സർക്കാർ വേഷത്തിൽ പാർട്ടി വീട്ടിലെത്തുമ്പോൾ
നവകേരള സദസ്സ്’ എന്ന മന്ത്രിസഭയുടെ കേരള ജാഥ രാഷ്ട്രീയ–ഭരണ കേന്ദ്രങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. അതിന്റെ ഭാഗമായി വലിയ ഒച്ചപ്പാടില്ലാതെ മറ്റൊരു സദസ്സ് കൂടി സംഘടിപ്പിക്കുന്നുണ്ട്: വീട്ടുമുറ്റ സദസ്സ്. നവകേരള സദസ്സിലേക്ക് 140 നിയമസഭാ മണ്ഡലങ്ങൾ നീങ്ങുമ്പോൾ കേരളത്തിന്റെ വീട്ടുമുറ്റങ്ങളും സർക്കാരിന്റെ പ്രചാരണവേദികളാക്കുകയാണ്.
നവകേരള സദസ്സ്’ എന്ന മന്ത്രിസഭയുടെ കേരള ജാഥ രാഷ്ട്രീയ–ഭരണ കേന്ദ്രങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. അതിന്റെ ഭാഗമായി വലിയ ഒച്ചപ്പാടില്ലാതെ മറ്റൊരു സദസ്സ് കൂടി സംഘടിപ്പിക്കുന്നുണ്ട്: വീട്ടുമുറ്റ സദസ്സ്. നവകേരള സദസ്സിലേക്ക് 140 നിയമസഭാ മണ്ഡലങ്ങൾ നീങ്ങുമ്പോൾ കേരളത്തിന്റെ വീട്ടുമുറ്റങ്ങളും സർക്കാരിന്റെ പ്രചാരണവേദികളാക്കുകയാണ്.
നവകേരള സദസ്സ്’ എന്ന മന്ത്രിസഭയുടെ കേരള ജാഥ രാഷ്ട്രീയ–ഭരണ കേന്ദ്രങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. അതിന്റെ ഭാഗമായി വലിയ ഒച്ചപ്പാടില്ലാതെ മറ്റൊരു സദസ്സ് കൂടി സംഘടിപ്പിക്കുന്നുണ്ട്: വീട്ടുമുറ്റ സദസ്സ്. നവകേരള സദസ്സിലേക്ക് 140 നിയമസഭാ മണ്ഡലങ്ങൾ നീങ്ങുമ്പോൾ കേരളത്തിന്റെ വീട്ടുമുറ്റങ്ങളും സർക്കാരിന്റെ പ്രചാരണവേദികളാക്കുകയാണ്.
നവകേരള സദസ്സ്’ എന്ന മന്ത്രിസഭയുടെ കേരള ജാഥ രാഷ്ട്രീയ–ഭരണ കേന്ദ്രങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. അതിന്റെ ഭാഗമായി വലിയ ഒച്ചപ്പാടില്ലാതെ മറ്റൊരു സദസ്സ് കൂടി സംഘടിപ്പിക്കുന്നുണ്ട്: വീട്ടുമുറ്റ സദസ്സ്. നവകേരള സദസ്സിലേക്ക് 140 നിയമസഭാ മണ്ഡലങ്ങൾ നീങ്ങുമ്പോൾ കേരളത്തിന്റെ വീട്ടുമുറ്റങ്ങളും സർക്കാരിന്റെ പ്രചാരണവേദികളാക്കുകയാണ്. ഓരോ ബൂത്തിനു കീഴിലും 100–200 പേർ പങ്കെടുക്കുന്ന മൂന്നോ നാലോ സദസ്സുകൾ നടക്കും. നിങ്ങളുടെ വീട്ടുമുറ്റത്ത് സർക്കാർ ഉദ്യോഗസ്ഥനോ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രതിനിധിയോ എത്തും. പ്രശ്നങ്ങൾ പറയാം, നിവേദനം കൊടുക്കാം, പരിഹാരത്തിനു ശ്രമിക്കാം.
മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിൽ പുറമേ നോക്കിയാൽ തെറ്റൊന്നുമില്ല. എന്നാൽ, സർക്കാർ സംവിധാനത്തെയാകെ മുന്നണിയുടെ രാഷ്ട്രീയ പ്രചാരണോപാധി ആക്കുന്ന രീതി മുൻപെങ്ങും ഉണ്ടായിട്ടില്ല. സർക്കാരുകൾ അവരുടെ ജനക്ഷേമ, ജനസമ്പർക്ക പരിപാടികളുമായി മുന്നോട്ടുപോകുന്നതും ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടികളും മുന്നണികളും പിന്തുണയും പ്രചാരണവും കൊടുക്കുന്നതുമാണ് കണ്ടുവന്നത്. എന്നാൽ, ഇവിടെ പിണറായി സർക്കാരും എൽഡിഎഫും വേർതിരിച്ചു പറയാൻ കഴിയാത്തതു പോലെ ഇടകലർന്ന് ഇറങ്ങുന്നു. നവംബർ 18 മുതൽ ഡിസംബർ 24 വരെ നടക്കുന്ന മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും കേരള പര്യടനം ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പരീക്ഷണമാണ്.
ജാഥയുമായി മന്ത്രിസഭ ഇറങ്ങും മുൻപു സർക്കാരിന്റെ മുഖം ആകർഷകമാക്കുക എന്ന രാഷ്ട്രീയ ദൗത്യമാണ് തലസ്ഥാനത്ത് ആരംഭിച്ച ‘കേരളീയ’ത്തിന്റേത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സാഹചര്യങ്ങൾ പ്രതികൂലമാണെന്നു സിപിഎമ്മും എൽഡിഎഫും തിരിച്ചറിയുന്നു. ഒന്നാം പിണറായി സർക്കാരിന്റെ പ്രതിഛായ രണ്ടാം പിണറായി സർക്കാരിന് ആർജിക്കാനായിട്ടില്ല. സർക്കാർ പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകളിന്മേൽ സംസ്ഥാന കമ്മിറ്റിയിൽ നേതാക്കൾ പാലിക്കുന്ന സംയമനം അതേ വിഷയത്തിൽ കീഴ്ഘടകങ്ങളിലെ ചർച്ചകളിൽ ഉണ്ടാകുന്നില്ല.
പ്രവർത്തന ഫണ്ടിനായി സിപിഎമ്മും സിപിഐയും ഈയിടെ ജനങ്ങളെ സമീപിച്ചപ്പോൾ പരാതിക്കെട്ടഴിക്കുന്നവരെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ മുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് കേരളത്തിൽ അതേ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കേണ്ടി വരുന്നതിന്റെ രാഷ്ട്രീയ പരിമിതികളും എൽഡിഎഫിനെ പൊതിയുന്നു. സർക്കാർ സംവിധാനത്തെ ആകെ ഉപയോഗപ്പെടുത്തി മുൻപില്ലാത്ത പ്രചാരണരീതി അവലംബിക്കാൻ ഭരണനേതൃത്വത്തെ പ്രേരിപ്പിച്ചത് ഇതെല്ലാമാണ്.
∙ ആരുടെ ആശയം ?
‘കേരളീയവും’ ‘നവകേരള സദസ്സും’ ആരുടെ ആശയങ്ങളാണെന്ന സംശയം എൽഡിഎഫിന്റെതന്നെ നേതാക്കൾക്കുണ്ട്. സിപിഎം സെക്രട്ടേറിയറ്റിലും എൽഡിഎഫിലും നടന്ന ചർച്ചകളിലൂടെ സമ്പുഷ്ടമാക്കി എന്നതല്ലാതെ ഈ ഘടകങ്ങളിൽ രൂപപ്പെട്ട ആശയമല്ല രണ്ടും. പാർട്ടിയിലും എൽഡിഎഫിലും മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയുടെ വിശദാംശങ്ങൾ ഏറെ സമയമെടുത്ത് അവതരിപ്പിക്കുകയായിരുന്നു. രണ്ടിനെക്കുറിച്ചും മന്ത്രിമാർ ആദ്യം കേൾക്കുന്നത് മാസത്തിലെ ആദ്യബുധനാഴ്ച മന്ത്രിവസതികളിൽ ചേരുന്ന കുടുംബക്കൂട്ടായ്മയിലാണ്. ഈ കൂട്ടായ്മകളിൽ ആദ്യത്തെ ഒരു മണിക്കൂർ ഭരണ–രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്യും. ചീഫ് സെക്രട്ടറി പങ്കെടുക്കാറില്ല എന്നതൊഴിച്ചാൽ അനൗപചാരിക മന്ത്രിസഭാ യോഗം തന്നെ. ‘കേരളീയവും’ ‘നവകേരള സദസ്സും’ ഈ യോഗത്തിലാണ് വ്യത്യസ്ത ദിവസങ്ങളിലായി മുഖ്യമന്ത്രി അവതരിപ്പിച്ചത്. രണ്ടിനും പിന്നിൽ പ്രവർത്തിച്ച തലച്ചോറുകളെക്കുറിച്ച് അഭ്യൂഹങ്ങളാണുള്ളത്. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ പിന്തുണയോടെ മോദി സർക്കാരും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കടന്നതിന്റെ വാർത്ത ഇതിനിടെ പുറത്തുവരികയും ചെയ്തു.
