കൊച്ചി കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ കൺവൻഷന് ഇടയിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് കേരളം. കൊടകര സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിനാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ രണ്ടു സ്ത്രീകൾ മരിക്കുകയും കൺവന്‍ഷനിൽ പങ്കെടുത്ത അൻപതിലേറെ പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് (ഐഇഡി) എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബോംബുപയോഗിച്ചാണ് മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കൊച്ചി കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ കൺവൻഷന് ഇടയിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് കേരളം. കൊടകര സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിനാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ രണ്ടു സ്ത്രീകൾ മരിക്കുകയും കൺവന്‍ഷനിൽ പങ്കെടുത്ത അൻപതിലേറെ പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് (ഐഇഡി) എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബോംബുപയോഗിച്ചാണ് മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ കൺവൻഷന് ഇടയിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് കേരളം. കൊടകര സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിനാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ രണ്ടു സ്ത്രീകൾ മരിക്കുകയും കൺവന്‍ഷനിൽ പങ്കെടുത്ത അൻപതിലേറെ പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് (ഐഇഡി) എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബോംബുപയോഗിച്ചാണ് മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവൻഷന് ഇടയിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് കേരളം. കൊടകര സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിനാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ മൂന്നുപേർ മരിക്കുകയും കൺവന്‍ഷനിൽ പങ്കെടുത്ത അൻപതിലേറെ പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് (ഐഇഡി) എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബോംബുപയോഗിച്ചാണ് മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

കൊച്ചി സ്വദേശിയായ മാർട്ടിൻ ഓൺ‍ലൈനായി ബോംബ് നിർമിക്കുന്നതിന്റെ വിവരങ്ങൾ ശേഖരിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. അപ്രതീക്ഷിതമായുണ്ടായ സ്ഫോടനത്തിന്റെ ഭീതിയിലാണ് കേരളം. അതോടൊപ്പംതന്നെ ഒരാൾക്ക് ഒറ്റയ്ക്ക് ഇത്തരമൊരു സ്ഫോടനം നടത്താനാകുമോയെന്ന ചോദ്യം മിക്കവരുടെയും മനസ്സിൽ ആളിക്കത്തി നിൽക്കുന്നു. എന്താണ് യാഥാർഥ്യം? കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ റിസർച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (റോ) മുൻ മേധാവിയും കേരളത്തിൽ ഡിജിപിയുമായിരുന്ന പി.കെ. ഹോർമിസ് തരകൻ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ വിശദീകരിക്കുന്നു.

പി.കെ.ഹോർമിസ് തരകൻ. (ചിത്രം∙മനോരമ)
ADVERTISEMENT

? തികച്ചും അപ്രതീക്ഷിതമായാണ് ഒക്ടോബർ 29നു രാവിലെ കൊച്ചിയിൽ ബോംബ് സ്ഫോടനം ഉണ്ടായത്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് നിഗമനം. ഈ സംഭവം എത്രത്തോളം ഗൗരവമുള്ളതാണ്.

∙ ഉപയോഗിച്ചത് ഐഇഡി ആണെന്നതിന് സുരക്ഷാ കോണിൽ ഗൗരവം ഏറെയാണ്. പൊതുവെ പ്രഹര ശേഷി കുറവുള്ള ഒരു സ്ഫോടകവസ്തു ആണ് ഉപയോഗിച്ചതെന്നും സ്ഫോടനത്തോടൊപ്പം ഉണ്ടായ തീപിടുത്തംകൊണ്ടാണ് കൂടുതൽ പേർക്കും പരുക്കേറ്റതെന്നുമാണ് കിട്ടിയ വിവരങ്ങള്‍ വച്ചുനോക്കുമ്പോൾ തോന്നുന്നത്. എന്നാൽ കളമശ്ശേരിയിൽതന്നെ ഒരാൾ മരിക്കുകയും 52 പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തു എന്നത് ഗൗരവം പ്രകടമാക്കുന്നു. ഇന്റർനെറ്റ് സഹായത്തോടെ ആർക്കും ഇത്തരം ചെറു ബോംബ് നിർമിക്കാൻ കഴിയും. സ്ഫോടനവും നടത്താനും കഴിയും. 

