‘ഞങ്ങൾ സമാധാനപ്രിയരും നിയമത്തെ അനുസരിക്കുന്നവരുമാണ്. എങ്കിലും ഈ ദുരന്തത്തിന്റെ മുറിവുകൾ വർഷങ്ങളോളം ഞങ്ങളിലുണ്ടാകും’, കളമശേരിയിലെ കൺവൻഷൻ വേദിയിൽ മൂന്നു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടനങ്ങൾക്ക് ശേഷം ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗം നടുക്കത്തിലാണ്.

‘ഞങ്ങൾ സമാധാനപ്രിയരും നിയമത്തെ അനുസരിക്കുന്നവരുമാണ്. എങ്കിലും ഈ ദുരന്തത്തിന്റെ മുറിവുകൾ വർഷങ്ങളോളം ഞങ്ങളിലുണ്ടാകും’, കളമശേരിയിലെ കൺവൻഷൻ വേദിയിൽ മൂന്നു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടനങ്ങൾക്ക് ശേഷം ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗം നടുക്കത്തിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഞങ്ങൾ സമാധാനപ്രിയരും നിയമത്തെ അനുസരിക്കുന്നവരുമാണ്. എങ്കിലും ഈ ദുരന്തത്തിന്റെ മുറിവുകൾ വർഷങ്ങളോളം ഞങ്ങളിലുണ്ടാകും’, കളമശേരിയിലെ കൺവൻഷൻ വേദിയിൽ മൂന്നു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടനങ്ങൾക്ക് ശേഷം ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗം നടുക്കത്തിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞങ്ങൾ സമാധാനപ്രിയരും നിയമത്തെ അനുസരിക്കുന്നവരുമാണ്. എങ്കിലും ഈ ദുരന്തത്തിന്റെ മുറിവുകൾ വർഷങ്ങളോളം ഞങ്ങളിലുണ്ടാകും’, കളമശേരിയിലെ കൺവൻഷൻ വേദിയിൽ മൂന്നു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടനങ്ങൾക്ക് ശേഷം ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗം നടുക്കത്തിലാണ്. ഏതു നിമിഷവും അപ്രതീക്ഷിതമായ ദുരന്തങ്ങൾ സംഭവിക്കാമെന്ന ഒരു ലോകത്താണ് ജീവിക്കുന്നത് എന്ന തിരിച്ചറിവും അവർ പങ്കുവയ്ക്കുന്നു. യഹോവയുടെ സാക്ഷികൾ സഭാ വിഭാഗത്തിൽ അംഗമായിരുന്നു എന്ന് അവകാശപ്പെട്ട കൊച്ചി കടവന്ത്ര സ്വദേശി ഡൊമിനിക് മാർ‌ട്ടിൻ‌ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസിൽ കീഴടങ്ങി. യുഎസിൽ സ്ഥാപിതമായി ഒന്നര നൂറ്റാണ്ടായിട്ടും 87 ലക്ഷത്തോളം അംഗങ്ങളേ ഈ സഭയിലുള്ളൂ. കേരളത്തിൽ 20,000ത്തിനടുത്ത് അംഗങ്ങളുള്ളതായി കണക്കാക്കുന്നു.

തങ്ങളുടെ വിശ്വാസം, സ്ഫോടനം ഏൽപ്പിച്ച ആഘാതം, സഭയുടെ നിലപാട് എന്നിവ സംബന്ധിച്ച് ‘യഹോവയുടെ സാക്ഷികൾ’ സഭയുടെ വക്താവും പിആർഒയുമായ ടി.എ.ശ്രീകുമാർ ‘മനോരമ ഓണ്‍ലൈൻ പ്രീമിയ’ത്തോട് സംസാരിക്കുന്നു.

‘യഹോവയുടെ സാക്ഷികൾ’ സഭയുടെ വക്താവും പിആർഒയുമായ ടി.എ.ശ്രീകുമാർ മാധ്യമങ്ങളോട് സംസാരിക്കുന്നു (ഫയൽ ചിത്രം : മനോരമ)
ADVERTISEMENT

? കളമശേരി സ്ഫോടനത്തെ സഭ എങ്ങനെയാണ് വിലയിരുത്തുന്നത്. ഇതിനു മുൻപ് കേരളത്തിൽ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ.