∙ എന്താണ് ലക്ഷ്യം?
മുഖ്യമന്ത്രിയും മന്ത്രിമാരും കേരള പര്യടനത്തിന് ഇറങ്ങുന്ന സാഹചര്യത്തിൽ, എൽഡിഎഫ് നേതാക്കൾ നടത്താറുള്ള രാഷ്ട്രീയജാഥ ഇത്തവണയുണ്ടാകില്ല. ‘നവകേരള സദസ്സുകൾ’ക്കു മുന്നോടിയായി എൽഡിഎഫ് ബൂത്ത് കമ്മിറ്റി രൂപീകരണം തിരക്കിട്ടു നടക്കുന്നു. സാധാരണ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് മുന്നണിയുടെ ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കുന്നതെങ്കിൽ ഇത്തവണ നേരത്തേയായി. തിരഞ്ഞെടുപ്പിന്റെ സംഘടനാ ഒരുക്കങ്ങൾ തന്നെയാണ് ‘സദസ്സിന്റെ’ ഭാഗമായി നടക്കുന്നത്. ഈ ബൂത്തു കമ്മിറ്റികളാണ് വീട്ടുമുറ്റത്തു രാഷ്ട്രീയ–ഭരണചർച്ചകൾ ഒരുക്കുന്നതും.
പാർട്ടിയും മുന്നണിയും നടത്തുന്ന രാഷ്ട്രീയജാഥകളിൽ എൽഡിഎഫിനൊപ്പം നിൽക്കുന്ന കുറെപ്പേർ മാത്രമാണ് പങ്കെടുക്കുന്നതെന്ന വിശകലനവും നവകേരള സദസ്സിന്റെ ബുദ്ധികേന്ദ്രങ്ങളെ സ്വാധീനിച്ചു. ‘സദസ്സ്’ നടത്തുന്നതു സർക്കാരും പങ്കെടുക്കുന്നതു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരും ആകുമ്പോൾ ഭരണസംവിധാനത്തെ ആശ്രയിക്കുന്ന പല വിഭാഗങ്ങളും എത്തിച്ചേരാൻ നിർബന്ധിതരാകാം. എൽഡിഎഫിന്റെ രാഷ്ട്രീയപരിപാടിയിൽ പങ്കെടുക്കാൻ വൈമനസ്യമുള്ളവരും വന്നേക്കാം.
സാമ്പത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞുമുറുക്കുമ്പോൾ രണ്ടിന്റെയും പേരിൽ നടക്കുന്ന ആർഭാടവും ധൂർത്തും തുറന്നു കാണിക്കാനും രാഷ്ട്രീയലക്ഷ്യങ്ങളെ ചോദ്യം ചെയ്യാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷം വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ ഉദ്ദേശിച്ചതു പോലെ എൽഡിഎഫിന്റെ ഏകപക്ഷീയ പ്രചാരണപരിപാടിയായി രണ്ടും മാറി. പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കാൻ പോകുന്ന, രൂപമാറ്റം വരുത്തിയ കെഎസ്ആർടിസി ബസിലെ പര്യടനം കേരളത്തിന്റെ രാഷ്ട്രീയ പ്രചാരണരീതികളുടെ രൂപവും മാറ്റുകയാണ്.