കേരളത്തിൽ ബോധവൽകരണത്തിനായി ചെയ്യാവുന്ന ഒരു കാര്യം ഐഇഡി സ്ഫോടനങ്ങൾക്കെതിരെ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഒരു ലഘുലേഖ തയാറാക്കുകയാണ്. യുഎസിലെ ഹോംലാൻഡ്  സെക്യൂരിറ്റി വകുപ്പ് തയ്യാറാക്കിയ ലഘുലേഖ അതിനു മാതൃക ആക്കാം.

പി.കെ.ഹോർമിസ് തരകൻ

ഇത് അപകടകരമായ സാഹചര്യമാണ്. യുഎസിൽ തോക്ക് ഉപയോഗിച്ചു നടത്തുന്ന ആക്രമണങ്ങൾ പോലുള്ള സാഹചര്യമാണിത്. ഇന്ത്യയിൽ തോക്കിന് ലൈസൻസ് ഏർപ്പെടുത്തിയതു കൊണ്ടാണ് യുഎസിലേതു പോലുള്ള ദുരന്ത സാധ്യത ഒഴിവാകുന്നത്. ഐഇഡി ഉപയോഗം നിയന്ത്രിക്കാനും നിരീക്ഷിക്കാനും ക്രമീകരണം വേണം. എന്തു കൊണ്ടെന്നാൽ ലൈസൻസ് പോലുള്ള ഒരു ക്രമീകരണംകൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു പ്രക്രിയ അല്ല അത്. അതിനായി പ്രത്യേക ശ്രദ്ധയും നിരീക്ഷണവും വേണം. 

? വാസ്തവത്തിൽ ബോംബ് സ്ഫോടനമുണ്ടായപ്പോൾ സംറ കൺവൻഷൻ സെന്ററിൽ ഉണ്ടായിരുന്നവർ പകച്ചു പോയി. എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി. രക്ഷാ പ്രവർത്തനം കാര്യക്ഷമമായി നടത്താൻ എന്തു നടപടികളാണ് ഭാവിയിൽ വേണ്ടത്. 

ADVERTISEMENT

∙ ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷാ വിലയിരുത്തലിനും രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും പുതിയ രീതി അവലംബിക്കണം. ബോധവൽകരണത്തിനായി ചെയ്യാവുന്ന ഒരു കാര്യം ഐഇഡി സ്ഫോടനങ്ങൾക്കെതിരെ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഒരു ലഘുലേഖ തയാറാക്കുകയാണ്. യുഎസിലെ ഹോംലാൻഡ്  സെക്യൂരിറ്റി വകുപ്പ് തയ്യാറാക്കിയ ലഘുലേഖ മാതൃക ആക്കാം. കൂടാതെ രാജ്യത്തെ സുരക്ഷാപരിതസ്ഥിതിയെക്കുറിച്ച് സർക്കാരിനു കിട്ടുന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ജാഗരൂകർ ആക്കേണ്ടതുണ്ട്. മഴമുന്നറിയിപ്പ് നല്ല ഉദാഹരണമാണ്. 

ഐഇഡി സ്ഫോടനങ്ങളെ നിയന്ത്രണങ്ങൾകൊണ്ട് തടയാൻ കഴിയില്ല. അതുകൊണ്ടാണ് ബോധവൽക്കരണത്തിന് ഐക്യരാഷ്ട്ര സംഘടനയടക്കം ഊന്നൽ നൽകുന്നത്. ഇനിയുള്ള അന്വേഷണമാണ് പ്രധാനം. 

കാലാവസ്ഥയിലെ മാറ്റങ്ങൾ മുൻ നിർത്തി മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ വിഭാഗത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഓരോ വിഭാഗത്തിലും മുന്നറിയിപ്പ് ലഭിച്ചാൽ എന്തു ചെയ്യണം എന്നത് ബന്ധപ്പെട്ടവർക്ക് ഇതുവഴി അറിയാൻ കഴിയും. ഇത്തരം സാഹചര്യങ്ങളിൽ അതനുസരിച്ച് പ്രവർത്തിക്കാനും അവർക്ക് കഴിയും. നാട്ടുകാർ, പൊലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യ വകുപ്പ് അടക്കമുള്ള മറ്റ് വകുപ്പുകൾ എന്നിങ്ങനെ മൂന്നു വിഭാഗത്തിലാണ് ദുരന്തമുഖത്ത് പ്രവർത്തിക്കേണ്ടത്. നിറങ്ങളുടെ അടിസ്ഥാനത്തിലാകാം തരം തിരിക്കൽ. അല്ലെങ്കിൽ നമ്പർ കൊടുക്കാം. ഞാൻ ‍ഡിജിപി ആയിരിക്കെ ഇതിനായി ശ്രമം നടത്തിയിരുന്നു. പക്ഷേ അന്ന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഫലപ്രദമായ സുരക്ഷാ മുന്നറിയിപ്പ് കേരളത്തിന് അനിവാര്യമാണ്. 