∙ നിർഭാഗ്യകരമായ സംഭവമാണ് കളമശേരിയിൽ നടന്നത്. അതുപോലെ സങ്കടകരമായ കാര്യവുമാണ്. വർഷങ്ങളായി വളരെ സമാധാനപരമായി കൂടിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഞങ്ങളുടെ കൺവൻഷനുകൾ. കഴിഞ്ഞ രണ്ടു ദിവസവും വളരെ സമാധാനപരമായി പോയിരുന്ന സമ്മേളനമായിരുന്നു അത്. വളരെ സാധാരണക്കാരായ മനുഷ്യർ, കുടുംബങ്ങൾ ആയിരുന്നു അതിൽ പങ്കെടുത്തത്. അപ്പോൾ ഇത്തരത്തിലൊരു ദുരന്തം അപ്രതീക്ഷിതമായി നേരിടേണ്ടി വരുമ്പോൾ അത് അവരെ തളർത്തിക്കളയും. ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ മറ്റു കുടുംബാംഗങ്ങൾ എല്ലാം ഇതിൽ‌ ദുഃഖിതരാണ്.

ചെറിയ ഒറ്റപ്പെട്ട സംഭവങ്ങളൊക്കെ ഞങ്ങള്‍ക്കെതിരെ ഉണ്ടാകാറുണ്ട്. കുടുംബത്തിലെ ഏതെങ്കിലും വ്യക്തി ബൈബിൾ അധിഷ്ഠിത നിലപാട് എടുത്തതിന്റെ പേരിൽ കുടുംബാംഗങ്ങളിൽ നിന്ന് എതിർപ്പുകളും ചെറിയ പ്രശ്നങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ, ഒരു സമൂഹം (community) എന്ന നിലയിൽ യഹോവയുടെ സാക്ഷികളുടെ ഒരു കൂട്ടത്തിനെതിരെ ആക്രമണവും മറ്റും ഉണ്ടാകുന്നത് ആദ്യമായിട്ടാണ്. 

കളമശേരിയില്‍ സ്ഫോടനത്തെ തുടര്‍ന്ന് പുറത്തിറങ്ങി നിൽക്കുന്നവർ (ഫയൽ ചിത്രം : മനോരമ)

? സ്ഫോടനം ആസൂത്രിതമാണെന്നു കരുതുന്നുണ്ടോ.

ADVERTISEMENT

∙ കളമശേരിയിലുണ്ടായത് യഹോവയുടെ സാക്ഷികളെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നോ എന്നറിയില്ല. പക്ഷേ ഓരോ സാഹചര്യത്തെയും ഓരോ വ്യക്തികൾ എങ്ങനെയാണ് കാണുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ പലതും പല പ്രശ്നങ്ങളായി മാറുന്നത്. ഒരു വ്യക്തിയുടെ കാഴ്ചപ്പാടിലുണ്ടായ പ്രശ്നംകൊണ്ടു മാത്രം ഉണ്ടായ ദുരന്തമാണോ ഇത് എന്നറിയില്ല. ആസൂത്രിതമായ കാര്യമാണോ, മറ്റാരെങ്കിലും ഇതിനു പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

യഹോവയുടെ സാക്ഷികളെ അറിയാവുന്നവർക്ക്, ഞങ്ങൾ സമാധാന സ്നേഹികളാണെന്നും നിയമങ്ങൾ അനുസരിക്കുന്നവരാണെന്നും മറ്റുള്ളവരുമായി എന്നും നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണെന്നും അറിയാം. ഡൊമിനിക്കിനെ സംബന്ധിച്ചും അതിനു ശേഷമുണ്ടായ കാര്യങ്ങളെ സംബന്ധിച്ചും ഞങ്ങൾ വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്

ആളുകളെ പ്രകോപിപ്പിക്കുന്ന ഒരു കാര്യവും ഇവിടെ ഉണ്ടായിട്ടില്ല. ഇന്ത്യയിലെ യഹോവയുടെ സാക്ഷികൾ നോക്കിയാൽ കേരളത്തിലാണ് ഏറ്റവുമധികം ആളുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്. അതുകൊണ്ടായിരിക്കാം ഈ സംഭവം ലോകം മുഴുവൻ പെട്ടെന്ന് ശ്രദ്ധയാകർഷിക്കുന്നതും.

കളമശേരിയിലെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനങ്ങൾക്ക് ശേഷം പുറത്തിറങ്ങി നിൽക്കുന്നവർ (ഫയൽ ചിത്രം : മനോരമ)

? ‘യഹോവയുടെ സാക്ഷികളുടെ’ പ്രവർത്തനം എങ്ങനെയാണെന്ന് വിശദമാക്കാമോ. ആർക്കൊക്കെയാണ് സഭയിൽ ചേരാൻ കഴിയുക. 

