ചോദ്യങ്ങളിൽ മുറിവേറ്റ് മഹുവ
ലോക്സഭയിലെ പ്രസംഗങ്ങൾ മാനദണ്ഡമാക്കിയാൽ തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര മികച്ച പ്രതിപക്ഷ എംപിയാണ്. ഭരണകക്ഷിയുടെ രാഷ്ട്രീയത്തെയും നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാര്യകാരണങ്ങൾ എണ്ണിപ്പറഞ്ഞ് മഹുവയെപ്പോലെ വിമർശിക്കുന്നവർ സഭയിൽ കുറവാണ്. പാർലമെന്റിൽ മാത്രമല്ല, സുപ്രീം കോടതിയിലും പ്രതിപക്ഷദൗത്യബോധ്യം മഹുവ പ്രകടിപ്പിച്ചിട്ടുണ്ട്: ബിൽക്കീസ് ബാനോയുടെ പീഡകരെ വിട്ടയച്ചതും സിബിഐ, ഇ.ഡി ഡയറക്ടർമാരുടെ കാലാവധി നീട്ടിയതും പൗരത്വനിയമം ഭേദഗതി ചെയ്തതും എതിർത്തുള്ള ഹർജികൾ ഉദാഹരണങ്ങൾ. ചുരുക്കത്തിൽ, മഹുവ നല്ലൊരു പൊളിറ്റിക്കൽ ഫൈറ്ററാണ്.

സാഹചര്യങ്ങളും പല പോരാളികളുടെയും അനുഭവങ്ങളും പരിഗണിക്കുമ്പോൾ, മഹുവയുടേതു സാഹസപ്രവൃത്തിയാണെന്നു കരുതിയവരുണ്ട്. പതിവ് ആയുധങ്ങളൊന്നും അടുത്തകാലംവരെ മഹുവയ്ക്ക് ഏൽക്കാതിരുന്നത് അദ്ഭുതകരമാണ്. ഇപ്പോൾ മഹുവ വീണിരിക്കുന്നു എന്നു പറയാനാവില്ല; പരുക്കേറ്റിട്ടുണ്ട്. പരസ്യപോരാളിക്കു തക്കതായ ജാഗ്രത പുലർത്താതിരുന്നതിലൂടെ മഹുവ ആക്രമണത്തിന് അവസരമുണ്ടാക്കുകയായിരുന്നു. ബിജെപിയെയും മോദിയെയും അദാനിയെയുമൊക്കെ എതിരിടുമ്പോൾ അതിന് ആരുടെയൊക്കെ സഹായം തേടുന്നു, എങ്ങനെ അതു ചെയ്യുന്നു തുടങ്ങിയവയിലും ആരുടെയും ഉപകരണമാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിലും അവശ്യം വേണ്ട കരുതൽ മഹുവ കാണിച്ചില്ല. അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്.
ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ സംബന്ധിച്ചതാണ് മഹുവ നേരിടുന്ന പ്രധാന ആരോപണങ്ങൾ. അദാനിയുടെ വ്യവസായങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്കു ബിസിനസുകാരനായ ദർശൻ ഹിരാനന്ദാനിയിൽനിന്നു പണവും സമ്മാനങ്ങളും കൈപ്പറ്റി, ചോദ്യങ്ങൾ തയാറാക്കി ലോക്സഭാ സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കാൻ പാർലമെന്റ് അംഗത്തിന്റേതായ ലോഗിൻ ഐഡിയും പാസ്‌വേഡും ദർശനു നൽകി എന്നിവയാണ് ആരോപണങ്ങളിൽ പ്രധാനം. മറ്റുള്ള ആരോപണങ്ങൾ ദർശനുമായുൾപ്പെടെയുള്ള സുഹൃദ്ബന്ധങ്ങളുമായി ചേർത്തുള്ളവയാണ്. അതു മഹുവയുടെ സ്വകാര്യജീവിതത്തിലെ കാര്യങ്ങളാണ്. അതിനാൽ പൊതുചർച്ചയ്ക്ക് വിഷയമാകേണ്ടതല്ല. സ്വകാര്യതയ്ക്കു മറ്റാരെയുംപോലെ മഹുവയ്ക്കും സുഹൃത്തുക്കൾക്കും അവകാശമുണ്ട്. എന്നാൽ, സ്വകാര്യജീവിതവും പൊതുപ്രവർത്തന ജീവിതവും അപകടരമാംവിധം കൂടിക്കുഴയുന്ന സാഹചര്യമുണ്ടെങ്കിൽ ചർച്ചയാവാം. കാരണം, മഹുവ ജനപ്രതിനിധിയാണ്.