കളമശേരിയിൽ സ്ഫോടനമുണ്ടായ സംറ കൺവൻഷൻ സെന്ററിൽ നിന്നുള്ള ദൃശ്യം.

? കളമശ്ശേരി ബോംബ് സ്ഫോടനം സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ എന്തൊക്കെയാണ്. സംസ്ഥാനത്തിന്റെ സുരക്ഷ സംബന്ധിച്ച് എന്തു സൂചനകളാണ് ഈ സംഭവം നൽകുന്നത്.

∙ പ്രാഥമിക വിവരം അനുസരിച്ച് ഒരാൾ നടത്തിയ സ്ഫോടനമാണിത്. കൂടുതൽ അന്വേഷണം നടക്കുന്നതേയുള്ളൂ. പുറത്തു ലഭ്യമായ വിവരങ്ങൾ മാത്രമേയുള്ളൂ. സുരക്ഷ സംബന്ധിച്ച് കൂടുതൽ ശ്രദ്ധാലുവാകണം എന്ന മുന്നറിയിപ്പ് ഈ സംഭവം നൽകുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കരുതൽ വേണം. ഒരാൾ വിചാരിച്ചാൽ ഇത്തരം സംഭവം ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ കഴിയും എന്നത് ആശങ്ക ഉയർത്തുന്നു. കൂടുതൽ അന്വേഷണം നടന്നാൽ മാത്രമേ മറ്റു കാര്യങ്ങൾ അറിയാൻ കഴിയുകയുള്ളൂ. ഏതായാലും പ്രതിയെ ചോദ്യം ചെയ്ത് മനസ്സിലാക്കേണ്ട ഒരു പ്രധാനകാര്യം, എങ്ങനെയാണ് സ്ഫോടനത്തിനു വേണ്ട ഓരോ സാധനങ്ങളും സംഭരിച്ചത് എന്നതാണ്. ആ പഴുതുകളെല്ലാം എങ്ങനെ അടയ്ക്കാം എന്ന് ആലോചിച്ച് തീരുമാനിക്കേണ്ടിയിരിക്കുന്നു.

പി.കെ.ഹോർമിസ് തരകൻ. (ചിത്രം∙മനോരമ)
ADVERTISEMENT

? അപകടങ്ങൾ, പ്രകൃതി ക്ഷോഭം എന്നിവ നടന്നാൽ രക്ഷാ പ്രവർത്തനം നടത്താൻ കൃത്യമായ പ്രോട്ടോക്കോൾ നമുക്കുണ്ട്. ആസൂത്രിതമായ സ്ഫോടനങ്ങൾ നടക്കുന്ന സാഹചര്യങ്ങളിൽ രക്ഷാ പ്രവർത്തനം സംബന്ധിച്ച് നാം തയാറെടുപ്പു നടത്തേണ്ടതുണ്ടോ.