∙  ഒരു വ്യക്തി പഠിക്കുന്ന കാര്യങ്ങളിൽ വിശ്വസിക്കണം. ബൈബിളിലെ അടിസ്ഥാന സത്യങ്ങൾ പഠിക്കാൻ സമയം കണ്ടെത്തണം. വർഷങ്ങള്‍ എടുക്കും ചിലപ്പോൾ ഒരു വ്യക്തി യഹോവയുടെ സാക്ഷിയാകാൻ. അത് ആകണോ എന്നതിൽ അദ്ദേഹത്തിന് പൂർണ സ്വാതന്ത്ര്യമുണ്ട്. അങ്ങനെ മാറിക്കഴിയുമ്പോഴാണ് അദ്ദേഹം സഭയിൽ റജിസ്റ്റർ ചെയ്ത അംഗം  ആയി മാറുന്നത്. അങ്ങനെയുള്ളവരാണ് പിന്നീട് സഭയിൽ പ്രവർത്തിക്കുന്നത്. കേരളത്തിൽ ഏകദേശം ഇരുനൂറോളം സഭകളാണ് ഉള്ളത്. ഓരോ സഭകളിലും ശരാശരി നൂറിൽ താഴെ അംഗങ്ങളേ ഉണ്ടാകാറുള്ളൂ.

ADVERTISEMENT

കൂടുതൽ ആളുകൾ വരുമ്പോൾ ഞങ്ങൾക്ക് ഒരു വിദ്യാഭ്യാസ പരിപാടിയുണ്ട്. ജീവിതത്തെ മാറ്റിമറിക്കുന്ന തത്വങ്ങൾ പ്രായോഗികമായി അവർക്ക് എങ്ങനെയാണ് നടപ്പിൽ വരുത്താൻ കഴിയുക എന്ന് ആ വിദ്യാഭ്യാസ പദ്ധതിയിലൂടെ എല്ലാവരെയും പഠിപ്പിക്കും. ആളുകളുമായി എങ്ങനെ സമാധാനപരമായി ഇടപെടാം, കുടുംബ ബന്ധങ്ങൾ എങ്ങനെ സംരക്ഷിക്കാം തുടങ്ങിയ കാര്യങ്ങളാണ് അവിടെ പഠിപ്പിക്കുന്നത്.

കളമശേരിയില്‍ സ്ഫോടനത്തെ തുടര്‍ന്നുള്ള പൊലീസ് പരിശോധന (ഫയൽ ചിത്രം : മനോരമ)

കൺവെൻഷനുകൾ ആണെങ്കിൽ, ‘ക്ഷമയോടെ കാത്തിരിക്കുക’ എന്ന വിഷയത്തിൽ കേരളത്തിൽ മാത്രം പതിമൂന്നോളം കൺവൻഷനുകൾ ഈ വർഷം മാത്രം സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസവും ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ചായിരിക്കും ചർച്ച ചെയ്യുന്നത്. ഓരോ പ്രദേശത്തെയും സഭകളിലുള്ളവരാണ് ആ കണ്‍വൻഷനുകളിൽ പങ്കെടുക്കുക. അവരും സുഹൃത്തുക്കളും അതുപോലെ ക്ഷണമനുസരിച്ചു വന്ന ആ പ്രദേശത്തുള്ളവരും അതിൽ പങ്കെടുക്കും. അപ്പോൾ ഓരോ കണ്‍വൻഷനിലും അവിടെ എത്താൻ സാധ്യതയുള്ളത് എത്ര പേരായിരിക്കും എന്നതിനെ കുറിച്ച് ഞങ്ങൾക്ക് ഒരു ധാരണയുണ്ടായിരിക്കും.

? ബോംബ് സ്ഫോടന കേസിൽ പൊലീസിൽ കീഴടങ്ങിയ  ഡൊമിനിക്ക്  മാർട്ടിൻെറ  സഭയിലെ ബന്ധം എങ്ങനെയാണ്. സഭയുടെ പ്രവര്‍ത്തനങ്ങളോടുള്ള എതിർപ്പ് മൂലമാണ് സ്ഫോടനം നടത്തിയതെന്ന് മാർട്ടിൻ പറയുന്നുണ്ടല്ലോ.

∙ യഹോവയുടെ സാക്ഷികളുടെ കൂടെ പഠിച്ചിരുന്നു എന്നു പറയുന്ന വ്യക്തി ഇങ്ങനെ ചെയ്തു എന്നു കേൾക്കുമ്പോൾ, ഒരു കുടുംബത്തിലുള്ള ഒരു വ്യക്തി ഇങ്ങനെ ചെയ്തു എന്ന് കേൾക്കുമ്പോഴുള്ള സങ്കടമുണ്ടാവും. എന്നാൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാൾ ഒരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യില്ല എന്ന പൂർണ ബോധ്യവും വിശ്വാസവും എല്ലാവര്‍ക്കുമുണ്ട്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഡൊമിനിക് മാർട്ടിന്റെ പ്രസ്താവനകൾ മാധ്യമങ്ങളിലൂടെ വായിച്ച അറിവേ ഉള്ളൂ.

