ഇതാണ് ജിഎസ്ടി ‘അടവ്’
കരിമണൽക്കമ്പനിയിൽ നിന്നു കിട്ടിയ കാശിന്റെ ഒരംശത്തിന് ദശാംശാടിസ്ഥാനത്തിൽ ജിഎസ്ടി അടച്ച ടി.വീണയെന്ന സംരംഭകയെ വീണ്ടും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നതു ന്യായമല്ലെന്നാണ് പ്രഥമദൃഷ്ട്യാ കരുതേണ്ടത്. ഇക്കാര്യത്തിൽ മാത്യു കുഴൽനാടന്റെ തീരാസംശയങ്ങൾക്കു തന്നെക്കൊണ്ടു ‘നൽകാവുന്ന മറുപടി’ ഇതാണെന്നു മന്ത്രി ബാലഗോപാൽ പറഞ്ഞതാണ്. ‘ഈ എപ്പിസോഡ് മാത്യു ഇവിടെ അവസാനിപ്പിക്കണം’ എന്നും അപേക്ഷപോലെ പറഞ്ഞു. പക്ഷേ, ഉടുമ്പു പിടിക്കുന്നതു പോലെയാണു മാത്യു. ഒരു വിഹിതത്തിനു ജിഎസ്ടി അടച്ചോ എന്നതല്ല മുഖ്യമന്ത്രിയുടെ മകൾ അഴിമതിപ്പണം വാങ്ങിയോ എന്നതാണു കാര്യമെന്നും കക്ഷി മാറ്റിപ്പിടിച്ചു. ജിഎസ്ടി റജിസ്ട്രേഷനു മുൻപു തന്നെ അഴിമതിപ്പണം വാങ്ങിത്തുടങ്ങിയെന്നും പറഞ്ഞുവച്ചു.

ഇതിനിടെയാണ് വീണയുടെ വരുമാനം മുഴുവനായി ഭർത്താവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് തന്റെ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ കൊടുത്തിട്ടില്ലെന്നതും പൊക്കിപ്പിടിച്ചു ചിലർ വരുന്നത്. ഭാര്യയുടെ ബിസിനസ് നേട്ടങ്ങൾ ലോകത്തിനു മുന്നിൽ വിളമ്പുന്ന ചില അൽപൻമാരുണ്ട്. റിയാസ് അക്കൂട്ടത്തിൽപെടില്ല. അടികൂടുമ്പോൾ കോൺഗ്രസ് നേതാക്കൾ മാത്യുവിനൊപ്പം കൂടുന്നതു പോട്ടെന്നു വയ്ക്കാം. പാർട്ടിലൈൻ ചാടിക്കടന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ കൂടി ഒപ്പം ഓടിയെത്തിയതിലാണ് അദ്ഭുതം. ജിഎസ്ടി കാപ്സ്യൂൾ കയ്യിൽ വച്ചാൽ മതിയെന്നും സത്യവാങ്മൂലത്തിൽ കണക്കു പറയാത്ത റിയാസ് രാജിവയ്ക്കണമെന്നുമൊക്കെ പറയാൻ മുന്നിൽ സുരേന്ദ്രനാണ്. സിപിഎമ്മാണു മുഖ്യശത്രുവെങ്കിലും എതിർക്കുന്നതു കോൺഗ്രസിനു ഗുണകരമാകാതെ നോക്കണം എന്നാണ് ബിജെപിയുടെ കടുംപിടിത്തം. ആ ലക്ഷ്മണ രേഖയും മറികടന്ന് സുരേന്ദ്രൻ വരുന്നത് എന്തോ ചോര മണത്തിട്ടാണോ എന്നാണു ശങ്ക.
റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് എങ്ങനെ ജിഎസ്ടി നൽകി എന്നതു വീണയല്ല പറയേണ്ടതെന്നാണ് എ.കെ.ബാലന്റെ ന്യായം. ആരോപണങ്ങൾ കൂടുന്തോറും സ്വയം പ്രഖ്യാപിത ഉപദേഷ്ടാവുകൂടിയായ ബാലനാണ് പെടാപ്പാട്. നിയമോപദേശം മുതൽ ഒളിപ്പിക്കൽ വരെ വേണ്ടിവരുന്നു. ‘പൽക്കിവാല മുതൽ ഇത്തിക്കര പക്കി വരെ’ എന്നു വിരോധികൾ പറയും. വന്നു വന്നു ബാലന്റെ പ്രതിവാര ന്യായീകരണം വരുമ്പോഴേ എന്തോ തട്ടുകേടു പറ്റിയിട്ടുണ്ടെന്നു മനസ്സിലാകുന്ന നിലയിലെത്തി. ‘ഇഎംഎസ് വൈകി ജനിച്ചതു നന്നായി. നേരത്തേയായിരുന്നെങ്കിൽ ലെനിനെക്കൂടി ഉപദേശിച്ചു നമ്പൂതിരിപ്പാട് വഴിതെറ്റിക്കുമായിരുന്നു’ എന്ന് എം.വി.രാഘവൻ പറഞ്ഞത് ഓർമവരുന്നു.
കുഴൽനാടന് ‘അറ്റൻഷൻ സീക്കിങ് സിൻഡ്രോം’ ആണെന്നാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളിലെ സഖാക്കൾക്കുകൂടി (അധികം പേരില്ലെങ്കിലും) പിടികിട്ടേണ്ടതു കൊണ്ടാണ് ഇംഗ്ലിഷിൽ പറഞ്ഞതെന്നു കരുതണം. ‘അവനു കൃമികടിയാണ് എന്നോ ചൊറിച്ചിലിന്റെ കേടാണ്’ എന്നോ ആണ് സഖാക്കൾ സ്വതസിദ്ധമായ മലയാളത്തിൽ പറയാറ്. ഇംഗ്ലിഷ് നല്ല പിടിയുള്ള മാത്യുവിനു കാര്യങ്ങൾ ക്ലിയറാകാൻ റഹിം തന്റെ സ്വന്തം ഭാഷ തിരഞ്ഞെടുത്തതുമാവാം. അഖിലേന്ത്യാ പ്രസിഡന്റിനു പിന്നാലെ ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കളും വന്നു. വന്ദേഭാരതിനു പിന്നാലെ വന്ദേ സാധാരൺ വരുന്നതുപോലെ സാധാരണരീതി എന്നു കരുതിയാൽ മതി.
‘മത്സരങ്ങൾ നടക്കുമ്പോൾ നഗ്നരായി ഓടുന്ന രീതിയാണ് കുഴൽനാടന്’ എന്നാണ് സംസ്ഥാന നേതാക്കൾ കണ്ടുപിടിച്ചത്. ഗോവിന്ദൻ മാഷിനെപ്പോലെ രോഗം ആഴത്തിൽ സ്റ്റഡി ചെയ്ത് കണ്ടെത്തിയതാണോ ‘സീക്കിങ്’ എന്നു റഹിം പറഞ്ഞത് ‘സ്ട്രീക്കിങ്’ എന്നു മനസ്സിലാക്കിയതാണോ എന്നു തിട്ടമില്ല. റഹിമും ചിന്താ ജെറോമും ഒക്കെ സാദാ ‘മംഗ്ലിഷ്’ അല്ല പറയാറ്. മനസ്സിലാക്കാൻ മിനിമം തരൂർ നിലവാരം വേണം. എന്തായാലും തെറ്റിനെതിരെ വാൾ ചുഴറ്റി മാത്രം ശീലമുള്ള വീരശൂര പരാക്രമികളായ ഡിവൈഎഫ്ഐക്കാർക്കു ന്യായീകരണത്തൊഴിലാളികളുടെ നിസ്സഹായ വേഷം ചേരുന്നുണ്ടോ എന്നൊരു ദുഃഖം സാംസ്കാരിക കേരളത്തിന് ഇല്ലാതില്ല. ‘അധഃപതനത്തിനു ദുഃഖചിഹ്നമുണ്ടോ സാർ ’എന്നു എംഎ മലയാളം വിദ്യാർഥി പണ്ടു ചോദിച്ചതായി കേട്ടിട്ടുണ്ട്.