പാർലമെന്റിലും നിയമസഭകളിലും അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു സവിശേഷമായ പവിത്രതയുണ്ട്. ചോദ്യോത്തരവേള തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സഭാധ്യക്ഷർ പരമാവധി ശ്രമിക്കുന്നതുൾപ്പെടെ അതിന്റെ തെളിവാണ്. സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾ പൊതുതാൽപര്യത്താൽ പ്രേരിതമെന്നാണ് സങ്കൽപം. സർക്കാർ നൽകുന്ന ഉത്തരങ്ങൾ സത്യമായിരിക്കണം.
ലോക്സഭയുടെ കാര്യമെടുത്താൽ, ചോദ്യങ്ങൾ ഏതു രീതിയിലായിരിക്കണം എന്നതു സംബന്ധിച്ച് ഇരുപതിലേറെ വ്യവസ്ഥകളുണ്ട്. എല്ലാം അംഗങ്ങൾതന്നെ ഗവേഷണം ചെയ്തു കണ്ടുപിടിച്ചതാവണമെന്നു വ്യവസ്ഥയില്ല. എംപിമാർ ഉത്തരമറിയാൻ താൽപര്യപ്പെടുന്ന വിഷയങ്ങൾ മാത്രമല്ല ചോദ്യങ്ങളാവുക. പല കാര്യങ്ങളിലും സർക്കാരിൽനിന്നു സത്യാവസ്ഥയും കൃത്യമായ വസ്തുതകളും മനസ്സിലാക്കാൻ ബിസിനസ് സ്ഥാപനങ്ങളും അവകാശ സംഘടനകളും മാധ്യമപ്രവർത്തകരുമൊക്കെ എംപിമാരുടെ ചോദ്യാവകാശത്തെ പ്രയോജനപ്പെടുത്താറുണ്ട്. അങ്ങനെയൊക്കെ നോക്കുമ്പോൾ, പണവും സമ്മാനങ്ങളും ഉൾപ്പെടെയുള്ള ലാഭകരമായ കാരണങ്ങളാലോ മറ്റാരുടെയെങ്കിലും സ്വകാര്യലാഭ ദുരുദ്ദേശ്യങ്ങളാലോ പ്രേരിതമല്ല ചോദ്യങ്ങളെന്നത് എഴുതിവയ്ക്കേണ്ടതില്ലാത്ത സംശുദ്ധിമാനദണ്ഡമാണ്. കോൺഗ്രസുകാരനായ എച്ച്.ജി.മുദ്ഗലിനെ ആദ്യ പാർലമെന്റിൽനിന്ന്, 1951 സെപ്റ്റംബർ 24നു പുറത്താക്കിയത് ബോംബെ ബുള്യൻ അസോസിയേഷന്റെ താൽപര്യപ്രകാരം ചോദ്യം സഭയിലുന്നയിക്കാൻ പണം വാങ്ങി, സ്വർണത്തിന്റെ അവധിവ്യാപാരം നിയന്ത്രിക്കുന്ന ബില്ലിനെ എതിർക്കാൻ എംപിമാരെ സ്വാധീനിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾക്കാണ്.
സ്വതന്ത്ര സമ്പദ്‌വ്യവസ്ഥയിലൂടെയേ രാജ്യം വികസിക്കുകയുള്ളൂ എന്നു വിശ്വസിച്ച മുദ്ഗൽ, ‘ഇന്ത്യൻ മാർക്കറ്റ്’ എന്നൊരു ആഴ്ചപ്പതിപ്പിലൂടെ ആശയപ്രചാരണം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം അച്ചടിച്ചു വിതരണം ചെയ്ത ഒരു ലഘുലേഖയിൽ പറഞ്ഞതിങ്ങനെ: ‘ആധുനിക സമ്പദ്‌വ്യവസ്ഥകളെയും വ്യവസായങ്ങളെയും ബിസിനസുകളെയും സംബന്ധിച്ചു മുദ്ഗലിനുള്ള അറിവുകൾ പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തികനയം രൂപപ്പെടുത്താൻ വ്യവസായികൾക്കും ബിസിനസുകാർക്കും മുദ്ഗലിനെ ആശ്രയിക്കാം.’ മുദ്ഗലിനെ തങ്ങളുടെ പിണിയാളാക്കുന്നതിന് 20,000 രൂപ നീക്കിവയ്ക്കാമെന്ന് ബുള്യൻ അസോസിയേഷൻ ഒൗദ്യോഗികമായി ആദ്യം തീരുമാനിച്ചതും 5000 മതിയെന്നു തീരുമാനം തിരുത്തിയതും ആദ്യഗഡുവായി 1000 നൽകിയതും സംബന്ധിച്ച രേഖകൾ സംഘടിപ്പിച്ചതും പുറത്താക്കലിനു മുൻകയ്യെടുത്തതും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവാണ്. ദർശൻ ഹിരാനന്ദാനിയുടേതായി തനിക്കെതിരെ പുറത്തുവന്ന സത്യവാങ്മൂലം തയാറാക്കിയത് പ്രധാനമന്ത്രിയുടെ ഓഫിസിലാണെന്ന മഹുവയുടെ ആരോപണം ഇവിടെ നിരുപദ്രവകരമായ സാമ്യമാണ്.