6–7 വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ ഏതാനും യോഗങ്ങൾക്കു വന്നിട്ടുണ്ട് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. യഹോവയുടെ സാക്ഷികളെ അറിയാവുന്നവർക്ക്, ഞങ്ങൾ സമാധാന സ്നേഹികളാണെന്നും നിയമങ്ങൾ അനുസരിക്കുന്നവരാണെന്നും മറ്റുള്ളവരുമായി എന്നും നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണെന്നും അറിയാം. ഡൊമിനിക്കിനെ സംബന്ധിച്ചും അതിനു ശേഷമുണ്ടായ കാര്യങ്ങളെ സംബന്ധിച്ചും ഞങ്ങൾ വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനുശേഷം ഔദ്യോഗികമായി തന്നെ പ്രസ്താവന പുറത്തിറക്കും.

കളമശേരിയിലെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനം (File Photo : PTI)

? ഇത്ര വലിയ  കൺവൻഷൻ സംഘടിപ്പിക്കുമ്പോൾ പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന രീതിയിൽ ആക്ഷേപങ്ങൾ ഉണ്ടായിരുന്നല്ലോ, എന്താണ് വാസ്തവം. 

∙ കൺവൻഷനുകൾ നടക്കുന്നതിനു മുൻപ് അതത് പൊലീസ് സ്റ്റേഷനുകളിൽ വിവരമറിയിക്കും. ഇത്തരം പരിപാടികൾ നടക്കുമ്പോൾ ആൾക്കൂട്ടത്തിന്റെ വലുപ്പമനുസരിച്ച് ഫയർഫോഴ്സിനെയും അറിയിക്കേണ്ടതുണ്ട്. ഇതുവരെ നടന്നിട്ടുള്ള എല്ലാ കൺവന്‍ഷനുകളിലും ഞങ്ങൾക്ക് പൊലീസിന്റെ എല്ലാ സഹകരണവും കിട്ടിയിട്ടുണ്ട്. ഈ കൺവൻഷനോട് അനുബന്ധിച്ചും പൊലീസിനെ വിവരമറിയിച്ചിരുന്നു. പിന്നെ ഗതാഗതക്കുരുക്കിന്റെ പ്രശ്നം വരാത്ത സ്ഥലമായതുകൊണ്ട് ഇവിടെ ഏതാനും കൺവൻഷനുകൾ മുൻപ് നടത്തിയിട്ടുമുണ്ട്. അതുകൊണ്ട് അധിക സുരക്ഷാ കാര്യങ്ങളോ ഒന്നും ആവശ്യമായിരുന്നില്ല. എന്നാൽ ഇത്തവണയും പൊലീസിനെ അറിയിക്കുകയും അവർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. 

എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ അവരെ അറിയിക്കാനും പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകർ, പൊലീസ്, നാട്ടുകാർ അങ്ങനെ എല്ലാവരും, ഒരു ദുരന്തം നടന്ന സ്ഥലത്ത് എങ്ങനെയാണോ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടത് അതേ മനോഭാവത്തോടെയാണ് ഇടപെട്ടത്. ഇതിൽ ഒരു രാഷ്ട്രീയം കാണാനോ എന്തെങ്കിലും കുറവു കാണാനോ ആളുകൾ ശ്രമിക്കുന്നില്ല എന്നു കാണുന്നതിൽ വലിയ സന്തോഷമുണ്ട്. നമുക്കിടയിൽ സംഭവിക്കാൻ സാധ്യതയുള്ള ഒരു ദുരന്തം എന്ന പോലെ ആളുകൾ ഇതിനെ കാണുന്നത് സന്തോഷമുള്ള കാര്യമാണ്. 

കളമശേരി സ്ഫോടന കേസിൽ പൊലീസിൽ കീഴടങ്ങിയ ഡൊമിനിക്ക് മാർട്ടിൻ

? 2023 മാർച്ചിൽ ജർമനിയിലെ ഹാംബർഗിൽ യഹോവയുടെ സാക്ഷികൾക്ക് നേരെ ആക്രമണമുണ്ടായല്ലോ. ഭയമുണ്ടോ.