∙ നിലവിൽ പൊലീസും അഗ്നിരക്ഷാ സേനയുമാണ് ഇത്തരം സാഹചര്യങ്ങളിൽ ആദ്യം എത്തേണ്ടത്. അക്കാര്യത്തില്‍ കേരളം ഒട്ടും പിന്നിലല്ല. പൊലീസ് മൂന്നായി തിരിഞ്ഞാണ് പ്രവർത്തിക്കുന്നത്. സംഭവ സ്ഥലത്ത് ഒരു വിഭാഗം രക്ഷാ പ്രവർത്തനത്തിന്. രണ്ടാം വിഭാഗം അന്വേഷണത്തിനും മൂന്നാം വിഭാഗം ജനങ്ങളെ നിയന്ത്രിക്കാനും. ജനങ്ങൾ പരിഭ്രാന്തരാകരുത് എന്നതാണു പ്രധാനം. അവർ പൊലീസിന്റെയും മറ്റ് അധികൃതരുടെയും നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണം. തീയണയ്ക്കൽ, രക്ഷാ പ്രവർത്തനം എന്നിവ അഗ്നിരക്ഷാ സേന ചെയ്യുന്നു. ഈ സംവിധാനം കാര്യക്ഷമമാണ്. അതേസമയം സുരക്ഷാ സാഹചര്യം, മുന്നറിയിപ്പുകൾ എന്നിവ അവലോകനം ചെയ്ത് തയാറെടുപ്പുകളും കരുതലും നടത്തണമെന്നതാണ് പ്രധാനം.

? വീട്ടിൽ നിർമിച്ച ബോംബുപയോഗിച്ചുള്ള സ്ഫോടനം ലോകത്തിന്റെ പല ഭാഗങ്ങളിലും കേട്ടിട്ടുണ്ട്. പക്ഷേ കേരളത്തിൽ ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കാം. ഒരാൾക്ക് ഒറ്റയ്ക്ക് ഇത്തരമൊരു ബോംബ് നിർമിച്ച് എല്ലാം പ്ലാൻ ചെയ്ത് സ്ഫോടനം നടത്താനാകുമോ?

∙ കഴിയും. അതാണ് ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനങ്ങളുടെ പ്രത്യേകത. 

കളമശേരിയിൽ സ്ഫോടനം ഉണ്ടായ സംറ കൺവൻഷൻ സെന്ററിൽ പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ (ചിത്രം: മനോരമ)

? സ്ഫോടനത്തിനാവശ്യമായ വെടിമരുന്ന് പടക്കക്കടയിൽനിന്ന് ലഭിച്ചെന്നു കരുതാം. എന്നാൽ പടക്കത്തിന്റെ വെടിമരുന്ന് ഉപയോഗിച്ച് റിമോട്ട് കൺട്രോൾ വഴി നിയന്ത്രിച്ച് പൊട്ടിക്കാവുന്ന ഒരു ബോംബ് നിർമിക്കാനാകുമോ? അതും ഓണ്‍ലൈൻ സൈറ്റുകൾ നോക്കി മാത്രം? ഇത് സംശയാസ്പദമല്ലേ?

∙ സാധിക്കും. ഇത്തരം അറിവുകൾ കൈമാറുന്ന വെബ്‌സൈറ്റുകൾ ഉണ്ട്. ഡാർക് വെബിന്റെ ആവശ്യമില്ല. ഐഇഡി സ്ഫോടനങ്ങളെ നിയന്ത്രണങ്ങൾകൊണ്ട് തടയാൻ കഴിയില്ല. അതുകൊണ്ടാണ് ബോധവൽക്കരണത്തിന് ഐക്യരാഷ്ട്ര സംഘടന അടക്കം ഊന്നൽ നൽകുന്നത്. ഇനിയുള്ള അന്വേഷണമാണ് പ്രധാനം. സ്ഫോടനം നടത്തിയയാളെ ചോദ്യം ചെയ്യുന്നത് ഇതു സംബന്ധിച്ച വിവരങ്ങൾ നൽകും. ഓരോ ഘടകങ്ങൾ എവിടെനിന്നു വാങ്ങി എന്നു കണ്ടെത്താം. അതിൽ പലതും ഉപയോഗിക്കുന്നതിന് ലൈസൻസ് ആവശ്യമുള്ളതാണ്. അങ്ങനെ സ്ഫോടക വസ്തുക്കളുടെ ഉറവിടങ്ങൾ അല്ലെങ്കിൽ വിൽപന കേന്ദ്രങ്ങള്‍ കണ്ടെത്തണം. അതുവഴി ഓരോ ഘടകമായി അടച്ചു വരണം. ഇത്തരം സമഗ്രമായ അന്വേഷണമാണ് അടിയന്തര പ്രാധാന്യം അർഹിക്കുന്ന കാര്യം.

English Summary:

Kalamassery Blast Case: Is Kerala Prepared for Unexpected IED Blasts? Former RAW Head PK hormis Tharakan Explains