ച് ലോകത്തിലെ ഒന്നാംകിട സാമ്പത്തിക ശക്തിയാകുക എന്നതാണ് ചൈനയുടെ ഇപ്പോഴത്തെ ലക്ഷ്യം. അവിടെ മതത്തിനോ രാഷ്ട്രീയത്തിനോ പ്രസക്തിയില്ല. പക്ഷേ ചൈനയുടെ സാമ്പത്തിക മേൽക്കോയ്മ മറ്റു മേഖലകളിലേക്കും പടരുമെന്നാണ് യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും ഉറച്ച വിശ്വാസം. അതുകൊണ്ടുതന്നെയാണ് പുത്തൻ കരാറുകളിലേക്കും ഇടനാഴികളിലേക്കും അവർ കാലുകുത്തുന്നത്.
ഐഎംഇസിയെ ചൈന പിന്തുണച്ചിട്ടുണ്ട്. പക്ഷേ അതേ നാണയത്തിൽതന്നെ അത് രാഷ്ട്രീയായുധമാക്കരുതെന്ന് യുഎസിനു മുന്നറിയിപ്പു നൽകുന്നുമുണ്ട്. തങ്ങളുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിന് ബദലാകാൻ ഐഎംഇസിക്ക് കഴിയില്ലെന്ന് ചൈനീസ് മാധ്യമങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഇസ്രയേലിനെയും സൗദിയെയും കൂട്ടിക്കെട്ടി നയതന്ത്രപരമായ മെച്ചങ്ങളുണ്ടാക്കാനുള്ള യുഎസിന്റെ ശ്രമം മാത്രമാണതെന്ന് അവർ പറയുന്നു. ബ്രിക്സ് അംഗരാജ്യമായ ഇന്ത്യയും അംഗരാജ്യങ്ങളാകാൻ ശ്രമിക്കുന്ന യുഎഇയും സൗദി അറേബ്യയും യുഎസുമായി ചേർന്ന് തങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുകയില്ലെന്ന് ചൈന ഉറച്ചു വിശ്വസിക്കുന്നു.
ഐഎംഇസിയുടെ ധനാഗമ മാർഗങ്ങൾ, വ്യാവസായിക ഉൽപാദനം എന്നിവയൊന്നും ആസൂത്രിതമേയല്ലെന്നാണ് ചൈനയുടെ നിലപാട്. അങ്ങനെ സംഭവിച്ചാൽ ചൈനയിൽ ആശങ്ക പടരും. ലോകത്തിന്റെ ഫാക്ടറിയായ ചൈനയിൽനിന്ന് വ്യാവസായിക ഉൽപാദനം പിന്മാറിയാൽ അത് രാജ്യത്തിന്റെ തകർച്ചയിലേക്ക് വഴിവയ്ക്കും. കോവിഡിനു ശേഷം പല കമ്പനികളും ചൈനയിൽനിന്ന് വിയറ്റ്നാം, ഇന്ത്യ, തായ്‌ലൻഡ് എന്നിവിടങ്ങിലേക്ക് മാറിയത് ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. ഗൾഫിലെ അരക്ഷിതാവസ്ഥ ചൈനയ്ക്ക് അനുകൂലമാകുന്നത് ഇതൊക്കെക്കൊണ്ടാണ്. ആ സാഹചര്യം അങ്ങനെ നിലനിൽക്കുകയോ വളരുകയോ ചെയ്യുന്നത് പക്ഷേ യുഎസിൽ ആശങ്കയുണ്ടാക്കും.
കാരണം, ഗൾഫിൽ ശ്രദ്ധിക്കുമ്പോൾ യുക്രെയ്ൻ, ആഫ്രിക്ക, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിൽ തങ്ങളുടെ സ്വാധീനം കുറയുമെന്ന് യുഎസ് വിശ്വസിക്കുന്നു. ആ സാഹചര്യം ചൈന ചൂഷണം ചെയ്തേയ്ക്കാം. ആഫ്രിക്കയുമായുള്ള ചൈനയുടെ വ്യാപാരം 28,200 കോടി ഡോളറിന്റേതാണെന്ന് ഗാർഡിയൻ ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു. അറബി രാഷ്ട്രങ്ങളുമായുള്ള വ്യാപാരം പതിനായിരം കോടിയിലേക്ക് വളർന്നിരിക്കുന്നു. യുഎസ് തരംപോലെ പുത്തൻ ഇടനാഴികളും കരാറുകളും സൃഷ്ടിച്ചശേഷം പിന്മാറാൻ മിടുക്കരാണെന്ന് ചൈനീസ് മാധ്യമങ്ങൾ പരിഹസിക്കുന്നു. പല കാലങ്ങളിലായി ഒപ്പിട്ട ഏഷ്യ-ആഫ്രിക്ക ഗ്രോത്ത് കോറിഡോർ, ഇന്തോ–പസിഫിക് ഇൻഫ്രാസ്ട്രക്ചർ ഫോറം, ബിൽഡ് ബാക്ക് ബെറ്റർ വേൾഡ്, ഇയു ഗ്ലോബൽ ഗേറ്റ്‌വേ സ്ട്രാറ്റജി, എന്നിവയെല്ലാം ഇപ്പോഴും കടലാസിലാണത്രേ.