∙ കേരളത്തിൽ എല്ലായിടത്തും യഹോവയുടെ സാക്ഷികൾ താമസിക്കുന്നുണ്ട്. ഓരോരുത്തർക്കും അവരവരുടെ അയൽക്കാരെ അറിയാം. ഞങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതും വിശ്വസിക്കുന്നതും പെരുമാറുന്നതും എന്നറിയാവുന്നതു കൊണ്ട് അവരൊരിക്കലും തെറ്റായ കാര്യങ്ങളെക്കുറിച്ചോ വിശ്വാസങ്ങളെക്കുറിച്ചോ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അത് വിശ്വസിക്കില്ല. നമ്മുടെ അയൽപക്കത്തുള്ള ഒരു വ്യക്തിക്ക് ഒരു ദുരന്തം സംഭവിക്കുമ്പോൾ അതിന്റെ കൂടെ നിൽക്കുകയാണല്ലോ ചെയ്യുക. അത്തരം വികാരമുള്ള ഒരു കൂട്ടമാളുകളാണ് കേരളത്തിലുള്ളത്. ആ ഒരു സമാനുഭാവം അവർ പ്രകടിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ഏറ്റവും പ്രധാനപ്പെട്ടത്, ഒരു ദുരന്തത്തിന് ഇരയാകുമ്പോൾ അവർക്ക് ഏറ്റവും ആവശ്യമായത് ആശ്വാസമാണ്. മനുഷ്യർക്ക് ആശ്വസിപ്പിക്കാൻ കഴിയുന്ന വാക്കുകൾക്ക് പരിമിതികളുണ്ട്. എന്നാൽ ദൈവത്തിന് അവരെ ആശ്വസിപ്പിക്കാൻ പറ്റും. ഇപ്പോഴത്തെ സാഹചര്യത്തെ പ്രായോഗികമായി നേരിടാൻ കഴിയുന്ന സഹായങ്ങൾ കുടുംബാംഗങ്ങൾക്ക് നൽകുന്നതിനൊപ്പം തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസവും പ്രത്യാശയും നൽകിക്കൊണ്ട് അവരെ ബലപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഈയൊരു ദുരന്തം വർഷങ്ങളോളം അവരുടെ മനസ്സിലുണ്ടായിരിക്കും. അവർക്ക് ആവശ്യമായ ആശ്വാസവും പിന്തുണയും കൊടുക്കാനുള്ള സൗകര്യങ്ങൾ അതാത് പ്രാദേശിക സഭകളിൽനിന്ന് ഉണ്ടാകും. 

കളമശേരിയിലെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനങ്ങൾക്ക് ശേഷം പുറത്തിറങ്ങിയവർ (ഫയൽ ചിത്രം : മനോരമ)

? ‘യഹോവയുടെ സാക്ഷികളിൽ ഈ സംഭവം ആശങ്ക സൃഷ്ടിച്ചിട്ടുണ്ടോ. എങ്ങനെയാണ് ഈ സാഹചര്യം തരണം ചെയ്യാൻ  ഉദ്ദേശിക്കുന്നത്.

∙ നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്, അപ്രതീക്ഷിതമായ ദുരന്തങ്ങളും പ്രശ്നങ്ങളുമൊക്കെ പലപ്പോഴും നേരിടേണ്ടി വരും എന്നത്; ഞങ്ങൾ അതിൽ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ദുഃഖകരമായ സാഹചര്യത്തിൽനിന്ന് പലപ്പോഴും നമുക്ക് ഒഴിഞ്ഞു നിൽക്കാനും സാധിക്കില്ല. ചിലപ്പോൾ നമ്മൾ ഇരകളായി തീർന്നേക്കാം. അത്തരം സാഹചര്യത്തിൽ ആവശ്യമായ പ്രോത്സാഹനവും ആശ്വാസവുമൊക്കെ ബൈബിളിൽനിന്നും ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളില്‍നിന്നും മറ്റും കണ്ടെത്താനാണ് ശ്രമിക്കുന്നത്.

ഒരു ലോകവ്യാപക സാഹോദര്യ സമൂഹത്തിന്റെ ഭാഗമെന്ന നിലയ്ക്ക് പരസ്പരം ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഞങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്. ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ ചെന്നു കാണാനും അവർക്ക് ആവശ്യമായ പ്രായോഗിക സഹായങ്ങൾ ചെയ്തു കൊടുക്കാനും ശ്രമിക്കുന്നു.

English Summary:

An Interview with T A Sreekumar, PRO of Jehovah’s Witnesses Kerala on the Kalamassery Bomb Blast