∙ പട്ടിണിക്കാർക്ക് ഒരാശ്വാസം
വാഴപ്പഴവും കപ്പയും തൊട്ടുള്ള സകല സാമാനങ്ങളും ബസിൽ ടിക്കറ്റ് എടുപ്പിച്ചു പാസഞ്ചറാക്കി കൊണ്ടുപോകുമെന്നുള്ള കെഎസ്ആർടിസിയുടെ ഭീഷണി പഞ്ചറാക്കിയത് എം.വി.ഗോവിന്ദന്റെ സ്വപ്നമാണ്. ഇന്നു കപ്പ വിൽക്കുന്നവർ നാളെ അപ്പവും കൊണ്ടുപോകില്ലെന്ന് ആരു കണ്ടു. സിൽവർലൈനിൽ അപ്പം കൊണ്ടുപോയി വിറ്റു കുടുംബശ്രീക്കാർ കോടികൾ സമ്പാദിക്കുന്ന വ്യാവസായിക വിപ്ലവമായിരുന്നു മാഷിന്റെ സ്വപ്നം. ‘‘കെ റെയിലിൽ 39 വണ്ടിയാണ് അങ്ങോട്ട്. 39 വണ്ടി ഇങ്ങോട്ടും. കൂറ്റനാട്ടുനിന്ന് വല്യ രണ്ടുകെട്ട് അപ്പവും കൊട്ടയിലാക്കി രാവിലെ കുടുംബശ്രീക്കാർക്കു ഷൊർണൂരിൽ പോയി വണ്ടി കയറാം. പത്തോ ഇരുപത്തിയഞ്ചോ മിനിറ്റിൽ കൊച്ചിയിലെത്തും. ചൂടപ്പമല്ലേ, അരമണിക്കൂർ കൊണ്ടു വിറ്റുതീരും. കാലിക്കൊട്ടയുമായി ഒരു ചായയും കുടിച്ച് തിരിച്ചു കയറുക. ഉച്ചഭക്ഷണം കഴിക്കാനാകുമ്പോഴേക്കു കൂറ്റനാടെത്താം’’.
ഗോവിന്ദന്റെ വാക്കുകൾ സാക്ഷരകേരളത്തിന്റെ സ്മരണയിൽ ഇന്നും പ്രതിധ്വനിക്കുന്നു. ആനന്ദതുന്ദിലതരായി മനസ്സിൽ അപ്പം ചുട്ടു കഴിയുമ്പോഴാണ് ഇത്തരം ഒടക്കു പരിപാടിയുമായി ആനവണ്ടിയുടെ വരവ്. സിൽവർലൈനിനായി മഞ്ഞക്കുറ്റി നാട്ടിയ പറമ്പിലെല്ലാം കെ റെയിൽ വിരുദ്ധ സമരസമിതി 99 വാഴ നട്ടിരുന്നു. ‘ഭരണപക്ഷത്തെ ഒരു എംഎൽഎയ്ക്ക് ഒരു വാഴ’ എന്നതായിരുന്നു കണക്ക്. മൂപ്പെത്തിയ കുലകൾ ലേലം ചെയ്തു വിറ്റു തുടങ്ങി. കെ റെയിലിൽ കുലച്ച വാഴപ്പഴം ബസിൽ കയറ്റാൻ ഗോവിന്ദൻ സമ്മതിക്കുമോ എന്നാണു സംശയം. ടിക്കറ്റ് ചാർജിനു പകരം വാഴപ്പഴം നൽകി ബസിൽ യാത്ര ചെയ്യുന്ന കാലവും വരില്ലെന്നാരു കണ്ടു.