∙ പാക്കിസ്ഥാന്റെ കണ്ണുകടി
ഐഎംഇസി എന്ന ഇടനാഴി ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് (സിപിഇസി) ബദലാണെന്നാണ് പാക്കിസ്ഥാന്റെ ഭയം. ചൈനയും പാക്കിസ്ഥാനും കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങളിലൂടെ ഇന്ത്യയെ ചുറ്റി പാക്കിസ്ഥാന്റെ ഗ്വദർ തുറമുഖം വഴി അറബിക്കടലിലേക്ക് പ്രവേശിക്കാൻ ചൈനയ്ക്ക് വഴിയൊരുക്കുന്നതാണ് ഈ ഇടനാഴി. ഇത് നിലവിൽ വന്നാൽ തങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും 23 ലക്ഷം തൊഴിലവസരങ്ങൾ 2030ന് മുൻപ് പാക്കിസ്ഥാനിൽ സൃഷ്ടിക്കപ്പെടുമെന്നും ആ രാജ്യം വിശ്വസിക്കുന്നു. സാമ്പത്തിക വളർച്ചയാകട്ടെ രണ്ടര ശതമാനം വർധിക്കുമത്രേ.
6500 കോടി ഡോളറാണ് ഇതിനോടകം ചൈന പാക്കിസ്ഥാനിൽ നിക്ഷേപിച്ചിരിക്കുന്നത്. പക്ഷേ ഈ നിക്ഷേപത്തെക്കുറിച്ച് ഇതിനോടകം പാക്കിസ്ഥാനിൽത്തന്നെ ആശങ്കയുണ്ട്. അവിടുത്തെ സെൻട്രൽ ബാങ്ക് പറയുന്നത് ഈ തുകയിൽ എത്രയാണ് ഓഹരിമൂല്യം, എത്രയാണ് ഗ്രാന്റ്, എത്രയാണ് കടം എന്നൊന്നും നിശ്ചയമില്ലെന്നാണ്. ഇതുതന്നെയാണ് ലോകബാങ്കും പറയുന്നത്. ഇന്നത്തെ സാമ്പത്തിക സ്ഥിതിയനുസരിച്ചാണെങ്കിൽ ഗ്വദർ തുറമുഖവും ചുറ്റുമുള്ള പ്രദേശങ്ങളും പാക്കിസ്ഥാൻ ചൈനയ്ക്ക് പണയം വയ്ക്കേണ്ടിവരുമെന്ന വിമർശനം ഉള്ളിൽനിന്നുതന്നെയുണ്ട്. ശ്രീലങ്കയുടെ ഹംബൻതോട്ട തുറമുഖത്തിനു സംഭവിച്ച അതേ ഗതിതന്നെ.
ഐഎംഇസി പദ്ധതി പ്രഖ്യാപിക്കപ്പെട്ടപ്പോൾതന്നെ പാകിസ്ഥാൻ പറഞ്ഞത് ഈ ഇടനാഴി കടന്നുപോകുന്നത് സംഘർഷബാധിത പ്രദേശങ്ങളിലൂടെയാണെന്നാണ്. ആ വാദം സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ സംഘർഷം. വാലും തുമ്പുമില്ലാത്ത ഐഎംഇസിയുടെ സ്ഥാനത്ത് 150 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിനെ പാക്കിസ്ഥാൻ വാനോളം പുകഴ്ത്തുന്നുണ്ട്. സിപിഇസി കടക്കെണിയാകുമെന്ന ഇന്ത്യയുടെ വിമർശനത്തിനും മറുപടിയുണ്ട്. തങ്ങളുടെ കടത്തിന്റെ 5.6 ശതമാനം മാത്രമാണ് സിപിഇസി വഴിയുള്ള കടമെന്ന് പാക്കിസ്ഥാൻ വാദിക്കുന്നു.
ലോകം പല രാഷ്ട്രീയ, സാമ്പത്തിക രാഷ്ട്രീയ ധ്രുവങ്ങളായി തിരിയുകയും പശ്ചിമേഷ്യ പല ചേരികളിലേക്ക് ചായുകയും ചെയ്യുമ്പോൾ ഇന്ത്യയും യുഎസും രാജ്യാന്തര വിപണിയിൽ മത്സരത്തിനായി ശ്രമിക്കുകയാണ് വേണ്ടതെന്ന ഉപദേശവും പാക്കിസ്ഥാൻ നൽകുന്നുണ്ട്. അതൊക്കെ എന്തായാലും, ഗൾഫ് സംഘർഷം യുഎസിനും യൂറോപ്പിനും അങ്കലാപ്പ് സൃഷ്ടിക്കുന്നതിൽ ചൈനയ്ക്കു സന്തോഷമുണ്ട്. അതുപോലെ ഇസ്രയേൽ-ഇസ്‌ലാമിക രാഷ്ടങ്ങളുമായുള്ള ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യ അനുഭവിക്കുന്ന തലവേദനയിൽ പാക്കിസ്ഥാനും സംതൃപ്തിയുണ്ട്.
(ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)