2005ൽ, കോബ്രാപോസ്റ്റ് എന്ന പേരിൽ സംഘടിച്ച ചില മാധ്യമപ്രവർത്തകർ ലോക്സഭയിലെ 10 അംഗങ്ങളും രാജ്യസഭയിലെ ഒരംഗവും ചോദ്യങ്ങൾക്കു പണം വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നു. 11 പേരെയും അന്വേഷണാടിസ്ഥാനത്തിൽ പാർലമെന്റിൽനിന്നു പുറത്താക്കി: ബിജെപി– 6, ബിഎസ്പി– 3, ആർജെഡി– 1, കോൺഗ്രസ്– 1. ദൃശ്യങ്ങൾ വ്യാജമെന്ന് അവർ വാദിച്ചു. എന്നാൽ, ദൃശ്യങ്ങൾ കണ്ടുനോക്കൂ എന്ന അന്വേഷണ സമിതിയുടെ അഭ്യർഥന സ്വീകരിച്ചതുമില്ല. അവർ സുപ്രീം കോടതിയിൽ പോയി. പുറത്താക്കൽ ശരിയെന്നു കോടതി പറഞ്ഞു; മുദ്ഗലിനെ പുറത്താക്കുമ്പോൾ പാർലമെന്റംഗത്തിനു വേണ്ട സംശുദ്ധിയെക്കുറിച്ചു നെഹ്റു പറഞ്ഞ വാക്കുകളുൾപ്പെടെ എടുത്തുപറഞ്ഞ്.
മഹുവയുടെ വിഷയത്തിലേക്കു വരുമ്പോൾ ലോഗിൻ ഐഡിയും പാസ്‌വേഡും ദർശനു നൽകിയെന്നതു സത്യമാണെന്ന് മഹുവ ഏറ്റുപറഞ്ഞിട്ടുണ്ട്. അത്തരം കൈമാറ്റങ്ങൾ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന മഹുവയുടെ വാദം ദുർബലമാണ്. എഴുതിവച്ചിട്ടില്ലെങ്കിലും പാടില്ലാത്തതായ എത്രയോ കാര്യങ്ങളുണ്ട്!
ചോദ്യങ്ങൾക്കായി തന്നോടു മഹുവ പണവും സമ്മാനങ്ങളും വാങ്ങിയെന്നു ദർശൻ പറഞ്ഞിട്ടില്ല. അതു മഹുവയുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്റായിയുടെയും ബിജെപി എംപി നിഷികാന്ത് ദുബെയുടെയും ആരോപണം മാത്രമാണ്. ദേശീയ പ്രശസ്തിക്കുവേണ്ടിയാണ് മഹുവ ചോദ്യങ്ങളിലൂടെ അദാനിയെയും അങ്ങനെ പ്രധാനമന്ത്രിയെയും ഉന്നംവച്ചതെന്നാണ് ദർശൻ പറയുന്നത്. പ്രശസ്തിയെന്നത് രാഷ്ട്രീയക്കാർക്കു നിലനിൽക്കാനുള്ള അടിസ്ഥാന മാർഗങ്ങളിലൊന്നാണ്; കുറ്റമല്ല. ചോദ്യത്തിനു പണം വാങ്ങിയെന്നു വ്യക്തമായ തെളിവുണ്ടായിട്ടും 1951ൽ മുദ്ഗലിനെയും 2005ൽ 11 എംപിമാരെയും സഭയിൽനിന്നു പുറത്താക്കുന്നതിൽ എതിർപ്പുയർന്നു: പുറത്താക്കൽ ‘ക്യാപ്പിറ്റൽ പണിഷ്മെന്റ്’ ആകുമെന്നും അതു കുറ്റക്കാർ അർഹിക്കുന്നില്ലെന്നും. 2005ൽ ആ പ്രയോഗം നടത്തിയതു ലാൽ കൃഷ്ണ അഡ്വാനിയാണ്; ബിജെപിയിൽനിന്ന് അന്വേഷണ സമിതിയിലുണ്ടായിരുന്ന വി.കെ.മൽഹോത്ര, സമിതിയുടെ ശുപാർശകൾക്കെതിരെ വിയോജനക്കുറിപ്പും നൽകി. അന്നു പ്രതികളിൽ 6 പേർ ബിജെപിക്കാരായിരുന്നു. ഇന്ന്, മഹുവയെ തൃണമൂലിനുപോലും ഇഷ്ടമല്ല; ആരോപണവും നടപടികൾക്കുള്ള നീക്കങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നതിലെ തിടുക്കം സവിശേഷവുമാണ്.