ഓർഡിനറിക്കു പാളയംതോടൻ, ലിമിറ്റഡ് സ്റ്റോപ്പിന് ഞാലിപ്പൂവൻ, സൂപ്പർഫാസ്റ്റിന് ഏത്തൻ എന്ന മട്ടിൽ പൂർണമായും കാർഷിക വ്യവസ്ഥയിലൂന്നിയ ഗതാഗത സമ്പ്രദായംതന്നെ ലോകത്തിനു മാതൃകയായിക്കൂടായ്കയില്ല. ശമ്പളം കിട്ടാതെ പട്ടിണിയിലായ ഡ്രൈവർക്കും കണ്ടക്ടർക്കും വിശപ്പു സഹിക്കാതാവുമ്പോൾ ഓരോന്നു കഴിക്കാം. വീട്ടിലേക്കു വേണ്ടത് എഴുതിയെടുക്കാം. മെച്ചങ്ങളുടെ പട്ടികയ്ക്കു സ്റ്റോപ് കണ്ടുപിടിക്കേണ്ടി വരും.
∙ കോൺഗ്രസ് വൈകിയിട്ടില്ല
‘എങ്ങനെയല്ല ജീവിക്കേണ്ടതെന്നു ക്ഷമാപൂർവം ജീവിതം മുഴുവനുംകൊണ്ടു പഠിക്കുകയായിരുന്നു’ എന്ന് കവി അയ്യപ്പപ്പണിക്കർ ‘മരണക്കുറിപ്പ്’ എന്ന കവിതയിൽ പറഞ്ഞിട്ടുള്ളതു കോൺഗ്രസിനു ചേരും. തിരഞ്ഞെടുപ്പിനു പാർട്ടി ഒരുങ്ങിയിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ കോൺഗ്രസിന്റെ ജില്ലാ നേതൃയോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പറഞ്ഞത്. പുത്തൻപണക്കാർ മണിമാളിക കെട്ടുന്നതുപോലെ നിസ്സാരമല്ല കാലംകൊണ്ട് ക്ഷയിച്ച് അടിത്തറ താണുതുടങ്ങിയ പഴയ തറവാടിന്റെ എടുപ്പുകൾ ഉയർത്തിക്കൊണ്ടു വരിക എന്നത്. നല്ല ക്ഷമ വേണം.
‘കെ.കരുണാകരൻ കോൺഗ്രസിന്റെ പടത്തലവനായിരുന്നു’ എന്നാണ് കരുണാകരൻ സ്മാരക ഫണ്ടു പിരിവ് ഉദ്ഘാടനം ചെയ്തപ്പോൾ എ.കെ.ആന്റണി പറഞ്ഞത്. മുറിവേറ്റവരാണ് വാളിന്റെ മൂർച്ച കൂടുതൽ ഓർത്തിരിക്കുക എന്നു പറയുന്നത് എത്ര ശരി. എന്തായാലും പടത്തലവന്റെ സ്മാരകത്തിനായി ഊരിയ ഫണ്ടു പിരിവിന്റെ വാളും തൽക്കാലം വീണ്ടും ഉറയിലിട്ടു എന്നാണു കേൾക്കുന്നത്. മണ്ഡലം പ്രസിഡന്റുമാരെച്ചൊല്ലിയുള്ള അടി തീരാത്തതാണ് നേതാക്കൾ പറഞ്ഞ ‘ഒരുക്കക്കുറവിനു’ തടസ്സമെന്നു കരുതണം. ഒരുങ്ങിത്തീരുമ്പോഴേക്കും തിരഞ്ഞെടുപ്പു കഴിഞ്ഞുപോകാറുള്ളതൊന്നും കോൺഗ്രസിനു പുത്തരിയല്ല.
സ്റ്റോപ് പ്രസ്
വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ
ഉയർന്ന പൊടിപടലങ്ങൾക്ക് ലാൻഡറിനെക്കാൾ ഭാരമുണ്ടു പോലും.
ഗട്ടറിൽ വീണ വണ്ടികൾ ഭാരത്തിന്റെ എത്രയോ ഇരട്ടി വെള്ളവും ചെളിയും തെറിപ്പിക്കുന്നതു നിത്യം കാണുന്ന മലയാളിയോടോ?